ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര
വിലാസം
രാമനാട്ടുകര

രാമനാട്ടുകര പി ഒ, കോഴിക്കോട്
,
രാമനാട്ടുകര പി.ഒ.
,
673633
,
കോഴിക്കോട് ജില്ല
സ്ഥാപിതം4 - ജുലെെ - 1932
വിവരങ്ങൾ
ഇമെയിൽmpavithranhm@gmail.com
കോഡുകൾ
സ്കൂൾ കോഡ്17556 (സമേതം)
യുഡൈസ് കോഡ്32040400408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംരാമനാട്ടുകര മുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ252
പെൺകുട്ടികൾ276
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപവിത്രൻ എം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ജലാലുദ്ദീൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്ജുബെെന മുജീബ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

       1932 ജൂലൈ 4 ന് രാമനാട്ടുകര ഗണപത് എ.യു.പി.ബേസിക് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്കൂളിന് മലബാർ ഡിസ്ട്രിക്റ്റ് എടുക്കെഷനൽ കൌൺസിലിന്റെ 26.7.1935 ലെ 2/20 നമ്പർ ഉത്തരവനുസരിച്ച് സ്ഥിരാംഗീകാരം ലഭിക്കുകയുണ്ടായി. ശ്രീ. സർവോത്തംറാവുവിൻറെ കീഴിലായിരുന്ന ഈ സ്ഥാപനം 1968 - ൽ ശ്രീ.എം.രാമുണ്ണിക്കുട്ടി നായർ അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി.പി.സരോജിനിയമ്മയുടെ പേരിൽ ഏറ്റെടുത്തു. അവരുടെ മകനായ ശ്രീ.പി.സത്യകുമാറാണ് ഇപ്പോൾ ഈ സ്ഥാപനത്തിൻറെ മാനേജർ.
       1968 ൽ ഈ സ്ഥാപനം ശ്രീമതി.സരോജിനിയമ്മ ഏറ്റെടുക്കുമ്പോൾ 5, 6, 7 ക്ലാസ്സുകൾക്ക്‌ ഓരോ ഡിവിഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീ.കെ.എം.കുഞ്ഞിരാമമേനോൻ ആയിരുന്നു അന്നത്തെ ഹെഡ് മാസ്റ്റർ. 1969 ൽ അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചപ്പോൾ സഹാധ്യാഹകനായിരുന്ന ശ്രീ.കെ.എം.രാമചന്ദ്രൻ ഹെഡ്മാസ്റ്ററായും ശ്രീ.ടി.വി.ചന്ദ്രൻ പ്യൂണായും നിയമിതരായി.
       ഈ സ്ഥാപനത്തിൽ നിന്നും വിരമിച്ച ശ്രീ.വേലുക്കുട്ടി, ശ്രീ.കുഞ്ഞിരാമാമേനോൻ, ശ്രീ.പി.ടി.കുട്ടൻ, ശ്രീ.പി.കെ.കുട്ടികൃഷ്ണൻ നായർ, ശ്രീമതി.ഭാനുമതിയമ്മ എന്നിവർ മരണപ്പെട്ടു. 1997 ൽ അറബിക് അധ്യാപികയായിരുന്ന ശ്രീമതി.പി.കെ.ഖദീജക്കുട്ടി അസുഖം മൂലം സർവീസിലിരിക്കെ മരണപ്പെടുകയുണ്ടായി. അവർക്ക് പകരം അറബിക് അധ്യാപകനായി ശ്രീ.യു.മൊയ്തീൻകുട്ടി നിയമിതനായി.
       1977 ൽ സഹാധ്യാപികയായിരുന്ന ശ്രീമതി.പി.എ.കോമളവല്ലി ടീച്ചറും 1999 ൽ ഹിന്ദി ശ്രീമതി.പി.ശ്രീമതിയും, 2001 ൽ സഹാധ്യാപകനായിരുന്ന ശ്രീ.ടി.ബാലകൃഷ്ണനും 2002 ൽ ശ്രീ.കെ.എം.രാമചന്ദ്രനും, പ്യൂൺ ശ്രീ.ടി.പി.ചന്ദ്രനും സർവീസിൽ നിന്നും വിരമിച്ചു. 1971 ൽ 6 ക്ലാസിനും 1974 ൽ 7 ക്ലാസ്സിനും ഓരോ ഡിവിഷൻ കൂടി ലഭിച്ചു. 1974 ൽ ക്രാഫ്റ്റ് അദ്ധ്യാപകനായിരുന്ന ശ്രീ.പി.ടി.കുട്ടൻ മാസ്റ്റർ വിരമിച്ചതോടുകൂടി സ്കൂളിലെ ക്രാഫ്റ്റ് അധ്യാപക തസ്തിക നഷ്ടപ്പെട്ടു. പിന്നീട് ഉറുദു, സംസ്കൃതം എന്നീ ഭാഷധ്യാപക തസ്തികകൾ കുട്ടികളുടെ എന്നതിലുണ്ടായ കുറവുമൂലം നഷ്ടപ്പെടുകയുണ്ടായി. സംസ്കൃതം അദ്ധ്യാപകൻ തളി ഗവ.യു.പി.സ്കൂളിൽ പ്രൊട്ടക്ഷനിൽ ജോലി ചെയ്യുകയും ഉറുദു അധ്യാപകൻ ദീർഘകാല അവധിയിൽ വിദേശത്ത് ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. ഇന്ന് ഈ വിദ്യാലയത്തിൽ ഒമ്പത് ഡിവിഷനുകളും 12 അധ്യാപകരും 1 ഓഫീസ് സ്റ്റാഫുമാണുള്ളത്. രാമനാട്ടുകരയുടെ ഹൃദയഭാഗത്തുള്ള ഈ വിദ്യാലയത്തിന് നല്ലവരായ നാട്ടുകാരുടേയും സേവനതല്പരരായ രക്ഷിതാക്കളുടെയും അർപ്പണബോധമുള്ള അധ്യാപകരുടെയും വിജ്ഞാനികളുടെയും ഉത്സാഹികളുമായ കുട്ടികളുടേയും പ്രയത്നത്താൽ വിദ്യാഭ്യാസരംഗത്ത് ഒരുപാട് മുന്നേറാൻ ഈ കൂട്ടായ്മക്ക് കഴിയുമെന്നും പ്രത്യാശിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് നില കെട്ടിടത്തിലായി സ്കൂൾ ഓഫീസും എ‍െ ടി ലാബും പത്ത് ക്ലാസ് മുറികളും. അടുക്കളയും അതിനോട് ചേർന്ന് ഒരു ചെറിയ മുറിയും ഒറ്റ ക്ലാസ് മുറിയും. റാമ്പ് സൗകര്യം. ആൺകുൂട്ടികൾക്കും പെൺകുട്ടികൾക്കും അംഗപരിമിതർക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ. കുടിവെള്ളത്തിനായി കിണ‍ർ, വാട്ടർ പ്യൂരിഫയർ സൗകര്യങ്ങൾ. ലെെബ്രറി, ലാബ്, സ്കൂൾ വാഹന സൗകര്യങ്ങൾ.


മുൻ സാരഥികൾ:

മാനേജ്‌മെന്റ്

Sathiakumar P

അധ്യാപകർ

  1. പവിത്രൻ എം (ഹെഡ്‍മാസ്റ്റർ)
  2. സുനിത എം
  3. ജ്യോതിബാസു എൻ ടി
  4. പത്മം സി
  5. രാഖി പി
  6. ശ്രീവത്സൻ ടി പി
  7. ബീന എൻ
  8. ഷിബിന കെ പി
  9. അഫ്‍സൽ റഹ്മാൻ എം കെ
  10. വിപിൻരാജ് ആർ
  11. രജിത എം
  12. സിതാര പി എം
  13. നിഷി കെ
  14. അബ്‍ദുള്ള എം
  15. അബിത പി

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

 

വഴികാട്ടി