ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്

വട്ടിയൂർക്കാവ് ഗവ: വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്ക‍ൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/43038 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു.എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്, മലയാളം ടൈപ്പിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു.

സ്‌കൂളിലും , ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിലേയും പ്രത്യേക പരിഗണന അർഹിക്കുന്ന സ്റ്റുഡന്റ്സീന് ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുവാനും, ഐ ടി അനുബന്ധ മേഖലകളിലെ കുറിച്ചും ക്ലാസ്സ് നൽകുവാൻയൂണിറ്റ് അംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന കലോത്സവത്തിൽ സ്‌കൂൾ വിക്കിക്കായി മറ്റു വിദ്യാലയങ്ങളിലെ യൂണിറ്റുകൾക്കൊപ്പം മീഡിയ ഡോക്യൂമെന്റഷന് നടത്തുവാൻ നമ്മുടെ യുണിറ്റിനും സാധിച്ചിട്ടുണ്ട് . സ്‌കൂളിൽ നടക്കുന്ന പരിപാടികളുടെ ഡോക്യൂമെന്റഷനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആണ് ചെയ്യുന്നത്. ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതിനൊപ്പം ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യൂണിറ്റ്, സബ് ജില്ലാ, ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു.

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്ന ഈ വിദ്യാലയത്തിൽ 2024 മുതൽ ശ്രീ.സജീഷ്ബാബു കെ സി, ശ്രീമതി ദിവ്യ റ്റി വി എന്നിവർ കൈറ്റ് മെന്റർസായി പ്രവർത്തിക്കുന്നു .

ഡിജിറ്റൽ പൂക്കളം

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ - 2025

സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം സെപ്തംബര് 22,23 തീയതികളിൽ നമ്മുടെ സ്‌കൂളിൽ സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ 22  രാവിലെ 9.30 നു നടന്ന  പ്രത്യേക അസംബ്ലിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി. ജയകുമാരി ടീച്ചർ നേതൃത്വം നൽകി . അനന്യ എ എസ് ( 9 ബി) സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. SRG കൺവീനർ ശ്രീമതി ഷീജ എം എൽ യുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങു ഏകോപിച്ചത് സ്‌കൂൾ ലിറ്റിൽ കൈറ്റ്സ്  യുണിറ്റ് ആയിരുന്നു .

ഇതോടനുബന്ധിച്ചു IT ക്വിസ്സ് , പോസ്റ്റർ രചനാ മത്സരം , പ്രസന്റേഷൻ, റോബോട്ടിക് ഫെസ്റ്റ് എന്നീ പ്രോഗ്രാമുകളും നടന്നു

അനന്യ എ എസ് ( 9 ബി) സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.