ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-26

43038-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43038
യൂണിറ്റ് നമ്പർLK/2018/43038
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഗൗരി ജി എസ്
ഡെപ്യൂട്ടി ലീഡർശ്രീരാജ് ആർ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദിവ്യ T V
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലക്ഷ്‍മി ബാലകൃഷ്‍ണൻ
അവസാനം തിരുത്തിയത്
17-03-202443038
ക്രമ.നം അഡ്മി.നം പേര്
1 22577 ധ്രുവൻ എസ് വി
2 22578 നിരഞ്ജന ആർ പി
3 22579 ശ്രീരാജ് ആർ എസ്
4 22602 അഭിജിത്ത് ബി എസ്
5 22605 വൈഷ്ണവ് ബി
6 22606 ആകാശ് ഡി നായർ
7 22616 ആദിത്യ എൻ എസ്
8 22620 സൂര്യനന്ദ ആർ പി
9 22621 ആൽവി എസ് പി
10 22631 മുഹമ്മദ് ഷാ എസ്
11 22639 ആകാശ് ബി
12 22646 അക്ഷയ് എസ് എസ്
13 22672 മുജമ്മില സൽമാന പി
14 22681 ശരത് എസ്
15 22707 നിഖിൽ ആർ പി
16 22740 നിതിൻ എസ്
17 22806 അദ്വൈത് കൃഷ്ണ എസ് പി
18 22813 നികുൽ രാജേഷ് ആർ വി
19 22819 കൃഷ്ണവേണി യുഎസ്
20 22937 ദേവാനന്ദ് വി ആർ
21 22964 ജ്യോതിഷ് എ എസ്
22 23023 നന്ദകിഷോർ എസ്
23 23049 ദൃശ്യ ആർ ഡി
24 23123 അഗേഷ് എസ് എസ്
25 23125 ഗൗരി ജി എസ്
26 23144 സനുഷ് എസ്
27 23206 ആനന്ദ് ശിവ എസ്

2023-2026 പുതിയ ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 31 കുട്ടികളിൽ നിന്നും 28 അംഗങ്ങളെ തിരഞ്ഞെടുത്തു.സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 15 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു.GGHSS Pattom സ്കൂളിലെ Thushara ടീച്ചർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.40 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.

എട്ടാം ക്ലാസിന്റെ ആദ്യത്തെ ക്ലാസ് ജൂലൈ മാസം 26 ന് നടന്നു. ഹൈടെക് ഉപകരണ സജ്ജീകരണം എന്ന ടോപ്പിക്കാണ് എടുത്തത്. കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്യാനും ആവശ്യമായ രീതിയിൽ സൗണ്ട് സെറ്റിംഗ്സ് ക്രമീകരിക്കാനും ഹൈടെക് ഉപകരണങ്ങൾ വേണ്ട രീതിയിൽ പ്രവർത്തിപ്പിക്കാനുമുള്ള പരിശീലനം നൽകി.

3/8/23,13/9/23 എന്നീ ദിവസങ്ങളിൽ ഗ്രാഫിക് ഡിസൈനിങ് ക്ലാസ് എടുത്തു. ജിമ്പ് സോഫ്റ്റ്‌വെയറും ഇങ്കസ്കേപ്പ് സോഫ്റ്റ്‌വെയറും പരിചയപ്പെട്ടു. ഈ രണ്ടു സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് ചിത്രം വരയ്ക്കാനും ചിത്രത്തിന്റെ ആകൃതിയിൽ മാറ്റം വരുത്തുവാനും കുട്ടികൾ പഠിച്ചു.

21/9/23,17/10/23 എന്നീ ദിവസങ്ങളിലായി ആനിമേഷൻ ക്ലാസ്സ് എടുത്തു. ഈ ക്ലാസുകളിൽ ആനിമേഷൻ സാങ്കേതികവിദ്യ കുട്ടികൾ പരിചയപ്പെട്ടു.tupitube സോഫ്റ്റ്‌വെയറിന്റെ വിവിധ പ്രവർത്തനങ്ങൾ പരിചയിച്ചു.

25/10/23, 1/11/23,15/11/23 എന്നീ ദിവസങ്ങളിൽ മലയാളം കമ്പ്യൂട്ടിംഗ് ക്ലാസ് കുട്ടികൾക്ക് നൽകി. മലയാളത്തിൽ തെറ്റില്ലാതെ ടൈപ്പ് ചെയ്യാനും ടൈപ്പ് ചെയ്തവ ഫോർമാറ്റ് ചെയ്യാനും കുട്ടികൾ പരിശീലനം നേടി.

ഡിസംബർ 2 ശനിയാഴ്ച വീഡിയോ ഡോകുമെന്റേഷൻ പരിശീലനം നൽകി. Canon 1500D ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്താനും പകർത്തിയവ കമ്പ്യൂട്ടർ ഫോൾഡറിൽ ശേഖരിച്ചുവയ്ക്കാനും വിവിധ ക്യാമറ ഷോട്ടുകൾ അനുസരിച്ച് ദൃശ്യങ്ങൾ പകർത്താനും പരിചയിച്ചു. കൂടാതെkedenlive സോഫ്റ്റ്‌വെയർ ഇൻറർഫേസ് പരിചയപ്പെട്ടു .വീഡിയോ ഉൾപ്പെടുത്താനും ആവശ്യമില്ലാത്തവ ഒഴിവാക്കാനും പഠിച്ചു.

കൂടാതെaudacity സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓഡിയോ റെക്കോർഡിങ് ചെയ്യാനും നോയിസ് റിമൂവൽ, ആംപ്ലിഫൈ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യാനും വീഡിയോ ക്ലിപ്പിന് വോയിസ് ഓവർ ഉൾപ്പെടുത്താനും ടൈറ്റിൽ ക്ലിപ്പുകൾ തയ്യാറാക്കാനും പ്രോജക്ട് ഫയലിനെ render ചെയ്തു വീഡിയോ ഫയൽ ആക്കി മാറ്റാനും പഠിച്ചു.

10/1/2024,16/1/2024 ദിവസങ്ങളിൽ ബ്ലോക്ക് പ്രോഗ്രാമിംഗ് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ സ്പ്രൈറ്റ് ഉൾപ്പെടുത്താനും സ്പ്രൈറ്റിനെ ചലിപ്പിക്കാനുള്ള കോഡുകൾ തയ്യാറാക്കാനും ബാക്ക് ഡ്രോപ്പ് ഉൾപ്പെടുത്താനും പരിശീലനം നേടി.