LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
14-11-2025Sajeeshbabukc

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27

43038-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്43038
യൂണിറ്റ് നമ്പർLK/2018/43038
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഅശ്വിൻ. ബി എം
ഡെപ്യൂട്ടി ലീഡർഹരിഷ് മ. എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സജീഷ്ബാബു. കെ. സി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിവ്യ ടി.വി.
അവസാനം തിരുത്തിയത്
14-11-2025Sajeeshbabukc
ക്രമ.നം പേര് അഡ്മി.നം
1 ABHIMANYU M. 22935
2 ABHINAND R ANIL 22899
3 ABHINAV M SANKAR 22778
4 ABHINAV.P.S 22855
5 ABHIRAM NITHIN 22877
6 ADHI KESHAV S.K. 22992
7 ADWAITH S 23092
8 ADWAITH S SANTHOSH 22786
9 AMAL B L 22845
10 ANAMIKA R S 23241
11 ANANTHAKRISHNAN G 22751
12 ANASWARA S A 22841
13 ARJUN.P.S 23280
14 ARYAN B M 22797
15 ASWIN B M 22966
16 AZNA S 23289
17 CHANDRA MAULI S 23088
18 G SURESH KRISHNA 23187
19 HARISHMA S 23315
20 JIJIN SAJEEVAN H 22844
21 K SIVAKRISHNA 22807
22 KARTHIK.R 23059
23 NEERAJ S 23287
24 PRANAV G.N. 22936
25 SABARIBALAN V J 22842
26 SHIFANA S P 23292
27 SIYAD 22941
28 SREEJITH.S 22794
29 SREELAKSHMI 23263
30 SREENANDAN R.K 22885
31 SREENANDH S 22798
32 SREETHU. S V 23288
33 SUMITH LAL S R 22908
34 V.P.PRANAV KRISHNA 22887

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024 -27

ലിറ്റിൽകൈറ്റ്സ് 2023 -24 വർഷത്തിലേക്കുള്ള ബാച്ചിനായുള്ള പ്രിലിമിനറി ക്യാമ്പ് ആഗസ്ത് 6 നു നടന്നു. രാവിലെ 9 .30 മുതൽ വൈകുന്നേരം 5 വരെയായിരുന്നു ക്യാമ്പ് . സ്‌കൂളിലെ IT ലാബിലും, ഹാളിലുമായാണ്  ക്യാമ്പ് നടന്നത്. തിരുവന്തപുരം നോർത്ത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ അശോക് ക്‌ളാസുകൾ നയിച്ചു . 35 പേരടങ്ങിയ ക്യാമ്പിൽഅനിമേഷൻ& പ്രോഗ്രാമിങ്ങിലായിരുന്നു ക്ലാസ്. ഉച്ചക്ക് ശേഷം നടന്ന സെഷനിൽ 3 .00 മണിക്ക് രക്ഷകർത്താക്കളുടെ യോഗം നടന്നു. യോഗത്തിൽ "ലിറ്റിൽകൈറ്റ്സ്" എന്താണ് ? അതിന്റെ സാധ്യതകൾ, രക്ഷിതാക്കൾക്കുള്ള സംശയങ്ങളെ കുറിച്ചും വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ ക്യാമ്പിൽചെയ്ത വർക്കുകളുടെ പ്രദർശനവുമുണ്ടായിരുന്നു . ഈ യോഗത്തിൽ സ്‌കൂൾ വൈസ് പ്രിസിപൽ ഇൻ ചാർജ്  ശ്രീമതി ബീന ടീച്ചർ പാരന്റ്സ് മീറ്റ് ഉൽഘാടനം ചെയ്തു സംസാരിക്കുകയും, ലിറ്റിൽ കൈറ്റ്സ് സ്‌കൂൾയൂണിറ്റിലെ എൽ.കെ മിസ്ട്രസ് ശ്രീമതി ദിവ്യ ടി.വി  നന്ദി പറയുകയും ചെയ്തു.


റോബോട്ടിക് ഫെസ്റ്റ് 2025

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായ മികവുത്സവത്തിൽ "ബോട്ടോമാനിയ" എന്ന പേരിൽ റോബോട്ടിക് - ആനിമേഷൻ  പ്രദർശനം  22 ഫെബ്രുവരി 2025 നു രാവിലെ 10 മണിമുതൽ വൈകുന്നേരം 3.30 വരെ സ്കൂൾഐ.ടി ഹാളിൽ വെച്ച് നടന്നു. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി സുമിത എം .എസ് ഉൽഘാടനം ചെയ്തു. സ്‌കൂൽ ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് ദിവ്യ. ടി.വി അധ്യക്ഷത വഹിച്ചു.

റഡാർ സിസ്റ്റം (അതീവ സുരക്ഷാ മുന്കരുതലിനായുള്ള സംവിധാനം), സ്മാർട്ട്‌ ഡസ്റ്റ് ബിൻ (വേസ്റ്റ് മാനേജ്മെന്റിൽ ആരോഗ്യ സുരക്ഷ മുൻ നിർത്തിയുള്ള സംവിധാനം ), ഓട്ടോമാറ്റിക്ക് റെയിൽവേ ഗേറ്റ് (ഗേറ്റ് മനുഷ്യ സഹായം ഇല്ലാതെ തുറക്കുന്ന സംവിധാനം) എന്നീ പ്രൊജെക്ടുകൾഎക്സിബിഷനിൽ  ശ്രദ്ധേയമായി . ഒപ്പം ലിറ്റിൽ കൈറ്റ്സ് ഈ അധ്യായന വർഷത്തിലെ  പഠന പ്രവർത്തനവുമായി ബന്ധപ്പെട്ടു നടത്തിയ സെൻസർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രൊജെക്ടുകളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്‌സ്  ആയ നന്ദകിഷോർ , നിഖിൽ , ആകാശ് ബി , അഗീഷ്  എന്നിവർ പ്രൊജക്റ്റ് പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു.  

തുടർന്ന്, ലിറ്റിൽ കൈറ്റസ് 2022-25 ബാച്ചിന്റെ ലഹരിക്കെതിരെയും, ജീവിത ശൈലി രോഗങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ഷോർട് ഫിലിം പ്രദർശനവും ഉണ്ടായിരിന്നു .


ലിറ്റിൽ കൈറ്റ്സ് ബാച്ച് 2024 - 27 സ്‌കൂൾതല ക്യാമ്പ് ഫേസ് -1

 
സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീമതി പ്രേമജ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

ലിറ്റിൽകൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്‌കൂൾതല ക്യാമ്പിന്റെ ആദ്യഘട്ടം മെയ് 28 നു സ്‌കൂൽ ഐ ടി ലാബ് ഹാളിൽ വെച്ച് നടന്നു. മീഡിയ ഡോക്യൂമെന്റഷനെ കുറിച്ചുള്ള വിശദമായ ക്‌ളാസുകളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത് .

ഗവ. ഗേൾസ് പേരൂർക്കട ഹൈസ്കൂളിലെ കൈറ്റ്‌മിസ്ട്രസ്  ശാന്തി കൃഷ്ണ, സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സജീഷ്ബാബു കെ.സി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീമതി പ്രേമജ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് വിജയകുമാർ.എസ്, എസ്.ഐ.ടി.സി ശ്രീകാന്ത്.വി എന്നിവർ സന്നിഹിതരായിരുന്നു.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2024 -27 ബാച്ചിന്റെ യൂണിഫോം പ്രകാശനം

ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിന്റെ യൂണിഫോം പ്രകാശനം ബാച്ചിലെ അർജുൻ പി എസ്, ഷിഫാന എസ് പി എന്നിവർക്ക് നൽകി വൈസ് പ്രിൻസിപ്പാൾ ശ്രീമതി. പ്രേമജ ടീച്ചർ നിർവഹിച്ചു.

ലിറ്റിൽ കൈറ്റ്സ് ബാച്ച് 2024 - 27 സ്‌കൂൾതല ക്യാമ്പ് ഫേസ് - 2

 
സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീമതി പ്രേമജ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.

ലിറ്റിൽകൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്‌കൂൾതല ക്യാമ്പിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 29 നു സ്‌കൂൽ ഐ ടി ലാബ് ഹാളിൽ വെച്ച് നടന്നു.

പേരൂർക്കട കോൺകോർഡിയ എൽ എച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീമതി ലീന ലവ്ലി എൻ എസ് എക്സ്റ്റേണൽ ആർപിയായും , സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്റർ സജീഷ്ബാബു കെ.സി ഇന്റെ ണൽ ആർപിയായും ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീമതി പ്രേമജ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൂന്ന് സെഷനായാണ് പ്രവർത്തനം നടന്നത് . ഗ്രൂപ്പ് തിരിഞ്ഞു ഗെയിം ആക്ടിവിറ്റികളിലൂടെയാണ് ആദ്യ സെഷൻ തുടങ്ങിയത് . അടുത്ത ഘട്ടത്തിൽ പിൿടോബ്ലോസ്‌ ഉപയോഗിച്ച് ഡിസൈനിങ്ങും പ്രോഗ്രാമിങ്ങിലൂടെ ഗെയിം നിർമ്മിക്കാനും പ്രവർത്തനം മനസിലാക്കാനും കഴിഞ്ഞു . അതിനു ശേഷം ലഞ്ചിന്‌ പിരിഞ്ഞ ക്യാമ്പ് അതിനു ശേഷം വീഡിയോ എഡിറ്റിംഗിനെ കുറിച്ചും അനിമേഷൻ ടൈറ്റിൽ നിർമ്മാണം എന്നിവയെക്കുറിച്ചും ക്ലാസ്സ്‌ എടുത്തു . 31 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . അതിനുശേഷം കുട്ടികൾക്ക് അസൈന്മെന്റും നൽകി .