ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2024-27 | 2025-28 | 2026-29 |
ഫ്രീഫെസ്റ്റ് 2023പ്രവർത്തനങ്ങൾ
സ്‍പെഷ്യൽ അസംബ്ലി
IT CORNER
പോസ്റ്റർ രചന
ഫീൽഡ് വിസിറ്റ്Images/2/2d/Ff2023 tvm-43038-1.jpg


ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് പത്താം തീയതി നമ്മുടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. അന്നേദിവസം അസ്സംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് പ്രതിനിധി ദീപക്ക് എല്ലാ കുട്ടികൾക്കും ഫ്രീഡം ഫസ്റ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അന്നേദിവസം സ്വാതന്ത്ര്യ വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയുണ്ടായി. ഓഗസ്റ്റ് പത്താം തീയതി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐടി കോർണർ നടത്തപ്പെട്ടു. എല്ലാ കുട്ടികൾക്കും പ്രവർത്തനങ്ങൾ കാണാനുള്ള ഒരു അവസരമായിരുന്നു ഇത്. ഓഗസ്റ്റ് മാസം പതിനൊന്നാം തീയതി ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ഒരു സെമിനാർ നടത്തുകയുണ്ടായി. സ്വാതന്ത്ര്യ വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയും ലക്ഷ്യവും വിദ്യാർത്ഥികളെ അറിയിക്കാൻ ഈ സെമിനാറിലൂടെ സാധിച്ചു. ഓഗസ്റ്റ് 13 ന് ഫീൽഡ് വിസിറ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ ടാഗോർ തിയേറ്ററിൽ വച്ച് നടന്ന എക്സിബിഷൻ കാണിക്കുകയുണ്ടായി.
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ആചരണം 2025
ഈ വർഷത്തെ ഫ്രീഡം ഫെസ്റ്റ് സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ 22 നു തിങ്കളഴ്ച നടന്ന സ്പെഷ്യൽ അസംബ്ലി സീനിയർ അസിസ്റ്റൻ ശ്രീമതി ജയകുമാരി ടീച്ചർ നേതൃത്വം നൽകി. സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് യുണിറ്റ് ആണ് പ്രതേയ്ക അസംബ്ലി സംഘടിപ്പിച്ചത് . 9 ബി യിലെ അനന്യ എ എസ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്‌കൂൾ എസ് ആർ ജി കൺവീനർ ഷീജ എം എൽ അധ്യക്ഷത വഹിച്ചു .
ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ചു ഐ ടി ക്വിസ്സും , ഭിന്ന ശേഷി കുട്ടികൾക്കു 2024 -27 , 2023 -26 ബാച്ചിൽ തിരഞ്ഞെടുത്ത അംഗങ്ങളുടെ നേതൃത്വത്തിൽ ക്ലാസും നടത്തി. ഏറെ താല്പര്യത്തോടെയായിരുന്നു കുട്ടികൾ ക്ലാസിൽ പങ്കെടുത്തത് .
സെപ്റ്റംബർ 29 നു റോബോട്ടിക് ഫെസ്റ്റും , സോഫ്റ്റ്‌വെയർ പ്രസന്റേറ്റേഷനും ഇതിനോട് അനുബന്ധിച്ചു നടത്തി.