ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43038-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43038
യൂണിറ്റ് നമ്പർLK/2018/43038
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരംനോർത്ത്
ലീഡർഅനഘ ബി നായർ
ഡെപ്യൂട്ടി ലീഡർഅനാമിക ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലക്ഷ്മി ബാലകൃഷ്ണൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിവ്യ റ്റി വി
അവസാനം തിരുത്തിയത്
17-03-202443038


ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022-25

Sl.no Admn.no Name
1 22483 അമ്പാടി കൃഷ്ണ ആർ
2 22485 അനഘ ബി നായർ
3 22506 നാസിയ എൻ എസ്
4 22521 മിഥുൻ ആർ നായർ
5 22584 സുബിന എം കെ
6 22664 ആർച്ച പി
7 22714 അഞ്ജന അനിൽകുമാർ എ എൻ
8 22721 ദീന റോയ്
9 22732 അജയ് ദേവ് എ എസ്
10 22829 ആർദ്ര കൃഷ്ണ വി ആർ
11 22905 ഗോവർദ്ധൻ ജെ ആർ
12 22939 ജി ലക്ഷ്മിപ്രിയ
13 22945 വൈഷ്ണവി സന്തോഷ്
14 22951 അനാമിക എ
15 22963 വിഷ്ണു വിനോദ്
16 22973 കെ കപിലൻ
17 22979 അബ്ദുൽ റാസിക്
18 23001 സുവർണ്ണ എ എസ്
19 23025 അജ്മൽ റഹ്മാൻ
20 23033 റിനോയ് എസ്
21 23045 അധീന ബി എസ്
22 23050 സൗമ്യ എം എ
23 23093 അലക്സ് മാത്യ‍ു

21/6/23,27/6/23 എന്നീ ദിവസങ്ങളിൽ അനിമേഷൻ ക്ലാസ്സ് എടുത്തു .open toonzസോഫ്റ്റ്‌വെയർ പരിചയപ്പെട്ടു. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ നിർമ്മിക്കാൻ പഠിച്ചു .ചിത്ര ശ്രേണികൾ ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കുന്നത് എങ്ങനെ എന്ന് മനസ്സിലാക്കി.

13/7/23,19/7/23 എന്നീ ദിവസങ്ങളിൽ മൊബൈൽ ആപ്പ് ഇൻവെന്റർനെ കുറിച്ചുള്ള ക്ലാസ്സ് നടന്നു. മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനുള്ള വിവിധ പ്ലാറ്റ്ഫോമുകളെ കുറിച്ചും എം ഐ ടി സോഫ്റ്റ്‌വെയറിന്റെ യൂസർ ഇൻറർഫേസും പരിചയപ്പെട്ടു .എം ഐ ടി ആപ്പ് ഇൻവെന്ററിൽ കോഡുകൾ ഉപയോഗിച്ച് മൊബൈൽ ആപ്പ് നിർമിക്കാനും പ്രവർത്തിപ്പിക്കാനും പരിശീലിച്ചു.

2/8/23,9/8/23,7/9/23 തീയതികളിൽ നിർമ്മിത ബുദ്ധിയെ കുറിച്ചുള്ള ക്ലാസുകൾ എടുത്തു. എന്താണ് നിർമ്മിത ബുദ്ധി എന്ന് മനസ്സിലാക്കാനും നിർമ്മിത ബുദ്ധിയുടെ സവിശേഷതകൾ തിരിച്ചറിയാനും ഉപകാരപ്പെട്ടു. നിത്യ ജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന മേഖലകൾ മനസ്സിലാക്കാൻ കഴിഞ്ഞു. കൂടാതെ നിർമിത ബുദ്ധിയുടെ ഭാവി സാദ്ധ്യതകൾ തിരിച്ചറിയാനും ക്ലാസ്സ് കുട്ടികളെ സഹായിച്ചു.

സെപ്റ്റംബർ ഒന്നിന് സ്കൂൾ ക്യാമ്പ് നടന്നു .കോട്ടൺഹിൽ സ്കൂളിലെ സിന്ധു ടീച്ചർ സ്കൂൾ ക്യാമ്പ് നയിച്ചു.

11/10/23 ന് ഇലക്ട്രോണിക്സ് എന്ന ടോപ്പിക്കിൽ ആണ് ക്ലാസ് നടന്നത്. സെല്ല് ,ടോർച്ച് ബൾബ് ,വയറുകൾ എന്നിവ ഉപയോഗിച്ച് സർക്കീട്ട് നിർമിക്കാനും ബാറ്ററി ,റെസിസ്റ്റർ ബ്രഡ് ബോർഡ് ,ജമ്പർ വയർ എന്നിവ ഉപയോഗിച്ച് എൽഇഡി തെളിയിക്കാനും പരിശീലിച്ചു

18/10/23,30/10/23,8/11/23,22/11/23,29/11/23,6/12/23

എന്നീ തീയതികളിൽ റോബോട്ടിക്സ് ക്ലാസുകൾ നടന്നു. ഈ ക്ലാസുകളിലൂടെ റോബോട്ടിക് എന്താണെന്നും അതിലെ ഘടകങ്ങൾ ഏതൊക്കെയാണെന്നും കുട്ടികൾ മനസ്സിലാക്കി .arduinokitഉപയോഗിച്ച് ഒരേസമയം ഒന്നിലധികം എൽഇഡി മിന്നിക്കാൻ പരിചയിച്ചു. ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് നിർമിക്കാനും സർവ്വോമോട്ടോറിന്റെ പ്രവർത്തനം, ഇലക്ട്രോണിക് ഡൈസ് നിർമ്മാണം എന്നിവയും കുട്ടികൾ പരിചയപ്പെട്ടു.

4/1/24,19/4/24 എന്നീ തീയതികളിൽ റോബോട്ടിക്ക് കിറ്റ് ഉപയോഗിക്കുന്നതിൽ

കൂടുതൽ പരിശീലനം നൽകി.

24/1/23,31/1/24,8/2/24 എന്നീ തീയതികളിൽ ഡസ്ക്ടോപ്പ് പബ്ലിഷിംഗ് ക്ലാസ് നടന്നു. ഡെസ്ക്ടോപ്പ് പബ്ലിഷിനുള്ള മികച്ച സോഫ്റ്റ്‌വെയർ ആയ സ്ക്രൈബസ് സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ മാഗസിനിന്റെ പേജുകൾ ആകർഷകമാക്കുന്നതെങ്ങനെയെന്ന് കുട്ടികൾ മനസ്സിലാക്കി. ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.