ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഗവ: ജി വി എച്ച് എസ്സ് എസ്സ് വട്ടിയൂർക്കാവിലെ 2025 -2028 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. ബാച്ചിലേക്ക് അപേക്ഷിച്ച 40 കുട്ടികളിൽ നിന്നും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽആദ്യം ലിസ്റ്റിൽ വന്ന 21 കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികളെയാണ് പുതിയ ബാച്ചിലേക്കു പ്രവേശനം നൽകിയത് .
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 14-11-2025 | Sreejaashok |
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2025-28
| 43038-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43038 |
| യൂണിറ്റ് നമ്പർ | LK/2018/43038 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ലീഡർ | പ്രണവ് വി.പി. |
| ഡെപ്യൂട്ടി ലീഡർ | ഏൻജൽ അരുൺ |
| അവസാനം തിരുത്തിയത് | |
| 14-11-2025 | Sreejaashok |
| ക്രമ.നം | പേര് | അഡ്മി.നം |
|---|---|---|
| 1 | ABHIJITH B M | 22965 |
| 2 | ABHIJITH.A | 23008 |
| 3 | AMAL MUHAMMAD M | 23399 |
| 4 | AMRITHA A | 23385 |
| 5 | ANANTHU P Y | 23096 |
| 6 | ANGEL ARUN | 23116 |
| 7 | ANJALI A S | 23013 |
| 8 | ANJITH | 23391 |
| 9 | ASWIN D R | 22967 |
| 10 | ATHUL M S | 22995 |
| 11 | FAISAL A | 23042 |
| 12 | FATHIMA. N | 23392 |
| 13 | JASMIN J S | 23018 |
| 14 | MAHESWAR R R | 23105 |
| 15 | MEHRA HUSSAIN S | 23004 |
| 16 | MILAN R NAIR | 22993 |
| 17 | NIDHIN KRISHNA R R | 23351 |
| 18 | PRANAV V P | 22994 |
| 19 | SAMPATH S L | 23210 |
| 20 | SREESIVA SAJEEV | 23039 |
| 21 | TIJO A | 23238 |
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2025 -28 ബാച്ചിന്റെ യൂണിഫോം പ്രകാശനം
ജി വി എച്ച് എസ് എസ് വട്ടിയൂർക്കാവ് സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് യൂണിഫോം പ്രകാശനം സ്‌കൂൾ ലാബ് ഹാളിൽ നടന്നു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി. പ്രേമജ എ 2025 -28 ബാച്ച് ലീഡർ പ്രണവ് വി പി ക്ക് നൽകികിയാണ് യൂണിഫോം പ്രകാശനം ചെയ്തത്. ലിറ്റിൽ കൈറ്റ്സിന്റെ അടിസ്ഥാന വർണങ്ങളിൽ തയ്യാറാക്കിയതാണു ഈ യൂണിഫോം. വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ ഇടപെടലിനും തിരിച്ചറിയലിനും സഹായകരമാവും ഈ യൂണിഫോം. ക്ലബ്ബിലെ മറ്റ് അംഗങ്ങൾക്കും വേദിയിൽ വെച്ച് യൂണിഫോം വിതരണം ചെയ്തു.ലിറ്റിൽ കൈറ്റ്സ് യുണിറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മെന്റർ ശ്രീ സജീഷ്ബാബു സന്നിഹിതനായിരുന്നു
.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 -28
ലിറ്റിൽകൈറ്റ്സ് 2025 -28 വർഷത്തിലേക്കുള്ള ബാച്ചിനായുള്ള പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 16 നു നടന്നു. രാവിലെ 9 .30 മുതൽ വൈകുന്നേരം 5 വരെയായിരുന്നു ക്യാമ്പ് . സ്‌കൂളിലെ IT ലാബി ലാണ് ക്യാമ്പ് നടന്നത്. സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി ബീന ടീച്ചർ പ്രിലിമിനറി ക്യാമ്പ് ഉൽഘാടനം ചെയ്തു. തിരുവന്തപുരം നോർത്ത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ അശോക് ക്‌ളാസുകൾ നയിച്ചു . 21 പേരടങ്ങിയ ക്യാമ്പിൽ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞു നടന്ന ആക്ടിവിറ്റി പ്രവർത്തങ്ങളിൽ വിവിധ സെഷനുകളിലായി ഐ ടി ക്വിസ്സും, അനിമേഷൻ, പ്രോഗ്രാമിങ്ങും ഉണ്ടായിരുന്നു. പ്രിലിമിനറിക്യാമ്പ് സമാപനത്തോട് അനുബന്ധിച്ചു നടന്ന ക്യാമ്പ് ഫീഡ്ബാക്ക് സെഷനിൽ ക്യാമ്പ് അനുഭവങ്ങളെ കുറിച്ച് 8-സിയിലെ പ്രണവ് , മിലൻ 8 ബിയിലെ ടിജോ , മഹേശ്വർ എന്നിവർ സംസാരിച്ചു. ഉച്ചക്ക് ശേഷം 3.00 മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർത്താക്കളുടെ യോഗം നടന്നു. യോഗത്തിൽ "ലിറ്റിൽകൈറ്റ്സ്" ലിറ്റിൽ കൈറ്റ്സ് ക്ലബു എന്താണെന്നും , വരും വർഷങ്ങളിൽ നടത്താൻ പോവുന്ന പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച നടത്തി. തുടർന്ന് കുട്ടികൾ ക്യാമ്പിൽചെയ്ത വർക്കുകളുടെ പ്രദർശനവുമുണ്ടായിരുന്നു. യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് യുണിറ്റ് മെന്റർ ശ്രീ. സജീഷ്ബാബു കെ സി നന്ദി പറയുകയും ചെയ്തു.
പ്രവർത്തനങ്ങൾ
.