ജി.എച്ച്. എസ്സ്.എസ്സ് നായർകുഴി

Schoolwiki സംരംഭത്തിൽ നിന്ന്
(GHSS Nayarkuzhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്സ്.എസ്സ് നായർകുഴി
വിലാസം
നായർ കുഴി

നായർ കുഴി പി.ഒ.
,
673601
,
കോഴിക്കോട് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0495 2283443
ഇമെയിൽghssnayarkuzhi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47069 (സമേതം)
യുഡൈസ് കോഡ്32041501417
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചാത്തമംഗലം പഞ്ചായത്ത്
വാർഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ202
പെൺകുട്ടികൾ204
ആകെ വിദ്യാർത്ഥികൾ353
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ243
പെൺകുട്ടികൾ110
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ
ആകെ വിദ്യാർത്ഥികൾ
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി .എൻ
പ്രധാന അദ്ധ്യാപകൻഅബ്ദുൾ മജീദ് കെ
പി.ടി.എ. പ്രസിഡണ്ട്രാധാകൃഷ്ണൻ എം.ടി
എം.പി.ടി.എ. പ്രസിഡണ്ട്ഡോ. ശ്രീകല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

    കോഴിക്കോട് ജില്ലയുടെ കിഴക്കു ഭാഗത്ത് ചാത്തമംഗലം പ‍ഞ്ചായത്ത് പൂളക്കോട് വില്ലേജിൽപെട്ട നായർകുഴിഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് നായർകുഴി സർക്കാർ വിദ്യാലയം. ഈ സ്ഥാപനത്തിന്റെ ഉൽഭവം, വളർച്ച, അഭിവൃദ്ധി എന്നിവയെക്കുറിച്ച് മിക്കവരും അജ്ഞരാണ്.അതിനാൽ ഈ സ്ഥാപനത്തിന്റെ ഗതകാല ചരിത്രത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.
  കർഷകരും കർഷക തൊഴിലാളികളും ജീവിച്ചിരുന്ന ഒരു കുഗ്രാമമായുരുന്നു നായർകുഴി. അങ്ങിങ്ങായി ഓലമേഞ്ഞ കൊച്ചു വീടുകൾ മാത്രം. എഴുത്തും വായനയും അറിയാത്തവരായിരുന്നു ജനങ്ങളിൽ അധികവും. ഗതാഗത യോഗ്യമായ റോഡുകൾ അന്ന് ഉണ്ടായിരുന്നില്ല കുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നു. മുതിർന്നാൽ രക്ഷിതാക്കളുടെ തൊഴിലിൽ അവരും എത്തിച്ചേരുന്നു.
 സമ്പന്നരായ ആളുകൾ തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിക്കാനായി ഗുരുവിന്റെ അടുത്തേക്കയക്കും . ഗുരുവിന്റെ വീട്ടിൽ താമസിച്ച് വിദ്യ അഭ്യസിക്കുന്ന രീതിയാണ് ഗുരുകുല വിദ്യാഭ്യാസം . എന്നാൽ ഇത് സാർവ്വത്രികവും ലളിതവുമായിരുന്നില്ല. പഠിതാക്കളുടെ എണ്ണം കൂടിയതോടെ ഒരു പൊതുവേദി രൂപം കൊണ്ടു. അതാണ് എഴുത്തുപള്ളി എന്നറിയപ്പെടുന്ന സ്ഥാപനം.
       ഈ കുഗ്രാമത്തിൽ ആദ്യമായി രൂപം കൊണ്ട എഴുത്തുപള്ളി പ്രവർത്തിച്ചിരുന്നത് നായർകുഴി പറമ്പ് എന്ന സ്ഥലത്തായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഗുരുവിനെ എഴുത്തച്ഛനെന്ന് സംബോധന ചെയ്തിരുന്നു. ആദ്യത്തെ എഴുത്തച്ഛൻ ശ്രീമാൻ ചന്തുകുട്ടി എന്ന പാരമ്പര്യ ജ്ഞാനിയായിരുന്നു.
  മലയാള അക്ഷരങ്ങളും നൂറുവരെ അക്കങ്ങളും മാത്രമാണ് പഠിപ്പിച്ചിരുന്നത്.മണൽ നിലത്തു പരത്തി വിരലുകൊണ്ട് എഴുതുകയായിരുന്നു പതിവ്. എന്നാൽ എല്ലാ കുട്ടികളും ഇവിടേക്ക് വന്നിരുന്നില്ല. കുട്ടികൾ കുലത്തൊഴിലിലേക്ക് പോവാൻ തുടങ്ങി. രക്ഷിതാക്കളുടെ തൊഴിലേതോ അതിലേക്ക് കുട്ടികളും പോവും. അങ്ങനെ ഇവിടെ അക്ഷാഭ്യാസമില്ലാത്ത ഒരു ജനസമൂഹം രൂപം കൊണ്ടു.
1927 ജൂൺ മാസത്തിലാണ് നായർകുഴി പ്രദേശത്ത് പ്രൈമറി സ്കൂൾ സ്ഥാപിതമാകുന്നത്. എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. സ്കൂളിനാവശ്യമായ കെട്ടിടം, ഭൂമി ഇവ നാട്ടുകാർ നൽകേണ്ടിയിരുന്നു. ഉദാര മനസ്കനായ ബ്രഹ്മശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരി( കരിപ്പാല ഇല്ലം ) തന്റെ കൈവശ ഭൂമിയിൽ സ്കൂളിനാവശ്യമായ കെട്ടിടം പണിതു സർക്കാറിനെ ഏൽപ്പിച്ചു. അഞ്ച് വർഷം കൊണ്ട്  പ്രൈമറി സ്കൂൾ പൂർണ്ണമായി. ആദ്യത്തെ പ്രധാനാധ്യാപകൻ ആദ്യ  വിദ്യാർത്ഥി എന്നിവർ ആരായിരുന്നു എന്നത് അവ്യക്തമാണ്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ജന്മിയിൽ നിക്ഷിപ്തമായിരുന്നു. വർഷം തോറും തുച്ഛമായ തുക സർക്കാർ അദ്ദേഹത്തിന് നൽകിപ്പോന്നു. വിദ്യാലയം ഉണ്ടായെങ്കിലും ജനങ്ങൾ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന പതിവ് കുറവായിരുന്നു. എട്ടോ , ഒമ്പതോ വയസ്സായാൽ മാത്രമേ സ്കൂളിൽ വിടൂ. കുട്ടികളുടെ വലിപ്പം നോക്കിയാണ് വയസ്സ് തീരുമാനിച്ചിരുന്നത്. പരീക്ഷ എന്ന സമ്പ്രദായം ഉണ്ടായുരുന്നതായി തോന്നിയില്ല. ഒരു വർഷം ഒരു ക്ലാസ്സിലിരുന്നാൽ പിറ്റേ വർഷം അടുത്തക്ലാസ് ഇതായിരുന്നു രീതി. 
     1945 കാലയളവിൽ നായർകുഴി എലിമെന്ററി സ്കൂളിൽ രണ്ട് അധ്യാപകർ മാത്രമേ ഉണ്ടായിരുന്നുള്ളു. ശ്രീ.കുട്ടൻ മാസ്റ്റർ വടക്കേടത്തായിരുന്നു പ്രധാനാധ്യപകൻ. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സർക്കാർ പല സ്ഥലങ്ങളിലും പ്രൈമറി അപ്പർ പ്രൈമറി വിദ്യാലയങ്ങൾ സ്ഥാപിക്കാൻ തുടങ്ങി. അങ്ങനെ ഈ സ്കൂളും 1957-ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു. നാട്ടുകാരുടെ ആത്മാർത്ഥമായ സഹകരണം ഈ കാര്യത്തിൽ സ്കൂളിന് ലഭിച്ചു. യു.പി.സ്കൂൾ ആയതിന് ശേഷം ആദ്യത്തെ പ്രധാനാധ്യാപകനായി ആലിക്കോയമാസ്റ്റർ നിയമിതനായി. കുട്ടികളുടെ എണ്ണം വർദ്ധിച്ചു വന്നതിനാൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കേണ്ടി വന്നു. ഓല ഷെഡ്ഡുകളും സെമീ പെർമനന്റ് കെട്ടിടങ്ങളും നിർമിച്ച് നാട്ടുകാർ തന്നെ പരിഹാരം കണ്ടെത്തി.
           കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ക്രമേണ ബ്രഹ്മശ്രീ കരിപ്പാല അച്ചുതൻ നമ്പൂതിരി അവർകളുടെ കൈവശമായിത്തീർന്നു. അദ്ദേഹം തന്റെ ഉടമസ്ഥാവകാശം ശ്രീ. പെരവൻകുട്ടി ചെവിടഞ്ചേരി എന്നിവർക്ക് കൈമാറുകയും അദ്ദേഹത്തിൽ നിന്ന് ശ്രീ.വേലായുധൻ കുണ്‌ഠ്യോട്ട് കൈവശാവകാശം ഏറ്റെടുക്കുകയും ചെയ്തു. അദ്ദേഹമാണ് സ്കൂളിനെ പൂർണ്ണമായും ഗവൺമെന്റിനെ ഏൽപ്പിച്ചു കൊടുത്തത്.1980ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ആദ്യത്തെ പ്രധാനാധ്യാപകനായി ശ്രീ.ഭാസ്ക്കരൻ മാസ്റ്റർ നിയമിതനാവുകയും ചെയ്തു.
      ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ സ്കൂളിന് ഓല ഷെഡ്ഡിൽ നിന്ന് മോചനമായി. ഇന്ന് കാണുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ ഓരോന്നായി നിർമിക്കപ്പെട്ടു. 2007ൽ ഈ വിദ്യാലയം ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രധാനാധ്യാപികയായിരുന്ന ശ്രീമതി.ശ്രീദേവി.കെ ആയിരുന്നു ആദ്യ പ്രിൻസിപ്പൽ ഇൻ ചാർജ്. തുടർന്ന് അഭൂതപൂർവ്വമായ വളർച്ചയാണ് ഭൗതിക അക്കാദമിക രംഗങ്ങളിൽ സ്കൂൾ കൈവരിച്ചത്.

ഭൗതികസൗകര്യങ്ങൾ

നായ‌ർകുഴീ അങ്ങാടീക്ക് തൊട്ടടൂത്തുള്ള 1.5 ഏക്കർസ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഏകദേശം 300 മീറ്റർ അകലെ മാളികതടായിൽ 1 .5 ഏക്കർ സ്ഥലവും സ്കൂളിനായുണ്ട് . ഇവിടെയാണ് ഹയര്സെക്കണ്ടറി കെട്ടിടം സ്ഥിതിചെയ്യുന്നത്.സയൻസ്,കൊമേഴ്സ്, ഹ്യുമാനിറ്റുീസ് എന്നീ 3 ബാച്ചുകളിലായി 360 വിധ്യാർത്ഥികൾ പഠിക്കുന്നു. ..ഹൈസികൂൾ വിഭാഗത്തിൽ 6 കെട്ടിടങ്ങളിലായി 1 ‌മുതൽ 10 വരെ ക്ളാസ്സുകളിലായി 15 ഡിവിഷണകൾ പ്രവര്ത്തിക്കുന്നു. കൂടാതെ എൽ കെ ജി, യു കെ ജി എന്നിവയും പ്രവർത്തിക്കുുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • .എസ് പി സി
  • ജൂനിയര് റെഡ് ക്രോസ്
  • മൾട്ടി ജിം
  • ഐ ഇ ഡി റിസോഴ്സ് റൂം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1979-80 ടി. അപ്പുക്കു‌ട്ടൻ
11980-82 എം.ഭാസ്കരൻ ( ടീച്ചർ ഇൻ ചാർജ്ജ്)
1982-1984 ശ്രീമതി. മേഴ്സി സാമുവൽ
1993-94 എ.ജയരാജ്
1994-95 പി.കെ.പത്മാവതി
1995-96 എ.ലക്ഷ്മണൻ
1996-97 ടി.സുബ്രഹ്മണ്യന്
1997-98 എന്.ശശിധരന്
1998-2000 പി.കെ.ശാന്തകുമാരി
2000-2002 പി.കെ.സുമതി
2002-2004 സി.ടി.ലക്ഷ്മി
2004-2006 എം.രുക്മിണി .
2006-2008 കെ.ശ്രീദേവി
2008-2010 കെ.ടി.അബ്ദുൾ മജീദു
2010-2015 സുജാത.കെ
2015-2016 തുളസിഭായ്.വി
2016- ബാലകൃഷ്ണൻ.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് ആർ ഇ സി വഴി മുക്കം ബസ്സിൽ കയറുക
  • കളൻതോട് ഇറങ്ങുക
 4 കിലോമീറ്റർ  ഒാട്ടോ യാത്ര   

Map