ഗവ എൽ പി എസ് തെങ്ങുംകോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെടുമങ്ങാട് താലൂക്കിൽ കല്ലറ പഞ്ചായത്തിലാണ് ഗവ എൽ പി എസ് തെങ്ങുംകോട് സ്ഥിതിചെയ്യൂന്നത്
| ഗവ എൽ പി എസ് തെങ്ങുംകോട് | |
|---|---|
| വിലാസം | |
കെ.ടി . കുന്ന് പി.ഒ. , 695608 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 0472 2821017 |
| ഇമെയിൽ | hmglpsthengumcode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42621 (സമേതം) |
| യുഡൈസ് കോഡ് | 32140800412 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലറ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 38 |
| ആകെ വിദ്യാർത്ഥികൾ | 75 |
| അദ്ധ്യാപകർ | 05 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീജ കെ എസ് |
| പി.ടി.എ. പ്രസിഡണ്ട് | സിജി |
| എം.പി.ടി.എ. പ്രസിഡണ്ട് | renju |
| അവസാനം തിരുത്തിയത് | |
| 04-08-2025 | 42621-GLPS Thengumcode |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
നെടുമങ്ങാട് താലൂക്കിൽ കല്ലറ പഞ്ചായത്തിലാണ് ഗവ എൽ പി എസ് തെങ്ങുംകോട് സ്ഥിതിചെയ്യൂന്നത് .1939 ൽ അഡ്വ . മാധവക്കുറുപ്പ് ഒരു പുല്ലു മേഞ്ഞ ഷെഡ്ഡിലാണ് ഈ സ്കൂൾആരംഭിച്ചത് ആറു വർഷം കഴിഞ്ഞപ്പോൾ കരടിച്ചാണിമൂലയിൽ ശ്രീ ഭാസ്കരപിള്ളയ്ക് സ്കൂൾ കൈ മാറി അദ്ദേഹം 50 സെന്റ് സ്ഥലം സ്കൂളിന് എഴുതി നൽകി അതിൽ നിർമ്മിച്ച കെട്ടിടം തകർന്നതിനെ തുടർന്ന്കുറച്ചു കാലം അധ്യയനം മുടങ്ങി 1948 ൽ പ്രാഥമിക വിദ്യാഭ്യാസം സാർവത്രിക മാക്കിയപ്പോൾ സ്കൂൾ സർക്കാർ നിയന്ത്രണത്തിൽ പുനരാരംഭിച്ചു ഇന്ന് പൊതു വിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച കല്ലറ ഗ്രാമ പഞ്ചായത്തിലെ ഒരു മാതൃകാ വിദ്യാലയമായി തെങ്ങുംകോട് ഗവ .എൽ പി എസ് മാറിയിരിക്കുന്നു .വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ തെങ്ങുംകോട് എൽ പി എസിലെ കുട്ടികൾക്ക് കഴിയുന്നു .നിരവധി പ്രമുഖർ നയിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് പ്രഥമാധ്യാപികയായി ശ്രീമതി ഷീജ കെ എസ് സേവനമനുഷ്ഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിരവധി പ്രമുഖരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ശ്രീ . സന്തോഷ്‌കുമാർ പ്രസിഡന്റായ ഒരു നല്ല പി ടി എ സ്കൂളിന്റെ പുരോഗതിക്കായി അഹോരാത്രം പ്രവർത്തിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
കല്ലറ ഗ്രാമ പഞ്ചായത്തിൽ കെ ടി കുന്നു ഗ്രാമത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന തെങ്ങുംകോട് ഗവ .എൽ പി എസിനു 50 സെന്റ് പുരയിടം ഉണ്ട് .ടൈൽ പാകിയ വൃത്തിയുള്ള ക്ലാസ്സ്മുറികൾ .ശിശു സൗഹൃദമായ പ്രീ പ്രൈമറി ക്ലാസ്സ്മുറികൾ .എല്ലാ ക്ലാസ്സ്മുറികളും ഡിജിറ്റൽ ക്ലാസ് മുറികളാക്കിയിട്ടുണ്ട് . പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ മുറ്റത്തിന്റെ വലതുവശത്തായി ശലഭോദ്യാനം സ്ഥിതിചെയ്യുന്നു .ഇടതു വശത്തായി ജൈവ വൈവിധ്യ ഉദ്യാനവും സ്ഥിതിചെയ്യുന്നു .വിവിധയിനം തുളസികൾ ഉൾകൊള്ളുന്ന ഒരു തുളസിവനം വിദ്യാലത്തിന്റെ മുൻവശത്തായി കാണാം .അന്യം നിന്നുപോയ വിവിധയിനം തുളസികൾ കുട്ടികൾ പരിപാലിക്കുന്നു .കൃഷിഭവന്റെ സഹായത്തോടെ കുട്ടികൾ പരിപാലിക്കുന്ന ഒരു കൃഷിത്തോട്ടവും വിദ്യാലയത്തിൽ സംരക്ഷിച്ചുവരുന്നു .സ്കൂളിന്റെ മുൻവശത്തായി വർണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായ വളരെ മനോഹരമായ ഒരു ജൈവ വൈവിധ്യ പാർക്ക് സ്ഥിതി ചെയ്യുന്നു.വിവിധ തരത്തിലുള്ള ശലഭങ്ങളെ ആകർഷിക്കുന്ന ചെടികൾ സംരക്ഷിക്കുന്ന ഒരു ശലഭോദ്യാനവും ഇന്ന് സ്കൂളിന് സ്വന്തമാണ് .എസ് എസ് കെ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി നവീകരണത്തിനായി ആരംഭിച്ച വർണ്ണക്കൂടാരം ഏവർക്കും നയനമനോഹാരിതയേകി ഇന്ന് സ്കൂളിൽ നിലകൊള്ളുന്നു .വിഷരഹിതമായ ഉച്ചഭക്ഷണം കുട്ടികൾക്ക് പ്രദാനം ചെയ്യുന്നതിനുവേണ്ടി വിശാലമായ ഒരു പച്ചക്കറിത്തോട്ടം എന്നും തെങ്ങുംകോട് സ്കൂളിന്റെ മുഖമുദ്രയാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
സംസ്ഥാന പൊതു വിദ്യാഭാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് തെങ്ങുംകോട് ഗവ .എൽ പി എസ് .പഠന രംഗത്തും കലാ -കായിക രംഗങ്ങളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .കുട്ടികളിലെ സർഗ്ഗ സൃഷ്ടി വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കല സാഹിത്യവേദി അർച്ചന ടീച്ചറുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നു . കോവിഡ് കാലത്തു പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ അക്ഷരവൃക്ഷം പദ്ധതിയിലൂടെ നമ്മുടെ വിദ്യാലത്തിലെ കുട്ടികളും പങ്കെടുക്കുകയുണ്ടായി.അതുപോലെ ഗാന്ധി ദർശൻ ക്ലബ് സുമി ടീച്ചറുടെ നേതൃത്വത്തിൽ ഭംഗിയായി പ്രവർത്തിക്കുന്നു .വിദ്യാഭാസത്തോടൊപ്പം വേലയുടെ പ്രാധാന്യം മനസിലാക്കാൻ കുട്ടികൾക്ക് ഇതിലൂടെ കഴിയുന്നു . സോപ്പ് നിർമാണം പോലെയുള്ള പ്രവർത്തനങ്ങൾ ഗാന്ധിദർശൻ ക്ലബ് നടപ്പിലാക്കി വരുന്നു .മനോഹരമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം കുട്ടികൾ പരിപാലിക്കുന്നു .ജീവ ടീച്ചറുടെ നേതൃത്വത്തിൽ ഒരു ശലഭോദ്യാനം പരിപാലിക്കുന്നതിലും കുട്ടികൾ ശ്രദ്ധിക്കുന്നു .അതുപോലെ സബ്ജില്ലാ , കലോത്സവങ്ങളിലും ഗവ .എൽ പി എസ് തെങ്ങുംകോട് വിജയം കൊയ്തിട്ടുണ്ട് .2020 -21 അധ്യയന വർഷത്തിൽ എൽ എസ് എസ് സ്കോളർഷിപ് പരീക്ഷയിൽ 8 കുട്ടികൾക്ക് സ്കോളർഷിപ് നേടാൻ കഴിഞ്ഞു .
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ പൊതുവിദ്യാലയമാണ് ഗവ .എൽ പി എസ് തെങ്ങുംകോട് .
മുൻ സാരഥികൾ
സ്കൂളിലെ മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | പി ചിത്തരഞ്ജൻ പിള്ള | |
| 2 | മുഹമ്മദ് കുഞ്ഞ് | |
| 3 | ആർ സുകുമാരൻ | |
| 4 | എ ചെല്ലപ്പൻ | |
| 5 | എൻ കരുണാകരകുറുപ്പ് | |
| 6 | എം ജമാൽ മുഹമ്മദ് | |
| 7 | എസ് ബി നടരാജൻ | |
| 8 | കെ എം റോബർട്ട് | |
| 9 | ആർ ജീവരത്നം | |
| 10 | കെ സുധാകരൻ നായർ | |
| 11 | കെ നിത്യാനന്ദൻ | |
| 12 | സുഭദ്ര അമ്മ | |
| 13 | എൽ മാർഗരറ്റ് | |
| 14 | എം ഭാസ്കര പിള്ള | |
| 15 | സി ചെല്ലപ്പൻ | |
| 16 | ടി ആർ സത്യഭാമ | |
| 17 | വി രാധ | |
| 18 | ബി ലീല | |
| 19 | പി രഹുമത്ത് | |
| 20 | തൽഹത്ത് | |
| 21 | ആർ രമാദേവി | |
| 22 | എ ഹാഷിം | 2021-22 |
| 23 | ഷീജ കെ എസ് | 2022- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ നമ്പർ | പേര് | പ്രവർത്തന മേഖല |
|---|---|---|
| 1 | എം ജി .അനീഷ് | ഡെപ്യൂട്ടി ചീഫ് പ്രൊഡ്യൂസർ ഏഷ്യാനെറ്റ് ന്യൂസ് |
| 2 | സുൾഫിക്കർ | ഡി വൈ .എസ് .പി |
| 3 | ബൈജു | ഡി .വൈ .എസ് .പി |
| 4 | മോഹനൻ | നാടകം |
| 5 | മുരളി | നാടകം |
| 6 | സിന്ധുരാജ് | നാടൻ പാട്ട് |
| 7 | ഷിബിൻ. ജെ. ജെ | ലോക്കോ പൈലറ്റ് |
| 8 | ലിജു | മാജിക് ,ടെലിഫിലിം |
| 9 | വിജയ കുമാർ | മർച്ചന്റ് നേവി ക്യാപ്റ്റൻ |
| 10 | സുൽഫിയാ ബീവി | ഹെഡ്മിസ്ട്രസ് |
| 11 | രമാദേവി | ഹെഡ്മിസ്ട്രസ് |
മികവുകൾ
കഴിഞ്ഞ സാമൂഹ്യ ശാസ്ത്ര മേളയിൽ ക്വിസ് മത്സരത്തിൽ ഉപജില്ലയിൽ ഒന്നാ സ്ഥാന നേടി പ്രവർത്തി പരിചയമേളയിൽ ക്ലേ മോഡലിന് ഉപജില്ലയിൽ ഒന്നാ സ്ഥാന നേടി അക്ഷര മുറ്റ ജില്ലാ തല മത്സരത്തിൽ പങ്കെടുത്തുമികച്ച ഒരു ലൈബ്രറി പ്രവർത്തിക്കുന്നു. ജൈവ വൈവിധ്യ പാർക്ക് ,ശലഭോദ്യാനം എന്നിവയാൽ മനോഹരം
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- പാലോട് നിന്നും പാങ്ങോട് കല്ലറ വഴി 16 കിലോമീറ്റർ അകലം
- നെടുമങ്ങാട് നിന്നും പനവൂർ വഴി 19 .കിലോമീറ്റർ അകലം
- തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 33 കിലോമീറ്റർ അകലം
- ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 30 കിലോമീറ്റർ അകലം