ഗവൺമെന്റ് എം.ആർ.എസ്. ഏറ്റുമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവൺമെന്റ് എം.ആർ.എസ്. ഏറ്റുമാനൂ൪ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
NeedsImage.png ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
ഗവൺമെന്റ് എം.ആർ.എസ്. ഏറ്റുമാനൂർ
വിലാസം
ഏറ്റുമാനൂർ

ഏറ്റുമാനൂർ പി.ഒ.
,
686631
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ0481 2530399
ഇമെയിൽmrskottayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31090 (സമേതം)
എച്ച് എസ് എസ് കോഡ്05301
യുഡൈസ് കോഡ്32100300424
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല ഏറ്റുമാനൂർ
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ174
പെൺകുട്ടികൾ174
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ89
പെൺകുട്ടികൾ89
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജുമോൻ പി.റ്റി
പി.ടി.എ. പ്രസിഡണ്ട്സുനിത രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്രജനി ഷാജി
അവസാനം തിരുത്തിയത്
06-02-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

നാളെയുടെ വാഗാദാനങ്ങളായ വ്യത്യസ്തരായ പൗരൻമാരെ വാർത്തെടുക്കുന്ന എം.ആർ.എസ്-ൻറെ ഇന്നലെകളിലേക്കും ഇന്നിലേക്കും സ്വാഗതം

ചരിത്രം

എന്റെ നാട്
പൂഞ്ഞാർ രാജവംശത്തിെെെൻറ അതിരുകൾക്കുള്ളിൽ മീനച്ചിലാറിൻറെ തീരത്ത് പ്രകൃതി രമണീയത കളിയാടുന്ന സ്ഥലമാണ് ഈരാറ്റുപേട്ട. മീനച്ചിലാറ് 2 കൈവഴികളിലായി ഓഴൂകിഎത്തി പേട്ടയിൽ സംഗമിക്കൂന്നതൂതകൊണ്ടാണ് ഈരാററൂപേട്ട എന്ന സ്ഥലനാമം ഉണ്ടായത്. വടക്കു നിന്നു വരുന്നവർക്ക് കോട്ടയത്തു നിന്ന്42 കിലോ മീറ്റർ പാലാ വഴി സഞ്ചരിച്ചാൽ ഈരാറ്റുപേട്ടയിലെത്തിച്ചേരാം. തെക്കു നിന്ന് വരുന്നവർക്ക് ചങ്ങനാശ്ശേരി- കാഞ്ഞിരപ്പളളി വഴിയും ഈരാറ്റുപേട്ടയിലെത്താം. മത-സൗഹാർദ്ദത്തിൻറെ പ്രതീകമായി നൈനാർ പള്ളിയും അരുവിത്തുറ സെൻറ് ജോർജ്ജ് പള്ളിയും അമ്മാളമ്മൻ കാവും തലയുയർത്തി നിൽക്കുന്നു. പൂഞ്ഞാർ രാജ കുടുംബത്തിലേക്ക് കാഴ്ചദ്രവ്യങ്ങളുമായി പോകുന്ന ഈരാറ്റുപേട്ടക്കാർക്ക് ഓണപ്പുടവയും പണവും രാജാവു നൽകുന്ന രീതി ഇന്നും നിലനിന്നു പോരുന്നു. മീനച്ചിലാറിലൂടെ കെട്ടുവള്ളങ്ങളിൽ മലയോര വിഭവങ്ങളുമായി കച്ചവടക്കാർ കോട്ടയം ചന്തയിലെത്തി അവിടെ നിന്ന് മറ്റു കാർഷികവിഭവങ്ങൾ വാങ്ങി വിപണനം ചെയ്തു പോന്നിരുന്നു. ഇൻഡ്യയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പഞ്ചായത്താണ് ഈരാറ്റുപേട്ട. ഉയർന്ന മലനിരകളും പച്ചപ്പണിഞ്ഞ പുൽമേടുകളും ഈ പ്രദേശത്തിൻറെ പ്രത്യേകതകളാണ്. എം.ആർ.എസ്. ഈരാററുപേട്ട ജവഹർ നവോദയ വിദ്യാലയങ്ങളുടെ മാതൃക ഉൾക്കൊണ്ടു കൊണ്ട് കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പിൻറെ കീഴിൽ പട്ടികവർഗ്ഗ റസിഡൻഷ്യൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആരംഭിച്ച സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. 2000-2001 സ്കൂൾ വർഷത്തിൽ അന്നത്തെ പട്ടികവർഗ്ഗ വികസന വകുപ്പു മന്ത്രിയായിരുന്ന ശ്രീ. കെ. രാധാകൃഷ്ണൻറെയും സ്ഥലം എം.എൽ.എ. ശ്രീ. പി.സി. ജോർജ്ജിൻറെയും ശ്രമഫലമായി കോട്ടയം ജില്ലക്കനുവദിച്ച മോഡൽ റസിഡൻഷ്യൽ സ്കൂൾ ഈരാറ്റപേട്ടയ്ക്കടുത്തുള്ള പിണ്ണാക്കനാട് എന്ന സ്ഥലത്ത് സി.എസ്.ഐ. പള്ളി വക കെട്ടിടത്തിൽ ഒഒക്ടോബർ 24-ന് ആരംഭിച്ചു. 24 കുട്ടികളും ഒരു വാർഡനും ഒരു അദ്ധ്യാപകനും രണ്ട് മെസ്സ് ജീവനക്കാരുമായി ആരംഭിച്ച സ്കൂൾ നവംബർ- 3 തീയതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്നു നിലയുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിക്കന്നു. 6 ക്ലാസ്സ് മുറികളും ഒരു സ്റ്റാഫ് റൂമും, സയൻസ് ലാബും, കമ്പ്യാട്ടർ റൂമും ഒരു സ്റ്റാഫ് റൂമും ഒരു ഓഫിസും അടങ്ങുന്നതാണ് സ്കൂൾ. റസി‍ൻഷ്യൽ ആയതിനാൽ മുകൾ നില ഹോസ്റ്റലായും താഴെയുള്ള നില പാചകശാലയായും പ്രവർത്തിക്കുന്നു. ഇപ്പോൾ 148 വിദ്യാർത്ഥിനികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്. 5 തരം മുതൽ 10 തരം വരെയുള്ള കുട്ടികൾ ഇഴിടെ പഠിക്കുന്നുണ്ട്.2012ജുൺ 16-ാം തിയതി ഏറ്റുമാനൂരിലെ പുതിയകെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി.

സ്കൂൾ കൃഷി

പഠനത്തോട് ഒപ്പം കരനെൽ കൃഷിയിലും മികവ് തെളിയിച്ച വിദ്യാലയം.ഏറ്റുമാനൂ൪ കൃഷിഭവ൯െറ നി൪ദേശപ്രകാരമാണ്കണവീനറായ ദീപ ടീച്ച൪ കരനെൽ കൃഷി ആരംഭിച്ചത്.യഥാസമയം കളപറിക്കുന്നതിനും,ജൈവവളം ചേ൪ക്കുന്നതിനും കാ൪ഷിക ക്ലബിലെ അംഗങ്ങൾ സഹായിച്ചു വരുന്നു.

നെല്ല് കൃഷി


പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം

യഞ്ജം


പ്ലാസ്റ്റിക്ക് വിമുക്ത സ്കൂൾ

ഏറ്റുമാനൂ൪ എം.ആ൪.എസ് സ൩ൂ൪ണ്ണ പ്ലാസ്ററിക്ക് വിമുക്ത സ്കൂൾ ആണ്

പ്ലാസ്ററിക്ക് നിവാരണം


എസ്.പി.സി

ഏറ്റവും മികച്ച പോലീസ് കേഡറ്റ്.കുട്ടികളുടെ സ൩ൂ൪ണ്ണ വൃകതിത വികസനമാണ് ഇതി൯െറ ലക്ഷൃം .നിരവധി അവസരങ്ങളാണ് കുട്ടികൾക്കായി ഇതിനായി തയ്യാറക്കിയിരിക്കുന്നത്.ക്യാ൩ുകളും,ക്ലാസുകളും അതി൯െറ ഉദാഹരണമാണ്.പൊതുജനസേവനം,നീതി ന്യായ ബോധം,സാമൂഹ്യ സുരക്ഷ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്

സ്കൂള് എസ് പി സി

കരവിരുത്

കര വിരുത്



പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ തരം പഠനാനുബന്ധ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ഭാഷാ ക്ലബ്ബുകൾ, ഗണിതശാസ്ത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയവ കുട്ടികളിൽ വിവിധ അഭിരുചികൾ വളർത്തുന്നതിനുപകരിക്കുന്നു. സംഗീതം, നൃത്തം, യോഗ, ബാൻറ് വാദ്യം, തയ്യൽ, സ്പോക്കൺ ഇംഗ്ലീഷ്, പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്ലാസ്സ്, എസ് പി സിതുടങ്ങിയവയും കുട്ടികൾ അഭ്യസിക്കുന്നുണ്ട്. ക്ലാസ്സ് സാഹിത്യ സമാജങ്ങൾ സജീവമാണ്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

1. സ്പോക്കൺ ഇംഗ്ലീഷ് 8 സ്റ്റാൻറേർഡ് മുതൽ 10 സ്റ്റാൻറേർഡ് വരെയുള്ള കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം പരിപോഷിപ്പിക്കുന്നതിന് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട്.

2. പ്രത്യേക കോച്ചിംഗ് ക്ലാസ്സ് എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നൽകി വരുന്നുണ്ട്.

3. ടൈംടേബിൾ കുട്ടികളുടെ പഠനം സംബന്ധിച്ച് കൃത്യമായി ടൈംടേബിൾ

തയ്യാറാക്കി പാലിച്ചു വരുന്നുണ്ട്.

4. മാതൃസംഗമം കുട്ടികളുടെ പഠന-പുരോഗതി വിലയിരുത്തുന്നതിന് എല്ലാ ക്ലാസ്സുകളിലെയും മാതൃ സംഗമം നടത്തി വരുന്നു.

5. സ്കോളർഷിപ്പ് പരീക്ഷകൾ നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷനും മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പിനും 28 കുട്ടികൾ ഹാജരായി. പരീക്ഷക്ക് ഹാജരായ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിയരുന്നു. 9 ക്ലാസ്സിലെ പട്ടികജാതി- പട്ടികവർഗ്ഗ പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പിന് 24 പെൺകുട്ടികൾ അപേക്ഷിച്ചിട്ടണ്ട്. കേരളാ സയൻസ് & ടെക് നോളജി മ്യൂസിയം നടത്തുന്ന inculcate സ്കോളർഷിപ്പിൽ 8 സ്റ്റാൻഡേർഡിലെ 9 കുട്ടികള് പ്രവേശനപ്പരീക്ഷയിൽ വിജയിച്ചിട്ടുണ്ട്. പ്രസ്തുുത കുട്ടികൾക്ക് +2 തലം വരെ 3000/- രൂപാ വീതം പ്രതിവർഷം

സ്കോളർഷിപ്പ് ലഭിക്കും.

മാനേജ്മെന്റ്

സ്ഥാപനത്തിൻറെ നടത്തിപ്പ് കാര്യങ്ങൾ സംയോജിത പട്ടികവർഗ്ഗ വികസന വകുപ്പും വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പും നടത്തുന്നു.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ മുൻപ്രധാന അദ്ധ്യാപകർ


  1. ശ്രീമതി. എൻ.എസ്. വിമലാദേവി
  2. ശ്രീമതി. ലളിത റ്റി.വി.
  3. ശ്രീമതി. വൽസലകുമാരി
  4. ശ്രീമതിശ്രീമതി. ഓമന സി.
  5. ശ്രീമതി. ലില്ലി ജോൺ
  6. ശ്രീമതി. ഉഷ റ്റി.എസ്.
  7. ശ്രീമതി. റ്റി.കെ. തങ്കമണി
  8. ശ്രീ. റ്റി.കെ. രാമചന്ദ്രൻ
  9. ശ്രീമതി.ല‍ൌലി സൈമണ‍‍്‍‍
  10. ശ്രീ.പി സി മോഹന൯
  11. ശ്രീ.ജയകുമാർ
  12. ശ്രീ.ജെയംസ് പി ആന്റണി
  13. ശ്രീമതി.പ്രേമകുുമാരി എസ് ജി

വഴികാട്ടി

വഴികാട്ടി

Loading map...