എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പാമ്പാടി ഉപജില്ലയിലെ കൂരോപ്പട സ്ഥലത്തുള്ള കൂരോപ്പട ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്.ഹൈസ്കൂൾ. കോത്തല. നായർ സർവീസ് സൊസൈറ്റിയൂടെ 1700-നമ്പർ കരയോഗത്തിന്റെ മേൽനോട്ടത്തിൽ 1960-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പ്രമൂഖ വിദ്യാലയങ്ങളിലൊന്നാണ്.എൽ.കെ.ജി.മുതൽ 10 വരെ മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.
എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല | |
---|---|
വിലാസം | |
കോത്തല, പാമ്പാടി കോത്തല പി.ഒ. , 686502 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 0481 2505464 |
ഇമെയിൽ | nssshskothala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33088 (സമേതം) |
യുഡൈസ് കോഡ് | 32101100204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 324 |
പെൺകുട്ടികൾ | 326 |
ആകെ വിദ്യാർത്ഥികൾ | 650 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ ജി |
പി.ടി.എ. പ്രസിഡണ്ട് | സജി.എം.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശുഭ ബിനു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1960 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നായർ സർവീസ് സൊസൈറ്റിയൂടെ 1700-നമ്പർ കരയോഗമാൺ വിദ്യാലയം സ്ഥാപിച്ചത്. ശ്രി.പി.ജി.ഗോപാലക്യഷ്ണൻ നായരായിരുന്നൂ ആദ്യ പ്രധാന അദ്ധ്യാപകൻ. 1964-ൽ മിഡിൽ സ്കൂളായും 1979-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രി.പി.കെ.ഗോപാലക്യഷ്ണൻ നായരൂടെ മേൽനോട്ടത്തിൽ ഈ വിദ്യാലയം ഉയർച്ചയുടെ പടവുകൾ കയറി. ഇപ്പോള് പാമ്പാടി ഉപജില്ലയിലെ ഹൈസ്കൂളുകളില് ഒന്നാമതാണ്.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം
- Football Ground
- ക്രിക്കറ്റ്,ഫുട്ബോൾ,ഷട്ടിൽ,അതലറ്റിക്സ് എന്നിവക്ക് കോച്ചിങ്ങ്
- വായിച്ചു വളരാൻ വിപുലമായ ലൈബ്രറി
- Basket Ball Court
- ഓഡിറ്റോറിയം.
- ലാംഗ്വേജ് ലാബ് സൗകര്യം
- സ്ക്കൂൾ ബസ്സ് സൗകര്യം.
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ
- നക്ഷത്ര വനം.
- കംമ്പ്യൂട്ടർ ലാബിൽ ഏകദേശം 25 കമ്പ്യൂട്ടറുകൾ .
- ലാബുകളിബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്.
- സ്കൗട്ട് & ഗൈഡ്സ്.
- ക്രിക്കറ്റ്,ഫുട്ബോൾ,ഷട്ടിൽ,അതലറ്റിക്സ് എന്നിവക്ക് കോച്ചിങ്ങ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ
ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ശ്രീ.അനിൽ സാറിന്റെ നേത്യത്വത്തിൽ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.
1. സോഷ്യൽ സയൻസ് ക്ലബ്
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.
2. സംസ്കൃതക്ലബ്
ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിൽ സംസ്കൃതപഠനം നടക്കുന്നു.ജില്ലാ, ഉപജില്ലാ മത്സരങ്ങളിൽ ഓവറോൾ കിരീടം നേടി.
3. സയൻസ് ക്ലബ്
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്
4. വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു
5. ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ
ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈ-സ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് മോഡൽ, അങ്ങനെ 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി.
2018 ൽ Little Kites ആദ്യ Batch ആരംഭിച്ചു. നിലവിൽ 3 ബാച്ച് പ്രവർത്തിക്കുന്നു.
മാനേജ്മെന്റ്
1700-ആം നമ്പർ കരയോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കരയോഗം പ്രസിഡന്റായ ശ്രീ. നാരായണൻ കുഞ്ഞ് സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി.കെ.സുമംഗലയാണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. പി. ജി. ഗോപാലകൃഷ്ണൻ നായർ, ശ്രീ. പി. കെ. ഗോപാലകൃഷ്ണൻ നായർ, ശ്രീമതി.സുധാദേവി.കെ.നായർ,എ.പി.സുഭദ്രാമ്മ ,കെ.സുമംഗല
രാജലക്ഷ്മി.പി.ആർ,ഉണ്ണികൃഷ്ണൻ നായർ എൻ
അദ്ധ്യാപകർ
ഹൈസ്കൂൾ അദ്ധ്യാപകർ
ജയശ്രി.ജി മനോജ്.എൻ അനിൽകുമാർ.പി.നായർ വിദ്യാ.എം.നായർ ഇന്ദു.എസ് അശോക്.യു രാധിക.ബി.നായർ ദിവ്യ.ബി.നായർ ചിത്ര .കെ. ആതിര സുരേഷ് രേഷ്മ എസ് === ഫിസിക്കൽഎഡ്യൂകേഷൻ === സതീഷ് ചന്ദ്രൻ
യു.പി.സ്ക്കൂൾ അദ്ധ്യാപകർ
ജയകുമാർ.പി.ആർ ബീന ഫിലിപ്പ് ലീനാമ്മ.എ വി ധന്യ.കെ ശുഭ.എം.നായർ മനോജ്.സി.കെ അരുൺ.എസ്.നായർ ശ്രീകല.കെ.എൻ തുളസികൃഷ്ണൻ .ജി.ആർ
എൽ.പി.സ്ക്കൂൾ അദ്ധ്യാപകർ
ഫെബി.പി.നായർ ശശികല.എസ് പ്രസീത.വി പ്രതീഷ് മോഹൻ രാജശ്രീ.ജി നീനു തോമസ് ശ്രീലക്ഷ്മി.ബി ഭാഗ്യലക്ഷ്മി വിജയൻ
പഠനയാത്ര
ചിത്രശാല
വഴികാട്ടി
-
കുറിപ്പ്1
-
കുറിപ്പ്2