ജ്ഞാനപ്രകാശിനി യു.പി.എസ്, കേച്ചേരി
-
കുറിപ്പ്1
-
കുറിപ്പ്2
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജ്ഞാനപ്രകാശിനി യു.പി.എസ്, കേച്ചേരി | |
---|---|
വിലാസം | |
കേച്ചേരി ജ്ഞാനപ്രകാശിനി യു.പി.സ്കൂൾ,കേച്ചേരി , 680501 | |
സ്ഥാപിതം | 1 - ജൂൺ - 1942 |
വിവരങ്ങൾ | |
ഫോൺ | 04885 242301 |
ഇമെയിൽ | gnanaprakasinikechery4@gmail.com |
വെബ്‍സൈറ്റ് | nil |
കോഡുകൾ | |
സ്കൂൾ കോഡ് | 24353 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
ഉപജില്ല | കുന്നംകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | U. P |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സ്മിത T.P |
അവസാനം തിരുത്തിയത് | |
12-12-2024 | 24353 |
തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ ചൂണ്ടൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ കേച്ചേരിയിൽ ആണ് ജ്ഞാനപ്രകാശിനി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ കുന്നംകുളം റൂട്ടിലെ പ്രധാന ടൗൺ ആയ കേച്ചേരിയുടെ ഹൃദയഭാഗത്ത് തന്നെയാണ് ഈ വിദ്യാലയം.5,6,7 ക്ലാസുകളിൽ 9 ഡിവിഷനുകളിലായി 271 ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികളും 14 അധ്യാപകരും ഈ വിദ്യാലയത്തിൽ ഉണ്ട്.1942 ൽ 21വിദ്യാർത്ഥികളുമായി ഒരു പ്രീ-പ്രാക്ടറി ക്ലാസ്സോട് കൂടിയാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. അന്നത്തെ ഗ്രാമോദ്ധാരണ സംഘം പ്രസിഡന്റും ഗ്രാമീണ വായനശാല പ്രസിഡന്റുമായിരുന്ന ശ്രീ സി.സി തോമസ് മാസ്റ്റർ ആണ് ആദ്യത്തെ മാനേജരും ഹെഡ്മാസ്റ്ററും. ഗ്രാമോദ്ധാരണം മോഡൽ സ്കൂൾ എന്നായിരുന്നു ആദ്യം പേര്. പിന്നീട് യുപി സ്കൂളായി ഉയർത്തിയപ്പോൾ ജ്ഞാനപ്രകാശിനി യുപി സ്കൂൾ എന്നായി പേര്. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി പാറന്നൂർ പുലിക്കോട്ടിൽ ഇയ്യു മകൾ മാത്തിരിയാണ്. വൈദ്യശാസ്ത്രത്തിൽ രാഷ്ട്രപതിയുടെ ഗോൾഡ് മെഡൽ നേടിയ ഡോക്ടർ കാർത്തികേയൻ,അഖിലേന്ത്യ ആർട്ട് ഡയറക്ടറും മുൻ ലളിതകലാ അക്കാദമി ചെയർമാനുമായ സി.എൽ പൊറിഞ്ചു കുട്ടി,അമേരിക്കയിൽ ശാസ്ത്രജ്ഞരായ രവിയും,രാമദാസും പ്രശസ്ത കവിയും ഗാനരചയിതാവും കേരള സംഗീത നാടക അക്കാദമി പ്രസിഡന്റുമായ യൂസഫലി കേച്ചേരി,ഇന്ത്യൻ ഫുട്ബോൾ താരം എ എസ് ഫിറോസ് ,സിനിമ സീരിയൽ താരം ഇർഷാദ് ,ചുമർചിത്രക്കാരൻ ശശി കേച്ചേരി തുടങ്ങിയ വിവിധ മേഖലകളിലെ പ്രഗത്ഭരെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. ആരംഭ കാലം മുതൽ ഈ വിദ്യാലയം ഇന്നാട്ടിലെ കുട്ടികളുടെ പഠനകാര്യങ്ങളിൽ എന്നപോലെ കലാകായിക സാംസ്കാരിക രംഗങ്ങളിലും ഒരു മാർഗ്ഗദീപമായി പ്രകാശിച്ചിട്ടുണ്ട്.അത് ഇന്നു നിലനിർത്തി വരുന്നു. ലൈബ്രറിയിൽ നിന്ന് കുട്ടികൾക്ക് ഇഷ്ടപ്പെട്ട പുസ്തകം തിരഞ്ഞെടുക്കാനുള്ള സൗകര്യം,സാമാന്യം ഭേദപ്പെട്ട ലാബ്, കമ്പ്യൂട്ടർ ലാബ് സ്പോർട്സ് ഉപകരണങ്ങൾ, വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി സ്കൂൾ ബസ്എന്നിവ ഇന്ന് ഈ വിദ്യാലയത്തിനുണ്ട്. മുൻകാലങ്ങളിൽ എന്നപോലെതന്നെ ശാസ്ത്ര പ്രവർത്തിപരിചയം,കായികം,കലാ സാംസ്കാരിക പരിപാടികൾ എന്നിവയിലെല്ലാം ഇന്നും ജ്ഞാനപ്രകാശിനി മികച്ച നിലവാരം പുലർത്തുന്നു. എല്ലാ ഡിവിഷനിലേക്കും ദിനപ്പത്രം വരുത്തുന്നുമുണ്ട്. അധ്യാപകരും,വിദ്യാർത്ഥികളും,രക്ഷിതാക്കളും തമ്മിൽ നല്ല സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ എല്ലാം നടത്തുന്നത്. ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ സി.ടി ബേബിയും ഹെഡ്മിസ്ട്രസ് ടി.പി സ്മിത ടീച്ചറും ആണ്. അദ്ധ്യാപക രക്ഷാകർതൃ സമിതിയും മദർ പി.ടി.എ യും വളരെ സജീവമായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- വെളിച്ചവും വായു സഞ്ചാരവും ഉള്ള ക്ലാസ് മുറികൾ.
- ഫാൻ,ലൈറ്റ്
- ലൈബ്രറി
- കുടിവെള്ള സൗകര്യം,ഫിൽറ്റർ
- വൃത്തിയുള്ള പാചകപ്പുര
- ഔഷധത്തോട്ടം
- മികച്ച പൂന്തോട്ടം
- ആവശ്യമായ സൗകര്യങ്ങളോടു കൂടിയ ടോയ്ലറ്റുകൾ
- വൃത്തിയുള്ള സ്കൂൾ ഗ്രൗണ്ട്
- മികച്ച ശബ്ദ സൗകര്യങ്ങൾ
- രണ്ട് LCD പ്രൊജക്ടറുകൾ
- സ്കൂൾ ബസുകൾ
- ഭിന്നശേഷിക്കാർക്കുള്ള റാമ്പുകൾ
- പൊതുവായ ആവശ്യങ്ങൾക്കു ഉപയോഗിക്കുന്ന സ്റ്റേജ്
- സ്കൂൾ ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗാന്ധിദർശൻ
വഴികാട്ടി
{{#multimaps:10.617138,76.121593 |zoom=20}}