ആർ.എ.കെ.എം.എ.യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ.എ.കെ.എം.എ.യു.പി.എസ് | |
---|---|
വിലാസം | |
തലക്കുുളത്തൂർ തലക്കുളത്തൂർ പി.ഒ. , 673317 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഇമെയിൽ | rakmupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17475 (സമേതം) |
യുഡൈസ് കോഡ് | 32040200410 |
വിക്കിഡാറ്റ | Q64552229 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തലക്കുളത്തൂർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജേശ്വരി ബി |
പി.ടി.എ. പ്രസിഡണ്ട് | താജുന്നിസ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂർ വില്ലേജിൽ 1956ൽ സ്ഥാപിതമായി. ചേവായൂർ ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,
ചരിത്രം
ഇന്ത്യയുടെ ആദ്യത്തെ ഭക്ഷ്യവകുപ്പ് മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ശ്രീ. റാഫി അഹമ്മദ് കിദ്വായിയുടെ സ്മാരകമായി 1956 ൽ തലക്കുളത്തൂർ പഞ്ചായത്തിലെ പറമ്പത്ത് ബസാറിൽ സ്ഥാപിച്ച വിദ്യാലയമാണ് റാഫി അഹമ്മദ് കിദ്വായി മെമ്മോറിയൽ യു.പി .സ്ക്കൂൾ .(ആർ.എ.കെ. എം .യു .പി .സ്കൂൾ ) അന്നശ്ശേരി ഇടവനക്കുഴി ശ്രീ. അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള റാഫി അഹമ്മദ് കിദ്വായി മെമ്മോറിയൽ കമ്മിറ്റിയാണ് വിദ്യാലയം സ്ഥാപിച്ചത്. 1959 -60ൽ അംഗീകൃത എയ്ഡഡ് സ്കൂൾ ആയി മാറി. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു തലക്കുളത്തൂർ.ഈ വിദ്യാലയം സ്ഥാപിക്കുന്ന സമയത്ത് എൽ.പി ക്‌ളാസ് കഴിഞ്ഞാൽ പഠിത്തം നിർത്തുന്ന ഒരു അവസ്ഥയായിരുന്നു. അതിനൊരു പരിഹാരം എന്ന നിലയിലാണ് സ്കൂൾ തുടങ്ങിയത്. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ശൈലജ മധുവനത്ത് 2011 മാർച്ച് 31 ന് ചുമതലയേറ്റു . അദ്ധ്യാപകരായി 14 പേരും അനദ്ധ്യാപക തസ്തികയിൽ ഒരാളും പ്രവർത്തിക്കുന്നു. പഠന പഠനേതര വിഷയങ്ങളിൽ സ്കൂൾ നല്ല നിലവാരം പുലർത്തിവരുന്നു.കോഴിക്കോട് അത്തോളി റൂട്ടിൽ പറമ്പത്ത് ബസാറിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് ....
ഭൗതികസൗകരൃങ്ങൾ
5 മുതൽ 7 വരെ ക്‌ളാസ്സുകൾ ഉൾക്കൊള്ളുന്ന ഭൗതിക സാഹചര്യങ്ങൾ ഉണ്ട് . പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും പ്രത്യേകം യൂറിനലും ,ടോയ്ലറ്റും ഉണ്ട്. കുട്ടികൾക്കാവശ്യമുള്ള ജലം ലഭിക്കുന്ന കിണർ, അടുക്കള, സ്റ്റോർറൂം എന്നിവയും ഉണ്ട് കമ്പ്യൂട്ടർ ,ലൈബ്രറി സയൻസ്‌ലാബ് എന്നിവ പ്രവർത്തിക്കുന്നുണ്ട്
മികവുകൾ
പഠനരംഗത്തും പഠനേതരരംഗത്തും മികവ് പുലർത്തുന്നു .യൂ.എസ് .എസ് . ലഭിക്കാറുണ്ട്.ശാസ്ത്രമേളകളിൽ ജില്ലാതലം വരെ വിജയം കരസ്ഥമാക്കിയിട്ടുണ്ട് .കലാമേളകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. ജില്ലാതലം വരെ മത്സരത്തിൽ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .അറബിക് കലാമേളകളിൽ ഓവറോൾ ലഭിച്ചിട്ടുണ്ട് .
ദിനാചരണങ്ങൾ
പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും സ്കൂൾ ആചരിക്കാറുണ്ട്.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.പ്രഭാഷണങ്ങൾ നടത്താറുണ്ട്
അദ്ധ്യാപകർ
ശൈലജ മധൂവനത്ത് ( ഹെഡ്മിസ്ട്രസ് ) ബബിത . എം.പി രാജേശ്വരി . വി ലീല . വി..പി ദിവ്യ . കെ ഷ൪മ്മിള . പി ബിനു , ടി.ടി ഷിബിലി . പി മിന്നത്ത് . പി.ടി അബ്ദുൾ ലത്തീഫ് വിജയ൯ . കെ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഉറുദു ക്ലബ്
- അറബി ക്ലബ്
- സംസ്കൃത ക്ലബ്
- ഹിന്ദി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- സാമൂഹൃശാസ്ത്ര ക്ലബ്
- ഗണിത ക്ലബ്
- ഹെൽത്ത് ക്ലബ്
- കാ൪ഷിക ക്ലബ്
- വിദ്യാരംഗം
- ജെ.ആർ.സി
- വിദ്യാരംഗം ക്ലബ്
- നേർക്കാഴ്ച
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17475
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ