എൻ എസ് എസ് എച്ച് എസ്, വേങ്ങശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എൻ എസ് എസ് എച്ച് എസ്, വേങ്ങശ്ശേരി
20031-school-profile.jpeg
വിലാസം
വേങ്ങശ്ശേരി

എൻ എസ് എസ് ഹൈസ്കൂൾ
,
വേങ്ങശ്ശേരി പി.ഒ.
,
679516
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04662241555
ഇമെയിൽnssvengassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്20031 (സമേതം)
യുഡൈസ് കോഡ്32060800118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പാറ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഹൈസ്കൂൾ
സ്കൂൾ തലംഹൈസ്കൂൾ
മാദ്ധ്യമംമലയാളം
ഹയർസെക്കന്ററി
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശികുമാർ എം
പി.ടി.എ. പ്രസിഡണ്ട്വേലായുധൻ
എം.പി.ടി.എ. പ്രസിഡണ്ട്സീന എ
അവസാനം തിരുത്തിയത്
16-11-202320031



ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പാറ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ, വേങ്ങ മരങ്ങളുടെ നാടായ വേങ്ങശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറി ആണ്  എൻ എസ് എസ് ഹൈസ്കൂൾ. 1962-ൽ ആണ് ഈ എയ്ഡഡ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 52 വിദ്യാർത്ഥികൾ ആണ് ഈ വിദ്യാലയത്തിൽ സെക്കന്ററി വിഭാഗത്തിൽ എട്ടാം ക്ലാസ്സിൽ ഹരിശ്രീ കുറിച്ചത്. 1980 കളിൽ എൻ എസ് എസ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ഇന്ന് കാണുന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് വിദ്യാലയം വളർച്ചയുടെ പടവുകൾ കയറിത്തുടങ്ങി. ഒറ്റപ്പാലം സ്വദേശി ആയ അപ്പു പൊതുവാൾ ആയിരുന്നു സ്കൂളിലെ ആദ്യ അധ്യാപകനും ഇൻചാർജ് ഓഫ് സ്കൂളും. 1965 ലെ ആദ്യ എസ് .എസ്‌ ,എൽ .സി പൊതുപരീക്ഷ എഴുതിയത് കടമ്പഴിപ്പുറം ഹൈസ്കൂളിൽ വച്ചായിരുന്നു. 1974 ൽ ആണ് സ്കൂളിന് ആദ്യമായി പരീക്ഷ കേന്ദ്രം ലഭിക്കുന്നത്. എൻ. എസ്. കൃഷ്ണസ്വാമി അയ്യർ ആയിരുന്നു സ്കൂളിലെ പ്രധാന അധ്യാപകൻ. മികച്ച വിജയ ശതമാനം നേടി സ്കൂൾ ജൈത്രയാത്ര ഇന്നും തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

20031-school frond view.jpeg
20031-school-camp.jpeg
20031-school-camp2.jpeg
20031-school-smart.jpg


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ(ഇംഗ്ലീഷ് ക്ലബ്ബ് ,ഹിന്ദി ക്ലബ്ബ് ,സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ് , ഐ ടി ക്ലബ്ബ് )
  • കുട്ടിക്കൃഷി
  • ജൂനിയർ റെഡ് ക്രോസ്
  • ഡിജിറ്റൽ മാഗസിൻ

മാനേജ്മെന്റ്

എൻ എസ് എസ് മാനേജ്‌മെന്റിനു കീഴിൽ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • എൻ. എസ്. കൃഷ്ണസ്വാമി അയ്യർ
  • ഭാസ്കരൻ നായർ
  • വീരഭാസ്കരൻ നായർ
  • വിദൂരൻ
  • രുക്മിണി പിഷാരസ്യാർ
  • ദേവി
  • വത്സല മണ്ണിൽ
  • ടി. പി. രാജാറാം
  • ദേവകി
  • സുശീല
  • കൃഷ്ണപ്രസാദ്‌ തമ്പാൻ
  • ആശാലത
  • ലതിക. പി
  • വി മുരളീധരൻ
  • എസ്. മിനി
  • വീണ വേണുഗോപാൽ
  • സുമ സി പണിക്കർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


1. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം അമ്പലപ്പാറ വഴി 16 കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്

2. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം ലക്കിടി - മംഗലം - മുളഞ്ഞൂർ വഴി 15 കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്

3. പാലക്കാട് നിന്നും ബസ് മാർഗ്ഗം കടമ്പഴിപ്പുറത്ത് വന്ന് 5.6 കി.മീ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്

4. പാലക്കാട് നിന്നും ബസ് മാർഗ്ഗം കോങ്ങാട് വഴി മണ്ണൂർ എത്തിച്ചേർന്ന് 8.1 കി.മീ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്

5. പാലക്കാട് പത്തിരിപ്പാല വഴി മണ്ണൂർ എത്തിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്