ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37062 (സംവാദം | സംഭാവനകൾ)
ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല
വിലാസം
പരുമല

പരുമല പി.ഒ,
തിരുവല്ല
,
689626
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ04792314550
ഇമെയിൽdbhssparumala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീത എം
പ്രധാന അദ്ധ്യാപകൻകെ വി ശ്രീദേവി
അവസാനം തിരുത്തിയത്
07-08-201837062
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

80 വർഷത്തിലേറെ പഴക്കമുണ്ട് ഈ സ്ക്കൂളിന്. ശ്രീ. കൊട്ടാരത്തിൽ ഗോവിന്ദൻ നായർ എന്ന വ്യക്തിയുടെ മാനേജ്മെൻറിൽ യു.പി. സ്ക്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. ഈ നാട്ടിലെ പുരോഗമനകാംക്ഷികളും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരുമായിരുന്ന ശ്രീ. അപ്പുക്കുട്ടൻ ആദിശ്ശർ ശ്രീ. കെ.കെ ചന്ദ്രശേഖരപിള്ള വൈദ്യൻ തുടങ്ങിയവരുടെ പരിശ്രമഫലമായി 1969 ൽ ഈ സ്ക്കൂളിന്റെ നടത്തിപ്പ് തിരുവിതാംകൂർ ദേവസ്വം ബോര്ഡ് ഏറ്റെടുത്തു. 1982 ൽ ഹൈസ്ക്കൂളായും 2000 ൽ ഹയർ സെക്കണ്ടറി സ്ക്കൂളായും ഉയർത്തപ്പെട്ടു. പത്തനംതിട്ടജില്ലയിലെ കടപ്ര പഞ്ചായത്തിലെ ഒരു ദ്വീപായി ഒറ്റപ്പെട്ടു കിടന്നിരുന്ന പരുമലയുടെ സമഗ്ര പുരോഗതിക്ക് ഈ വിദ്യാലയമാണ് കാരണമായത്. ]

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 86 സെൻറ്‌ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മൂന്ന് സ്മാർട്ട് റൂമുകളുണ്ട്.സയൻസ് ലാബ് , ലൈബ്രറി ,വിദ്യാർത്ഥികളുടെ അനുപാതത്തിനു അനുസരിച്ചുള്ള ടോയ്‌ലറ്റ് ,ഉച്ചഭക്ഷണം ,സ്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ടം തണൽ വൃക്ഷങ്ങൾ ,ഫലവൃക്ഷങ്ങൾ മുതലായവ ഈ സ്കൂളിൻറ്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ. എസ്. എസ്.
  • സ്കൗട്ട് ആൻഡ് ഗൈഡ്‌സ്
  • ജെ. ആർ . സി.

മാനേജ്മെന്റ്

തിരുവിതാംകൂർ ദേവസ്വം ബോർഡ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1975 - 85 കെ.വി.മാത്യു
1985 - 91 കെ.പി.ഗോമതിയമ്മ
1991 - 92 ശാന്താദേവി
1992 - 94
1994 - 95 ഗോപിനാഥൻ നായർ
1995 - 97 ദേവകിയമ്മ
1997 - 2000 പി.പത്മകുമാരി
2000 - 2005 സുഭദ്രാകുമാരി
2005 -2007 കുമാരി ബി.ലത
2007 - 2010 കെ.പി.സുധാകുമാരി
2010 - 2012 റ്റി. പി . രാമനുജൻ നായർ
2012-2015 മണിയമ്മ.ബി
2015-2016 കെ . പി . ശ്രീകുമാരി
2016 ജൂൺ- നവംബർ വി. മീര
2016 ഡിസംബർ- കെ . പി . ശ്രീകുമാരി


നേട്ടങ്ങൾ

പ്രശസ്‌ത പൂർവ്വവിദ്യാർത്ഥികൾ

| * പ്രൊഫ.ലക്ഷ്മണൻ,റിട്ട.പ്രിൻസിപ്പാൾ ഡി.ബി.പമ്പ കോളേജ് പരുമല.

| * പ്രൊഫ. സദാശിവൻ പിള്ള, ഡി.ബി.പമ്പ കോളേജ് പരുമല.

| * ഡോക്‌ടർ സുരേഷ് ,പരുമല മിഷൻ ഹോസ്‌പിറ്റൽ.

| * സുബിൻ കുമാർ ആദിശർ (സുഹൃത്ത് ),ലോ അക്കാദമി ലക്ച്ചറർ.

| * ഷിബു. വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് കടപ്ര.

| * ഫ്രാൻസിസ് ആന്റണി , മുൻ പഞ്ചായത്ത് പ്രസിഡന്റ് കടപ്ര.

| * അഡ്വ.സലിം.

| * ചിന്തു.രാജ്, ഗായകൻ.

| * വൽസല മോഹൻ , അധ്യാപിക ഡി.ബി.എച്ച്.എസ്.എസ് പരുമല (മുൻ പഞ്ചായത്ത് പ്രസിഡന്റ് പാണ്ടനാട് ).

വഴികാട്ടി

{{#multimaps:9.332023, 76.550213| zoom=15}}