ഗവ. യു. പി. എസ്. ആലന്തറ

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 16 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ഗവ. യു. പി. എസ്. ആലന്തറ
വിലാസം
ആലന്തറ

ആലന്തറ, വെഞ്ഞാറമൂട് പി. ഓ., തിരുവനന്തപുരം
,
695607
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0472 2870729
ഇമെയിൽgupsalamthara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42343 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീന ജി
അവസാനം തിരുത്തിയത്
16-09-2020Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

    1945 ജൂൺ മുതൽ സ്കൂൾ ആരംഭിച്ചു.  ഈ പ്രദേശത്തുള്ള മുളമൂട് എന്ന വീട്ടിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത്.  ചെമ്പൂര് മാധവൻ പിള്ളയും മുക്കുന്നൂർ കേശവനും ആയിരുന്നു ആദ്യകാലത്തെ അധ്യാപകർ.ഹെഡ് മാസ്റ്റർ ശ്രീ മാധവൻ പിള്ളയും ആയിരുന്നു.  പുരുഷോത്തമൻ നായർ, ബേബി, ഗോപിനാഥൻനായർ തുടങ്ങിയവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ.  മുളമൂട്ടിൽ ഈശ്വരൻകുറുപ്പ് ഈ സ്കൂളിന് വേണ്ടി 50 സെൻ്റ് സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തു.
    അന്ന് അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.  ഒന്നു മുതൽ അഞ്ചു വരെ ക്ളാസ്സുകളായിരുന്നു ആദ്യം ഉണ്ടായിരുന്നത്.  1960-ൽ സ്കൂൾ കെട്ടിടം കൊടുങ്കാറ്റിൽ തകർന്ന് 2 കുട്ടികൾ മരിച്ചു. അതിനുശേഷം കുട്ടികളെ പൂമുഖം എന്ന വീട്ടിലെ കളിയിലിൽ ഇരുത്തി പഠിപ്പിച്ചു.  തുടർന്ന് പരേതനായ ശ്രീ എൻ. ജനാർദ്ദനൻ്റെ വീട് ഇരിക്കുന്ന പുരയിടത്തിൽ (അന്ന് ഈ പുരയിടം നടവത്തൂർ മഠം ജനാർദ്ദനൻ പോറ്റിയുടെ  വകയായിരുന്നു)2 ഷെഡ്ഡുകെട്ടി ക്ലാസ്സുകൾ പുനരാരംഭിച്ചു.  1961-ൽ അഞ്ചാം ക്ലാസ്സ് നിലനിർത്തിക്കൊണ്ട് പോകാൻ നിർവ്വാഹമില്ല എന്ന് അന്നത്തെ ഹെഡ് മാസ്റ്റർ അപേക്ഷ സമർപ്പിച്ചതിൻ്റെ ഫലമായി അഞ്ചാംക്ലാസ്സ് നിർത്തലാക്കി.  പിന്നീട് നാട്ടുകാരും സ്കൂൾ അധികൃതരും നൽകിയ നിവേദനങ്ങളുടെ ഫലമായി 1981-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി.   
     ഇന്ന് ഈ പ്രദേശത്ത് അറിയപ്പെടുന്ന പല പ്രമുഖ വ്യക്തികളേയും വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.  കലാരംഗത്ത് ശ്രീ ആലന്തറ കൃഷ്ണപിള്ള, സിനിമാരംഗത്ത്  ശ്രീ തുളസീദാസ്, ഡോക്ടറായി അമേരിക്കയിൽ സേവനമനുഷ്ടിക്കുന്ന  ശ്രീ സോമൻ,  ശ്രീ ജനാർദ്ദനൻ ഉണ്ണിത്താൻ തുടങ്ങി വ്യക്തികൾ ഈ സ്കൂളിൽനിന്നും പഠിച്ചുയർന്നവരാണ്.
    ഒരു പ്രീ പ്രൈമറി വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==(ക്രമത്തിൽ അല്ല)

ശ്രീ മാധവൻ പിള്ള

ശ്രീ ദാമോദരൻപിള്ള

ശ്രീ നെൽസൺ

ശ്രീ അബ്ദുൽസലാം

ശ്രീ സുകുമാരപിള്ള

ശ്രീമതി രാധാമണി

ശ്രീ ഗോപിനാഥൻ നായർ

ശ്രീ എൻ. രാജേന്ദ്രൻ

ശ്രീ എസ്. ബാബു

ശ്രീമതി ശാന്തമ്മ (തുടരുന്നു)

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ചെമ്പൂര് മാധവൻപിള്ള

മുക്കുന്നൂർ കേശവൻ

ജനാർദ്ദനൻഉണ്ണിത്താൻ

ജാനമ്മ

ഗോദവർമ്മ

ലീലാഭായി

സാലി സാർ

സൈനത്തുമ്മാൾ

സുകുമാരൻനായർ

സരസ്സമ്മ

പ്രസന്ന

നളിനി

ഭാസി

ദേവകി അന്തർജ്ജനം

പുഷ്കലകുമാരി ......മുതലായവർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. സോമൻ ശങ്കു
  2. ഡോ.ജി.പുഷ്പാംഗദൻ
  3. ഡോ.ജനാർദ്ദനൻ പോറ്റി
  4. തുളസീദാസ് (സിനിമ സംവിധായകൻ)
  5. തുടങ്ങിയവർ

വഴികാട്ടി

{{#multimaps: 8.6916996,76.9076193| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._ആലന്തറ&oldid=967670" എന്ന താളിൽനിന്ന് ശേഖരിച്ചത്