ശാലേം ഹൈസ്കൂൾ വെസ്റ്റ് വെങ്ങോല

Schoolwiki സംരംഭത്തിൽ നിന്ന്
(Salem High School West Vengola എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


ശാലേം ഹൈസ്കൂൾ വെസ്റ്റ് വെങ്ങോല
വിലാസം
ശാലേം (വെസ്റ്റ്‌ വെങ്ങോല )

വെസ്റ്റ്‌ വെങ്ങോല പി.ഒ.
,
683556
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0484 2524812
ഇമെയിൽsalemvengola27016@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്27016 (സമേതം)
യുഡൈസ് കോഡ്32081101504
വിക്കിഡാറ്റQ99486026
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ210
പെൺകുട്ടികൾ165
ആകെ വിദ്യാർത്ഥികൾ375
അദ്ധ്യാപകർ33
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത മാത്യു
പി.ടി.എ. പ്രസിഡണ്ട്ഈപ്പൻ. ജി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യമോൾ
അവസാനം തിരുത്തിയത്
16-02-2022Vijayanrajapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പരിശുദ്ധനായ മാർ ബഹനാം സഹദായുടെ ക്രിപാവരങ്ങളും നമ്മുടെ പൂർവ്വികരുടെ നിസ്വാർത്ഥവും ത്യാഗപൂർണ്ണവുമായ സേവനങ്ങളും ഒത്തിണങ്ങിയതിന്റെ ഫലമായാണ്‌ വിഞ്‌ജാനത്തിന്റെ ശ്രീകോവിലായ ശാലേം എഴുപതു വർഷങ്ങൾക്ക്‌ മുൻപ്‌ വെങ്ങോലയിൽ സ്ഥാപിതമായത്‌. അമ്പത്തി മൂന്ന്‌ വിദ്യാർത്ഥികളും 2 അധ്യാപകരുമായി വെങ്ങോല പള്ളിയുടെ ഊട്ട്‌പുരയിൽ ശാലേം സ്‌ക്കൂൾ അരംഭിച്ചു. സ്‌ക്കൂളിന്റെ ആരംഭകാലത്ത്‌ പ്രൈമറി വിദ്യാഭ്യാസം സൗജന്യമായിരുന്നില്ല. വിദ്യാർത്ഥികൾ പ്രതിമാസം 3 രൂപ വീതം ഫീസ്‌ നൽകിയിരുന്നു. പിരിഞ്ഞു കിട്ടുന്ന ഫീസിനു ആനുപാതികമനുസരിച്ചാണ്‌ അധ്യാപകർക്ക്‌ ശമ്പളം കൊടുത്തിരുന്നത്‌. അന്നത്തെ അധ്യാപകരുടെ സേവന മനോഭാവത്തിനു സമൂഹം അംഗീകരാവും മാന്യതയും നൽകിയുരന്നു. ശാലേമിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ പി.സി. ഈപ്പൻ സാറും ആദ്യത്തെ അധ്യാപകൻ എം.പി. വർക്കി സാറും ആയിരുന്നു. 1953-ൽ ഒ. തോമസ്‌ സാറിന്റെ അശ്രാന്ത പരിശ്രമഫലമായി ഹൈസ്‌ക്കൂളിന്‌ അനുവാദം കിട്ടി. അന്നത്തെ പ്രധാനാദ്ധ്യാപകൻ ജ.ദ. ഉമ്മൻ സാറായിരുന്നു. 1956-ൽ ആദ്യത്തെ എസ്‌.എസ്‌.എൽ.സി. ബാച്ച്‌ പുറത്തു വന്നു. ആദ്യവർഷം തന്നെ 93 ശതമാനം വിദ്യാർത്ഥികൾ വിജയികളായി. ശാലേമിന്റെ ചരിത്രത്തിൽ അവിസ്‌മരണീയമായ പല സംഭവങ്ങളും ഉായിട്ടു്‌. 1953-ൽ അന്നത്തെ മുഖ്യമന്ത്രി എ.ജെ. ജോൺ ഹൈസ്‌ക്കൂൾ ഔപചാരികമായി ഉത്‌ഘാടനം ചെയ്‌തു. കേരള സർക്കാരിന്റെ സഹായത്തോടെ പണി തീർത്ത എ.എം. തോമസ്‌ ഓഡിറ്റോറിയം അന്ന്‌ കേരളത്തിലെ ഗവർണ്ണരും പിൽക്കാലത്ത്‌ രാഷ്‌ട്രപതിയുമായി പ്രശോഭിച്ച ശ്രീ. വി.വി. ഗിരി ഉത്‌ഘാടനം ചെയ്‌തു. 1963-ൽ നമ്മുടെ രാജ്യം യുദ്ധഭീഷണി നേരിട്ടപ്പോൾ ഡിഫൻസ്‌ ഫ്‌ ശേഖരിച്ച്‌ രാജ്യത്തെ സഹായിക്കുവാൻ സ്‌ക്കൂളും ഈ പ്രദേശവും മുൻനിരയിലായിരുന്നു. 1986-ൽ കോതമംഗലം ജില്ലാ യൂവജനോത്സവത്തിനു ആതിഥേയത്വമരുളാൻ ശാലേമിനു സാധിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ പനമ്പള്ളി ഗോവിന്ദമേനോനും ശ്രീ. എ.എം. തോമസും, ശ്രീ എ.സി. ജോർജും ഈ സ്ഥാപനത്തിൽ വന്നിട്ടു്‌. 1982-ൽ അന്ത്യോക്യായുടെയും കീഴ്‌ശ്‌ക്കൊയുടെയും പരിശുദ്ധനായ സഖാപ്രഥമൻ പാത്രിയാർക്കീസ്‌ ബാവാ തിരുമേനി ഈ സ്ഥാപനത്തിന്റെ ഓപ്പൺ എയർ സ്റ്റേജിൽ ഇരുന്ന്‌ പതിനായിരങ്ങളെ ആശിർവദിച്ചു. വിവിധ തുറകളിൽ ഉന്നത സ്ഥാനം വഹിക്കുന്ന പലരും ഇവിടെത്തെ പൂർവ്വ വിദ്യാർത്ഥികളാണ്‌. പൂർവ്വ വിദ്യാർത്ഥികൾ എന്നും ഈ സ്ഥാപനത്തിന്റെ അപൂർവ്വ സമ്പത്താണ്‌. 2000-മാിൽ ഈ സ്‌ക്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു. നീ വർഷങ്ങൾക്കുശേഷം 2005-ൽ പെരുമ്പാവൂർ ഉപജില്ലാ കോലോത്സവം നവംബർ മാസം 23 മുതൽ 26 വരെ സ്‌ക്കൂളിൽ നടത്താൻ സാധിച്ചതിൽ വളരെ അധികം സന്തോഷമു്‌. 2008–09 വർഷത്തിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോഴത്തെ ഹൈക്കോടതി ജസ്റ്റീസുമായ ശ്രീ. സി.കെ. അബ്‌ദുൾ റഹിമിനെ ആദരിച്ചു. ആ സമ്മേളനത്തിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായ പല പ്രഗത്ഭരും പങ്കെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ എസ്‌.എസ്‌.എൽ.സി-യ്‌ക്കും വി.എച്ച്‌.എസ്‌.ഇ-യ്‌ക്കും നല്ല റിസൽട്ട്‌ കാഴ്‌ച വെച്ചിട്ടു്‌. തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ ഇവിടെ കുട്ടികൾ നല്ല രീതിയിൽ പഠനം നടത്തിവരുന്നു. പല പരിമിതികളും ഉെങ്കിലും പ്രതിബന്ധങ്ങളെ തരണം ചെയ്‌ത്‌ സ്‌ക്കൂളിന്റെ പാരമ്പര്യം നിലനിറുത്തുവാൻ എല്ലാവരും ബദ്ധശ്രദ്ധരാണ്‌.

ഭൗതിക സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • മൾട്ടിമീഡിയ സൗകര്യങ്ങൾ
  • ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള
  • സ്മാർട്ട് ക്ലാസ് റൂം ,
  • ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്
  • മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Mary
  2. Mercy
  3. T M Mathew

നേട്ടങ്ങൾ

റ്റു പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.Benny behanan(m p)

2 C K Abdul Rahim(retired kerala high court judge)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:10.07387, 76.44796 |zoom=18}}