"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
===ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2019 ===
===ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2019 ===
ജില്ലാതലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്ക‌ുൾ മാന്നാനത്തിന് ലഭിച്ചു.അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ അധിക‍തരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഏറ്റുവാങ്ങി.
ജില്ലാതലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്ക‌ുൾ മാന്നാനത്തിന് ലഭിച്ചു.അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ അധിക‍തരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഏറ്റുവാങ്ങി.
<gallery mode="packed-hover">
littlekites33056ph.jpg | ലിറ്റിൽ കൈറ്റ്സ് അവാർഡ്
littlekites33056certificate.jpg | ലിറ്റിൽ കൈറ്റ്സ് പുരസ്കാരം 2019
littlekites33056trophy.jpg| ലിറ്റിൽ കൈറ്റ്സ് പുരസ്കാരം 2019 ട്രോഫി
</gallery>


===തിരിച്ചറിയൽ കാർഡ് വിതരണം ===
===തിരിച്ചറിയൽ കാർഡ് വിതരണം ===

22:48, 17 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33056ഗാലറി ലിറ്റിൽകൈറ്റ്സ് LK/2018/33056പ്രവർത്തനങ്ങൾ ഡിജിറ്റൽ മാഗസിൻ 2019
33056 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 33056
യൂണിറ്റ് നമ്പർ LK/2018/33056
അധ്യയനവർഷം 2018
അംഗങ്ങളുടെ എണ്ണം 57
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ലീഡർ ജിക്കു എബ്രാഹം ജോസഫ്
ഡെപ്യൂട്ടി ലീഡർ റോണ തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ജോഷി റ്റി.സി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ക‌ുഞ്ഞുമോൾ സെബാസ്റ്റ്യൻ
17/ 07/ 2019 ന് 033056
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലും പ്രവർത്തിക്കുന്നു.2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും കുഞ്ഞ‌ുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായി പ്രവർത്തിക്കുന്ന‌ു. 2019-21 വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ തെരഞ്ഞെടുത്തു.8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പ്രവർത്തനങ്ങൾ

ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം

ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹകരണത്തോടെ 14 ക്ലാസ്സുമുറികളിലും ജുൺ ആറാം തിയതി പ്രൊജക്ടർ ,ലാപ്‌ടോപ്പ്,സ്പീക്കർ ഇവ സജ്ജികരിച്ചു.എല്ലാ ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം ഉറപ്പു വരുത്തുന്നതിന് ക്ലാസ് വൈസ് ചുമതലാ വിഭജനം നൽകി.ഹൈടെക് ക്ലാസ് താക്കോലുകൾ സുക്ഷിക്കുന്നതിന് പ്രത്യേകസംവിധനം ഏർപ്പെടുത്തി.ക്ലാസ് ടീച്ചേഴ്സിന് ഹൈടെക് ക്ലാസിന്റെ ചുമതല നൽകി.

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

ലിറ്റിൽ കൈറ്റ്സ് ബോർഡ്

ഹൈടെക് ക്ലാസ്സ് മുറികൾ സജ്ജീകരിക്കുന്നതിനും പ്രൊജക്ടർ ,ലാപ്ടോപ് എന്നിവ ശരിയായി ഉപയോഗിക്കുന്നതിനും ഉപകരണങ്ങളുടെ പരിപാലനത്തിനും എല്ലാ കൈറ്റ്സ് അംഗങ്ങൾക്കും ജൂൺ പതിനെട്ടാം തിയതി പരിശീലനം നൽകി.

സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തരാക്കാൻ കോട്ടയം കൈറ്റ്സ് അവധിക്കാല അധ്യാപക പരിശീലനം നടത്തി..മെയ്യ്, ജൂൺ മാസങ്ങളിൽ വിവിധ സെന്ററുകളിൽ വച്ച് നടത്തപ്പെട്ട അധ്യാപകപരിശീലനത്തിൽ എല്ലാ അധ്യാപകരും പങ്കെടുത്തു.സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു.

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്

ജൂൺ മാസം 16 ന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടത്തി.ഹൈടക് സ്കൾ പദ്ധതി , ലിറ്റിൽകൈറ്റ്സ് എന്നിവ കൂടുതൽ ഹൃദിസ്ഥമാക്കാനും മൊബൈൽ ആപ് നിർമ്മിക്കാനും പ്രോഗ്രാമിംഗ് ഭാഷ സ്ക്രാച്ച് ഉപയോഗിച്ച് ഗയിമുകൾ നിർമ്മിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.ഹൈടക് ക്ലാസ്സുമുറികളുടെ പരിപാലനവും പ്രോജക്ടർ ,ലാപ്ടോപ്പ് ,റിമോട്ട് എന്നിവയുടെ പ്രവർത്തനവും ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കി..

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019

ജില്ലാതലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്ക‌ുൾ മാന്നാനത്തിന് ലഭിച്ചു.അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ അധിക‍തരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഏറ്റുവാങ്ങി.

തിരിച്ചറിയൽ കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം

.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം ജൂലൈ 20 ന് നടന്നു. വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക.സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനത്ത് രണ്ടു ബാച്ചുകളിലായി 57 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗങ്ങളായിട്ടുള്ളത്.തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം സ്ക‌ൂൾ പ്രിൽസിപ്പൽ ഫാദർ ലൂക്കാ ആന്റണി ചാവറ സി.എം.ഐ ലിറ്റിൽ കൈറ്റ്സ് ലീഡർ മാസ്റ്റർ ജിക്കു എബ്രാഹമിന് തിരിച്ചറിയൽ കാർഡ് നൽകി നിർവ്വഹിച്ചു.

സ്കൂൾ തല പരിശീലനങ്ങൾ

എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഒരു മണിക്കൂർ പരിശീലനം നൽകി വരുന്നു.ജൂലൈ മാസത്തിൻ ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ പരിശീലനവും നടന്നു. ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ ,പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു.പരിശീലനം നയിച്ചത് ശ്രീ ജോഷി റ്റി.സി, ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ ആണ്..നവംമ്പർ, ഡിസംബർ മാസങ്ങളിൽ സ്ക്രാച്ച്,മൊബയിൽ ആപ്പ് ,മലയാളം കംമ്പ്യ‌ൂട്ടിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. കോട്ടയം കൈറ്റ് ജില്ലാ ആഫീസിൽ വച്ച് നടന്ന DSLR ക്യാമറ ദ്വിദിന പരിശീലനത്തിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോഷി റ്റി.സി പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മൂന്നാംഘട്ട പരിശീലനം ജനുവരി മാസം ആരംഭിച്ചു.പ്രോഗ്രാമിംഗ്,റോബോട്ടിക്സ്,ഹാർഡ‌്‌വെയർ എന്നിവയിൽ പരിശീലനം നൽകുന്നു.2019-20 വർഷത്തേക്കുള്ള പുതിയ അംഗങ്ങളെ തെരഞ്ഞടുത്തു. സ്ക‌ൂൾ തലത്തിൽ എല്ലാ കൈറ്റ് അംഗങ്ങൾക്കും DSLR ക്യാമറ പരിശീലനം നൽകി. Experts നെ കൊണ്ട് അധിക പരിശീലനവും നൽകിവരുന്നു.

ഐറ്റി മേള

എല്ലാവർഷവും ഏറ്റുമാന‌ുർ സബ്ജില്ലാ ഐറ്റി മേളയിൽ സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം ഓവറോൾ നേടുന്നു. 2018-19 ഏറ്റുമാന‌ുർ സബ്ജില്ലാ ഐറ്റി മേളയിലും സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം എച്ച്.എസ് വിഭാഗത്തിൽ ഓവറോൾ നിലനിർത്തി.സബ്ജില്ലാ ഐ.റ്റി മേളയിലെ എല്ലായിനങ്ങളിലും സമ്മാനങ്ങൾ കരസ്ഥമാക്കാൻ ക‌ുട്ടികൾക്കു കഴിഞ്ഞു.റവന്യ‌ു ജില്ലാ ഐറ്റി മേളയിൽ റണ്ണേഴ്സ് അപ്പായി. സ്റ്റേറ്റ് ഐറ്റി മേളയിൽ ജോവൽ തോമസിന് ഐറ്റി പ്രോജക്ടിന് A Grade ,ആകാശ് ഇ.എസിന് മൽട്ടിമീഡിയ പ്രസന്റേഷന് B Grade ഉം കരസ്ഥമാക്കാൻ കഴിഞ്ഞു. സ്റ്റേറ്റ് ഐറ്റി മേളയിൽ എല്ലാവർഷവും കുട്ടികൾ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്നു.

സ്‌കൂൾ വിക്കി അവാർഡ് 2018

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ജില്ലയിലെ രണ്ടാം സ്ഥാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി..രവീന്ദ്രനാഥിൽ.നിന്നും സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്‌കൂൾ ഏറ്റു വാങ്ങി.5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാർഡായി ലഭിച്ചത്. 04-10-2018 ന് മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീ ബാബു തോമസ് അവാർഡ് ഏറ്റുവാങ്ങി. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സമാഹാരമാണ് . സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.

രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്-തുടങ്ങിയ ഭാഷാ കമ്പ്യൂട്ടിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ രക്ഷിതാക്കളിൽ അവബോധം ഉളവാക്കുന്നു. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ ഉപയോഗം വ്യാപിപ്പിക്കാൻ ഇൻസ്റ്റാൾ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

സബ്‌ജില്ലാ പ്രോഗ്രാമിംഗ്, ആനിമേഷൻ പരിശീലന ക്യാമ്പ്

നാലുകുട്ടികളെ ഉപജില്ലാക്യാമ്പിന് തെരഞ്ഞെടുത്തു.പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയിൽ വിജയിച്ച കുട്ടികളും ആനിമേഷന് തെരഞ്ഞെടുത്ത കുട്ടികളും DVVHSS Kumaranalloor വച്ച് സെപ്റ്റംമ്പർ 28,29 തിയതികളിൽ നടന്ന രണ്ടു ദിവസത്തെ ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തു.ആദിത്യൻ പി.ഷാജി, ഡെന്നിസ് ജോർജ്, ജീവൻ ചാക്കോ, എന്നിവർ പ്രോഗ്രാമിംഗ് പങ്കെടുത്തു.നന്ദന ബൈജു, ജിക്കു, ഗ്രിക്സൺ എന്നിവർ ആനിമേഷൻ പരിശീലനത്തിൽ പങ്കെടുത്തു. രണ്ടുദിവസത്തെ ഉപജില്ലാ ക്യാമ്പ് വളരെ വിജ്ഞാനപ്രദമായിരുന്നു.ക്ലാസ്സുകൾ നയിച്ചത്കൈറ്റ് മാസ്റ്റർ ട്രയിനർ ശ്രീ ജയശങ്കർ സാർ, കൈറ്റ്സ് മിസ്ട്രസ്സുമാരായ ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ ശ്രീമതി പ്രീജ എന്നിവരാണ്.ആനിമേഷൻ ഫിലിം നിർമ്മാണം ,സ്ക്രാച്ച് ഉപയാഗിച്ച് ഗെയിം നിർമ്മാണം മൊബൈൽ ആപ്പ് നിർമ്മാണം ഇവ പരിശീലിപ്പിച്ചു.പൊതു സെക്ഷനുശേഷം കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച് രണ്ടു ഗ്രൂപ്പാക്കി പരിശീലനം നടത്തി.ക‌ുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു. ഉച്ചഭക്ഷണം ഉണ്ടായിരുന്നു.വിവിധ സ്ക‍ൂളുകളിലെ കുട്ടികൾക്ക് പരസ്പരം ഇന്ററാക്ട് ചെയ്യാൻ അവസരം ലഭിച്ചു.

സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ

സെന്റ് എഫ്രേംസ് മീഡിയ റും

സ്ക്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടേയും ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നു. സ്ക‌ുൾ തല പ്രവർത്തനങ്ങളുടെ ന്യൂസ് വിക്ടേഴ്സ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സിന്റെ നേട്ടമാണ്.

സബ്‌ജില്ലാ ക്യാമറ പരിശീലന ക്യാമ്പ്

സബ്‌ജില്ലാതലDSLR ക്യാമറ പരിശീലനം

ഡിസംമ്പർ 28,29 തിയതികളിൽ സി..എം.എസ് കോളേജ് ഹയർ സെക്കണ്ടറി സ്ക‍ൂളിൽ വച്ച് നടത്തപ്പെട്ട DSLR ക്യാമറ ദ്വിദിന പരിശീലനക്യാമ്പിൽ സെന്റ് എഫ്രേംസ് സ്ക‌ൂളിൽ നിന്ന് 3 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുമാരി റോണ തോമസ്,മാസ്റ്റർ പ്രത്യുഷ് എം റ്റോം,മാസ്റ്റർ ജിക്കു എന്നിവർ പങ്കെടുത്തു. kdenlive ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ്,ഓഡാസിറ്റി ഉപയോഗിച്ചുള്ള ശബ്ദ എഡിറ്റിംഗ്,DSLR ക്യാമറയുടെ പ്രവർത്തനം ,അതിന്റെ ഉപയോഗം,വീഡിയോ ഷൂട്ടിംഗ്,ന്യൂസ് തയ്യാറാക്കൽ ഇവയെല്ലാം കുട്ടികൾക്ക് വേറിട്ട അനുഭവങ്ങളായിരുന്നു.ക്ലാസ്സുകൾ നയിച്ചത് കൈറ്റ് മാസ്റ്റർ ട്രയിനേഴ്സായ ശ്രീ സതീഷ് സാറും ശ്രീമതി കവിത ടീച്ചറുമാണ്.

വിദഗ്ധരുടെ ക്ലാസ്സ്

ലിറ്റിൽകൈറ്റ്സ് വിദഗ്ധ ക്ലാസ്സ്

കുട്ടികളിലെ ICT നൈപുണികൾ പോഷിപ്പിക്കാൻ വിദഗ്ദരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചു.സൈബർ സുരക്ഷ, ഹാർഡ്‌വെയർ പരിശീലനം, റോബോട്ടിക്സ്,ഇന്റർ നെറ്റും കമ്പ്യൂട്ടർ വൈറസും ഇവയെക്കുറിച്ച് വിദഗ്ധ ക്ലാസ്സുകൾ നടത്തി.ഫാദർ ലൂക്കാ ആന്റണി ചാവറ സി.എം.ഐ,ഹയർസെക്കണ്ടറി അധ്യാപികയായ ശ്രീമതി മഞ്ജുഷ, B.Ed ട്രയിനി മാസ്റ്റർ ര‍ഞ്ജിത്ത് എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ ഹൈദരാബാദ് ഡിഫൻസ് റിസർച്ച് അനാലിസിസ് ലാബ് ശാസ്ത്രജ്ഞനായിരുന്ന ഡോ. അനിൽക‌ുമാർ രാഘവൻ പിള്ളയുമായി സംവാദം നടത്തി.റോബോട്ടിക്സിനെക്കുറിച്ച് കൂടുതൽ അറിയാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ ഹൃദിസ്ഥമാക്കാനും ക്ലാസ്സ് ഉപകരിച്ചു.

DSLR ക്യാമറ പരിശീലനം

സ്ക‌ുൾതല DSLR ക്യാമറ പരിശീലനം

സ്ക‌ൂൾ തലത്തിൽ എല്ലാ കൈറ്റ് അംഗങ്ങൾക്കും DSLR ക്യാമറ പരിശീലനം നൽകി.പരിശീലനത്തിന് നേതൃത്വം നൽകിയത് കൈറ്റ് മാസ്റ്റർ ശ്രീ.ജോഷി റ്റി.സി, മാസ്റ്റർ ജിക്കു ,മാസ്റ്റർ പ്രത്യുഷ് എന്നിവരാണ്.ക്യാമറ ഉപയോഗിച്ചുള്ള വിഡിയോ,ഫോട്ടോ ഇവ എടുക്കാനും അത് എഡിറ്റ‌ു ചെയ്യുവാനും കുട്ടികൾ പരിശീലിച്ചു.ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ടകാര്യങ്ങൾ ഇവയെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മനസ്സിലാക്കി.

ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.

ഡിജിറ്റൽ മാഗസിൻ പ്രകാശനം

ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 1898 സ്കൂളുകളിൽ ഭാഷാ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‍ഡിജിറ്റൽ മാഗസിൻ ഇതൾ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം സ്ക‌ുളിൽ 15-01-2019 ന് പ്രകാശനം ചെയ്തു. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് വിദ്യാർത്ഥികൾതന്നെ മാഗസിൻ തയ്യാറാക്കിയെന്നതാണ് ഇതിന്റെ പ്രത്യേകത.പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബർ ഓഫീസ് ഉപയോഗിച്ചാണ് മാഗസിൻ തയ്യാറാക്കിയത്.വിദ്യാർത്ഥികൾ, അധ്യാപകർ, എന്നിവരിൽ നിന്നും സൃഷ്ടികൾ ശേഖരിച്ചാണ് ഡിജിറ്റൽ മാഗസിൻ ഇതൾ തയ്യാറാക്കിയത്.

ന്യൂസ് അപ്‌ലോഡ്

കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൻ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ന്യൂസ് റൂം സജ്ജീകരിച്ചു.സ്ക‌ൂൾ വാർത്തകൾ വിക്ടേഴ്സ് ചാനലിൽ അപ്‌ലോഡ് ചെയ്തു വരുന്നു.സ്പോർട്സ് വാർത്തകൾ,ജി.കെ ക്വിസ് വാർത്തകൾ,കായികതാരം ശ്രീ.റ്റിനു ജോർജ്‍ജ‍ുമായുള്ള അഭിമുഖം എന്നിവ വിക്ടേഴ്സ് ചാനലിൽ അപ്‌ലോഡ് ചെയ്‌തു.

ഫീൽഡ് വിസിറ്റ്

ഫീൽഡ് വിസിറ്റ്

കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ ഐ.റ്റി വിംങ് പ്രവർത്തനം കണ്ടു മനസ്സിലാക്കുന്നതിന് സാധിച്ചു.മംഗളം കോളേജ് ഓഫ് എൻജിനിയറിംഗ് സംഘടിപ്പിച്ച സെമിനാറിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.ഠോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് സാധിച്ചു.

സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ഇൻസ്റ്റലേഷൻ

ഉബുണ്ടു ഇൻസ്റ്റലേഷൻ

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ ഉബുണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 28-01-2019 രാവിലെ 10 മണിക്ക് കമ്പ്യ‌ുട്ടർ ലാബിൽ വച്ചാണ് ക്യാമ്പ് നടന്നത്. സ്വതന്ത്ര സോഫ്റ്റ് വെയറിനെ പൊതുജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോട് ക്യാമ്പിൽ ഉബുണ്ടുവിന്റെ 14.04 64 Bit ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഇൻസ്റ്റാൾ ചെയ്തത്.ഇൻസ്റ്റലേഷൻ ക്യാമ്പിൽ 5 പേർ പങ്കെടുത്തു.

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

ഹൈസ്കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പരിപാടിക്ക് 3-12-2018 ൽ തുടക്കമായി. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പരിശീലനം നത്‍കി വരുന്നു.. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് മലയാളം കമ്പ്യ‌ുട്ടിംഗ്,ഗ്രാഫിക്സ് പരിശീലനം നൽകി വരുന്നു.

ജില്ലാ സഹവാസ ക്യാമ്പ്

ജില്ലാക്യാമ്പിന് സെലക്ഷൻ കിട്ടിയ ജിക്കു എബ്രാഹം കോട്ടയം കൈറ്റിന്റെ ജില്ലാസെന്ററിൽ ഫെബ്രുവരി 16,17 ദിവസങ്ങളിലെ ദ്വിദിന സഹവാസക്യാമ്പിൽ ആനിമേഷൻ പരിശീലനത്തിൽ പങ്കെടുത്തു.

ജില്ലാ സഹവാസ ക്യാമ്പ്

UBUNTU സോഫ്റ്റ്‌വെയർ അപ്ഡേഷൻ

UBUNTU 18.04.1-64 bit Installation

2019-20 അധ്യയന വർഷത്തെ ഐ.സി.റ്റി അവധിക്കാല പരിശീലനം സുഗമമായി നടക്കുവാൻ വേണ്ടി എല്ലാ ലാപ്‌ടോപ്പിലും UBUNTU 18.04.1-64 bit ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് ഉൾപ്പെടുത്തി ഇൻസ്റ്റാൾ ചെയ്തു.