ലിറ്റിൽകൈറ്റ്സ് LK/2018/33056പ്രവർത്തനങ്ങൾ
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
സെന്റ് എഫ്രേംസ് എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്നലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-20 അധ്യയന വർഷത്തിൽ 28 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ആണ് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ.കുഞ്ഞുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായി പ്രവർത്തിക്കുന്നു.ജൂൺ മാസം ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടത്തി.ഹൈടക് സ്കൾ പദ്ധതി , ലിറ്റിൽകൈറ്റ്സ് എന്നിവ കൂടുതൽ ഹൃദിസ്ഥമാക്കാനും മൊബൈൽ ആപ് നിർമ്മിക്കാനും പ്രോഗ്രാമിംഗ് ഭാഷ സ്ക്രാച്ച് ഉപയോഗിച്ച് ഗയിമുകൾ നിർമ്മിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.ഹൈടക് ക്ലാസ്സുമുറികളുടെ പരിപാലനവും പ്രോജക്ടർ ,ലാപ്ടോപ്പ് ,റിമോട്ട് എന്നിവയുടെ പ്രവർത്തനവും ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കി.ജൂലൈ മാസത്തിൻ ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ ,പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു.പരിശീലനം നയിച്ചത് ശ്രീ ജോഷി റ്റി.സി, ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ ആണ്.എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.2020-21 വർഷത്തേക്കുള്ള പുതിയ അംഗങ്ങളെ തെരഞ്ഞടുത്തു.72 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.സ്കൂൾ തലത്തിൽ എല്ലാ കൈറ്റ് അംഗങ്ങൾക്കും DSLR ക്യാമറ പരിശീലനം നൽകി.Experts നെ കൊണ്ട് പരിശീലനം നൽകിവരുന്നു.2019-20 അധ്യയനവർഷത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ പൂക്കള മത്സരം സെപ്റ്റംബർ രണ്ടാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. പൂക്കള മത്സരത്തിനു ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് നിർവഹിച്ചു. 8, 9, 10,11,12 ക്ലാസുകളിൽ നിന്നായി 50 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഹൈസ്‌കൂൾ വിഭാഗത്തിൽ 9 Bക്ലാസ്സിലെ ക്ലാസിലെ ആന്റണി പോൾ ഒന്നാംസ്ഥാനവും 10 C യിലെ ആൽബിൻ സാബു രണ്ടാംസ്ഥാനവും കരസ്ഥമാക്കി. H.S.S. വിഭാഗത്തിൽ കുമാരി ഖദീജ മുഹമ്മദ് ഒന്നാംസ്ഥാനവും മാസ്റ്റർ ബിബിൻ പി.ബിജു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർതോമസ്‌കുട്ടി സി.വി നിർവഹിച്ചു. മത്സരത്തിന് കൈറ്റ് മാസ്റ്റർ ശ്രീ ജോഷി റ്റി.സി, കൈറ്റ് മിസ്ട്രസ് ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം ഒക്ടോബർ 3 ന് നടന്നു. വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക.സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനത്ത് രണ്ടാം ബാച്ചിൽ 27 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗങ്ങളായിട്ടുള്ളത്.തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം സ്കൂൾ ഹെഡമാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ് ലിറ്റിൽ കൈറ്റ്സ് ലീഡഴ്സ് ആയ മാസ്റ്റർ മൻസ പ്രകാശൻ കുമാരി ശ്രേയ സാജു എന്നിവർക്ക് തിരിച്ചറിയൽ കാർഡ് നൽകി നിർവ്വഹിച്ചു. 03/10/2019 സ്കൂൾ തല ക്യാമ്പ്നടത്തി. 27 കുട്ടികളും പങ്കെടുത്തു.ആനിമേഷൻ വിഡീയോ എഡിറ്റിംഗ്, സ്ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാമിംഗ് ഇവ കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദമായിരുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്കായി 30-ാംതിയതി ഉച്ചയ്ക്ക് 2.30 ന് സ്മാർട്ട് ക്ലാസ്സ് നടന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്‌തത്.Q.R Code സ്കാനിംഗ്,സൈബ്ബർ സുരക്ഷ,വിക്ടേഴ്സ് ചാനൽ,സമേതം,സമഗ്ര തുടങ്ങിയ വെബ്‌സൈറ്റുകൾ ഇവ ഓൺലൈൻ ആയി പ്രവർത്തിപ്പിക്കാനും ഈ സൈറ്റുകളുടെ Q.R Code മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്യാനും അമ്മമാർ പരിശീിലിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്‌സ് ആയ ജോഷി റ്റി.സി, കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ ക്ലാസ്സുകൾക്ക് വേണ്ട നേതൃത്വം നൽകി.സ്കൂളിന്റെ പ്രവേശനകവാടത്തിൽ സമേതത്തിന്റെ Q.R കോഡ് സ്ഥാപിച്ചു.ഇത് സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ ഏതോരു വ്യക്തിക്കും സാധിക്കും.