സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-03-202444516stgeorge


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ ,നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ,പാറശാല ഉപ ജില്ലയിലെ അമ്പൂരി എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയം ആണ് ഇത്. ഇന്ത്യയുടെ പശ്ചിമഘട്ടം എന്നറിയപ്പെടുന്ന അഗസ്ത്യകൂട പർവതത്തിന്റെ താഴ്വാരങ്ങളിലുള്ള മലമടക്കുകളിലാണ് അമ്പൂരി ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയുള്ള നാടാണിത് . തിരുവനന്തപുരം ജില്ലയിലെ അമ്പൂരിഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സ്ഥാപിതമായി . 1933 മുതൽ ഈ പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിച്ചു .തങ്ങളുടെ കുട്ടികളെ വിദ്യാ സമ്പന്നരാക്കാൻ സംപൂജ്യനായ ബെൽജിയം കാരനായ അദെയ്ദത്തൂസ് അച്ഛന്റെ നിർദ്ദേശാനുസരണം ശ്രീ .കെ .കുര്യാകോസ് കോട്ടൂരിന്റെ ചുമതലയിൽ മുപ്പത്തിയഞ്ച് കുട്ടികളുമായി കുടിപ്പള്ളിക്കൂടം ആരംഭിച്ചു കെട്ടിട സൗകര്യം പരിമിതം ആയിരുന്നെങ്കിലും കുടിയേറ്റക്കാരുടെ ഒത്തൊരുമയും  പ്രവർത്തനവും കാരണം ഒരു നല്ല സ്കൂൾ ഇവിടെ ഉദയം ചെയ്തു . അമ്പൂരിയുടെ ആദ്യ വിദ്യാലയം ആണ് ഇത് .

മാർത്താണ്ഡവർമ മഹാരാജാവിന്റെ വില്ലാളികളിൽ പ്രമുഖനായിരുന്ന ചടച്ചി മാർത്താണ്ഡൻപിള്ള ഒറ്റശേഖരമംഗലത്തു നിന്ന് ഒരു മത്സര പ്രകടനത്തിൽ എയ്ത അമ്പ് അങ്ങകലെയുള്ള ഒരു കാട്ടുമരത്തിൽ ചെന്ന് തറച്ചു .അമ്പ്  ഊരിയെടുത്ത മാർത്താണ്ഡൻപിള്ള ആ മരത്തിൽ പ്രതേക അടയാളം കൊടുത്തു .അമ്പ് ഊരി മാറ്റിയ സ്ഥലത്തിന് അമ്പൂരി എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം .

ഭൗതിക സൗകര്യങ്ങൾ

എല്ലാ വിദ്യാലയങ്ങളുടെയും മുതൽക്കൂട്ടാണ് ആ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ.പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തപ്പെടുമ്പോൾ ആ സ്കൂളിന്റെ ഓരോ കാര്യങ്ങളും കുട്ടികളുടെ പഠന മികവിനെ സഹായിക്കും. ഭൗതിക സൗകര്യങ്ങൾ മികച്ചതാകുമ്പോൾ പഠന അന്തരീക്ഷം തന്നെയാണ് മികവുറ്റതാകുന്നത്.

നമ്മുടെ സ്കൂളിന് മികവുറ്റ ഭൗതിക സൗകര്യങ്ങൾ  ഉണ്ട് എന്നത് പഠന മികവിന് മുതൽക്കൂട്ടാണ്.ഒരേക്കർ സ്ഥലത്തിലാണ് നമ്മുടെ സ്കൂൾ ആയിരിക്കുന്നത്.

സെന്റ് ജോർജ് സ്കൂൾ മികച്ച ഭൗതിക സൗകര്യങ്ങൾ ഉള്ള ഒരു സ്കൂൾ ആണ്.വളരെ നല്ല ഒരു  കളിസ്ഥലം സ്കൂളിനുണ്ട്. കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം,അറബി ലാബ്,റീഡിങ് റൂം എന്നിവ ഉണ്ട്. മികച്ച പാചകപ്പുര ഉണ്ട്. കുട്ടികൾക്ക് മികച്ച ടോയ്ലറ്റ് സൗകര്യം ഉണ്ട് .നല്ലൊരു പച്ചക്കറി തോട്ടവും പൂന്തോട്ടവും ഉണ്ട്.

               ഓഫീസ് റൂം,സ്റ്റാഫ് റൂം ,ക്ലാസ് മുറികൾ എന്നിവ ഉണ്ട്. നല്ലൊരു സ്കൂൾകെട്ടിടം ആണുള്ളത്.സ്കൂളിന് നല്ലൊരു ഓഡിറ്റോറിയം ഉണ്ട്.ഇത് പരിപാടികൾ നടത്താൻ ഏറെ സഹായിക്കുന്നു.സ്കൂൾ ഓടിട്ട കെട്ടിടം ആണ്.



പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്കൂൾ പ്രാധാന്യം നൽകുന്നുണ്ട്. എല്ലാ കുട്ടികളിലും മികവുകൾ വളർത്താനുള്ള പ്രവർത്തനങ്ങൾ നൽകുന്നുണ്ട്.





മാനേജ്‌മെന്റ്

ചങ്ങനാശേരി കോർപറേറ്റ് മാനേജ്‌മന്റ് ന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് സെന്റ് എൽ പി സ്കൂൾ അമ്പൂരി. അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം രക്ഷാധികാരിയാണ് .





  മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 Rev.Sr. Felix S H 1955-62
2 Rev.Sr. Goretty S H 1962-71
3 Rev. Sr. Anselam S H 1971-77
4 Rev.Sr. Catherine S H 1977-86
5 Rev.Sr. Berchmans S H 1986-89
6 Rev.Sr. Julia S H 1989-1992
7 Rev.Sr. Tessy Jose S H 1992-1995
8 Rev.Sr. Gladis S H 1995-1998
9 Rev.Sr. Tessy Jose S H 1998-2005
10 Rev.Sr. Rose Paul S H 2005-2010
11 Rev.Sr.Elsy Rose S H 2010-2016
12 Rev.Sr.Lisa Tom S H 2016-2020
13 Rev.Sr.Shyni Joseph S H 2020-





പ്രശസ്തരായ പൂർവ വിദ്യാർഥികൾ

  • ശ്രീമതി .പ്രേമ ട്രീസ അലക്സാണ്ടർ (മുൻ എ .ഡി .പി .ഐ .)
  • ശ്രീ .രാമചന്ദ്രൻ( ജോയിന്റ് സെക്രട്ടറി )
  • ശ്രീ .സെബാസ്റ്റ്യൻ ജോസ് (ആർ .എ .ഡബ്ല്യൂ )
  • ശ്രീ .മനോ തോമസ് (കേണൽ ബ്രിഗേഡിയർ )
  • ശ്രീ .പോൾ ജെയിംസ് (നേവൽ കമാണ്ടർ ഇൻ ചീഫ് )
  • ശ്രീ .അമ്പൂരി ജയൻ (ടെലി സീരിയൽ തരാം )
  • ശ്രീ .സജു ടി എബ്രഹാം (സയന്റിസ്റ് )
  • ശ്രീമതി .മിനി മാത്യു (എൻ .സി .സി .കോ ഓർഡിനേറ്റർ )
  • ശ്രീ .ടോമി ജോസഫ്
  • ശ്രീ .ജോസ് മാത്യു പോളയ്ക്കൽ
  • ശ്രീ .സി .കെ .ഹരീന്ദ്രൻ (എം .എൽ .എ )

അംഗീകാരങ്ങൾ

*തുടർച്ചയായി പാറശാല സബ് ജില്ലാ കലോത്സവത്തിൽ  ഓവറോൾ കിരീടം നേടുന്നു.

*UNIX അക്കാദമി നടത്തുന്ന IT ,GK ,COLOURING  പരീക്ഷകളിൽ ഉന്നത വിജയം .

*വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വാങ്മയം പരീക്ഷകളിൽ ഉന്നത വിജയം .

*LSS  പരീക്ഷയിൽ നിരവധി സ്കോളർഷിപ്പുകൾ നേടുന്നു .

*WORK EXPERIANCE  മേളകളിൽ വിജയം.

*സ്പോർട്സിൽ ഉന്നത വിജയം.



വഴികാട്ടി

റോഡ് മാർഗം . തിരുവനന്തപുരത്തു നിന്നും ബസ്സിൽ കാട്ടാക്കട -ചെമ്പൂര് വഴി വെള്ളറട എത്താം .വീണ്ടും കുടപ്പനമൂട് -കൂട്ടപ്പൂ വഴി അമ്പൂരിയിൽ എത്താം .

തിരുവനന്തപുരത്തുനിന്നും കാട്ടാക്കട വഴി പന്ത കൂട്ടപ്പു ബസിൽ അമ്പൂരിയിൽ എത്താം .

തിരുവനന്തപുരത്തുനിന്നും കാട്ടാക്കട വഴി ഇടവാച്ചൽ ബസിൽ അമ്പൂരിയിൽ എത്താം.

തിരുവനന്തപുരത്തുനിന്നും കാട്ടാക്കട വഴി ചെമ്പകപ്പാറ കുട്ടമല ബസിൽ  അമ്പൂരിയിൽ എത്താം. {{#multimaps:8.50370,77.19172|zoom=18}}