ശ്രീ രാമ വർമ ഡി യു പി സ്കൂൾ എറണാകുളം

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srvdupschoolernakulam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് ആർ വി (D )യൂ പി സ്കൂൾ
ശ്രീ രാമ വർമ ഡി യു പി സ്കൂൾ എറണാകുളം
വിലാസം
M.G. Road, Ernakulam South

682011
സ്ഥാപിതം1845
വിവരങ്ങൾ
ഫോൺ04842375531
ഇമെയിൽ26263@aeoernakulam.org
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26263 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി
അവസാനം തിരുത്തിയത്
04-02-2022Srvdupschoolernakulam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊച്ചിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ് ആർ വി സ്കൂളിന് ഉള്ളത്. എറണാകുളം നഗരത്തിന്റെ ഹൃദയഭാഗമായ "ശ്രീ രാമ വർമ്മ ഡിപ്പാർട്ട്മെന്റ് അപ്പർ പ്രൈമറി സ്കൂൾ" വിശുദ്ധമായ ഒരു പൈതൃകത്തിന്റെ സജീവ സ്മാരകമാണ്.

1845 ഇൽ ദിവാൻ ശങ്കരവാര്യരുടെ ഉത്തരവ് പ്രകാരം കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനാക്കി "കൊച്ചിൻ രാജാസ് സ്കൂൾ" എന്ന പേരിൽ ഏകാധ്യാപക എലിമെന്ററി വിദ്യാലയം ആയാണ് SRV സ്കൂൾ സ്ഥാപിതമായത്.

1868 ഇൽ സ്കൂളിന്റെ പേര് "എച്ച്. എച്ച്. ദി രാജാസ് സ്കൂൾ" എന്ന് മാറി. Mr സിലി പ്രധാനാധ്യാപകനായി നിയമിക്കപ്പെട്ടു. സ്കൂളിന്റെ പുരോഗതിക്ക് നിസ്തുലമായ സേവനമാണ് അദ്ദേഹം നൽകിയത്.

1868 ഇൽ ആദ്യ ബാച്ച് വിദ്യാർഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേഷൻ പരീക്ഷ എഴുതി. പ്രശസ്ത വിജയം നേടിയ സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു നൽകാൻ തമ്പുരാൻ തയ്യാറായി.

1870 ഇൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.

പിന്നീട് 1875 ഇൽ സ്കൂൾ സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയർത്തി മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബന്ധിപ്പിച്ചു.

വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണം ഏറിയപ്പോൾ സ്കൂൾ വിഭാഗം കോളേജ് വളപ്പിൽ നിന്ന് മാറ്റേണ്ടത് ആവശ്യമായി വന്നു. കാരയ്ക്കാട്ട് കുടുംബക്കാർ നൽകിയ സ്ഥലത്ത് 1934 ഇൽ ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

പിൽക്കാലത്ത് തിരുവിതാംകൂർ കൊച്ചി സംയോജനത്തോടെ ജനാധിപത്യ ഗവൺമെന്റ് എന്ന നൂതന സംവിധാനം തെരഞ്ഞെടുപ്പിലൂടെ നടപ്പിലാകുമ്പോൾ രാജാക്കന്മാർ തുടങ്ങിയ സ്കൂളുകളും കോളേജുകളും പുതിയ സർക്കാർ അധികാരത്തിന്റെ കീഴിൽ ആക്കി.

അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ഐ എൻ മോനോന്റെ ഉത്തരവ് പ്രകാരം ഏറ്റവും പ്രഗത്ഭനായ അധ്യാപകനായ ഈ.വി ഐസക്ക് മാസ്റ്റർ നെ സ്കൂളിന്റെ പരിവർത്തനത്തിനുള്ള ചുമതല ഏൽപ്പിച്ചു. അതോടെ അതിവേഗത്തിൽ സംസ്ഥാനത്തെ മുൻ നിരയിലുള്ള സ്കൂളുകളിൽ ഒന്നായി മാറി. ഇവിടെ നിന്നും പഠനം പൂർത്തിയാക്കി പിരിഞ്ഞു പോയ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തുകയും  രാഷ്ട്ര സേവനം മാതൃകാപരമായി തുടരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഗണിത ലാബ്, 5239 പുസ്തകങ്ങൾ ഉള്ള ലൈബ്രറി, ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനും, കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും അടുക്കള, മെസ്സ് ഹാൾ എന്നിവ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പേര് കാലഘട്ടം
ശ്രീ എ.എൻ.ശിവപ്രസാദ് 1978-1984
ശ്രീ ലോറൻസ് 1984-1990
ശ്രീ എ.മുഹമ്മദ് 1990-1995
ശ്രീ എം.ജെ.ജോൺ 1995-1999
ശ്രീ. കെ.ആർ. ഗോപി
ശ്രീമതി കെ.ജെ.മേരി ജോവാന 2004-2005
ശ്രീ. സദാനന്ദൻ 2007-2011
ശ്രീമതി. സുജാതാംബിക 2011-2018
ശ്രീമതി. മാധുരി ദേവി 2018-till date

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.970329642645124, 76.28593226045513|zoom=18}}