സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തരുവണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് തരുവണ . ഇവിടെ 2022 വ‍‍ർഷം പ്രീ പ്രൈമറി ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

  • തരുവണ ബസ് സ്റ്റാന്റിൽനിന്നും 50.മി അകലം. സ്ഥിതിചെയ്യുന്നു.
ജി യു പി എസ് തരുവണ
വിലാസം
തരുവണ

തരുവണ പി.ഒ.
,
670645
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04935 230649
ഇമെയിൽgupstharuvana@gmail.com
കോഡുകൾ
സ്കൂൾ കോഡ്15479 (സമേതം)
യുഡൈസ് കോഡ്32030101515
വിക്കിഡാറ്റQ64522705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ447
പെൺകുട്ടികൾ414
ആകെ വിദ്യാർത്ഥികൾ861
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കെ കെ
പി.ടി.എ. പ്രസിഡണ്ട്കു‍ഞ്ഞമ്മദ് മുണ്ടാടത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്സുനീറ കെ
അവസാനം തിരുത്തിയത്
16-01-202215479


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് തരുവണ ഗവ. യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട് .കൂടുതൽ വായിക്കാം

ഹൈസ്കൂൾ

ഭൗതിക സൗകര്യങ്ങൾ

  • ആകർഷകമായ സ്കൂൾ അന്തരീക്ഷം
  • ടൈൽ പാകിയ നടുമുറ്റം
  • കളി സ്ഥലം
  • ജൈവ പച്ചക്കറി തോട്ടം. കൂടുതൽ വായിക്കാം

കൂടുതൽ ചിത്രങ്ങൾ കാണാം....

മണ്ണറിഞ്ഞ് മനം നിറഞ്ഞ്

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്. കൂടുതൽ വായിക്കാം

മദർ പി ടി എ

പ്രാദേശിക പി ടി എ

നേട്ടങ്ങൾ

  • വിദ്യാലയ പ്രവശനം വർദ്ധിച്ചു.
  • അൺ എയ് ഡഡ് വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ചുവരവ്.
  • പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.. കൂടുതൽ വായിക്കാം...

2013-14 , 14-15 , 15-16 വർഷങ്ങളിൽ - ISRO യുടെ തിരുവനന്തപുരം കേന്ദ്രം കേരളത്തിലെ മികച്ച പ്രവർത്തനങ്ങൾ നടക്കുന്ന വിദ്യാലയങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെടാൻ നമുക്ക് ഭാഗ്യമു ണ്ടായി . പ്രവൃത്തിപരിചയമേളകളിൽ ജില്ലയിലെ യു.പി വിഭാഗം ചാമ്പ്യൻഷിപ്പ് തുടർച്ചയായി നാം സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സംഘ ടിപ്പിക്കുന്ന ഹരിത വിദ്യാലയം വിദ്യാ ഭ്യാസ റിയാലിറ്റി ഷോയിൽ പങ്കെടു ക്കാൻ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങ ളിലൊന്നാണിത് . വീഗാലാന്റ് നൽകുന്ന പ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ള സംസ്ഥാനതല അവാർഡ് പരിഗണന യിൽ കേരളത്തിലെ മികച്ച 20 വിദ്യാല യങ്ങളിലൊന്നായി മാറാനും സ്ഥാപന ത്തിന് കഴിഞ്ഞു . 2014-15 അധ്യയനവർഷം സി ല്ല , ജില്ലാ തല ങ്ങ ളിൽ മകച്ച പി . ടി.എയ്ക്കുള്ള അവാർഡുകളും , സംസ്ഥാ ന തലത്തിൽ മികച്ച പിടിഎയ്ക്കുള്ള രണ്ടാം സ്ഥാനവും സ്ഥാപനം നേടി .

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം

  • പദ്ധതിയുടെ നാമം.'അക്ഷരഖനി അക്ഷയഖനി'(ശ്രദ്ധ )
  • പ്രവർത്തന കാലം, 'ജൂൺ - ഫെബ്രുവരി'
  • ചുമതല. 'SRG. SSG PTA'
  • പ്രവർത്തന ക്രമം. കൂടുതൽ വായിക്കാം...

പി ടി എ

അധ്യാപക രക്ഷാകർതൃ ബന്ധം വളരെ സുദൃഢമാണ് . പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്‌കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠന നിലവാരവും മറ്റു കഴിവുകളം പരസ്പരം ചർച്ച ചെയ്യാനും പോരായ്മകൾ പരിഹരിച്ച് തുടർ നടപടികൾ സ്വികരിക്കാനും ഇതുമൂലം സാധ്യമാവുന്നു. അധ്യാപക രക്ഷാകർതൃസമിതികൾ വിദ്യാലയങ്ങളിൽ സജീവമായി തുടങ്ങുന്ന കാലത്തു തന്നെ ഈ വിദ്യാലയത്തിലും പി.ടി.എ സജീവമായിരുന്നു . ഇവിടുത്തെ പി.ടി.എ കമ്മിറ്റിയെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ പ്രത്യേകം സ്മരണീയമായ നാമധേയമാണ് ബഹുമാനപ്പെട്ട സി.എച്ച് അബ്ദുള്ളയുടെത് . തുടർച്ചയായ 25 വർഷം പി.ടി.എ പ്രസിഡന്റ് സ്ഥാനമലങ്കരിച്ചയാളാണ് അദ്ദേഹം .ദീർഘകാലം ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത മൂലം ദുരിതത്തിലായിരുന്ന സ്ഥാപനത്തെ ഇന്നത്തെ നേട്ടത്തിലേക്ക് പിച്ചവെച്ചു നടത്താൻ അദ്ദേഹം കാണിച്ച ദീർഘവീക്ഷണം പ്രശംസനീയമാണ് . തുടർന്ന് ശ്രീ . കെ.ബാബു മാസ്റ്റർ , ശ്രീ . സി . മമ്മു ഹാജി , ശ്രീ . കെ.സി.അലി , ശ്രീ . മായൻ മുഹമ്മദ് , ശ്രി . സി.എച്ച് അഷ്റഫ് , കെ.സി.കെ നജ്മുദ്ദീൻ , നൗഫൽ പള്ളിയാൽ , കുഞ്ഞമ്മത് മുണ്ടാടത്തിൽ തുടങ്ങിയവർ പി.ടി.എ പ്രസിഡന്റുമാരായിട്ടുണ്ട്. തരുവണ മദ്രസ്സയിലും , അങ്ങാടിയിലെ കടമുറിയിലും , ചോർന്നൊലിക്കുന്ന ഓല കെട്ടിടങ്ങളിലും സ്ഥല സൗകര്യമില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൽ വിശാലമായ ക്ലാസ്സു മുറികൾ , ഐ . ടി സൗകര്യം , ടോയ്ലറ്റുകൾ , കഞ്ഞിപ്പുര തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ സേവന സന്നദ്ധരായ പി.ടി.എ പ്രസിഡന്റുമാർ മുന്നിട്ടു നിന്നിരുന്നു . ശ്രീ . സി മമ്മു ഹാജി പി.ടി.എ പ്രസിഡന്റ് ആയ കാലത്താണ് വിദ്യാലയം പൊതു വിദ്യാഭ്യാസ കലണ്ടർ പ്രകാരം പ്രവർത്തിക്കാൻ തുടങ്ങിയത് . വിദ്യാർത്ഥികൾക്കും , നാട്ടുകാർക്കും വിദ്യാലയത്തോടുണ്ടായിരുന്ന സമീപനം മാറ്റിയെടുക്കാനും വിദ്യാഭ്യാസത്തെ ഗൗരവമായി കാണാനിടയാക്കാനും ഇവരുടെ ഇടപെടലുകളിലൂടെ സാധിച്ചിരുന്നു . ശി . കെ . സി അലി പി . ടി . എ പ്രസിഡണ്ടായ കാലത്ത് മാനന്തവാടി ഉപജില്ലയിലെ മികച്ച പി ടി എ , വയനാട് ജില്ലയിലെ മികച്ച പി ടി എ കേരളത്തിലെ മികച്ച രണ്ടാമത്തെ പി ടി എ എന്നിവക്കുള്ള അവാർടുകൾ നേടുകയുണ്ടായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇവിടുത്തെ വിദ്യാർത്ഥികളായി തരുവണയിൽ ജീവിച്ചിരിക്കുന്ന വയോധികരിൽ പ്രമുഖരാണ് മയ്യക്കാരൻ മമ്മു ഹാജി , ചങ്കരപ്പാൻ അമ്മോട്ടി ഹാജി , ചാലിയാടൻ ആലി , മായൻ ഇബ്രാഹിം തുടങ്ങിയ വർ . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതനിലയിൽ ജീവിക്കുന്ന പല വ്യക്തികളും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട് . ഡോക്ടർമാർ , എഞ്ചിനീയർമാർ , വക്കീലന്മാർ , ഐ . ടി പ്രൊഫഷണലുകൾ , അധ്യാപകർ എന്നിങ്ങനെ സർക്കാർ മേഖലകളിലും , അല്ലാതെയും ജോലി ചെയ്യുന്നവരും ഏറെയാണ് . കേരളത്തിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ഫാറൂഖ് കോളേജിലെ മലയാളം അധ്യാപകനും , സാഹിത്യകാരനുമായ ഡോ . അസീസ് തരുവണ , വയനാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത സ്ഥാനങ്ങളിലൊന്നായ അസിസ്റ്റന്റ് -എഡ്യുക്കേഷണൽ ഓഫീസറായി വിരമിച്ച എം മമ്മു മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാ ലയത്തിലെ വിദ്യാർത്ഥികളായിരുന്നു .

മുൻ സാരഥികൾ

ആരംഭകാലത്ത് വിദ്യാലയത്തി ലുണ്ടായിരുന്ന അധ്യാപകരെക്കുറിച്ചും വിദ്യാർത്ഥി കളെ ക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 10 - ൽ താഴെ കുട്ടികളും ഒരധ്യാപകനുമായിരുന്നു ഉണ്ടായിരുന്നതെന്ന് കണക്കാക്കപ്പെടുന്നു . 

1928 ൽ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ തസ്തിക അനുവദിക്കപ്പെട്ടു . ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ . വി . പൈതൽ നമ്പ്യാർ 1928 ജൂൺ മാസം ഒന്നാം തീയതി ചാർജെടുത്തതായി സ്കൂൾ രേഖകളിൽ നിന്ന് വ്യക്തമാണ് . പ്രധാനധ്യാപകനെ കൂടാതെ ശ്രീ . കെ . മൊയ്തു ഹാജി എന്ന ഒരു സഹാധ്യാപകനും ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു . 1952 മെയ് മാസം , പൈതൽ നമ്പ്യാർ സർവീസിൽ നിന്ന് വിരമിക്കുകയും ശ്രീ . മൊയ്തു ഹാജി പ്രധാനാധ്യാപകനാവുകയും ചെയ്തു . അക്കാലത്ത് സഹാധ്യാപകനായിരുന്നു ശ്രീ ചെക്കപ്പൻ നായർ 1934 -ൽ ശ്രീ ചെക്കപ്പൻ നായർക്കു പകരം ശ്രീ പരമേശ്വരയ്യർ സഹാ ധ്യാപകനായി വന്നു ചേർന്നു . ലോവർ എലിമെന്ററി ടീച്ചേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റായിരുന്നു അക്കാലത്ത് അധ്യാപകനാകാൻ വേണ്ട യോഗ്യത എന്ന് സ്കൂൾ രേഖകളിൽ കാണുന്നു . മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൽ നിന്ന് സ്കൂളിലേക്ക് വന്ന എഴുത്തുകളിൽ ബോർഡ് മാപ്പിളസ്കൂൾ തരുവണ എന്നായിരുന്നു സ്കൂളിന്റെ പേര് എന്ന് വ്യക്തമാക്കുന്നു . 1945 ജൂണിൽ ശ്രീ . ബി . സൂപ്പി പ്രധാനാധ്യാപകനായി ചാർജെടുത്തു .1947 സെപ്തംബറിൽ പരമേശ്വരൻ മാസ്റ്ററും , അടുത്ത മാസം ശ്രീ . സൂപ്പി മാസ്റ്ററും സർവീസിൽ നിന്ന് പിരിയുകയും , പകരം ശ്രീ . കെ . കൃഷ്ണൻ ഹെഡ്മാസ്റ്ററായും , ശ്രീ . എം . പി കുഞ്ഞബ്ദുള്ള മാസ്റ്റർ സഹ അധ്യാപകനാവുകയും ചെയ്തു . 1950 സപ്തം ബർ മാസം പുതിയൊരു സഹ അധ്യാപക തസ്തികയിലൂടെ ശ്രീ കാദർ മാസ്റ്റർ സ്കൂളിൽ എത്തിച്ചേരുകയുണ്ടായി . ശ്രീ . പി . പി .മമ്മു , ബി അനന്തൻ , ശ്രീ കുഞ്ഞിരാമൻ തുടങ്ങിയവർ 1950-1956 കാലഘട്ടങ്ങളിൽ സഹ അധ്യാപകരായി ഇവിടെ ജോലി ചെയ്തു . 1954 ജനുവരിയിൽ ആദ്യമായി ഒരധ്യാപിക ഇവിടെ ജോലിയിൽ ചേർന്നു . ശ്രീമതി . എം . കല്ല്യാണിയമ്മ എന്ന അധ്യാപിക 1961 സപ്തംബർ മുതൽ 1964 ജൂൺവരെ പ്രധാന അധ്യാപികയായും ജോലി ചെയ്തിരുന്നു .

ക്രമ നം പ്രധാനാധ്യാപകന്റെ പേര് വർഷം
1 ശ്രീ. പി. ഗോപാലക്കുറുപ്പ് 1956 മേയ്-1961 സപ്തംബർ
2 ശ്രിമതി കല്ല്യാണിയമ്മ 1961 സപ്തംബർ-1964 ജൂൺ
3 ശ്രീ. എം.കെ രാഘവക്കുറുപ്പ് 1964 ജൂലായ്-1964 ഒക്ടോബർ
4 ശ്രീ. എം കരുണാകരൻ 1964 ഒക്ടോബർ-1974 ജനുവരി
5 ശ്രീ. പി ലക്ഷ്മണൻ 1974-1980
6 ശ്രീ. പി പുരുഷോത്തമൻ 1980-1982
7 ശ്രീ. എം.കെ രാജു 1982-1983
8 ശ്രീ. പി.കെ രാജൻ 1983-1985
9 ശ്രീ. പി.വി പത്മനാഭകുറുപ്പ് 1985-1993
10 ശ്രീ. കെ മോഹൻകുമാർ 1993-1994
11 ശ്രീമതി കെ.ഇ തിലോത്തമ 1994-2002
12 ശ്രീ. എൻ. എ രാജൻ 2002-2003
13 ശ്രീ. പി.കെ മാത്യു 2003-2005
14 ശ്രീമതി. ഒ.സി ത്രേസ്യ 2005-2006
15 ശ്രീ. എ ചന്ദ്രൻ 2006-2010
16 ശ്രീ. പി.ടി പ്രദീപൻ 2010-2012
17 ശ്രീമതി. കെ.എം പുഷ്പജ 2012-2019
18 ശ്രീ. കെ.കെ സന്തോഷ് 2019 തുടരുന്നു....

വാർത്തകളിൽ സ്കൂൾ

കൂടുതൽ ചിത്രങ്ങൾ കാണാം...

വഴികാട്ടി

{{#multimaps:11.73685,75.98379 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_തരുവണ&oldid=1309054" എന്ന താളിൽനിന്ന് ശേഖരിച്ചത്