"ജി എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= അതിയടം
| സ്ഥലപ്പേര്= അതിയടം

14:48, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്
വിലാസം
അതിയടം

അതിയടം
പോസ്റ്റ് പഴയങ്ങാടി
കണ്ണൂർ
,
670303
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04972870685
ഇമെയിൽglpscheruthazamsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്13514 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരവീന്ദ്രൻ തിടിൽ
അവസാനം തിരുത്തിയത്
30-12-2021Valli


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

logo

കണ്ണൂർ ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ജി എൽ പി സ്കൂൾ ചെറുതാഴം സൗത്ത്. ഒരു പെൺ വിദ്യാലയമായാണ് 1927 - ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് തുടർന്ന് മിക്സഡ് സ്കൂൾ എന്ന നിലയിലേക്ക് മാറുകയായിരുന്നു . ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച പ്രഗൽഭരായ സ്വാതന്ത്ര്യ സമര സേനാനികളടക്കം ഈ വിദ്യാലയത്തിലെ അധ്യപകരായിരുന്നു. മാടായി ഉപജില്ല ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിന് ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം ഈ വിദ്യാലയത്തിനായിരുന്നു . ഇന്നും കണ്ണൂർ ജില്ലയിലെ തന്നെ മികച്ച പ്രൈമറിവിദ്യാലങ്ങളിലൊന്നായി പ്രവർത്തിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ട് ഇപ്പോൾ പ്രീ  പ്രൈമറി ഉൾപ്പെടെ   ഒന്ന്  മുതൽ നാല്  വരെ  ക്ലാസുകളിലായി 88 കുട്ടികൾ പഠനം നടത്തിവരുന്നു . പ്രധാന അദ്ധ്യാപകൻ അടക്കം നാല് അധ്യപകരും ഒരു അറബി അധ്യപകനും ഒരു പി ടി സി എമ്മും ജോലി ചെയ്യുന്നു. കൂടാതെ എസ് .എം സി യുടെ ഉത്തരവാദിത്തത്തിൽ ഒരു കമ്പ്യൂട്ടർ ടീച്ചറും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറും ജോലി ചെയ്യുന്നു .

ഭൗതികസൗകര്യങ്ങൾ

കേവലം 25 സെന്റ് സ്ഥലത്താണ് വിദ്യാലയം പ്രവർത്തിക്കുന്നത് .4 SMART ക്ലാസ്സ് മുറികളും, 1ക്ലാസ് മുറിയും  ഒരു ഓഫീസും അടങ്ങുന്ന  കെട്ടിടമാണ് ,  1 പാചകപ്പുര,പുതിയ ഡൈനിംഗ്‌ ഹാൾ ,കിണർ,ജപ്പാൻ കുടിവെള്ളം എന്നിവ ലഭ്യമാണ്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്ലും സൗകര്യം, സ്റ്റേജും,ആവശ്യത്തിന് മൂത്രപ്പുരയും കക്കൂസും ഉണ്ട്. ,സ്കൂൾ അസംബ്ലി കൂടാൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച സ്കൂൾ മുറ്റവുമുണ്ട്.


3 കംപ്യൂട്ടറുകൾ, 4 ലാപ്‌ടോപ്പുകൾ പ്രിൻറർ അടക്കമുള്ള അനുബന്ധ  ഉപകരണങ്ങൾ  കൂടാതെ ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടി വി രാജേഷ് അനുവദിച്ചു തന്ന ഒരു എൽ സി ഡി പ്രൊജക്ടർ,LED ടി വി എന്നിവയുമുണ്ട്.വൈദ്യുതിയുംഇന്റർനെറ്റ്  കണക്ഷനും  ലഭ്യമാണ് . മുഴുവൻ ക്ലാസ്സിലും സൗണ്ട് സിസ്റ്റം നിലവിലുണ്ട് കൂടാതെ 2 സൗണ്ട് ബോക്സും 2 ആംബ്ലിഫയറും  സ്കൂളിന്  സ്വന്തമായുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകാൻ ശ്രദ്ധിക്കാറുണ്ട്.കലാ കായിക ശാസ്ത്ര മേളകളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴി‍ഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടെ ദിനാചരണങ്ങൾ വൈവിധ്യവൽക്കരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കൂടാതെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും സർഗശേഷി പ്രകടിപ്പിക്കുന്നതിന് എല്ലാ വർഷവും വാർഷികാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു.
  • പ്രവേശനോത്സവം
  • പരിസ്ഥിതിദിനം
  • പുകയില വിരുദ്ധ ദിനം
  • വായനാവാരാഘോഷം 2016
  • ചുമർപത്രിക
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • കേരളപിറവി
  • ഓണാഘോഷം
  • പച്ചക്കറിത്തോട്ടം
  • സ്വാതന്ത്രദിനാഘോഷം
  • ഗാന്ധി രക്തസാക്ഷിദിനാചരണം
  • കലക്ടർ അറ്റ് സ്കൂ‍ൂൾ
  • ബാലസഭ
  • സ്കൂൾ കലോത്സവം
  • എന്റോവ്മെന്റ്

മാനേജ്‌മെന്റ്

വിദ്യാലയത്തിന്റെ  പി ടി എ  കമ്മിറ്റി

മനോജ് കെ വി ( പ്രസിഡന്റ്  പി ടി എ )

മുഹമ്മദ് സലിം എം  എ  ( വൈസ്  പ്രസിഡന്റ്  പി ടി എ )

എക്സിക്യൂട്ടീവ് കമ്മിറ്റി

1.രതീശൻ

2.ബൈജു  

3.രാജീവൻ  

4.ജയശ്രീ  പ്രമോദ്

5.സവിത

6.സജിത

7.അനീഷ്

മുൻസാരഥികൾ

ബി ദാമോദരൻ  

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പഴങ്ങാടി ബസ് സ്ററാന്ഡിൽ നിന്ന് ഏഴോം തളിപറമ്പ് റൂട്ടിൽ നെരുവമ്പ്രം വായനശാല സ്റ്റോപ്പിൽ ഇറങ്ങി 110 അടി ദൂരം പിന്നോട്ട് നടന്നാൽ സ്കൂളിന്റെ കവാടത്തിൽ എത്താം .

{{#multimaps: 12.040015,75.2766964 | width=800px | zoom=16 }}

  • തളിപറമ്പ് ബസ് സ്ററാന്ഡിൽ നിന്ന് ഏഴോം പഴങ്ങാടി റൂട്ടിൽ നെരുവമ്പ്രം വായനശാല സ്റ്റോപ്പിൽ ഇറങ്ങി 110 അടി ദൂരം മുന്നോട്ട് നടന്നാൽ സ്കൂളിന്റെ കവാടത്തിൽ എത്താം .