ജി എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ജി എൽ പി സ്കൂൾ ചെറുതാഴം സൗത്ത്. ഒരു പെൺ വിദ്യാലയമായാണ് 1927 - ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് തുടർന്ന് മിക്സഡ് സ്കൂൾ എന്ന നിലയിലേക്ക് മാറുകയായിരുന്നു . ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച പ്രഗൽഭരായ സ്വാതന്ത്ര്യ സമര സേനാനികളടക്കം ഈ വിദ്യാലയത്തിലെ അധ്യപകരായിരുന്നു. മാടായി ഉപജില്ല ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിന് ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം ഈ വിദ്യാലയത്തിനായിരുന്നു . ഇന്നും കണ്ണൂർ ജില്ലയിലെ തന്നെ മികച്ച പ്രൈമറിവിദ്യാലങ്ങളിലൊന്നായി പ്രവർത്തിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ട് ഇപ്പോൾ പ്രീ  പ്രൈമറി ഉൾപ്പെടെ   ഒന്ന്  മുതൽ നാല്  വരെ  ക്ലാസുകളിലായി 88 കുട്ടികൾ പഠനം നടത്തിവരുന്നു . പ്രധാന അദ്ധ്യാപകൻ അടക്കം നാല് അധ്യപകരും ഒരു അറബി അധ്യപകനും ഒരു പി ടി സി എമ്മും ജോലി ചെയ്യുന്നു. കൂടാതെ എസ് .എം സി യുടെ ഉത്തരവാദിത്തത്തിൽ ഒരു കമ്പ്യൂട്ടർ ടീച്ചറും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറും ജോലി ചെയ്യുന്നു .

ഭൗതികസൗകര്യങ്ങൾ

കേവലം 25 സെന്റ് സ്ഥലത്താണ് വിദ്യാലയം പ്രവർത്തിക്കുന്നത് .4 SMART ക്ലാസ്സ് മുറികളും, 1ക്ലാസ് മുറിയും  ഒരു ഓഫീസും അടങ്ങുന്ന  കെട്ടിടമാണ് ,  1 പാചകപ്പുര,പുതിയ ഡൈനിംഗ്‌ ഹാൾ ,കിണർ,ജപ്പാൻ കുടിവെള്ളം എന്നിവ ലഭ്യമാണ്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്ലും സൗകര്യം, സ്റ്റേജും,ആവശ്യത്തിന് മൂത്രപ്പുരയും കക്കൂസും ഉണ്ട്. ,സ്കൂൾ അസംബ്ലി കൂടാൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച സ്കൂൾ മുറ്റവുമുണ്ട്.

3 കംപ്യൂട്ടറുകൾ, 4 ലാപ്‌ടോപ്പുകൾ പ്രിൻറർ അടക്കമുള്ള അനുബന്ധ  ഉപകരണങ്ങൾ  കൂടാതെ ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടി വി രാജേഷ് അനുവദിച്ചു തന്ന ഒരു എൽ സി ഡി പ്രൊജക്ടർ,LED ടി വി എന്നിവയുമുണ്ട്.വൈദ്യുതിയുംഇന്റർനെറ്റ്  കണക്ഷനും  ലഭ്യമാണ് . മുഴുവൻ ക്ലാസ്സിലും സൗണ്ട് സിസ്റ്റം നിലവിലുണ്ട് കൂടാതെ 2 സൗണ്ട് ബോക്സും 2 ആംബ്ലിഫയറും  സ്കൂളിന്  സ്വന്തമായുണ്ട്