ജി എൽ പി എസ് തിനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suresh panikker (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് തിനൂർ
16409 sch.JPG
വിലാസം
തിനൂർ.

തിനൂർ.
,
തിനൂർ പി.ഒ.
,
673507
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽglpsthinoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്16409 (സമേതം)
യുഡൈസ് കോഡ്32040700511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംനരിപ്പറ്റ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ21
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹനൻ കെ കെ.
പി.ടി.എ. പ്രസിഡണ്ട്റാം മനോഹർ
എം.പി.ടി.എ. പ്രസിഡണ്ട്അനുഷ
അവസാനം തിരുത്തിയത്
08-02-2022Suresh panikker


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ തിനൂർ   എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് തിനൂർ   ഗവ:എൽ.പി.സ്കൂൾ.

ചരിത്രം

  കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കക്കട്ട്-മുള്ളമ്പത്ത് റോഡിനു തൊട്ടുകിടക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് തിനൂർ ഗവ:എൽ.പി.സ്കൂൾ.1 മുതൽ 4 വരെ ക്ലാസ്സുകളും ഓഫീസും  ഉൾപെടെയുള്ള നവീകരിച്ച കെട്ടിടങ്ങളോടുകൂടിയ ഈ സ്ഥാപനത്തിന് വളരെ പഴക്കമേറിയ ഒരു ചരിത്ര പശ്ചാത്തലമുണ്ട്.
   100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വിദ്യാലയം നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്. 1917 ന് മുമ്പ് ഗുരുകുല സമ്പ്രദായത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സ്വകാര്യ മാനേജ്മെൻറ് നടത്തിവരികയായിരുന്നു.1925 ആഗസ്റ്റ്‌6 മുതൽ അന്ന് നിലവിലുണ്ടായിരുന്ന താലൂക്ക് ബോർഡിൻറെ കീഴിലായി ശ്രീ.പി. ദാമോദരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രസ്തുത വിദ്യാലയം പ്രവർത്തിച്ചുവന്നത്. പിന്നീട് ശ്രീമതി നങ്ങുനീലി അന്തർജനത്തിൻറെയും തുടർന്ന് തട്ടാറത്ത് കൃഷ്ണൻ നായരുടെയും ഉടമസ്ഥതയിലായി. കൂടുതൽ വായനയ്കായി ഇവിടെ ക്ലിക്ക് ചെയ്യുക ......

ഭൗതികസൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വളരെ പരിതാപകരമായിരുന്നു ഈ വിദ്യാലയം. അസ്ബറ്റോസ് ഷീറ്റിട്ടതിനാൽ ചൂട് സഹിക്കാതായപ്പോൾ ഓല കൊണ്ട് സീലിംഗ് ചെയ്തിരുന്നു.ഇടഭിത്തികളോ,അടച്ചുറപ്പുള്ളതും പൊടിശല്യമില്ലാത്തതുമായ ക്ലാസ്മുറികളോ ഉണ്ടായിരുന്നില്ല.സ്കൂൾ മുറ്റത്ത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്നു ചെളിക്കുണ്ടായിരുന്നു.കൂടാതെ സ്കൂളിനു എന്നും ഭീഷണിയായി മൂന്നു കൊന്നത്തെങ്ങു കളും സ്കൂൾ മുറ്റത്തുണ്ടായിരുന്നു. ഒരു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം അവൻ വിദ്യ അഭ്യസിക്കുന്ന സ്ഥലവും ചുറ്റുപാടും അനുഭവജ്ഞാനം ഉളവാക്കുന്നതും ദീർഘചിന്തയുണർത്തുന്നതുമാകണം. അതിനായി അവൻറെ ചുറ്റിലും സഹായഹസ്തം നീട്ടുന്നതായിരിക്കണം വിദ്യാലയ അന്തരീക്ഷം. സർവശിക്ഷ അഭിയാൻ (SSA) മേജർ റിപ്പയറിംഗ് ഫണ്ട് അനുവദിച്ചശേഷം സ്ക്കൂൾ ഡവലപ്മെൻറ് പ്ലാൻ (SDP) തയ്യാറാക്കി സ്കൂൾ ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമാക്കാൻ തീരുമാനിച്ചു. സർവശിക്ഷാ അഭിയാൻ പദ്ധതിയിലൂടെ സ്കൂളിൻറെ മുഖച്ഛായതന്നെ മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.കാലപ്പഴക്കത്താൽ ദ്രവിച്ച അസ്ബറ്റൊസ് ഷീറ്റ് മാറ്റി GI ഷീറ്റാക്കി,ചൂട് കുറയ്ക്കാനായി PVC സീലിംഗ് ചെയ്തു.ഫാബ്രിക്കേഷൻ ജോലിയിലൂടെ ഗ്ലാസ്സിട്ട്‌ ക്ലാസ്സ്‌ മുറികൾ പൊടിശല്യമില്ലാതാക്കി.ക്ലാസ് മുറികൾ അടച്ചുറപ്പാക്കി. നിലം മികച്ചരീതിയിൽ ടൈൽ വിരിക്കുകയും ഷട്ടർ ഉപയോഗിച്ച് ക്ലാസ് പാർട്ടിഷൻ നടത്തുകയും അതിൽ ശിശുസൗഹൃദ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾ മുറ്റത്ത് വ്യത്യസ്തങ്ങളായ ചെടികളും ഔഷധസസ്യങ്ങളും വെച്ചുപിടിപ്പിച്ചതോടെ 12 ഇനം പൂമ്പാറ്റകളെ നേരിട്ടു കാണാനും പഠിക്കാനും സഹായകരമായി. കൂടുതൽ വായനയ്കായി ഇവിടെ ക്ലിക്ക് ചെയ്യുക ......

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ബാലകൃഷ്ണപണിക്കർ
  2. രാമചന്ദ്രൻ മാസ്റ്റർ
  3. കുഞ്ഞിരാമൻമാസ്റ്റർ
  4. എൻ.കെ.കണാരൻ മാസ്റ്റർ





ഇപ്പോഴത്തെ അധ്യാപകർ

  1. സജീവൻ . എൻ
  2. ആനന്ദശീലൻ .ആർ.എൻ.
  3. റീജ .കെ.ആർ.
  4. വിനോദൻ .സി.പി.

നേട്ടങ്ങൾ

  1. ICT സാങ്കേതിക വിദ്യയുപയോഗിച്ച് മൂന്നാം ക്ലാസ്സിലെ മുഴുവൻ വിഷയങ്ങളും പാഠഭാഗ ങ്ങളും പവർപോയിൻറു പ്രസൻറേഷനിലൂടെ അവതരിപ്പിക്കുന്നു.
  • കുട്ടികളുടെ എണ്ണം വർദ്ധിച്ചു.
  • പഠനനിലവാരം വർദ്ധിച്ചു.
  • നാട്ടിൻ പുറങ്ങളിലെ ഔഷധസസ്യങ്ങൾ തിരിച്ചറിയാൻ അവസരമൊരുക്കി.
  • സ്കൂൾ ആകർഷകമായി.
  • കുട്ടികൾക്ക് സകൂളിൽ വരാൻ താല്പര്യം വർദ്ധിച്ചു.
  • 2015-16 അധ്യയനവർഷം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികവ്പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കക്കട്ടിൽ നിന്ന്‌ കൈവേലി റൂട്ടിൽ ചീക്കോന്ന്‌ നിന്നും ആർ .എൻ .എം .എച് .എസ് മുള്ളാമ്പത് റോഡ് ഓട്ടോ മാർഗം എത്താം. (5.4KM)
  • ജീപ്പ് സർവീസ് ലഭ്യമാണ്



Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_തിനൂർ&oldid=1622557" എന്ന താളിൽനിന്ന് ശേഖരിച്ചത്