ജി എൽ പി എസ് തിനൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ജി എൽ പി എസ് തിനൂർ : ചരിത്രം

ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിൻറെ ആദ്യത്തെ ഭരണസാരഥ്യം വഹിച്ചത് ശ്രീ.കെ.കൃഷ്ണക്കുറുപ്പായിരുന്നു. പിന്നീട് മലബാർ ഡിസ്ട്രിക്ബോർഡ് നിലവിൽ വരികയും ബോർഡ്സ്കൂൾ ആവുകയും കാലക്രമേണ സർക്കാർ വിദ്യലയമാവുകയും ചെയ്തു.1935മുതൽ ഒന്ന് മുതൽ 5വരെ ക്ലാസ്സുകൾ പൂർണരൂപത്തിൽ പ്രവർത്തിച്ചു തുടങ്ങി. 1961ൽ നിലവിലുള്ള എൽ.പി.സ്കൂളുകളിൽ നിന്ന് അഞ്ചാംക്ലാസ് വേർപെടുത്താൻ ഉത്തരവുണ്ടായതിനെ തുടർന്ന് ഒന്ന് മുതൽ 4വരെയുള്ള ക്ലാസ്സുകളായി അധ്യയനം തുടർന്ന് വരുന്നു.1978ൽ നാട്ടുകാരും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ആവശ്യമായ തുക സംഭരിച്ച് കെട്ടിട ഉടമയ്ക്ക് നൽകി സ്കൂൾ കെട്ടിടം സർക്കാരിന് കൈമാറി. പരിമിതികളിലും ജീർണ്ണാവസ്ഥയിലും വീർപ്പുമുട്ടിയിരുന്ന ഈ സ്ഥാപനത്തിൻറെ ഇന്നത്തെ അവസ്ഥ അഭിമാനകരമാണ്. അനുദിനം വികാസം പ്രാപിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ രീതിയിൽ ആഴത്തിലുള്ള ഒരു പഠനം നടത്തു കയാണെങ്കിൽ നമുക്കു ഇതിൻറെ രണ്ടു തലങ്ങളെ വീക്ഷിക്കാൻ സാധിക്കും. അതിൽ ഒന്നാണ് സമ്പന്നമായ ഭൗതിക സാഹചര്യങ്ങളുള്ള സ്ഥാപനങ്ങളും അതുപോലെ പരിമിതമായ ഭൗതികസാഹചര്യങ്ങളുള്ള സ്ഥാപനങ്ങളും. ഈ രണ്ടു അവസ്ഥകളും പരിശോധിക്കുകയാണെങ്കിൽ വളരെ വലിയൊരു അന്തരം തന്നെ കാണാൻ സാധിക്കും. കേരളത്തിലെ ഓരോ വിദ്യാലയങ്ങളും ഹൈടെക് ആകുന്നതിലൂടെ ഇത്തരം പരിമിതികളെ മറികടക്കാൻ കഴിയും.അക്കാദമിക മികവും, ഭൗതിക മികവും,വിവരസാങ്കേതിക മികവും ഒത്തുചേരുന്നതിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാവുമെന്നതിൽ സംശയമില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വളരെ പരിതാപകരമായിരുന്നു ഈ വിദ്യാലയം. അസ്ബറ്റോസ് ഷീറ്റിട്ടതിനാൽ ചൂട് സഹിക്കാതായപ്പോൾ ഓല കൊണ്ട് സീലിംഗ് ചെയ്തിരുന്നു.ഇടഭിത്തികളോ,അടച്ചുറപ്പുള്ളതും പൊടിശല്യമില്ലാത്തതുമായ ക്ലാസ്മുറികളോ ഉണ്ടായിരുന്നില്ല.സ്കൂൾ മുറ്റത്ത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്നു ചെളിക്കുണ്ടായിരുന്നു.കൂടാതെ സ്കൂളിനു എന്നും ഭീഷണിയായി മൂന്നു കൊന്നത്തെങ്ങു കളും സ്കൂൾ മുറ്റത്തുണ്ടായിരുന്നു. വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ ഭൗതിക സാഹചര്യത്തിൽ കൂടുതൽ മികവ് പുലർത്തുന്ന സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൂടുതലായി ആകർഷിക്കാൻ കഴിയും. പരിമിതമായ സൗകര്യങ്ങളെ ദീർഘവീക്ഷണത്തോടെ കാര്യക്ഷമമായി പ്രയോജനപ്പെ ടുത്തി ശിശുസൗഹൃദ -പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷം ഒരുക്കാൻ പരിമിത മായ ഭൗതിക സാഹചര്യങ്ങളുള്ള വിദ്യാലയങ്ങൾക്കും കഴിയുമെന്നതിൻറെ ഉത്തമ ഉദാഹരണമാണ് തിനൂർ ഗവ; എൽ.പി.സ്കൂൾ.

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_തിനൂർ/ചരിത്രം&oldid=1622435" എന്ന താളിൽനിന്ന് ശേഖരിച്ചത്