ജി എൽ പി എസ് തിനൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
     സ്ക്കൂൾ ഡവലപ്മെൻറ് പ്ലാൻ (SDP) തയ്യാറാക്കി   സ്കൂൾ  ശിശുസൗഹൃദവും  പരിസ്ഥിതി സൗഹൃദവുമാക്കാൻ തീരുമാനിച്ചു.കാലപ്പഴക്കത്താൽ ദ്രവിച്ച അസ്ബറ്റൊസ് ഷീറ്റ് മാറ്റി GI ഷീറ്റാക്കി മാറ്റി. കാലപ്പഴക്കത്താൽ ദ്രവിച്ച അസ്ബറ്റൊസ് ഷീറ്റ് മാറ്റി GI ഷീറ്റാക്കി മാറ്റി. ,# ചൂട് കുറയ്ക്കാനായി PVC സീലിംഗ് ചെയ്തു. ഫാബ്രിക്കേഷൻ ജോലിയിലൂടെ ഗ്ലാസ്സിട്ട്‌ ക്ലാസ്സ്‌ മുറികൾ പൊടിശല്യമില്ലാതാക്കി. ക്ലാസ് മുറികൾ അടച്ചുറപ്പാക്കി. നിലം മികച്ചരീതിയിൽ  ജ്യാമിതീയ രൂപങ്ങളിൽ ടൈൽ വിരിച്ചു. # ഷട്ടർ ഉപയോഗിച്ച് ക്ലാസ് പാർട്ടിഷൻ നടത്തുകയും അതിൽ ശിശുസൗഹൃദ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കുകയും  ചെയ്തിട്ടുണ്ട്. ചെസ്സ്‌ ബോർഡുകൾ ,പാമ്പും കോണിയു,ലുഡോ ബോർഡുകൾ മുതലായവ  കുട്ടികൾക്ക് ബുദ്ധിപരമായും മാനസികമായും വളർച്ചയുണ്ടാക്കുന്നു. ചെസ്സ്‌ ബോർഡുകൾ ,പാമ്പും കോണിയു,ലുഡോ ബോർഡുകൾ മുതലായവ  കുട്ടികൾക്ക് ബുദ്ധിപരമായും മാനസികമായും വളർച്ചയുണ്ടാക്കുന്നു. സ്കൂൾ മുറ്റത്ത് വ്യത്യസ്തങ്ങളായ ചെടികളും ഔഷധസസ്യങ്ങളും വെച്ചുപിടിപ്പിച്ചു.  # തുമ്പ,കുറുന്തോട്ടി,തുളസി,വേപ്പ്,ഇഞ്ചി,കീഴാർനെല്ലി,കറിവേപ്പ്,മഞ്ഞൾ ,മണിത്തക്കാളി, ചെറുചീര എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾ സ്കൂൾ മുറ്റത്ത് വളരാൻ സാഹചര്യമൊരുക്കി. # ഔഷധസസ്യ പ്രദർശനവും പഠനപ്രവർത്തനത്തിൻറെ ഭാഗമായി നടത്തി. സ്കൂൾ അന്തരീക്ഷം  ശിശുസൗഹൃദമാക്കുന്നതിന് ഒന്ൻ,രണ്ട് ക്ലാസ്സുകളിൽ BIGPICTURE, SAND TRAY മുതലായവ ഒരുക്കി .സ്കൂൾ അന്തരീക്ഷം  ശിശുസൗഹൃദമാക്കുന്നതിന് ഒന്ൻ,രണ്ട് ക്ലാസ്സുകളിൽ BIGPICTURE, SAND TRAY മുതലായവ ഒരുക്കി . # എല്ലാ ക്ലാസ്സിലും ശിശുസൗഹൃദ ബ്ലാക്ക്‌ ബോർഡുകൾ  സജ്ജമാക്കിയിട്ടുണ്ട്. നരിപ്പറ്റ ഗ്രാമപഞ്ചായത്തിൻറെ വിവിധ വിദ്യാഭ്യാസ പദ്ധതികളിൽ ഉൾപ്പെടുത്തി ലൈബ്രറി പുസ്തകങ്ങൾ ഫർണിച്ചറുകൾ, സ്റ്റീൽപ്ലെയിറ്റ്,ഗ്ലാസ്‌,കായിക ഉപകരണ ങ്ങൾ എന്നിവയെല്ലാം ലഭ്യമാക്കി. നരിപ്പറ്റ ഗ്രാമപഞ്ചായത്തിൻറെ വിവിധ വിദ്യാഭ്യാസ പദ്ധതികളിൽ ഉൾപ്പെടുത്തി ലൈബ്രറി പുസ്തകങ്ങൾ ഫർണിച്ചറുകൾ, സ്റ്റീൽപ്ലെയിറ്റ്,ഗ്ലാസ്‌,കായിക ഉപകരണ ങ്ങൾ എന്നിവയെല്ലാം ലഭ്യമാക്കി. ICTപഠനം കാര്യക്ഷമമാക്കുന്നതിനായി MLA ഒരു കമ്പ്യൂട്ടറും,M.P 2കമ്പ്യൂട്ടറും പ്രിൻററും, ഗ്രാമപഞ്ചായത് ഒരു പ്രോജെക്ടറും അനുവദിക്കുകയുണ്ടായി. ICT സാങ്കേതിക വിദ്യയുപയോഗിച്ച് മൂന്നാം ക്ലാസ്സിലെ മുഴുവൻ വിഷയങ്ങളും പാഠഭാഗ ങ്ങളും പവർപോയിൻറു പ്രസൻറേഷനിലൂടെ അവതരിപ്പിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വളരെ പരിതാപകരമായിരുന്നു ഈ വിദ്യാലയം. അസ്ബറ്റോസ് ഷീറ്റിട്ടതിനാൽ ചൂട് സഹിക്കാതായപ്പോൾ ഓല കൊണ്ട് സീലിംഗ് ചെയ്തിരുന്നു.ഇടഭിത്തികളോ,അടച്ചുറപ്പുള്ളതും പൊടിശല്യമില്ലാത്തതുമായ ക്ലാസ്മുറികളോ ഉണ്ടായിരുന്നില്ല.സ്കൂൾ മുറ്റത്ത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്നു ചെളിക്കുണ്ടായിരുന്നു.കൂടാതെ സ്കൂളിനു എന്നും ഭീഷണിയായി മൂന്നു കൊന്നത്തെങ്ങു കളും സ്കൂൾ മുറ്റത്തുണ്ടായിരുന്നു. ഒരു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം അവൻ വിദ്യ അഭ്യസിക്കുന്ന സ്ഥലവും ചുറ്റുപാടും അനുഭവജ്ഞാനം ഉളവാക്കുന്നതും ദീർഘചിന്തയുണർത്തുന്നതുമാകണം. അതിനായി അവൻറെ ചുറ്റിലും സഹായഹസ്തം നീട്ടുന്നതായിരിക്കണം വിദ്യാലയ അന്തരീക്ഷം. സർവശിക്ഷ അഭിയാൻ (SSA) മേജർ റിപ്പയറിംഗ് ഫണ്ട് അനുവദിച്ചശേഷം സ്ക്കൂൾ ഡവലപ്മെൻറ് പ്ലാൻ (SDP) തയ്യാറാക്കി സ്കൂൾ ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമാക്കാൻ തീരുമാനിച്ചു. സർവശിക്ഷാ അഭിയാൻ പദ്ധതിയിലൂടെ സ്കൂളിൻറെ മുഖച്ഛായതന്നെ മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.കാലപ്പഴക്കത്താൽ ദ്രവിച്ച അസ്ബറ്റൊസ് ഷീറ്റ് മാറ്റി GI ഷീറ്റാക്കി,ചൂട് കുറയ്ക്കാനായി PVC സീലിംഗ് ചെയ്തു.ഫാബ്രിക്കേഷൻ ജോലിയിലൂടെ ഗ്ലാസ്സിട്ട്‌ ക്ലാസ്സ്‌ മുറികൾ പൊടിശല്യമില്ലാതാക്കി.ക്ലാസ് മുറികൾ അടച്ചുറപ്പാക്കി. നിലം മികച്ചരീതിയിൽ ടൈൽ വിരിക്കുകയും ഷട്ടർ ഉപയോഗിച്ച് ക്ലാസ് പാർട്ടിഷൻ നടത്തുകയും അതിൽ ശിശുസൗഹൃദ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾ മുറ്റത്ത് വ്യത്യസ്തങ്ങളായ ചെടികളും ഔഷധസസ്യങ്ങളും വെച്ചുപിടിപ്പിച്ചതോടെ 12 ഇനം പൂമ്പാറ്റകളെ നേരിട്ടു കാണാനും പഠിക്കാനും സഹായകരമായി. തുമ്പ,കുറുന്തോട്ടി,തുളസി,വേപ്പ്,ഇഞ്ചി, കീഴാർനെല്ലി,കറിവേപ്പ്,മഞ്ഞൾ ,മണിത്തക്കാളി,ചെറുചീര എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾ സ്കൂൾ മുറ്റത്ത് വളരുന്നുണ്ട്. ഇതിൻറെ ഒരു പ്രദർശനവും പഠനപ്രവർത്തനത്തിൻറെ ഭാഗമായി നടത്തിയിട്ടുണ്ട്. സ്കൂൾ അന്തരീക്ഷം ശിശുസൗഹൃദമാക്കുന്നതിന് ഒന്ൻ,രണ്ട് ക്ലാസ്സുകളിൽ BIGPICTURE, SAND TRAY ,എല്ലാ ക്ലാസ്സിലും ശിശുസൗഹൃദ ബോർഡുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.ഇവിടെ ഒരുക്കിയ ചെസ്സ്‌ ബോർഡുകൾ ,പാമ്പും കോണിയു,ലുഡോ ബോർഡുകൾ മുതലായവ കുട്ടികൾക്ക് ബുദ്ധിപരമായും മാനസികമായും വളർച്ചയുണ്ടാക്കുന്നു. ഭൗതിക സാഹചര്യത്തിൽ ഒന്നാംസ്ഥാനത്തുള്ള ഈ വിദ്യാലയത്തെ നരിപ്പറ്റ ഗ്രാമപഞ്ചായത്ത് സ്മാർട്ട്‌ സ്കൂളായി പ്രഖ്യാപിച്ചിട്ടുണ്ട്.ഇലക്ഷൻ കമ്മീഷൻ മോഡൽ ബൂത്തായും ഈ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയുണ്ടായി.ശുചിത്വ കാര്യത്തിൽ നിർമ്മൽ പുരസ്കാരവും നേടിയ തിനൂർ ഗവ.എൽ.പി.സ്കൂൾ ക്ലാസ്സ്‌ മുറികൾ ഓരോന്നും ഡസ്റ്റ്ഫ്രീ ആണ്. നരിപ്പറ്റ ഗ്രാമപഞ്ചായത്തിൻറെ വിവിധ വിദ്യാഭ്യാസ പദ്ധതികളിൽ ഉൾപ്പെടുത്തി ലൈബ്രറി പുസ്തകങ്ങൾ ഫർണിച്ചറുകൾ, സ്റ്റീൽ പ്ലെയിറ്റ്,ഗ്ലാസ്‌,കായിക ഉപകരണങ്ങൾ എന്നിവയെല്ലാം ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.ICTപഠനം കാര്യക്ഷമമാക്കുന്നതിനായി MLA ഒരു കമ്പ്യൂട്ടറും,M.P 2കമ്പ്യൂട്ടറും പ്രിൻററും, ഗ്രാമപഞ്ചായത് ഒരു പ്രോജെക്ടറും അനുവദിക്കുകയുണ്ടായി കുട്ടികളുടെ സർഗവാസനകളെ തൊട്ടുണർത്തി പഠനപ്രവർത്തനങ്ങൾ ആകർഷകവും രസകരവുമാക്കി പഠനാന്തരീക്ഷം ശിശുസൗഹൃദമാക്കുന്നതിനായി സ്മാർട്ട് റൂമിൽ ICT സാങ്കേതിക വിദ്യയുപയോഗിച്ച് മൂന്നാം ക്ലാസ്സിലെ മുഴുവൻ വിഷയങ്ങളും പാഠഭാഗങ്ങളും പവർപോയിൻറു പ്രസൻറേഷനിലൂടെ അവതരിപ്പിക്കുന്ന ജില്ലയിലെ ഏക വിദ്യാലയവും തിനൂർ ഗവ:എൽ.പി.സ്കൂളാണ്. H.M റൂം നിർമ്മിക്കാനായി ആദ്യതവണ സംഖ്യ അനുവദിച്ചെങ്കിലും സ്ഥലപരിമിതിമൂലം നിർമ്മിക്കാനാ വാത്തതിനാൽ കഴിഞ്ഞവർഷം ആ സംഖ്യ ഉപയോഗിച്ച് Pedagogy Parkൽ കളിയുപകരണങ്ങളായ Sea-Saw,Marigo Round, Double Swing,മുതലായവ സ്ഥാപിച്ചതോടെ ഉല്ലാസത്തിൻറെ ഉറവിടമായി തിനൂർ ഗവ:എൽ.പി. സ്കൂളിനു മാറാൻ കഴിഞ്ഞു.വെയിൽ ഏൽക്കാതിരിക്കാൻ ഗ്രീൻ നെറ്റും, മഴ നനയാതിരിക്കാൻ പോളിത്തീൻ ഷീറ്റും സ്ഥപിച്ചതിനാൽ ഏതു കാലാവസ്ഥയിലും കുട്ടികൾക്ക് കാമ്പസിൽ ഇറങ്ങി കളിക്കാൻ പറ്റുന്നുവെന്നതും ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്. സ്റ്റീൽ അക്ഷരങ്ങൾ കൊണ്ടു നിർമ്മിച്ച NameBoard മെയിൻ റോഡിൽ നിന്നുള്ള ദൂരക്കാഴ്ചയാവുകയും ചെയ്തതോടെ സ്കൂൾ അന്തരീക്ഷം ആകർഷകവും ശിശുസൗഹൃദവുമായി മാറിക്കഴിഞ്ഞു. വിദ്യാലയ അന്തരീക്ഷം ശിശു സൗഹൃദമാക്കുന്നതിനുള്ള ദീർഘവീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും കൂട്ടിയിണക്കി പരിമിതമായ അടിസ്ഥാന സൗകര്യങ്ങളെ ഭാവനാസമ്പന്നമാക്കിയ ചുമർചിത്രങ്ങൾ (BALA-BUILDING AS A LEARNING AID) ശ്രദ്ധേയമായിരുന്നു. കെട്ടിടം മികച്ചരീതിയിൽ വൈദ്യുതീകരിക്കാനും ക്ലാസ് മുറികളിൽ വേണ്ടുവോളം കാറ്റും വെളിച്ചവും ലഭിക്കുന്നതിന് 2വീതം ഫാനുകളും ട്യൂബ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.ഇൻറെർനെറ്റ് സൗകര്യം നിലവിലുള്ള പഞ്ചായത്തിലെ ഏക എൽ.പി.സ്കൂളും ഇതു മാത്രമാണ്. പൊടി ശല്യം ഒഴിവാക്കാനായി എല്ലാ ക്ലാസ്സിലും ഗ്രീൻ ബോർഡുകളും ഡസ്റ്റ്ലെസ്സ് ചോക്കുകളും ഉപയോഗിക്കാൻ തുടങ്ങി.എല്ലാ ക്ലാസ്സിലും വെയിസ്റ്റ്ബിന്നുകൾ സ്ഥാപിച്ചു.കൈകൾ കഴുകുന്ന സ്ഥലം ടൈൽസ്പാകി വൃത്തിയാക്കി.ചെരുപ്പുകൾ പുറത്ത് അഴിച്ചുവയ്ക്കാൻ സജ്ജീകരണങ്ങൾ ചെയ്തു.മാറിപ്പോകാതിരിക്കാൻ പെട്ടിയും സ്ഥാപിച്ചു. പ്യൂരിഫയറിലൂടെ ശുദ്ധീകരിച്ച കുടിവെള്ളം എല്ലാ ക്ലാസ്സിലും ലഭ്യമാക്കുന്നുണ്ട്. കൂടാതെ തിളപ്പിച്ചാറിയ വെള്ളം ലഭിക്കുന്നതിനുള്ള സൗകര്യവും നിലവിലുണ്ട്.കിണറിനു ഇരുമ്പ്നെറ്റ് കൊണ്ടുള്ള വലയുമൊരുക്കിയിട്ടുണ്ട്. ഉച്ചഭക്ഷണപരിപാടികൾ കാര്യക്ഷമമായി നടക്കുന്നുണ്ട്.ഗ്രൈൻറെർ ഉപയോഗിച്ച് തേങ്ങ അരച്ച വ്യത്യസ്തങ്ങളായ കറികളാണ് ഓരോ ദിവസവും നൽകുന്നത്.ആഴ്ചയിൽ ഒരുദിവസം മുട്ട/പഴം രണ്ടുദിവസം പാൽ എന്നിവ കൃത്യമായി നൽകിവരുന്നുണ്ട്. കൂടാതെ രക്ഷിതാക്കളും നാട്ടുകാരും ഇടയ്ക്കിടെ പായസവും നല്കാറുണ്ട്.ഇടവേള ഭക്ഷണമായി പൊടിയരിക്കഞ്ഞിയും നൽകുന്നുണ്ട്. ആൺകുട്ടികൾക്ക് Urine base ഘടിപ്പിച്ച് ടൈൽസ് പാകി മുഴുവൻ സമയവും ജലലഭ്യതയുമുള്ള toilet, പെൺകുട്ടികൾക്ക് ടൈൽസ് പാകി വൃത്തിയും സ്വകാര്യതയും ജലലഭ്യതയുമുള്ള toilet, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് Adapted toilet, Ramp & Rail മുതലായ സൗകര്യങ്ങളും, ദിവസവും അടിച്ചുവാരി കഴുകി വൃത്തിയാക്കാൻ ഒരു ജോലിക്കാരനും നിലവിലുണ്ട്. രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് നടത്തുന്ന ചിട്ടിയിലൂടെ വാഹന സൗകര്യ മൊരുക്കാൻ കഴിഞ്ഞത് സാമൂഹിക പങ്കാളിത്തത്തിനു മാതൃകയാണ്.അങ്ങനെ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.ഈ അധ്യയനവർഷം തുടങ്ങിയ പ്രീപ്രൈമറി വിഭാഗത്തിൽ 33 കുട്ടികളെ ചേർക്കാനും കഴിഞ്ഞു.പക്ഷേ കുട്ടികൾക്കുള്ള ഭക്ഷണമോ ജീവനക്കാർക്കുള്ള സേവനവേതനങ്ങളോ സർക്കാറിൽനിന്ന് ലഭിക്കാത്തത് നിരാശാജനകം തന്നെയാണ്. വേനൽക്കാലമായാൽ അധിക വിദ്യാലയങ്ങളിലും പൊടിശല്യം കാരണം അധ്യാപക ർക്കും കുട്ടികൾക്കും ആസ്തമ,അലർജി,ശ്വാസംമുട്ടൽ, മുതലായ അസുഖങ്ങൾ സർവ സാധാരണമാണ്. അതിനാൽ അധ്യാപകർ ടൌവലോ മാസ്കോ ധരിച്ചാണ് സ്കൂളിൽ നിൽക്കുന്നത്. തിനൂർ ഗവ:എൽ.പി. സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ”വിദ്യപോലെ തന്നെ പ്രധാനമാണ് വൃത്തിയും” എന്ന വരികളെ അന്വർത്ഥമാക്കുന്നതിൽ ഞങ്ങൾ എന്നും ഒരുപടി മുന്നിലാണ്.