ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
07:26, 24 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47096 (സംവാദം | സംഭാവനകൾ) (e)
ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ
വിലാസം
കിഴക്കോത്ത്

കിഴക്കോത്ത്.പി.ഒ,
കോഴിക്കോട്
,
673572
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ0495 2211678,2211050
ഇമെയിൽghsspannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47096 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌-ഇംഗ്ലീഷ്‌‌‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം സന്തോഷ് കുമാർ
പ്രധാന അദ്ധ്യാപകൻമനോഹരൻ കെ ജി
അവസാനം തിരുത്തിയത്
24-09-202047096
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ സുവർണനഗരിയായ കൊടുവളളിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ ചെറുമല-വെളളാരമ്പാറ മലകൾക്കിടയിൽ മറിവീട്ടിൽത്താഴം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് പന്നൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം കിഴക്കോത്ത് പഞ്ചായത്തിലെ ഒരു നൂറ്റാണ്ട് പഴക്കമുളള വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒരു നൂറ്റാണ്ട് കാലം മുമ്പു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1950-ൽ ഇതൊരു യു.പി സ്കൂളായി. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ചുറ്റു മതിൽ,കളിസ്ഥലം തുടങ്ങി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ട് വിദ്യാഭ്യാസ ജില്ലയിലെ ഉന്നത വിദ്യാലയമായി മാറുകയാണ് ഈ വിദ്യാലയം..കേരള ഗവൺമെന്റ് 1000 വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയിൽ കൊടുവളളി നിയോജക മണ്ഡലത്തിൽ അർഹത നേടിയത് നമ്മുടെ വിദ്യാലയമാണ്. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്.
പദ്ധതിയുടെ ഭാഗമായി വിശാലമായ ഗ്രീൻ ക്ലീൻ കാമ്പസാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. കൂടാതെ ഡിജിറ്റൈലൈസ് ക്ലാസ് മുറികൾ , ആധുനിക സയൻസ് -ഐടി ലാബുകൾ , പബ്ലിക് ഡിജിറ്റൽ ലൈബ്രറി ,അത്യാധുനിക പ്ലേ ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം , സ്പോർട്സ് കോംപ്ലക്സ് ,സ്വിമ്മിംഗ് പൂൾ , തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്ന ശേഷിക്കാർക്ക് പ്രത്യേകം ക്ലാസുകൾ , ലാംഗേജ് ലാബുകൾ, അത്യാധുനിക ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, സ്മാർട് കിച്ചൺ , തുടങ്ങിയ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.
കൊടുവളളി എം എൽ എ കാരാട്ട് റസാഖ് ചെയർമാനായും കെ മുഹമ്മദ് വർക്കിംഗ്ചെയർമാനായും പ്രിൻസിപ്പൽ എം സന്തോഷ് കുമാർ കൺവീനറും പി ടി എ പ്രസിഡണ്ട് വി എം ശ്രീധരൻ ജോയിന്റ് കൺവീനരറായും ഹെഡ് മാസ്റ്റർ കെ ജി മനോഹരൻ ട്രഷറാറായും വി അബ്ദുൽ ജലീൽ കോ-ഓഡിനേറ്ററായും നൂറ്റി അമ്പത്തിയൊന്ന് അംഗ സംഘാടക സമിതി രൂപികരിച്ച് പ്രവർത്തിച്ച് വരുന്നു.
വിദ്യാലയ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ കേരള സര്ക്കാർ 6 കോടി രൂപ അനുവദിക്കുകയും പുതിയ ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി.

ഭൗതികസൗകര്യങ്ങൾ

3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോടെ പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളുണ്ട്. ആധുനിക സൗകര്യങ്ങളുളള ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുകൾ ഉപയോഗിച്ച് ഒരു വിശാല ഓഡിറ്റോറിയവും ഒരു മിനി ഓഡിറ്റോറിയവും നിർമ്മിച്ചിട്ടുണ്ടെങ്കിലും ആധുനികവത്കരിക്കേണ്ടതുണ്ട്..വിദ്യാർത്ഥികളുടെ കായികാരോഗ്യം സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫിറ്റ്നസ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ഹൈസ്കൂൾ ലാബിൽ 16 ഉം ഹയർസെക്കണ്ടറി ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിലെ 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിയിലെ 10 ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളോടെയുളള ഹൈടെക് ക്ലാസ് മുറികളായി.
ജില്ലാ പഞ്ചായത്ത് വക നാല് ക്ലാസ് മുറികളുടെ നിർമാണപ്രവർത്തികൾ പൂർത്തിയായി.
മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 6 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയായി. ജില്ലാ പഞ്ചായത്ത് അനുവധിച്ച ഫണ്ടുപയോഗിച്ച് 4 മുറികൾ സജ്ജമാക്കി..
*പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പന്നൂർ പയർസെക്കണ്ടറി സ്കൂളിന് അനുവദിച്ച ഹൈടെക് കെട്ടിടങ്ങളുടെ ഉദ്ഘായനം സപ്തംബർ 9 ബുധനാഴ്ച ബഹുമാനപ്പട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട കൊടുവള്ളി എം എൽ എ ശ്രീ കാരാട്ട് റസാഖ് നിർവഹിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് സ്കൂളിന് ചുറ്രും മനുഷ്യവലയം തീർത്തു. വാർഡ് മെമ്പർ ശ്രീമതി ഇന്ദു സനിത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഹരിത പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി. ശ്രീ വി എം ശ്രീധരൻ, എം എൻ ശശിധരൻ, പി കെ പ്രഭാകരൻ, ഇ കെ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

മാനേജ് മെന്റ്

. ഹൈസ്കൂൾ വിഭാഗം ഹെഡ്മാസ്റ്റർ കെ ജി മനോഹരൻ ,ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ എം സന്തോഷ് കുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92 മുഹമ്മദ്.എ.കെ
2004-05 മോയ്തീൻക്കുഞ്ഞി
2005 - 06 കോയക്കുട്ടി
2006- 07 ദിവാകരൻ.പി
2007 08 മുഹമ്മദ്.കെ.കെ
2008 -11 അബ്ദുറഹിമാൻ.വി.പി
2011-12 മുഹമ്മദ് കെ
2011-12 ഗോപി വി പി
2012-15 ഗോപി വി പി
2015-18 കുഞ്ഞാത്തു എൻ
2018 മനോഹരൻ കെ ജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഷ്‌ന മറിവീട്ടിൽത്താഴം

വഴികാട്ടി