"ഗവ. യു. പി. എസ്. പുതുശ്ശേരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==
കേട്ടറിവുകളും നാട്ടറിവുകളും നാവിൻതുമ്പിലൂടെ നാടിന്റെ ചരിത്രമായി കടലാസിൽ നിറയുമ്പോൾ എവടെയോ മറന്നുവച്ച പുരാരേഖകളും സാംസ്ക്കാരിക ശേഷിപ്പും മൺമറഞ്ഞവരുടെ സ്മൃതിമണ്ഡപങ്ങളുടെ നിറം കെടുത്തിയില്ലായിരിക്കാം. നാടിന്റെ ചരിത്രത്തിലൂടെനമ്മുടെ വിദ്യാലയ ചരിത്രത്തിലേക്ക്‌ എത്തി നോക്കുമ്പോൾ പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിലെ റാന്നി പഞ്ചായത്തിൽപ്പെടുന്ന മലയോര്രഗാമമായ പുതുശ്ശേരിമലയുടെ പൂർവ്വചരിത്രം തിരുവിതാംകൂർ രാജവംശത്തിന്റെ സംസ്ക്കാരവും സമ്പത്തും ഉൾക്കൊണ്ടതായിരുന്നുവെന്ന്‌ കാണാം.

തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണസഹായികളായിരുന്ന റാന്നി കർത്താക്കന്മാർ നാടുവാഴികളായി ഭരണം നടത്തിയിരുന്ന കാലം, നാടിന്റെ ക്ഷേമത്തിനായിപൂതിയ പുതിയ കൃഷിസ്ഥലങ്ങളും മേച്ചിൻപുറങ്ങളും കണ്ടെത്തിക്കൊണ്ടിരുന്നതിന്റെ ഭാഗമായി റാന്നിയുടെ (അക്കാലത്ത്‌ തോട്ടമൺ പഞ്ചായത്ത്‌) തെക്കുകിഴക്കൻ പ്രദേശമായ പാറകളാൽ ചുറ്റപ്പെട്ട ഈ മലയും കണ്ടെത്തുകയുണ്ടായി. നാലു പാറമല എന്ന്‌ പേരും നൽകി. പാണ്ഡ്യൻപാറ , കരണ്ടകപ്പാറ, ഈട്ടുപാറ, പൊട്ടൻകുളത്തുപാറ എന്നീ മുഖ്യപാറകളും അതിൽ ഉപവിഷ്ടരായ
വല്യച്ഛയമാരും നാടിന്റെ കാവൽഭടന്മാരായി, കൃഷി, കന്നുകാലി വളർത്തൽ, ഭൂപ്രദേശങ്ങളുടേയും സ്വത്തുവകകളുടെയും സംരക്ഷണം, കെട്ടിടനിർമ്മാണം, ആയുധനിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി പതിനെട്ട്‌ കുടുംബങ്ങളെ ഇവിടെ എത്തിച്ച്‌ പാർപ്പിച്ചു. അവരുടെ പിൻമുറക്കാരും പിന്നീട്‌ കുടിയേറിപ്പാർത്തവരു൦ം അടങ്ങുന്നതാണ്‌ ഇന്നത്തെ പുതു ശ്ലേരിമല നിവാസികൾ. തെങ്ങ്‌, കമുക്‌, കുരുമുളക്‌, കോലിഞ്ചി, കപ്പ, കാച്ചിൽ, ചേമ്പ്‌, ചേന, മുതിര, തുവര, പയർ, വാഴ, വെണ്ട തുടങ്ങിയവ കൃഷിചെയ്തും കന്നുകാലികളെ വളർത്തിയും ഉപജീവനമാർഗ്ഗം കണ്ടെത്തിയ ഗ്രാമീണർ ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെയും ഉൾക്കൊണ്ടിരുന്നു. റാന്നി പേട്ട ചന്തയിൽ വിറ്റും വാങ്ങിയും പുറം ലോകബന്ധം വളർത്തി.
അക്ഷരങ്ങളുമായി ആലാക്കാരൻ ആശാൻ (ആലപ്പുഴയിലെ ഒരു ക്രിസ്ത്യൻ പണ്ഡിതൻ) വീടുകൾതോറും കയറി ഇറങ്ങിയതിന്റെ ഭാഗമായി ആശാരിത്തുണ്ടിയിൽ തോമസ്‌ (ജോർജ്ജ്‌ സാറിന്റെ പിതാവ്‌) ഒരു സ്കൂൾ ആരംഭിച്ചു. മണ്ണിൽ പള്ളിക്കൂടം എന്ന പേരിൽ അധ്യയനം നടത്തിപ്പോന്നിരുന്നതും പ്രസ്തുത സ്കൂൾ അധികാരികളുടെ അനുമതി ലഭിക്കാതെ നിർത്തിപ്പോയതും ചരിത്രഭാഗമാണ്‌. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ മലകയറി ഇവിടെ എത്തിയത്‌ പുത്തൻ ഉണർവ്വിനിടയായി. വിദ്യയിലൂടെ പ്രബുദ്ധരാകുക എന്ന ലക്ഷ്യം നാട്ടുകാരിൽ വേരോടിയതിന്റെ ഭാഗമായി നാട്ടിൽ നിലത്തെഴുത്തു പള്ളിക്കൂടങ്ങൾ രൂപംകൊണ്ടു. മേലേടത്ത്‌ ഗോപാലൻനായർ കണ്ണന്നൂർ ഭാഗത്തും വാലുപറമ്പിൽ നീലകണ്ഠൻ ആശാൻ ആശാരിച്ചേരിപ്പുരയിടത്തിലും കൂലിപ്പറമ്പിൽ ആശാൻ പട്ടത്താനം ഭാഗത്തും
ശ്യാമുവൽസാർ ബഥേൽ മാർത്തോമാ പള്ളി സ്ഥിതിചെയ്യുന്ന ഭാഗത്തും പരമുസാർ തട്ടയ്ക്കാട്ടിലും ഓലഷെഡ്ഡുകൾ കെട്ടി കുടിപ്പള്ളിക്കൂടങ്ങളിൽ നിന്നും അക്ഷരം പഠിച്ചിറങ്ങുന്ന കുട്ടികൾ തുടർപഠനത്തിനായി ഉതിമൂട്‌, കുമ്പളാംപൊയ്ക, വടശ്ശേരിക്കര, റാന്നി തുടങ്ങിയ ദൂരെ സ്ഥലങ്ങളിലേക്ക്‌ കാട്ടുമൃഗങ്ങൾക്കിടയിലൂടെ ഉൗടുവഴികൾതാണ്ടിപോയിരുന്നത്‌ പഴയകാലം. 1920 കളിൽ അതായത്‌ 20-0൦ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ശ്രീ. മൂലൂർ തന്റെ സാംസ്ക്കാരിക പ്രവർത്തനങ്ങളുമായി പുതുശ്ശേരിമലയിലും എത്തിച്ചേരുകയും ഒരു വിദ്യാലയത്തിന്റെ കുറവ്‌ അദ്ദേഹം തിരിച്ചറിയുകയും നാട്ടിൽ അറിയപ്പെടുന്ന ആളുകളുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തുകയും ചെയ്തതിന്റെ ഫലമായി വിദ്യാലയനിർമ്മിതിക്കായി ഇപ്പോഴുളള സ്ഥലം കണ്ടെത്തി. സർവ്വെ നമ്പർ‍ 688/4-3 ഉൾപ്പെട്ട 11 1/4 സെന്റ് പുരയിടം കേളശ്ശേരിൽ കൊച്ചുകു‍ഞ്ഞ് സംഭാവനയായി നൽകിയത്‌. നാലാനിക്കുഴി കൃഷണന്റെ നേതൃത്വത്തിൽ കേളശ്ശേരിൽ കൊച്ചുകുഞ്ഞും അന്നത്തെ യുവാക്കളും മുതിരന്നവരും ഒത്തൊരുമിച്ച് നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തേക്കും തേന്മാവും ആഞ്ഞിലിയും പ്ലാവുമൊക്കെ മുറിച്ചെടുത്ത് ഉരുപ്പടികൾആക്കി കെട്ടിടം പണിതു. മേൽക്കൂര ഓലമേഞ്ഞ് തറചാണകം മെഴുകിയകിയ വേണ്ടത്ര അടച്ചുറപ്പില്ലാത്ത ഒരു കെട്ടിടം എസ്.എൻ.വി.എം.പി.സ്കൂൾ. ഒന്നു മുതൽ 4 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഇരിക്കാവുന്നത്രവലുപ്പം. ജാതിമതഭേദമെന്യെ നാടിൻെ നാനാഭാഗത്തുനിന്നു൦ കുട്ടികൾ വന്നുചേർന്നു. മറ്റ്‌ സ്കൂളുകളിൽപോയി പഠിച്ചുകൊണ്ടിരുന്നവരിൽ ഒരു ഭാഗം വിദ്യാർത്ഥികൾ
വിടുതൽരേഖ വാങ്ങി ഇവിടെ എത്തിച്ചേർന്ന്‌ പഠനം ആരംഭിച്ചു. 'വിദ്യയിലൂടെ പ്രബുദ്ധരാകുക എന്ന മൂലൂരിന്റെ ആഹ്വാനത്തിന് ജീവൻ നൽകിക്കൊണ്ട്‌ അറിവിന്റെ ലോകത്തിലേക്ക്‌ ഈ നാട്ടിലെ കുഞ്ഞുങ്ങളുടെ കൈപിടിച്ചുയർത്തുവാൻ ശ്രി. വി.കെ.കൊച്ചുകുഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി നാരയണി, തടത്തിൽ ശ്രീ കേശവൻ പര്യാരത്ത്‌ , ശ്രി.ശേഖരൻ എന്നീ മഹത്തുക്കൾ അദ്ധ്യാപകരായി സേവനസന്നദ്ധ
രായി രംഗത്തുണ്ടായിരുന്നു.
'''വഞ്ചിഭൂമി....പതെ.... ചിരം'''
'''സഞ്ചിതാഭം .... ജയിക്കേണം'''
'''ദേവദേവൻ ഭവാനെന്ന'''
'''ദേഹസഖ്യം വളർത്തേണം'''
(വഞ്ചിശ മംഗളം)
എന്നു തുടങ്ങുന്ന പ്രാർത്ഥനാ ഗാനത്തോടെ അദ്ധ്യായനം ആരംഭിച്ചിരുന്നു . പൂജവയ്പും മഹാരാജാവിന്റെ തിരുനാൾ ആഘോഷവുമായിരുന്നു അക്കാലത്ത്‌ സകൂളിലെ പ്രധാന ആഘോഷങ്ങൾ. കീർത്തനങ്ങൾ മുഴക്കി കൊടിപിടിച്ച്‌ ഘോഷയാത്ര നടത്തുമ്പോൾ നാടും നാട്ടുകാരും ഉണരുകയായി. വിദ്യാലയത്തിൽ നിന്നും നെടുമ്പാറവഴി ഇറങ്ങുന്ന യാത്രാസംഘം ഇടക്കുളം വഴി പാലച്ചുവട്ടിൽ എത്തി, സ്കൂളുിൽ തിരിച്ചുവരുമ്പോൾ നാട്ടുകാരുടെ വക അവലും പഴവും കാത്തിരിക്കുന്നാണ്ടാകും. ഓലക്കുടയും വാഴയിലയും മാറാമ്പിലയും ചൂടി നനഞ്ഞൊലിച്ചുവന്ന് ഈറൻപിടിച്ചൊട്ടിച്ചേർന്നിരുന്ന മഴക്കാലവും കപ്പമാങ്ങയും കശുമാങ്ങയും തിന്നുരസിച്ച് കിളിത്തട്ടുകളിച്ച് വിയർത്തെലിച്ച്, ചാണകവും മണ്ണും നിറഞ്ഞ പൊടിശ്വസിച്ചിരുന്ന വേനൽക്കാലവും അമ്മയ്ക്ക്‌ തുല്യയായിരുന്ന കല്യാണിടീച്ചറും ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടവരുടെ മനസ്സിൽ ഇപ്പോഴും നിലാവ് പൊഴിക്കുന്നുണ്ട്.
മഴയും മഞ്ഞും വേനലുമായി കാലം കടന്നുപൊയ്ക്കൊണ്ടിരുന്നു. നൂറുകണക്കിന്‌ കുട്ടികൾ വിദ്യാലയത്തിന്റെ പടി കടന്നുപോയി. ഒപ്പം ബ്രിട്ടിഷ്‌ ആധിപത്യത്തിൽ നിന്നും ഇന്ത്യയും സ്വത്രന്തയായി. ജനാധിപത്യ ഗവൺമെന്റ്‌ കേരളത്തിലും അധികാരത്തിൽ വന്നു.
പൊതുവിദ്യാലയങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യം ഭരണഘടനയിൽ വന്നതിന്റെ ഭാഗമായി സ്വകാര്യസകൂളൂകൾ പലതും സർക്കാരിന്‌ വിട്ടുകൊടുത്തുകൊണ്ടിരിക്കെ ഈ സ്കൂളിന്റെ അവകാശവും സർക്കാരിൽ നിക്ഷിപ്തമായി. അതുവരെ എസ്‌.എൻ.വി.എം.പി. സ്കൂൾ പുതുശ്ശേരിമല എന്ന പേരിൽ നിലനിന്നിരുന്ന ഈ വിദ്യാലയം ജി.എൽ.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങി. അതോടൊപ്പം പഴയകെട്ടിടം പൊളിച്ചുമാറ്റി ഓടിട്ട
അടച്ചുറപ്പുള്ള കെട്ടിടം നിലവിൽവന്നു. ഉളളാട്ടിൽ തോമാച്ചൻ, പുളിക്കൽ മത്തായി എന്നിവർ കരാർ പിടിച്ചാണ്‌ കെട്ടിടം പണിതത്‌. 1956-57 കാലഘട്ടത്തിൽ പണികഴിപ്പിച്ച ഈ പ്രധാന കെട്ടിടം ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്നു. വിദ്യാലയം വികസനത്തിന്റെ പാതയിലൂടെ
മുന്നേറ്റം തുടർന്നു. സഖാവ്‌ ഇ.കെ.നായനാർ മുഖ്യമന്ത്രിയായ മന്ത്രിസഭ 1980 ൽ വിദ്യാലയത്തെ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. പുതിയ കെട്ടിട നിർമ്മിതിക്കായ
തയ്യിൽ ശ്രീ റ്റി.പി.വസന്തകൂമാർ കൺവീനറായുളള കമ്മിറ്റിയെയേയും അക്കാലത്തെ റാന്നിയുടെ എം.എൽ.എ.ശ്രീ . എം.സി.ചെറിയാനെയും നന്ദിയോടെ സ്മരിക്കുന്നു. അന്ന്‌ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ബേബി ജോൺ 17-10-1980 ന്‌ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്‌ വിദ്യാലയ ചരിത്രത്തിലെ നാഴിക കല്ലാണ്‌. ഒരു ദശാബ്ദത്തിലേറെക്കാലം ഈ വിദ്യാലയതിന്റെ ഭരണസാരഥ്യം വഹിച്ച ശ്രീ. രാമകൃഷ്ണപിളള സാറിന്റെ സേവനകാലം പ്രത്യേകം ഓർക്കുന്നു. പാലച്ചുവടിനും വടശ്ലേരിക്കരയ്ക്കും കുമ്പളാംപൊയ്കക്കും പോയ്കൊണ്ടിരുന്ന കുട്ടികൾ, കൂഞ്ഞനുജന്മാരുടെയും അനുജത്തിമാരുടെയും കൈ പിടിച്ച് റബ്ബർതോട്ടത്തിലൂടെ വിദ്യാലയ മുറ്റത്തെത്തിത്തുടങ്ങി.
അപ്പോഴേക്കും അമേരിക്കൻ മാവുകലക്കിയുണ്ടാക്കിയ പാലിന്റെയും ഡാൽഡയിൽ നിർമ്മിച്ച ഉപ്പുമാവിന്റെയും ഗന്ധം സ്കൂൾ പരിസരത്തുനിന്നും വിട വാങ്ങിയിരുന്നു. പകരം വെളിച്ചെണ്ണയിൽ വറുത്ത ഗോതമ്പിന്റെ നറുമണം നട്ടുച്ചനേരം വിളിച്ചറിയിച്ചു. മടക്കു നിവരാതെ, നിരന്നിരിക്കുന്ന വട്ടയിലകളിൽ തെറിച്ചുവീഴുന്ന ഉപ്പുമാവും നാണു ചേട്ടനും ഗൗരിച്ചേടത്തിയും അനേകം കണ്ണുകളിൽ കൗതുകമായി തുടർന്നു.
വിദ്യാലയത്തെ വീടായി സ്‌നേഹിച്ച ശ്രീ നാണുച്ചേട്ടന്റെ സേവനം മറക്കാനാവില്ല. 20-0൦നൂറ്റാണ്ടിന്റെ അവസാനത്തോടെ വീണ്ടും തേടിയെത്തിയ വികസനം സർവ്വെ നമ്പർ 688/4 പ്രകാരമുള്ള 91 സെന്റും 688/2-ബി പ്രകാരമുളള 38 സെൻ്സ്ഥലവും സ്വന്തമാക്കി. മുതുക്കൻ റബ്ബർമരങ്ങളെ വെട്ടിവീഴ്ത്തി ചൂറ്റുമതിലും മൈതാനവും നിർമ്മിച്ചു. ജില്ലാപഞ്ചായത്ത്‌ അംഗം ശ്രീമതി മറിയാമ്മ ചെറിയാൻ മുൻകൈയ്യെടുത്ത്‌ നിർമ്മിച്ച ക്ലാസ്സ്‌ മുറികളും എസ്‌.എസ്‌.എ.നൽകിയ വായനാമുറിയും കമ്പ്യൂട്ടർമുറിയും മൂത്രപ്പുരകളും ഉയർന്നു വന്നു. ഏറ്റവും മെച്ചമായ വിദ്യാലയ അന്തരീക്ഷം രൂപപ്പെട്ടു വന്നു. ഭൗതീക സാഹചര്യങ്ങളായ ലാപ്ടോപ്പ് ,എൽ.സി.ഡി.പ്രോജക്ടേഴ്സ്‌ , കമ്പ്യൂട്ടുകൾ തുടങ്ങിയവ എത്തി. എം.ജി. അമ്മിണിയമ്മ സാറിന്റെ കാലത്ത്‌ പഞ്ചായത്തിൽ നിന്നു അനുവദിച്ച കിണർ ഇന്നും വിദ്യാലയത്തിന് കുടിനീരേകുന്നു.
ഇന്ന്‌ വിഷയാധിഷ്ഠിത സ്മാർട്ട്‌ കാസ്സ്റൂമൂകളിൽ ഇരുന്ന് കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികൾ അധ്യയനം തുടരുന്നു. സംസ്ഥാനതല ശാസ്ത്ര/ഗണിത ശാസ്ത്രമേളകളിൽ വരെ കൂട്ടികൾക്ക്‌ എത്താൻ കഴിഞ്ഞിരിക്കുന്നു. ഇതൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിന്റെ സംഭാവനയായ ഡോക്‌ടർമാർ, എൻജിനീയറന്മാർ, കോളേജ്‌ പ്രിൻസിപ്പാൾ, പ്രൊഫസർമാർ, ലക്ചറന്മാർ, പ്രൈപമറി/ഹൈസ്ക്കൂൾ അദ്ധ്യാപകർ, പോലീസ്‌ ഓഫീസേഴ്സ്‌, അങ്ങനെ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ സേവനം അനുഷ്ഠിച്ചിടുളളതും അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നതുമായ വ്യക്തികളും വിദേശത്തു ജോലിനേടി അഭിമാനത്തോടെ സമ്പന്നരായി ജീവിക്കുന്നവരുമായി ഈ സരസ്വതീ ക്ഷേത്രത്തിനുള്ള പൂർവ്വവിദ്യാർത്ഥികൾ നാടിന്റെ ഏറ്റവും വലിയ സമ്പത്താണ്‌.

== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==

15:43, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. പുതുശ്ശേരിമല
വിലാസം
പുതുശ്ശേരിമല

പുതുശ്ശേരിമല പി.ഒ.
,
689672
സ്ഥാപിതം1 - 1 - 1921
വിവരങ്ങൾ
ഫോൺ04735 251988
ഇമെയിൽgupsputhuserimala@gmail.com
കോഡുകൾ
സ്കൂൾ കോഡ്38547 (സമേതം)
യുഡൈസ് കോഡ്32120801504
വിക്കിഡാറ്റQ87598924
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ128
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ എ. ആർ.
പി.ടി.എ. പ്രസിഡണ്ട്അൻഷാദ് റ്റി. എസ്.
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി കൃഷ്ണ
അവസാനം തിരുത്തിയത്
01-02-202238547HM

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന റാന്നി ഉപജില്ലയിലെ റാന്നി പഞ്ചായത്തിലെ പുതുശ്ശേരിമല എന്ന സ്ഥലത്തുളള ഒരു സർക്കാർ പ്രെെമറി വിദ്യാലയമാണ് ഗവ.യു.പി.സ്കുൂൾ പുതുശ്ശേരിമല.

ചരിത്രം

കേട്ടറിവുകളും നാട്ടറിവുകളും നാവിൻതുമ്പിലൂടെ നാടിന്റെ ചരിത്രമായി കടലാസിൽ നിറയുമ്പോൾ എവടെയോ മറന്നുവച്ച പുരാരേഖകളും സാംസ്ക്കാരിക ശേഷിപ്പും മൺമറഞ്ഞവരുടെ സ്മൃതിമണ്ഡപങ്ങളുടെ നിറം കെടുത്തിയില്ലായിരിക്കാം. നാടിന്റെ ചരിത്രത്തിലൂടെനമ്മുടെ വിദ്യാലയ ചരിത്രത്തിലേക്ക്‌ എത്തി നോക്കുമ്പോൾ പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിലെ റാന്നി പഞ്ചായത്തിൽപ്പെടുന്ന മലയോര്രഗാമമായ പുതുശ്ശേരിമലയുടെ പൂർവ്വചരിത്രം തിരുവിതാംകൂർ രാജവംശത്തിന്റെ സംസ്ക്കാരവും സമ്പത്തും ഉൾക്കൊണ്ടതായിരുന്നുവെന്ന്‌ കാണാം.

തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണസഹായികളായിരുന്ന റാന്നി കർത്താക്കന്മാർ നാടുവാഴികളായി ഭരണം നടത്തിയിരുന്ന കാലം, നാടിന്റെ ക്ഷേമത്തിനായിപൂതിയ പുതിയ കൃഷിസ്ഥലങ്ങളും മേച്ചിൻപുറങ്ങളും കണ്ടെത്തിക്കൊണ്ടിരുന്നതിന്റെ ഭാഗമായി റാന്നിയുടെ (അക്കാലത്ത്‌ തോട്ടമൺ പഞ്ചായത്ത്‌) തെക്കുകിഴക്കൻ പ്രദേശമായ പാറകളാൽ ചുറ്റപ്പെട്ട ഈ മലയും കണ്ടെത്തുകയുണ്ടായി. നാലു പാറമല എന്ന്‌ പേരും നൽകി. പാണ്ഡ്യൻപാറ , കരണ്ടകപ്പാറ, ഈട്ടുപാറ, പൊട്ടൻകുളത്തുപാറ എന്നീ മുഖ്യപാറകളും അതിൽ ഉപവിഷ്ടരായ

വല്യച്ഛയമാരും നാടിന്റെ കാവൽഭടന്മാരായി, കൃഷി, കന്നുകാലി വളർത്തൽ, ഭൂപ്രദേശങ്ങളുടേയും സ്വത്തുവകകളുടെയും സംരക്ഷണം, കെട്ടിടനിർമ്മാണം, ആയുധനിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി പതിനെട്ട്‌ കുടുംബങ്ങളെ ഇവിടെ എത്തിച്ച്‌ പാർപ്പിച്ചു. അവരുടെ പിൻമുറക്കാരും പിന്നീട്‌ കുടിയേറിപ്പാർത്തവരു൦ം അടങ്ങുന്നതാണ്‌ ഇന്നത്തെ പുതു ശ്ലേരിമല നിവാസികൾ. തെങ്ങ്‌, കമുക്‌, കുരുമുളക്‌, കോലിഞ്ചി, കപ്പ, കാച്ചിൽ, ചേമ്പ്‌, ചേന, മുതിര, തുവര, പയർ, വാഴ, വെണ്ട തുടങ്ങിയവ കൃഷിചെയ്തും കന്നുകാലികളെ വളർത്തിയും ഉപജീവനമാർഗ്ഗം കണ്ടെത്തിയ ഗ്രാമീണർ ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെയും ഉൾക്കൊണ്ടിരുന്നു. റാന്നി പേട്ട ചന്തയിൽ വിറ്റും വാങ്ങിയും പുറം ലോകബന്ധം വളർത്തി.

അക്ഷരങ്ങളുമായി ആലാക്കാരൻ ആശാൻ (ആലപ്പുഴയിലെ ഒരു ക്രിസ്ത്യൻ പണ്ഡിതൻ) വീടുകൾതോറും കയറി ഇറങ്ങിയതിന്റെ ഭാഗമായി ആശാരിത്തുണ്ടിയിൽ തോമസ്‌ (ജോർജ്ജ്‌ സാറിന്റെ പിതാവ്‌) ഒരു സ്കൂൾ ആരംഭിച്ചു. മണ്ണിൽ പള്ളിക്കൂടം എന്ന പേരിൽ അധ്യയനം നടത്തിപ്പോന്നിരുന്നതും പ്രസ്തുത സ്കൂൾ അധികാരികളുടെ അനുമതി ലഭിക്കാതെ നിർത്തിപ്പോയതും ചരിത്രഭാഗമാണ്‌. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ മലകയറി ഇവിടെ എത്തിയത്‌ പുത്തൻ ഉണർവ്വിനിടയായി. വിദ്യയിലൂടെ പ്രബുദ്ധരാകുക എന്ന ലക്ഷ്യം നാട്ടുകാരിൽ വേരോടിയതിന്റെ ഭാഗമായി നാട്ടിൽ നിലത്തെഴുത്തു പള്ളിക്കൂടങ്ങൾ രൂപംകൊണ്ടു. മേലേടത്ത്‌ ഗോപാലൻനായർ കണ്ണന്നൂർ ഭാഗത്തും വാലുപറമ്പിൽ നീലകണ്ഠൻ ആശാൻ ആശാരിച്ചേരിപ്പുരയിടത്തിലും കൂലിപ്പറമ്പിൽ ആശാൻ പട്ടത്താനം ഭാഗത്തും

ശ്യാമുവൽസാർ ബഥേൽ മാർത്തോമാ പള്ളി സ്ഥിതിചെയ്യുന്ന ഭാഗത്തും പരമുസാർ തട്ടയ്ക്കാട്ടിലും ഓലഷെഡ്ഡുകൾ കെട്ടി കുടിപ്പള്ളിക്കൂടങ്ങളിൽ നിന്നും അക്ഷരം പഠിച്ചിറങ്ങുന്ന കുട്ടികൾ തുടർപഠനത്തിനായി ഉതിമൂട്‌, കുമ്പളാംപൊയ്ക, വടശ്ശേരിക്കര, റാന്നി തുടങ്ങിയ ദൂരെ സ്ഥലങ്ങളിലേക്ക്‌ കാട്ടുമൃഗങ്ങൾക്കിടയിലൂടെ ഉൗടുവഴികൾതാണ്ടിപോയിരുന്നത്‌ പഴയകാലം. 1920 കളിൽ അതായത്‌ 20-0൦ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ശ്രീ. മൂലൂർ തന്റെ സാംസ്ക്കാരിക പ്രവർത്തനങ്ങളുമായി പുതുശ്ശേരിമലയിലും എത്തിച്ചേരുകയും ഒരു വിദ്യാലയത്തിന്റെ കുറവ്‌ അദ്ദേഹം തിരിച്ചറിയുകയും നാട്ടിൽ അറിയപ്പെടുന്ന ആളുകളുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തുകയും ചെയ്തതിന്റെ ഫലമായി വിദ്യാലയനിർമ്മിതിക്കായി ഇപ്പോഴുളള സ്ഥലം കണ്ടെത്തി. സർവ്വെ നമ്പർ‍ 688/4-3 ഉൾപ്പെട്ട 11 1/4 സെന്റ് പുരയിടം കേളശ്ശേരിൽ കൊച്ചുകു‍ഞ്ഞ് സംഭാവനയായി നൽകിയത്‌. നാലാനിക്കുഴി കൃഷണന്റെ നേതൃത്വത്തിൽ കേളശ്ശേരിൽ കൊച്ചുകുഞ്ഞും അന്നത്തെ യുവാക്കളും മുതിരന്നവരും ഒത്തൊരുമിച്ച് നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തേക്കും തേന്മാവും ആഞ്ഞിലിയും പ്ലാവുമൊക്കെ മുറിച്ചെടുത്ത് ഉരുപ്പടികൾആക്കി കെട്ടിടം പണിതു. മേൽക്കൂര ഓലമേഞ്ഞ് തറചാണകം മെഴുകിയകിയ വേണ്ടത്ര അടച്ചുറപ്പില്ലാത്ത ഒരു കെട്ടിടം എസ്.എൻ.വി.എം.പി.സ്കൂൾ. ഒന്നു മുതൽ 4 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഇരിക്കാവുന്നത്രവലുപ്പം. ജാതിമതഭേദമെന്യെ നാടിൻെ നാനാഭാഗത്തുനിന്നു൦ കുട്ടികൾ വന്നുചേർന്നു. മറ്റ്‌ സ്കൂളുകളിൽപോയി പഠിച്ചുകൊണ്ടിരുന്നവരിൽ ഒരു ഭാഗം വിദ്യാർത്ഥികൾ

വിടുതൽരേഖ വാങ്ങി ഇവിടെ എത്തിച്ചേർന്ന്‌ പഠനം ആരംഭിച്ചു. 'വിദ്യയിലൂടെ പ്രബുദ്ധരാകുക എന്ന മൂലൂരിന്റെ ആഹ്വാനത്തിന് ജീവൻ നൽകിക്കൊണ്ട്‌ അറിവിന്റെ ലോകത്തിലേക്ക്‌ ഈ നാട്ടിലെ കുഞ്ഞുങ്ങളുടെ കൈപിടിച്ചുയർത്തുവാൻ ശ്രി. വി.കെ.കൊച്ചുകുഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി നാരയണി, തടത്തിൽ ശ്രീ കേശവൻ പര്യാരത്ത്‌ , ശ്രി.ശേഖരൻ എന്നീ മഹത്തുക്കൾ അദ്ധ്യാപകരായി സേവനസന്നദ്ധ

രായി രംഗത്തുണ്ടായിരുന്നു.

വഞ്ചിഭൂമി....പതെ.... ചിരം

സഞ്ചിതാഭം .... ജയിക്കേണം

ദേവദേവൻ ഭവാനെന്ന

ദേഹസഖ്യം വളർത്തേണം

(വഞ്ചിശ മംഗളം)

എന്നു തുടങ്ങുന്ന പ്രാർത്ഥനാ ഗാനത്തോടെ അദ്ധ്യായനം ആരംഭിച്ചിരുന്നു . പൂജവയ്പും മഹാരാജാവിന്റെ തിരുനാൾ ആഘോഷവുമായിരുന്നു അക്കാലത്ത്‌ സകൂളിലെ പ്രധാന ആഘോഷങ്ങൾ. കീർത്തനങ്ങൾ മുഴക്കി കൊടിപിടിച്ച്‌ ഘോഷയാത്ര നടത്തുമ്പോൾ നാടും നാട്ടുകാരും ഉണരുകയായി. വിദ്യാലയത്തിൽ നിന്നും നെടുമ്പാറവഴി ഇറങ്ങുന്ന യാത്രാസംഘം ഇടക്കുളം വഴി പാലച്ചുവട്ടിൽ എത്തി, സ്കൂളുിൽ തിരിച്ചുവരുമ്പോൾ നാട്ടുകാരുടെ വക അവലും പഴവും കാത്തിരിക്കുന്നാണ്ടാകും. ഓലക്കുടയും വാഴയിലയും മാറാമ്പിലയും ചൂടി നനഞ്ഞൊലിച്ചുവന്ന് ഈറൻപിടിച്ചൊട്ടിച്ചേർന്നിരുന്ന മഴക്കാലവും കപ്പമാങ്ങയും കശുമാങ്ങയും തിന്നുരസിച്ച് കിളിത്തട്ടുകളിച്ച് വിയർത്തെലിച്ച്, ചാണകവും മണ്ണും നിറഞ്ഞ പൊടിശ്വസിച്ചിരുന്ന വേനൽക്കാലവും അമ്മയ്ക്ക്‌ തുല്യയായിരുന്ന കല്യാണിടീച്ചറും ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടവരുടെ മനസ്സിൽ ഇപ്പോഴും നിലാവ് പൊഴിക്കുന്നുണ്ട്.

മഴയും മഞ്ഞും വേനലുമായി കാലം കടന്നുപൊയ്ക്കൊണ്ടിരുന്നു. നൂറുകണക്കിന്‌ കുട്ടികൾ വിദ്യാലയത്തിന്റെ പടി കടന്നുപോയി. ഒപ്പം ബ്രിട്ടിഷ്‌ ആധിപത്യത്തിൽ നിന്നും ഇന്ത്യയും സ്വത്രന്തയായി. ജനാധിപത്യ ഗവൺമെന്റ്‌ കേരളത്തിലും അധികാരത്തിൽ വന്നു.

പൊതുവിദ്യാലയങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യം ഭരണഘടനയിൽ വന്നതിന്റെ ഭാഗമായി സ്വകാര്യസകൂളൂകൾ പലതും സർക്കാരിന്‌ വിട്ടുകൊടുത്തുകൊണ്ടിരിക്കെ ഈ സ്കൂളിന്റെ അവകാശവും സർക്കാരിൽ നിക്ഷിപ്തമായി. അതുവരെ എസ്‌.എൻ.വി.എം.പി. സ്കൂൾ പുതുശ്ശേരിമല എന്ന പേരിൽ നിലനിന്നിരുന്ന ഈ വിദ്യാലയം ജി.എൽ.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങി. അതോടൊപ്പം പഴയകെട്ടിടം പൊളിച്ചുമാറ്റി ഓടിട്ട

അടച്ചുറപ്പുള്ള കെട്ടിടം നിലവിൽവന്നു. ഉളളാട്ടിൽ തോമാച്ചൻ, പുളിക്കൽ മത്തായി എന്നിവർ കരാർ പിടിച്ചാണ്‌ കെട്ടിടം പണിതത്‌. 1956-57 കാലഘട്ടത്തിൽ പണികഴിപ്പിച്ച ഈ പ്രധാന കെട്ടിടം ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്നു. വിദ്യാലയം വികസനത്തിന്റെ പാതയിലൂടെ

മുന്നേറ്റം തുടർന്നു. സഖാവ്‌ ഇ.കെ.നായനാർ മുഖ്യമന്ത്രിയായ മന്ത്രിസഭ 1980 ൽ വിദ്യാലയത്തെ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. പുതിയ കെട്ടിട നിർമ്മിതിക്കായ

തയ്യിൽ ശ്രീ റ്റി.പി.വസന്തകൂമാർ കൺവീനറായുളള കമ്മിറ്റിയെയേയും അക്കാലത്തെ റാന്നിയുടെ എം.എൽ.എ.ശ്രീ . എം.സി.ചെറിയാനെയും നന്ദിയോടെ സ്മരിക്കുന്നു. അന്ന്‌ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ബേബി ജോൺ 17-10-1980 ന്‌ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്‌ വിദ്യാലയ ചരിത്രത്തിലെ നാഴിക കല്ലാണ്‌. ഒരു ദശാബ്ദത്തിലേറെക്കാലം ഈ വിദ്യാലയതിന്റെ ഭരണസാരഥ്യം വഹിച്ച ശ്രീ. രാമകൃഷ്ണപിളള സാറിന്റെ സേവനകാലം പ്രത്യേകം ഓർക്കുന്നു. പാലച്ചുവടിനും വടശ്ലേരിക്കരയ്ക്കും കുമ്പളാംപൊയ്കക്കും പോയ്കൊണ്ടിരുന്ന കുട്ടികൾ, കൂഞ്ഞനുജന്മാരുടെയും അനുജത്തിമാരുടെയും കൈ പിടിച്ച് റബ്ബർതോട്ടത്തിലൂടെ വിദ്യാലയ മുറ്റത്തെത്തിത്തുടങ്ങി.

അപ്പോഴേക്കും അമേരിക്കൻ മാവുകലക്കിയുണ്ടാക്കിയ പാലിന്റെയും ഡാൽഡയിൽ നിർമ്മിച്ച ഉപ്പുമാവിന്റെയും ഗന്ധം സ്കൂൾ പരിസരത്തുനിന്നും വിട വാങ്ങിയിരുന്നു. പകരം വെളിച്ചെണ്ണയിൽ വറുത്ത ഗോതമ്പിന്റെ നറുമണം നട്ടുച്ചനേരം വിളിച്ചറിയിച്ചു. മടക്കു നിവരാതെ, നിരന്നിരിക്കുന്ന വട്ടയിലകളിൽ തെറിച്ചുവീഴുന്ന ഉപ്പുമാവും നാണു ചേട്ടനും ഗൗരിച്ചേടത്തിയും അനേകം കണ്ണുകളിൽ കൗതുകമായി തുടർന്നു.

വിദ്യാലയത്തെ വീടായി സ്‌നേഹിച്ച ശ്രീ നാണുച്ചേട്ടന്റെ സേവനം മറക്കാനാവില്ല. 20-0൦നൂറ്റാണ്ടിന്റെ അവസാനത്തോടെ വീണ്ടും തേടിയെത്തിയ വികസനം സർവ്വെ നമ്പർ 688/4 പ്രകാരമുള്ള 91 സെന്റും 688/2-ബി പ്രകാരമുളള 38 സെൻ്സ്ഥലവും സ്വന്തമാക്കി. മുതുക്കൻ റബ്ബർമരങ്ങളെ വെട്ടിവീഴ്ത്തി ചൂറ്റുമതിലും മൈതാനവും നിർമ്മിച്ചു. ജില്ലാപഞ്ചായത്ത്‌ അംഗം ശ്രീമതി മറിയാമ്മ ചെറിയാൻ മുൻകൈയ്യെടുത്ത്‌ നിർമ്മിച്ച ക്ലാസ്സ്‌ മുറികളും എസ്‌.എസ്‌.എ.നൽകിയ വായനാമുറിയും കമ്പ്യൂട്ടർമുറിയും മൂത്രപ്പുരകളും ഉയർന്നു വന്നു. ഏറ്റവും മെച്ചമായ വിദ്യാലയ അന്തരീക്ഷം രൂപപ്പെട്ടു വന്നു. ഭൗതീക സാഹചര്യങ്ങളായ ലാപ്ടോപ്പ് ,എൽ.സി.ഡി.പ്രോജക്ടേഴ്സ്‌ , കമ്പ്യൂട്ടുകൾ തുടങ്ങിയവ എത്തി. എം.ജി. അമ്മിണിയമ്മ സാറിന്റെ കാലത്ത്‌ പഞ്ചായത്തിൽ നിന്നു അനുവദിച്ച കിണർ ഇന്നും വിദ്യാലയത്തിന് കുടിനീരേകുന്നു.

ഇന്ന്‌ വിഷയാധിഷ്ഠിത സ്മാർട്ട്‌ കാസ്സ്റൂമൂകളിൽ ഇരുന്ന് കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികൾ അധ്യയനം തുടരുന്നു. സംസ്ഥാനതല ശാസ്ത്ര/ഗണിത ശാസ്ത്രമേളകളിൽ വരെ കൂട്ടികൾക്ക്‌ എത്താൻ കഴിഞ്ഞിരിക്കുന്നു. ഇതൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിന്റെ സംഭാവനയായ ഡോക്‌ടർമാർ, എൻജിനീയറന്മാർ, കോളേജ്‌ പ്രിൻസിപ്പാൾ, പ്രൊഫസർമാർ, ലക്ചറന്മാർ, പ്രൈപമറി/ഹൈസ്ക്കൂൾ അദ്ധ്യാപകർ, പോലീസ്‌ ഓഫീസേഴ്സ്‌, അങ്ങനെ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ സേവനം അനുഷ്ഠിച്ചിടുളളതും അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നതുമായ വ്യക്തികളും വിദേശത്തു ജോലിനേടി അഭിമാനത്തോടെ സമ്പന്നരായി ജീവിക്കുന്നവരുമായി ഈ സരസ്വതീ ക്ഷേത്രത്തിനുള്ള പൂർവ്വവിദ്യാർത്ഥികൾ നാടിന്റെ ഏറ്റവും വലിയ സമ്പത്താണ്‌.

ഭൗതികസൗകര്യങ്ങൾ

1921ൽ പ്രവർത്തനമാരംഭിച്ച ഗവൺമെന്റ് യു.പി. സ്കൂൾ ശതാബ്ദിയും പിന്നിട്ടിരിക്കുകയാണ്. ഭൗതികവും അക്കാദമികവുമായ മേഖലകളിൽ നമ്മുടെ സ്ക്കൂൾ മുന്നിൽ തന്നെയാണ്. സുസജ്ജമായ ഐ റ്റി ലാബും സയൻസ് ലാബും ഇവിടെ പ്രവർത്തിക്കന്നു. പ്രശാന്ത സുന്ദരവും പ്രകൃതിരമണീയവും പരിസ്ഥിതി സൗഹാർദ്ധപരമായ ഈ സ്കുളിൽ വൃത്തിയുളള ക്ലാസ്സ് മുറികൾ, വിശാലമായ കളിസ്ഥലം, ശുദ്ധജലവിതരണ സംവിധാനം, പെ‍ഡഗോഗി പാർക്ക്, സ്കൂൾ വാഹനം, ആവശ്യത്തിന് പഠനസാമഗ്രികൾ, കുട്ടികൾക്കാവശ്യത്തിന് ടോയ് ലറ്റ്, തുടങ്ങിയവ ലഭിക്കുന്നു. കുട്ടികളിൽവായന ശീലത്തെ വളർത്തുവാൻ പ്രാപ്തമായ വിപുലമായ രീതിയിലുള്ള ലൈബ്രറി സ്ക്കൂളിന്റെ സമ്പത്താണ്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • അസംബ്ലി ( (മലയാളം, ഇംഗ്ലീഷ്, ഹിന്ദി)- ഒന്നാം ക്ലാസ്സ് മുതലുളള കുുട്ടികൾ പങ്കെടുക്കുന്നു.)
  • വിദ്യാഭാരതി ചാനൽ (വിദ്യാലയം ഉൾപ്പെടുന്ന പ്രദേശത്തിന്റെ വാർത്ത കുുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു.)
  • അമ്മവായന (സ്കുൂൾ ലെെബ്രറിയിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങൾ വായിക്കാൻ അമ്മമാർക്ക് നൽകുന്നത്)
  • എഴുത്തുപെട്ടി ( കുുട്ടികൾ തയ്യാറാക്കി എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്ന വായാക്കുറിപ്പുകൾക്ക് പുതുശ്ശേരിമല മഹാത്മ പബ്ലിക് ലെെബ്രറിയുടെ നേതൃത്വത്തിൽ മാസത്തിൽ ഒരിക്കൽ ക്യാഷ് അവാർ‍ഡ് നൽകുന്നു)
  • ഉത്തരപ്പെട്ടി ( ആനുകാലിക വിവരങ്ങൾ ഉൾപ്പെടുത്തി നൽകുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതി പെട്ടിയിൽ ഇടുക)
  • വർക്ക്ഷീറ്റ് നിർമ്മാണം (ഓരോ കുട്ടിയുടേയും നിലവാരമനുസരിച്ചുളള വർക്ക്ഷീറ്റുകൾ അധ്യാപകർ തയ്യാറാക്കി നൽകി വരുന്നു)
  • അയൽപക്കപഠനം (അടുത്തടുത്ത വീടുകളിലെ കുട്ടികൾ ഒരു വീട്ടിൽ കൂടിയിരുന്ന് പഠനം നടത്തുന്നു.)
  • സ്കുൂൾ പാർലമെൻ്റ് (തെരഞ്ഞെടുപ്പു ക്രമം മനസ്സിലാക്കുന്നതിന് തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങൾ പാലിച്ചുകൊണ്ടുളള തെരഞ്ഞെടുപ്പ്)
  • ഭക്ഷ്യമേള (മുഴുവൻ കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് ഭക്ഷ്യ സാധനങ്ങളുടെ നിർമ്മാണം പ്രദർശനം)
  • കോർണർ പി.ടി.എ ( ഒരോ പ്രദേശത്തുമുളള കുട്ടികളെ കേന്ദ്രീകരിച്ച് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരു വീട്ടിൽ കൂടി പഠന കാര്യങ്ങൾ ചർച്ച ചെയ്യുന്നു വിലയിരുത്തുന്നു.)
  • സോപ്പ് നിർമ്മാണം ( കുുട്ടികൾക്ക് സോപ്പ് നിർമ്മാണത്തിൽ പരിശീലനം നൽകുന്നതിനോട് അനുബന്ധിച്ച് സോപ്പ് നിർമ്മിച്ച് മിതമായ നിരക്കിൽ സോപ്പ് കുട്ടികൾക്ക് നൽകൽ)
  • ഹിന്ദികെെപുസ്തകം (കിസലയ)
  • വീടൊരു വിദ്യാലയം അടുക്കള ഒരു പരീക്ഷണശാല (ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സികളിൽ ഓരോ ക്ലാസ്സിലെയും നിലവാരമനുസരിച്ച് അടുക്കള സാധനങ്ങളെക്കുറിച്ചുളള ശാസ്ത്രീയ പഠനം)
  • വീടൊരു വിദ്യാലയം പരിസരം പരീക്ഷണശാല (ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സികളിൽ ഓരോ ക്ലാസ്സിലെയും നിലവാരമനുസരിച്ച് പരിസര നിരീക്ഷണം, ശേഖരണം, പ്രോജക്ട്, രേഖപ്പെടുത്തൽ)
  • ആരോഗ്യ ശരീരം ( കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു കുട്ടിയുടെ വീട്ടിൽ 20 ഗ്രോബാഗ്, തെെകൾ, വളം എന്നിവ നൽകൽ,അധ്യാപകരുടെ മേൽനോട്ടത്തിൽ വിഷരഹിത പച്ചക്കറി നിർമ്മാണ പരിശീലനം, സോപ്പ് നിർമ്മാണ പരിശീലനം)
  • ഔഷധഎണ്ണ വിതരണോദ്ഘാടനം
    നാടറിയാൻ നടന്നറിയാൻ (സ്കൂളിൽ എത്തുന്ന കുട്ടികളുടെ ഭവനസന്ദർശനം, പ്രകൃതി പഠനം, പുഴകൾ നീർച്ചാലുകൾ സന്ദർശനം.......)
  • സന്നദ്ധതാ പ്രവർത്തനം ( അഗതിമന്ദിരം സന്ദർശിക്കൽ, അവർക്കാവശ്യമായ സോപ്പ്, വസ്ത്രങ്ങൾ, ആഹാരം തുടങ്ങിയവ നൽകൽ, അവരുമൊത്ത് ആഹാരം കഴിക്കൽ)
  • അടുക്കളത്തോട്ടം ( സ്കൂൾ മുറ്റത്തും പരിസരത്തും വിഷരഹിത പച്ചക്കറി നിര‍മ്മിക്കൽ)
  • പ്രദർശനം (ശാസ്ത്ര പരീക്ഷണ പ്രദർശനം, പഠനോപകരണ നിർമ്മാണം -പ്രദർശനം, നാണയം, തൂവൽ, നോട്ടുകൾ, പുരാവസ്തു.....)
  • ഔഷധസസ്യ തോട്ടം നിർമ്മാണം (ചുറ്റുപാടുമുളള ഔഷധസസ്യങ്ങൾ ശേഖരിച്ച് അധ്യാപകരുടെ പിന്തുണയോടുകൂടി കുട്ടികൾ എണ്ണ ഉണ്ടാക്കി മിതമായ നിരക്കിൽ വിപണനം നടത്തി)
  • യോഗാപരിശീലനം (എസ്.എസ്.ജി. അംഗവും വിമുക്തഭടനുമായ ശ്രീ മാധവൻ സാറിന്റെ നേത‍ൃത്വത്തിൽ ബുധനാഴ്ചകളിൽ നടന്നു വരുന്നു.
  • നെെതികം (സ്കുുളിന്റെ ഭരണഘടന)
    ആരോഗ്യ ശരീരം
  • ഹലോ ഇംഗ്ലീഷ് (ഇംഗ്ലീഷിലുളള കുട്ടികളിലുളള ആശയവിനിമയശേഷി മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഗെയിമുകൾ ഉൾക്കൊണ്ടുളള പ്രവർത്തന പാക്കേജ്)
  • ഉല്ലാസഗണിതം ( പഠനസാമഗ്രികൾ ഉപയോഗിച്ച് കളികളിലൂടെയും ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയും ഗണിതം രസകരമായി പഠിക്കുന്നതിനുവേണ്ടി ഒന്ന്, രണ്ട് ക്ലാസ്സിലുളള കുട്ടികൾക്കുവേണ്ടിയുളള പ്രവർത്തന പാക്കേ‍ജ്)
  • ഗണിതവിജയം ( പഠനസാമഗ്രികൾ ഉപയോഗിച്ച് കളികളിലൂടെയും ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയും ഗണിതം രസകരമായി പഠിക്കുന്നതിനുവേണ്ടി മൂന്ന്, നാല് ക്ലാസ്സിലുളള കുട്ടികൾക്കുവേണ്ടിയുളള പ്രവർത്തന പാക്കേ‍ജ്)
    • പഠനോത്സവം (കോർണർ പിടിഎ കളിൽ കുട്ടികളുടെ പഠനമികവുകൾ അവതരിപ്പിക്കുന്ന വേദി)
    • ഇംഗ്ലീഷ് ഫെസ്റ്റ് (ഇംഗ്ലീഷിലുളള കുട്ടികളുടെ ആശയവിനിമയ ശേഷി പ്രകടമാക്കുന്ന വേദി)
    • മക്കൾക്കൊപ്പം (കോവി‍ഡ്കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘുകരിക്കുന്നതിനു വേണ്ടി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പിടിഎ യുടെ സഹായത്തോടെ നടത്തിയ ബോധവൽക്കരണ ക്ലാസ്സ്)
    • പഠനവിനോദയാത്ര (പഠനാനുഭവങ്ങൾ നേരിട്ടറിയുന്നതിനും വിനോദത്തിനും വേണ്ടി കുട്ടികളും അധ്യാപകുരും ഉൾപ്പെടുന്ന യാത്ര)
    • സർഗോത്സവം (കുുട്ടികളിലെ വിവിധ കലാവാസനകൾ പ്രകടിപ്പിക്കുന്ന വേദി)
    • ശാസ്ത്രോത്സവം (കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകമായ പ്രവർത്തന പാക്കേജ്)
    • ടാലന്റ് ലാബ് (കുട്ടികളിലെ സവിശേഷമായ കഴിവുകൾ കണ്ടെത്തുന്നതിനുളള പ്രവർത്തന പാക്കേജ്)

മികവുകൾ

  • പത്തനംതിട്ട ജില്ലയിൽ റാന്നി ഉപജില്ലയിലെ മാത‍‍‍‍ൃകാവിദ്യാലയമായി ‍നമ്മുടെ സ്കൂളിനെ ഡയറ്റ് തിരുവല്ല തെര‍‍ഞ്ഞെടുത്തിട്ടുണ്ട്.
  • സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട STEP പരീക്ഷയിൽ വിജയിച്ച് സംസ്ഥാനതലത്തിൽ നടന്ന ക്യാമ്പിൽ കുമാരി അക്ഷര എസിന് പങ്കെടുക്കാനായി.
  • വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്ത് സംസ്ഥാന തലത്തിൽ മത്സരിച്ച് വിജയിച്ച നിരവധി കുട്ടികൾ നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾക്കിടയിലുണ്ട്. നിഖിൽ ഷാജി, സുധീഷ് മോൻ, സിജിതാ മോൾ, ആര്യാ രാമചന്ദ്രൻ, അന‍സിജ കെ. എ., ഭാവിനി എം.ബി., അൻജിത്ത് കെ.എ. .......... തുടങ്ങിയവർ ഉൾപ്പെടുന്നു.
  • യു.പി. വിഭാഗത്തിന്റെ ഇംഗ്ലീഷ് നാടകം ജില്ലാതലത്തിൽ പങ്കെടുപ്പിക്കാനായി.
  • എനിക്ക് എന്റെ പഠനോപകരണങ്ങൾ ഒന്നു മുതൽ ഏഴുവരെയുളള ക്ലാസിലെ കുുട്ടികൾ ഓരോ വിഷയത്തിനും പഠനോപകരണങ്ങൾ നിർമ്മിച്ച് പഠനവസ്തുതകൾ വിശദീകരിച്ചു.
  • എന്റെ സ്വന്തം പുസ്തകം (ഒന്നു മുതൽ എഴു വരെ ക്ലാസുകളിലെ ഓരോ കുുട്ടിയും കുട്ടിയുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി ഒരോ പുസ്തകം തയ്യാറാക്കി)
  • ഇംഗ്ലീഷ് നാടകീകരണം - ഒന്നു മുതൽ എഴുവരെയുളള ക്ലാസ്സിലെ ഇംഗ്ലീഷ് പാഠഭാഗങ്ങൾ നാടകീകരിച്ച് സ്റ്റേജിൽ അവതരിപ്പിച്ചു.
  • കലാകായിക രംഗങ്ങളിൽ മികച്ച പ്രകടനം ഉപജില്ലാ ജില്ലാ തലങ്ങളിൽ കാഴ്ച വെക്കുന്നു.
  • വിദ്യാരംഗം, ശസ്ത്രരംഗം, യുറീക്ക പരീക്ഷ, അക്ഷരമുറ്റം ക്വിസ്, സ്വദേശ് മെഗാക്വിസ്, ആർ.എ.എ., തുടങ്ങിയവയിൽ എല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
  • LSS, USS പരീക്ഷകളിൽ കുട്ടികളുടെ പ്രാധിനിത്യം ഉറപ്പാക്കുന്നു

മുൻസാരഥികൾ

ക്രമ നം പേര് കാലഘട്ടം
1 V.K. കൊച്ചുകുഞ്ഞ് 1940-
2 K. തോമസ് 1967
3 P.K. ജനാർദ്ദനൻ 1976 മെയ് - 1977 മാർച്ച്
4 P.M. പോൾ 1977 ജുൺ -1979 മാർച്ച്
5 K.N. ഗോവിന്ദൻ 1979 ഏപ്രിൽ -1979 ജുലെെ
6 C.K. കുഞ്ഞുകൃഷ്ണൻ 1980 ഫെബ്രുവരി -1983
7 K. രാമകൃഷ്ണപിളള 1983 ജൂലെെ -1996 മെയ്
8 മറിയാമ്മ ഏബ്രഹാം 1996 ജൂൺ -1997 മെയ്
9 M.N. ലീലാമണിയമ്മ 1997 മെയ് -1997 ജുൺ
10 അന്നമ്മ തോമസ് 1997 ജുൺ -1999 മാർച്ച്
11 M.G. അമ്മിണിയമ്മ 1999 ഏപ്രിൽ -2002 മാർച്ച്
12 A.R. ശിവൻകുട്ടി 2002 മെയ് - 2004 മെയ്
13 കുമാരി എലിസബേത്ത് 2004 ജൂൺ -2005 ഏപ്രിൽ
14 K.V. സജിമോൻ 2005 ജുലെെ-2019 മെയ്
15 സ്വപ്ന ക‍‍ൃഷ്ണൻ 2019 ജുലെെ-2020 ജുൺ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വിദ്യാലയത്തിൽ പഠിച്ച് ഉന്നതപദവിയിലെത്തിയവരും നാട്ടിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലെ നേതൃത്വപരമായ പങ്കാളികളായവരുമായ ചുരുക്കം ചിലരുടെ പേരുകൾ ചുവടെ കുറിക്കുന്നു.

  1. പ്രൊഫ. പി. കെ.മോഹൻരാജ്
  2. പ്രൊഫ. പി.പി.രാജശേഖരൻപിളള
  3. പ്രൊഫ. വി.ആർ. വിശ്വനാഥൻനായർ
  4. ശ്രീ. സി.എൻ.ഗോപാലക‍ൃഷ്ണൻനായർ ( Rtd. DYSP, CBI)
  5. ശ്രീ. പി.ഡി.ശശി (Rtd. DYSP, Kerala Police)

ദിനാചരണങ്ങൾ

  • പരിസ്ഥിദിനം
  • വായനാദിനം
  • ബഷീർ അനുസ്മരണദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമാ നാഗസാക്കി ദിനം
  • സ്വാതന്ത്ര്യദിനം
  • അധ്യാപകദിനം
  • ഓണാഘോഷം
  • ഓസോൺദിനം
  • ഗാന്ധിജയന്തി
  • ഐക്യരാഷ്ട്രദിനം
  • കേരളപ്പിറവിദിനം
  • ശിശുദിനം
  • ക്രിസ്തുമസത്
  • പുതുവത്സരദിനം
  • നേതാജിദിനം
  • ബാലികാദിനം
  • റിപ്പബ്ലിക് ദിനം
  • ലോകമാത‍ൃഭാഷാദിനം
  • ലോകജലദിനം
  • ലോക വനദിനം
  • ലോക കാലാവസ്ഥ ദിനം
  • ജാലിയൻ വാലാബാഗ് ദിനം
  • ലോകപുസ്തകദിനം
  • വിഷു
  • തൊഴിലാളി ദിനം

അധ്യാപകർ

ക്രമ നം പേര് തസ്തിക
1 ഷീജ എ. ആർ. H.M.
2 സജി വി. എ. PD Teacher
3 അജുരാജ് കെ. എൻ. PD Teacher
4 രാജശ്രീ വി.ജി. LPST
5 പ്രിയംവദാകുമാരി ടി.കെ. Jr. Hindi Teacher
6 അഞ്ജു കെ. അശോക് LPST
7 സൗദാബീവി പി.എം. LPST
8 അ‍‍‍‍ഞ്ചു എം. എം. UPST

ക്ളബുകൾ

  • ഭാഷാക്ലബ്ബ്(മലയാളം, ഇംഗ്ഗീഷ്, ഹിന്ദി ഭാഷകളിലുള്ള കുുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് )
  • സയൻസ് ക്ലബ്ബ് ( കുുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്നു. ശാസ്ത്ര ഉപകരണങ്ങളുടെ നിർമ്മാണം , ഉപയോഗപ്പെടുത്തൽ ജ്യോതിശാസ്ത്രപഠനവുമായി ബന്ധപ്പെട്ട് വാനനിരീക്ഷണം ഗ്രഹണനിരീക്ഷണം തുടങ്ങിയവ നടന്നുവരുന്നു. , )
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ് ( കുുട്ടികളിൽ സാമൂഹ്യബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്നു )
  • ആരോഗ്യക്ലബ്ബ് (കുുട്ടികളുടെ ആരോഗ്യസംരക്ഷണം- ബോധവത്ക്കരണ ക്ലാസ്സുകൾ ,പോഷകാഹാരത്തിന്റെ പ്രാധാന്യം കുുട്ടികളിലെത്തിക്കൽ , വ്യക്തിശുചിത്വം- പരിസരശുചിത്വം പാലിക്കാൻ പ്രോത്സാഹിപ്പിക്കൽ , അയൺ ഗുളികകൾ വിതരണം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ )
  • ഗണിത ക്ലബ്ബ് ( ഗണിത പഠനം ലളിതവും രസകരവുമാക്കാൻ , ഗണിതപഠനത്തിലുള്ള കുുട്ടികളുടെ അഭിരുചി വളർത്തുന്നതിന് )
  • ഇക്കോ ക്ലബ്ബ് (പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ )
  • സുരക്ഷാക്ലബ്ബ് (കുുട്ടികളുടെയും വിദ്യാലയത്തിന്റെയും സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. )
  • കാർഷിക ക്ലബ്ബ് ( കുുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിന് , വിഷരഹിത പച്ചക്കറിയുടെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിന് )
  • വിദ്യാരംഗം കലാസാഹിത്യവേദി

സ്കൂൾ ഫോട്ടോകൾ

കെട്ടിടനിർമ്മാണോദ്ഘാടനം

ആരോഗ്യ ശരീരം-MLAഉദ്ഘാടനം ചെയ്യുന്നു

കുട്ടിലാബ് ഒരുക്കി അധ്യാപകൻ്‍
വിദ്യാരംഗം കലാസാഹിത്യവേദി

വഴികാട്ടി

  • റാന്നിയിൽ നിന്നും വടശ്ശേരിക്കരയിലേക്ക് പോകുന്ന വഴിയിൽ അഞ്ചു കിലോമീറ്റർ സഞ്ചരിച്ച് പാലച്ചുവട് എന്ന സ്ഥലത്തു നിന്നും വലത്തേക്ക് രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.

{{#multimaps:9.348275911180293, 76.80592958121113| zoom=15}}