"ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 76: | വരി 76: | ||
മാനസികവും ആയ വികസനത്തിനായി കളിസ്ഥലവും പാർക്കും ഒരുക്കിയിരിക്കുന്നു. | മാനസികവും ആയ വികസനത്തിനായി കളിസ്ഥലവും പാർക്കും ഒരുക്കിയിരിക്കുന്നു. | ||
[[ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾ അറിയുവാൻ]] | [[ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾ അറിയുവാൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
13:49, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി | |
---|---|
വിലാസം | |
കുമ്പളങ്ങി കുമ്പളങ്ങി പി.ഒ. , 682007 , എറണാകുളം ജില്ല | |
സ്ഥാപിതം | 1994 |
വിവരങ്ങൾ | |
ഫോൺ | 0484 2248773 |
ഇമെയിൽ | olfemupskumbalanghi773@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26188 (സമേതം) |
യുഡൈസ് കോഡ് | 32080800214 |
വിക്കിഡാറ്റ | Q99509517 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമ്പളങ്ങി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 363 |
പെൺകുട്ടികൾ | 301 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ഷൈനി |
പി.ടി.എ. പ്രസിഡണ്ട് | വർഗ്ഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി ജോസഫ് |
അവസാനം തിരുത്തിയത് | |
13-03-2024 | 26188olf |
എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിലാണ് ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മട്ടാഞ്ചേരി ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയം.
ആമുഖം
1994ൽസ്ഥാപിതമായി.ദൈവദാസി മദർ ഏലീശ്വ യാൽ സ്ഥാപിതമായ സി റ്റി സി സഭ യാണ് ഈവിദ്യാലയത്തിന് നേതൃത്വം നൽകുന്നത്.അക്ഷരമുറ്റത്തേയ്ക്ക് പിച്ചവയ്ക്കുന്ന കുരുന്നുകൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുവാനും അവരുടെ സർഗോത്മുഖമായ വികസനത്തിനു० വേണ്ട സാഹചര്യമൊരുക്കാനും ഈ വിദ്യാലയം എന്നും പ്രതിജ്ഞാബദ്ധമാണ്.
ചരിത്രം
ദൈവദാസി മദർ ഏലീശ്വ ആയാൽ സ്ഥാപിതമായ CTC സഭയുടെ ഒരു ശാഖയാണ് ഫാത്തിമ മാതാവിന്റെ നാമത്തിലുള്ള ഓ എൽ എഫ് എം യുപി സ്കൂൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ കാര്യങ്ങൾക്ക് മുൻഗണന നൽകിയിരുന്നു സഭ. കാലത്തിന്റെ മാറ്റങ്ങൾ കണക്കിലെടുത്ത് ഒരു തലമുറ മുഴുവനിലും വിദ്യാഭ്യാസത്തിന് വെളിച്ചം പകരാൻ ആൺകുട്ടികളെ കൂടി ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് ഇന്ന് നമ്മുടെ വിദ്യാലയത്തിൽ തുടരുന്നത്.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതിക സൗകര്യങ്ങൾ
1.LKG മുതൽ 7 വരെ ക്ളാസുകൾ ഉള്ള ഈ വിദ്യാലയത്തിൻ മുറ്റം ടൈൽ വിരിച്ച് ഉദ്യാനം നിർമ്മിച്ച് മനോഹരമാക്കിയിരിക്കുന്നു.വൃത്തിയുള്ള ക്ളാസ്സ് മുറികളും സ്മാർട്ട് റൂമുകളും ഉണ്ട്.കുട്ടികളുടെകായികവും
മാനസികവും ആയ വികസനത്തിനായി കളിസ്ഥലവും പാർക്കും ഒരുക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് &ഗൈഡ്സ്
- സയൻസ് ക്ലബ്
- സാമൂഹ്യശാസ്ത്ര
- ക്ലബ്
- ഗണിത ക്ലബ്
- പരിസ്ഥിതി ക്ലബ്
- കുട്ടികളിൽ പ്രകൃതിയോടും കൃഷിയോടുമുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനായി തയ്യാറാക്കിയ വാഴത്തോട്ടവും കപ്പകൃഷിയും പൂന്തോട്ടവും .
- .
'''പ്രവേശനോത്സവം'''
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് 2021 നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി സമഗ്രമായ ആസൂത്രണവും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങളും നടത്തുകയുണ്ടായി .സ്കൂൾ ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി അഥവാ സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചു.സ്കൂൾ കെട്ടിടവും പരിസരവും പൂന്തോട്ടം, ക്ലാസ് റൂമുകൾ, ടോയ്ലെറ്റുകൾ , വരാന്തകൾ, ഫർണിച്ചറുകൾ തുടങ്ങിയവയും എല്ലാ അധ്യാപകരും ശുചീകരണ തൊഴിലാളികളും ചേർന്ന് വൃത്തിയാക്കി.
20 മാസത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിലേക്ക് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ വിദ്യാലയവും ക്ലാസ് മുറികളും ഏറെ വൈവിധ്യമാർന്ന രീതിയിൽ അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് അലങ്കരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ ക്ലാസ് മുറികളിൽ കയറ്റി മധുരവും നൽകി അധ്യാപകർ സ്വീകരിച്ചു.അന്നേ ദിനം അവർക്ക് ഏറെ മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങളാണ് നൽകിയത്.
രജത ജൂബിലി പ്രവർത്തനങ്ങൾ (2019-20)
OLFEMUP സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങൾക് തുടക്കം കുറിച്ചുകൊണ്ട് ബഹു. ഹൈബി ഈഡൻ MLA നിലവിളക്കിന് തിരികൊളുത്തി.
#ലൈബ്രറി
കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ്സ് ലൈബ്രറികളുടെ ഉത്ഘാടനം കൊച്ചി ബഹു.മുൻ മേയർ ടോണി ചമ്മണി നിർവഹിച്ചു.
#സിൽവർ ജൂബിലിയോടനുബന്ധിച്ച് ഒരു ഡെന്റൽ മെഡിക്കൽ ക്യാമ്പ് നടത്തുകയുണ്ടായി. എല്ലാ കുട്ടികളെയും പരിശോധിക്കുകയും തുടർ ചികിത്സ ആവശ്യമായവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
#വളരെ മികച്ച ഒരു സ്കൂൾ ബാന്റിനെ പരിശീലനത്തിലൂടെ രൂപപ്പെടുത്തിയിരിക്കുന്നു.
#കുട്ടികളുടെ മികവ് പുറത്തു കൊണ്ടുവരുന്നതിനായി കലാ കായിക മത്സരങ്ങൾ നടത്തുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
#ഓരോ വർഷവും കുട്ടികളുടെ മാനസികോല്ലാസത്തിനായി വിവിധസ്ഥലങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തി വരുന്നു.
#സിൽവർ ജൂബിലിയോടനുബന്ധിച്ച് കുമ്പളങ്ങിയിലെ കുട്ടികൾക്കായി ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു
#കുട്ടികളെക്കുറിച്ചും അവരുടെ ജീവിത സാഹചര്യങ്ങളെ ക്കുറിച്ചും മനസ്സിലാക്കുന്നതിനായി അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുന്ന പദ്ധതി നടപ്പിലാക്കി .
#പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സ്കൂൾ സമയം കഴിഞ്ഞതിനു ശേഷം പ്രത്യേക പരിശീലനം നൽകി വരുന്നു.
#സഹജീവികളോട് കരുണ കാണിക്കുക എന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി ചാരിറ്റി ദിനം ആചരിക്കുകയും അർഹരായവർക്ക് കുട്ടികൾ പൊതിച്ചോറും മറ്റു അവശ്യ സാധനങ്ങളും നൽകുകയും ചെയ്യുന്നു.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | Rev Sr അൽഫോൻസ | 1994-1999 |
2 | Rev Sr. ലീമ | 1999-2003 |
3 | Rev Sr. ഷൈനി | 2003-2006 |
4 | Rev Sr. ഇലക്റ്റ | 2006-2009 |
5 | Rev Sr. ലീജ | 2009-2013 |
6 | Rev Sr. സെനോമ്പി | 2013-2017 |
7 | Rev. Sr. Shiny | 2017- |
അധ്യാപകർ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1. | Sr. ഷൈനി | HM |
2. | ദീപ ജോസഫ് | UPSA |
3. | മോളി C O | UPSA |
4. | ടിനു ജോൺ ബോസ് | UPSA |
5. | നിഷ ആന്റണി | UPSA |
6. | ഹൈന CA | UPSA |
7. | നിഷ P ജോൺ | UPSA |
8 | സിജി M J | UPSA |
9 | ലിഷ ജയ്മോൻ | UPSA |
10 | ഹെലന ബിന്ദു | LPSA |
11 | ലിഷ മോൾ | LPSA |
12 | ത്രെസ ദീപ്തി | LPSA |
13 | ചിഞ്ചു ഈസ്സി | LPSA |
14 | Sr ജോളി | Lpsa |
15 | സെലിൻ PJ | LPSA |
16 | സ്റ്റേഫി കാലിസ്റ്റർ | LPSA |
17 | മേരി ജോസമി | LPSA |
18 | ആനി ഇന്ദു | KG |
19 | റെജീന ഷീബ | KG |
20 | മേരി KJ | KG |
നേട്ടങ്ങൾ
ഉപജില്ലാകലോൽസവത്തിൽ Agrade നേടി.
- ബഹുമാനപ്പെട്ട കൊച്ചി എം.എൽ.എ. കെ.ജെ. മാക്സി ആവിഷ്കരിച്ച് നടപ്പിലാക്കിയ അക്ഷരദീപം പരിപാടിയിൽ ഒ എൽ എഫ് ഇ എം യു പി സ്കൂൾ , കുമ്പളങ്ങിക്ക് തുടർച്ചയായി മൂന്നു വർഷം മികച്ച വിദ്യാലയത്തിനുളള അവാർഡ് ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ആരോഗ്യമേഖലയിലു० വിദ്യഭ്യാസമേഖലയിലു० പൂർവവിദ്യാർത്ഥികൾ ८പവർത്തിച്ചുവരുന്നു
Dr റോയ് മോൻ ജോസഫ് ഗവണ്മെന്റ് മെഡിക്കൽ ഓഫീസർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം മുപ്പതു കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ മധ്യഭാഗത്തായി scacred Heart പള്ളിയുടെ സമീപത്തായി OLFEMUP School സ്ഥിതി ചെയുന്നു..
{{#multimaps:9.87387,76.28884|zoom=18}} |}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 26188
- 1994ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ