ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ബസ്

എറണാകുളം സിറ്റിക്കുള്ളിൽ വളരെ അധികം ബസ്സുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും കുട്ടികളുടെ  സുരക്ഷിതമായ യാത്രയ്ക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട് . വിദ്യാലയത്തിന് സ്വന്തമായി രണ്ട് സ്കൂൾ ബസുകൾ ഉണ്ട് . ബസ് സൗകര്യക്കുറവുള്ള തീര പ്രദേശത്തുള്ള കുട്ടികൾ സ്കൂൾ ബസ്സിനെയാണ് ആശ്രയിക്കുന്നത്.

ചുറ്റുമതിൽ

വിദ്യാലയത്തിന് ചുറ്റും കോൺക്രീറ്റിൽ നിർമ്മിതമായ കെട്ടുറപ്പുള്ള ഉയരം കൂടിയ ചുറ്റുമതിൽ ഉണ്ട്. പ്രധാന കവാടത്തിൽ കൂടിയാണ് കുട്ടികൾ സ്കൂൾ അങ്കണത്തിലേക്കു പ്രവേശിക്കുന്നത്.

പാർക്കിംഗ് സൗകര്യം

പാർക്കിങ് ഏരിയ സ്കൂൾ ബസ്സുകൾ  പാർക്ക് ചെയ്യുന്നതിന് പ്രത്യേകം ഷെഡ് ഉണ്ട്. കുട്ടികളുടെ സൈക്കിളുകൾ പാർക്ക് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും വിശാലമായ സ്ഥലം  ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുവാനും സ്കൂൾ കോമ്പൗണ്ടിൽ സ്ഥലം ഒരുക്കിയിട്ടുണ്ട്.

കളിസ്ഥലം

കളിസ്ഥലം കുട്ടികൾക്ക് സുരക്ഷിതമായി കളിക്കുവാനുള്ള വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിൽ ഉണ്ട് .

ലൈബ്രറി

അയ്യായ്യിരത്തോളം പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് സ്കൂൾ ലൈബ്രറി. അറിവിന്റെ ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുവാനും ഇഷ്ടമുള്ള മേഖലയിലുള്ള പുസ്തകങ്ങൾ കണ്ടെത്തുവാനും സ്കൂൾ ലൈബ്രറി കുട്ടികൾക്ക് അവസരം കൊടുക്കുന്നു. ഇംഗ്ലീഷ്, മലയാളം, ഗണിതം, സോഷ്യൽ സയൻസ് എന്നിങ്ങനെ വിഷയാടിസ്ഥാനത്തിൽ അലമാരയിൽ ബുക്കുകൾ ക്രമീകരിക്കുകയും അധ്യാപകരും വിദ്യാർത്ഥികളും റഫറൻസിനായി ഈ പുസ്തകങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു. ജനറൽ നോളജ് , സർവ്വവിജ്ഞാനകോശം, ശൈലി നിഘണ്ടു, ഡിക്ഷണറി , പഴഞ്ചൊൽ പ്രപഞ്ചം, ക്വിസ് എന്നിങ്ങനെയുള്ള വിപുലമായ ശേഖരങ്ങൾ കൊണ്ട് ഏറെ ആകർഷകമാണ് സ്കൂൾ ലൈബ്രറി.

വായനയിൽ താൽപര്യം വളർത്തുവാനായി ഓരോ ക്ലാസിലേയ്ക്കും ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന രീതിയിൽ ലൈബ്രറി പുസ്തകം കൈമാറുന്നു. ക്ലാസ് ലൈബ്രറി പുസ്തകങ്ങൾ പ്രത്യേകമായി മറ്റൊരു അലമാരയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഒഴിവു സമയങ്ങളിൽ ലൈബ്രറിയിൽ നിന്നും ആവശ്യാനുസരണം പുസ്തകങ്ങൾ കണ്ടെത്തി വായിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. തങ്ങൾ കണ്ടെത്തിയ പുസ്തകത്തിന്റെ പേരുവിവരങ്ങൾ കുട്ടികൾ തന്നെ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നു.

സ്മാർട്ട്‌ ക്ലാസ്സ്‌

എഡ്യൂക്കേഷണൽ ടെക്നോളോജിസ് അദ്ധ്യാപകർക്കു ഡിജിറ്റൽ പഠന രീതികൾ പരിചയപ്പെടുത്തുന്നു. ലാപ്ടോപ്പ്, പ്രൊജക്ടർ,തുടങ്ങിയവയുടെ ഉപയോഗം, പ്രയോഗം എല്ലാ അദ്ധ്യാപകരിലും എത്തുന്നു എന്ന് ഉറപ്പുവരുത്തുന്നു.

ശാസ്ത്ര പരീക്ഷണങ്ങളുടെ വിഡിയോകൾ, ഭാഷാപാഠഭാഗങ്ങൾ എന്നിവ ഡൌൺലോഡ് ചെയ്യാനും ക്ലാസ്സിൽ പ്രദര്ശിപ്പിക്കാനും അദ്ധ്യാപകരെ പ്രാപ്തരാക്കുക വഴി മികവുറ്റ അറിവ് സമ്പാദിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു.