ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സയൻസ് ക്ലബ്ബ്
എല്ലാ കുട്ടികൾക്കും ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യാനും ശാസ്ത്രത്തിന്റെ ആസ്വാദന തലം തിരിച്ചറിയാനും അവസരം നൽകുന്നു. കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തുവാൻ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. കളിയുപകരണങ്ങളെയും പാഴ് വസ്തുക്കളെയും പഠനോപകരണങ്ങളായി മാറ്റുന്നതിന് പരിശീലനം നൽകുന്നു.
പരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുവാൻ പര്യാപ്തമായ രീതിയിൽ വളരെ സജീവമായിത്തന്നെ പരിസ്ഥിതി ക്ലബ് ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ യഥോചിതം നടത്തിവരുന്നു.കുട്ടികൾ അവർക്ക് ലഭിക്കുന്ന തൈകളും വിത്തുകളും സ്കൂളിൽ കൊണ്ടുവന്ന് നട്ടു പരിപാലിക്കുന്നു.അവയുടെ വിളവെടുപ്പ് വളരെ ആഘോഷമായിത്തന്നെ സ്കൂളിൽ നടത്താറുണ്ട്.
ഗണിത ക്ലബ്ബ്
ഗണിതശാസ്ത്രക്ലബ്ബ് ഗണിത അഭിരുചി ഉള്ള കുട്ടികളെ കണ്ടെത്താനും വളർത്താനും ഗണിത ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു. ഗണിത ക്വിസ് ഗണിത കേളികൾ എന്നിവ സംഘടിപ്പിക്കുന്നു. സംഖ്യാ പാറ്റേണുകൾ ജാമിതീയ പാറ്റേണുകൾ സ്റ്റിൽ മോഡലുകൾ എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകുന്നു. ഗണിത ശാസ്ത്രജ്ഞൻമാരുടെ സംഭാവനകളും ഗണിത പാട്ടുകളും വേദിയിൽ അവതരിപ്പിക്കാൻ അവസരം നൽകുന്നു.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.