"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== 2016-17 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
{{PSchoolFrame/Pages}}
 
====  പ്രവേശനോത്സവo ====
വിദ്യാർത്ഥികൾ ഈ അധ്യയന വർഷാദ്യം പുത്തൻ പ്രതീക്ഷകളും നിർമാർന്ന സ്വപ്നങ്ങളമായി കടന്നുവന്നപ്പോൾ ആഘോഷപൂർവ്വം പിഞ്ചോമനകളെ വരവേറ്റു. വിദ്യാലയവും, പരിസരവും അലങ്കരിച്ചു കുട്ടികളുടെ കലാപരിപാടികളും മധുരവിതരണവും നടത്തി. വാർഡ് കൗൺസിലർ വൈറുന്നീസ പി.എം പ്രവേശനോത്സവ കിറ്റ് നൽകി കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
 
<big>'''കെട്ടിടോദ്ഘാടനവും 93-ാം വാർഷികാഘോഷവും'''</big>
 
ഒരു ദേശത്തിന്റെ ചരിത്ര പദങ്ങളിൽ കർമ്മനിരതമായ ആത്മ സമർപ്പണത്തിന്റെ സുവർണ്ണ സാന്നിദ്ധ്യമായി ഇതിനകം വിജയത്തിന്റെ നിത്യതയാർന്ന ശോണ മുദ്രകൾ കാലം ചാർത്തി നൽകിയ വില്ലൂർ എ.എം.എൽ .പി .സ്കൂൾ മികച്ച ഭൗതിക സൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
 
                [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 പൊതു വിദ്യാഭ്യാസ] രംഗത്ത് നമ്മുടെ സ്കൂൾ പ്രവർത്തന മികവിലൂടെ വൈജ്ഞാനിക, സാംസ്കാരിക മേഖലയിൽ വേറിട്ട ഇടം തന്നെ നേടിയെന്നത് കാലം സാക്ഷ്യപ്പെടുത്തിയതാണ്. സ്കൂൾ അന്തർദേശീയ തലത്തിലേക്ക്  ഉയർത്തി കൊണ്ടു വരാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. സ്കൂളിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനവും 93-ാം വാർഷികാഘോഷവും 31/03/2016 വ്യാഴാഴ്ച്ച വളരെ വിപുലമായ പരിപാടികളോടു കൂടി നടത്തി. കൾച്ചറൽസിംഫണി എന്ന പേരിലാണ് പരിപാടികൾ നടത്തിയത്.
[[പ്രമാണം:18431 Acadamic year 2016 - 17 1.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ കെട്ടിടം . ശ്രീ മധുപാൽ ഉദ്ഘാടനം ചെയ്യുന്നു]]
 
 
                 രാവിലെ 10 മണിക്ക് കൊടി ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രദേശത്തെ വിവിധ അoഗണവാടി<ref name=":0">https://ml.m.wikipedia.org/wiki/%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B4%A3%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%BF</ref>കളിലെ കുട്ടികളുടെ പരിപാടികളായിരുന്നു ആദ്യം അരങ്ങേറിയത്. പിന്നീട് സ്കൂളിലെ എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സു വരെയുള്ള എല്ലാ കുട്ടികളുടെയും വിവിധ കലാപരിപാടികൾ നടന്നു. രക്ഷിതാക്കളാലും നാട്ടുകാരാലും നിറഞ്ഞ [https://www.google.com/amp/s/www.manoramaonline.com/travel/travel-india/2021/07/23/visit-the-royal-desert-city-of-india-jaisalmer.amp.html പ്രൗഢഗംഭീരമായ] സദസ്സിൽ വൈകിട്ട് 5 മണിക്ക് കെട്ടിടോദ്ഘാടനവും സാംസ്കാരിക സമ്മേളനവും നടന്നു. കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനുo സനിമാ സംവിധായകനും അതിലുപരി നടനുമായ ശ്രീ മധുപാൽ നിർവ്വഹിച്ചു. ചടങ്ങിൽ [https://schoolwiki.in/%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%B1%E0%B5%82%E0%B4%82 സ്മാർട്ട് ക്ലാസ്സ് റൂമിന്റെ] ഉദ്ഘാടനം ശ്രീ. കെ കെ നാസർ( [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD കോട്ടക്കൽ] മുനിസിപാലിറ്റി ചെയർമാൻ) നിർവ്വഹിച്ചു. ഫ്യൂച്ചർ സ്റ്റാർസ് നഴ്സറി സ്കൂളിന്റെ ശീതീകരിച്ച ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ശ്രീമതി സുലൈഖാബി( പൊതുമരാമത്ത് സ്റ്റാന്റിoഗ് കമ്മിറ്റി ചെയർ പേഴ്സൺ) നിർവ്വഹിച്ചു
[[പ്രമാണം:18431ACADEMIC YEAR 2016-17 1.jpeg|നടുവിൽ|ലഘുചിത്രം|സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനംചെയ്തു.]]
 
 
. സ്കൂൾ വാർഷിക റിപ്പോർട്ട് ശ്രീമതി [[ഏലിയാമ്മ കെ പി|ഏലിയാമ്മ കെ.പി]] അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ച് സംസാരിച്ചവർ : സാജിദ് മങ്ങാട്ടിൽ ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ), ശ്രീ സുബൈർ ടി.വി.( വാർഡ് കൗൺസിലർ), ശ്രീ , ജയപ്രകാശ് പി.( എ .ഇ .ഒ, മലപ്പുറം) യുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ സന്ദേശം വായിച്ചു. ശ്രീ അബ ദുൽ കരീം(മാനേജർ പ്രതിനിധി), ശ്രീ കബീർ പട്ടാമ്പി(കൺവീനർ, സ്കൂൾ സംരക്ഷണ സമിതി), ശ്രീമതി മണിയമ്മ ടീച്ചർ എന്നിവരാണ് . പി.ടി.എ.പ്രസിഡന്റ് ശ്രീ മുഹമ്മദ് അമ്പലവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മുഹമ്മദ് അഷറഫ് സ്വാഗതവും [[സിദിൻ ടി സി|സിദിൻ ടി.സി.]] നന്ദിയും അർപ്പിച്ചു. കോട്ടയം ദിലീപ് നയിച്ച കാലിക്കറ്റ് വി ഫോർ . യു വിന്റെ മിമിക്സ് മെഗാ ഷോ പരിപാടികൾക്ക് മികവ് നൽകി.
 
==== ദിശ 2016 ====
[[പ്രമാണം:18431 2016 academic. Year 07.jpg|നടുവിൽ|ലഘുചിത്രം|ദിശ പരിപാടിയുടെ ബാനർ]]
 
 
21/5/2016 രാവിലെ 10 മണിക്ക് നടത്തി. ബഹുമാനപ്പെട്ട വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ശ്രീ പി ജയപ്രകാശ് അധ്യാപകർക്ക് പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് നല്ലൊരു ക്ലാസ്സ് നൽകി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ ടി.പി സുബൈർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ മുഹമ്മദ് അമ്പലവൻ അധ്യക്ഷം വഹിച്ച ചടങ്ങിന് [[സിദിൻ ടി സി|സിദിൻ ടി.സി]] സ്വാഗതവും അനസ് .ടി  നന്ദിയും പറഞ്ഞു . [[ഏലിയാമ്മ.കെ.പി|ഏലിയാമ കെ.പി]] വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഹെഡ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന SRG യോഗത്തിൽ വിലയിരുത്തൽ നടന്നു അടുത്ത അധ്യായന വർഷത്തെ കുറിച്ച് ഓരോരുത്തരും സംസാരിച്ചു ഒരോരുത്തർക്കുള്ള ചുമതല വിഭജനം നടത്തി അടുത്ത അധ്യായന വർഷത്തെ  പ്ലാനിംഗ് നടത്തി.
[[പ്രമാണം:18431 2016 academic. Year 06.jpg|നടുവിൽ|ലഘുചിത്രം|ദിശ പരിപാടി എ.ഇ. ഒ ശ്രീ ജയപ്രകാശ് സർ ഉദ്ഘാടനം ചെയ്യുന്നു]]
 
==== പ്രവേശനോത്സവം ====
31/5/2016 രാവിലെ 10 മണിക്ക് എല്ലാ അധ്യാപകരും സ്കൂളിൽ എത്തിച്ചേർന്നു ഹെഡ് മാസ്റ്ററുടെ അധ്യക്ഷതയിൽ ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള വാർഷിക കലണ്ടർ രൂപപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം സ്കൂളും പരിസരവും SSG അംഗങ്ങളുടെ സഹായത്തോടെ വർണക്കടലാസുകൾ കൊണ്ട് അലങ്കരിച്ചു
[[പ്രമാണം:18431 2016acadamic year 09.jpg|നടുവിൽ|ലഘുചിത്രം|കുട്ടികൾക്ക് വിതരണം ചെയ്യാൻ ഒരുക്കിയ ബലൂൺ]]
 
==== നവാഗതരെ വരവേൽക്കൽ ====
പുത്തനുടുപ്പുകളും ബാഗുകളുമായി ആദ്യാക്ഷരം കുറിക്കാൻ എത്തിയ നവാഗതരായ കുരുന്നുകളെ വരവേൽക്കാൻ മുതിർന്ന കുട്ടികൾ കാർട്ടൂൺ വേഷമണിഞ്ഞ് നിന്നു സ്കൂൾ ഹാളിൽ എല്ലാവരും ഒത്തു ചേർന്നു പ്രാർത്ഥനാ ഗാനത്തിന് ശേഷം വാർഡ് കൗൺസിലർ ശ്രീ സുബൈർ ടി.പി പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
[[പ്രമാണം:18431 2016acadamic year 08.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ടി.പി സുബൈർ ഉദ്ഘാടനം ചെയ്യുന്നു.]]
 
.
പൂക്കൂറ്റി കത്തിച്ച് കുട്ടികളെ രസിപ്പിച്ചു. മുതിർന്ന കുട്ടികൾ കമ്പിത്തിരി, മത്താപ്പ് കത്തിച്ച്  കുട്ടികളെ രസിപ്പിച്ചു. പ്രവേശനോൽസവഗാനം കുട്ടികൾക്ക് സന്തോഷം നൽകി. ചടങ്ങിൽ എല്ലാവർക്കും മിഠായി നൽകി. കാർട്ടൂൺ വേഷമണിഞ്ഞ കുട്ടികളും കൗൺസിലറും ചേർന്ന് നവാഗതർക്ക് പഠന കിറ്റും ബലൂണും നൽകി നവാഗതരിൽ ചിലരും മുതിർന്നവരും പാട്ടുകൾ പാടി പള്ളിത്തൊടി ബാവ ആശംസകൾ അർപ്പിച്ചു [[സിദിൻ ടി സി|സിദിൻ ടി.സി]] ഒരു വർഷത്തെ പ്രവർത്തനങ്ങൾ ചെറിയ രീതിയിൽ വിശദീകരിച്ചു. ഹെഡ് മാസ്റ്റർ മുഹമ്മദ് അഷ്റഫ് അധ്യക്ഷം വഹിച്ച ചടങ്ങിന് [[ഫസീല കെ|ഫസീല ടീച്ചർ]] സ്വാഗതവും സൽവ ടീച്ചർ നന്ദിയും അർപ്പിച്ചു. ചടങ്ങിന് ശേഷം വിദ്യാലത്തിൽ എത്തിച്ചേർന്ന മുഴുവൻ രക്ഷിതാകൾക്കും കുട്ടികൾക്കും നാട്ടുകാർക്കും പായസം നൽകി.
[[പ്രമാണം:18431 2016acadamic year 07.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവത്തിൽ ശ്രീ മുഹമ്മദ് അഷ്റഫ് മാഷ് സംസാരിക്കുന്നു]]
 
==== ലോക പരിസ്ഥിതി ദിനം ====
ഇന്നത്തെ അറിവു വെച്ച് ജീവൻ നില നിൽക്കുന്ന ഒരേയൊരു [https://ml.m.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%82 ഗ്രഹം] മാത്രമാണ് ഭൂമി . ഇതിൽ ജീവിക്കുന്ന അനേക ലക്ഷം ജിവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ.അവന്റെ ഒടുങ്ങാത്ത ഉപഭോഗ തൃഷ്ണയുടെ ഫലമായി ഭൂമി പാരിസ്ഥിതിക നാശത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ആഗോള താപനം,തൽഫലമായും അല്ലാതെയും സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ അതിവേഗം ക്ഷയിച്ചു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം<ref>https://ml.m.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82</ref> , മേൽ മണ്ണിന്റെയുംമറ്റ് പ്രകൃതി ശ്രോതസ്സുകളുടെയും ക്ഷയം, പരിസ്ഥിതി മലിനീകരണം തുടങ്ങി ഒട്ടനവധി നീറുന്ന പ്രശ്നങ്ങൾ ലോക ജനത അനുഭവിച്ചു കൊണ്ടിരിക്കയാണ്. ഈ ഘട്ടത്തിലാണ്" ജീവിതത്തിനായ് വന്യമായി പോകൂ നിയമ വിരുദ്ധ വന്യജീവികടത്തിനെതിരെ അസഹിഷ്ണരാവൂ" എന്ന മുദ്രവാക്യം ഉയർത്തി കൊണ്ടാണ്പരിസ്ഥിതിദിനം കടന്നു വന്നത് . അന്താരാഷ്ട്ര പയറു വർഷമായി ആചരിക്കുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന് പ്രാധാന്യം ഏറെയാണ്.
[[പ്രമാണം:18431 2016-17 Academic year 02.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കുന്നു]]
 
പരിസ്ഥിതി ദിനത്തിന്റെ<ref name=":0" /> ഭാഗമായി നമ്മുടെ സ്കൂളിൽ 6/6/16 തിങ്കൾ രാവിലെ അസംബ്ലിയിൽ [[ഏലിയാമ്മ.കെ.പി|ഏലിയാമ്മ ടീച്ചർ]] സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .പരിസ്ഥിതി ദിന സന്ദേശം 3-ാം ക്ലാസ്സിലെ ഫാത്തിമ ഷമീമ എന്ന കുട്ടി നൽകി. 4ാം ക്ലാസ്സിലെ ടീച്ചർമാർ പരിസ്ഥിതി ക്ലബിന്റെ(ഗ്രീൻലൈൻ) നേതൃത്വത്തിൽ പയറു വർഷത്തിന്റെ ഭാഗമായി മണ്ണ് നിറച്ച കവർ എല്ലാ കുട്ടികൾക്കും നൽകുകയും പയർ വിത്ത് നടുകയും ചെയ്തു. അനസ് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി. ഗ്രീൻ ലൈനിന്റ നേതൃത്വത്തിൽ മഴക്കാലം വരവായി ...... വേനൽക്കാലത്തെ മറക്കരുതെ എന്ന ലഘു ലേഖ സ്കൂൾ പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്തു.
 
===== മെനു ബോർഡ് ഉദ്ഘാടനം =====
9 . 6. 2016 ചൊവ്വ ഉച്ചക്ക് 2 മണിക്ക് ഓഫീസിൽ ചേർന്നPTA എക്സിക്യൂട്ടീവ് യോഗത്തിൽ അടുക്കളയുടെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന മെനു ബോർഡിന്റെ ഉദ്ഘാടനം PTA പ്രസിഡന്റ് മുഹമ്മദ് അമ്പലവൻ നിർവ്വഹിച്ചു. മുഹമ്മദ് അഷ്റഫ്. എം( HM )അധ്യക്ഷൻ വഹിച്ച പരിപാടിയിൽ [[സിദിൻ ടി സി|സിദിൻ ടി.സി]] സ്വാഗതവും [[ഫസീല കെ]] നന്ദിയും അറിയിച്ചു.
 
==== വായനാ വാരാഘോഷം ====
മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാ ദിനമായി ആചരിക്കുകയാണ്. [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC പി.എൻ പണിക്കർ] എന്നാൽ പുതുവായിൽ നാരായണ പണിക്കർ കൂട്ടുകാരോടൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച് സനാദനധർമ്മം വായനശാല ആരംഭിച്ചു. ഇത് വിജയിച്ചതോടെ മറ്റ് പ്രദേശങ്ങളിലും ഇത്തരം വായനശാലകൾ ആരംഭിക്കാൻ നേതൃത്വം നൽകി. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും വായനശാലകൾ ആരംഭിക്കാനും അവ വായനശാലകൾ മാത്രമായി ഒതുങ്ങാതെ അതാതു ദേശത്തെ സാംസ്കാരിക കേന്ദ്രമായി ഉയർത്താനും അദ്ദേഹത്തിനു കഴിഞ്ഞു. എഴുത്ത് പഠിച്ച് കരുണ രാകുക, വായിച്ചു വളരുക ... ചിന്തിച്ച് പ്രബുദ്ധരാവുക തുടങ്ങിയ മുദ്രവാക്യങ്ങൾ കേരളത്തിന് നൽകിയതും അദ്ദേഹമാണ്.
[[പ്രമാണം:18431 2016-17 Academic year 01.jpg|നടുവിൽ|ലഘുചിത്രം|വായനവാരത്തിൻ്റെ ഭാഗമായി സ്കൂളിലെ മുഴുവൻ പുസ്തകങ്ങളും പ്രദർശിപ്പിച്ചപ്പോൾ]]
 
വായനാവാരം വൈവിധ്യങ്ങളായ പ്രവർത്തനങ്ങളോടെ ചിട്ടയായി നടത്താൻ കഴിഞ്ഞുവെന്ന് അഭിമാനത്തോടെ പറയട്ടെ . ജൂൺ 20 രാവിലെ അസംബ്ലിയിൽ [[ഏലിയാമ്മ.കെ.പി|ഏലിയാമ്മ ടീച്ചർ]] വായനയുടെ പ്രാധാന്യത്തെ കുറിച്ചും പി.എൻ പണിക്കരെക്കുറിച്ചും സംസാരിച്ചു. അന്ന് തന്നെ ഉച്ചക്ക് ലൈബ്രേറിയൻ സുമയ്യ ടീച്ചറുടെ നേതൃത്വത്തിൽ പുസ്തക ഓഡിറ്റ് നടന്നു. 2-6-16സ്കൂളിലെ ഹാളിൽ മുഴുവൻ പുസ്തകങ്ങളുടെയും പ്രദർശനം നടന്നു. മുഴുവൻ കുട്ടികൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കി. അന്ന് തന്നെ മുഴുവൻ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ ക്ലാസ്സ് അദ്ധ്യാപകർ നൽകി. തുടർന്ന് പിറ്റെ ദിവസം ഓരോ ക്ലാസ്സിലും 10 മണി മുതൽ 11 മണി വരെ വായന നടന്നു. അതിൽ നിന്നും മികച്ച വായനക്കാരെ തെരെഞ്ഞെടുത്തു
 
==== ജ്ഞാനോദയം ശില്പശാല ====
വായനാവാരാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന തനതു പ്രവർത്തനമാണ് " ജ്ഞാനോദയം ഭീമ പുസ്തകം " .ഓരോ ക്ലാസ്സിലെയും അധ്യാപകർ പ്രത്യേകം മൊഡ്യൂൾ തയ്യാറാക്കി 23/6/16 ന് ക്ലാസ്സ് തലത്തിൽ ശില്പശാല നടത്തി. അതിൽ നിന്നും വന്ന സൃഷ്ടികൾ ഉൾപ്പെടുത്തി ഭീമൻ പുസ്തകം തയ്യാറാക്കി. സ്കൂളിലെ LKG മുതൽ 4 വരെയുള്ള എല്ലാ കുട്ടികളുടെയും സൃഷ്ടികൾ ഉൾപ്പെടുത്തിയാണ് ഈ പ്രവർത്തനം പൂർത്തിയാക്കിയത്. കുട്ടികൾ വരച്ച ചിത്രങ്ങൾ, കഥ, കവിത, വിവരണo എന്നിവയെല്ലാം ഉൾപ്പെടുത്തി കൊണ്ടാണ് തയ്യാറാക്കിയത്.
[[പ്രമാണം:18431acadamic year 2016 17 04.jpg|നടുവിൽ|ലഘുചിത്രം|ജ്ഞാനോദയം പുസ്തത്തിൻ്റെ കവർ ഫോട്ടോ]]
 
==== വായനാ കാർഡ് പ്രകാശനം ====
ഓരോ ക്ലാസ്സിലെയും മികച്ച വായനക്കാരെ കണ്ടെത്തി BRC തയ്യാറാക്കിയ 1, 2 ക്ലാസ്സിലെ വായനാ കാർഡിന്റെ പ്രകാശനം അവർക്കു നൽകി കൊണ്ട് ഹെഡ് മാസ്റ്റർ നടത്തി.
[[പ്രമാണം:18431 വായന കാർഡ്.jpg|നടുവിൽ|ലഘുചിത്രം|വായന കാർഡ് പ്രകാശനം]]
 
==== ലോകലഹരിവിരുദ്ധ ദിനം ====
1987 ഡിസംബർ 7ലാണ് യു.എൻ ജനറൽ അസംബ്ലി June 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ലഹരി ഉപയോഗിക്കാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആരോഗ്യ ക്ലബിന്റെ നേതൃത്വത്തിൽ [[സെൽവ.എം|സെൽവ ടീച്ചർ]] സ്കൂൾറേഡിയോയിലൂടെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് [[ഏലിയാമ്മ.കെ.പി|ഏലിയാമ്മ ടീച്ചർ]] ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലത്തെ കുറിച്ച് സംസാരിക്കുകയും " പുക വലിച്ച് ജീവിതം തുലച്ചിടല്ലേ സോദരാ ..... പുകമറക്കു പിന്നിലാണ് കനലെരിയുന്നതെന്നറിയുക " എന്ന ഗാനം ചൊല്ലി കൊടുക്കുകയും ചെയ്തു.
 
==== സ്കൂൾ പാർലമെന്റ് ====
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതികൾ മനസിലാകുന്നതിന് വേണ്ടി ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് July 1ന് ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ആയി പ്രവർത്തിച്ചത് അനസ് മാസ്റ്ററായിരുന്നു. ബൂത്ത് ഓഫീസർ, പോലീസ്, ബാലറ്റ് പേപ്പർ വിതരണം വോട്ടർ പട്ടിക എന്നിവയൊക്കെ കുട്ടികൾ തന്നെ ചെയ്തു. ഒരോ വിദ്യാർഥിക്കും 2 വോട്ടുകൾ വീതം ഉണ്ടായിരുന്നു.(ക്ലാസ് ലീഡർ, സ്കൂൾ ലീഡർ), കുട്ടികൾക്ക് കൗതുകം ഉണർത്തിയ ഇലക്ഷൻ കഴിഞ്ഞതിന് ശേഷം ബാലറ്റുപെട്ടികൾ സീൽ ചെയ്ത് ഓഫീസിലെക്ക് കുട്ടി പോലീസിന്റെ അകമ്പടിയോടെ എത്തിച്ച് സൂക്ഷിച്ചു. ഒരാഴ്ചക്കു ശേഷം സ്ഥാനാർത്ഥികളുടെ മുന്നിൽ വെച്ച് വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചു
[[പ്രമാണം:18431 2016 acadamic year 11.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ്]]
 
==== വാമൊഴി ചിന്ത ====
വിദ്യാരംഗം പ്രവർത്തനോദ്ഘാടനം
 
സാർവത്രിക വിദ്യാഭ്യാസത്തിനായി അനവധി മാതൃകാപരമായ ഇടപെടലുകൾ നടത്തിയ സംസ്ഥാനമാണ് കേരളം സാഹിത്യ പ്രവർത്തനങ്ങൾക്ക് നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട് സാഹിത്യാസ്വാദന ശേഷി വ്യക്തി സത്തയുടെ പ്രധാന ഘടകമാണ്. അത് കൊണ്ട് തന്നെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം ഏറെയാണ് ഭാഷാ സാഹിത്യപരമായ വാസനകൾ മികച്ച രീതിയിൽ ആവിഷ്കരിക്കുന്നതിൽ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് വിദ്യാരംഗത്തിന്റെ അടിസ്ഥാന ലക്ഷ്യം വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് എന്നും മാതൃകാപരമായ പദ്ധതികളാവിഷ്കരിച്ച വിദ്യാലയമാണ് നമ്മുടേത്. അത് കൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങൾ നമ്മെ തേടിയെത്തിയിട്ടുണ്ട്. ഈ വർഷത്തെ പ്രവർത്തനോത്ഘാടനം 13/7/16 ന് വാർഡ് കൗൺസിലർ സുബൈർ ടി.പി ഉദ്ഘാടനം ചെയ്തു. തുടർന്ന് കോഴിക്കോട് നാന്തല കൂട്ടത്തിന്റെ മജീഷ് കാരയാട് നയിച്ച വാമൊഴി ചിന്ത നാടൻ പാട്ട് ശിൽപശാലയും നടന്നു
 
==== ചാന്ദ്രദിനം ====
ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മക്കായി ജൂലൈ 21ചന്ദ്രദിനമായി ആഘോഷിക്കുന്നു. " ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്‌പ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടവും" . എന്ന് ആoസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴിക കല്ലുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നു. സ്കൂളിൽ വിപുലമായി ദിനാചരണം നടത്തി. രാവിലെ അസംബ്ലിയിൽ [[ഫസീല കെ|ഫസീല ടീച്ചർ]] പ്രഭാഷണം നടത്തി. 2, 3, 4 ക്ലാസ്സിലെ കുട്ടികൾ ചുമർ ചിത്രങ്ങളും പതിപ്പുകളും തയ്യാറാക്കി. ഉച്ചക്ക് ശേഷം സ്മാർട്ട് ക്ലാസ്സ് റൂമുകളിൽ ബഹിരാകാശ ലോകം CD പ്രദർശനം എല്ലാ ക്ലാസ്സിലെയും കുട്ടികൾക്കായി നടത്തി
 
==== ഹിരോഷിമ നാഗസാക്കി ദിനം ====
1945 ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനം . അന്ന് ജപ്പാനിൽ വിതക്കപ്പെട്ട നാശത്തിന്റെ വിത്തുകൾ ഇന്നും പൊട്ടിമുളക്കുന്നു. അന്ന് ഒരു തിങ്കളാഴ്ച്ചയായിരുന്നു. വടക്കൻ പസഫിക് ദ്വീപിൽ നിന്നും 12 സൈനികരുമായി പുറപ്പെട്ട എനോളഗ എന്ന B 29 വിമാനം 1500 മൈലുകൾക്കപ്പുറത്തുള്ള ജപ്പാനലക്ഷ്യം വച്ച് പറന്നുയർന്നു. ലിറ്റിൽ ബോയ് എന്ന പേരിട്ട അണുബോംബുമായി അത് ലക്ഷ്യത്തിലേക്ക് കുതിച്ചു. നിമിഷ നേരം കൊണ്ട് സ്വപ്നങ്ങളെല്ലാം തകർന്ന ഹൃദയ ഭേദകമായ നിലവിളികളായിരുന്നു. മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങൾ. തുടർന്ന് മരണമടഞ്ഞ ആയിരക്കണക്കിനാളുകൾ ... രണ്ടാം ലോക മഹായുദ്ധം ലോകത്തിന് സമ്മാനിച്ചത്. യുദ്ധത്തിന്റെ കെടുതികൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശം കുട്ടികളിൽ എത്തിച്ചു. മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ജി.മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. [[ഏലിയാമ്മ.കെ.പി|ഏലിയാമ്മ ടീച്ചർ]] അസംബ്ലിയിൽ സംസാരിച്ചു.
 
==== അധ്യാപകൻ്റെ സ്വന്തം ചെലവിൽ ഡിജിറ്റൽ ക്ലാസ്സ് റൂം ====
അക്ഷരങ്ങൾ നാളേക്കുള്ള കരുതലാകുമ്പോൾ അത് അണയാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അങ്ങനെയാണ് എ.എം എൽ .പി .സ്കൂൾ വില്ലൂർ നാടിന്റെ തണലും നന്മയുമായത്. ഈ കൊച്ചു വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവർ സമൂഹത്തിൽ വിവിധ മേഘലകളിൽ പ്രഗത്ഭരും പ്രശസ്തരുമാണ്. കാലഘട്ടത്തിനനുസരിച്ച് മുന്നേറാൻ വെമ്പൽ കൊണ്ട ഈ സരസ്വതീ മന്ദിരം മറ്റൊരു ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കയാണ്. ഞങ്ങൾ സമൂഹത്തിന് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറ്റികൊണ്ടിരിക്കയാണ്.
 
          ലോകം മാറിമറിയുകയാണ് .......
 
ആ മാറ്റത്തിന്റെ കൊടുങ്കാറ്റിൽസമൂഹ മനസ്സും , മനോഭാവവും , സംസ്ക്കാരം പോലും മാറി. അറിവിന്റെ ജാലകം ഇനി വിരൽ തുമ്പിൽ . പൊതു വിദ്യാലയങ്ങൾ ഇനി പിൻ ബഞ്ചിലല്ല. മുൻ ബഞ്ചിൽ തന്നെ എന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞ അധ്യയനവർഷം മുഴുവൻ മാനേജ്‌മെന്റും, PTA യും ശ്രമിച്ചു കൊണ്ടിരിക്കയാണ്. ദൂരം ഇനിയും കുറെയേറെയുണ്ട് എന്ന് ഉത്തമ ബോധ്യമുണ്ട്. പ്രശംസനീയമായ ഒട്ടേറെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയപ്പോളിതാ മൂന്നാമത്തെ ക്ലാസ്സ് മുറിയും ഡിജിറ്റൽ ക്ലാസ്സ് റൂമാക്കി മാറ്റിയിരിക്കുന്നു. പ്രശസ്തി മോഹിച്ചല്ല. നാളെയുടെ നമ്മുടെ കുട്ടികൾക്ക് അറിവ് വിരൽ തു൩ിലെത്തിക്കാൻ ഒരു എളിയ ശ്രമം.
 
സ്കൂളിലെ അധ്യാപകനായ [[സിദിൻ ടി സി|ടി.സി സിദിൻ]] മാഷ് ആണ് ക്ലാസ് ഡിജിറ്റൽ ആക്കാനുള്ള മുഴുവൻ തുകയും കണ്ടെത്തിയത്.
[[പ്രമാണം:18431academicyear8.jpg|നടുവിൽ|ലഘുചിത്രം|ഡിജിറ്റൽ ക്ലാസ് ബഹു.എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു]]
 
 
            ഡിജിറ്റൽ ക്ലാസ്സ് മുറിയുടെ ഔപചാരിക ഉദ്ഘാടനം 11.8.2016 വ്യാഴം രാവിലെ 10 മണിക്ക് കോട്ടക്കൽ എം.എൽ .എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. PTA വാർഷിക റിപ്പോർട്ടിന്റെ പ്രകാശനം ഉപജില്ല ഓഫീസർ ശ്രീ പി.ജയപ്രകാശ് നിർവ്വഹിച്ചു.
[[പ്രമാണം:18431academicyera10.jpg|നടുവിൽ|ലഘുചിത്രം|വാർഷിക റിപ്പോർട്ട് ശ്രീ ജയപ്രകാശ് സർ നിർവ്വഹിക്കുന്നു .]]
 
==== അമ്മ ഡയറിയുടെ പ്രകാശനം ====
കുട്ടികളുടെ പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ രക്ഷിതാക്കൾ വലിയ റോൾ വഹിക്കേണ്ടതുണ്ട് .അതിനായി വിദ്യാലയം ഏർപ്പെടുത്തിയ നൂതന ആശയമാണ് അമ്മ ഡയറി
 
അമ്മ ഡയറിയുടെ പ്രകാശനം ഉപജില്ല ഓഫീസർ ഹുസൈൻ സർ നിർവ്വഹിച്ചു.
 
സ്ക്കൂൾ റേഡിയോ ഉദ്ഘാടനം സുബൈർ ടി.പി (വാർഡ് കൗൺസിലർ )നിർവ്വഹിച്ചു. മാനേജർ പ്രതിനിധി അബ്ദുൽ കരീം എം., മുഹമ്മദ് അമ്പലവൻ (പി.ടി.എ.പ്രസിഡന്റ്), കബീർ പട്ടാമ്പി എന്നിവർ ആശംസകൾ അറിയിച്ചു. സാജിദ് മങ്ങാട്ടിൽ അധ്യക്ഷം വഹിച്ച പരിപാടി മുഹമ്മദ് അഷ്റഫ് എം.കെ സ്വാഗതവും ഏലിയാമ്മ കെ.പി നന്ദിയും പറഞ്ഞ് അവസാനിപ്പിച്ചു.
[[പ്രമാണം:18431academic year 7.jpg|നടുവിൽ|ലഘുചിത്രം|അമ്മ ഡയറി പ്രകാശനത്തിൽ നിന്ന്]]
 
==== സ്വാതന്ത്ര്യദിനാഘോഷം ====
70-ാം  സ്വാതന്ത്ര്യ ദിനമാണ നമ്മൾ ആഘോഷിച്ചത് നമ്മുടെ വിദ്യാലയത്തിലും വിവിധ പ്രവർത്തനങ്ങൾ നടത്തി
 
സ്വാതന്ത്യദിനത്തിൽ രാവിലെ 9 മണിക്ക് ഹെഡ് മാസ്റ്ററുടെ നേതൃത്വത്തിൽ അസംബ്ലിയിൽ വാർഡ് കൗൺസിലർ ശ്രീ സുബൈർ ടി.പി പതാക ഉയർത്തി ആ സമയം എല്ലാ കുട്ടികളും ചേർന്ന് പൊങ്ങുക പൊങ്ങുക പൊൻ കൊടിയെ എന്ന് തുടങ്ങുന്ന പതാക ഗാനം ആലപിച്ചു ഹെഡ് മാസ്റ്ററും വാർഡ് കൗൺസിലറും സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികൾ നിർമിച്ച പതാകകളും പ്ലക്കാർഡുകളുമായി നെഹ്റുവിന്റെ വേഷമണിഞ കുട്ടിയുമായി റാലി നടത്തി. സ്കൂളിൽ എത്തിയ ശേഷം ദേശീയ ഗാനാലാപന മത്സരം നടത്തി. 1, 2 ക്ലാസ്സുകൾ ക്ലബു ചെയ്തും 3,4 ക്ലാസ്സുകൾ ക്ലബു ചെയ്തുമാണ് മത്സരം നടത്തിയത് 2 B ക്ലാസ്സ് ഒന്നാം സ്ഥാനം നേടി 3,4 ക്ലാസ്സിൽ നിന്ന് 4.A ക്ലാസ്സ് ഒന്നാം സ്ഥാനം നേടി. ശേഷം പഴശ്ശിരാജ സിനിമാ പ്രദർശനം നടത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പായസം നൽകി. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന ക്വിസ്സ് നടത്തി. എല്ലാ കുട്ടികളും സ്വാതന്ത്ര്യ ദിന ആൽബം നിർമിച്ചു.
 
==== ഓണാഘോഷം ====
കേരളത്തിന്റെ ദേശീയോത്‌സവമായ ഓണം കേരളമെങ്ങും ആഘോഷിച്ചപ്പോൾ വിവിധ പരിപാടികൾ നമ്മുടെ വിദ്യാലയത്തിലും നടത്തുകയുണ്ടായി
 
കുട്ടികൾ ക്ലാസ്സ് തലത്തിൽ ക്ലബ്ബ് ചേർന്ന് ഓണപ്പൂക്കളമൊരുക്കി ആദ്യത്തെ മത്സരത്തിൽ
 
2. B ക്ലാസ്സ് ഒന്നാം സ്ഥാനം നേടി
 
രണ്ടാമത്തെതിൽ 4A ക്ലാസ് ഒന്നാം സ്ഥാനം നേടി.
 
വിദ്യാലയത്തിൽ ഓണ സദ്യ കെങ്കേമമാക്കുന്നതിനായി ഒരോ ക്ലാസിലെ കുട്ടികൾ ഒരോ വിഭവങ്ങൾ തയ്യാറാകി കൊണ്ടുവരികയും സ്കൂളിൽ ബാക്കിയുള്ള വിഭവങ്ങൾ തയ്യാറാക്കുകയും അങ്ങനെ വിഭവ സമൃദ്ധമായ സദ്യ ഒരുക്കാൻ നമുക്ക് കഴിഞ്ഞു 4 ക്ലാസ്സിലെ നിഹാലിന്റെ ഉമ്മ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ ഒരു കുലവാഴപ്പഴവുമായി വന്നത് ശ്രദ്ധേയമായി സ്കൂളിൽ എത്തിയ നാട്ടുകാർക്കും കുട്ടികൾക്കും 12 വിഭവങ്ങളും പായസവും കൂട്ടി ഇലയിൽ ഭക്ഷണം വിളമ്പാൻ നമുക്ക് സാധിച്ചു കുട്ടികളുടെ വിവിധ ഓണക്കളികൾ നടത്തി. നഴ്സറി ക്ലാസ്സിലെ കുട്ടികൾക്ക് കസേരകളി, മിഠായി പെറുക്കൽ, കൂടാതെ  സുന്ദരിക്ക് പൊട്ട് തൊടൽ ,ലെമൺ സ്പൂൺ , ആനക്ക് വാലു വരക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക് സമ്മാനങ്ങൾ നൽകി.
[[പ്രമാണം:18431 2016 Academic year20.jpg|നടുവിൽ|ലഘുചിത്രം|സ്കൂളിൽ ഒരുക്കിയഓണസദ്യ ]]
 
==== അധ്യാപക ദിനം ====
ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്ര പതിയും രാണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ എസ് രാധാകൃഷ്ണന്റെ ജൻമദിനം രാജ്യമെങ്ങും സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നു. നമ്മുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസിലെയും കുട്ടികൾ ഒരു പിരീഡ് ഒരു കുട്ടി ക്ലാസ് എടുത്തു 1-ാം ക്ലാസ്സിലെ മാജിദ സാരിയുടുത്ത് ക്ലാസെടുത്തത് കുട്ടികൾക്ക് കൗതുകമായി
 
==== ബക്രീദ് ആഘോഷം ====
വിവിധ ആഘോഷങ്ങൾ പരിചയപ്പെടുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ പെരുന്നാൾ ആഘോഷം നടത്തി. കുട്ടികൾക്ക് പെരുന്നാളിന്റെ ഭാഗമായി മൈലാഞ്ചി ഇടൽ മത്സരം നടത്തി 1,2 ക്ലാസ്സിലെ കുട്ടികൾ ക്ലബ്ബ് ചെയ്തും 3,4 ക്ലാസ്സിലെ കുട്ടികൾ ക്ലബ്ബ് ചെയ്ത് ആണ് പരിപാടി നടത്തിയത് ഉച്ചയ്ക്ക് എല്ലാവർക്കും തേങ്ങാച്ചോറും കോഴിക്കറിയും പപ്പടവും നൽകി.
[[പ്രമാണം:18431 2016 Academic year21.jpg|നടുവിൽ|ലഘുചിത്രം|ബക്രീദ് ദിനത്തിൽ നടത്തിയ മൈലാഞ്ചി ഇടൽ മത്സരം]]
 
==== സ്കൂൾ കായികമേള ====
  കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വികാസത്തിനു വേണ്ടിയാണല്ലോ കായിക മേളകൾ സംഘടിപ്പിക്കുന്നത് നമ്മുടെ വിദ്യാലയത്തിൽ ഒക്ടോബർ 5,6 തിയതികളിൽ കായിക മേള നടത്തി. കുട്ടികളെ 3 ഗ്രൂപ്പായി തിരിച്ചിട്ടാണ് കായിക മേള നടത്തിയത് ഗ്രീൻ, റെഡ്, യലോ ഗ്രൂപ്പുകൾ ഒന്നും ,രണ്ടും , മൂന്നും സ്ഥാനങ്ങൾ നേടി
[[പ്രമാണം:18431 2016 Academic year24.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ കായികമേളയിലെ ഓട്ടമത്സരത്തിൽ നിന്നും]]
[[പ്രമാണം:18431 2016 Academic year25.jpg|ലഘുചിത്രം|സ്കൂൾ കായികമേളയിൽ പതാക ഉയരക്കുന്നു]]
 
 
 
 
 
 
 
 
 
 
 
==== സ്കൂൾ കലാമേള ====
സ്കൂൾ തല കലോത്സവം നവം൩൪ 2,3 തിയതികളിലായി നടത്തി കൂട്ടികളെ 3 ഗ്രൂപ്പായി തിരിച്ച് ഒരോ ഗ്രൂപ്പിനും ടീച്ചേഴ്സിനെ നിയമിച്ചു കലോത്സവം ശ്രീമതി ഫാരിസ ഹുസൈൻ( പട്ടുറുമാൽ ഫെയിം) നിർവഹിച്ചു. ചടങ്ങിൽ ശ്രീ സുബൈർ ടി.പി മുഖ്യതിഥിയായിരുന്നു [[ഏലിയാമ്മ.കെ.പി|ഏലിയാമ്മ കെ.പി]] സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഹമ്മദ് അഷ്റഫ് എം.കെ അധ്യക്ഷം വും [[ഫസീല കെ]] നന്ദിയും പറഞ്ഞു. രണ്ട് ദിവസമായി നടന്ന പരിപാടിയിൽ ഗ്രീൻ ഗ്രൂപ്പ് ഒന്നാം സ്ഥാനവും , ഗ്രൂപ്പ് രണ്ടാം സ്ഥാനവും ,യലോ ഗ്രൂപ്പ്  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 1, 2 സ്ഥാനങ്ങൾക്ക് എവറോളിംങ്ങ് ട്രോഫി പി.ടി.എ പ്രസിഡന്റ് അബ്ദുള്ള കോഴിക്കൽ നൽകി.
[[പ്രമാണം:18431 2016 Academic year23.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ കലാമേളയുടെ ഉദ്ഘാടനം ശ്രീമതി ഫാരിസ ഹുസൈൻ നിർവ്വഹിക്കുന്നു]]
[[പ്രമാണം:18431 2016 Academic year22.jpg|ലഘുചിത്രം|സ്കൂൾ കലാമേളയിൽ വിജയിച്ചവർക്ക് ട്രോഫി കൈമാറുന്നു]]
 
 
 
 
 
 
 
 
==== വീണ്ടെടുക്കാം മലയാളത്തെ ====
 
==== മലയാണ്മ ====
കേരള പിറവിയുടെ 60 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദി 1,4 ക്ലസ്സുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 60 വർഷത്തെ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കി. മലയാൺമ എന്ന് പേരു നൽകിയ കയ്യെഴുത്ത് മാഗസിന്റെ കവർ ചിത്രം ഒന്നാം ക്ലാസിലെ കുട്ടിയാണ് വരച്ചത് ബുക്ക് ബൈൻഡിങ് അനസ് അറസ് മാസ്റ്റർ നിർവ്വഹിച്ചു.
[[പ്രമാണം:18431 2016 Academic year26.jpg|നടുവിൽ|ലഘുചിത്രം|മലയാണ്മ വാർഡ് കൗൺസിലർ ടി.പി സുബൈർ പ്രകാശനം ചെയ്യുന്നു]]
 
==== ക്യാമ്പയിൻ ====
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വീണ്ടെടുക്കാം മലയാളത്തെ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു ദിവസം നീണ്ട് നിന്ന ക്യാമ്പയിൻപ്രശസ്ത കാർട്ടൂണിസ്റ്റ് കെ.വി എം ഉണ്ണി( മാതൃഭൂമി ) ഉദ്ഘാടനം ചെയ്തു. കുട്ടികളെകാർട്ടൂൺ ചിത്രം വരച്ച് രസിപ്പിച്ചു
[[പ്രമാണം:18431 2016 Academic year27.jpg|നടുവിൽ|ലഘുചിത്രം|വീണ്ടെടുക്കാം മലയാളത്തെ ക്യാമ്പയിൻ പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ കെ.വി.എം ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു]]
 
==== നാടൻ പാട്ട് ശിൽപശാല ====
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വീണ്ടെടുക്കാം മലയാളത്തെ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി ഒരു നാടൻ പാട്ട് ശിൽപശാല നടത്തി റിയാസ് മലപ്പുറം കുട്ടികൾക്ക് നാടൻ പാട്ട് ശിൽപശാല നടത്തി കുട്ടികളെ രസിപ്പിച്ചു. ഈ പരിപാടികൾ മലയാള ത്തിന്റെ പ്രധാന്യം മുറുകെ പിടിക്കുന്നതിനു സഹായകമാകും വിധമായിരുന്നു.
 
==== ലോക വിനോദ സഞ്ചാരദിനം ====
നമ്മുടെ വിദ്യാലയത്തിൽ കലാസാഹിത്യ വേദിയും മാതൃഭൂമി നന്മയും ഒത്ത് ചേർന്ന് ആയുർവേദത്തിന്റെ നാട്ടിൽ നിന്നും തുഞ്ചന്റെ നാട്ടിലേക്ക് എന്ന പേരിൽ ഒരു യാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഔപചാരികമായ ഉദ്ഘാടനം മാതൃഭൂമിയിലെ കെ.ജെ സ്റ്റീഫൻ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. അദ്ദേഹം കുട്ടികളോട് സംസാരിച്ചു. യാത്ര കുട്ടികൾക്ക് വളരെയധികം അറിവ് പകർന്ന് കിട്ടുന്നതായിരുന്നു. തുഞ്ചൻപറമ്പിൽ മലയാളവുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങൾ കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. തുടർന്ന് തിരുനാവായ മാമാങ്കം നടന്ന സ്ഥലം സന്ദർശിച്ചു. യാത്രക്ക് അനസ് ടി. ഗീതിക ,ഫസീല എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:18431 2016 Academic year28.jpg|ഇടത്ത്‌|ലഘുചിത്രം|ലോക വിനോദ സഞ്ചാര ദിനത്തിൻ്റെ ഭാഗമായുള്ള യാത്ര മാതൃഭൂമിയിലെ കെ ജെ സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18431 തുഞ്ചൻ പറമ്പ്.jpg|ലഘുചിത്രം|വിനോദ സഞ്ചാര ദിനത്തിൽ വിദ്യാർത്ഥികൾ തുഞ്ചൻ പറമ്പിൽ]]
 
 
 
 
 
 
 
==== ഫ്യൂച്ചർ സ്റ്റാർസ്നഴ്സറി ഫെസറ്റ് ====
 
 
നമ്മുടെ വിദ്യാലയം പുതിയ കെട്ടിടത്തിൽ പ്രവർത്തനം  ആരംഭിച്ചതിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ 24 ന് വിദ്യാലയത്തിലെ പ്രീ പ്രൈമറി ക്ലാസിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തിയ ക്ലാസ്സ് വളരെ മികവ് പുലർത്തി അംഗൺ വാടി കുട്ടികളുടെ പരിപാടി വളരെയധികം ശ്രദ്ധേയമായി. ജനപങ്കാളിത്തം കൊണ്ട് സദസ്സ് നിറഞ്ഞു കവിഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം കെ.കെ നാസർ ( മുനിസിപ്പൽ ചെയർമാൻ)നിർവ്വഹിച്ചു സാജിദ് മങ്ങാട്ടിൽ അധ്യക്ഷം വഹിച്ചു. പൂർവ്വ വിദ്യാർത്ഥികളിൽ SSLC +2 കുട്ടികളെ ആദരിച്ചു. ചടങ്ങിൽ  ശ്രീമതി ഫാരിസ ഹുസൈൻ പട്ടുറുമാൽ ഫെയിം , എ.ഇ.ഒ ശ്രീ ജയപ്രകാശ്, ശ്രീ ഹുസൈൻ എ ഇ ഒ മലപ്പുറം ശ്രീ അബ്ദുൽ കരീം, ശ്രീ സുബൈർ ടി.പി,ശ്രീ അബ്ദുള്ള കോഴിക്കൽ കബീർ പട്ടാമ്പി , ഇർഷാദ് സി.കെ. മുരളിധരൻ നായർ ,ഉനൈസ് ടി.പി തുടങ്ങി വർ ആശംസകൾ അർപിച്ച് സംസാരിച്ചു.
[[പ്രമാണം:18431 2016 Academic year29.jpg|ഇടത്ത്‌|ലഘുചിത്രം|സ്റ്റാർസ് ഫെസ്റ്റ് നഗരസഭ ചെയർമാൻ ശ്രീ .കെ .കെ നാസർ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18431 2016 Academic year 32.jpg|ലഘുചിത്രം|സ്റ്റാർസ് ഫെസ്റ്റിൽ ശ്രീമത ഫാരിസ ഹുസൈൻ സംസാരിക്കുന്നു]]
 
 
 
 
 
 
 
[[പ്രമാണം:18431 2016 Academic year 31.jpg|നടുവിൽ|ലഘുചിത്രം|സ്റ്റാർസ് ഫെസ്റ്റിൽ നിന്ന്]]
 
==== ക്രിസ്തുമസ് ആഘോഷം ====
യേശുജനിച്ച ഡിസംബർ 26 ക്രിസ്തുമസ് ആയി ആഘോഷിക്കുന്നു. യേശു ജനിച്ച സമയം മലാഖമാർ ആട്ടിടയൻമാർക്ക് മുന്നിൽ ഇങ്ങനെ പാടി. " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ... ഭൂമിയിൽ സമ്മനസ്സുള്ളവർക്ക് സമാധാനം " . ഇതു തന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശവും . വിദ്യാലയത്തിൽ ഇതിന്റെ സ്മരണ ഉണർത്തുന്നതിനായി സാന്താക്ലോസ്സിന്റെ വേഷമണിഞ്ഞ് കുട്ടികളും കേക്ക് മുറിച്ച ആഘോഷിച്ചു. പുൽകൂട് ഒരുക്കി ,കരോൾ ഗാനം പാടി ,പരിപാടികൾ വിപുലമായിരുന്നു.
[[പ്രമാണം:18431 ക്രിസ്തുമസ്.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ക്രിസ്തുമസ് ആഘോഷത്തിൽ നിന്ന്]]
 
 
 
==== യുട്യൂബ്  ചാനൽ ലോഗോ പ്രകാശനം ====
പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി കഴിഞ്ഞ 6 വർഷമായി റിഥം റേഡിയോ പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ തനതു പ്രവർത്തനങ്ങൾ ലോക ജനതക്കു മുമ്പിൽ എത്തിക്കുവാൻ യു ട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചു. റിഥം വിഷൻ എന്ന് പേരിട്ടിരിക്കുന്ന ചാനൽ ലോഗോ പ്രകാശനം കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ നാസർ നടത്തി. കുട്ടികളുടെ പരിപാടികൾ ചാനലിൽ നടന്നു വരുന്നു.
[[പ്രമാണം:18431 academic year 11.jpg|നടുവിൽ|ലഘുചിത്രം|റിഥം വിഷൻ ലോഗോ പ്രകാശനം ശ്രീ കെ.കെ നാസർ നിർവ്വഹിക്കുന്നു]]
 
==== അവസാന കുട്ടിയും മികവിലേക്ക് ====
ഈ വർഷത്തിലെ ദിശ എസ്.ആർ.ജി വാർഷികത്തിൽ എടുത്ത തീരുമാനമായിരുന്നു അവസാന കുട്ടിയെയും മികവിലെത്തിക്കുക എന്നത്. ലക്ഷ്യപ്രാപ്തിയിലേക്കെത്തിക്കുന്നതിനായി മലയാള തിളക്കത്തിന്റ ഉപജ്ഞാതാവായ ശ്രീ പൗലോസ് മാഷെ സ്കൂളിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ഒരു ദിവസം മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സ് എടുക്കുകയും ചെയ്തു. മുനിസിപാലിറ്റിയിലെ മറ്റ് വിദ്യാലയങ്ങളിലെ അധ്യാപകരും പങ്കെടുത്തു. മുനിസിപാലിറ്റി ചെയർമാൻ ശ്രീ കെ കെ . നാസർ പരിപാടി ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:18431 academic year 14.jpg|നടുവിൽ|ലഘുചിത്രം|പൗലോസ് മാഷ്ക്കുള്ള സ്നേഹോപഹാരം ശ്രീ കെ.കെ നാസർ കൈമാറുന്നു]]
 
==== പഠന യാത്ര ====
സ്കൂൾ പഠന യാത്രാ ക്ലബിന്റെ നേതൃത്വത്തിൽ ജനുവരി 25 ന് പഠന യാത്ര നടത്തി. കോഴിക്കോട് ജില്ലയിലെ കാപ്പാട്, കീർത്താസ്, സർഗ്ഗാലയ, പ്ലാനറ്റോറിയം എന്നിവ സന്ദർശിച്ചു. കുട്ടികൾക്ക് വിനോദത്തോടൊപ്പം വിജ്ഞാനപ്രദവുമായിരുന്നു പഠന യാത്ര .
[[പ്രമാണം:18431 academic year 15.jpg|നടുവിൽ|ലഘുചിത്രം|പഠനയാത്ര കുഞ്ഞാലി മരക്കാർ സ്മാരകത്തിൽ എത്തിയപ്പോൾ]]
 
==== വികസന ജാഥ ====
ഒരു ഗ്രാമത്തിന്റെ ഹൃദയ തുടിപ്പായി ആയിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ നമ്മുടെ വിദ്യാലയം പുതു ചരിത്രം കുറിക്കുകയാണ്. സമൂഹത്തിന്റെ ഉയർന്ന പ്രതീക്ഷക്കൊത്ത് അതിബൃഹത്തും സമഗ്രവുമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി. അന്തർദേശിയ നിലവാരത്തിലേക്ക് ഉയരുകയാണ് നമ്മുടെ സ്കൂൾ ഒന്നാം ക്ലാസ് ഒന്നാം തരം രണ്ട് ,മൂന്ന് , ക്ലാസ്സുകൾ ഡിജിറ്റൽ ക്ലാസ് മുറികൾ കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ വിദഗ്ത പരിശീലനം അക്കാദമിക രംഗത്ത് സമാനതകൾ ഇല്ലാത്ത പ്രവർത്തനത്തിലൂടെ അവസാന കുട്ടിയും മികവിലെത്തുക എന്നിവയൊക്കെയാണ് ലക്ഷ്യം വെക്കുന്നത്
 
ഭൗതിക രംഗത്തും അക്കാദമിക രംഗത്തും ഒരുപാട് മുന്നേറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് ഇനിയുള്ള കാര്യങ്ങൾ ഭൗതിക കൂട്ടായമയിലൂടെ പൂർത്തീകരിക്കേണ്ടതാണ്. പ്രദേശത്തെ ഏക പ്രൈമറി വിദ്യാലയമായ വില്ലൂർ എ.എം.എൽ.പി സ്കൂൾ നമുക്ക് ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാം. ഈ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ വേണ്ടി ഫെബ്രുവരി 25-ാം തിയതി വികസന സന്ദേശ ജാഥ നടത്തി. രാവിലെ 10 മണിക്ക് സെവൻസ്റ്റാർ ക്ലബ്ബ് പരിസരത്ത് വെച്ച് ജാഥയുടെ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽചയർമാൻ കെ.കെ നാസർ ഉദ്ഘാടനം ചെയ്തു വാർഡ് കൗൺസിലർ സുബൈർ ടി.പി അധ്യഷം വഹിച്ചു. ശ്രീമതി സുലൈഖാബി , കബീർ പട്ടാമ്പി, ഇർഷാദ് സി, അബ്ദുൽ കരീം എന്നിവർ ആശംസകൾ അർപിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ നന്ദിയും അർപിച്ചു. ജാഥക്ക് സിൽവർ സ്റ്റാർ ക്ലബ്ബ് പാപ്പായി തണൽ പാപ്പായി, എഫ് .സി. കല്ലഡ കോസ്മോസ് ഉദരാണി, നിര പറമ്പ്, അരിച്ചോ ൾ എന്നിവിടങ്ങളിൽ സീകരണം ലഭിച്ചു.
[[പ്രമാണം:18431 വികസന ജാഥ.jpg|ഇടത്ത്‌|ലഘുചിത്രം|കാൽനട വികസന ജാഥയിൽ നിന്ന്]]
[[പ്രമാണം:18431 വികസന ജാഥ 2.jpg|ലഘുചിത്രം|കാൽനട വികസന ജാഥ സമാപനകേന്ദ്രത്തിൽ ഡയറ്റ് ഫാക്കൽറ്റി ശ്രീ മുസ്തഫ സാർ സംസാരിക്കുന്നു]]
 
 
 
 
 
 
 
 
==== വികസന സെമിനാർ ====
2017 മാർച്ച് 5 ഞായറാഴ്ച 10 മണിക്ക് സ്കൂൾ വികസന സെമിനാർ നടന്നു. സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹു: കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ശ്രീ പ്രെഫസർ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ചടങ്ങിന് ശ്രീ സുബൈർ ടി.പി വാർഡ് കൗൺസിലർ അധ്യക്ഷം വഹിച്ചു. ശ്രീ സാജിദ് മങ്ങാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. വിദ്യാലയം മികവിന്റെ കേന്ദ്രം സമീപന രേഖ എന്ന വിഷയത്തിൽ ശ്രീ കെ കെ ശിവദാസൻ മാസ്റ്റർ വിദ്യാഭ്യാസ സമിത കോ ഓർഡിനേറ്റർ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ക്ലാസ് എടുത്തു. ശ്രീ ജയപ്രകാശ് പി(എ.ഇ.ഒ മലപ്പുറം) ശ്രീ ഹുസൈൻ പി(എ.ഇ.ഒ) മലപ്പുറം, ശ്രീ രാമകൃഷ്ണൻ ചെറുകുന്ന് ( ബി.പി. ഒ) മലപ്പുറം, ശ്രീ അബ്ദുൽ കരീം ( മാനേജർ പ്രതിനിധി) ശ്രീ കബീർ പട്ടാമ്പി, അബ്ദുള്ള കോഴിക്കൽ ശ്രീകുമാരൻ മാസ്റ്റർ, ശ്രീ ജി മുരളിധരൻ നായർ ശ്രീമതി ശിഖ, ശ്രീ ഉനൈസ് ടി.പി, ശ്രീ നിസാർ ,ശ്രീ റഫീഖ്, ശ്രീ മുഹമ്മദ് കുട്ടി , ശ്രീ സാദിഖ് എന്നിവരാണ് .
 
പിന്നീട് 5 ഗ്രൂപ്പുകൾ തിരിഞ് സെമിനാർ അവതരണം നടന്നു.
 
അക്കാദമികം അവതരണം ശ്രീമതി ഏലിയാമ കെ.പി
 
പ്രതികരണം ശ്രീ ജയാരകാശ് പി (എ ഇ  ഒ) ശ്രീ സുകുമാരൻ മാസ്റ്റർ, ശ്രീ സലിം
 
ഭൗതികം അവതരണം ഫസീല കെ.
 
പ്രതികരണം. ബിനു മാസ്റ്റർ
 
ആരോഗ്യം കായികം അവതരണം അനസ് ടി
 
പ്രതികരണം ശ്രീരാമകൃഷണൻ ചെറുകുന്ന്( ബി.പി.ഒ)
 
കലാ പ്രവൃത്തിപരിചയം അവതരണം സെൽവ എം.
 
പ്രതികരണം  ഇന്ദിര ടീച്ചർ( വിദ്യാരംഗം സബ് ജില്ലകൺവീനർ)
 
പാഠ്യേതര പ്രവർത്തനങ്ങൾ അവതരണം സുമയ്യാ ബി തയ്യിൽ
 
പ്രതികരണം  ശ്രീ രാജേഷ് മാസ്റ്റർ എൻ പി ശ്രീ ബാബു മാസ്റ്റർ
[[പ്രമാണം:18431 വികസന സെമിനാർ.jpg|നടുവിൽ|ലഘുചിത്രം|വികസന സെമിനാർ ശ്രീ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു]]
 
== 2017-18 ലെ പ്രവർത്തനങ്ങൾ ==
പ്രവേശനോത്സവം
 
അക്ഷരവെളിച്ചം നുകരാൻ പറന്നെത്തുന്ന കുഞ്ഞു പൂമ്പാറ്റകളെ വരവേൽക്കാനായിപി.ടി.എ പ്രസിഡൻ്റിൻ്റെയും അധ്യാപകരുടേയും നേതൃത്വത്തിൽ വിദ്യാലയം തോരണങ്ങളാൽ അലങ്കരിച്ചു. അക്ഷരദീപം തെളിയിച്ചു കൊണ്ടാണ് വാർഡ് കൗൺസിലർ ടി പി സുബൈർ പരിപാടി ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ പരിപാടികളും സംഘടിപ്പിച്ചിരുന്നു.നവാഗതർക്ക് സമ്മാനം നൽകി.
 
==== ജൂൺ 19 വായാനാദിനം ====
വായനാവാരാഘോഷവുമായി ബന്ധപ്പെട്ട് ശ്രീ മണമ്പൂർ രാജൻ ബാബു കുട്ടികൾക്ക് ക്ലാസെടുത്തു.വിദ്യാരംഗം ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സാജിദ് മങ്ങാട്ടിൽ നിർവഹിച്ചു.
അന്നേ ദിവസം വലിയപറമ്പ MSF ൻ്റെ വകയായി ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ പ്രകാശനം ചെയ്തു.ജൂൺ 21 ന് പുസ്തകറാലി നടത്തി .23 ന് ഉച്ചക്ക് വായനാദിന ക്വിസ്മത്സരം നടത്തി.
ഷമീമ ,ഷഹല ഷെറിൻ ഒന്നാം സ്ഥാനവും
റിദ,നിഹാന എന്നിവർ രണ്ടാം സ്ഥാനവും
ഷഹ്നാബ്, നെഹ്യാൻ എന്നിവർ മൂന്നാം സ്ഥാനവും നേടി.
 
==== വിദ്യാരംഗം പുരസ്കാരം      ====
അധ്യയന വർഷത്തിൽ മികച്ച വിദ്യാരംഗംപ്രവർത്തനങ്ങൾക്ക് മലപ്പുറം സബ് ജില്ലാ തലത്തിൽ നമ്മുടെ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി
 
==== ജൂലായ് 21 ചാന്ദ്രദിനം ====
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ നഹ് യാൻ -നീൽ ആംട്രോങ് ആയി എല്ലാ ക്ലാസിലും  എത്തി.സിദിൻ മാസ്റ്ററാണ് എല്ലാ ക്ലാസിലും നീൽ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B5%80%E0%B5%BD_%E0%B4%86%E0%B4%82%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%99%E0%B5%8D ആംസ്ട്രോങിനെ] പരിചയപ്പെടുത്തിയത്. റേഡിയോയിലൂടെ ചാന്ദ്രദിന പ്രഭാഷണം കുട്ടികളെ കേൾപ്പിച്ചു.ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
സ്വാതന്ത്രദിനത്തിന് ദേശഭക്തിഗാനാലാപനം നടത്തി.ക്വിസ് മത്സരവും നടത്തി.ക്ലാസ് തലത്തിൽ സ്വാതന്ത്ര്യ ദിനപതിപ്പുകൾ, [[കൊളാഷുകൾ]] രൂപപ്പെട്ടു.
 
==== സ്കൂൾ പാർലമെൻറ് ====
18.8.17 ന് സ്കൂൾ [https://ml.m.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%B2%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D പാർലമെൻ്റ്] തെരെഞ്ഞെടുപ്പ് നടന്നു. എലക്ഷൻ കമ്മീഷൻ സിദിൻ സാറിൻ്റെ നേതൃത്വത്തിലായിരുന്നു തെരെഞ്ഞെടുപ്പ്.'[https://ml.m.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 ജനാധിപത്യ] രീതിയിലുള്ള തെരെഞ്ഞെടുപ്പ്കുട്ടികൾക്ക് നല്ലൊരു അനുഭവമായി മാറി. 75 [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D വോട്ടോടെ] ഫാത്തിമ ഷമീമ സ്കൂൾ ലീഡറായി ചുമതലയേറ്റു.
 
==== ഓഗസ്റ്റ് 22 നാട്ടറിവു ദിനം ====
നാട്ടറിവു ദിനത്തിന് ഏലിയാമ്മ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഴയ തലമുറയുടെ ജീവിത രീതിയെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചുംമനസ്സി ലാക്കാനും വിലയിരുത്തുവാനും ഈ പരിപാടി വളരെ സഹായകരമായി. അന്നേ ദിവസം വൈകുന്നേരം ഏഴുമണിക്ക് വികസന സമിതി യോഗം ചേർന്നു.
സ്കൂൾ [https://en-m-wikipedia-org.translate.goog/wiki/Health_club?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc ഹെൽത്ത് ക്ലബ്ബ്] ഫുട്ബോൾ ടീം രൂപീകരിച്ചു.
 
==== ഡിജിറ്റൽ ക്ലാസ് റൂം ====
29. 8.17ന് 2 മണിക്ക് ഒന്നാം ക്ലാസ് ഒന്നാം തരം ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സാജിദ് മങ്ങാട്ടിൽ നിർവഹിച്ചു.
 
==== ഓണാഘോഷം ====
ക്ലാസ് തലങ്ങളിൽ വിദ്യാർത്ഥികൾ പൂക്കളം ഒരുക്കി. വിവിധ തരം ഓണക്കളികളും നടത്തി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം വി ത ര ണം ചെയ്തു
28-ാം തിയ്യതി ഓണസദ്യ നൽകി.
 
പെരുന്നാൾ ദിനാഘോഷം
28നു തന്നെ അമ്മമാർക്കും കുട്ടികൾക്കും മൈലാഞ്ചിയിടൽ മത്സരം നടത്തി
വിജയികൾക്കുള്ള സമ്മാനം പി.ടി.എ മീറ്റിംഗിൽ വിതരണം ചെയ്തു.
കായിക മേള.
സെപ്തംബർ 28ന് ഗംഗ, യമുന, കാവേരി എന്നീ ഗ്രൂപ്പുകളിൽ വാശിയേറിയ മത്സരം നടന്നു.
കൂടുതൽ പോയിൻ്റ് നേടി യ മുന. ഒന്നാം സ്ഥാനവും കാവേരി ഗ്രൂപ്പ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
കുട്ടികളുടെ ആരോഗ്യ വികാസവും മികച്ച കായിക താരങ്ങളെ കണ്ടെത്തലുമാണ് കായിക മേളയുടെ ലക്ഷ്യം പ്രധാനാധ്യാപകൻ അഷ്റഫ് മാസ്റ്റർ പതാക ഉയർത്തിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
 
==== കലാമേള ====
ഒക്ടോബർ 3 6 തിയതികളിലായി നടന്ന കലാമേള ഉദ്ഘാടനം  വാർഡ് കൗൺസിലർ ടി.പി സുബൈർ നിർവഹിച്ചു.മികച്ച നിലവാരത്തിലുള്ള കലോത്സവമാണ് നടന്നത്. കലാമേളയിലും ഏറ്റവും കൂടുതൽ പോയിൻറ് നേടിയത് യമുന ഗ്രൂപ്പ് തന്നെയാണ് ഗംഗ,കാവേരി ഗ്രൂപ്പുകൾ രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു.
 
മെഗാ ക്വിസ്.
എല്ലാ വെള്ളിയാഴ്ചകളിലും ക്വിസ് മത്സരങ്ങൾ നടത്താറുണ്ട്. തിങ്കൾ ഉച്ചക്ക് ശേഷം Today ,S word മത്സരവും നടത്തറ്റുണ്ട്.
[https://ml.m.wikipedia.org/wiki/%E0%B4%9C%E0%B5%BC%E0%B4%AE%E0%B5%BB_%E0%B4%AE%E0%B5%80%E0%B4%B8%E0%B4%BF%E0%B5%BD%E0%B4%B8%E0%B5%8D റുബല്ല] വാക്സിൻ ബോധവത്ക്കരണ ക്ലാസ്സ്
കുത്തിവെപ്പിന് വിമുകത കാണിച്ച വർക്ക് ബോധവത്കരണ ക്ലാസിലൂടെ കുത്തിവെപ്പ് നൽകി.
 
== 2018-19 അധ്യയന വർഷത്തെആ പ്രവർത്തനങ്ങൾ ==
 
==== ആമുഖം ====
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാവുകയാണ്.  ആടിയും പാടിയും ഉല്ലസിച്ചും ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന വിദ്യാർത്ഥികൾ കളി മുറ്റത്തേക്ക് എത്തുമ്പോൾ മതിയായ രീതിയിൽ സ്വാഗതം ചെയ്യാൻ ഓരോ സ്കൂളും തന്നാലാവും വിധം അധ്വാനിച്ചു കൊണ്ടിരിക്കുകയാണ്.
 
==== പ്രവേശനോത്സവം ====
നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി  മുഖ്യാതിഥികളുടെ  അഭാവത്തിൽ പ്രധാനാധ്യാപകൻ ശ്രീ അഷ്റഫ് മാസ്റ്റർ പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു. അക്ഷര കാർഡുകൾ, തോരണം, എന്നിവ കൊണ്ടലങ്കരിച്ച ഹാൾ നവാഗതരെ സ്വാഗതം ചെയ്തു .പാട്ടുപാടാനും കഥപറയാനും അവസരം നൽകിയും സമ്മാനങ്ങൾ നൽകിയും ആദ്യദിനം കുരുന്നുകൾക്ക് പുതുമയുള്ള അനുഭവങ്ങൾ നൽകാൻ പ്രവേശനോത്സവം കൊണ്ട് കഴിഞ്ഞു
 
 
 
==== വായനാദിനം ====
 
 
<nowiki>*</nowiki>ജൂൺ 19 വായനാദിനം* ഒരാഴ്ച കാലം നീണ്ടുനിന്ന വായനാദിന പരിപാടികൾ ഏലിയാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു തുടർന്ന് വിവിധ പരിപാടികൾ ആയ "പുസ്തക പൂ" കൈമാറൽ  "വായനാ മരം" ഒരുക്കൽ വായനാദിന ക്വിസ് വായനമത്സരം" തുടങ്ങിയ പരിപാടികളും നടന്നു.  വായനാവാര സമാപന ത്തിൻറെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം  പ്രശസ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു
[[പ്രമാണം:18431 18 19 1pg.jpeg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവ പരിപാടികളിൽ നിന്ന്]]
[[പ്രമാണം:18431 18 19 2.jpg|ലഘുചിത്രം|പകരം=|നടുവിൽ|വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനം ശ്രീ മുഹമ്മദ് പേരാമ്പ്ര നിർവ്വഹിക്കുന്നു]]
[[പ്രമാണം:SAVE 20220127 203913.jpg|ലഘുചിത്രം|പകരം=|നടുവിൽ|പരിപാടിയുടെ പോസ്റ്റർ]]
 
==== ഹായ് ഇംഗ്ലീഷ് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ====
 
 
21/7/18 ഹായ് ഇംഗ്ലീഷ് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനവും ഏകദിന ശില്പശാലയും നടന്നു. പരിപാടി വാർഡ് കൗൺസിലർ സുബൈർ ടി പി ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു  ശില്പശാലക്ക് റിയാസ് മാസ്റ്റർ   ശാക്കിർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി  . [https://olam.in/DictionaryML/ml/%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%B6%E0%B4%BE%E0%B4%B2 ശിൽപ്പശാലയിൽ] രൂപപ്പെട്ട ഉൽപ്പന്നങ്ങൾ ബിപിഒ ടോമി മാത്യു  സാർ [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B2%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC ക്ലസ്റ്റർ] കോഡിനേറ്റർ അസീസ് മാസ്റ്റർ എന്നിവർ ചേർന്ന്      പ്രകാശനം ചെയ്തു.
 
[[പ്രമാണം:18431 1819 4.jpg|നടുവിൽ|ലഘുചിത്രം|ഹലോ ഇംഗ്ലീഷ് പരിപാടികളിൽ നിന്ന്]]
 
==== മഴ നടത്തം ====
 
 
20/7/18    പഠന പ്രവർത്തനത്തിൻറെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികളും അധ്യാപകരും ചേർന്ന "മഴ നടത്തം" സംഘടിപ്പിച്ചു ."കല്ലട വയൽ "   "ഉദരാണി കുളം" എന്നീ സ്ഥലങ്ങളിലേക്കാണ് പഠനയാത്ര നടത്തിയത്.
[[പ്രമാണം:SAVE 20220128 080831.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ വിദ്യാർത്ഥികൾ കല്ലട വയലിൽ]]
[[പ്രമാണം:1843118196.jpg|ലഘുചിത്രം|വയൽ നിരീക്ഷണ പഠനത്തിൽ കുട്ടികൾ]]
 
 
 
 
==== ക്രിയേറ്റിവിറ്റി  ഗ്രൂപ്പ് ====
 
 
27-7-2018    സയൻസ് ദിനത്തോടനുബന്ധിച്ച് ക്രിയേറ്റിവിറ്റി [https://www.google.com/amp/s/www.manoramaonline.com/education/education-news/2020/02/03/kerala-entrance-things-to-know.amp.html എൻട്രൻസ് പരീക്ഷയും] APJ [https://ml.m.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF.%E0%B4%9C%E0%B5%86._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82 അബ്ദുൾ കലാം] അനുസ്മരണവും നടന്നു. പരിപാടി കോട്ടക്കൽ പി എച്ച്‌ സി യിലെ സെയ്ദ് ഫസൽ ഉദ്ഘാടനം ചെയ്തു.
 
[[പ്രമാണം:1843118197.jpg|നടുവിൽ|ലഘുചിത്രം|ക്രിയേറ്റിവിറ്റി ഗ്രൂപ്പ് പത്രവാർത്ത]]
 
 
==== സ്കൂൾ ഇലക്ഷൻ ====
 
 
2-8-18 ന് സ്കുൾ ഇലക്ഷൻ നടത്തുകയുണ്ടായി.തികച്ചും ജനാധിപത്യ രീതിയിൽ [https://en-m-wikipedia-org.translate.goog/wiki/Ballot?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc ബാലറ്റ് പേപ്പർ] ഉപയോഗിച്ച് നടന്ന [https://en.m.wikipedia.org/wiki/Election ഇലക്ഷൻ] കുട്ടികൾക്ക് നല്ല ഒരു അനുഭവമായി.
 
[[പ്രമാണം:1843118198.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ഇലക്ഷനിലെ വിവിധ രംഗങ്ങൾ]]
 
 
 
 
==== ഹിരോഷിമ ദിനം ====
 
[[പ്രമാണം:1843118199.jpg|നടുവിൽ|ലഘുചിത്രം|ഹിരോഷിമ ദിനത്തിൽ നിന്ന്]]അധ്യാപക ദിനം
5-9-18 ന്  [https://ml.m.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF_%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ദേശീയ അദ്ധ്യാപക ദിനം]
 
നം പ്രധാന അധ്യാപകൻ അഷ്റഫ് മാസ്റ്ററെ പൊന്നാടയണിയിച്ചു. മറ്റു അധ്യാപകർക്ക് റോസാപ്പൂ നൽകിയും ആചരിച്ചു
 
 
 
[[പ്രമാണം:18431181910.jpg|നടുവിൽ|ലഘുചിത്രം|അധ്യാപക ദിനത്തിൽ സ്കൂൾ പ്രധാനാധ്യാപകനെ ആദരിച്ചപ്പോൾ]]
 
 
 
==== പ്രവൃത്തി പരിചയ ശില്പശാല ====
22-9-18  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ പ്രവർത്തിപരിചയ ശിൽപ്പശാല സംഘടിപ്പിക്കുകയുണ്ടായി. ശില്പശാലയ്ക്ക് രണ്ടാം ക്ലാസിലെ രക്ഷിതാവായ സുൽഫത്ത് നേതൃത്വം നൽകി. വൈവിധ്യമാർന്ന കടലാസു പൂക്കൾ നിർമ്മാണം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു . സ്കൂൾ യൂട്യൂബ് ചാനൽ ആയ [https://www.google.com/search?q=rhythm+vision+Amlps&client=ms-android-vivo-rvo3&sxsrf=APq-WBsrwvj1LOxvFUsxhcjdjK7sYcXRVQ%3A1643531493529&ei=5Uz2YcbOH9eC4-EPtvybyAQ&oq=rhythm+vision+Amlps&gs_lcp=ChNtb2JpbGUtZ3dzLXdpei1zZXJwEAMyBwghEAoQoAEyBwghEAoQoAE6CQgjELADECcQEzoHCAAQsAMQEzoLCAAQsAMQCBAeEBM6DQgAELADEAgQChAeEBM6BggAEBYQHjoFCCEQoAFKBAhBGAFQlg9YuFZgjm9oAnAAeACAAdMBiAG_CpIBBTAuNC4zmAEAoAEByAEPwAEB&sclient=mobile-gws-wiz-serp റിഥം വിഷൻ] സിദിൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ഓരോ പ്രവർത്തനങ്ങളും വാർത്തയാക്കി ചാനലിൽ [https://www.google.com/search?client=ms-android-vivo-rvo3&sxsrf=APq-WBuBvUV3HAL8brSzBsPqKP5yK6dtSg:1643532116463&q=Load+up+meaning&sa=X&ved=2ahUKEwjLzemfitn1AhVQwzgGHQ9DAmsQ1QJ6BAgsEAE&biw=393&bih=848&dpr=2.75 അപ്‌ലോഡ്] ചെയ്തു
 
 
 
 
[[പ്രമാണം:18431181911.jpg|ഇടത്ത്‌|ലഘുചിത്രം|പ്രവൃത്തി പരിചയ ശിൽപശാല]]
[[പ്രമാണം:18431181912.jpg|നടുവിൽ|ലഘുചിത്രം|പ്രവൃത്തി പരിചയ ശിൽപശാല]]
 
 
==== ക്രിയേറ്റിവിറ്റി ഗ്രൂപ്പ് ഉത്ഘാടനം ====
 
 
ഒക്ടോബർ 6  സ്കൂൾ ക്രിയേറ്റിവിറ്റി ഗ്രൂപ്പ്  ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ നിർവഹിച്ചു.തുടർന്ന് ശ്രീ സുബ്രഹ്മണ്യൻ അരിയല്ലൂർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.
[[പ്രമാണം:18431181913.jpg|നടുവിൽ|ലഘുചിത്രം|ക്രിയേറ്റിവിറ്റി ഗ്രൂപ്പ് ഉദ്ഘാടന പരിപാടി]]
 
 
==== സ്കൂൾ കായികേ മേള ====
 
 
ഒക്ടോബർ 11  സ്കൂൾ കായികമേള മേള നടക്കുകയുണ്ടായി. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%B2%E0%B4%BF%E0%B5%BB വയലിൻ,][https://www.google.com/search?q=%E0%B4%B5%E0%B5%80%E0%B4%A3&oq=%E0%B4%B5%E0%B5%80%E0%B4%A3&aqs=chrome..69i57j0i512l2j0i131i433i512l2j0i512l4.3501j0j7&client=ms-android-vivo-rvo3&sourceid=chrome-mobile&ie=UTF-8 വീണ,][https://www.google.com/search?q=%E0%B4%A4%E0%B4%82%E0%B4%AC%E0%B5%81%E0%B4%B0%E0%B5%81&oq=&aqs=chrome.3.69i177j35i39i362l14...14.-1j0j7&client=ms-android-vivo-rvo3&sourceid=chrome-mobile&ie=UTF-8 തമ്പുരു] എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളാക്കി  തിരിച്ചിട്ടാണ് പരിപാടി നടത്തിയത്.
 
[[പ്രമാണം:18431181914.jpg|ഇടത്ത്‌|ലഘുചിത്രം|കായിക മേളയിൽ നിന്ന്]]
[[പ്രമാണം:18431181915.jpg|നടുവിൽ|ലഘുചിത്രം|കായിക മേള ]]
 
 
 
==== കേരളപ്പിറവി ദിനം ====
 
 
നവംബർ 1
 
കേരളപ്പിറവി ദിനത്തിൻറെ ഭാഗമായി കോട്ടക്കൽ നഗരസഭയും [https://ml.m.wiktionary.org/wiki/%E0%B4%B8%E0%B4%82%E0%B4%AF%E0%B5%81%E0%B4%95%E0%B5%8D%E0%B4%A4%E0%B4%82 സംയുക്തമായി] പ്രസംഗ മത്സരം സംഘടിപ്പിക്കുകയുണ്ടായി. പരിപാടി ശ്രീ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു.സുബൈർ ടി.പി അധ്യക്ഷത വഹിച്ചു.തുടർന്ന് 7 സ്കൂളുകളിലെ കുട്ടികൾ മത്സരത്തിൽ  പങ്കെടുത്തു. തികച്ചും വ്യത്യസ്തമായ  ഒരു പരിപാടി ആയിരുന്നു ഇത്.
[[പ്രമാണം:18431181917.jpg|നടുവിൽ|ലഘുചിത്രം|കേരളപ്പിറവി ദിനം - പ്രസംഗ മത്സരം]]
 
====  ശിശുദിനം ====
 
നവംബർ 14
 
ശിശു ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്തേക്ക് ശിശുദിന സന്ദേശ റാലി നടത്തി. "ഞാനും ചാച്ചാജി" എന്ന പേരിൽ ഒരു പറ്റം ചാച്ചാജിമാർ അണിനിരന്നു പരിപാടി നടത്തുകയുണ്ടായി. തുടർന്ന് കുട്ടികൾക്ക് പായസ വിതരണം നടത്തി.
[[പ്രമാണം:18431181918.jpg|ഇടത്ത്‌|ലഘുചിത്രം|ശിശിദിന പരിപാടിയിൽ നിന്ന്]]
[[പ്രമാണം:18431181919.jpg|നടുവിൽ|ലഘുചിത്രം|ശിശുദിന പരിപാടിയിൽ നിന്ന്]]
 
==== സ്കൂൾ ദിനം ====
നവംബർ 24
 
സ്കൂൾ ദിനത്തിൻറെ ഭാഗമായി കെ ജി രക്ഷിതാക്കൾക്ക് അഡാർ കിച്ചൺ എന്ന പേരിൽ പാചകറാണി മത്സരവും, സൗന്ദര്യറാണി, ബലൂൺ പൊട്ടിക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടത്തുകയുണ്ടായി.
[[പ്രമാണം:18431181920.jpg|ലഘുചിത്രം|ബാനർ]]
 
[[പ്രമാണം:18431181921.jpg|ഇടത്ത്‌|ലഘുചിത്രം|ഒരു അഡാർ കിച്ചൺ സമ്മാന ദാനം]]
 
 
 
 
 
 
==== നാടൻ പാട്ട് ശിൽപശാല ====
 
ഡിസംബർ 19 വിദ്യാരംഗം കലാ സാഹിത്യവേദി നാടൻപാട്ട് ശില്പശാല ശ്രീ രവീന്ദ്രൻ മേപ്പയ്യൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.വിവിധ നാടൻ പാട്ടുകളും വായ്ത്താരികളുമായി നടന്ന ശില്പശാല ഓരോ കുട്ടികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതാ യിരുന്നു.<br />
[[പ്രമാണം:18431181922.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181923.jpg|നടുവിൽ|ലഘുചിത്രം|നാടൻപാട്ട് ശിൽപശാല]]
 
 
 
 
==== മുഖാമുഖം ====
 
 
 
[[പ്രമാണം:18431181924.jpg|ഇടത്ത്‌|ലഘുചിത്രം|പോസ്റ്റർ]]
[[പ്രമാണം:18431181925.jpg|നടുവിൽ|ലഘുചിത്രം|മുഖാമുഖം പരിപാടിയിൽ നിന്ന്]]
 
[[പ്രമാണം:18431181926.jpg|ഇടത്ത്‌|ലഘുചിത്രം|ശ്രീ മണ്ണഴി മോഹൻ മാഷുമായി ഫാത്തിമ ഷഹമ നടത്തിയ അഭിമുഖം]]
 
 
 
 
 
 
 
 
==== ക്രിസ്തുമസ് ആഘോഷം ====
 
ഡിസംബർ 21 ക്രിസ്മസ് പരിപാടിയും കെ ജി ഫെസ്റ്റും നടത്തുകയുണ്ടായി.
[[പ്രമാണം:18431181927.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181928.jpg|നടുവിൽ|ലഘുചിത്രം]]
 
==== പഠന യാത്ര ====
 
 
ജനുവരി 10 വയനാട്ടിലേക്ക് സ്കൂൾ പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. 46 കുട്ടികളും 10 അധ്യാപകരും അടങ്ങുന്ന ഒരു ടീം ആണ് പഠന യാത്രയ്ക്കായി പോയത്. തികച്ചും വിജയകരമായ ഒരു ട്രിപ്പ് ആയിരുന്നു ഇത്.
 
==== ബോധവത്കരണ ക്ലാസ് ====
 
 
ജനുവരി 14 രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്  സംഘടിപ്പിക്കുകയുണ്ടായി. "മാസി ഡെന്റൽ ക്ലിനിക്കിലെ" ഡോക്ടർ മുസവ്വിർ ദന്ത രോഗവുമായി ബന്ധപ്പെട്ട് ക്ലാസ്സ് നൽകി .പരിപാടി സ്കൂൾ പിടിഎ പ്രസിഡണ്ട് ഇർഷാദ് ഉദ്ഘാടനം ചെയ്തു. ഭൂരിഭാഗം രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
[[പ്രമാണം:18431181929.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181930.jpg|നടുവിൽ|ലഘുചിത്രം]]
 
==== സഹവാസ ക്യാമ്പ് ====
 
 
17/1/19 മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്ക് സഹവാസ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി 3 section കളിലായി  നടന്ന ക്യാമ്പ് വിദ്യാരംഗം കൺവീനർ ശ്രീ സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ section ആടാം പാടാം നാടക കളരിയിൽ ശ്രീ കൃഷ്ണരാജ് സാറും രണ്ടാമത്തെ section നായ നിറക്കൂട്ടിൽ ശ്രീ മനോജ് മാസ്റ്റർ കുട്ടികൾക്ക് ചിത്രംവര പരിചയപ്പെടുത്തികൊടുത്തു.ഈ സെക്ഷന്റെ അവസിനത്തിൽ ക്ലാസിലെ എല്ലാ കുട്ടികളും ചിത്രങ്ങൾക്ക് അനുയോജ്യമായ കളർനൽകുകയും ചെയ്തു മൂന്നാമത്തെ സെക്ഷനായ കുട്ടിയും കോലും പ്രവീൺ കോട്ടക്കൽ കുട്ടികൾക്ക് വിവിധ നാടൻകളികൾ പരിചയപ്പെടുത്തുകയും ചെയ്തു .അവസാന സെക്ഷനായ മാനം നോക്കാം  ശ്രീ ബ്രിജേഷ് മലപ്പുറം ക്ലാസെടുത്തു.ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും പരിചയപ്പെടുത്തുകയും വാന നിരീക്ഷണം നടത്തുകയും ചെയ്തു.
 
ക്യാമ്പ് മലപ്പുറം BPO ശ്രീ ടോമിമാത്യു സാർ വാർഡ് കൗൺസിലർ PTA പ്രസിഡന്റ് രക്ഷിതാക്കൾ എന്നിവർ സന്ദർശിച്ചു
 
[[പ്രമാണം:18431181931.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181932.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18431181933.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181934.jpg|നടുവിൽ|ലഘുചിത്രം]]
 
==== പഠനോത്സവം ====
 
28/1/19  പഠനോൽസവം ഒരുനാടിന്റെ ഉത്സവ പ്രതീതിയിൽ  ഉദരാണിപറബ് മൂന്നാം ക്ലാസിലെ മുനവ്വിറയുടെ വീട്ടിൽ നിന്നും ആരംഭിച്ചു 6 ദിവസങ്ങളിലായി നടന്ന പരിപാടി ശ്രീ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വലിയപറബ്. വില്ലൂർ. പാപ്പായി. സബാൻ.നിരപറബ്. എന്നിവിടങ്ങളിൽ പഠനോത്സവം നടന്നു .എല്ലാ സ്ഥലങ്ങളിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിറസാനിധ്യം പരിപാടിയെ വർണാഭമാക്കി.മലപ്പുറം AEO ഇക്ബാൽ സാർ വിവിധ  വാർഡ് കൗൺസിലർമാർ  PTA പ്രസിഡന്റ് തുടങ്ങിയവർ പരിപാടി സന്ദർശിച്ചു പൂർണ്ണമായും ഗ്രീന് പ്രോട്ടോകോൾ പാലിച്ച് നടത്തിയ അലങ്കാര ങ്ങളും. കുട്ടികളുടെ സമ്മാനങ്ങളും. ഭക്ഷണവും. രക്ഷിതാക്കളുടെ പങ്കാളിത്തം വിളിച്ചോതുന്നതിനുള്ള തെളിവുകളായിരുന്ന.
[[പ്രമാണം:18431181935.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181936.jpg|ലഘുചിത്രം]]
 
 
 
 
 
 
 
 
==== മാതൃഭാഷാദിനം ====
 
 
21/2/19. മാതൃഭാഷാ ദിനത്തിന്റെ ഭാഗമായി  മണ്ണഴി മോഹനൻ മാഷിന്റെ നേതൃത്വത്തിൽ അമ്മ മലയാളം ക്യാമ്പിൻ സമാപനവും ശിൽപശാലയും നടന്നു ഒരു കുട്ടി ഒരുകൈ എഴുത്തുമാസിക പദ്ധതിയുടെ ഭാഗമായി വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള മുഴുവൻ കുട്ടികളും കയ്യെഴുത്ത് മാസിക തയ്യാറാക്കുകയും  അതീന്റെ പ്രകാശനം നടക്കുകയും ചെയ്തു . ഈ പരിപാടിയിൽ എൽകെജി യുകെജി കുട്ടികളുടെ എജു ക്യാമ്പ് ടാലൻറ് എക്സാം  പരീക്ഷയിൽ  ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടന്നു .
[[പ്രമാണം:18431181937.jpg|നടുവിൽ|ലഘുചിത്രം]]
 
==== മെഗാ ക്വിസ് ====
 
 
21/3/19 മെഗാക്വിസ് ഫൈനൽ മത്സരം നടത്തി കോട്ടൂർ സ്കൂൾ അധ്യാപകൻ ശ്രീ രമേഷൻ മാസ്റ്റർ ക്വിസ്സിന് നേതൃത്വം നൽകി ഫൈനൽ റൗണ്ടിൽ എത്തിയ 11 കുട്ടികൾ ക്വിസ്സിൽ മാറ്റുരച്ചു ആവേശ്വജ്വലമായി നടന്ന പരിപാടിയുടെ അവസാന റൗണ്ടിൽ 4 A ക്ലാസിലെ അനഘ kp ഒന്നാം സ്ഥാനത്തോടെ സൈക്കിൾ കരസ്ഥമാക്കി 
 
==== യാത്രയയപ്പും വാർഷികാഘോഷവും ====
 
29/3/19. വെള്ളിഴാഴ്ച വിദ്യാലയത്തിന്റെ 95 മത് വാർഷികവും സ്കൂൾ പ്രധാനാധ്യാപകൻ അഷ്റഫ് മാസ്റ്ററുടെ യാത്രയയപ്പും നടന്നു
 
പരിപാടി കവി എൻ സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു കൗൺസിലർമാരായ സാജിദ് മങ്ങാട്ടിൽ. സുബൈർ ടിപി. അബ്ദുറഹീം.കൂടാതെ പരിപാടിയിൽ നാട്ടിലെ വിശിഷ്ട വൃക്തിത്വങ്ങളും പങ്കെടുത്തു
 
കുട്ടികളുടെ കലാപാടികളും കാലിക്കറ്റ്  വിഫോർയു. അവതരിപ്പിച്ച മെഗാഷോയോടും കൂടി പരിപാടി അവസാനിപ്പിച്ചു
 
 
 
 
[[പ്രമാണം:18431181939.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181942.jpg|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== 2019-20 അദ്ധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് ==
 
==== ആമുഖം ====
            വർത്തമാനകാലത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ജനതയ്ക്ക് കടന്നുപോയ വഴികളും വരാനിരിക്കുന്ന പ്രതീക്ഷകളും മുന്നോട്ടുള്ള പ്രവർത്തനത്തിന് ആക്കം കൂട്ടുന്നവയാണ്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഐടി മേഖലകളിലും അങ്ങനെയങ്ങനെ വേറിട്ട മാതൃക സൃഷ്ടിച്ചു കൊണ്ടുള്ള മുന്നേറ്റം കേരള മോഡൽ ആയി മാറിയിരിക്കുന്നു.
 
ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ...
 
ലോകത്തിലെ വിവിധ കോണുകളിൽ സന്ദർശിച്ച കേരളത്തിലെത്തിയ ശ്രീ [https://en-m-wikipedia-org.translate.goog/wiki/Swami_Vivekananda?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc സ്വാമി വിവേകാനന്ദൻ] നമ്മുടെ നാടിനെ  വിശേഷിപ്പിച്ചത് ഭ്രാന്താലയം എന്നായിരുന്നു. അതിനർത്ഥം അദ്ദേഹം സഞ്ചരിച്ച മറ്റ് സ്ഥലങ്ങളെല്ലാം ഇതിനേക്കാൾ വികസനം ആയിരുന്നു എന്നല്ല. അയിത്തവും അനാചാരങ്ങളും അസമത്വവും ഉറഞ്ഞുതുള്ളിയ നാടിന്റെ പരിതാപകരമായ അവസ്ഥ കണ്ടു കൊണ്ടാണ് അദ്ദേഹം കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്.
 
           ഭ്രാന്താലയത്തിൽ നിന്നും കേരള മോഡലിലേക്കുള്ള  വളർച്ചക്ക് സഹായകമായ നവോത്ഥാനനായകർ ഉഴുതുമറിച്ചിട്ട കേരള മണ്ണിന്റെ  ഗ്രാമങ്ങളായ ഗ്രാമങ്ങളിൽ പൊതുവിദ്യാലയം എന്ന വിത്ത് എറിഞ്ഞതിന്റെ വിളവാണ് [https://en-m-wikipedia-org.translate.goog/wiki/Kerala_model?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc കേരള മോഡൽ] .
 
        എന്റെ ആവശ്യത്തിനുവേണ്ടി അല്ല സാമൂഹിക വളർച്ചയ്ക്ക് എന്നാൽ കഴിയുന്നത് എന്ന ബോധ്യത്തോടെ കൂടി പിൻതലമുറക്കാർ കെട്ടിപ്പൊക്കിയതാണ് നമ്മുടെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 പൊതു വിദ്യാലയങ്ങൾ]. സാമ്പത്തിക ലാഭം നോക്കാതെ  അറിവ് എന്ന ശക്തി തലമുറകൾക്ക് കൈമാറണമെന്ന ചിന്തയാണ് പൊതുവിദ്യാലയ ത്തിന്റെ  വളർച്ചയുടെ അടിസ്ഥാന ഘടകങ്ങളിലൊന്ന് .
 
            ഇന്ന് എവിടെ എത്തി നിൽക്കുന്നു നമ്മുടെ വിദ്യാഭ്യാസം. ഓരോരുത്തർക്കും നടന്നെത്താവുന്ന സ്ഥലങ്ങളിൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B4%A3%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%BF അംഗനവാടികൾ], പ്രൈമറി അപ്പർ പ്രൈമറി വിദ്യാലയങ്ങൾ, ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാലയങ്ങൾ, ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു കോളേജ്, താൽപര്യത്തിനനുസരിച്ച് പഠിക്കാനുള്ള [https://www.manoramaonline.com/education/education-news/2020/09/26/free-job-oriented-courses.html തൊഴിലധിഷ്ഠിത കോഴ്സുകൾ], മെഡിക്കൽ കോളേജുകൾ, എൻജിനീയറിങ് കോളേജുകൾ... [https://wiki.kssp.in/index.php?title=%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82_-_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82_%E0%B4%95%E0%B4%9F%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%82&mobileaction=toggle_view_desktop വിദ്യാഭ്യാസ വികസനം] പൂർത്തിയായി എന്നല്ല ഇതിനർത്ഥം ഇനിയും കടമ്പകൾ ഏറെയുണ്ട്.
 
             ഇതിനിടയിൽ [https://en-m-wikipedia-org.translate.goog/wiki/Neoliberalism?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc നവലിബറൽ നയങ്ങളുടെ] വരവിനെ തുടർന്ന് മേൽപ്പറഞ്ഞ വിദ്യാഭ്യാസ രീതിയിൽ നിന്നും വിദ്യാഭ്യാസ മേഖലയിലേക്ക് സ്വകാര്യസ്ഥാപനങ്ങൾ കയറി വരികയും കച്ചവട വൽക്കരണവും വർഗീയ വൽക്കരണവും കടന്നുകയറുകയും അതിന്റെ ഫലമായി പൊതു വിദ്യാഭ്യാസത്തിന് മങ്ങലേൽക്കുകയും ചെയ്തു.
 
       ഈ ഒരു ഘട്ടത്തിലാണ് കേരളത്തെ കേരള മോഡൽ ആക്കാൻ സഹായിച്ച പൊതുവിദ്യാലയങ്ങളുടെ ഗതകാല പ്രതാപം തിരിച്ചു പിടിക്കുന്നതിനും മതനിരപേക്ഷ [https://en-m-wikipedia-org.translate.goog/wiki/Neoliberalism?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc ജനാധിപത്യ] വിദ്യാഭ്യാസത്തെ സംരക്ഷിക്കാനും [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം] നമ്മുടെ സർക്കാർ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസരംഗത്തെ ഭൗതിക, [https://schoolwiki.in/%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC_%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B5%BB_. അക്കാദമിക], സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചു  ചരിത്രത്തോട് നീതി പുലർത്തിയും മാറ്റിയെടുക്കുകയാണ് ലക്ഷ്യം. വലിയ മാറ്റങ്ങൾ ആണ് ഇതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ഉണ്ടായത്. ഭൗതിക സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ, അക്കാദമികമായ മുന്നേറ്റങ്ങളെയെല്ലാം പരിഗണിച്ച് ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ തിരിച്ചെത്തിയത്.
 
           [https://edumission.kerala.gov.in/?page_id=1734 ജൈവവൈവിധ്യ പാർക്ക്,] [https://haritham.kerala.gov.in/2018/06/06/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82-%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8B/ ഹരിതോത്സവം], [https://schoolwiki.in/%E0%B4%B9%E0%B4%B2%E0%B5%8B_%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%80%E0%B4%B7%E0%B5%8D_. ഹലോ ഇംഗ്ലീഷ്], [https://mentorskerala.blogspot.com/2017/01/blog-post_15.html മലയാളത്തിളക്കം], ഗണിതവിജയം, ശാസ്ത്രരംഗം, ടാലന്റ് ലാബ്, തുടങ്ങി വേറിട്ട നിരവധി അക്കാദമിക പ്രവർത്തനങ്ങളുടെ കൂടെ എല്ലാ ക്ലാസ്സുകളും [https://www.google.com/amp/s/malayalam.gizbot.com/amphtml/news/kerala-introduced-high-tech-classrooms-in-schools-part-of-kite-project-018997.html ഹൈടെക്] ആക്കുവാനും കഴിഞ്ഞത് യജ്ഞത്തിന്റെ നേട്ടങ്ങളാണ്.
 
          നമ്മുടെ വിദ്യാലയവും ഈ നേട്ടങ്ങൾക്കെല്ലാം നേർ സാക്ഷിയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ  യജ്ഞത്തിന്റെയും സ്കൂളിന്റെ തനത് പ്രവർത്തനങ്ങളിലൂടെയും വേറിട്ട പ്രവർത്തനങ്ങളാണ് പാഠ്യപാഠ്യേതര രംഗങ്ങളിൽ എന്നും നമ്മുടെ വിദ്യാലയം നടത്തുന്നത്. പ്രവേശനോത്സവം മുതൽ പഠനോത്സവം വരെയുള്ള വിവിധ പരിപാടികളിൽ ഈ വൈവിധ്യത്തെ കാണാൻ നമുക്ക് കഴിയും. രക്ഷിതാക്കൾക്കും കുട്ടികൾക്കും വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഉള്ള ക്ലാസുകൾ, കലാമേളയിലെ യും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82 ശാസ്ത്രമേള]യിലെ യും പങ്കാളിത്തവും വിജയവും മികച്ച എൽഎസ്എസ് പരിശീലനം തുടങ്ങി പ്രവർത്തനങ്ങൾ ഏറെയാണ്. എന്തിനും ഏതിനും മുന്നിൽ നിന്ന് നയിക്കുന്ന പിടിഎ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സ്കൂൾ വികസനത്തിനായി തോളോട് തോൾ ചേർന്നാണ്  പിടിഎ പ്രവർത്തനം നടത്തുന്നത്. സ്കൂൾ വികസന കിറ്റ് മറ്റ് വിദ്യാലയങ്ങൾക്ക് തന്നെ മാതൃകയാണ്. ഓണാഘോഷവും, കുട്ടിയോടൊപ്പം ഞാനും, [https://ml.m.wikipedia.org/wiki/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 ഹരിതവിദ്യാലയ] പ്രവർത്തനങ്ങളെല്ലാം ഇതിൽ ചിലതുമാത്രം. നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ നമ്മുടെ വിദ്യാലയത്തെ മാതൃക വിദ്യാലയങ്ങളിൽ ഒന്നാക്കി മാറ്റാൻ കഴിയും എന്നതിൽ ഒരു സംശയവുമില്ല.
 
            പ്രിയരേ ലോകജനതയെ പിടിച്ചുകുലുക്കിയ ഒരു മഹാമാരിയെ അതിജീവിച്ചു കൊണ്ടിരുന്ന ഒരു ഘട്ടം കൂടിയാണ് കടന്നു പോയത്. അവിടെയും കേരള മോഡൽ മാതൃകയായി എന്നത് ഈ സന്ദർഭത്തിൽ എടുത്തുപറയേണ്ടതുണ്ട്. അപ്രതീക്ഷിതമായി വന്ന അവധിയും തുടർന്നുണ്ടായ സംഭവവികാസങ്ങളും കഴിഞ്ഞ അക്കാദമിക വർഷത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. തുടർന്നുവരുന്ന അക്കാദമിക വർഷം ഇവ തരണം ചെയ്യാനുള്ളത് ആവട്ടെ എന്ന് ആശംസിച്ചുകൊണ്ട് പ്രവർത്തന റിപ്പോർട്ടിലേക്ക് കടക്കട്ടെ
[[പ്രമാണം:18431 2019 -20 academic year 73.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രധാന അധ്യാപകനായി ടി.സി സിദിൻ മാഷ് ചുമതലയേൽക്കുന്നു]]
 
==== എസ് ആർ ജി വാർഷികം ====
   
 
          1/6/ 2019 ന് സ്കൂളിൽ
 
SRG,PTA എക്സിക്യൂട്ടീവ് സംയുക്ത യോഗം നടത്തി. ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഫസീല പി അവതരിപ്പിച്ചു. ഉദ്ഘാടന ക്ലാസെടുത്തത് ഡോക്ടർ രജനി സുബോധ്  ( [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%80%E0%B4%B2%E0%B4%A8_%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%82 ഡയറ്റ്] മലപ്പുറം ) ആയിരുന്നു. ഏതൊരു സ്ഥാപനത്തിന്റെ യും  ഉയർച്ചയ്ക്ക് എല്ലാവരുടെയും സഹകരണം അത്യാവശ്യമാണെന്ന് ഉദ്ബോധിപ്പിച്ചു. നമ്മുടെ മാസ്റ്റർപ്ലാനിൽ ഉള്ള കാര്യങ്ങൾ ആണ് ഈ വർഷത്തെ അധ്യാപക പരിശീലനത്തിൽ കൊടുത്തത് എന്നറിയിച്ചു. അതായത് ഓരോ കുട്ടിയേയും [https://en-m-wikipedia-org.translate.goog/wiki/International_standard?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc അന്താരാഷ്ട്ര നിലവാരത്തിലേക്ക്] എത്തിക്കുക എന്നതാണ്. കൂടാതെ [https://keralakaumudi.com/news/news.php?id=373609&u=education-373609 പഠന വിടവ്] വരുത്താതെ ഓരോരുത്തരെയും ശ്രദ്ധിക്കുന്ന കാര്യവും ഓർമ്മപ്പെടുത്തി. ലണ്ടനിലെ നെയിംസ് നദി വിഷയമായ കഥ പറഞ്ഞ് അതിനെ  ഏറ്റവും ശുദ്ധജല നദിയായി മാറ്റിയ എൻജിനീയറുടെ കഥ പോലെ പുതിയ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും ഒപ്പം നിന്നാൽ വിദ്യാലയത്തെ വലിയ നിലയിൽ ആക്കാം  എന്ന് ബോധ്യപ്പെടുത്തി. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ ടി പി സുബൈർ ഇന്നത്തെ കുട്ടികളിൽ വായന മാത്രമല്ല സംസാരം പോലുമില്ലാത്ത അവസ്ഥയാണ് മൊബൈൽഫോണുകൾ പോലെയുള്ള ഉപകരണങ്ങൾ കൊണ്ട് ഉണ്ടാകുന്നത് എന്നും അത് മാറ്റി കുട്ടികളെ നേർവഴിക്കു നയിക്കാൻ അധ്യാപക സമൂഹത്തിനെ കഴിയൂ അതിനായി നല്ല മാതൃകകൾ കൊടുക്കണം. കുട്ടികളെ നേരായി നയിക്കാൻ രക്ഷിതാക്കൾക്കും നല്ല ക്ലാസ്സുകൾ നൽകണമെന്നും അഭിപ്രായപ്പെട്ടു.
 
         മുനിസിപ്പൽ തല  പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ ആണെന്നും വിവിധ പരിപാടികളോടെ ഭംഗിയാക്കണമെന്നും  തീരുമാനമെടുത്തു. ഉച്ചയ്ക്കുശേഷം വാർഷിക കലണ്ടർ ചർച്ച നടത്തി. ഈ വർഷത്തെ പ്രവർത്തന ചുമതലകൾ ഹെഡ്മാസ്റ്റർ ഓരോരുത്തർക്കായി വിഭജിച്ചു നൽകി.
 
==== പ്രവേശനോത്സവം ====
<gallery mode="packed">
പ്രമാണം:18431 2019 -20 academic year 1.jpg|പ്രവേശനോത്സവത്തിൽ നിന്നും
പ്രമാണം:18431 2019 -20 academic year 72.jpg|പ്രവേശനോത്സവത്തിൽ ബി.ആർ.സി ട്രയിനർ ശ്രീ ബിനു മാസ്റ്റർ സംസാരിക്കുന്നു
പ്രമാണം:18431 2019 -20 academic year 70.jpg|പ്രവേശനോത്സവത്തിൽ കുട്ടികളുടെ കലാപരിപാടികൾ
പ്രമാണം:18431 2019 -20 academic year 71.jpg|പ്രവേശനോത്സവത്തിൽ ഹെഡ്മാസ്റ്റർ സംസാരിക്കുന്നു
</gallery>         നവാഗതരെ വരവേൽക്കുന്നതിന് മുന്നോടിയായി 4/6/19,5/6/19 ദിവസങ്ങളിൽ അധ്യാപകർ എത്തി സ്കൂൾ അങ്കണവും ഹാളും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. തികച്ചും [http://haritham.kerala.gov.in/green-protocol/ ഹരിത പ്രോട്ടോകോൾ] പാലിച്ചാണ് അലങ്കാരം നടന്നത്.നവാഗതർക്കായി കൂമ്പൻ തൊപ്പിയും നിർമ്മിച്ച ലങ്കരിച്ചു.6/6/19 വ്യാഴം വിദ്യാലയങ്ങൾ തുറക്കുന്നതിനാൽ അധ്യാപകർ നേരത്തെ എത്തി എല്ലാവർക്കുമുള്ള ബലൂണുകൾ വീർപ്പിച്ചു കെട്ടി. രാവിലെ എത്തിയ രക്ഷിതാക്കളും ഞങ്ങളോടൊപ്പം കൂടി .വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ബലൂണുകൾ ഒരുക്കി. [https://lsgkerala.gov.in/ml/lbelection/electdmemberdet/2010/1248 കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ] പ്രവേശനോത്സവ ഉദ്ഘാടനമാണ് നമ്മുടെ വിദ്യാലയത്തിൽ നടന്നത്. വാർഡ് കൗൺസിലർ മാത്രമേ പരിപാടിയിൽ മുനിസിപ്പാലിറ്റിയിൽ നിന്നും  പങ്കെടുത്തുള്ളൂ. നവാഗതരെ വരവേൽക്കുന്നതിനായി മുതിർന്ന കുട്ടികളും അധ്യാപകരും വർണാഭമായ ബലൂണുകളും കിരീടങ്ങളും പഠന കിറ്റുകളുമായി വിദ്യാലയത്തിൽ കാത്തു നിന്നു. കൃത്യം 10.30 ന് മുതിർന്ന കുട്ടികൾ കുരുന്നുകളെ കിരീടമണിയിച്ച് നിറബലൂണുകളുമായി നാസിക് ഡോളിന്റെ അകമ്പടിയോടെ സ്കൂൾഴിയിലൂടെ ഹാളിലേക്കാനയിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ഉദ്ഘാടന യോഗം ആരംഭിച്ചു.ടി.പി സുബൈർ (വാർഡ് കൗൺസിലർ) മുനിസിപ്പൽതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബിനു മാസ്റ്റർ (BRC trainer) മുഖ്യാഥിതിയായി. പ്രവേശനോത്സവ ഗാനത്തോടൊപ്പം കുരുന്നുകൾ ബലൂണുകളുമായി അടിപ്പാടി നവാഗതരിൽ നിന്നും വേദിയിലെത്തി. ആദ്യം പാടിയ കുട്ടിക്ക് പഠനക്കിറ്റ് വിതരണം ചെയ്തത് അസീസ് മാസ്റ്റർ (BRC trainer) ഉം PTM വില്ലൂർ (പ്രവാസി വികസന സമിതി ചെയർമാൻ) ഉം ചേർന്നാണ്. കബീർ പട്ടാമ്പി ( സ്കൂൾ വികസന സമിതി ചെയർമാൻ) ആശംസകളർപ്പിച്ച് സംസാരിച്ചു.മുൻവർഷങ്ങളിലേക്കാൾ കുട്ടികൾ എത്തിയതിൽ സന്തോഷമ റി യിച്ചു. മനേജറുടെ വക കുട്ടികൾക്ക് മധുരം നൽകി. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ സദസ്സിന് ഹരമേകാൻ രക്ഷിതാക്കൾക്കായി തൽസമയ മത്സരം Gents നും Ladies നും വേറെ വേറെയായി നടത്തി. വിജയികൾക്ക് സമ്മാനവും നൽകി. വിജയികളായത് ദമ്പതികളായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായി. സിദിൻ ടി സി (ഹെഡ്മാസ്റ്റർ) സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഹമ്മദ് അഷ്റഫ് മാസ്റ്റർ അധ്യക്ഷം വഹിച്ചു.എലിയാമ്മ കെ.പി (SRG കൺവീനർ) നന്ദിയർപ്പിച്ചു.
 
==== ലോക പരിസ്ഥിതി ദിനം ====
    ഇന്നത്തെ അറിവു വെച്ച് ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹമാണ് [https://ml.m.wikipedia.org/wiki/%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF ഭൂമി] .ഇതിൽ വസിക്കുന്ന അനേക ലക്ഷം ജീവികളിൽ ഒന്നു മാത്രമാണ് [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB മനുഷ്യൻ]. മനുഷ്യന്റെ  ഒടുങ്ങാത്ത ഉപഭോഗതൃഷ്ണയുടെ ഫലമായി ഭൂമി [https://en-m-wikipedia-org.translate.goog/wiki/Environmental_degradation?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc പാരിസ്ഥിതിക നാശത്തിലേക്ക്] കുതിച്ചു കൊണ്ടിരിക്കുകയാണ് ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ്, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂ റോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടി ക്കൊണ്ടിരിക്കുന്നു. ഇവ [https://ml.wikipedia.org/wiki/%E0%B4%93%E0%B4%B8%E0%B5%8B%E0%B5%BA_%E0%B4%AA%E0%B4%BE%E0%B4%B3%E0%B4%BF ഓസോൺ പാളി]കളുടെ തകർച്ചയ്ക്കു കാരണമാവുകയും തന്മൂലം [https://ml.wikipedia.org/wiki/%E0%B4%86%E0%B4%97%E0%B5%8B%E0%B4%B3%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82 ആഗോള താപനം] ഉണ്ടാവുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥ [https://keralakaumudi.com/news/news.php?id=655324&u=heavy-rain-and-thunder-high-alert-in-kerala കാലാവസ്ഥ സുരക്ഷിതവും] ഉറപ്പാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം" [https://keralakaumudi.com/news/news.php?id=687015&u=national-687015 വായു മലിനീകരണത്തെ] പ്രതിരോധിയ്ക്കുക " എന്നതാണ്.
 
          [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8A%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_(2019) പ്രളയം] കണ്ട നാട്ടിൽ ഇപ്പോഴും മലകൾ ഇടിക്കുമ്പോൾ കേവലം മരം നട്ട് കൈ കഴുകുക എന്നതല്ല പരിഹാരം .എങ്കിലും ഇല്ലാതാകുന്ന പച്ചപ്പിനെയും [https://ml.m.wikipedia.org/wiki/%E0%B4%86%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5 ആവാസ വ്യവസ്ഥയെയും] തിരികെ പിടിക്കാനുള്ള ശ്രമമാകണം ഓരോ പരിസ്ഥിതി ദിനവും
 
              പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വൃക്ഷതൈ വിതരണം നടന്നു.ഓരോ കുട്ടിയും വീടുകളിൽ ആ വൃക്ഷതൈ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ശുദ്ധവായു ശ്വസിക്കൽ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കോട്ടക്കൽ [https://rashtrapatisachivalaya.gov.in/rbtour/circuit-3/herbal-garden ഹെർബൽ ഗാർഡൻ] സന്ദർശിച്ചു.നാലാം ക്ലാസിലെ 39 കുട്ടികളും നാല് അധ്യാപകരും പങ്കെടുത്ത പരിപാടിക്ക് ഹെഡ്മാസ്റ്റർ സി ദിൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.
 
            വിവിധ തരം സസ്യങ്ങളും മ്യൂസിയവും.  കുട്ടികൾ കണ്ട് മനസ്സിലാക്കി. കുട്ടികൾ യാത്രയ്ക്കിടയിൽ നാലാം ക്ലാസിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുളവും  പാടവും സന്ദർശിച്ചു.
         
 
           
[[പ്രമാണം:18431 2019 -20 academic year 2.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ചുറ്റുപാടിനെ അറിയാം പരിപാടിയിൽ നിന്ന്]]
 
==== വായനാവാരാഘോഷം ====
 
 
 
        മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈ പിടിച്ചുയർത്തിയ പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാ ദിനമായി ആചരിക്കുകയാണ്. [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC പി. എൻ പണിക്കർ] എന്നാൽ പുതു വായിൽ നാരായണ പണിക്കർ. കൂട്ടുകാരോടൊപ്പം വീടുകൾ കയറി പുസ്തകം ശേഖരിച്ച് ജന്മനാട്ടിൽ സനാ ദന ധർമ്മം വായനശാല ആരംഭിച്ചു. ഇത് വിജയിച്ചതോടെ മറ്റ് പ്രദേശങ്ങളിലും ഇത്തരം വായനശാലകൾ രൂപപ്പെടുത്താൻ അദ്ദേഹം നേതൃത്വം കൊടുത്തു.കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും [https://ml.m.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 ഗ്രന്ഥശാലകൾ] രൂപീകരിക്കാനും അവ വായനാശാലയായി മാത്രം ഒതുങ്ങാതെ അതൊരു ദേശത്തെ സാംസ്ക്കാരിക കേന്ദ്രങ്ങളായി ഉയർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്ത് പഠിച്ച് കരുത്തനാവുക, വായിച്ച് വളരുക ,ചിന്തിച്ച് പ്രബുദ്ധ രാവുക തുടങ്ങിയ മുദ്രാവാക്യങ്ങൾ കേരളത്തിന് നൽകിയതും അദ്ദേഹമാണ്.
 
                  [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാവാരം] വൈവിധ്യങ്ങളായ പ്രവർത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി.19/6/19 ന് രാവിലെ അസംബ്ലിയിൽ സിദിൻ മാസ്റ്റർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പി.എൻ പണിക്കരെ കുറിച്ചും സംസാരിച്ചു.നാലാം ക്ലാസിലെ വിദ്യാർത്ഥിയായ ഇഷ എൻ .കെ ഇന്നത്തെ ചിന്താ വിഷയമായി വായനയുടെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞു. ശേഷം ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികൾ ഏറ്റ് ചൊല്ലുകയുണ്ടായി.
 
'''പുസ്തക വീട്'''
 
             വായനാ വാരത്തിന്റെ ഭാഗമായി ഒന്നു മുതൽ നാല് വരെയുള്ള എല്ലാ ക്ലാസിലും പുസ്തക വീടൊരുക്കി.ഇതിലേക്കുള്ള പുസ്തകങ്ങൾ ഓരോ ക്ലാസിലെയും കുട്ടികൾ തന്നെയാണ് കൊണ്ടുവന്നത്. ഓരോ ക്ലാസിലെയും ടീച്ചറും കുട്ടികളും ചേർന്നാണ് പുസ്തക വീടൊരുക്കിയത് എല്ലാ പുസ്തകവീടുകളുടെയും പ്രദർശനവും ഉണ്ടായിരുന്നു.[https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 മലയാള പത്രങ്ങളുടെ] പ്രദർശനവും നടത്തി. ഓരോ ക്ലാസിലെയും കുട്ടികൾ പത്രങ്ങൾ കണ്ട് മനസ്സിലാക്കി.മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾ ശേഖരിച്ച സാഹിത്യകാരൻമാരുടെ ഫോട്ടോയും കുറിപ്പും ചേർത്ത് പതിപ്പ് തയ്യാറാക്കി.1 മുതൽ 4 വരെയുള്ള ക്ലാസുകളിൽ [https://mentorskerala.blogspot.com/2016/07/blog-post_59.html CPTA] യിൽ അമ്മ വായന നടന്നു.
[[പ്രമാണം:18431 2019 -20 academic year 5.jpg|നടുവിൽ|ലഘുചിത്രം|വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം എം.എസ് മോഹനൻ മാഷ് ഉദ്ഘാടനം ചെയ്യുന്നു]]
 
 
 
         വായനാവാര സമാപ്തി ദിവസത്തിൽ എം.എസ് മോഹനൻ മാസ്റ്റർ [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം] പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.അദ്ദേഹം കുട്ടികളുടെ മുന്നിൽ ആടിയും പാടിയും പ്രായത്തെ മറന്ന് മാസ്റ്റർ ഞങ്ങൾക്ക് ഏറെ കൗതുകമായി രണ്ട് മണിക്കൂർ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും കളികളിലൂടെയും പാട്ടുകളിലൂടെയും പിടിച്ചിരുത്തി. ഹെഡ്മാസ്റ്റർ സി ദിൻ മാസ്റ്റർ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ഏലിയാമ്മ ടീച്ചർ സ്വാഗതവും മുഹമ്മദ് ഷരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.
 
'''വായനക്കളരി'''
 
      കോട്ടക്കൽ ജെ.സി ഐ യും നമ്മുടെ വിദ്യാലയവും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി 5 മലയാള മനോരമ പത്രം ഒരു വർഷത്തേക്ക് സ്കൂളിൽ ലഭ്യമാക്കും.പരിപാടിയുടെ ഉദ്ഘാടനം സ്ക്കൂൾ അസംബ്ലിയിൽ JCI കോട്ടക്കൽ പ്രസിഡണ്ട് രജീഷ് സ്കൂൾ ലീഡർക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.JCI ഭാരവാഹി ഷിജി നായർ, മനോരമ ലേഖകൻ ഊരാളി [https://malayalimanasu.com/special/%E0%B4%8E%E0%B4%B4%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%95/ ജയപ്രകാശ്], വികസന സമിതി ചെയർമാൻ കബീർ പട്ടാമ്പി എന്നിവർ പങ്കെടുത്തു.
[[പ്രമാണം:18431 2019 -20 academic year 6.jpg|നടുവിൽ|ലഘുചിത്രം|വായനവാരത്തിൻ്റെ ഭാഗമായി വായനക്കളരി സംഘടിപ്പിച്ചപ്പോൾ]]
 
==== സർഗവേദി ====
       കുട്ടികളുടെ സർഗവാസനയെ പ്രോത്സാഹിപ്പിക്കാൻ വിദ്യാലയത്തിൽ എല്ലാ ആഴ്ചയും SRG നടക്കുന്ന സമയത്ത് ഒരു മണിക്കൂർ  ക്ലാസിലെ വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സർഗവേദി നടക്കുന്നു. കുട്ടിയുടെ മുന്നോട്ട് വന്നുള്ള ഭയം ഇല്ലാതാക്കി നിർഭയമായി പ്രതികരിക്കുന്നതിന് പ്രാപ്തി നേടാൻ വേണ്ടിയാണ് ഇത് ക്ലാസിൽ നടത്തുന്നത്‌. ഒരാഴ്ചയിൽ നാലോ അഞ്ചോ കുട്ടികളെ കൊണ്ട് പാട്ട് പാടിപ്പിക്കുകയും കഥ പറയിപ്പിക്കുകയോ നൃത്തം ചെയ്യിപ്പിക്കുകയോ ചെയ്യുന്നു. അടുത്ത ആഴ്ചയിൽ അവസരം ലഭിക്കാത്തവർക്ക് അവസരം നൽകുന്നു.21/6/19 ന് [https://ml.m.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 സംഗീത ദിനത്തിലാണ്] എല്ലാ ക്ലാസുകളിലും സർഗവേദിയുടെ ഉദ്ഘാടനം നടന്നത്.ആ എല്ലാ കുട്ടികളെ കൊണ്ടും ഓരോ പാട്ട് പാടിപിച്ചു.ഓരോ ക്ലാസിലേയും വിദ്യാരംഗം കൺവീനർമാരെ തെരഞ്ഞെടുക്കുകയും അവരിൽ നിന്ന് സ്കൂൾ കൺവീനറെ തെരെഞ്ഞെടുത്തു. നാലാം ക്ലാസിലെ അഭിരാമിനെയാണ് സ്കൂൾ വിദ്യാരംഗം കൺവീനറായി തെരെഞ്ഞെടുത്തത്.സ്കൂൾ കൺവീനർ ഓരോ ക്ലാസിലേയും സർഗവേദി ഉദ്ഘാടനം ചെയ്തു.മിമിക്രിയും പാട്ട് പാടിയും  കുട്ടികളെ രസിപ്പിച്ച് അഭിരാം താരമായി.
[[പ്രമാണം:18431 2019 -20 academic year 7.jpg|നടുവിൽ|ലഘുചിത്രം|സർഗവേദി ക്ലസ്തല ഉദ്ഘാടനം വിദ്യാരംഗം സ്കൂൾ കൺവീനർ അഭിരാം ഉദ്ഘാടനം ചെയ്യുന്നു]]
 
==== ബഷീർ ദിനം ====
[[പ്രമാണം:18431 2019 -20 academic year 8.jpg|നടുവിൽ|ലഘുചിത്രം|ബഷീർ ദിനത്തിൽ എൽ.കെ.ജി വിദ്യാർത്ഥികൾ]]
 
 
 
      വിശ്വസാഹിത്യകാരനും ബേപ്പൂർ എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 മലയാള സാഹിത്യ] ലോകത്ത് സമാനതകളില്ലാതെ ജീവിത യാഥാർഥ്യങ്ങളെ ചെറുകഥകളും നോവലുകളുമാക്കി ഇതി ഹാസം രചിച്ച [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC ബഷീറിന്റെ] ചരമ ദിനമായ ജൂലൈ 5 വിവിധ പരിപാടികളുമായി സ്കൂളിൽ നടന്നു. ക്ലാസ് തലത്തിൽ ബഷീറിനെ പരിചയപ്പെടുത്തി. ബഷീറിന്റെ ഓരോ പുസ്തകങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. LKG ,UKG ക്ലാസിലെ കുട്ടികൾ "[https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%86%E0%B4%9F%E0%B5%8D പാത്തുമ്മയുടെ ആട്] " എന്ന നോവലിലെ കഥാപാത്രങ്ങളായ പാത്തുമ്മയുടെയും ബഷീറിന്റെയും വേഷമണിഞ്ഞ കുട്ടികൾ ഓരോ ക്ലാസും സന്ദർശിച്ചു.വൈക്കം മുഹമ്മദ്‌ ബഷീറിനെ കുറിച്ച് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ അസംബ്ലിയിൽ സംസാരിച്ചു.
 
          നാലാം ക്ലാസിലെ കുട്ടികൾ പാത്തുമ്മയുടെ ആട് നാടകമായി അവതരിപ്പിച്ചു .ഇഷ, സന, മാജിത, ഷാൻ, സൻഹ, അൻഫിസ് എന്നിവർ കഥാപാത്രങ്ങളായി.
 
==== മഞ്ചാടി - 19 ഗണിത ശിൽപശാല ====
[[പ്രമാണം:18431 Maths Club.jpg|നടുവിൽ|ലഘുചിത്രം|രക്ഷിതാക്കൾക്കുള്ള  ഗണിത ശിൽപശാലയിൽ നിന്ന്]]
 
 
 
          [https://ml.m.wikipedia.org/wiki/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82 ഗണിതപഠനം] ലളിതവും രസകരവും മധുകരവുമാക്കുന്നതിനായി കുട്ടികൾക്ക് ഗണിത പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിനായി ഞങ്ങളുടെ സ്കൂളിലെ അമ്മമാർ ഒത്തുകൂടി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഗണിതത്തെ അടുത്തറിയാനുള്ള മഞ്ചാടി 19 ഗണിത ശിൽപ ശാല ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ 1/8/19 വ്യാഴം രാവിലെ 10 മണിക്ക് വാർഡ് കൗൺസിലർ ടി പി സുബൈർ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സിദിൻ മാസ്റ്റർ സ്വാഗതം ചെയ്ത ചടങ്ങിൽ [https://ml.m.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 പി.ടി.എ] പ്രസിഡണ്ട് അനീഷ് ബാബു അധ്യക്ഷം വഹിച്ചു. സ്കൂൾ അധ്യാപിക അനുഷ ടീച്ചർ നന്ദിയും പറഞ്ഞു.
 
            ഒതുക്കുങ്ങൽ ഹൈസ്കൂളിലെ ഫിറോസ് മാസ്റ്ററാണ് മഞ്ചാടി 19 എന്ന ഗണിത ശിൽപശാലയ്ക്ക് നേതൃത്വം നൽകിയത്. ഇരുപത്തിയഞ്ചോളം രക്ഷിതാക്കൾ കർമനിരതരായി. ഗണിത കബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏകദിന ഗണിത ശിൽപശാലയിൽ ഗണിത പസിലുകൾ, [https://ml.hobbygaiety.com/10839260-what-is-abacus അബാക്കസ്], സംഖ്യാ കാർഡുകൾ, [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%82_%E0%B4%95%E0%B5%8B%E0%B4%A3%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82 പാമ്പും കോണിയും] മാജിക് ബോക്സ്, എന്നിവയുൾപ്പെടെ വിവിധ ഗ ണിതോപകരണങ്ങൾ നിർമ്മിച്ചു.ഇതിന്റെ തുടർ പ്രവർത്തനം ഓരോ കാസിലെയും CPTA യിൽ ചെയ്യുകയും ചെയ്തു.
[[പ്രമാണം:18431 2019 -20 academic year 67.jpg|നടുവിൽ|ലഘുചിത്രം|മഞ്ചാടി രക്ഷിതാക്കൾക്കുള്ള ഗണിത ശിൽപശാല വാർഡ് കൗൺസിലർ ടി പി സുബൈർ ഉദ്ഘാടനം ചെയ്യുന്നു]]
 
==== ചാന്ദ്രദിനം ====
        ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്കായി ജൂലൈ 21  [https://ml.m.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ചാന്ദ്രദിനമായി] ആഘോഷിക്കുന്നു.ഇത് മനുഷ്യന്റെ  ഒരു ചെറിയ കാൽവെയ്പ്പ് മാനവരാശിക്ക് വലിയ കുതിച്ച് ചാട്ടവും' എന്ന ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി വിശേഷിക്കപ്പെടുന്നു.
 
         21/7/19 ന് അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സി ദിൻ മാസ്റ്റർ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഇപ്പോൾ ഇന്ത്യ നടത്തുന്ന ചന്ദ്രയാൻ യാത്രയെ കുറിച്ചും സംസാരിച്ചു. അസംബ്ലിയിൽ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B5%80%E0%B5%BD_%E0%B4%86%E0%B4%82%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%99%E0%B5%8D നീലാംസ്ട്രോങ്], [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%BD%E0%B4%AA%E0%B4%A8_%E0%B4%9A%E0%B5%97%E0%B4%B3 കൽപ്പനചൗള], [https://ml.m.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%95%E0%B5%87%E0%B4%B7%E0%B5%8D_%E0%B4%B6%E0%B5%BC%E0%B4%AE രാകേഷ് ശർമ്മ] , [https://ml.m.wikipedia.org/wiki/%E0%B4%AF%E0%B5%82%E0%B4%B1%E0%B4%BF_%E0%B4%97%E0%B4%97%E0%B4%BE%E0%B4%B1%E0%B4%BF%E0%B5%BB യൂറി ഗഗാറിൻ] എന്നിവരുടെ വേഷമണിഞ്ഞെത്തിയ കുട്ടികൾ ഏവർക്കും കൗതുകമായി. ഓരോ ക്ലാസ്സിലും ചാന്ദ്രദിന പതിപ്പ് തയ്യാറാക്കുകയും ചെയ്തു
[[പ്രമാണം:18431 2019 -20 academic year 9.jpg|നടുവിൽ|ലഘുചിത്രം|ചാന്ദ്രദിനം അസംബ്ലി]]
 
==== ഹിരോഷിമ നാഗസാക്കിദിനം ====
        1945 ഓഗസ്റ്റ് 6 [https://malayalam.indiatoday.in/international/photo/76th-year-hiroshima-day-2021-history-and-significance-290257-2021-08-06 ഹിരോഷിമയിൽ ബോംബ് പതിച്ച] കറുത്ത ദിനം. അന്ന് [https://ml.m.wikipedia.org/wiki/%E0%B4%9C%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B5%BB ജപ്പാനിൽ] വിതയ്ക്കപ്പെട്ട നാശത്തിന്റെ വിത്തുകൾ ഇന്നും അവിടെ പൊട്ടി മുളച്ച് കൊണ്ടിരിക്കുന്നു. അന്നൊരു തിങ്കളാഴ്ചയായിരുന്നു. വടക്കൻ [https://en-m-wikipedia-org.translate.goog/wiki/Pacific_Islander?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc പസഫിക് ദ്വീപിൽ] നിന്നും 12 സൈനികരുമായി എനോളഗെ എന്നൊരു B29 വിമാനം പറന്നുയർന്നു.1500 മയിലുകൾക്കപ്പുറമുള്ള ജപ്പാനായിരുന്നു അതിന്റെ ലക്ഷ്യം [https://ml.m.wikipedia.org/wiki/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD_%E0%B4%AC%E0%B5%8B%E0%B4%AF%E0%B5%8D ലിറ്റിൽ ബോയ്] എന്ന് പേരിട്ട അണു ബോംബ് കൊണ്ട് ലക്ഷ്യത്തിലേക്ക് പറന്നു. ഒരു നിമിഷം കൊണ്ട് സംഭവിച്ചത് സ്വപ്നങ്ങളെല്ലാം തകർന്നടിയുന്ന ഹൃദയഭേതകമായ നിലവിളി മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങൾ ,തുടർന്ന് മരിച്ച ആയിരക്കണക്കിന് ആളുകൾ രണ്ടാം ലോക മഹായുദ്ധം ലോകത്തിന് സമ്മാനിച്ചത്.
 
            ഹിരോഷിമ [https://malayalam.indiatoday.in/international/photo/nagasaki-day-2021-history-and-significances-290683-2021-08-09 നാഗസാക്കി] ദിനങ്ങളുടെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ഒന്നാം ക്ലാസിലെ ഇൻഷ പ്രഭാഷണം നടത്തി. യുദ്ധമെന്താണെന്നും അതുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി ഏലിയാമ്മ ടീച്ചർ സംസാരിച്ചു. ജപ്പാനിലെ [https://en-m-wikipedia-org.translate.goog/wiki/Sadako_Sasaki?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc സഡാക്കോ സസാക്കിയുടെ] ജീവിത കഥ പറഞ്ഞ് സഡാക്കോയെ ഉണ്ടാക്കുന്ന വിധം ക്ലാസ് ടീച്ചേഴ്‌സ് പരിചയപ്പെടുത്തി. കുട്ടികൾ അതുണ്ടാക്കുകയും ചെയ്തു. ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ സ്കൂൾ മൈതാനത്ത് നോ വാർ എന്ന് എഴുതി കുട്ടികളെ അണിനിരത്തി [https://ml.m.wikipedia.org/wiki/%E0%B4%86%E0%B5%BB_%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D ആൻഫ്രാങ്കിന്റെ] കഥ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. അവൾക്ക് ഒരു കത്ത് തയ്യാറാക്കി വരാൻ മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്ക് കൊടുത്തു. അവർ തയ്യാറാക്കിയ കത്ത് പോർട്ട് ഫോളിയോയിൽ വെക്കുകയും ചെയ്തു
 
==== നാലാം ഉത്സവം - കിളിക്കുളം ====
       വരാനിരിക്കുന്ന വേനലിനെ അതിജീവിക്കാൻ മനുഷ്യൻ മാർഗങ്ങൾ തേടുമ്പോൾ ഒരു തുള്ളി ദാഹജലത്തിനായി നെട്ടോട്ടം പറക്കുന്ന [https://www.sirajlive.com/2015/12/14/211441.html നാട്ടു കിളികൾക്ക്] ഒരു കുടം ജലം കരുതുകയാണിവിടെ..
 
       നാലാം ഉത്സവത്തിന്റെ ഭാഗമായി [https://www.mbiseed.com/article/article/101 പരിസ്ഥിതി] ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊടിയ  വേനലിനെ അതിജീവിക്കാൻ കിളികൾക്ക് കുടിക്കാനും കുളിക്കാനും ഒരു കുടം വെള്ളം നൽകി അവയെ സംരക്ഷിക്കുന്നതിനുള്ള കിളിക്കുളം സ്കൂൾ അങ്കണത്തിൽ ഒരുക്കി.
 
       സ്കൂളിൽ വീട്ടിൽ കറിവേപ്പില്ലാത്ത സുഹൃത്തിന് ഉള്ളവരുടെ വീട്ടിൽ നിന്ന് ഒരു തൈ കൊടുത്തു.
 
==== സ്കൂൾ പാർലമെന്റ് ====
            ലോകത്തെ ഏറ്റവും  വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതികൾ മനസ്സിലാക്കുന്നതിന് വേണ്ടി ഈ വർഷത്തെ സ്കൂൾ [https://ml.m.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%B2%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D പാർലമെന്റ് തെരെഞ്ഞെടുപ്പ്] ആഗസ്റ്റ് 16 ന് ഒരു തെരെഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തി. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഒഫീസർ ആയി പ്രവർത്തിച്ചത് ഷരീഫ് മാസ്റ്ററായിരുന്നു. സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ [https://www.mathrubhumi.com/technology/science/mangalyaan-mars-orbiter-mission-isro-malayalam-news-1.163806 മംഗൾയാൻ], [https://ml.m.wikipedia.org/wiki/%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BE%E0%B5%BB-1 ചന്ദ്രയാൻ] എന്നിങ്ങനെ ഇരു മുന്നണികളിൽ നിന്നും സ്കൂൾ ലീഡർ, ഡപ്യൂട്ടി ലീഡർ, ആരോഗ്യ വകുപ്പ്, കൃഷി വകുപ്പ് , ആഭ്യാന്തര വകുപ്പ് എന്നീ സ്ഥാനങ്ങളിലേക്ക് പത്ത് സ്ഥാനാർത്ഥികൾ മാറ്റുരച്ചു. ഓരോ വിദ്യാർത്ഥിക്കും 5 വോട്ടുകൾ വീതം ഉണ്ടായിരുന്ന. രണ്ട് ഗ്രൂപ്പിൽ നിന്നും പത്ത് സ്ഥാനാർത്ഥികൾ മാറ്റുരച്ചപ്പോൾ ചന്ദ്രയാൻ ഗ്രൂപ്പിൽ നിന്നും ,ഫാത്തിമ സന, ഫാത്തിമ മാജിദ, ഹാദിയ, അനുഫ്, മുഹമ്മദ് ഷാൻ ,എന്നിവർ വിജയിക്കുകയും ചന്ദ്രയാൻ മുന്നണി ഭരണം പിടിച്ചെടുക്കുകയും ചെയ്തു. സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡറും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു
[[പ്രമാണം:18431 2019 -20 academic year 10.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പാർലമെൻ്റ് തെരെഞ്ഞെടുപ്പിൽ നിന്നും]]
 
==== ആറാം ഉത്സവം - കായിക ദിനം ====
         ഇന്ത്യൻ [https://ml.m.wikipedia.org/wiki/%E0%B4%B9%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF ഹോക്കി]യിലേ ഇതിഹാസം ആയിരുന്ന  [https://ml.m.wikipedia.org/wiki/%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BB_%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E2%80%8C ധ്യാൻചന്ദിന്റെ] ജന്മ ദിനമായ ആഗസ്റ്റ് 29 [https://malayalam.indiatoday.in/art-culture/photo/national-sports-day-293711-2021-08-28 ദേശീയ കായിക ദിനമായി] ആചരിച്ചു വരുന്നു. അദ്ദേഹത്തെ ഹോക്കി യുടെ മാന്ത്രികനായിട്ടാണ് ലോകം കണ്ടിരുന്നത്. അദ്ദേഹത്തിന്റെ ഹോക്കി സ്റ്റിക്ക് മാന്ത്രിക വടിയാണോ എന്ന് സംശയിച്ച് പരിശോധിച്ച  രാജ്യക്കാർ ഉണ്ടായിരുന്നു. 1956 ൽ [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%AD%E0%B5%82%E0%B4%B7%E0%B5%BA പത്മഭൂഷൻ] നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. കളികളിൽ ഇറങ്ങിയ സമയത്ത് മാന്ത്രിക വടിയാണെന്ന് വിചാരിച്ച് സ്റ്റിക്ക് മാറ്റിക്കൊടുത്തിട്ട് പോലും ഹോക്കിയിൽ അത് ഭുതം കാട്ടാൻ അദ്ദേഹത്തിന് സാധിച്ചത് കൊണ്ടാണ് ഹോക്കിയുടെ മാന്ത്രികനായി അദ്ധേഹം അറിയപ്പെട്ടത്.
 
          ആറാം ഉത്സവത്തിന്റെ ഭാഗമായി ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിനെ കുട്ടികൾക്ക് പരിയയപ്പെടുത്തി . ആറാം ഉത്സവത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുത്തു.കുട്ടികളിൽ [https://en-m-wikipedia-org.translate.goog/wiki/Sport?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc കായിക ക്ഷമത] ഉണ്ടാക്കുന്നതിനുള്ള കളികളും എയ്റോബിക്സ് പരിശീലനവും മാസ്ഡ്രില്ലും ആഴ്ചയിൽ രണ്ട് ദിവസം നടത്തി വരുന്നു.
 
==== ലോക നാട്ടറിവ്ദിനം ====
       ആഗസ്റ്റ് 22 [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF%E0%B4%B5%E0%B5%8D ലോക നാട്ടറിവ് ദിനമായിട്ടാണ്] ആചരിക്കുന്നത്. ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ് .പാരമ്പര്യമായി കിട്ടിയ അറിവാണത്. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ച് കൊണ്ടിരിക്കും .പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ് അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്. [https://www.kairalinewsonline.com/2021/12/01/466472.html ഗ്രാമീണ ജനതയുടെ] ജീവിത രീതി, വാങ്മയ രൂപങ്ങൾ തുടങ്ങി നമ്മുടെ സാംസ്ക്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. [https://ml.m.wikipedia.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%82 ഐതിഹ്യങ്ങളും] ,നാടോടി കഥകളും ,ഭക്ഷണ രീതികളും, നാട്ടു ചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. നമ്മുടെ ഈ അമൂല്യമായ സാംസ്കാരിക സമ്പത്തിനെ വരും തലമുറക്കായി കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും കടമയും ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ് ലോക നാട്ടറിവ് ദിനം.
 
                നാട്ടറിവ് ദിനത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ പഴമയുടെ പൈത്യകം വിളിച്ചോതുന്ന വസ്തുക്കൾ ശേഖരിച്ചു. ഇപ്പോൾ ഉപയോഗിക്കുന്നതും പഴയ കാലത്ത് ഉപയോഗിക്കുന്നതുമായ വസ്തുക്കളുടെ പ്രതർശനം നടത്തി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അത് കാണാൻ സാഹചര്യം ഒരുക്കി.പഴയ കാലത്തെ ആഭരണപ്പെട്ടി ,കിണ്ടി, ഉപ്പു കുറ്റി എന്നിവ ശ്രദ്ധേയമായി. അസംബ്ലിയിൽ ഫസീല ടീച്ചർ ലോക നാട്ടറിവിനെ കുറിച്ച് സംസാരിച്ചു
 
==== കുട്ടിയോടൊപ്പം ഞാനും ====
'''രുചിയറിയാം എഴുതാം'''
 
[[പ്രമാണം:18431 2019 -20 academic year 65.jpg|നടുവിൽ|ലഘുചിത്രം|കുട്ടിയോടൊപ്പം ഞാനും ഉദ്ഘാടന പരിപാടിയിൽ പി.ടി.എ അംഗം ശ്രീമതി ഗീത സംസാരിക്കുന്നു]]
 
 
          കുട്ടിയോടൊപ്പം ഞാനും പദ്ധതിക്ക് തുടക്കമായി. അമ്മ മാരെത്തും രുചിയറിയാൻ . സ്കൂളിൽ ഉച്ച ഭക്ഷണത്തിന്റെ രുചിയറിയാനും പാചകത്തൊഴിലാളിയായ ഹഫ്സത്തിനൊരു കൈതാങ്ങുമായിട്ടാണ് പദ്ധതി ആരംഭിച്ചത്. ഓരോ ദിവസവും ഓരോ രക്ഷിതാക്കൾ എത്തുകയും വിഭവങ്ങൾ ഒരുക്കുന്നതിന് സഹായിക്കുകയും ചെയ്തതിന് ശേഷം രുചിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ  അമ്മമാർ രേഖപ്പെടുത്തുകയും ചെയ്യുന്നു . പരിപാടിയുടെ അഭൗചാരികമായ ഉദ്ഘാടനം 27/8/19 ന് വാർഡ് കൗൺ സിലർ സുബൈർ ടി.പി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അനീഷ് ബാബു അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സിദിൻ ടി.സി സ്വാഗതവും സുമയ്യാബി നന്ദിയും രേഖപ്പെടുത്തി. കബീർ പട്ടാമ്പി, ഗീത.സി, സാജിത തുടങ്ങിയവർ സംസാരിച്ചു.
[[പ്രമാണം:18431 2019 -20 academic year 11.jpg|നടുവിൽ|ലഘുചിത്രം]]
 
==== ക്രിയേറ്റിവിറ്റി പരീക്ഷ ====
       ഉന്നത പഠന നിലവാരം പുലർത്തുന്ന കുട്ടികളെ കണ്ടെത്തുന്നതിനും എൽ എസ് എസ് പരീക്ഷയ്ക്ക് കുട്ടികളെ തെരെഞ്ഞെടുക്കുന്നതിനും വേണ്ടി നടത്തിയതാണ് [https://en.m.wikipedia.org/wiki/Creativity ക്രിയേറ്റിവിറ്റി] പരീക്ഷ. മികച്ച ചോദ്യങ്ങൾ തെരെ ഞ്ഞെടുത്ത് കൊണ്ട് ടീച്ചേഴ്സ് തയ്യാറാക്കിയ ചോദ്യപേപ്പറാണ് പരീക്ഷയ്ക്ക് നൽകിയത്. മൂന്ന് നാല് കുട്ടികളാണ് പരീക്ഷ എഴുതിയത്.എൻട്രൻസ് പരീക്ഷയ്ക്ക് തുല്യമായ പരീക്ഷയാണ് സ്കൂൾ ഹാളിൽ അരങ്ങേറിയത്. ഓരോ കുട്ടിക്കും റജിസ്റ്റർ നമ്പറും പരീക്ഷാ കോഡും ഉണ്ടായിരുന്നു. OMR ചോദ്യവും ഉത്തരക്കടലാസിൽ ബബിൾ ചെയ്യുന്ന രീതിയുമായിരുന്നു. ഓൺ ലൈനിൽ  ഒരു നിശ്ചിത സമയം നൽകി റിസൾട്ട പ്രഖ്യാപിക്കുകയും ഓൺലൈൻ ആയി റിസൾട്ട് കുട്ടികൾ അറിയുകയും ചെയ്തു.
[[പ്രമാണം:18431 2019 -20 academic year 12.jpg|നടുവിൽ|ലഘുചിത്രം|ക്രിയേറ്റിവിറ്റി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ]]
 
==== ഓണാഘോഷം ( ഓണത്തുമ്പി ) ====
         [https://ml.m.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82 ഓണം] കേരളീയരുടെ ഗതകാല സ്മരണ വെളിപ്പെടു  ത്തുൽസവം. മാലോക്കരെല്ലാം ഒന്നുപോലെ ജീവിച്ചിരുന്ന ഭൂതകാല ത്തിന്റെ ഓർമ്മപ്പെടുത്തൽ. സമൃദ്ധിയുടെയും ഐശ്വര്യ ത്തിന്റെ യും ഒരു പുതു വർഷത്തിലേക്കുള്ള പ്രതീക്ഷകൾ. [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF മലയാളികൾ] ഒരുങ്ങുകയാണ് ഒരു മനസ്സായി ഒരുമയോടെ ഓണത്തെ വരവേൽക്കാൻ പ്രളയം  ഏൽപ്പിച്ച മുറിവ് ഒരു വേദനയായി തുടരുമ്പോഴും പ്രളയബാധിതരെ ഒറ്റക്കെട്ടായി ഉയർത്തി എഴുന്നേൽപ്പിച്ച മലയാളക്കരയ്ക്ക് ഓണാഘോഷവും മാതൃകയാണ്. ഓണം [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82 കേരളത്തിന്റെ] ദേശീയോത്സവം ആണെങ്കിലും രാജ്യത്തിന്റെ അതിർവരമ്പുകളും കടന്ന് മലയാളി എവിടെയുണ്ടോ അവിടങ്ങളിലെല്ലാം ഓണം മത ജാതി ഭേദമന്യേ ആഘോഷിക്കുന്നു. നമ്മുടെ വിദ്യാലയത്തിലും ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി.
[[പ്രമാണം:18431 2019 -20 academic year 113.jpg|നടുവിൽ|ലഘുചിത്രം|യു.എഫ്.എ പ്രവർത്തകർ സ്കൂൾ പരിസരം വൃത്തിയാക്കുന്നു]]
 
 
            ഓണാഘോഷത്തിന് ഭാഗമായി 2/9/19  നമ്മുടെ വിദ്യാലയത്തെ ഹരിതവിദ്യാലയം ആയി പ്രഖ്യാപിച്ചു. അതിനു മുന്നോടിയായി നമ്മുടെ പ്രദേശത്തെ യു എഫ് എ ക്ലബ്ബംഗങ്ങൾ മുപ്പതോളം പേർ ചേർന്ന് തലേദിവസത്തെ കോരിച്ചൊരിയുന്ന മഴയത്തും വിദ്യാലയത്തെ മനോഹരമാക്കാൻ പരിസരം വൃത്തിയാക്കിയതിൽ നമുക്ക് അഭിമാനിക്കാം ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡണ്ട് അനീഷ് ബാബുവും അവരോടൊപ്പം ചേർന്നു .
 
'''പൂക്കളമത്സരം'''
 
             നമ്മുടെ വിദ്യാലയവും 2/9/ 19ന്  രാവിലെ തന്നെ ഓൺ ആഘോഷത്തിനായി ഒരുങ്ങി. പൂക്കള മത്സരത്തോടെ പരിപാടി ആരംഭിച്ചു. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസും പൂക്കള മത്സരത്തിന് ഒരുങ്ങി. ഓരോ ക്ലാസിലെയും കുട്ടികളും രക്ഷിതാക്കളും ടീച്ചറും ചേർന്നാണ് പൂക്കളം ഒരുക്കിയത്.
[[പ്രമാണം:18431 2019 -20 academic year 58.jpg|നടുവിൽ|ലഘുചിത്രം|രക്ഷിതാക്കൾ പൂക്കളം ഒരുക്കുന്നു]]
 
 
സെപ്ത ബാബു ഇർഷാദ് എന്നിവരുടെ വിധിനിർണയത്തിന് ഒടുവിൽ എൽ.കെ.ജി ഷീജ ടീച്ചറുടെ ക്ലാസ് ഒന്നാം, 2 A മുംതാസ് ടീച്ചറുടെ ക്ലാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിധികർത്താക്കൾ വളരെ പ്രയാസപ്പെട്ടു വിധിനിർണയം നടത്താൻ എന്ന് അഭിപ്രായപ്പെട്ടു. കാരണം ഓരോ ക്ലാസിലെയും ഒന്നിനൊന്നു മെച്ചമായിരുന്നു. കളർ കോമ്പിനേഷൻ, ഷേപ്പ്,അട്ട്രാക്ഷൻ , ഫ്ലവർ യൂസ്ഡ് എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി നിർണയിച്ചത്.
[[പ്രമാണം:18431 2019 -20 academic year 16.jpg|നടുവിൽ|ലഘുചിത്രം|ഒരുക്കിയ പൂക്കളത്തിൽ ഒന്ന്]]
'''മലയാളി മങ്ക'''
 
            10. 45 ഓടെ പൂക്കള മത്സരം കഴിഞ്ഞപ്പോൾ കേരളീയ വേഷത്തിലെത്തിയ അമ്മമാർ അണിനിരന്നു. ശ്രീധരൻ   മാഷിന്റെയും ബാബുവിന്റെയും വിധി നിർണ്ണയത്തിൽ 13 അമ്മമാരെ  പിന്തള്ളി നാലാം ക്ലാസിലെ   അർജുൽ രാമിന്റെ അമ്മ ഒന്നാമതെത്തി. രണ്ടാം സമ്മാനം രണ്ടു പേരായിരുന്നു.
 
'''''മൈലാഞ്ചി മൊഞ്ച്'''''
 
            ഓണത്തിനിടയിൽ വേറിട്ട മത്സരമായി മൈലാഞ്ചി മൊഞ്ച് മത്സരം നടത്തിയപ്പോൾ  മൂന്നാം ക്ലാസിലെ ഷഹ്മയും രക്ഷിതാവും ഒന്നാം സ്ഥാനം നേടി. നാലാം ക്ലാസിലെ ഇഷയും രക്ഷിതാവും രണ്ടാം സ്ഥാനത്തിന് അർഹയായി.
 
==== ഹരിത വിദ്യാലയ പ്രഖ്യാപനം   ====
            ഓണാഘോഷത്തിന് ഭാഗമായി നമ്മുടെ സ്കൂൾ  ഹരിതവിദ്യാലയം ആയി പ്രഖ്യാപിച്ചു. ഇതിനായി രക്ഷിതാക്കൾ സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. രക്ഷിതാക്കൾക്ക് ഹരിത വിദ്യാലയം എന്ന വിഷയത്തിൽ ശ്രീധരൻ മാസ്റ്റർ നല്ലൊരു ക്ലാസ് നൽകി.
 
[[പ്രമാണം:18431 2019 -20 academic year 63.jpg|നടുവിൽ|ലഘുചിത്രം|ഹരിത വിദ്യാലയം ക്ലാസ് എ.ശ്രീധരൻ മലപ്പുറം]]
 
==== ശ്രീ ഇബ്രാഹിം വില്ലൂരിന് സ്നേഹാദരം ====
[[പ്രമാണം:18431 2019 -20 academic year 64.jpg|നടുവിൽ|ലഘുചിത്രം|ശ്രീ ഇബ്രാഹിം വില്ലൂരിന് സാജിദ് മങ്ങാട്ടിൽ ഉപഹാരം കൈമാറുന്നു]]
 
 
             ഓണത്തുമ്പി വേദിയിൽ പ്രളയത്തിൽ പെട്ട്  വീട് നഷ്ടപ്പെട്ട [https://www.malayalamnewsdaily.com/node/497061/kerala/kavalappara-tragedy-2-years കവളപ്പാറ]യിലെ ജനങ്ങൾക്ക് രണ്ട് ഏക്കർ സ്ഥലം നൽകി സഹായിച്ച ഇബ്രാഹിം വില്ലൂരിനെ ആദരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ സാജിത് മങ്ങാട്ടിൽ ചടങ്ങ് ഉദ്ഘാടനവും ആദരവും നിർവഹിച്ചു. വാർഡ് കൗൺസിലർ ടി പി സുബൈർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് അനീഷ് ബാബു,മാനേജർ മുഹമ്മദ് അഷ്റഫ് മാസ്റ്റർ, വാർഡ് മെമ്പർ ആയിഷാബി, കബീർ പട്ടാമ്പി, പി ടി എം വില്ലൂർ, മുഹമ്മദാലി കോഴിക്കോടൻ, ഹാരിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
 
==== അദ്ധ്യാപക ദിനം ====
[[പ്രമാണം:18431 2019-20 Teachers day.jpg|നടുവിൽ|ലഘുചിത്രം|അധ്യാപക ദിനത്തിൽ അധ്യാപക ഗാനത്തിന് വിദ്യാർത്ഥികൾ ചുവട് വെച്ചപ്പോൾ]]
           ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും ആയ [https://ml.m.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B0%E0%B4%BE%E0%B4%A7%E0%B4%BE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB ഡോക്ടർ എസ് രാധാകൃഷ്ണന്റെ]   ജന്മദിനം രാജ്യമെമ്പാടും അധ്യാപകദിനമായി സെപ്റ്റംബർ അഞ്ചിന് ആചരിക്കുന്നു. നമ്മുടെ സ്കൂളിലും [https://www.google.com/amp/s/m-malayalam.webdunia.com/current-affairs-in-malayalam/%25E0%25B4%25B8%25E0%25B5%2586%25E0%25B4%25AA%25E0%25B5%258D%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B4%2582%25E0%25B4%25AC%25E0%25B4%25B0%25E0%25B5%258D%25E2%2580%258D-5-%25E0%25B4%2585%25E0%25B4%25A7%25E0%25B5%258D%25E0%25B4%25AF%25E0%25B4%25BE%25E0%25B4%25AA%25E0%25B4%2595-%25E0%25B4%25A6%25E0%25B4%25BF%25E0%25B4%25A8%25E0%25B4%2582-108090500033_1.htm%3famp=1 അധ്യാപക ദിനമായി] ആചരിച്ചു.
 
             വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഗുരുവന്ദനം എന്നപേരിൽ ഒരുക്കിയ പരിപാടിയിൽ കുട്ടികൾ വെള്ള ഡ്രസ്സ് അണിഞ്ഞ് പാട്ടുപാടി നൃത്തം ചെയ്യുകയും അധ്യാപകരെ ആദരിക്കുകയും ചെയ്തു. കൂടാതെ കുട്ടികൾ പ്രിയപ്പെട്ട ടീച്ചർക്ക് ഒരു കത്ത് എഴുതി നൽകുകയും ചെയ്തു.
 
==== ഓസോൺ ദിനം ====
         സെപ്റ്റംബർ 16 ലോക [https://malayalam.indiatoday.in/international/photo/world-ozone-day-international-day-preservation-ozone-layer-297792-2021-09-16 ഓസോൺ ദിനമായി] ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 1998 ലാണ് ഈ ദിവസം ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടാക്കുന്ന [https://ml.m.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%B8%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81 രാസവസ്തുക്കളുടെ] ഉൽപാദനവും ഉപയോഗവും കുറയ്ക്കുകയായിരുന്നു ഉടമ്പടിയുടെ ഉദ്ദേശം. ആഗോളതാപനം മൂലം [https://ml.m.wikipedia.org/wiki/%E0%B4%8A%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%8D ഊഷ്മാവ്] ക്രമാതീതമായി വർദ്ധിക്കുകയും അന്തരീക്ഷ ബാഷ്പം ഏറുകയും ചെയ്യുമ്പോൾ അത് അന്തരീക്ഷ മേൽപാളിയെ  ഓസോണിനെ അപകടത്തിലാക്കും.
 
             ഭൂമിയുടെ കുടയായ ഓസോൺ പാളിയെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം നാം ഓരോരുത്തരുടേതുമാണെന്ന  ഓർമ്മപ്പെടുത്തലുമായി നാലാം ക്ലാസിലെ കുട്ടികൾ സ്കൂൾ അസംബ്ലി നയിച്ചു . അസംബ്ലിയിൽ ഫാത്തിമ സന ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികൾ ഓസോൺ പാളിയെ നശിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള പാട്ടുപാടി.
[[പ്രമാണം:18431 2019 -20 academic year 17.jpg|നടുവിൽ|ലഘുചിത്രം|ഓസോൺ ദിനം അസംബ്ലിയിൽ വിദ്യാർത്ഥികൾ നൽകിയ പരിപാടി]]
 
 
'''സർവ്വേ ഗൃഹസന്ദർശനം'''
 
             ഓസോൺ ദിനത്തിൽ ഉച്ചയ്ക്ക് നാല് ഗ്രൂപ്പുകളായി തിരിച്ച് കുട്ടികളെ നാല് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. ഓരോ ഗ്രൂപ്പും അഞ്ച് വീടുകൾ സന്ദർശിച്ച് അതിൽ നിന്നും കിട്ടിയ വിവരം
 
        വീട്ടിൽ കുട്ടി പഠിക്കുന്നുണ്ടോ എന്നതിന് 47% ഇല്ല 53% ഉണ്ട്, വീട്ടിൽ എസി ഉണ്ടോ എന്നതിന് 20 ശതമാനം ഉണ്ട് 80% ഇല്ല, ഫ്രിഡ്ജ് ഉണ്ടോ എന്നതിന് 87% ഉണ്ട് 13% ഇല്ല, കേരളത്തിലെ പ്രധാന പരിസ്ഥിതി പ്രശ്നമായി തോന്നുന്നത് ക്വാറി20%, [https://www.deshabhimani.com/news/kerala/news-kannurkerala-28-11-2021/985117 ചെങ്കൽ കോറി] 67%, [https://www.mathrubhumi.com/kannur/news/11-mar-2020-1.4607506 വയൽ നികത്തൽ] 13.3 ശതമാനം, മലിനീകരണം 20%, അറിയില്ല എന്ന് മറുപടി 6.8 ശതമാനം, കാലാവസ്ഥ മാറ്റത്തിന് കാരണം എന്താണ് നിങ്ങളുടെ അഭിപ്രായം [https://ml.m.wikipedia.org/wiki/%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82 അന്തരീക്ഷമലിനീകരണം] 60%, [https://ml.m.wikipedia.org/wiki/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%97%E0%B5%83%E0%B4%B9%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%82 ഹരിതഗൃഹ പ്രവാഹം] 13.8 ശതമാനം, കാർബൺഡൈഓക്സൈഡ് 20%, അറിയില്ല എന്ന മറുപടി 6.7 ശതമാനം. നമ്മൾ ഉണ്ടാക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉത്തരവാദിത്വം മുനിസിപ്പാലിറ്റി 33.3 ശതമാനം, സംസ്ഥാന സർക്കാർ 6.8 ശതമാനം, നമുക്ക് തന്നെ 60%, വീട്ടിലെ പ്ലാസ്റ്റിക് എന്ത് ചെയ്യുന്നു കത്തിക്കുന്നു 80% വലിച്ചെറിയുന്നു 13.3 ശതമാനം, ശേഖരിച്ച് കൈമാറുന്നു 6.7 ശതമാനം,. [https://ml.m.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5_%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%95%E0%B4%82 ബയോഗ്യാസ്] ഉണ്ടോ ഇല്ല 100%. ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടോ  ഇല്ല 86.67 ശതമാനം ഉണ്ട് 13.3 ശതമാനം. മാലിന്യങ്ങൾ ജൈവം അജൈവം തരംതിരിക്കാറുണ്ട് 40% ഇല്ല 60%. ഈ കാലാവസ്ഥ മാറ്റത്തിൽ താങ്കൾക്ക് ആശങ്ക യുണ്ടോ? ഉണ്ട് 66.5 ശതമാനം ഇല്ല 33.3 ശതമാനം എന്നിങ്ങനെയാണ് ഈ സർവ്വേയിൽ നിന്നും കണ്ടെത്തിയ കാര്യങ്ങൾ. സർവ്വേയിൽ നിന്നും ലഭിച്ച വിവരങ്ങൾ വച്ചുനോക്കുമ്പോൾ ഭൂരിഭാഗം വീടുകളിലും പ്ലാസ്റ്റിക് കത്തിക്കുന്നു. മാലിന്യ സംസ്കരണത്തിന് മാർഗ്ഗമില്ല. അതുകൊണ്ട് ഈ പ്രദേശത്തെ സഹായിക്കാൻ സ്കൂളിന്റെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിയിൽ അപേക്ഷ വെച്ച് ഒരു മാർഗം കണ്ടെത്താൻ തീരുമാനിച്ചു.
 
==== മുളദിനം ====
       സെപ്റ്റംബർ 18 [https://keralaonlinenews.com/2021/09/18/wayanad-aanamula-world-record.html ലോക മുള ദിനം] ആയി ആചരിക്കുന്നു. മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേൾഡ് ഓർഗനൈസേഷൻ ആരംഭിച്ച ദിനാചരണം ആണ് മുളദിനം. മറ്റു വൃക്ഷങ്ങളെ ക്കാൾ 30 ശതമാനം അധികം [https://ml.m.wikipedia.org/wiki/%E0%B4%93%E0%B4%95%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%9C%E0%B5%BB ഓക്സിജൻ] ഉൽപാദിപ്പിക്കുകയും കൂടുതൽ കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കുകയും ചെയ്യുന്നവയാണ് ഇവ. ലോകത്തിലെ 111 കുടുംബത്തിൽ ആയി 1550 ഓളം ജാതി മുളകൾ ഉണ്ട്.
[[പ്രമാണം:18431 2019 -20 academic year 18.jpg|നടുവിൽ|ലഘുചിത്രം|മുളയിലെ വൈവിധ്യം പ്രദർശനം]]
 
 
മുളയിലെ വൈവിധ്യം
 
         മുള ദിനമായ സെപ്റ്റംബർ 18ന് മുളയിലെ വൈവിധ്യം എന്ന പരിപാടി സംഘടിപ്പിച്ചു. വിവിധതരം മുളകളുടെ ചിത്രപ്രദർശനവും വിവിധതരം ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു. മുളകൾ വെച്ചു പിടിപ്പിക്കുന്നത് [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%8A%E0%B4%B2%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D മണ്ണൊലിപ്പ്] തടയുന്നതിനും [https://ml.m.wikipedia.org/wiki/%E0%B4%89%E0%B4%B0%E0%B5%81%E0%B5%BE%E0%B4%AA%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BD ഉരുൾപൊട്ടലിനെ] ചെറുത്തുന്നതിനും നല്ലതാണെന്ന് കുട്ടികളെ മനസ്സിലാക്കി. മുളയരി കൊണ്ട് വിവിധ ഭക്ഷണങ്ങൾ ഉണ്ടാക്കാം എന്ന് പറഞ്ഞു കൊടുത്തു.
 
==== സ്കൂൾ കലോത്സവം അരങ്ങ് 2K19 ====
           കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുള്ള  വേദി യാണല്ലോ  കലോത്സവങ്ങൾ.
[[പ്രമാണം:18431 2019 -20 academic year 20.jpg|നടുവിൽ|ലഘുചിത്രം|സംഘ നൃത്ത മത്സരത്തിലെ രംഗം]]
 
 
        29/9/19,30/9/19 ദിവസങ്ങളിലായി സ്കൂൾ [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%B2%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82 കലോത്സവം] അരങ്ങ് 2k19 എന്ന പേരിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തി. സ്കൂൾ മാനേജർ അഷ്റഫ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സിദിൻ ടി.സി അധ്യക്ഷം വഹിച്ചു. കലാമേള വാശിയേറിയ ഗ്രൂപ്പ് മത്സരമായിരുന്നു.
[[പ്രമാണം:18431 2019 -20 academic year 19.jpg|നടുവിൽ|ലഘുചിത്രം|കലാമേള മത്സരാർത്ഥികളുടെ ബാഡ്ജ്]]
 
 
കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിച്ച് ഓരോ ഗ്രൂപ്പിനും ടീച്ചേഴ്സിനെ യും നിയമിച്ചു. കുന്നിമണി, മിന്നാമിന്നി മഞ്ചാടി എന്നിങ്ങനെയാണ് ഗ്രൂപ്പിന് പേരിട്ടത്. വിവിധ മത്സരങ്ങളോടെ പരിപാടികൾ സ്റ്റേജിൽ അരങ്ങേറിയപ്പോൾ 134 പോയിന്റുമായി കുന്നിമണി ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 47 പോയിന്റ് മായി മഞ്ചാടി, മിന്നാമിന്നി ഗ്രൂപ്പുകാർ രണ്ടാം സ്ഥാനം തുല്യമായി പങ്കിട്ടു. ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനവിതരണവും നടന്നു. അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്ററാണ് കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകിയത്.
[[പ്രമാണം:18431 2019 -20 academic year 21.jpg|നടുവിൽ|ലഘുചിത്രം|നാടോടി നൃത്തം]]
 
==== ലോക വിനോദ സഞ്ചാര ദിനം ====
          യുണൈറ്റഡ് നാഷണൽ വേൾഡ് ടൂറിസം ഓർഗനൈസേഷൻ ആഹ്വാനപ്രകാരം എല്ലാ വർഷവും  സെപ്തംബർ 27 ലോക [https://malayalam.indiatoday.in/international/photo/world-tourism-day-2021-theme-significance-quotes-300744-2021-09-27-1 വിനോദ സഞ്ചാര ദിനം] ആയി ആചരിക്കുന്നു. ലോകജനതയെ വിനോദസഞ്ചാര ത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്.
 
             ലോക വിനോദ സഞ്ചാര ദിനത്തിന്റെ  ഭാഗമായി മൂന്നാം ക്ലാസിലെ ആയിഷ അസംബ്ലിയിൽ വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. അൻഫിദ  കേരളത്തിലെ അറിയപ്പെട്ട വിനോദ സഞ്ചാരിയായ സന്തോഷ് കുളങ്ങര യെ കുറിച്ചും സംസാരിച്ചു. മൂന്നാം ക്ലാസിലെ ടീച്ചർ വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
 
==== ഗാന്ധിജയന്തി ====
        ഭാരതത്തിന്റെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2  ഗാന്ധിജയന്തി ആയി  ആഘോഷിച്ചു വരികയാണല്ലോ. അദ്ദേഹത്തിന്റെ സേവനം മാർഗ്ഗത്തെ അനുസ്മരിച്ചുകൊണ്ട് കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. മൂന്നാം തീയതി മുതൽ പത്താം തീയതി വരെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സേവനപ്രവർത്തനങ്ങൾ നടത്തി. ദിവസവും ഗാന്ധിജിയുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾ മെഗാക്വിസ് ചുമതലയുള്ള ടീച്ചേഴ്സ് ഇടുകയും ഉത്തരങ്ങൾ കുട്ടികൾ കണ്ടെത്തി വന്നു ക്ലാസ്  ടീച്ചേഴ്സിനെ  ഏൽപ്പിക്കുകയും ചെയ്തു. ഗാന്ധി ജയന്തിയുമായി  ബന്ധപ്പെട്ട വിദ്യാരംഗം പ്രവർത്തനമായ സുഗതകുമാരിയുടെ കവിത വായന ക്ലാസ് തലത്തിൽ നടത്തി.
 
സേവനവാര അവസാന ദിവസം 10/10/ 19ന് ഗാന്ധിജിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച ചാർട്ട് ഒരു കുട്ടിക്ക് ഒന്ന് എന്ന രീതിയിൽ ശേഖരിച്ചു വരികയും ചാർട്ട് പ്രദർശനം നടത്തുകയും ചെയ്തു.
 
==== കുട്ടികളുടെ പഠനത്തിൽ ====
 
==== രക്ഷിതാക്കളുടെ പങ്ക് ====
       .. . കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ഒക്ടോബർ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ 4. 30 വരെ സലീം പേരാമ്പ്ര ( വിജയഭേരി കോഓഡിനേറ്റർ ) മലപ്പുറം ക്ലാസ്സ് നൽകി. കുട്ടികളുടെ പഠനത്തിൽ അമ്മമാർ വഹിക്കേണ്ട പങ്കിനെ കുറിച്ച് വിശദമായ രീതിയിൽ രക്ഷിതാക്കൾക്ക് ഉപകാരപ്രദമായ നല്ലൊരു ക്ലാസ് ആയിരുന്നു. നൂറിൽ കൂടുതൽ രക്ഷിതാക്കൾ ക്ലാസ് കേൾക്കാൻ സ്കൂൾ ഹാളിൽ എത്തിച്ചേർന്നു. വളരെ നല്ലൊരു ക്ലാസ് ആയിരുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
[[പ്രമാണം:18431 2019 -20 academic year 22.jpg|നടുവിൽ|ലഘുചിത്രം|സലീം മാസ്റ്റർ രക്ഷിതാക്കൾക്ക്  ക്ലാസ് എടുക്കുന്നു]]
 
==== തപാൽ ദിനം ====
         ഒക്ടോബർ 9 ലോകമെമ്പാടും [https://en-m-wikipedia-org.translate.goog/wiki/World_Post_Day?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc തപാൽ ദിനമായി] ആചരിക്കുകയാണ്. ഫോണും [https://ml.m.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BC%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ഇന്റർനെറ്റും] എല്ലാം പ്രചാരത്തിൽ വന്നതോടെ ഈ ദിനത്തിന്റെ പ്രാധാന്യം എല്ലാവരും മറന്നു കൊണ്ടിരിക്കുകയാണ്. ഹൃദയ സ്പന്ദനങ്ങളെ അക്ഷരങ്ങൾകൊണ്ട് വർണിച്ച കത്തുകളായിരുന്നു ആദ്യകാലങ്ങളിലെ സന്ദേശ വിനിമയ മാർഗം. ആ കത്തുകൾക്ക് യഥാർത്ഥത്തിൽ ജീവൻ നൽകിയത് തപാലുകൾ  ആണ്.
[[പ്രമാണം:18431 2019 -20 academic year 23.jpg|ലഘുചിത്രം|വിദ്യാർത്ഥികൾ കോട്ടക്കൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ചപ്പോൾ]]
 
 
          ഒക്ടോബർ 9 നമ്മുടെ സ്കൂളിലും തപാൽ ദിനം ആചരിച്ചു. കുട്ടികൾ കൂട്ടുകാരന് ഒരു കത്ത് ഇൻലന്റിൽ എഴുതി തയ്യാറാക്കി തപാലാപ്പീസ് സന്ദർശിച്ച് അവിടെ പോസ്റ്റ് ചെയ്തു. നാലാം ക്ലാസിലെ കുട്ടികളും അധ്യാപകരും ആണ് തപാലാപ്പീസ് സന്ദർശിച്ചത്. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ അനുഭവമായിരുന്നു. ഇപ്പോഴത്തെ കുട്ടികളിൽ ഇൻലന്റ് കണ്ടിട്ടുള്ളവർ തന്നെ ആരുമില്ലായിരുന്നു. പോസ്റ്റ് ഓഫീസിൽ നിന്നും വിവിധ തരം സ്റ്റാമ്പുകൾ പരിചയപ്പെടുത്തി.
[[പ്രമാണം:18431 2019 -20 academic year 24.jpg|ഇടത്ത്‌|ലഘുചിത്രം|പോസ്റ്റ് മാസ്റ്ററുമായി അഭിമുഖം]]
 
 
സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഭാരതീയൻ മഹാത്മാഗാന്ധി ആണെന്നും എന്നാൽ ആദ്യ കേരളീയൻ ശ്രീനാരായണഗുരു ആണെന്നും അവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു . അതുപോലെ മണിയോർഡർ അയക്കുന്നതും ഒക്കെ പറഞ്ഞു കൊടുത്തു .
 
==== അക്ഷരദീപം ഗൃഹ ലൈബ്രറി ഉദ്ഘാടനം ====
         വളർന്നു വരുന്ന കുട്ടികൾക്ക് വായനയിലൂടെ വളരാൻ ഒരുക്കിയ പദ്ധതിയാണ് അക്ഷരദീപം പദ്ധതി. ഒക്ടോബർ 10 ന് വൈകിട്ട് 4. 30ന് നമ്മുടെ വിദ്യാലയത്തിലെ ഇഷ നാലാം ക്ലാസ് ,ഇൻഷ ഒന്നാം ക്ലാസ് എന്നീ കുട്ടികളുടെ വീട്ടിൽ വച്ച് അക്ഷരദീപം റൂം ലൈബ്രറിയുടെ ഉദ്ഘാടനം ശ്രീ ടോമി മാത്യു നിർവ്വഹിച്ചു.
[[പ്രമാണം:18431 2019 -20 academic year 26.jpg|ലഘുചിത്രം|സ്കൂൾ വിദ്യാർത്ഥി ഇൻഷ എൻ.കെ യുടെ വീട്ടിൽ മലപ്പുറം ബി.പി.ഒ ടോമി മാത്യു മാഷ് അക്ഷരദീപം ലൈബ്രറി ഉദ്ഘാടനം ചെയ്യുന്നു]]
 
 
പുതുമയുള്ള പരിപാടികൾ കൊണ്ടുവരുന്നതിൽ നമ്മുടെ വിദ്യാലയത്തെ അഭിനന്ദിച്ച് സംസാരിച്ചു. ഇങ്ങനെ എത്തിക്കുന്ന പുസ്തകങ്ങൾ സൂക്ഷിക്കുന്ന [https://en-m-wikipedia-org.translate.goog/wiki/School_library?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc ലൈബ്രറി] ഷെൽഫിന് സ്കൂളിന്റെ പേരും അക്ഷരദീപം ലൈബ്രറി എന്ന സ്റ്റിക്കർ ഉണ്ടാക്കി ഒട്ടിച്ചാൽ നന്നായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
[[പ്രമാണം:18431 home library 1.jpg|ഇടത്ത്‌|ലഘുചിത്രം|വാർഡ് കൗൺസിലർ ടി.പി സുബൈർ വിദ്യാർത്ഥിയുടെ വീട്ടിൽ അക്ഷരദീപം ലൈബ്രറി ഉദ്ഘാടനം ചെയ്യുന്നു]]
 
 
ആ കുട്ടികളുടെ മാതാപിതാക്കൾ വലിയൊരു സ്വീകരണമാണ് ഞങ്ങൾക്കായി ഒരുക്കിയത്. കുട്ടികളെ നല്ല വായനക്കാരാ കാനായി  ഒരുക്കിയ ഈ പദ്ധതിക്ക് നൂതനാശയങ്ങൾ എസ് സി ആർ ടി യിൽ കൊടുക്കുന്നത് നല്ലതാണെന്ന് ബിപി ഓ  അഭിപ്രായപ്പെട്ടു.
[[പ്രമാണം:18431 home library.jpg|നടുവിൽ|ലഘുചിത്രം|പി.ടി.എ പ്രസിഡണ്ട് ശ്രീ അനീഷ് ബാബു അക്ഷരദീപം ലൈബ്രറി കൈമാറുന്നു]]
 
==== ശാസ്ത്രമേള സബ്ജില്ലാ തലം ====
      പുത്തൻ ചിന്തകളും [https://ml.m.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശാസ്ത്ര] അനുഭവങ്ങളും ഉൾക്കൊണ്ട് ശാസ്ത്രമേളയിലും പ്രവർത്തി പരിചയ മേളയിലും വിദ്യാർത്ഥികൾ നിർമ്മിച്ച ഉപകരണങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും കണ്ടെത്തലുകളുടെയും പ്രദർശനങ്ങളിലൂടെ ഒരു യാത്ര......
[[പ്രമാണം:18431 Chart.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
           നമ്മുടെ സ്കൂളിൽ നിന്നും ശാസ്ത്രമേള യിലേക്കും പ്രവർത്തിപരിചയമേള യിലേക്കും സ്കൂൾതല ശാസ്ത്ര മേളയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മത്സരിക്കുക യുണ്ടായി. ശാസ്ത്രമേളയുടെ സയൻസ് ക്വിസ്സിൽ ഇഷാ എൻ കെ ക്ക്  നാലാം സ്ഥാനം ലഭിച്ചു. ചാർട്ട് പ്രദർശനം ഇഷാ, മാജിദ എന്നിവർ ചേർന്ന് ഒരുക്കിയ [https://ml.m.wikipedia.org/wiki/%E0%B4%AC%E0%B4%B9%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%95%E0%B4%BE%E0%B4%B6%E0%B4%82 ബഹിരാകാശത്ത് ഇന്ത്യ] എന്ന ചാർട്ട് പ്രദർശനത്തിന് സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടാനും കഴിഞ്ഞു. ഇത്  സ്കൂളിന്  അഭിമാനമായ നേട്ടമായി.
[[പ്രമാണം:18431 2019 -20 academic year 59.jpg|ലഘുചിത്രം|ശാസ്ത്രമേളയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ]]
 
 
ഇതിന് നേതൃത്വം നൽകിയത് ഫസീല ടീച്ചറാണ് കൂടാതെ ഇലശേഖരണം എന്നിവയ്ക്ക് എ ഗ്രേഡ് ലഭിച്ചു. വർക്ക് എക്സ്പീരിയൻസ് 10 ഇനങ്ങളിലും കുട്ടികൾ മത്സരിച്ചു ഗ്രേഡുകൾ കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ എൽപി ഓവറോൾ നാലാം സ്ഥാനം നേടാൻ നമുക്ക് കഴിഞ്ഞു. കുട്ടികൾക്കുള്ള ഉപഹാരങ്ങൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ നൽകുകയും ചെയ്തു.
 
==== മുനിസിപ്പൽ തല കലാമേള ====
          ഒക്ടോബർ 24ന് മുനിസിപ്പൽ തല കലാമേള നടന്നു. വിദ്യാലയത്തിൽ നിന്നും കുട്ടികളെ പങ്കെടുപ്പിച്ച തിൽ ജനറൽ വിഭാഗത്തിൽ മലയാള പ്രസംഗം, കടങ്കഥ എന്നിവയിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനവും, മോണോ ആക്ട് ദേശഭക്തിഗാനം എന്നിവയിൽ A ഗ്രേഡോടെ രണ്ടാംസ്ഥാനവും ലഭിച്ചു . കഥാകഥനം, മലയാളം പദ്യം ചൊല്ലൽ എന്നിവയിൽ എ ഗ്രേഡോടെ സെലക്ഷൻ ലഭിച്ചു.
 
         അറബിക് കലാമേളയിൽ അറബിക് പദ്യം ചൊല്ലൽ ഒന്നാം സ്ഥാനവും ആംഗ്യ പാട്ടിൽ  എ ഗ്രേഡ് സെലക്ഷനും ലഭിച്ചു. മികച്ച വിജയം നേടിയവർ ഇഷ, ഇഷ ഫാത്തിമ, ഹാദിയ, ജിസ്ന, മാജിദ, അന്നാ നാസി, ഫാത്തിമ സന, ഷഹാന, ആയിഷ ഷിറിൻ, ഫാത്തിമ ഹന്ന, ജസ അസ്ലം  എന്നിവരാണ്. ഇവർക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും അസംബ്ലിയിൽ നൽകുകയുണ്ടായി .
 
==== കേരളപ്പിറവി ദിനം ====
         നവംബർ 1 [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF കേരളപ്പിറവി] ദിനം. 1956 നവംബർ ഒന്നിന് കേരളം രൂപീകരിക്കുന്നത് തന്നെ ഭാഷയെ അടിസ്ഥാനമാക്കിയാണ്. [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ഭൂമിശാസ്ത്രപരമായ] അതിർത്തിയെയും നാട്ടുരാജ്യങ്ങളായി ഭിന്നിച്ചു നിന്നിരുന്ന രാഷ്ട്രീയ ഭൂപടത്തെ നിരാകരിച്ച ഭാഷയെന്ന ഏകമാന ത്തിലേക്ക് പുനർ നിർണയിച്ചത് നമ്മുടെ മലയാളമാണ്. മാതൃഭാഷയെന്ന നിലയിൽ ലോകത്തിൽ 26 മത്തെ സ്ഥാനമാണ് മലയാളത്തിനുള്ളത്. എല്ലാ ജനതയും അവരുടെ മാതൃഭാഷയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അതിലൂടെ പുരോഗതിയിലേക്ക് കുതിക്കുകയും ചെയ്യുന്നു. മലയാളഭാഷ ഇല്ലാതാകുമ്പോൾ ഒരു സമൂഹം എന്ന നിലയിലുള്ള നമ്മുടെ നിലനിൽപ്പാണ് ഇല്ലാതാകുന്നത്. [https://amchimumbaionline.com/?p=4206 മാതൃഭാഷയ്ക്ക്] വേണ്ടിയുള്ള വാദം മറ്റ് ഭാഷകൾക്ക് എതിരുമല്ല. മാതൃഭാഷയെ സംരക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തർക്കും ആണ്.
[[പ്രമാണം:18431 2019 -20 academic year 27.jpg|നടുവിൽ|ലഘുചിത്രം|കേരളപ്പിറവി ദിനം അമ്മ മലയാളം ഗായത്രി ടീച്ചർ ഉദ്ഘാടനം]]
 
 
അമ്മ മലയാളം
 
        4/11/19 തിങ്കളാഴ്ച രാവിലെ 10.30 ന്  കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ അമ്മ മലയാളം ക്യാമ്പയിൻ ആരംഭിച്ചു. പരിപാടി വാർഡ് കൗൺസിലർ ടി പി സുബൈർ ഉദ്ഘാടനം ചെയ്തു. ഇന്ത്യനൂർ സ്കൂളിലെ ഗായത്രി ടീച്ചർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. 3, 4 ക്ലാസ്സിലെ കുട്ടികൾക്കായി അമ്മ മലയാളം എന്ന വിഷയത്തെ കുറിച്ച് നല്ലൊരു ക്ലാസ് നൽകി. ശേഷം പാട്ടുകളും കഥകളും കൊണ്ട് കുട്ടികളെ രസിപ്പിച്ചു. പരിപാടി ഫെബ്രുവരി 21 വരെ തുടരും.
 
==== അറിവിലൂടെ ആരോഗ്യം വിദ്യാർത്ഥികളും വാക്സിനേഷനും ====
          അറിവിലൂടെ ആരോഗ്യം പദ്ധതിക്ക് തുടക്കമായി. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടിയുടെ പഠനത്തോടൊപ്പം അമ്മമാർക്കും ആരോഗ്യ ക്ലാസുകൾ തുടങ്ങി. 7/11/ പത്തൊമ്പതിന് വിദ്യാർത്ഥികളും [https://www.coronavirus.vic.gov.au/covid-19-vaccine-malayalam വാക്സിനേഷനും] എന്ന വിഷയത്തിൽ ഡോക്ടർ അനീഷ യുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലാസ് സ്കൂൾ ഹാളിൽ നടത്തുകയുണ്ടായി. അൻപതോളം രക്ഷിതാക്കൾ പങ്കെടുത്ത ക്ലാസ്സിൽ ഘട്ടംഘട്ടമായി പ്രതിരോധകുത്തിവെപ്പ് നെക്കുറിച്ച് രക്ഷിതാക്കൾക്ക് വിശദീകരിച്ചു കൊടുത്തു. കുത്തിവെപ്പ് എടുക്കാത്തത് കൊണ്ടുണ്ടാകുന്ന രോഗങ്ങളെയും രോഗികളെയും ചിത്രീകരണത്തിലൂടെ രക്ഷിതാക്കൾക്ക് കാണിച്ചുകൊടുത്തു.
[[പ്രമാണം:18431 അറിവിലൂടെ ആരോഗ്യം.jpg|നടുവിൽ|ലഘുചിത്രം|അറിവിലൂടെ ആരോഗ്യം പരിപാടിയിൽ നിന്ന്]]
 
 
രക്ഷിതാക്കളുടെ സംശയങ്ങൾക്കുള്ള മറുപടിയും നൽകി. വളരെ നല്ലൊരു ക്ലാസ്സ് ആയിരുന്നെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏലിയാമ്മ ടീച്ചർ നന്ദിയും രേഖപ്പെടുത്തി
 
==== ശിശുദിനാഘോഷം ====
[[പ്രമാണം:18431 2019 -20 academic year 28.jpg|ലഘുചിത്രം|ശിശുദിന പരിപാടി]]
            ആധുനിക ഇന്ത്യയുടെ ശിൽപിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ [https://ml.m.wikipedia.org/wiki/%E0%B4%9C%E0%B4%B5%E0%B4%B9%E0%B5%BC%E0%B4%B2%E0%B4%BE%E0%B5%BD_%E0%B4%A8%E0%B5%86%E0%B4%B9%E0%B5%8D%E0%B4%B0%E0%B5%81 ജവഹർലാൽ നെഹ്റുവിന്റെ] ജന്മദിനമായ നവംബർ 14 ദേശീയ ശിശുദിനമായി ആഘോഷിച്ചു വരുന്നു.
 
[[പ്രമാണം:18431 2019 -20 academic year 29.jpg|ഇടത്ത്‌|ലഘുചിത്രം|ശിശുദിന റാലി]]
        14/11/19 കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനം വർണ്ണാഭമായ പരിപാടികളോടെ നടത്തുകയുണ്ടായി. രാവിലെ അസംബ്ലിയിൽ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ചാച്ചാജിയുടെ വെള്ള വസ്ത്രവും മാറിൽ  റോസാപ്പൂവും അണിഞ്ഞെത്തിയ ത്   വളരെ മനോഹരമായ കാഴ്ചയായി. നമ്മുടെ പ്രഥമ പ്രധാനമന്ത്രിയെ കുറിച്ച് അസംബ്ലിയിൽ മാസ്റ്റർ കുട്ടികളോട് സംസാരിച്ചു. അതിനുശേഷം ഉദരാണി വരെ സ്കൂളിൽനിന്നും റാലി നടത്തി.


== [[{{PAGENAME}}/2016-17|2016-17 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


മുദ്രാഗീതങ്ങളും ശിശുദിന ഗാനങ്ങളും റാലിക്ക് മാറ്റുകൂട്ടി. സ്കൂളിൽ നിന്നും റാലി സമയത്ത് ഒന്നാംക്ലാസിലെ മുഹമ്മദ് മുജ്തബ യുടെ രക്ഷിതാക്കൾ കുട്ടികൾക്ക് ഈന്തപ്പഴം നൽകി. അന്നേദിവസം കുട്ടികൾക്ക് മധുരം നൽകി. ക്ലാസ് തലത്തിൽ ശിശു ദിന ഗാനങ്ങൾ ശേഖരിച്ച് പതിപ്പ് തയ്യാറാക്കി.
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2017-18|2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


==== സർഗാത്മക ബാല്യം യൗവനത്തിന്റെ കരുത്ത് ====
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2018-19|2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==
.          കേരള പിറവി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സർഗാത്മക ബാല്യം യൗവനത്തിന്റെ കരുത്ത് എന്ന പേരിൽ10 ശില്പശാലകൾ നടത്താൻ തീരുമാനിച്ചു. പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളിൽ വളർത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ അവരുടെ സർഗാത്മകത ഉണ്ടാകൂ.. എന്ന തിരിച്ചറിവോടെ ആരംഭിച്ചതാണ് ഈ പ്രവർത്തനം. വിവിധ ശില്പശാലകൾ കുട്ടികളിൽ പല മൂല്യബോധ ങ്ങളും   സൃഷ്ടിക്കും. ഭാവിയിൽ അത് അവർക്ക് കരുത്ത് പകരുക തന്നെ ചെയ്യും. ഒന്നാം ദിവസം എന്റെ ഭാഷ മലയാളം എന്ന വിഷയത്തെക്കുറിച്ച് ഇന്ത്യനൂർ  സ്കൂളിലെ ഗായത്രി ടീച്ചർ ക്ലാസ്സെടുത്തു  .
[[പ്രമാണം:18431 2019 -20 academic year 30.jpg|നടുവിൽ|ലഘുചിത്രം]]


== ==[[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2019-20|2019 -20 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


         20/11/ 19ന് ഇതിന്റെ രണ്ടാമത്തെ ശില്പശാല നാലാം ക്ലാസിലെ മുഹമ്മദ് ബിലാലിനെ ഉമ്മ നാലാം ക്ലാസ്സിലെ കുട്ടികൾക്കായി പേപ്പർ ക്രാഫ്റ്റ് ശിൽപശാല നൽകുകയുണ്ടായി. വൈകീട്ട് 3 മുതൽ 4 മണി വരെയായിരുന്നു പരിപാടി. വളരെ മനോഹരമായ പൂക്കളുടെ നിർമ്മാണം ആണ് അവർ പരിചയപ്പെടുത്തിയത്.
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2020-21|2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


       22/11/ 19 വെള്ളിയാഴ്ച സർഗാത്മക ബാല്യം യൗവ്വനത്തിന്റെ കരുത്ത് എന്ന പരിപാടിയുടെ മൂന്നാം ശില്പശാല നാലാം ക്ലാസിലെ കുട്ടികൾക്ക് ഏലിയാമ്മ ടീച്ചർ കഥ  നിർമ്മാണം ശില്പശാല നടത്തി.
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2021-22|2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


          25/11/ 19 ലെ ഇതിന്റെ നാലാം ശില്പശാല മൂന്നാം ക്ലാസിലെ ടീച്ചർ നാലാം ക്ലാസ്സിലെ കുട്ടികൾക്കായി ചിത്രത്തുന്നൽ പരിചയപ്പെടുത്തുകയും പൂവ്  തുന്നുകയും ചെയ്തു.
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2022-23|2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


        26/11/ 19ന് മൂന്നാം ക്ലാസിലെ ഹൻബൽ നിഷാദ് എന്ന കുട്ടിയുടെ രക്ഷിതാവ് മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായി ലൈനിംഗ് തുണി, സോക്സ് ഉപയോഗിച്ചുള്ള പൂക്കൾ നിർമ്മാണം നടത്തി.
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24|2023 - 24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==
 
==== സ്കൂൾ ദിനം ====
            നമ്മുടെ വിദ്യാലയം കേവലം 20 സെന്റ് സ്ഥലത്ത് തുടങ്ങിയ കെട്ടിടത്തിൽ കഴിഞ്ഞിരുന്ന കാലം, കുട്ടികൾക്ക് കളിക്കാനോ സ്വതന്ത്രമായി ഇടപെടാൻ ഒന്നും കഴിഞ്ഞിരുന്നില്ല. നമുക്ക് എട്ട് ഡിവിഷനുകൾ ഉണ്ടായപ്പോൾ രണ്ട് അധ്യാപകർക്ക് നിയമനം ലഭിക്കാതിരുന്നത് ഒരേക്കർ സ്ഥല സൗകര്യം ഇല്ലാത്തത് കൊണ്ടാണെന്ന് ബോധ്യപ്പെട്ടപ്പോൾ മാനേജർ ഒരേക്കർ സ്ഥലം വാങ്ങി നിർമ്മിച്ച കെട്ടിടത്തിലേക്ക് ഏറെ ത്യാഗം അനുഭവിച്ച്  എത്തിയ ദിനമാണ് നവംബർ 24. അതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും സ്കൂൾ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു. ഈ വർഷവും സ്കൂളിൽ രക്ഷിതാക്കൾക്കായി ഒരുയമണ്ടൻ കേക്ക് എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.
 
'''ഒരു യമണ്ടൻ കേക്ക്'''
 
           26/11/19 ചൊവ്വാഴ്ച വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതിന്റെ ഓർമ്മ പുതുക്കാൻ സ്കൂൾ  ദിനമായ 24 /11/19 അവധി ദിനമായതിനാൽ26/11/ 19ന് രക്ഷിതാക്കൾക്കായി ഒരു എമണ്ടൻ കേക്ക് എന്നപേരിൽ കേക്ക് നിർമാണ ശില്പശാല നടത്തുകയുണ്ടായി. വ്യത്യസ്തമായ മൂന്ന് കേക്കുകൾ നിർമ്മിക്കുന്ന വിധം പത്തോളം രക്ഷിതാക്കളെ പങ്കെടുപ്പിച്ച് മുംതാസ് ടീച്ചർ നയിച്ചു. ശിൽപ്പശാല മാനേജർ ശ്രീ മുഹമ്മദ് അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയം ഇങ്ങോട്ട് എത്തിയ  ത്യാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുമയ്യ ടീച്ചർ അധ്യക്ഷയായി. മുഴുവൻ കുട്ടികൾക്കും മിഠായി വിതരണം ചെയ്തു.
 
==== പ്രതിഭാദരം ====
         നമ്മുടെ വിദ്യാലയത്തിന് അടുത്ത് അറിയപ്പെടാതെ ഒട്ടനവധി കഴിവുകളുള്ള ധാരാളം പ്രതിഭകൾ ഉണ്ട്. അവരെ അന്വേഷിച്ച് ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം പ്രതിഭാദരം നടന്നത്. ഇതിനായി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും [https://ml.m.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%B2 ചിത്രകലാ] അധ്യാപകനും ശില്പിയുമായ ശ്രീ സുഭാഷ് ചാലിലിനെ ആദരിക്കുന്നതിനായി 15 വിദ്യാർത്ഥികളും, ഹെഡ്മാസ്റ്ററും, 4 അധ്യാപകരും,പിടിഎ പ്രസിഡണ്ടും, പ്രദേശത്തെ കുറച്ച്  രക്ഷിതാക്കളും ചേർന്നാണ് വീട്ടിൽ പോയത്. കുട്ടികൾ പൂച്ചെണ്ടും പുസ്തകങ്ങളുമായി അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ പഠനകാലം മുതലുള്ള കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. കുട്ടികൾക്കായി ഒരു മുയലിനെ ഉണ്ടാക്കാൻ ആവശ്യപ്പെട്ടപ്പോൾ മിനുട്ടുകൾ കൊണ്ട് അദ്ദേഹം അത് ചെയ്തു കൊടുത്തു. അദ്ദേഹത്തിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും നമ്മൾ ചെയ്തത് നല്ലൊരു കാര്യമാണ് എന്ന് അഭിപ്രായപ്പെട്ടു. ചിത്രരചനയും ശില്പ നിർമ്മാണവും എല്ലാം ഗുജറാത്തിലാണ് അദ്ദേഹം പഠിച്ചത് എന്ന് പറഞ്ഞു. എങ്കിലും ഇതുവരെ അറിയപ്പെടാൻ നാട്ടിൽ പോലും കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വളരെ നന്നായി എന്ന് ഞങ്ങൾക്കും മനസ്സിലായി.
[[പ്രമാണം:18431 2019 -20 academic year 31.jpg|നടുവിൽ|ലഘുചിത്രം|പ്രതിഭാദരം]]
 
==== ലോക ഭിന്ന ശേഷി ദിനം ====
          ഡിസംബർ 3 ലോക ഭിന്നശേഷി ദിനം ആയി ആചരിക്കുകയാണ്. ഭിന്നശേഷി വിഭാഗത്തിൽ പെടുന്നവരുടെ  അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും ഇവർ സമൂഹത്തിന്റെ ഭാഗമാണെന്ന് പൊതു സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുമാണ്  ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്. സമൂഹത്തിൽ അവർ നേരിടുന്ന എല്ലാവിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്തു അവരെ സാധാരണ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ  ദിനാചരണത്തിന് ഉണ്ട് .
 
         നമ്മുടെ വിദ്യാലയത്തിലും ഭിന്നശേഷിദിനം ആചരിക്കുകയുണ്ടായി. 9/12/ 19ന് അസംബ്ലിയിൽ ഭിന്നശേഷി കുട്ടികളായ അർഷദ്, ശിഫ എന്നിവർ പാട്ടുപാടി. ഹോം സ്റ്റഡി യിലുള്ള മുനവ്വറ ഫർഹ ത്തിന്  നാലാംക്ലാസിൽ കൊണ്ടു വന്ന്  ഐ സി ടി യിൽ വീഡിയോ ഇട്ടും കുട്ടികൾ പാട്ടുപാടിയും മറ്റും സന്തോഷിപ്പിച്ചു. കുട്ടികൾ അവൾക്ക് മധുരം നൽകി. രണ്ടുമണിക്കൂറോളം കുട്ടികളോടൊപ്പം ചിലവഴിച്ചു.
 
==== ക്രിസ്തുമസ് ആഘോഷം ====
        ലോകത്തിലെ ഏറ്റവും വലിയ ആഘോഷമാണ് [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B4%B8%E0%B5%8D ക്രിസ്തുമസ്]. യേശുവിന്റെ ജന്മദിനമായ ഡിസംബർ 25ന് ലോകമെങ്ങും ക്രിസ്തുമസ്സായി ആഘോഷിക്കുന്നു. [https://ml.m.wikipedia.org/wiki/%E0%B4%AF%E0%B5%87%E0%B4%B6%E0%B5%81 യേശു] ജനിച്ച സമയം ആട്ടിടയന്മാർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മാലാഖമാർ ഇങ്ങനെ പാടി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം,[https://ml.m.wikipedia.org/wiki/%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF ഭൂമി]യിൽ സന്മനസ്സുള്ളവർക്ക് സമാധാനം". ഇതുതന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശം.
[[പ്രമാണം:18431 2019 -20 academic year 32.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷത്തിൽ നിന്ന്]]
 
 
       19/12/19 വ്യാഴം സ്കൂൾ അങ്കണത്തിൽ ക്രിസ്തുമസ് പരിപാടികൾ നടത്തി. ക്രിസ്തുമസ് ദിനത്തിന്റെ ഭാഗമായി പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ ഒരുക്കി. ഡിസംബർ ആദ്യമേ നക്ഷത്രം തൂക്കി. കരോൾ സംഘം ഗാനാലാപനം നടത്തി ക്രിസ്തുമസ് ഫാദറുമായി സ്കൂൾ അങ്കണത്തിൽ എത്തി. ഓരോ ക്ലാസിലെയും കുട്ടികൾ വീട്ടിൽ നിന്നും ഉണ്ടാക്കി വന്ന കേക്ക് പ്രദർശനത്തിനായി സ്കൂൾ അങ്കണത്തിൽ നിരത്തിവച്ചു. ക്രിസ്മസ് പാപ്പായും ഹെഡ്മാസ്റ്ററും ചേർന്ന് കേക്ക് മുറിച്ചു. കുട്ടികൾക്കെല്ലാം കേക്ക് വിതരണം ചെയ്തു. ഉച്ചയ്ക്ക് എല്ലാവർക്കും ചിക്കൻബിരിയാണി നൽകി. ഉച്ചയ്ക്കുശേഷം കരോൾ സംഘം ഗാനവുമായി അടുത്തുള്ള അംഗനവാടിയിൽ എത്തി. കുട്ടികൾക്ക് ബലൂണും ക്രിസ്മസ് കേക്കും നൽകി തിരിച്ചു. ഉച്ചഭക്ഷണത്തിന് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും ഉണ്ടായിരുന്നു. അങ്ങനെ ക്രിസ്മസ് കെങ്കേമമായി ആഘോഷിക്കുവാൻ സാധിച്ചു.
 
==== Winter English fest 2k19 ====
             പൊതുവിദ്യാലയങ്ങൾ വളരെയധികം മെച്ചപ്പെട്ടു വരുന്നു  എന്ന് സമൂഹത്തിന് ബോധ്യപ്പെട്ടു തുടങ്ങിയ ഈ കാലഘട്ടത്തിൽ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നും ധാരാളം കുട്ടികൾ പൊതുവിദ്യാലയത്തി ലേക്ക് എത്തിയിട്ടുണ്ട്. നമ്മുടെ വിദ്യാലയത്തിലേക്കും ഇതുപോലെ കുട്ടികൾ എത്തിയിട്ടുണ്ട്. രക്ഷിതാക്കൾ മാതൃഭാഷയെ സ്നേഹിക്കുന്നവർ ആണെങ്കിലും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നവർ ആയിരിക്കണം തങ്ങളുടെ കുട്ടികൾ എന്ന ആഗ്രഹം അവർക്കുണ്ട്.
[[പ്രമാണം:18431 2019 -20 academic year 33.jpg|നടുവിൽ|ലഘുചിത്രം]]
 
 
ഇന്നത്തെ പഠന രീതിയനുസരിച്ച് ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠനം ഉള്ളതുകൊണ്ട് കുട്ടികൾ ഇംഗ്ലീഷ് പറയാനും എഴുതാനും വായിക്കാനും ഒക്കെ പ്രാപ്തരാവുന്നുണ്ട്. ഇത് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നത് നമ്മുടെ കടമയാണ്. ഈ ലക്ഷ്യം മുൻനിർത്തി ഒരു ദിവസം നീണ്ടു നിന്ന, winter English fest 2k 19 എന്ന പേരിൽ ഇംഗ്ലീഷ് ഫസ്റ്റ് 29/12/ 19ന് സ്കൂളിൽ നടത്തി. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വിനീത് സർ നടത്തി. കുട്ടികളുടെ 15മിനിറ്റ് ഇംഗ്ലീഷിൽ സംസാരിച്ചു.
 
==== ഒഡീസി നൃത്തം ====
         വിവിധ [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%A8%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE നൃത്ത രൂപങ്ങളെ]
 
പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ' സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ [https://ml.m.wikipedia.org/wiki/%E0%B4%92%E0%B4%A1%E0%B5%80%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BF_%E0%B4%A8%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82 ഒഡീസി നൃത്തം] അവതരിപ്പിക്കുകയുണ്ടായി. നൃത്തം അവതരിപ്പിച്ചത് കൊൽക്കത്തയിലെ നർത്തകി ശതാബ്ദി മാലിക്കാണ്. ഒഡീസി നൃത്ത രൂപത്തിലെ  മുദ്രകൾ എല്ലാം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും  അത് കുട്ടികളെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുകയും ചെയ്തു. കൗതുകവും രസകരവുമായി.
[[പ്രമാണം:18431 2019 -20 academic year 35.jpg|നടുവിൽ|ലഘുചിത്രം|ഒഡീസി നൃത്തം കുട്ടികൾ പരിചയപ്പെടുന്നു]]
 
==== സ്കൂൾ കായികമേള ====
           കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വികാസത്തിനു വേണ്ടിയാണല്ലോ കായികമേളകൾ സംഘടിപ്പിക്കുന്നത്. നമ്മുടെ വിദ്യാലയത്തിൽ ജനുവരി14/1/ 20ന് കായികമേള നടത്തുകയുണ്ടായി. കുട്ടികളെ കുന്നിമണി മഞ്ചാടി മിന്നാമിന്നി എന്നീ ഗ്രൂപ്പുകളായി തിരിക്കുകയും ഈ മൂന്ന് ഗ്രൂപ്പുകളുടെ  മാർച്ച് ഫാസ്റ്റ് ഓടെ ആരംഭിച്ചു. കായിക മേളയുടെ ഉദ്ഘാടനം കൊടിയുയർത്തി ഹെഡ്മാസ്റ്റർ  നിർവഹിച്ചു. ലോങ്ജമ്പ് ഒഴികെയുള്ള എല്ലാ ഇനവും നാലുമണിയോടെ പൂർത്തിയാക്കിയപ്പോൾ 40 പോയിന്റ് നേടി മിന്നാമിന്നി ഗ്രൂപ്പ് ഒന്നാം സ്ഥാനവും, 35 പോയിന്റ് നേടി കുന്നിമണി രണ്ടാം സ്ഥാനവും, 22 പോയിന്റ് നേടി  മഞ്ചാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഓൺ ദി സ്പോട്ടിൽ മെഡലുകൾ വിതരണം ചെയ്തു.
 
==== വിദ്യാലയത്തിലേക്ക് ഒരു ലാപ്ടോപ്പ് ====
             നമ്മുടെ വിദ്യാലയത്തിന്റെ ഓഫീസ് ആവശ്യങ്ങൾക്കായി ഇവിടത്തെ സ്റ്റാഫ് എല്ലാവരും ചേർന്ന് ഒരു ലാപ്ടോപ്പ് വാങ്ങി. സീനിയർ അസിസ്റ്റന്റ് ഏലിയാമ്മ ടീച്ചർ ഹെഡ്മാസ്റ്റർക്ക് ലാപ്ടോപ്പ് കൈമാറി. എല്ലാ അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
[[പ്രമാണം:18431 2019 -20 academic year 37.jpg|നടുവിൽ|ലഘുചിത്രം|സ്റ്റാഫ് സെക്രട്ടറി ഏലിയാമ്മ ടീച്ചർ ലാപ്ടോപ്പ് ഹെഡ്മാസ്റ്റർക്ക് കൈമാറുന്നു]]
 
==== ലോകമാതൃഭാഷാദിനം ====
          മനുഷ്യൻ അടങ്ങുന്ന ജീവികൾക്ക് തമ്മിൽ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങൾക്കാണ് [https://ml.m.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B7 ഭാഷ] എന്നുപറയുന്നത് . ആശയവിനിമയത്തിന് അപ്പുറം സമൂഹത്തിന്റെ സത്വത്തെയും സംസ്കാരത്തെയും ഉൾക്കൊള്ളുന്ന ഒന്നാണ് ഭാഷ. മലയാളഭാഷ മലയാളികൾക്ക് അമ്മയാണ്. അമ്മയോടുള്ള സ്നേഹവും കരുതലും ഒക്കെ മാതൃഭാഷയായ മലയാളത്തോടും നാം കാണിക്കണം . 2013ലാണ് മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. അതിൽ അഞ്ചാം സ്ഥാനമാണ് മലയാളത്തിനുള്ളത്. ഫെബ്രുവരി 21 ന് ആണ് ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത്. " അതിർത്തികൾ ഇല്ലാതെ ഭാഷകൾ " എന്നതാണ് ഈ വർഷത്തെ പ്രമേയം.
[[പ്രമാണം:18431 2019 -20 academic year 38.jpg|ലഘുചിത്രം|മാതൃഭാഷ ദിനം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രമേഷ് ആതവനാട് ഉദ്ഘാടനം ചെയ്യുന്നു]]
 
 
        ഫെബ്രുവരി 21ന് സ്കൂൾ അസംബ്ലിയിൽ മാതൃഭാഷയെക്കുറിച്ച് മൂന്നാം ക്ലാസിലെ ആയിഷ പ്രസംഗിച്ചു. മധുരം മലയാളം എന്ന സംഘ ഗാനവും എന്റെ ഭാഷ എന്ന കവിതയും കുട്ടികൾ ചൊല്ലുക യുണ്ടായി.
 
'''കുടുംബ മാഗസിൻ'''
 
'''പ്രസിദ്ധീകരണം'''
 
           മാതൃഭാഷാ ദിനത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിദ്യാർത്ഥികൾ 300 കുടുംബ മാഗസിനുകൾ പ്രസിദ്ധീകരിച്ചു. സ്കൂളിലെ എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നാണ് മാഗസിൻ ഒരുക്കിയത് .
[[പ്രമാണം:18431 2019 -20 academic year 51.jpg|ഇടത്ത്‌|ലഘുചിത്രം|വിദ്യാർത്ഥികൾ തയ്യാറാക്കിയ കുടുംബ മാഗസീനുകൾ പ്രസിദ്ധീകരിച്ചപ്പോൾ]]
 
 
      കൂട്,  ഓലപ്പീപ്പി, ആദ്യാക്ഷരം, പുലരി, വേഴാമ്പൽ, കളിവീട്, സ്നേഹവീട്, മരുപ്പച്ച തുടങ്ങി 300 പേരുകളിലാണ് പുസ്തകങ്ങൾ തയ്യാറാക്കിയത്. കഥാകൃത്തും മാധ്യമപ്രവർത്തകനുമായ രമേശ് ആതവനാട് പ്രകാശനം ചെയ്തു. മുരളീധരൻ കോലത്ത്  മുഖ്യാതിഥിയായിരുന്നു . പിടിഎ പ്രസിഡണ്ട് അനീഷ് ബാബു അധ്യക്ഷം വഹിച്ചു. വാർഡ് കൗൺസിലർ ടി പി സുബൈർ, എം കെ മുഹമ്മദ് അഷറഫ്, കെബീർ പട്ടാമ്പി, എം മുഹമ്മദ് ശരീഫ്  തുടങ്ങിയവർ പ്രസംഗിച്ചു
 
==== പാഠം ഒന്ന് പാടത്തേക്ക് ====
[[പ്രമാണം:18431 2019 -20 academic year 40.jpg|ലഘുചിത്രം|വിദ്യാർത്ഥികൾ പാടത്ത് കൃഷി ചെയ്യുന്നു]]
 
 
           ഏതൊരു തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. എന്നാൽ കൃഷി ഏത് തൊഴിലിനോടൊപ്പവും സംസ്കാരമായി വളർത്തിയാൽ നല്ല ഭക്ഷണം കഴിക്കാം എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിൽ നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾക്ക് കൃഷി മനസ്സിലാക്കാനായി ഒരു കാർഷിക ക്ലബ് രൂപീകരിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തിൽ പച്ചക്കറികളും മറ്റും സ്കൂളിൽ ഉണ്ടാക്കി വരുന്നു. പല കുട്ടികളും നെൽകൃഷി കണ്ടിട്ടില്ല. അതുകൊണ്ട് കുട്ടികളെ പാടത്തെ കൃഷി കാണിക്കാറുണ്ട്. എന്നാൽ ഈ വർഷം സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തും കൃഷിഭവനും ചേർന്ന് ഒരുദിവസം പാടത്തിറങ്ങി ഞാറുനടീൽ നടത്തി. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലേയും കുട്ടികളെ പങ്കെടുപ്പിച്ചു. നമ്മുടെ മുനിസിപ്പാലിറ്റിയും [https://ml.vikaspedia.in/agriculture/d35d3fd26d17d4dd27-d38d47d35d28d19d4dd19d33d4d200d/d15d43d37d3fd2dd35d28d3fd7d-d28d3fd28d4dd28d41d02-d32d2dd3fd15d4dd15d41d28d4dd28-d38d47d35d28d19d4dd19d33d4d200d കൃഷിഭവനും] ചേർന്ന് കാവതികളം പാടത്ത്  ഞാറ് നടീൽ സംഘടിപ്പിച്ചു . നമ്മുടെ കുട്ടികളും പാടത്തിറങ്ങി ഞാറുനട്ടു. കുട്ടികൾക്ക് ഇത് പുതിയൊരു അനുഭവമായി മാറി. ഹെഡ്മാസ്റ്റർ  സിദിൽ ടി.സി, മുഹമ്മദ് ശരീഫ്, മൊയ്തീൻ കുട്ടി, ഫസീല എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:18431 2019 -20 academic year 39.jpg|നടുവിൽ|ലഘുചിത്രം|വിദ്യാർത്ഥികൾ പാടത്ത് കൃഷി ചെയ്യുന്നു]]
 
==== പഠനോത്സവ വിളംബര ജാഥ ====
          നമ്മൾ നെൽ കൃഷി ചെയ്യുമ്പോൾ കൊയ്ത്തു നടത്താറില്ലേ? അതൊരു കൊയ്ത്തുൽസവമല്ലേ? അതുപോലെ വിദ്യാർത്ഥികൾ പഠിച്ച കാര്യങ്ങളുടെ ഉത്സവമാണ് പഠനോത്സവം. അതിനായി മാർച്ച് പത്താം തീയതി ചൊവ്വാഴ്ച നമ്മുടെ വിദ്യാലയത്തിൽ വെച്ച് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും പഠനനേട്ടങ്ങൾ ഞങ്ങൾ രക്ഷിതാക്കളുടെ മുമ്പിൽ അവതരിപ്പിക്കുകയാണ് . അതിന്റെ മുന്നോടിയായി എല്ലാ പ്രദേശത്തെയും എല്ലാവരെയും ക്ഷണിക്കാൻ വേണ്ടി ഞങ്ങൾ മാർച്ച് 3 മുതൽ 6 വരെ തീയതികളിലായി വൈകുന്നേരം 7 മണിക്ക് വിളംബരജാഥ സംഘടിപ്പിക്കുകയുണ്ടായി.
[[പ്രമാണം:18431 2019 -20 academic year 43.jpg|നടുവിൽ|ലഘുചിത്രം|രാത്രിയിൽ നടന്ന വിളംബര ജാഥ മലപ്പുറം ബി.പി.ഒ ടോമി മാഷ് ഉദ്ഘാടനം ചെയ്യുന്നു]]
 
 
'''വലിയപറമ്പ് പാപ്പായി സബാൻ'''
[[പ്രമാണം:18431 2019 -20 academic year 46.jpg|നടുവിൽ|ലഘുചിത്രം|വില്ലൂരിൽ ഉയർത്തിയ കൊടി]]
[[പ്രമാണം:18431 2019 -20 academic year 56.jpg|നടുവിൽ|ലഘുചിത്രം|പഠനോത്സവം എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസർ സുരേഷ് കൊളശ്ശേരി ഉദ്ഘാടനം ചെയ്യുന്നു]]
          പഠനോത്സവ വിളംബര ജാഥ യുടെ ആദ്യ ദിവസമായ മാർച്ച് 3 ചൊവ്വാഴ്ച വലിയപറമ്പ്,പാപ്പായി, സബാൻ എന്നീ പ്രദേശങ്ങളിലെ കുട്ടികൾ വലിയപറമ്പ് ടൗണിൽ വൈകുന്നേരം 7 മണിക്ക്  കയ്യിൽ ദീപശിഖയുമായി  ഒത്തുചേർന്നു. ടൗണിൽ നല്ലൊരു ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു. ചടങ്ങ് ബിപിഒ ടോമി മാത്യു സാർ ഉദ്ഘാടനം ചെയ്തു. മാനേജർ അഷ്റഫ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗൺസിലർ സുബൈർ ടിപി അധ്യക്ഷം വഹിച്ചു. വിശദീകരണം നടത്തിയത് അംന ഫാത്തിമ യായിരുന്നു. ഹെഡ്മാസ്റ്റർ  സിദിൻ ടി.സിയും സംസാരിച്ചു. കുട്ടികൾ ഒന്നിച്ച് പാട്ട് പാടി. അഷ്റഫ് മാസ്റ്റർ ഫ്ളാഗ് ഓഫ് ചെയ്തു. ശേഷം വലിയപറമ്പിൽ നിന്ന് പാട്ട് പാടിയും മുദ്രാ ഗീതവും ആയി പാപ്പായിലേക്ക് പുറപ്പെട്ടു . അവിടെ പ്രസംഗിച്ചത് മിർസ ഫാത്തിമയാണ്. സമാപന സ്ഥലമായ പാപ്പായിയിൽ ഫ്ലാഗ് ഓഫ് ചെയ്തത് അവിടത്തെ ഒരു ഉമ്മയായിരുന്നു. അവിടെ സ്വീകരണത്തിന് ആയി ഒത്തിരി രക്ഷിതാക്കളും നാട്ടുകാരും ഉണ്ടായിരുന്നു. ഇത്രയും ആളുകൾക്കുള്ള വെള്ളവും സ്നാക്സും അവർ വീടുകളിൽ തന്നെ ഉണ്ടാക്കിയിരുന്നു.
 
'''ഉദരാണിപ്പറമ്പ'''
 
           പഠനോത്സവ വിളംബര ജാഥ യുടെ രണ്ടാംദിവസമായ മാർച്ച് 4 ബുധനാഴ്ച ഉരാണി പ്രദേശത്തുള്ള മുഴുവൻ കുട്ടികളും രക്ഷിതാക്കളും നമ്മുടെ സ്കൂൾ അങ്കണത്തിൽ വൈകുന്നേരം 7മണിക്ക് കയ്യിൽ ദീപശിഖയുമായി ഒത്തുചേർന്നു. പാട്ടുപാടിയും ദഫ്മുട്ടും ആയി ജാഥ ഉദരാണി കുളത്തിലെ സമീപത്തുള്ള വീട്ടിൽ എത്തിച്ചേർന്നു. ചടങ്ങ് രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇഷാ സ്വാഗതം ചെയ്ത ചടങ്ങിൽ വാർഡ് കൗൺസിലർ സുബൈർ ടി പി ആശംസകളർപ്പിച്ചു. അധ്യക്ഷ പ്രസംഗം നടത്തിയത് ഇഷ എൻ.കെ ആയിരുന്നു . ഹെഡ്മാസ്റ്റർ സിദിൻ ടി.സിയും സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ഏറോബിക്സ് ഉണ്ടായിരുന്നു. നാലാം ക്ലാസ് വിദ്യാർഥിയായ മിഥുൻ ന്റെ അച്ഛൻ ഫ്ലാഗ്ഓഫ് ചെയ്തു . ശേഷം സൻഹ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾ വീട്ടിൽനിന്ന് ഉണ്ടാക്കി വന്ന സ്നാക്സ് എല്ലാവർക്കും വിതരണം ചെയ്തു.<gallery>
പ്രമാണം:18431 2019 -20 academic year 41.jpg|വിവിധ കേന്ദ്രങ്ങളിൽ നടന്ന കൊടി ഉയർത്തൽ ചടങ്ങ്
പ്രമാണം:18431 2019 -20 academic year 42.jpg|ടോമി മാഷ് സംസാരിക്കുന്നു
പ്രമാണം:18431 2019 -20 academic year 44.jpg|വിളംബര ജാഥയിൽ നിന്ന്
പ്രമാണം:18431 2019 -20 academic year 45.jpg|കോട്ടൂർ എൽ.പി യിലെ രമേശൻ മാസ്റ്റർ ഉദ്ദരാണി കേന്ദ്രത്തിൽ സംസരിക്കുന്നു
</gallery>
 
 
 
'''വില്ലൂർ'''
 
      പഠനോത്സവ വിളംബര ജാഥ യുടെ മൂന്നാംദിവസമായ മാർച്ച് 5 വ്യാഴാഴ്ച വില്ലൂർ പ്രദേശത്തുള്ള മുഴുവൻ കുട്ടികളും രക്ഷിതാക്കളും വൈകുന്നേരം 7മണിക്ക് വട്ടപ്പാറയിൽ എത്തിച്ചേർന്നു. വട്ടപ്പാറയിൽ നിന്ന് തുടങ്ങിയ ജാഥ കല്ലട കുട്ടിപ്പ ഹാജിയുടെ വീട്ടിൽ എത്തിച്ചേർന്നു . ചടങ്ങ് നാണി ഉദ്ഘാടനം ചെയ്തു. അഭിരാം സ്വാഗതം ചെയ്ത ചടങ്ങിൽ വാർഡ് കൗൺസിലർ സുബൈർ ടി പി യും, പിടിഎ പ്രസിഡണ്ട് അനീഷ് ബാബുവും, മുഹമ്മദലിയും ആശംസകളർപ്പിച്ചു. അധ്യക്ഷ പ്രസംഗം നടത്തിയത് മാജിത  യായിരുന്നു. ഹെഡ്മാസ്റ്റർ സിദിൻ ടി.സിയും സംസാരിച്ചു. പരിപാടിക്ക് മനോഹരമായ സ്വാഗത നൃത്തം ഉണ്ടായിരുന്നു. അഭിരാമിന്റെ മിമിക്രിയും ഉണ്ടായിരുന്നു. രക്ഷിതാക്കൾ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊടുന്ന സ്നാക്സും വെള്ളവും എല്ലാവർക്കും വിതരണം ചെയ്തു  .
 
'''അരിച്ചോൾ'''
 
          പഠനോത്സവ വിളംബര ജാഥ യുടെ നാലാം ദിവസമായ മാർച്ച് 6 വെള്ളിയാഴ്ച അരിച്ചോൾ പ്രദേശത്തുള്ള മുഴുവൻ കുട്ടികളും രക്ഷിതാക്കളും വൈകുന്നേരം 7മണിക്ക് കയ്യിൽ ദീപശിഖയുമായി അരിച്ചോളിൽ എത്തിച്ചേർന്നു. അവിടുന്ന് അഷ്റഫ് മാഷ് പഠനോത്സവ ത്തെ കുറിച്ച് സംസാരിച്ചു. അവിടെ നിന്നും പാട്ട് പാടിയും മുദ്രാഗീതവുമായി നിരപറമ്പ് വടക്കേതിൽ മൂസാക്കയുടെ വീട്ടിൽ എത്തിച്ചേർന്നു . ചടങ്ങ് അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷെമീന സ്വാഗതം പറഞ്ഞ ചടങ്ങിൽ സുബൈർ ടി പി യും അഷ്റഫ് മാഷും ആശംസകളർപ്പിച്ചു. അധ്യക്ഷ പ്രസംഗം നടത്തിയത് മാജിത യായിരുന്നു. ഹെഡ്മാസ്റ്റർ സിദിൻ ടി.സിയും സംസാരിച്ചു. അവിടത്തെ ക്ലബ് ഭാരവാഹി റാഫിയും മൊയ്തീൻകുട്ടി യും സംസാരിച്ചു. ശേഷം വെള്ളവും സ്നാക്സും എല്ലാവർക്കും വിതരണം ചെയ്തു.
 
==== രക്ഷിതാക്കളുടെ കൈത്താങ്ങിലൂടെ സ്കൂൾ വികസനം ====
[[പ്രമാണം:18431 2019 -20 academic year 47.jpg|ലഘുചിത്രം|സ്വദേശ് ലോഗോ]]
 
 
         നമ്മുടെ വിദ്യാലയത്തിന്റെ വികസനത്തിനായി രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങ്. അവർക്കൊരു തൊഴിൽ ലക്ഷ്യം വെച്ചു കൊണ്ട് നമ്മൾ തുടങ്ങിവെച്ച താണ് വികസന കിറ്റ് എന്ന ആശയം. 22 രക്ഷിതാക്കൾക്ക് വികസന കിറ്റിലെ ആറ്ഉ ൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന വിധം സ്കൂളിൽ വെച്ച് കാണിച്ചുകൊടുക്കുകയും അതിന്റെ പാക്കിംഗ് നടത്താനും ലേബൽ ഒട്ടിക്കാനും ഒക്കെ പരിശീലനം നൽകുകയുണ്ടായി. ഇതിനെ നേതൃത്വം നൽകിയത് സത്യൻ കായണ്ണ ആണ്. വികസന കിറ്റിലെ എണ്ണ കാച്ചിയത് വൈദ്യർ രാജഗോപാലൻ കായണ്ണ യാണ്. ഫെബ്രുവരി 25, 26, 27,28 തീയതികളിൽ ആയി പരിശീലനവും പാക്കിങ്ങും നടത്തി.
[[പ്രമാണം:18431 2019 -20 academic year 48.jpg|ലഘുചിത്രം|ലോഗോ പ്രകാശനം]]
 
 
ഇരുപത്തിനാലാം തീയതി തൊഴിൽ പരിശീലനത്തിന്റെ ലോഗോ പ്രകാശനം പിടിഎ ജനറൽ ബോഡി യിൽ മുനിസിപ്പൽ ചെയർമാൻ കെ കെ നാസർ നിർവഹിച്ചു. അദ്ദേഹം ഈ സംരംഭത്തെ നല്ലതുപോലെ അഭിനന്ദിച്ച് സംസാരിച്ചു. ഇത് കുടുംബശ്രീയുമായി ബന്ധിപ്പിച്ച് മാർക്കറ്റിംഗ് തരാമെന്ന് പറഞ്ഞു. 17/3/20 ന് വികസന കിറ്റിന്റ ആദ്യവില്പന മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിത് മങ്ങാട്ടിൽ കുഴിക്കാടൻ മുഹമ്മദലിക്ക് നൽകി  . ഇത് എല്ലാ സ്കൂളിലും നടപ്പിൽ വരുത്തിയാൽ നന്നായിരിക്കും. അതിനെ ശ്രമിക്കുമെന്നും അഭിപ്രായപ്പെട്ടു.
[[പ്രമാണം:18431 2019 -20 academic year 50.jpg|നടുവിൽ|ലഘുചിത്രം|രക്ഷിതാക്കൾ ഉൽപ്പന നിർമ്മാണത്തിൽ]]
'''സ്കൂൾ വികസനത്തിന് അരലക്ഷം രൂപ  ശേഖരിച്ച് രക്ഷിതാക്കൾ'''
 
കോട്ടക്കൽ: എ.എം.എൽ.പി സ്കൂൾ വില്ലൂരിലെ രക്ഷിതാക്കൾ ജനകീയ ബദൽ ഉൽപ്പനങ്ങൾ നിർമ്മിച്ച്  സ്കൂൾ വികസനത്തിനായി കണ്ടെത്തിയത് അരലക്ഷം രൂപയോളം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് വേറിട്ട രീതിയിൽ വികസനത്തിനായി പണം സ്വരൂപിച്ചത്. സ്വദേശ് എന്ന പേരിൽ ഒരു കൂട്ടായ്മ ഉണ്ടാക്കി സ്കൂളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഇരുപത് രക്ഷിതാകൾക്ക് മൂന്ന് ദിവസം പരിശീലനം നൽകിയാണ് ആറ് ഉൽപ്പന്നങ്ങൾ നിർമിച്ചത്
[[പ്രമാണം:18431 2019 -20 academic year 54.jpg|ലഘുചിത്രം|രക്ഷിതാക്കൾ നിർമ്മിച്ച വെളിച്ചണ്ണ]]
 
 
. സ്വദേശ് കേശ ധാര വെളിച്ചണ്ണ,  ഗ്രാമീൺ പായസ കിറ്റ്, ഗ്രാമീൺ ദാഹശമനി, സ്വദേശി താളിപ്പൊടി, മുൾട്ടാണി മിട്ടി എന്നീ ഉൽപ്പനങ്ങളാണ് നിർമ്മിച്ചതും പാക്കറ്റിംഗ് ആക്കിയതും എല്ലാം രക്ഷിതാക്കൾ.ഉൽപ്പനങ്ങൾ വികസന കിറ്റാക്കി ഓരോ കിറ്റ്  സ്കൂളിലെ രക്ഷിതാക്കൾ വാങ്ങുന്ന രീതിയിൽ ആണ് പദ്ധതി ആസൂത്രണം
[[പ്രമാണം:18431 2019 -20 academic year 52.jpg|ഇടത്ത്‌|ലഘുചിത്രം|ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ നേതൃത്വം നൽകിയ എം.ആർ രാജൻ വൈദ്യർ, ടി. സത്യൻ കായണ്ണ എന്നിവർ വിദ്യാർത്ഥികളുമായി സംസാരിക്കുന്നു]]
 
 
 
ചെയ്തത്.അപ്രതീക്ഷിതമായി [https://youtu.be/FgM5I-PFj3A ലോക്ക്ഡൗൺ] വന്നെങ്കിലും ഉണ്ടാക്കിയ മുഴുവൻ കിറ്റുകളും രക്ഷിതാക്കളും ,അധ്യാപകരും ,വികസന സമിതി അംഗങ്ങളും ചെലവഴിച്ച വഴിയാണ് ഇത്രയും സംഖ്യ സ്കൂളിന് ലഭിച്ചത്.സ്കൂളിൽ പൂന്തോട്ട നിർമ്മാണത്തിന് ഫണ്ട് ഉപയോഗിക്കും.കിറ്റിന്റെ
 
ആദ്യ വിതരണ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സാജിദ് മങ്ങാട്ടിൽ നിർവ്വഹിച്ചു.പ്രധാന അധ്യാപകൻ ടി.സി സിദിൻ അധ്യക്ഷം വഹിച്ചു പരിശീലനം ലഭിച്ച രക്ഷിതാക്കൾ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ഇപ്പോൾ
[[പ്രമാണം:18431 2019 -20 academic year 53.jpg|നടുവിൽ|ലഘുചിത്രം|സ്നേഹാദരം]]
 
 
== 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
 
=== ആമുഖം ===
 
 
മനുഷ്യരാശിയെ വീടിന്റെ അകത്തളത്തിലേക്ക് തള്ളിയിട്ട [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] കാലത്ത് വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കുതിന് വ്യത്യസ്ഥ പരിപാടികൾ അവതരിപ്പിക്കാൻ സ്‌കൂൾ ശ്രമിച്ചിട്ടുണ്ട്.
 
സ്‌കൂളിലെ യൂട്യൂബ് ചാനലായ [https://youtube.com/channel/UCmzM5aw0gJpYGsGg-kkG41A റിഥം വിഷനിൽ] കേരളത്തിലെ അറിയപ്പെടു സാഹിത്യ-സിനിമാ-അക്കാദമിക മേഖലകളിലെ പ്രശസ്തർ വേറിട്ട പരിപാടികൾ അവതരിപ്പിച്ചത് എടുത്ത് പറയേണ്ടതാണ്.
 
ഓലൈനിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു, വിവിധ റിയാലിറ്റി ഷോകൾ നടത്തിയും ബോധവൽക്കരണ ക്ലാസുകളും, ക്ലാസ് റൂമുകൾ സർഗ്ഗാത്മകമാക്കാനായി പാട്ടുകളും, കഥകളും, ശാസ്ത്ര ബോധമുള്ള തലമുറയെ വളർത്താനായുള്ള പ്രവർത്തനങ്ങളും ആണ് നടന്നത്
 
==== വേനൽമഴ ====
'<nowiki/>'''കോവിഡിനെ നേരിടാം ജാഗ്രതയോടെ അവധിക്കാലം ആസ്വദിക്കാം''''
 
ലോകം ഒരു കുടക്കീഴിൽ തുറന്നിട്ട അവസ്ഥയിൽ നിന്നും നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷമ ജീവി മനുഷ്യരാശിയോട് യുദ്ധം പ്രഖ്യാപിച്ചപ്പോൾ തുറന്നിട്ട ലോകത്തുനിന്നും അവനവന്റെ വീടുകളിലേക്ക് ഒതുങ്ങി കൂടേണ്ട അവസ്ഥയാണ് [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] മഹാമാരി ഉണ്ടാക്കി വെച്ചത്
 
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] കാലം മാനവരാശിയെ ഒടങ്കം ബാധിച്ചപ്പോൾ വിദ്യാർഥി സമൂഹവും മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിട്ടുണ്ട് ഈ ഒരവസ്ഥയെ തരണം ചെയ്യാൻ വേണ്ടി ഞങ്ങളുടെ വിദ്യാലയം വേറിട്ട നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്
 
മാർച്ച് 10 ന് സ്‌കൂൾ അടച്ചതിനെ തുടർന്ന് തീരാത്ത പാഠഭാഗങ്ങൾ ഓലൈൻ വഴി നൽകിയാണ് തുടക്കം കുറിച്ചത് തുടർന്ന് കോവിഡിന്റെ ആശങ്ക വർധിച്ച് വന്നതിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും മാനസിക ഉല്ലാസത്തിനായി കോവിഡിനെ നേരിടാം ജാഗ്രതയോടെ അവധിക്കാലം ആസ്വദിക്കാം എന്ന   പേരിൽ നടത്തിയ പരിപാടികൾ പൊതുജന ശ്രദ്ധ ആകർഷിക്കു രീതിയിലുള്ളതായിരുന്നു.
 
==== ഓൺലൈൻ സി പി ടി എ ====
[[പ്രമാണം:18431 venal mazha 1.jpg|നടുവിൽ|ലഘുചിത്രം|ഓൺലൈൻ സി.പി.ടി.എ ഉദ്ഘാടന പോസ്റ്റർ]]
പെട്ടന്നുണ്ടായ സ്കൂൾ പൂട്ടലിൽ ഇനിയെന്ത് എന്ന ചോദ്യവുമായി ഞങ്ങൾ പകച്ച് നിന്നില്ല. ഓൺലൈനിൽ പി.ടി.എ യോഗം വിളിച്ചു ചേർത്തി കാര്യങ്ങൾ അവതരിപ്പിച്ചു .ഒരു പക്ഷേ കേരളത്തിൽ ആദ്യമായി രക്ഷിതാക്കളുടെ യോഗം ഓൺലൈൻ വഴി വിളിച്ച് ചേർത്ത വിദ്യാലയവും ഞങ്ങളുടെത് ആയിരികും. ഏപ്രിൽ 24, 25 തിയതികളിലായി എൽ.കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാക്ലാസുകളുടേയും ക്ലാസ് പി ടി എ യോഗം ഓൺലൈനായി നടു പരിപാടി മലപ്പുറം ബി പി ഒ ടോമി മാത്യു സർ ഉദ്ഘാടനം ചെയ്തു ക്ലാസ് ലീഡർ മാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ് മാസ്റ്റർ സിദിൻ സർ അധ്യക്ഷം വഹിച്ചു വേനൽ മഴ 20 എ പരിപാടിയെ കുറിച്ച് ക്ലാസ് ടീച്ചേഴ്‌സ് വിശദീകരിച്ചു .ക്ലാസ് പിടിഎ പ്രസിഡണ്ടുമാർ നന്ദി പറഞ്ഞു
 
====  വേനൽ മഴ ഉദ്ഘാടനം ====
വേനൽ മഴ 20 ന്റെ ഔപചാരിക ഉദ്ഘാടനം 26/ 4/ 2020 ന് മുനിസിപ്പിൽ ചെയർമാൻ ശ്രീ [https://youtu.be/iLqORt4k_bU കെ.കെ നാസർ] ഓൺലൈനായി നിർവഹിച്ചു. പരിപാടിക്ക് കവി [https://youtu.be/pOKcGQm937s മുരുകൻ കാട്ടാകട] പ്രശസ്ത എഴുത്തുകാരൻ ശ്രീ [https://youtu.be/Konp_-mqieI ആലങ്കോട് ലീലാകൃഷ്ണൻ] , എഴുത്തുകാരനും സിനിമാ അഭിനേതാവുമായ ശ്രീ [https://youtu.be/RvWZcepCZws മധുപാൽ], [https://youtu.be/2FZXPpPyBoo പ്രൊഫ.കെ പാപ്പൂട്ടി] ,സിനിമാ നടൻ ശ്രീ [https://youtu.be/Be-UbqpDDVA വിനോദ് കോവൂർ] തുടങ്ങിയവർ ഓൺലൈനായി ആശംസകളർപ്പിച്ചു
 
==== കുട്ടികളെ അടുത്തറിയാം  ആരോഗ്യ ക്ലാസ് ====
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] കാലത്ത് കുട്ടികളുടെ മാനസിക അവസ്ഥ മനസിലാക്കാനും അവരുടെ കൂടെ ചേർന്ന് നിൽക്കാനും ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളെ അടുത്തറിയാം എന്ന വിഷയത്തിൽ 30/4/2020 ന് രാത്രി 8 മണിക്ക് ഓൺലൈനായി [https://youtu.be/-2BTJOgJaus പി.എൻ രജനി] (റേഡിയോ ഗ്രാഫർ ജില്ലാ ഹോസ്പിറ്റൽ തിരൂർ ) ക്ലാസെടുത്തു ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
[[പ്രമാണം:18431 Venal mazha 3.jpg|നടുവിൽ|ലഘുചിത്രം|വേനൽ മഴയുടെ ഭാഗമായി നടന്ന കുട്ടികളെ അടുത്തറിയാം ഉദ്ഘാടന ക്ലാസ് പോസ്റ്റർ]]
 
==== വാക്സിനേഷനും കുട്ടികളും ====
 
 
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] കാലത്തും അല്ലാത്ത ഘട്ടത്തിലും കുട്ടികളുടെ പ്രതിരോധ വാക്സിനുകൾ<ref>https://www.mathrubhumi.com/health/features/what-to-know-about-vaccinations-1.4429147</ref> നിർബന്ധമായും എടുക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോഴും പല രക്ഷിതാക്കളും അതിന് തയ്യാറാവാത്ത പ്രശ്നമുണ്ട്. അത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വാക്‌സിനേഷനും കുട്ടികളും എന്ന പേരിൽ എഫ് ബി ലൈവ് ക്ലാസ് നടത്തി. 1/5/20 ന് രാത്രി 8 മണിക്ക്  [https://youtu.be/qycSdYBbtx8 ഡോ. സിൽന സോമൻ] (മെഡിക്കൽ കോളജ് കോഴിക്കോട്) ക്ലാസെടുത്തു വളരെ നല്ല അവതരണമായിരുന്നു.
[[പ്രമാണം:18431 vena mazha 4.jpg|നടുവിൽ|ലഘുചിത്രം|വാക്സിനേഷനും കുട്ടികളും പരിപാടിയുടെ പോസ്റ്റർ]]
 
==== ലോക്ഡൗൺ കാലത്തെ ആരോഗ്യം ====
Po
[[പ്രമാണം:18431 venal maxha 5.jpg|ലഘുചിത്രം]]
കോവിഡ് കാലത്ത് നമ്മുടെ ഭക്ഷണ രീതിയും ആരോഗ്യ രീതിയിലും എല്ലാം വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വീട്ടിനകത്ത് തന്നെ ഇരിക്കേണ്ടി വരുന്നത് കൊണ്ട് ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങൾ വേറെയും. ഇവബോധ്യപ്പെടുത്തുന്നതിനു വേണ്ടി 2/5 /20 ന് രാത്രി 8 മണിക്ക് ഫെയ്സ് ബുക്കിൽ ലൈലൈവായി രക്ഷിതാക്കൾക്കായുള്ള ക്ലാസ് ലോക്ക് ൺ ൗ കാലത്തെ ആരോഗ്യം എന്ന വിഷയത്തിൽ ഡോ.കെ.എം മനോജ്  (പി.എച്ച് സി പെരുവയൽ കോഴിക്കോട്, )ക്ലാസെടുത്
 
തു
 
==== ജൈവ കൃഷി ====
[[പ്രമാണം:18431 karshika club 1.jpg|നടുവിൽ|ലഘുചിത്രം|ജൈവകൃഷിയുടെ ഭാഗമായി സ്കൂൾ പി.ടി.എ പ്രസിഡണ്ട്, മാനേജർ, അധ്യാപകർ എന്നിവർ ചേർന്ന് കൃഷി ചെയ്യുന്നു.]]
 
 
          വിഷ രഹിതമായ ഭക്ഷണവും പോഷക ആഹാരവും കുട്ടികളുടെ അവകാശമാണ്. അത് ഒരുക്കാൻ നമ്മുടെ സ്കൂൾ എന്നും ശ്രദ്ധിക്കാറുണ്ട് . കുട്ടികൾക്ക് [https://ml.m.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%A1%E0%B5%97%E0%B5%BA ലോക്ഡൗൺ] കഴിഞ്ഞ് ക്ലാസ് തുടങ്ങുമ്പോൾ വിഷരഹിത ഭക്ഷണം കഴിക്കുതിനായി പി ടി എ യുടെ നേതൃത്വത്തിൽ സ്‌കൂൾ കോമ്പൗണ്ടിൽ [https://ml.m.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF ജൈവ കൃഷി] ഒരുക്കി.മത്തൻ, വെണ്ട, പാവൽ, പടവലം വാഴ, കപ്പ, ചേന , മഞ്ഞൾ തുടങ്ങിയവ കൃഷി ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ അനീഷ് ബാബു നിർവ്വഹിച്ചു.
 
==== മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണ കിറ്റ് ====
ഈ വർഷം ലോക് ഡൗൺ കാലമായതോടെ പലരുടേയും വീടുകളിൽ ജീവിത പ്രയാസം നേരിടുന്നത് മനസിലാക്കി ഈ വർഷത്തേക്കാവശ്യമായ പഠനോപകരണ കിറ്റ് പി ടി എ യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു
[[പ്രമാണം:18431 education kit.jpg|നടുവിൽ|ലഘുചിത്രം|പഠനോപകരണ വിതരണം വാർഡ് കൗൺസിലർ ടി പി സുബൈർ ഉദ്ഘാടനം ചെയ്യുന്നു.]]
 
==== ആയിരം വൃക്ഷത്തൈ ഉത്പാദനം ====
       കോവിഡ് കാലത്ത് കുട്ടികൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുമ്പോൾ അവരുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയും പരിസ്ഥിതി ബോധം വളർത്തിയെടുക്കാനുമായി [https://haritham.kerala.gov.in/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82-%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D/ ഹരിത കേരള മിഷനുമായി] സഹകരിച്ച് വിദ്യാർഥികൾക്കായി വൃക്ഷത്തൈ മത്സരം നടത്തി. വിദ്യാലയത്തിലെ ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ വീതം ആകെ 50 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ എൽ കെ ജി യിലെ ജൂദി മെഹറിൻ ഒന്നാം സ്ഥാനവും ഒന്ന് എ യിലെ ഫാത്തിമ റിയ പി രണ്ടാം സ്ഥാനവും നേടി തൈകൾ ഹരിതമിഷന്റെ ഒരു കോടി വൃക്ഷതൈ പദ്ധതിയിലേക്ക്‌കൈമാറി. തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മൂന്ന് തൈകൾ വിതരണം ചെയ്തു<gallery>
പ്രമാണം:18431 haritham 2.jpg|വിദ്യാർത്ഥികൾ തയ്യാറാക്കിയ ആയിരം വൃക്ഷ തൈകൾ സ്കൂൾ അധികൃതർക്ക് കൈമാറുന്നു
പ്രമാണം:18431 haritham 1.jpg|വിദ്യാർത്ഥികൾ ഒരുക്കിയ ആയിരം വൃക്ഷ തൈകൾ വിതരണോദ്ഘാടനം വാർഡ് കൗൺസിലർ ടി.പി സുബൈർ നിർവ്വഹിക്കുന്നു
പ്രമാണം:18431 haritham 4.jpg|വിദ്യാർത്ഥികൾ നട്ടു വളർത്തിയ സസ്യങ്ങളിൽ ചിലത്
</gallery>
 
==== എസ്.ആർ.ജി വാർഷികം           ====
സ്കൂളിലെ ഏത് പ്രവർത്തനങ്ങളുടെയും വിജയത്തിന് പിന്നിൽ ഒറ്റകെട്ടായുള്ള ഇടപെടലുകൾ ആണ് . ഇങ്ങനെ കൃത്യമായി പരിപാടികൾ ആസൂത്രണം ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നത് എല്ലാ വർഷവും സ്കൂളിൽ നടക്കുന്ന എസ്.ആർ.ജി വാർഷിക സമ്മേളനവും ആഴ്ചകളിൽ കൃത്യമായി നടക്കുന്ന എസ്.ആർ.ജി യോഗങ്ങളുമാണ് .
[[പ്രമാണം:18431 srn anual conference.jpg|നടുവിൽ|ലഘുചിത്രം|എസ്.ആർ.ജി കൺവീനർ ഏലിയാമ്മ ടീച്ചർ നിയുക്ത കൺവീനർക്ക് മിനുട്സ് കൈമാറുന്നു]]
വാർഷിക യോഗത്തിൽ കഴിഞ്ഞ അക്കാദമിക വർഷം നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് വിശദമായി എസ്.ആർ.ജി കൺവീനർ എഴുതി അവതരിപ്പിക്കുകയും തുടർന്ന് അതിൻ്റെ മുകളിൽ നടക്കുന്ന ക്രിയാത്മക ചർച്ചകളും സ്കൂളിന് കൂടുതൽ കരുത്ത് പകരുന്നു.യോഗത്തിൽ പുതിയ എസ്.ആർ.ജി കൺവീനറെ തെരെഞ്ഞെടുക്കുകയും സഹായത്തിന് ഒരു ജോയിൻ്റ് കൺവീനറെയും തെരെഞ്ഞെടുക്കുകയും ചെയ്യുന്നു. സ്കൂളിലെ മറ്റ് ചുമതലകൾ എല്ലാം യോഗത്തിൽ നൽകിയ ശേഷം അധ്യാപകർ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഷിക കലണ്ടറിൻ്റെ കരട് രൂപം തയ്യാറാക്കുകയും തിരിച്ച് വന്ന് ഗ്രൂപ്പ് അവതരണം ക്രോഡീകരിച്ച്‌ വാർഷിക കലണ്ടർ രൂപപ്പെടുത്തുകയും ചെയ്യുന്നു.
 
==== ഓൺലൈനിൽ പ്രവേശനോത്സവം ====
 
 
       മാർച്ച് പത്തിന് സ്കൂൾ അടച്ച് [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] കാലമായത് കൊണ്ട് കുട്ടികൾക്ക് നേരിട്ട് സ്കൂളിൽ  എത്താൻ പറ്റാത്ത അവസ്ഥ സ്‌കൂൾ ഇന്ന് തുറക്കും നാളെ തുറക്കും എന്ന പ്രതീക്ഷയോടെ ഏറെ കാത്തിരുന്നു വിദ്യാർത്ഥികൾ. ജൂണിലും സ്‌കൂൾ തുറക്കില്ല എന്ന് മനസിലാക്കിയതോടു കൂടി പുത്തൻ പ്രതീക്ഷകളും, നിറമാർന്ന സ്വപ്നങ്ങളുമായി സ്‌കൂളിലേക്ക് കടന്നു വരാൻ കാത്തിരിക്കു കുരുന്നുകളെ ഓലൈൻ വഴി സ്വീകരിക്കാൻ പ്രവേശനോത്സവം ഓലൈനിൽ നടത്താൻ  ഞങ്ങൾ തീരുമാനിച്ചു. കേരളത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ഓൺലൈൻ പ്രവേശനോത്സവം നടക്കാൻ പോവുന്നത്. അതിൻ്റെ ആശങ്കയോടു കൂടിയാണ് ഞങ്ങൾ തീരുമാനം എടുത്തത്.എന്നാൽ ഞങ്ങളെ ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു പരിപാടികൾ നടന്നത്. രക്ഷിതാക്കൾ വീടുകൾ അലങ്കരിച്ചും വീട്ടിൽ പ്രവേശനോത്സവഘോഷയാത്ര ഒരുക്കിയും, വിദ്യാർത്ഥിക്ക് ബലൂണും, വർണ്ണ തൊപ്പിയും സമ്മാനിച്ചു ഞങ്ങൾക്ക് വേണ്ട പിന്തുണ തന്നു
 
        [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD കോട്ടക്കൽ] നഗരസഭ ചെയർമാൻ ശ്രീ [https://fb.watch/aKtg-qyoXB/ കെ കെ നാസർ ഓൺലൈൻ] പ്രവേശനോത്സവം ഉദ്ഘടനം ചെയ്തു ഹെഡ്മാസ്റ്റർ ടി.സി  സിദിൻ  സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗസിലർമാരായ [https://fb.watch/aKtsZM-l-f/ ടി.പി സുബൈർ], [https://fb.watch/aKtu2E7WzU/ അബ്ദുറഹിം], എ ഇ ഒ മാരായ [https://fb.watch/aKtv5qgRvL/ പ്രദീപ് കുമാർ സർ,] [https://fb.watch/aKtwbif04x/ ജലീൽ സർ], പി ടി എ പ്രസിഡന്റ് അനീഷ്ബാബു ,[https://fb.watch/aKtye_0hmi/ എം .എസ് മോഹനൻ മാസ്റ്റർ], ശ്രീമതി [https://fb.watch/aKtxalTgD2/ കൃഷ്ണ ടീച്ചർ] എിവർ ആശംസകൾ അർപ്പിച്ചു .മോഹനൻ മാഷ് കുട്ടികൾ ക്ക് [https://fb.watch/aKtzJ_-frx/ അക്ഷരപാട്ടുകളും]    കൃഷ്ണ ടീച്ചർ കുട്ടികൾക്ക് കൊച്ചു കഥകളും പറഞ്ഞു നൽകി.തുടർന്ന് വൈകീട്ടു വരെ കുട്ടികളുടെ കലാ പ്രകടനങ്ങൾ സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ നടന്നു<gallery mode="packed">
പ്രമാണം:18431preveshanolsavam.jpg|വീട്ടിൽ നടന്ന പ്രവേശനോത്സവ റാലി
പ്രമാണം:18431 preveshanolsavam.jpg|കുട്ടികളുടെ വീട് അലങ്കരിച്ചപ്പോൾ
പ്രമാണം:18431 preveshanolsavam 1.jpg|പ്രവേശനോസവത്തിന് ആശംസകൾ വാർഡ് കൗൺസിലർ ടി പി സുബൈർ
പ്രമാണം:18431 preveshanolsavam 2.jpg|പ്രവേശനോസവത്തിന് ആശംസകൾ വാർഡ് കൗൺസിലർ - അബ്ദു റഹിം ( നാണി)
പ്രമാണം:18431 preveshanolsavam 3.jpg|പ്രവേശനോസവത്തിന് ആശംസകൾ - എ.ഇ.ഒ പ്രദീപ് കുമാർ സാർ
പ്രമാണം:18431 preveshanolsavam 4.jpg|പ്രവേശനോസവത്തിന് ആശംസകൾ - എ.ഇ.ഒ ജലീൽ സാർ
പ്രമാണം:18431 preveshanolsavam 5.jpg|പ്രവേശനോസവത്തിന് ആശംസകൾ - കൃഷ്ണ ടീച്ചർ
പ്രമാണം:18431 preveshanolsavam 6.jpg|പ്രവേശനോസവത്തിന് ആശംസകൾ - എം.എസ് മോഹനൻ മാഷ്
</gallery>
 
====  വായനാവാര പ്രവർത്തനങ്ങൾ ====
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വയിച്ചില്ലെങ്കിൽ വളയും എന്ന ആപ്തവാക്യം ഉൾക്കൊള്ളുന്നതിനായി വായനാ പ്രവർത്തനങ്ങൾ ഒരാഴ്ച  വാട്‌സാപ്ഗ്രൂപ്പിലൂടെ നടത്തുകയുണ്ടായി പരിപാടി പ്രശസ്ത കവി ശ്രീ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു
 
 
 
'''കോവിഡ് കാലത്തെ സ്‌കൂൾ അസംബ്ലി'''
 
കോവിഡ് മൂലം വിദ്യാലയം തുറക്കാൻ വൈകുന്നതുമൂലം കുട്ടികൾക്ക് പഠന പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട് എന്നു മനസിലാക്കുകയും കൂട്ടുകാരെ കാണാതിരിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ മെയിൽ ഗ്രൂപ്പിലൂടെ നാലാം ക്ലാസ് എ ഡിവിഷനിലെ കുട്ടികളുടെ നേതൃത്വത്തിൽ വായാനാ ദിനമായ ജൂൺ 19 ന് അസംബ്ലി ചേർന്നു. ഹെഡ്മാസ്റ്റർ സിദിൻ സർ സന്ദേശം നൽകി സ്‌കൂളിൽ വച്ച് നടക്കുതു പോലെ ഈശ്വര പ്രാർഥന, പ്രതിജ്ഞ വായനാ ദിനപ്രതിജ്ഞ , വായനാ ദിന ക്വിസ്, പ്രസംഗം, ഗാനങ്ങൾ എന്നിവ  നടത്തി. ഏലിയാമ്മ ടീച്ചർ പി എൻ പണിക്കർ അനുസ്മരണവും പുസ്തക പരിചയവും നടത്തി അനുഷ ടീച്ചർ ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു.
 
'''അക്ഷരദീപം ഗൃഹ ലൈബ്രറി'''
 
കുട്ടികളുടെ വായന മികച്ചതാവാൻ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ വായനാപുസ്തകങ്ങൾ ശേഖരിച്ച് അക്ഷരദീപം ഗൃഹ ലൈബ്രറി എന്ന പേരിൽ ഷെൽഫിൽ ലൈബ്രറി ഒരുക്കി.
 
'''അടിക്കുറിപ്പ് മത്സരം'''
 
ഓരോ ദിവസവും ഒരു ചിത്രം സ്‌കൂൾ ഗ്രൂപ്പിൽ നൽകി കുട്ടിയും അമ്മയും ചേർന്ന്  അടിക്കുറിപ്പെഴുതി നിശ്ചിത സമയത്തി നുളളിൽ അയക്കുകയും ഇങ്ങനെ 5 ദിവസങ്ങൾ തുടർച്ചയായി നടത്തി . വിധികർത്താക്കൾ പുറമെനിന്നുള്ളവരായിരുന്നു. അടിക്കുറിപ്പുകൾ മികച്ചതായിരുന്നുവെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു
 
'''വായാനാ ദിന ഓലൈൻ ക്വിസ്'''
 
ഗൂഗിൾ മീറ്റിലൂടെ അമ്മയും കുട്ടിയും ചേർന്ന് വായനാദിന ക്വിസിൽ പങ്കെടുത്തു 15 പേർ പങ്കെടുത്ത പരിപാടിയിൽ നാല് എ യിലെ മുഹമ്മദ്ആഗിൽ കെ ഒന്നും മൂന്ന് ബി യിലെ മുഹമ്മദ്‌ നിഹാൽ കെയും നാല് എ യിലെ ഫാത്തിമ ഹംദ യും രണ്ടാം സ്ഥാനത്തിനും അർഹരായി
 
'''മികച്ച വായനക്കാർ'''
 
വായനയെ പ്രോത്സാഹിപ്പിക്കാൻ നാലാം ക്ലാസിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തുന്നതിനായി മലയാളം ഇംഗ്ലീഷ് പത്രവായനാമത്സരം നടത്തുകയുണ്ടായി ക്ലാസിലെ എല്ലാ കുട്ടികളും പങ്കെടുത്ത പരിപാടി ആഴ്ചയിൽ ഒരു ദിവസം മികച്ച മലയാള പത്രവായനാക്കാർക്കും ഇംഗ്ലീഷ് പത്രവായനക്കാർക്കും കിരീടമണിയിച്ച് സ്‌കൂൾ ഗ്രൂപ്പിൽ ഫോട്ടോ പ്രസിദ്ധപ്പെടുത്തി ഇത് നല്ല വായനക്കാരാവാനുള്ള ആവേശമുണർത്തിയെന്ന് കണ്ടെത്തി.
 
 
 
==== '''ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ''' ====
 
 
 
വായനാവാരത്തിൽ ഓരോ ദിവസങ്ങളിലായി കുട്ടികൾക്ക് അയച്ചു കൊടുത്ത കഥ, കവിത എന്നിവ വായിച്ച് ആസ്വാദനക്കുറിപ്പ് വായിച്ചവതരിപ്പിക്കുന്ന വീഡിയോ തയ്യാറാക്കി കുട്ടികൾ അയച്ചു തന്നു
 
==== '''ചലച്ചിത്രോത്സവം''' ====
വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.ജൂൺ 29 ന് സംഘടിപ്പിച്ച പരിപാടിയിൽ ഗ്ലാസ് എന്ന വളരെ പ്രസിദ്ധമായ ഡോക്യുമെന്ററി,ലുമിയർ സഹോദരന്മാർ നിർമ്മിച്ച ആദ്യചലനചിത്രങ്ങൾ,ഓർമ്മകൾ
 
Robert Enrico 1963 ൽ നിർമ്മിച്ച occurrence at owl Creek bridge  എക്കാലവും പുതിയതായിത്തന്നെ നിൽക്കുന്ന ചലച്ചിത്രം എന്നിവയാണ് സ്പർശിച്ചത്
 
'''കഥ കവിത ശിൽപശാല'''
 
വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി ഓൺലൈനിൽ കഥ കവിത ശിൽപശാല നടത്തി. വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ലാ ജോയിന്റ് കവീനർ ശ്രീമതി: പി. ഇന്ദിര ദേവി ടീച്ചർ കുട്ടികൾക്കായി യൂട്യൂബിൽ ആണ് ക്ലാസ് എടുത്തത്
 
'''കഥയോ കഥ'''
 
കുട്ടികൾക്ക് വായനയിൽ താൽപര്യം ഉണ്ടാക്കുതിനായി രസകരവും കൗതുകം ഉണർത്തുതുമായ കഥകളുടെ അവതരണം വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിൽ നടന്നു. സ്‌കൂൾ യൂട്യൂബ് ചാനലായ റിഥം വിഷനിൽ ആണ് പരിപാടി നടന്നത്.സംസ്ഥാന ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീമതി ഇ.എൻ ഷീജ പരിപാടിക്ക് നേതൃത്വം നൽകി
 
==== ഡോക്ടേഴ്‌സ് ദിനം ====
ജൂലൈ ഒന്നിന്  ഡോക്ടേർസ് ദിനത്തിൻ്റെ ഭാഗമായി നടന്ന പരിപാടി കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ശ്രീമതി കെ സലീല ഉദ്ഘാടനം ചെയ്തു. ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
 
കോവിഡും കുട്ടികളും
 
കോ വിഡ്കാലത്തെ കുട്ടികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മുൻകരുതലുകളും നിർദ്ദേശങ്ങളും ഉൾപ്പെട്ട ക്ലാസ് സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ഡോക്ടർ കെ സലീല നൽകി.
 
 
'''മഴക്കാല രോഗങ്ങൾ'''
 
കോവിഡിന്റെ കൂടതെ മഴക്കാലത്തുണ്ടാകുന്ന രോഗങ്ങളെയും കുറിച്ച് അവബോധമുണ്ടാക്കുതിന് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഡോ ശ്രീമതി സലീല കെ സ്‌കൂൾ യുട്യൂബ് ചാനലിൽ ക്ലാസ് നൽകി.
 
         
 
==== ബഷീർ ദിനം ====
കോവിഡ് കാലത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനവും സ്‌കൂളിൽ വിപുലമായി ആചരിച്ചു.പ്രശസ്ത കവി ശ്രീ : മണമ്പൂർ രാജൻ ബാബു സ്‌കൂൾ യൂട്യൂബിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ഇന്ത്യനൂർ ബാലകൃഷ്ണൻ മാസ്റ്റർ ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.സ്‌കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും വീട്ടിൽ ബഷീറിന്റെ കഥാപാത്രങ്ങളുടെ വേഷം ധരിച്ചും കഥാപാത്രങ്ങളുടെ വീഡിയോ തയ്യാറാക്കിയും സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ അവതരിപ്പിച്ചു.
 
==== ചാന്ദ്രദിനം ====
ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും' എന്ന് ആംസ്‌ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട  മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ ദിനം. ജൂലൈ 21 ഈ വർഷം ഞങ്ങളുടെ വിദ്യാലയത്തിൽ ഓൺലൈൻ ആയി പരിപാടികൾ സംഘടിപ്പിച്ചു. എ ശ്രീധരൻ മലപ്പുറം കുട്ടികൾക്കായി സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ക്ലാസ് എടുത്തു. കുട്ടികൾ ചാന്ദ്രദിന പതിപ്പുകൾ തയ്യാറാക്കി.
 
==== സ്വാതന്ത്ര്യ ദിനം ====
   ഭാരതം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.നൂറ്റാണ്ടുകളായി വിദേശാധിപത്യത്തിൽ ആയിരന്നു. നമ്മുടെ നിരവധി സംഘടിതവും അസംഘടിതവുമായ  സമരരീതികളിലൂടെയും ലോകത്ത് ഇുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത  സഹനസമര മാർഗ്ഗങ്ങളിലൂടെയുമാണ്‌ സ്വാതന്ത്ര്യം നേടിയെടുത്തത്.അഹിംസയും നിരാഹാരവും സത്യാഗ്രഹവും തുടങ്ങി രക്തച്ചൊരിച്ചിലുകൾഒഴിവാക്കിയുള്ള സമര മാർഗ്ഗത്തിലൂടെയാണ്.തോക്കിനും ഭൂട്ടിനും വിവിധ മർദ്ദനമുറകൾ ക്ക് മുന്നിൽ അടിപതറാതെ അർദ്ധനഗ്‌നനായ ഫക്കീറിന്റെ നേതൃത്വത്തിൽ അനേകായിരങ്ങൾ ചോരയും നീരും ഒഴുക്കി അവരുടെ ജീവനും ജീവിതവും നഷ്ടപ്പെടുത്തി നേടിയെടുത്തതാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.അതുകൊണ്ട് തന്നെ നമുക്ക്‌ ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം വളരെ മൂല്യമുള്ളതാണ്.ആ സ്വാതന്ത്ര്യം അർത്ഥവത്താകുത് അത് വിവേകപൂർവം വിനിയോഗിക്കുമ്പോഴാണ്
 
ഈ കഴിഞ്ഞ മൂന്നു വർഷങ്ങൾ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷം വിവിധ കാരണത്താൽ സ്‌കൂളുകളിൽ ആഘോഷിക്കാൻ സാധിച്ചില്ല.പ്രളയവും കോവിഡ് മഹാമാരിയും നമ്മളെ ഒത്തുചേരാൻ അനുവദിച്ചില്ല. ഈ സന്ദർഭത്തിൽ തരണം ചെയ്യാനായി  ഓൺ ലൈൻ സ്വാതന്ത്ര്യദിനാഘോഷം നടത്തി. സ്‌കൂളിൽ നമ്മൾ നടത്തുന്നതിനുമപ്പുറം കെങ്കേമമായെന്ന് സാരം.ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ഓൺലൈൻ സ്‌കൂൾ അസംബ്ലി ടീച്ചറുടെ നേതൃത്വത്തിൽ  ചേർന്നു. ആയിഷ ഷെറിൻ പ്രാർത്ഥന ചൊല്ലി കൊണ്ട്    സ്വാതന്ത്ര്യ ദിന ചടങ്ങിലേക്ക് കടന്നു പ്രധാന അധ്യാപകൻ പതാക ഉയർത്തുന്ന വീഡിയോ അസംബ്ലി ഗ്രൂപ്പിൽ പ്രചരിപ്പിച്ചു. ശേഷം പ്രധാനാധ്യാപകൻ സിദിൻ മാഷ് സന്ദേശം നൽകി.
 
തുടർന്ന്  കുട്ടികളുടെ പ്രസംഗം, സ്വാതന്ത്ര്യദിന സന്ദേശം, സ്വാതന്ത്രദിനസേനാനികളെ പരിചയപ്പെടുത്തൽ തുടങ്ങിയ ഒട്ടനവധി പരിപാടികൾ എല്ലാ ക്ലാസുകളിലും കുട്ടികൾ പങ്കെടുത്തു കൊണ്ട് നടന്നു,
 
വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ പതാകയും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കാരങ്ങൾ തീർത്തിരുന്നു . വർണ്ണപ്പകിട്ടാർന്ന തോരണങ്ങളും കുട്ടികളുടെ വേഷവിധാനവും അവരുടെ സൃഷ്ടികളും സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോടികൂട്ടി ഷഹ്നാ ഫാത്തിമയുടെ ദേശീയ ഗാനത്തോടുകൂടി അസംബ്ലി അവസാനിച്ചു.
 
തുടർന്ന്  രാത്രി എട്ടു മണിക്ക്  രക്ഷിതാക്കൾക്കുള്ള സ്വാതന്ത്രദിന ക്വിസ് മത്സരം ഗൂഗിൾ മീറ്റ് വഴി നടത്തി.വാശിയേറിയ മത്സരത്തിൽ 3 എ ക്ലാസിലെ ആകാശും അമ്മയും ഒന്നാം സ്ഥാനത്തിന് അർഹയായി. 2 എ ക്ലാസിലെ ഫാത്തിമ സ്വാലിഹ രണ്ടാം സ്ഥാനവും 1 എ ക്ലാസിലെ ഇൻഷ മൂന്നം സ്ഥാനത്തിനുമർഹരായി.
 
         
 
==== ലോക നാട്ടറിവ് ദിനം ====
         പഴയ കാല ജീവിത രീതികൾ മാറിയ ഈ സാഹചര്യത്തിൽ കുട്ടികളെ പഴമയിലേക്കൊരു എത്തി നോട്ടം എന്ന രീതിയിൽ അവരവരുടെ വീടുകളിൽ ഉണ്ടായിരു പഴയ കാലങ്ങളിൽ  ഉപയോഗിച്ചിരു ഉരൽ, റാന്തൽ വിളക്ക്, ഭരണി , പത്തായം, തുടങ്ങിയവയുടെ പ്രദർശനം ഓരോ ക്ലാസിൽ നിന്നും സ്‌കൂൾ മെയിൻ ഗ്രൂപ്പിൽ പ്രദർശനം നടത്തി. നാടൻകളികൾ കൂടി കുട്ടികൾ ഓരോ ക്ലാസിൽ നിന്നും അവതരിപ്പിച്ച വീഡിയോ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു. ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമായി നമ്മുടെ വിദ്യാലയവും ആചരിച്ചു
 
                       
 
==== ദേശീയ കയിക ദിനം ====
ആഗസ്റ്റ് 29 ദേശിയ കായിക ദിനമായി ആചരിക്കുന്നു.ഇന്ത്യൻ ഹോക്കി ഇതിഹാസ നായകൻ ധ്യാൻചന്ദ് ഓർമ്മ ദിനമാണ് ദേശിയ കായിക ദിനമായി ആചരിക്കുത് . ഒരു വീഡിയോ പ്രഭാഷണം കുട്ടികൾക്ക് വേണ്ടി തയ്യാറാക്കി അവതരിപ്പിച്ചു.കൂടെ കൈറ്റ് വിക്ടേഴ്സിന്റെ സ്‌പോർട്‌സ് ആക്ടിവിറ്റി വീഡിയോ എല്ലാ ക്ലാസിലും കുട്ടികളെ ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ മൊയ്ദീൻ കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രാക്ടിസ് ചെയ്യിപ്പിച്ചു
 
=====  ഓണാഘോഷം =====
മലയാളിയുടെ ദേശീയോത്സവമാണ് ഓണം ലോകത്തിലെ നനാ ഭാഗത്തുള്ള മലയാളികൾ ജാതിമത ഭേതമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു  ഓണം അത്തംനാളിൽ തുടങ്ങി പത്ത് ദിവസവും തിരുവോണമായി ഈ പത്ത് ദിവസവും വീട്ട് മുറ്റത്ത് പൂക്കളം തീർക്കുന്ന പതിവുണ്ട് ഓണക്കോടി എന്ന പുതു വസ്ത്രമണിഞാണ് മലയാളി ഓണത്തെ വരവേൽക്കുന്നത്
 
ഓണത്തുമ്പി 20
 
  ഓണത്തുമ്പി എന്ന പേരിൽ സ്‌കൂൾ തല ഓണാഘോഷ പരിപാടികൾ നടന്നു ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ഒരു ഓണസന്ദേശം ഏലിയാമ്മ ടീച്ചർ നടത്തി തുടർന്ന് സ്‌കൂളിലെ എല്ലാ ക്ലാസ്സിലെയും   കുട്ടികളെ ഉൾപ്പെടുത്തി  കൊണ്ട് വളരെ മനോഹരമായി ഓണാ ഘോഷം നടന്നു  ഇതിൽ വീടുകളിൽ പൂക്കളം ഒരുക്കിയും  വ്യത്യസ്ഥ കളികൾ അവതരിപ്പിച്ചും എൽ.കെ.ജി മുതൽ 4-ാം ക്ലാസ്സ് വരെ യുള്ള കുട്ടികൾ  ഇതിൽ പങ്കെടുത്തു
 
ഓണ സദ്യ
 
കുട്ടികളുടെ വീടുകളിൽ അതി വിപുലമായി ഓണ സദ്യ ഒരുക്കി കുട്ടികൾ ഭക്ഷണം കഴിക്കുന്ന ഫോട്ടോസ് വീഡിയോസ്  സ്‌കൂൾ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു.
 
വ്യത്യസ്ഥ മത്സരങ്ങൾനടത്തി
 
1 നാടൻ പൂവ് ഫോട്ടോഷൂട്ട് മത്സരം
 
വളരെ ആവേശത്തോട് കൂടി നടത്തിയ ഒരു മത്സരമായിരുു നാടൻ പൂവ് ഫോട്ടോ ഷൂട്ട്മ ത്സരം സ്‌കൂളിലെ ഏകദേശം എല്ലാ രക്ഷിതാക്കളും വ്യത്യസ്ഥ പൂവുകൾ . ഫോട്ടോ  എടുത്ത് അയച്ച് തന്നു അതിൽ നിന്ന് മൂന്ന് വിജയികളെ കണ്ടത്തി ഒന്ന് രണ്ട് , മൂന്ന് സ്ഥാന വിജയികൾ
{| class="wikitable"
|+വിജയികൾ
!ക്രമനം
!വിജയിയുടെ പേര്
!ക്ലാസ്
!സ്ഥാനം
|-
|1
|മെഹറിൻ പി.കെ
|4
|1
|-
|2
|അബ്ദു റഹിം
|2
|2
|-
|3
|ജഫ് സ
|1
|3
|}
 
പെൺകുട്ടികൾക്ക് മലയാളി മങ്ക എന്ന പേരിൽ മത്സരം നടന്നു സ്‌കൂളിലെ എൽ.കെ.ജി മുതൽ 4 ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇതിൽ പങ്കെടുത്തു കുട്ടികളുടെ ഇടയിൽ വളരെ ആവേശം നിറഞ്ഞ ഒരു പരിപാടി ആയിരുന്നു ഇത്  ഒരോ പെൺകുട്ടികളും  അതി മനോഹരമായി അണിഞ്ഞൊരുങ്ങി. സ്‌കൂൾ ഗൂപ്പിൽ പ്രദർശിപ്പിച്ചു ഇതിൽ നിന്ന് വിജയികളെ കണ്ടത്തി
 
അഹാന യു.കെ.ജി
 
2 അലൈന 4. എ
 
ദിയ 1. എ
 
3 ജസ സാലിൻ 2 . എ
 
മലയാളി വേഷം ആൺകുട്ടികൾ മത്സരം
 
  മലയാളി വേഷത്തിൽ ആൺകുട്ടികൾ ഈ പരിപാടിക്ക് മാറ്റ് കൂട്ടി. അതി മനോഹരമായി മുണ്ടും ഷർട്ടും ധരിച്ച് സ്‌കൂളിലെ ആൺകുട്ടികൾ  ഭംഗിയായി വേഷം ധരിച്ച് കൊണ്ട് ഫോട്ടോ  പ്രദർശിപ്പിച്ചു  വളരെ ആ വേഷം നിറഞ്ഞ ഒരു പരിപാടി ആയിരുു ഒരോ കുട്ടിയും ഒന്നിനൊന്ന് മികച്ച രീതിയിൽ ആയിരുന്നു മത്സരം 
 
വിജയികൾ
 
1 ഹെൻബൽ  4. എ
 
ഐസ് 4 .എ
 
അയാൻ നിഷാദ് യു.കെ.ജി
 
2 മുഹമ്മദ് റഷാദ് 2 .എ
 
3 മുഹമ്മദ് ഷാമിൽ 3 എ
 
                                   
 
==== ചിത്രരചനാ പരിശീലനം ====
    സ്‌കൂൾ യൂട്യൂബ് ചാനലായ റിഥം വിഷൻ  ചാനലിൽ കുട്ടികൾക്കായി ചിത്രകാരൻ ശ്രീ ഇന്ത്യനൂർ ബാലകൃഷ്ണൻ മാഷിന്റെ നേതൃത്വത്തിൽ  ചിത്രരചനയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു വരുന്നു.ആദ്യ ഭാഗങ്ങളിൽ അക്ഷര, അക്ക ചിത്രങ്ങൾ വരക്കുതാണ് ക്ലാസ്
 
ഇതുവരെ പത്ത് ക്ലാസുകൾ നൽകി കഴിഞ്ഞു.
 
==== കിളിമൊഴികൾ ====
      കോവിഡ് - 19 മഹാമാരി മൂലം കുട്ടികളുടെ പഠനം പോലും ഓൺലൈനിലേക്ക് വഴിമാറിയപ്പോൾ അവരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുതിനായി കിളിമൊഴികൾ സീസൺ  വൺ കഥ പറയൽ റിയാലിറ്റി ഷോ നമ്മുടെ വിദ്യാലയത്തിലെ യുട്യൂബ് ചാനലായ റിഥം വിഷനിലൂടെ നടക്കുന്നു. ആദ്യ ഘട്ടത്തിൽ മത്സരിച്ച 9 വിദ്യാർഥികളിൽ നിന്നു 3 പേർ ഔട്ടായി 6 പേരുമായിരണ്ടാം ഘട്ടം മുന്നേറുന്നു.കഥയ്ക്ക് അക്ഷരസ്ഫുടത,ഭാവം, കാഴ്ചക്കാരുടെ എണ്ണം ഇവയെല്ലാം പരിഗണിച്ചാണ് വിധിനിർണയം നടക്കുന്നത്.
 
                 
 
==== തപാൽ ദിനം ====
    ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 -ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10-ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാൽ സംവിധാനം. ഇന്റർനെറ്റ് വളരെ വ്യാപകമായി ഇക്കാലത്ത് പോലും തപാൽ വകുപ്പ് എല്ലാ രാജ്യങ്ങളിലും ജനങ്ങൾക്കും സംഘടനകൾക്കും കച്ചവടസ്ഥാപനങ്ങൾക്കുമുള്ള ഏറ്റവും പ്രാഥമികമായ ആശയവിനിമയ മാർഗ്ഗമാണ്.
 
കോവിഡ് മഹാമാരിയുടെ കൈപ്പിടിയിൽ ആയതിനാൽ കഴിഞ്ഞ വർഷത്തെ പോലെ തപാൽ ഓഫീസ് സന്ദർശിക്കാൻ ആയില്ലല്ലോ.അതുകൊണ്ടുതന്നെ  തപാലിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുതിനായി ഓൺലൈനായി ദേശീയ തപാൽ ദിനവും ലോകതപാൽ ദിനവും ആഘോഷിച്ചു.ദേശീയ തപാൽ ദിനത്തെ കുറിച്ച് 4 എ ക്ലാസിലെ ഇഷ ഫാത്തിമ  സ്‌കൂൾ ഗ്രൂപ്പിൽ പ്രസംഗം നടത്തി.ലോക തപാൽ ദിനത്തെക്കുറിച്ച് 4 എ ക്ലാസിലെ  മുഹമ്മദ് അൻസിൽ പ്രഭാഷണം നടത്തി.
 
യൂട്യൂബ് ചാനലിൽ ഷഹ്നാ ഫാത്തിമയും അമ്‌ന ഫാത്തിമയും മൊബൈലും തപാലും തമ്മിലുള്ള സംഭാഷണം വീഡിയോ ചിത്രീകരണത്തിലൂടെ അവതരിപ്പിച്ചു. ഇന്നത്തെ മൊബൈൽ യുഗത്തിൽ തപാലിന്റെ സ്ഥാനം അസ്തമിക്കുകയാണോ ? എന്ന വിഷയത്തിലാണ് സംഭാഷണം നടത്തിയത്.
 
====   ആരോഗ്യക്ലബ്ബ് പ്രവർത്തനങ്ങൾ ====
 
 
കോവിഡ് കാലമാണെങ്കിലും വിദ്യാലയം തുറന്നില്ലെങ്കിലും ആരോഗ്യക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിക്കുകയും ഒന്ന് രണ്ട് ക്ലാസിൽ നിന്നും 2 കുട്ടികൾ വീതവും മൂന്ന് നാല്ക്ലാസുകളിൽ നിന്നും 5 കുട്ടികൾ വീതവും ചേർത്ത് ക്ലബ്ബ് രൂപീകരിച്ചു.
 
കോവിഡ്  കാലമാണെന്നുള്ളത് കൊണ്ട് തന്നെ സ്കൂളിലെ  ആരോഗ്യ ക്ലബ്ബ് ഏറെ ജാഗ്രതയോടു കൂടിയാണ് ഈ വർഷം ഇടപെട്ടത്.  കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹായകരമായ ആരോഗ്യ ക്ലാസുകളും പരിപാടികളും ക്ലബ്ബ് നടത്തി. ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ഡോ: ഫെമിന യൂസഫ് യൂട്യൂബ് വഴി നിർവ്വഹിച്ചു. കുട്ടികളുടെ ദന്ത സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസാണ് എടുത്തത്.
 
==== ലഹരി വിരുദ്ധ ദിനം ====
ഇത്തെ സമൂഹം ലഹരിക്കടിമപ്പെട്ടുകൊണ്ട് കാട്ടി കൂട്ടുന്ന കൊള്ളരുതായ്മയ്‌ക്കെതിരെ പോരാടാൻ നമ്മുടെ വിദ്യാർഥികളെ ഉദ്‌ബോധിപ്പിക്കുതിനായി ക്ലാസ് തലത്തിൽ ക്ലാസ് ടീച്ചേഴ്‌സ് ബോധവത്കരണ ക്ലാസ്  നൽകുകയുണ്ടായി. ഇന്നത്തെ കുട്ടികൾ പോലും ചെറുപ്രായത്തിൽ തന്നെ ലഹരിക്കടിമപ്പെടു കാര്യം ഓർമിപ്പിക്കുകയും ഒരിക്കലും അത് ഉണ്ടാവരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി.
 
====  കൊതുക് നശീകരണ പ്രവർത്തനം ====
നമ്മുടെ പ്രദേശങ്ങളിൽ മിക്കവീടുകളിലും കൊതുകുശല്യം രൂക്ഷമാണ് ഹരിതോ ത്സവത്തിന്റെ ഭാഗമായി കൊതുക് നശീകരണ പ്രവർത്തനം നടത്തുകയുണ്ടായി പരന്ന പാത്രത്തിൽ വെള്ളം വെച്ച് കൊതുകിന് മുട്ടയിടുവാൻ അവസരം കൊടുക്കുന്നു. മു' ട്ടവിരിഞ്ഞ് ലാർവകൾ ഉണ്ടാകുമ്പോൾ ഉണങ്ങിയ സ്ഥലത്ത് വെള്ളം ചെരിച്ചു കളഞ്ഞ് ലാർവകളെ നശിപ്പിക്കുന്നു.ഈ പ്രവർത്തനം തുടർന്ന് കൊണ്ടെയിരിക്കുന്നു.
 
==== നാലാം ഉത്സവം ====
ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ജൂലൈ 28 എല്ലാ വീടുകളിലും കിളികൾക്ക് കുളിക്കാനും  കൂടിക്കാനും മൺചട്ടിയിൽ വെള്ളം വച്ചു കൊടുത്തു.
 
അഞ്ചാം ഉത്സവം
 
==== പുനരുപയോഗദിനം ====
ക്ലാസ് തലത്തിൽ കുട്ടിയും അമ്മയും ചേർന്ന് പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് തുണിസഞ്ചി, ചവിട്ടി തുടങ്ങിയവ നിർമിച്ച് ഫോട്ടോ സ്‌കൂൾ വാട്‌സാ ഗ്രൂപ്പിൽ ഇടുകയും മികച്ചവ കണ്ടെത്തുകയും ചെയ്തു.
 
     
 
==== വന്യജീവി വാരം ====
ഒക്ടോബർ 2 മുതൽ 9 വരെ നീണ്ടു നിൽക്കു വന്യ ജീവി വാരത്തെ കുറിച്ച് മനസ്സിലാക്കാനും -വന്യജീവികളെ കുറിച്ച് അറിയാനുമായി നടത്തിയ പരിപാടി ഒരേ സമയം ആകാംശ നിറഞ്ഞതും കൗതുകമുണർത്തുതും ആയിരുന്നു. മനുഷ്യരുടെ തലയിലുള്ള പേനുകൾ പോലും വന്യജീവി വിഭാഗത്തിൽ പെട്ടതാണെന്ന് മനസിലാക്കാൻ കഴിയുതായിരുന്നു പരിപാടി.കോഴിക്കോട് മാത്തോട്ടം ഫോറസ്റ്റ് ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആയ ടി.സുരേഷ് പേരാമ്പ്ര യൂട്യൂബ് ചാനലിൽ ക്ലാസ് എടുത്തു.
 
പിന്നീട് പറമ്പിക്കുളം വന്യ ജീവി സങ്കേതത്തിലെ കടുവകളെക്കുറിച്ച്  അവിടുത്തെ ഗൈഡ് കാളിയപ്പൻ തയ്യാറാക്കിയ വീഡിയോയും കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കി        
 
==== അന്ധ ദിനം ====
ഒക്ടോബർ  15 അന്ധ ദിനമായി ആചരിക്കുന്നു ലോകത്തിലെ കാഴ്ച ഇല്ലാത്തവർക്കായി ഒരു ദിവസം  ഈ ദിവസത്തിൽ നമുക്ക് ഹെലൻ കെല്ലറെ ഓർക്കാം .ജനിച്ച് മാസങ്ങൾക്കുള്ളിൽ അസുഖം ബാധിച്ച് അന്ധയും ബധിരയും മൂകയുമായി തീർന്ന ഹെലൻ സ്വപ്രയത്‌നം കൊണ്ട് കാഴ്ച ശക്തിയും കേൾവി ശക്തിയേയും അതിജീവിച്ചു. ആൻ സെലീവൻ എന്ന അധ്യാപിക ഹെലന്റെ വിദ്യാഭ്യാസത്തിന് പൂർണ്ണതയേകി  അന്ധരിലും ബധിരരിലും ബിരുദം നേടിയ ആദ്യ വ്യക്തിയായിരുു ഹെലൻ
 
ഹെലൻ കെല്ലർ ഓർമ ദിനമായി ആചരിച്ചു
 
കഠിനാധ്വാനവും ആത്മ വിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച വനിത ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ചെയ്യാൻ കയ്യോ കാലോ വേണ്ട ഹൃദയം മതി എന്ന് ലോകത്തിന് കാണിച്ച് കൊടുത്ത ഹെലൻ കല്ലറെ ഓർമിച്ച് കൊണ്ട് സ്‌കൂൾ ചാനലിൽ  ഹെലൻ കെല്ലർ ജീവചരിത്രം വീഡിയോ അവതരിപ്പിച്ചു. പരിപാടി ജലീൽ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു
 
====  കേരളപ്പിറവി ദിനം ====
മലയാളമെന്ന കസവു കൊടിക്കു കീഴിൽ നമ്മൾ കേരളീയരായി മാറിയതിന്റെ ഓർമ്മക്കാണ് നവംബർ 1 കേരളപ്പിറവി ദിനമായി ആചരിക്കുന്നത്. മല നാടും ഇടനാടും തീരപ്രദേശവും ചേർന്നൊരുക്കിയ വിദേശികളുടെ പറുദീസയാണ് നമ്മുടെ കേരളം . കാടും മേടും പുഴയും കുന്നുകളും കൊണ്ട് സുന്ദരമാണവ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. കേരളം രൂപീകൃത സമയത്ത് 5 ജില്ലകളായിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം ആരോഗ്യം ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങി പല കാര്യങ്ങളിലും  കേരളം വളരെ മുന്നിലാണ്. ഓരോ മലയാളിക്കും അഭിമാനിക്കത്തക്ക രീതിയിലുള്ള സംസ്‌ക്കാരവും സവിശേഷതകളും കേരളത്തിനുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണത്തെ കേരളപ്പിറവി ദിനാഘോഷം ഓൺലൈൻ ആയാണ് നടത്തിയത്. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ദിനാഘോഷം നടത്തി
 
          1/11/20 കേരളപ്പിറവി  ദിനത്തോടനുബന്ധിച്ച് സ്‌കൂൾ യൂട്യൂബ് ചാനലിൽ വിവിധ വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് പ്രയോജനപ്പെടുത്തി.കുട്ടികളുടെ വൈവിധ്യമാർ പരിപാടികൾ സ്‌കൂൾ ഗ്രൂപ്പുകളിൽ നടത്തുകയും  കേരളപ്പിറവിദിനാഘോഷം കെങ്കേമമാക്കുകയും ചെയ്തു.                     
 
സി.വി.രാമൻ ദിനം
 
    ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട് രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായ അദ്ദേഹം ഇന്ത്യക്ക്  അഭിമാനമാണ് . ഫിസിക്‌സിൻ. ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ് അദ്ദേഹം.
 
സി.വി രാമനെ പോലുള്ള പ്രതിഭകളെ കുട്ടികൾ പരിചയപ്പെടുകയും അടുത്ത് അറിയേണ്ടതുമുണ്ട്. അദ്ദേഹത്തിന്റെ
 
ജന്മദിനമായ  നവംബർ 7 ന് കുട്ടികൾക്ക് അദ്ദേഹത്തെ കുറിച്ച് മനസ്സിലാക്കാൻ വേണ്ടി സ്‌കൂൾ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ തയ്യാറാക്കി.സ്‌കൂൾ അധ്യാപികയായ മുംതാസ് ടീച്ചർ ആണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
 
                               
 
==== ദേശീയ വിദ്യാഭ്യാസ ദിനം ====
നവംബർ 11 ദേശിയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ഇന്ത്യൻ സ്വതന്ത്ര സമര നേതാവും,ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവചരിത്രത്തിന്റെ ലഘു വീഡിയോ പ്രഭാഷണം തയാറാക്കി കുട്ടികൾക്കു വേണ്ടി എല്ല ക്ലാസ് ഗ്രൂപ്പുകളിലും പ്രദർശിപ്പിച്ചു
 
                 
 
==== ദേശീയ പക്ഷി നിരീക്ഷണ ദിനം ====
    പക്ഷിമനുഷ്യൻ എറിയപ്പെടുന്ന ലോകപ്രശസ്തനായ പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 ഇന്ത്യയിൽ ദേശീയ പക്ഷി നിരീക്ഷണദിനമായി ആഘോഷിക്കുന്നു. കുട്ടികളിൽ മറ്റു ജീവികളെ സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുതിനായി സാലിം അലിയെ കുറിച്ചും പക്ഷി നിരീക്ഷണത്തെ കുറിച്ചും വീഡിയോ തയ്യാറാക്കി സ്‌കൂൾ വാട്‌സ് അപ്പ് ഗ്രൂപ്പിലും റിഥം വിഷൻ ചാനലിലും പ്രദർശിപ്പിച്ചു
 
====   പൂത്തുമ്പി 2020 ഓലൈൻ കലാമേള ====
വിദ്യാർഥികളുടെ സർഗ്ഗശേഷി വിളിച്ചോതിക്കൊണ്ട് പൂത്തുമ്പി 2020 .കോവിഡ് മഹാമാരിയുടെ മുന്നിൽ തങ്ങളുടെ സർഗവാസനകൾ അടിയറ വെക്കുകയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വില്ലൂർ എ .എം .എൽ പി സ്‌കൂളിലെ വിദ്യാർത്ഥികൾ.
 
         അടച്ചിട്ട കാലത്ത് സ്‌കൂളിൽ എത്താൻ കഴിയാതെ വിഷമിക്കുന്ന കുട്ടികൾക്ക്  മാനസികോല്ലാസത്തിനായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂത്തുമ്പി 2020 എന്നപേരിൽ ഓലൈൻ കലാമേള നടത്തിയത്. വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി മാറി.
 
സോപ്പ് ,മാസ്‌ക് ,സാനിറ്റൈസർ എന്നീ മൂന്ന് ഗ്രൂപ്പുകൾ രൂപീകരിച്ച് എല്ലാ കുട്ടികൾക്കും മത്സരിക്കാൻ അവസരം നൽകിയാണ് കലാമേള ഒരുക്കിയത്
 
.തുടർന്ന് ഓരോ ഇനത്തിലും ഓരോ ഗ്രൂപ്പിൽ നിന്നും ഏറ്റവും മികച്ച രണ്ടുപേർ സ്‌കൂൾതലത്തിൽ മത്സരിച്ചു .ജഡ്ജസ് സ്‌കൂളിൽ പ്രത്യേകം ഒരുക്കിയ സ്‌ക്രീനിൽ പരിപാടി വീക്ഷിക്കുന്നു. അതേസമയംതനെ കുട്ടികൾക്കും രക്ഷിതാക്കൾക്കും കാണാനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് സൗകര്യമൊരുക്കി.ജനറൽ അറബി ഭാഗങ്ങളിലായി 17 ഇനങ്ങളിലാണ് മത്സരം നടന്നത് .പരിപാടി കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ശ്രീ :ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ സിദിൻമാസ്റ്റർ അധ്യക്ഷൻ വഹിച്ച പരിപാടിയിൽ കെ പി ഏലിയാമ്മ ടീച്ചർ സുമയ്യ ടീച്ചർ ശരീഫ് മാസ്റ്റർ എന്നിവർ വിധികർത്താക്കളായി.കെ ഫസീലടീച്ചർ മൊയ്തീൻകുട്ടി മാസ്റ്റർ ഹാജറടീച്ചർ ഷീജടീച്ചർ എിവർ പരിപാടിക്ക് നേതൃത്വം നൽകി. സോപ്പ്, മാസ്‌ക് ,സാനിറ്റൈസർ എന്നീ ഗ്രൂപ്പുകൾ യഥാക്രമം ഒുന്നും, രണ്ടും ,മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു
 
==== ശിശുദിനം ====
      സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിത് ജവഹർലാൽ നെഹ്‌റുവിന്റെ ജൻമദിനമാണ്  ശിശുദിനമായി ആചരിക്കുത്  കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും അടുപ്പവും പ്രസിദ്ധമാണ്  ചാച്ചാജി എന്ന ഓമന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത് .  തൊപ്പിയും ജുബ്ബയും ചുവന്ന റോസാപ്പൂവും ധരിച്ച് പുഞ്ചിരിക്കു മുഖം കുട്ടികൾക്ക് വളരെ ഇഷ്ടമാണ്
 
ശിശുദിന ആഘോഷം 20
 
റിഥം വിഷൻ സ്‌കൂൾ ചാനലിൽ ലൈവ് ഉദ്ഘാടന പരിപാടി ബോബി മാഷും കുട്ട്യോളും എന്ന പരിപാടി നടന്നു.  കഥ, കവിത.ലഘു പരിക്ഷണങ്ങൾ എന്നീ വ്യത്യസ്ഥമായ ഒരു പരിപാടി ആയിരുന്നു. ചാനലിൽ നടന്നത്.           സ്‌കൂളിലെ അധ്യാപികയായ സെൽവ ടീച്ചർ നെഹറുവിനെ കുറിച്ചുള്ള വിവരണം തയ്യാറാക്കി റിഥം വിഷൻ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു.
 
==== സ്റ്റാർ ഫെസ്റ്റ് 2 ====
സ്റ്റാർ ഫെസ്റ്റ് 20 എന്ന പേരിൽ എൽ.കെ.ജി , യു.കെ.ജി കുട്ടികളുടെ വ്യത്യസ്ഥമായ കലാപരിപാടികൾ സ്‌കൂൾ ഗ്രൂപ്പിൽ അവതരിപ്പിച്ചു.
 
==== കുട്ടികളെ അറിയാം…. അവരോടൊപ്പംവളരാം... ====
അസാധാരണമായ ഒരു കാലഘട്ടത്തിൽ കൂടിയാണ് നാം ഓരോരുത്തരും കടന്ന് പോവുന്നത്.കോവിഡ് മാനവരാശിയെ ഏൽപ്പിച്ച അടച്ചു പൂട്ടലിൽ വിദ്യാഭ്യസ മേഖലക്ക് ഉണ്ടായ പ്രശ്‌നങ്ങൾ ഗുരുതരമാണ്. കഴിഞ്ഞ കുറേ നാളുകളായി സ്‌കൂൾ കാണാൻ പോലും കഴിയാതെ ഓൺലൈനൽ പഠനം തുടരേണ്ട അവസ്ഥ .
 
            രക്ഷിതാക്കൾക്കും ഇത് പുതിയ അനുഭവമാണ്. അത് കൊണ്ട് തന്നെ അടച്ചിട്ടിരിക്കു കാലത്ത് കുട്ടികളോട് എങ്ങനെ പെരുമാറണം എന്ന് അവരെ ബോധ്യപ്പെടുത്താനായി കുട്ടികളെ അറിയാം അവരോടൊപ്പം വളരാം എന്ന പേരിൽ ഒരു യൂട്യൂബ് ലൈവ് ക്ലാസ് സംഘടിപ്പിച്ചു. ലൈവിൽ വിവിധ സ്‌കൂളുകളിൽ നിന്നായി 3000 രക്ഷിതാക്കൾ കാണാൻ എത്തി.കൊയിലാണ്ടി ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ കെ.ടി ജോർജ് മാഷ് ക്ലാസെടുത്തു.മികച്ച അവതരണമായിരുന്നു.
 
           
 
==== റിപ്പബ്ലിക്ക് ദിനം ====
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടിഷുകാരുടെ ഗവമെന്റ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
 
സ്‌കൂളിൽ വിപുലമായി പരിപാടി ആഘോഷിച്ചു.രാവിലെ പതാക ഉയർത്തലിന് ശേഷം സ്‌കൂൾ പ്രധാന അധ്യാപകൻ ടി.സി സിദിൻ ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ച് യൂട്യൂബ് ചാനൽ വഴി സന്ദേശം നൽകി.തുടർന്ന് സ്‌കൂളിലെ എല്ലാ കുട്ടികളും  വെള്ള വസ്ത്രം ധരിച്ച്   റിപ്പബ്ലിക് പരിപാടികൾ അവതരിപ്പിച്ചു.റിപ്പബ്ലിക് ദിന ഡാൻസ്, പ്രസംഗം, ദേശഭക്തിഗാനാലാപനം എന്നീ വ്യത്യസ്ഥ പരിപാടികൾ കുട്ടികൾ സ്‌കൂൾ വാട്‌സസപ്പ് ഗ്രൂപ്പിൽ അവതരിപ്പിച്ചു.
 
       
 
==== രക്തസാക്ഷി ദിനം ====
     സ്വന്തം ജീവിതം സന്ദേശ മാക്കുകയും, ആ സന്ദേശം സ്വന്തം ജീവിതമാക്കുകയും ചെയ്ത മഹാത്മാവിന്റെ രക്തസാക്ഷിത്വത്തിന്റ ഓർമദിനമാണ് ജനുവരി 30.ആ ദിവസം ഇന്ത്യ രക്തസാക്ഷിദിനമായി ആചരിക്കുന്നു. ഗാന്ധി വധത്തെ കുറിച്ചു ഒരു ചെറിയ വീഡിയോ പ്രഭാഷണം സ്‌കൂൾ അധ്യാപികയായ ശ്രീമതി : ഷീജ ടീച്ചർ തയ്യാറാക്കി റിഥം വിഷൻ ചാനലിലൂടെ വിദ്യാർത്ഥികളിൽ എത്തിച്ചു.
 
                         
 
==== ദേശീയ ശാസ്ത്ര ദിനം ====
      1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്‌കാരം നേടിയത് രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുു.
 
ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുതിനു വേണ്ടിയും വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുതിനുമായി ഡോക്യുമെന്ററി തയ്യാറാക്കി സ്‌കൂൾ ചാനൽ വഴി കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കി
 
                     
 
==== മണിച്ചെപ്പ് ====
ലോക്ക്ഡൗൺ കാലത്ത് കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അവരിൽ ശാസ്ത്രബോധം വളർത്തുതിനുമായി സ്‌കൂൾ യൂട്യൂബ് ചാനലിൽ മണിച്ചെപ്പ് എന്ന പേരിൽ വീട്ടിലെ വിരുന്നുകാരെ പരിചയപ്പെടുത്തുന്ന പരിപാടി ആരംഭിച്ചു.
 
യുറീക്ക എഡിറ്റോറിയൽ ബോഡ് അംഗം ശ്രീ. ഇ. രാജൻ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. എല്ലാ ഞാറാഴ്ചകളിലും ഓരോ ജീവിയെ കുറിച്ചും അവയുടെ കൗതുകകരമായ കാര്യങ്ങളും വളരെ ലളിതമായും രസകരമായും അവതരിപ്പിക്കുത് നല്ല സ്വീകാര്യതയാണ് കുട്ടികളിൽ നിന്ന് ലഭിച്ചത്
 
       
 
====  ക്ലാസ് റൂം പാട്ടുകൾ ====
കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ സർഗാത്മകമാക്കുതിനായി സ്‌കൂൾ യൂട്യൂബ് ചാനലിൽ ആരംഭിച്ച പരിപാടിയാണ് ക്ലാസ് റൂം പാട്ടുകൾ.
 
നാടൻ പാട്ടുകൾ, വായ്ത്താരികൾ, കവിതകൾ, ലളിതഗാനം ആംഗ്യ പാട്ടുകൾ തുടങ്ങി വ്യത്യസ്ഥ ഗാനങ്ങൾ ചാനലിൽ അവതരിപ്പിക്കുന്നു ഇതു വരെയായി 83 പാട്ടുകൾ അപ് ലോഡ് ചെയ്തു കഴിഞ്ഞു. അക്കാദമിക രംഗത്തെ മികച്ച അധ്യാപകർ ആണ് പരിപാടിക്ക് നേതൃത്വം നൽകുത്.നല്ല സ്വീകാര്യതയാണ് പരിപാടിക്ക് ലഭിക്കുത് .
 
====  ക്ലാസ് റൂം കഥകൾ ====
    കുട്ടികളിലെ റിപ്പബ്ലിക്ക് പ്രോത്സാഹിപ്പിക്കുതിനായി സ്‌കൂൾ യൂട്യൂബ് ചാനലിൽ ക്ലാസ് റൂം കഥകൾ എന്ന പേരിൽ കഥകൾ പരിചയപ്പെടുത്തുന്ന പരിപാടി നടന്നു വരുന്നു. മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിക്കുത് ഇതുവരെ 30 കഥകൾ അപ് ലോഡ് ചെയ്ത് കഴിഞ്ഞു
 
             
 
           
 
 
== 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
 
===== ആമുഖം =====
 
 
 
സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന പുതുതലമുറയ്ക്ക് ഒരു കടിഞ്ഞാണുമായി കോവിഡ് മഹാമാരി എത്തിയിരിക്കുന്നു. കോവിഡ്  അതിന്റെ പുതിയ വകഭേദങ്ങളിലൂടെവീണ്ടും വൻതോതിൽ ആപത്തുകൾക്ക് വഴിവെച്ചേക്കുമോയെന്ന ആശങ്കയിലാണ് ഇന്ന് ലോകം.
 
       [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] മഹാമാരി ലോകത്തെ വരിഞ്ഞ് കെട്ടിയിട്ട് രണ്ട് വർഷത്തോളം ആവുകയാണ്. തുറന്നിട്ട ലോകം ഇപ്പോഴും അടഞ്ഞുകിടക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് [https://ml.vikaspedia.in/education/d2ad4dd30d3ed25d2ed3fd15-d35d3fd26d4dd2fd3ed2dd4dd2fd3ed38d02-1/d35d3fd26d4dd2fd3ed2dd4dd2fd3ed38-d2ed42d32d4dd2fd19d4dd19d7e വിദ്യാഭ്യാസ മേഖലയാണ്.] കുട്ടികളുടെ പാദസ്പർശമേൽക്കുമ്പോൾ ജീവൻ തുടിക്കുന്ന കെട്ടിടങ്ങളാണ് സ്കൂളുകൾ . ആ കെട്ടിടങ്ങൾ പോലും കേവലം കെട്ടിടമായി പ്രതീക്ഷയിൽ കാത്തുനിൽക്കുകയാണ്.
 
      അടക്കപ്പെട്ട വിദ്യാലയങ്ങളിൽ നിന്നും ഗൃഹാങ്കണ ങ്ങളിലേക്ക് പഠനം മാറിയതിന് ഞെട്ടലിലാണിന്ന് ലോകം . കോവിഡിന്റെ വളർച്ച നമ്മുടെ എല്ലാവിധ സംവിധാനങ്ങളെയും താറുമാറാക്കിയിട്ടുണ്ട്.
 
     പറഞ്ഞു മാത്രം കേട്ടറിവുള്ള [https://www.google.com/amp/s/www.madhyamam.com/amp/culture/rachana/challenges-and-possibilities-of-online-education-834047 ഓൺലൈൻ പഠനത്തെ] സ്വാംശീകരിച്ചിരിക്കുകയാണ് നാം. അടച്ചുപൂട്ടപ്പെട്ട വിദ്യാലയങ്ങൾ, ആളുകൾ കൂട്ടം കൂടാൻ പറ്റാത്തസ്ഥിതിവിശേഷങ്ങൾ അതിനെ മറികടക്കാനുള്ള സാങ്കേതികരീതിയാണ് ഓൺ ലൈൻ വിദ്യാഭ്യാസം.ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ച് മൊബൈൽ , കമ്പ്യൂട്ടർ തുടങ്ങിയവയുടെ സഹായത്തോടെ അധ്യാപകർ കുട്ടികളിലേക്ക് അറിവ് പകരുന്നു..
 
     കളിയും ചിരിയുമായി ഒത്തു ച്ചേരുന്ന വിദ്യാലയ ചിത്രങ്ങൾ ഇന്നൊരു നൊമ്പരമാണ് ..... തേങ്ങലാണ്... പഠന വിടവുകൾ നികത്തി ഓൺലൈനിൽ ഒത്തുചേരുമ്പോൾ ജൈവീകമായി വളരേണ്ട അധ്യാപനവും അധ്യയനവും അതിന്റെ സാമൂഹികാംശത്തെ പിഴുതെടുപ്പ് ഒരു മുറിക്കുള്ളിൽ ഒതുങ്ങുകയാണ്. എങ്കിലും  
 
വിദ്യയ്ക്ക് ഒട്ടും കോട്ടം തട്ടാതെ വ്യത്യസ്തമാർന്ന പരിപാടികൾ നടപ്പിലാക്കാൻ പൊതു വിദ്യാലയങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
 
     മനുഷ്യരാശി എല്ലാ ശേഷിയുമുപയോഗിച്ച് ഈ രോഗത്തെ തുരത്താനും പ്രതിരോധം തീർക്കാനും കിണഞ്ഞു ശ്രമിച്ച് കൊണ്ടിരിക്കുന്നു. കോവിഡിനു മുന്നിൽ പതറാതെ വിദ്യയെന്ന നെയ്തിരിയെ അണയാതെ കാക്കുക തന്നെ ചെയ്യും. ജീവൻ തുടിക്കുന്ന മണി മുഴക്കത്തിനായ് നമുക്ക് കാത്തിരിക്കാം..... മധുര സ്വപ്നങ്ങൾ നെഞ്ചിലേറ്റി ജാഗ്രതയോടെ കാത്തിരിക്കാം ...
 
==== പ്രവേശനോത്സവം ====
            പുതിയ അധ്യായന വർഷത്തെ വരവേൽക്കാൻ കുട്ടികൾ ഏവരും ഒരുങ്ങി .ജൂൺ 1 രാവിലെ 10 മണിക്ക് വെർച്വൽ പ്രവേശനോൽസവം നടത്തി .പ്രവേശനോൽസവത്തിന് സ്വാഗതം പറഞ്ഞത് സിദിൻ ടി .സി യും അധ്യക്ഷ കോട്ടക്കൽ നഗരസഭ ശ്രീമതി ബുഷ്റ ഷബീർ (ചെയർപേഴ്സൺ ). കോട്ടക്കൽ നിയോജക മണ്ഡലo MLA ശ്രീ [https://ml-m-wikipedia-org.translate.goog/wiki/%E0%B4%86%E0%B4%AC%E0%B4%BF%E0%B4%A6%E0%B5%8D_%E0%B4%B9%E0%B5%81%E0%B4%B8%E0%B5%88%E0%B5%BB_%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE?_x_tr_sl=en&_x_tr_tl=ml&_x_tr_hl=en-GB&_x_tr_pto=tc,sc ആബിദ് ഹുസൈൻ തങ്ങൾ] ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പ്രവേശനോൽസവം മുഖ്യ അതിഥി [https://www.google.com/url?sa=t&source=web&rct=j&url=https://hi-in.facebook.com/%25E0%25B4%25AB%25E0%25B4%25BE%25E0%25B5%25BD%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2586-%25E0%25B4%25AB%25E0%25B4%25BF%25E0%25B4%25B2%25E0%25B4%25BF%25E0%25B4%2582-%25E0%25B4%25B8%25E0%25B5%258A%25E0%25B4%25B8%25E0%25B5%2588%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B4%25BF-%25E0%25B4%25AA%25E0%25B5%2581%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25AF%25E0%25B4%25BE%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B5%258D-2202248023174474/videos/%25E0%25B4%2595%25E0%25B5%2586%25E0%25B4%259F%25E0%25B4%25BF%25E0%25B4%25B0%25E0%25B4%25BE%25E0%25B4%25A7%25E0%25B4%25BE%25E0%25B4%2595%25E0%25B5%2583%25E0%25B4%25B7%25E0%25B5%258D%25E0%25B4%25A3%25E0%25B5%25BB-%25E0%25B4%25AE%25E0%25B4%25BE%25E0%25B4%25B8%25E0%25B5%258D%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B5%25BC/660833837677495/&ved=2ahUKEwihnKiX9tj1AhVYyzgGHcfqAOgQwqsBegQIBBAD&usg=AOvVaw2bK1EjpaH7MX6ZZB8QqcY- കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ] (വിദ്യാഭ്യാസ പ്രവർത്തകൻ ) ആയിരുന്നു .പ്രവേശനോൽസവത്തിന് ഒത്തിരി പേർ ആശംസകൾ അർപ്പിച്ചു .വാർഡ് കൗൺസിലർ  സെറീന ടി .പി PTAപ്രസിഡന്റ് അനീഷ് ബാബു മലപ്പുറം BPC മുഹമ്മദാലി മാസ്റ്റർ ,വികസന സമിതി മെമ്പർ കബീർ പട്ടാമ്പി ( സ്കൂൾ) മാനേജർ മുഹമ്മദ് അഷ്റഫ് എം .കെ എന്നിവർ ആശംസകൾ അർപ്പിച്ചു .
 
പ്രവേശനോത്സത്തിൽ 180 രക്ഷിതാക്കളോളം പങ്കെടുത്തു .വളരെ വിപുലമായ പരിപാടിയാണ് നടന്നത് .വെർച്വൽ പ്രവേശനോൽസവത്തിന് നന്ദി രേഖപ്പെടുത്തിയത് ഷെരീഫ് മാസ്റ്റർ ആണ് .ഇവയ്ക്ക് ശേഷം കുട്ടികളുടെ ലൈവ് പ്രസന്റേഷൻ നടന്നു .ഡാൻസ് ,പാട്ട് തുടങ്ങി ഒട്ടനവധി വ്യത്യസ്തമാർന്ന പരിപാടികൾ നടന്നു .കുട്ടികളുടെ വീടുകൾ തോരണങ്ങൾ കൊണ്ടും വർണ്ണക്കടലാസുകൾ കൊണ്ടും ബലൂണുകൾ കൊണ്ടും അലങ്കരിച്ച്‌ വളരെ മനോഹരമാക്കിയിരുന്നു .
 
കുട്ടികളുടെ വീടുകളിൽ മധുര വിതരണവും കേക്ക് മുറിക്കലുമൊക്കെ നടത്തിയിരുന്നു .ഒന്നാം ക്ലാസ് മുതൽ 4-ാംക്ലാസ് വരെയുള്ള കുട്ടി കളുടെ അവതരണമാണ് നടന്നത് .നിശ്ചിത സമയം വെർച്വൽ ആയി നടത്തിയതിന് ശേഷം സ്കൂൾ ഗ്രൂപ്പിൽ LKG മുതൽ 4 ക്ലാസ്സ് വരെയുള്ള കൊച്ചു മിടുക്കൻമാരുടെയും മിടുക്കികളുടെയും കലാവിരുന്ന് ഒരുങ്ങിയത് പ്രവേശനോൽസവ ഓർമ്മക്കാ കുട്ടികൾ അവരുടെ വീടുകളിൽ " ഒരു തൈ "നടുകയും ചെയ്തു .
 
<gallery mode="packed">
പ്രമാണം:18431 2021-22 academic year 67.jpg|ഓൺ ലൈൻ പ്രവേശനോത്സവത്തിൽ കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ സംസാരിക്കുന്നു
പ്രമാണം:18431 2021-22 academic year 66.jpg|ഓൺലൈൻ പ്രവേശനോത്സവത്തിൽ വീട് അലങ്കരിച്ചപ്പോൾ
പ്രമാണം:18431 2021-22 academic year 2.jpg|ബഹു എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:18431 2021-22 academic year 4.jpg|നഗരസഭ ചെയർപേഴ്സൺ ശ്രീമതി ബുഷറ ഷബീർ അധ്യക്ഷം വഹിക്കുന്നു
പ്രമാണം:18431 2021-22 academic year 3.jpg|കുട്ടികളുടെ വീട്ടിലെ കലാപരിപാടികൾ
</gallery>
 
====  ജൂൺ 5 പരിസ്ഥിതി ദിനം ====
[[പ്രമാണം:18431 2021-22 academic year 5.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ടി.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു]]
ജൂൺ 4 ന് SRG മീറ്റിംഗ് ചേരുകയും [https://www.google.com/search?q=youtube+-+rhythm+vision+%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF+%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82&client=ms-android-xiaomi-rev1&sxsrf=APq-WBvBLy7ho9K4f8KG13qsUVEIE9byMA%3A1643537165150&ei=DWP2YbKiCKSG4-EP-d-Z8As&oq=youtube+-+rhythm+vision+%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF+%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82&gs_lcp=ChNtb2JpbGUtZ3dzLXdpei1zZXJwEAMyBQghEKABOgQIIRAVSgQIQRgBUKgyWK21AWDyvAFoAHAAeAGAAaUEiAHhLpIBDDAuMTAuNS4zLjMuMZgBAKABAcABAQ&sclient=mobile-gws-wiz-serp#fpstate=ive&vld=cid:d80a92ed,vid:2KjdMLFg4f8,st:0 ജൂൺ 5 പരിസ്ഥിതി ദിനം] കേമമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു .കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ്‌ ട്രി എക്സ്റ്റൻഷ്യൻ ഓഫീസിലെ സെക്ഷൻ ഒഫീസർ ആയ ടി സുരേഷ് പേരാമ്പ്ര കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ നടത്തി .സ്കൂളിലെ എല്ലാം കുട്ടികളും മരം നടുന്ന ഫോട്ടോയോ [[വീഡിയോ കോൺഫറൻസ്|വീഡിയോ]] പ്രദർശിപ്പിച്ചു .പ്രവേശനോൻസവത്തിന് മരം നട്ടവർ അതിന് വേലി കെട്ടുകയും പരിപാലിക്കുകയും അതിനൊരു പേരു നൽകുകയും വളർച്ച നിരീക്ഷിക്കുകയും ചെയ്തു [https://ml.vikaspedia.in/health/d06d30d17d4dd2fd35d3fd35d30d19d4dd19d7e/d2ed34d15d4dd15d3ed32-d30d47d3ed17d19d4dd19d33d4d200d .മഴക്കാല രോഗങ്ങൾ] തടയുന്നതിന് വീടും പരിസരവും വൃത്തിയാക്കി ഡ്രൈ ഡെ ആയി ആചരിച്ചു. പരിസ്ഥിതി ദിനം പോസ്റ്റർ കുട്ടികൾ തയ്യാറാക്കി .
 
    കുട്ടികളോടൊപ്പം രക്ഷിതാക്കളും ഒരു തൈ നട്ട് വിദ്യാർത്ഥികൾക്ക് മാത്യകയായി. അതിന്റെ  ഫോട്ടോ പ്രദർശനം നടത്തി.പ്രകൃതി ഭംഗിയെ മികവാർന്ന രീതിയിൽ പകർത്തിയെടുത്ത് ഫോട്ടോ ഷൂട്ട് മത്സരം നടത്തി. ഫോട്ടോ ഷൂട്ട് മത്സരത്തിന്റെ ചിത്രങ്ങൾ നോക്കി വിജയികളെ തിരഞ്ഞെടുത്തത്.ഏഷ്യനെറ്റ്   ഡ്രീം ഹോം     എഡിറ്റർ അഭിജിത്ത് പേരാമ്പ്ര       ആണ്.വളരെ മികവാർന്ന ചിത്രീകരണത്തിനാണ് സമ്മാനം നൽകിയത്.
{| class="wikitable"
|+വിജയികൾ
!ക്രമന
!
!പേര്
!ക്ലാസ്
!സ്ഥാനം
|-
|1
|
|റയാ ഫത്തിൻ
|UKG
|1
|-
|2
|
|ആഫ്രിൻ
|2
|2
|-
|3
|
|ആസ്മിയ ജഹാൻ
|4
|3
|}
 
==== വായനാവാരം ====
വായനാദിനം _ ജൂൺ 19 (P .N പണിക്കർ ചരമദിനം )
 
       ജൂൺ 19 [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനം] വിപുലമായി ആഘോഷിച്ചു .വായനദിന ഉദ്ഘാടനം പ്രശസ്ത കവി വീരാൻ കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. വായിച്ചു വളരാനായ് കുരുന്നുകൾക്ക് [https://youtu.be/GooUIzwu5so ആശംസയർപ്പിച്ചത്] സോമൻ കടവൂർ ആണ് .വായനാദിന ഉദ്ഘാടനം സ്കൂൾ ഗ്രൂപ്പിൽ ഓൺലൈൻ നായി നടത്തി .മികവാർന്ന ആശംസകളാണ് ഇരുവരും നൽകിയത് .
[[പ്രമാണം:18431 2021-22 academic year 7.jpg|നടുവിൽ|ലഘുചിത്രം|കവി ശ്രീ വീരാൻ കുട്ടി വായനദിനം ഉദ്ഘാടനം ചെയ്യുന്നു]]
 
 
വായനാദിനത്തോടനുബന്ധിച്ച്‌ വെർച്വൽ പുസ്തക റാലി (google meet) വഴി നടത്തി .3, 4 കുട്ടികളുടെ പുസ്തക റാലി ഒരു ലിങ്കിലും ,1, 2 ക്ലാസിലെ കുട്ടികളുടെ പുസ്തക റാലി 12 മണിക്ക് മറ്റൊരു ലിങ്കിലും UKG ക്ലാസിലേത് 2 മണിയ്ക്കുമാണ് നടന്നത് .
[[പ്രമാണം:18431 2021-22 academic year 65.jpg|നടുവിൽ|ലഘുചിത്രം|വെർച്വൽ പുസ്തക റാലി ശ്രീ കോട്ടക്കൽ മുരളി ഉദ്ഘാടനം ചെയ്യുന്നു]]
 
 
 
3, 4 കുട്ടികളുടെ വെർച്വൽ പുസ്തക റാലി 11 മണിയ്‌ക്കാണ് ആരംഭിച്ചത് .70 കുട്ടികളും രക്ഷിതാക്കളുമാണ് പങ്കെടുത്തത് . HM സി ദിൻ മാസ്റ്റർ അധ്യക്ഷ വഹിച്ച ചടങ്ങിൽ ശ്രീ ഷരീഫ് മാസ്റ്റർ സ്വാഗതം  പറഞ്ഞു .പ്രാർത്ഥന ചൊല്ലിയത് 4 B ക്ലാസ്സിലെ ഫാത്തിമ ഷഹ്മയാണ് .തുടർന്നു കുരുന്നുകൾക്ക് വായനാദിന പ്രതിജ്ഞ എടുക്കാനുള്ള സമയമായിരുന്നു .കുട്ടികൾ മൗനമായി (മനസ്സിൽ) എണീറ്റ് നിന്ന് കൈ നീട്ടി 4 A ക്ലാസിലെ ഫാത്തിമ യു വായനാദിന പ്രതിജ്ഞയെടുത്ത് ഏറ്റു പറഞ്ഞു .കോട്ടക്കലിലെ സാംസ്കാരിക നായകൻ മുരളി സാറാണ് ഉദ്ഘാടന പ്രസംഗം നടത്തിയത് .വായന എന്ന മഹാ സാഗരത്തെ അദ്ദേഹം കുരുന്നുകൾക്ക് പരിചയപ്പെടുത്തി .വളരെ മികച്ചെരു ക്ലാസ്സാണ് കുട്ടികൾക്ക് ലഭിച്ചത് .
 
തുടർന്ന് പുസ്തക റാലി ആരംഭിച്ചു.4 A ക്ലാസിൽ നിന്നും ആരംഭിച്ച് 4 B ,3 A ,3B എന്നീ ക്രമത്തിലാണ് പുസ്തക റാലി നടന്നത് .നോവലുകൾ ,ചെറുകഥകൾ ,കുട്ടിക്കഥകൾ ,കവിതകൾ ,എന്നിവയുടെയെല്ലാം പുസ്തക പരിചയം നടത്തി .പുസ്തകത്തിന്റെ പേര് ,എഴുതിയ ആൾ ,കഥയുടെ രന്ത ചുരുക്കം ,എന്നിവയാണ് കുട്ടികൾ അവതരിപ്പിച്ചത് .ആടുജീവിതം ,മതിലുകൾ ,ശബ്ദങ്ങൾ ,അറിവാണ് ധനം ,ടോ ടോ ചാൻ ,സാഹസങ്ങൾ തുടങ്ങി വ്യത്യസ്തമാർന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തിയത് കുട്ടികൾക്ക് വൈവിധ്യമാർന്ന സാഹിത്യ പുസ്തകങ്ങളെ മനസ്സിലാക്കാൻ സാധിച്ചു .
[[പ്രമാണം:18431 2021-22 academic year 8.jpg|നടുവിൽ|ലഘുചിത്രം|ആശംസകളുമായി സോമൻ കടലൂർ]]
 
 
 
1, 2 ക്ലാസ്സുകളിലെ പുസ്തക റാലി ഫസീല ടീച്ചർ ,സെൽവ ടീച്ചർ നേതൃത്വത്തിൽ നടന്നു . ഫസീല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു .70തോളം കുട്ടികൾ ചടങ്ങിൽ പങ്കാളികളായി .സിദിൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു .നാലാം ക്ലാസ്സിലെ ഫാത്തിമ യു കുരുന്നുകൾക്ക് വായനദിന പ്രതിജ്ഞ നൽകി .കുട്ടികൾ മനസ്സിൽ ഏറ്റുചൊല്ലി .സെൽവ ടീച്ചർ കുട്ടികൾക്ക് ആശംസ നൽകി .പുസ്തകത്തിന്റെ പേരും എഴുതിയ ആളെയുമാണ് കുരുന്നുകൾ പരിചയ പെടുത്തിയത് .കുട്ടികളുടെ പ്രസന്റേഷൻ ന്റെ ഉപ്പൂപ്പാക്ക് ഒരാന ണ്ടാർന്നു എന്റെ കഥ ,ബീഹാറി കഥകൾ, വികൃതി രാമൻ ,ബീർബൽ കഥകൾ ,അബുവിന്റെ ആകാശം തുടങ്ങി പുസ്തകവൈവിധ്യം കുട്ടികൾ തിരിച്ചറിഞ്ഞു.
 
UKG ക്ലാസിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് വെർച്വൽ പുസ്തക റാലി നടന്നു. സിദിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ആശംസകളർ പ്പിച്ചത് ശ്രീമതി ഏലിയാമ്മ ടീച്ചറാണ്. കുട്ടികളുടെ കഥ പറയൽ, കവിത ,അക്ഷരകാർഡ് പ്രദർശനം, വായന പുസ്തക പരിചയം തുടങ്ങി വ്യത്യസ്ത പരി പാടികൾ നടത്തി.' വായന ഒരു മനുഷ്യനെ പൂർണനാക്കുന്നു.' വായിച്ച് വളരുക ചിന്തിച്ചു വിവേകം നേടുക ' എന്ന [https://www.mathrubhumi.com/mobile/books/special/vayanadinam-2020/pn-panicker-readers-day-2020-1.4840297 P. N. പണിക്കരുടെ] മൊഴി മുത്തുകൾ സ്മരിച്ച് കൊണ്ട് വായനാ വാര പ്രവർത്തനങ്ങളിലേക്ക് കടക്കാം......
 
==== വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ====
കുട്ടികളുടെ സർഗാത്മകതയും കലാവാസനയും വളർത്തി യെടുക്കാനാണ് [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കലാസാഹിത്യവേദി] ലക്ഷ്യം വെക്കുന്നത്.
 
പാട്ടും കലയും ചിത്രരചനയും കുട്ടികൾ വളരെയധികം ഇഷ്ടപ്പെടുന്നവയാണ്.
 
20.6 .21 ഞായറാഴ്ച ഏലിയാമ്മ ടീച്ചറുടെ (വിദ്യാരംഗം കൺവീനറുടെ) നേതൃത്വത്തിൽ വിദ്യാരംഗം ഉദ്ഘാടനം നടന്നു .വൈകിട്ട് 3 മണിക്ക് ഗൂഗൾ മീറ്റ് വഴിയാണ് നടന്നത് .ഹംദ ഫാത്തിമ (4B) യാണ് അധ്യക്ഷ വഹിച്ചത് .4 Bക്ലാസിലെ ഷിബിലയുടെ പ്രാർത്ഥനാ ഗാനത്തോടെ പരിപാടി ആരംഭിച്ചു .ഏലിയാമ്മ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു .വിദ്യാരംഗം ഉദ്ഘാടനം ചെയ്യാനെത്തിയത് ശ്രീ ശശിധരൻ മണിയൂർ സാറാണ് .
[[പ്രമാണം:18431 2021-22 academic year 64.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ശശിധരൻ മണിയൂർ നിർവ്വഹിക്കുന്നു]]
 
 
 
കോറോണ കാലത്ത് സ്കൂളിൽ വരാൻ സാധിച്ചില്ലെങ്കിലും ഓൺലൈൻ (google meet) വഴിയെങ്കിലും കാണാൻ സാധിക്കുന്നതിൽ നമുക്ക് സന്തോഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു .
 
കഥകളിലൂടെയും കവിതകളിലൂടെ കുരുന്നുകളെ സഞ്ചരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു .പ്രകൃതിയെയും കൊച്ചു കൂട്ടുകാരെയും ഇഷ്ടപ്പെടുന്ന കവിയത്രി .സുഗതകുമാരിയെ സ്മരിച്ച്‌ കൊണ്ട് സംസാരിച്ചു .വ്യത്യസ്ത കാഴ്ചകൾ മനസ്സു തുറന്നു കാണണം .അത് നമ്മുടെ സർഗാതമകത വളർത്തും ഉദ്ഘാടന ചടങ്ങിന് ശേഷം കുരുന്നുകളുടെ ആശംസയും(ഷൈക്ക 4 A) കലാപരിപാടിയും നടന്നു .കഥ പറയൽ 3A ക്ലാസിലെ ഇഷ ,കവിത 4 A ക്ലാസിലെ നിഹ ഷെറിൻ ,കഥ പറയൽ ജസ അസ്ലം എന്നിവരുടെ കലാപരിപാടികളാണ് നടന്നത് .സ്റ്റാഫ് സെക്രട്ടറി സുമയ്യാബി ടീച്ചർ ആശംസ പറഞ്ഞു .വളരെ തിരക്കിലും നമ്മളോടൊപ്പം എത്തിയ ശശിധരൻ മാഷിന് നന്ദി പറഞ്ഞത് പ്രധാനധ്യാപകൻ സിദിൻ ടി സി ആണ് .വിവിധ ആശയങ്ങളിലൂടെ കഥയിലൂടെ ചിന്തകൾ നമ്മളിലേക്ക് എത്തണം അവിടെ സർഗാതമകത വളരുമെന്ന് സർ അഭിപ്രായപ്പെട്ടു .
 
==== ചലച്ചിത്രോത്സവം ====
       തൂവൽസ്പർശം
 
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി , കുട്ടികളുടെ സർഗവാസനയെ പരിപോഷിപ്പിക്കാനായി ചലച്ചിത്രോത്സവം എത്തിയിരിക്കുന്നു .എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 5:00 മണിക്ക് ചലച്ചിത്രോത്സ വം നടക്കുന്നു. ഇരുപത്തിനാലാം തീയതി 5മണിക്ക് ഷോർട്ട് ഫിലിം കുട്ടികൾക്ക് നൽകി. കുട്ടികളിൽ രചനാ വൈഭവം  വളർത്തുന്നതിന് ചലച്ചിത്രോത്സവം സഹായിക്കുന്നു. കുട്ടികളിലെ ചിന്താശേഷിയും കാഴ്ചപ്പാടും വർദ്ധിപ്പിക്കാൻ തൂവൽ പ്പർശത്തിലെ പരിപാടികൾക്ക് സാധിക്കുന്നുണ്ട്. ശനി ഞായർ  ദിവസങ്ങളിലാണ് ചലച്ചിത്രോത്സവം നടക്കുക.
[[പ്രമാണം:18431 2021-22 academic year 10.jpg|നടുവിൽ|ലഘുചിത്രം|ചലച്ചിത്രോത്സവ പോസ്റ്റർ]]
 
==== തൂവൽ കൊട്ടാരം ====
1. 8. 21 ഞായറാഴ്ച 3 മണി തൂവൽ കൊട്ടാരം പരിപാടിയുടെ ഉദ്ഘാടനം നടന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി കുട്ടികളുടെ സർഗ്ഗാത്മകത വർദ്ധിപ്പിക്കുന്നതിനായി എല്ലാ ഞായറാഴ്ചകളിലും ഈ പരിപാടി സംഘടിപ്പിക്കും. തൂവൽ കൊട്ടാരത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത് യുവ എഴുത്തുകാരൻ വിജീവ് പരവരിയാണ്.
[[പ്രമാണം:18431 2021-22 academic year 61.jpg|നടുവിൽ|ലഘുചിത്രം|തൂവൽ കൊട്ടാരം ശ്രീ വിജീഷ് പരവരി ഉദ്ഘാടനം ചെയ്യുന്നു]]
 
 
65 ഓളം കുട്ടികളാണ് ക്ലാസിൽ പങ്കെടുത്തത്. പരിപാടിക്ക് സ്വാഗതം പറഞ്ഞത് വിദ്യാരംഗം കോർഡിനേറ്റർ ഏലിയാമ്മ ടീച്ചറും നന്ദി പറഞ്ഞത് അനുഷ ടീച്ചറും ആണ്. അധ്യക്ഷത വഹിച്ചത് പ്രധാനാധ്യാപകൻ സിദിൻ മാസ്റ്ററും ആണ്. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനുശേഷം കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.
 
==== ഇന്നത്തെ വാർത്തകൾ ====
[[പ്രമാണം:18431 2021-22 academic year 11.jpg|ശൂന്യം|ലഘുചിത്രം|ഇന്നത്തെ വാർത്തകൾ പരിപാടി ആദർശ് ലാൽ ഉദ്ഘാടനം ചെയ്യുന്നു]]
വായനാവാരാചരണത്തോടനുബന്ധിച്ച് കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനും വായനയുടെ മാസ്മരിക ലോകം തിരിച്ചറിയുന്നതിനും 'ഇന്നത്തെ വാർത്തകൾ ' എന്ന പേരിൽ പത്രവായന നടത്തി. ഇന്നത്തെ വാർത്തകൾ ഉദ്ഘാടനം ശ്രീ.ഡി.ആർ.ആദർശ് സബ്ബ് എഡിറ്റർ ( സിറാജ് പത്രം) നിർവ്വഹിച്ചു.തുടർന്ന് 4-A ക്ലാസിലെ അഹമ്മദ് സാദിഖ് ഇന്നത്തെ വാർത്തകൾ വായിച്ചു.തുടർന്ന് ഓരോ ദിവസവും ഓരോ കുട്ടികൾ വാർത്ത വായിക്കും. മികച്ച 20 കുട്ടികളെ തിരഞ്ഞെടുത്ത് വാർത്ത പരിശീലനം  നൽകി. അവർക്ക് ശേഷം അടുത്ത 20 കുട്ടികൾ എന്ന രീതിയിൽ അത് തുടരും.
 
==== ജൂൺ 21 സംഗീതദിനം ====
     സംഗീതം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. സംഗീതാസ്വാദനത്തിന് അതിർവരമ്പുകളില്ല. കാതിനെ കുളിരണിയിക്കുന്ന ഇമ്പമാർന്ന ഗാനങ്ങൾ കേൾക്കാൻ ആരും കൊതിച്ചു പോകും.
 
       ജൂൺ 21ലോക സംഗീതദിനമായി ആഘോഷിച്ചു. ഷീജ ടീച്ചറുടെ നേത്യത്വത്തിൽ നടന്ന ദിനാഘോഷത്തിന് ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത [https://www.madhyamam.com/music/music-live/mapilapat-maholsavam/653901 പിന്നണി ഗായിക ശ്രീമതി ഷബ്ന അക്രം] ആണ്.  സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും സംഗീതത്തെ കൂട്ടുപിടിക്കുന്നവരാണ് നാം ഓരോരുത്തരും.പ്രശസ്തമായ ഒരു സിനിമാ ഗാനം ആലപിച്ചു കൊണ്ട് ലോക സംഗീത ദിനം [https://www.google.com/url?sa=t&source=web&rct=j&url=https://m.facebook.com/%25E0%25B4%25AE%25E0%25B5%2582%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A8%25E0%25B4%25BF%25E0%25B4%25AF%25E0%25B5%2582%25E0%25B5%25BC-%25E0%25B4%25AA%25E0%25B4%25B1%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B4%25BE%25E0%25B4%25B5%25E0%25B5%258D-447762012029891/videos/%25E0%25B4%25B7%25E0%25B4%25AC%25E0%25B5%258D%25E0%25B4%25A8-%25E0%25B4%2585%25E0%25B4%2595%25E0%25B5%258D%25E0%25B4%25B0%25E0%25B4%2582-%25E0%25B4%25AE%25E0%25B4%25B2%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B5%2581%25E0%25B4%25B1%25E0%25B4%2582-%25E0%25B4%25B5%25E0%25B5%258B%25E0%25B4%2599%25E0%25B5%258D%25E0%25B4%2599%25E0%25B4%25B0/702580729881350/&ved=2ahUKEwialNihtdn1AhV2xzgGHSr9Cd4QwqsBegQIBBAE&usg=AOvVaw2Jd4aquO38qEkzv531l7-v ഷബ്‌ന അക്രം ഉദ്ഘാടനം ചെയ്തു.]
[[പ്രമാണം:18431 2021-22 academic year 12.jpg|നടുവിൽ|ലഘുചിത്രം|ലോകസംഗീത ദിനം പോസ്റ്റർ]]
 
==== '[https://ml.m.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82 വീടൊരു ജൈവവൈവിധ്യ കലവറ] ' ====
ജൂൺ 22 ചൊവ്വാഴ്ച 'വീടൊരു ജൈവവൈവിധ്യ കലവറ ' എന്ന വിഷയത്തിൽ [https://youtu.be/uGGVThPPRUU ഇ.രാജൻ സർ] ക്ലാസെടുത്തു .രക്ഷിതാക്കൾക്ക് 'പുരയിട ജൈവവൈവിധ്യ രജിസ്റ്റർ' നൽകുന്നതിന് മുന്നോടിയായി അധ്യാപകർക്ക് നൽകിയ ക്ലാസാണിത്. വളരെ മുനോഹരമായി ജൈവ വൈവിധ്യമെന്തെന്ന ആശയം ഞങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.മൊയ്തീൻ കുട്ടി മാസ്റ്റർ ആദരണീയനായ E.രാജൻ സാറിനെ ഈ പരിപാടി ( google meet ) യിലേക്ക് സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ അവതരണം വളരെ രസകരമായിരുന്നു. വളരെ മികച്ച ഒരു പരിശീലന ക്ലാസാണ് ഞങ്ങൾക്ക് ലഭിച്ചത്. വ്യത്യസ്ത [https://ml.m.wikipedia.org/wiki/%E0%B4%94%E0%B4%B7%E0%B4%A7%E0%B4%B8%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE സസ്യങ്ങളെയും] ജന്തുജീവജാലങ്ങളേയും പരിചയപ്പെടുത്തി. പുരയിട ജൈവവൈവിധ്യ രജിസ്റ്റർ എങ്ങനെ രക്ഷിതാക്കളിൽ എത്തിക്കുമെന്ന് പറഞ്ഞു തന്നു. സസ്യങ്ങളെ കുറിച്ചൊക്കെ  ഇനിയും അറിയാൻ അധ്യാപകർക്കുണ്ട് എന്ന വിശദീകരണം നന്ദി പറയുന്നതിനിടയിൽ ഏലിയാമ്മ ടീച്ചർ പറയുകയുണ്ടായി.
[[പ്രമാണം:18431 2021-22 academic year 63.jpg|നടുവിൽ|ലഘുചിത്രം|അധ്യാപകർക്കുള്ള പരിശീലനം ഇ രാജൻ മാസ്റ്റർ നടത്തുന്നു]]
 
==== ലോക ലഹരി വിരുദ്ധ ദിനം ====
ഇന്നത്തെ സമൂഹത്തിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ദിനമാണിത്. ലഹരിക്ക് അടിമപ്പെട്ട സമൂഹത്തിന് ലഹരി മോചനത്തിന് സമയമായി കഴിഞ്ഞു. കുരുന്നുകളിൽ ലഹരി വിരുദ്ധ ബോധം വളർത്തുന്നതിന് ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു.
 
എല്ലാ ക്ലാസുകളിലും ലഹരിവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി
 
.4 Bക്ലാസിലെ കുട്ടികൾ സ്കൂൾ ഗ്രൂപ്പിൽ അസംബ്ലി നടത്തി .തുടർന്ന് സിദിൻ മാസ്റ്റർ ലഹരി വിരുദ്ധ സന്ദേശം നൽകി .അസംബ്ലിയിൽ ഈശ്വര പ്രാർത്ഥന ചൊല്ലിയത് ഷിബിലv (4 .A) ആണ് .കുഞ്ഞുമക്കൾ ലഹരിക്ക് അടിമപ്പെട്ട് ജീവിക്കുന്ന ഈ കാലത്ത് ലഹരി വിരുദ്ധ സന്ദേശവും ലഹരിവിരുദ്ധ പ്രതിജ്ഞയും
[[പ്രമാണം:18431 2021-22 academic year 15.jpg|നടുവിൽ|ലഘുചിത്രം|ഓൺലൈനിൽ ലഹരി വിരുദ്ധ പ്രതിജ്ഞ]]
 
l
അത്യന്താപേക്ഷിതമാണ് .വ്യത്യസ്ത പരിപാടി ആസൂത്രണം ചെയ്തു നടപ്പിലാക്കി .ലഹരി വിരുദ്ധ ഗാനാലാപനം നടന്നു .ഗാനം എല്ലാവരും പഠിച്ചു വെച്ച് ലഹരി ഉപയോഗിക്കുന്നവരെ ബോധ വൽക്കരിക്കാൻ ഉപയോഗിക്കാമെന്ന് ഏലിയാമ്മ ടീച്ചർ പറഞ്ഞു .
 
==== ഡിജിറ്റൽ എഡിറ്റിംഗ് പരിശീലനം ====
ഓൺലൈൻ പഠനം നടന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ എല്ലാ മാർഗങ്ങളും ഡിജിറ്റലായി കഴിഞ്ഞു. വീഡിയോ എഡിറ്റിംഗും വർക്ക് ഷീറ്റ് നിർമ്മാണവും വളരെ വരുതാണ. അതിനായി
 
എഡിറ്റിംഗ് പരിശീലനം അധ്യാപകർക്ക് നൽകുന്നതിനായി 5  അംഗ കമ്മിറ്റിയെ ഉണ്ടാക്കി. 23-6-21 ബുധനാഴ്‌ച സിദിൻ മാഷിന്റെ നേത്യത്വത്തിൽ എഡിറ്റിംഗ് പരിശീലനം 5 അംഗ കമ്മിറ്റിക്ക് നൽകി.മൊയ്തീൻ കുട്ടി മാസ്റ്റർ, അനുഷ, ഷീജ, ഹാജറ, അൻഫിദ, സെൽവ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.
[[പ്രമാണം:18431 2021-22 academic year 16.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ അധ്യാപകരുടെ ഓൺലൈൻ ക്ലാസ്]]
 
 
  ഓൺലൈൻ ക്ലാസുകൾ നടക്കുന്ന ഈ കൊറോണ കാലത്ത് ക്ലാസുകൾ ഡിജിറ്റലൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്.ഈ സാഹചര്യത്തിലാണ്. എഡിറ്റിംഗ് അത്യാവശ്യമാകുന്നത്. സിദിൻ മാഷിന്റെ ശരിയായ ഇടപെടൽ മൂലം മികവാർന്ന ഒരു എഡിറ്റിംഗ് പരിശീലനം ലഭിച്ചു. സിദിൻ മാഷിനു പ്രത്യേക അഭിനന്ദനങ്ങൾ. കുട്ടികൾക്ക് ഉപകാര പ്രദമാകുന്ന രണ്ട് ക്ലാസുകൾ ഷൂട്ട് ചെയ്തു. മെയ്തീൻ കുട്ടി മാസ്റ്ററും ഷീജ ടീച്ചറുമാണ് ക്ലാസെടുത്തത്. സൂപ്പർ രണ്ട് ക്ലാസുകളായിരുന്നു.ഇവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.
 
==== പഠനോപകരണ വിതരണം ====
    കൊറോണ വ്യാപനം നടന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങായി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ വിതരണം നടന്നു.
[[പ്രമാണം:18431 2021-22 academic year 17.jpg|നടുവിൽ|ലഘുചിത്രം|വിദ്യാർത്ഥികൾക്കുള്ള പഠനപകരണ വിതരണ ഉദ്ഘാടനം]]
   
 
LKG മുതൽ 4 ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കുംപഠനോപകരണം അധ്യാപകർ വിതരണം ചെയ്തു.നോട്ടുപുസ്തകങ്ങൾ, പേന, പെൻസിൽ, കട്ടർ, ഇറൈസർ തുടങ്ങിയ സാധനങ്ങളാണ് നൽകിയത്.കോവിഡ് കാലത്ത് രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങ്  നൽകാനായാണ് ഇത്തരം ഒരു സംരംഭത്തിന് കഴിയുന്നു.ഇതിനായി സഹകരിച്ച എല്ലാ  അധ്യാപകർക്കും അഭിനന്ദനങ്ങൾ.
 
==== കോവിഡ് കാലത്തെ ഓൺലൈൻ പഠന -സാധ്യതകൾ ====
[[പ്രമാണം:18431 2021-22 academic year 18.jpg|നടുവിൽ|ലഘുചിത്രം|പോസ്റ്റർ]]
             കോ വിഡ് കാലത്തെ ഓൺലൈൻ പഠന സാധ്യതകൾ അധ്യാപകരുടെ റോൾ എന്ന വിഷയത്തെ കുറിച്ച് [https://www.google.com/search?q=%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80+%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF.+%E0%B4%95%E0%B4%B2%E0%B4%BE%E0%B4%A7%E0%B4%B0%E0%B5%BB+%E0%B4%B8%E0%B5%BC&oq=%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80+%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF.+%E0%B4%95%E0%B4%B2%E0%B4%BE%E0%B4%A7%E0%B4%B0%E0%B5%BB+%E0%B4%B8%E0%B5%BC&aqs=chrome..69i57.11959j0j7&client=ms-android-xiaomi-rev1&sourceid=chrome-mobile&ie=UTF-8 ശ്രീ കലാധരൻ മാസ്റ്റർ] ക്ലാസെടുത്തു. പൊതുവിദ്യാഭ്യാസ മേഖലയിൽ കൃത്യമായ അടയാളമിട്ട ലക്ഷ്യബോധത്തോടെ ഇടപെട്ട ഒരാളാണ് ഇദ്ദേഹം . എസ് എസ് എ യുടെ മുൻ സംസ്ഥാന പ്രോഗ്രാം ഓഫീസറും ഇപ്പോൾ സർവ്വശിക്ഷാ അഭിയാൻ സംസ്ഥാന consultant  ആയ പി ടി കലാധരൻ മാഷ് ഞങ്ങളുടെ എസ് ആർ ജി യോഗം ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിലൂടെ ഒരു വേറിട്ട അനുഭവം ലഭിച്ചു. വിറ്റേഴ്സ് ക്ലാസിന് പുറമെ അധ്യാപകർ ഗൂഗിൾ മീറ്റ് വഴി പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി ക്ലാസ് എടുക്കണം. കൂടാതെ ഓരോ കുട്ടിയുടെ പ്രവർത്തനങ്ങളും ഓരോ ഫോൾഡർ ആക്കി സൂക്ഷിക്കണം. രക്ഷിതാക്കൾക്ക് എപ്പോഴും ടീച്ചേഴ്സ് സപ്പോർട്ട് നൽകണം. ഭിന്നശേഷിക്കാരെ പരിഗണിച്ച് ക്ലാസ് എടുക്കണം. അച്ഛനും അമ്മയും ചേർന്നിരുന്ന് സി പി ടി എ കൾ നടത്തണം. കുട്ടികൾക്ക് വായനയിൽ ഉള്ള പ്രശ്നം തരണം ചെയ്യുന്നതിനായി വിദ്യാർത്ഥി സമ്പർക്ക ദിനം ഒരുക്കണം. വീട്ടിൽ പോയി കാണാനുള്ള അവസരം. ഒരു ദിവസം ഒരു വിഷയം എന്ന രീതിയിലാണ് ക്ലാസ് എടുക്കേണ്ടത്. ഒരു അക്കാദമിക് ജാഗ്രത ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
 
==== വായനവാര ക്വിസ് മത്സരം ====
             വായിച്ചാലും വളരും വായിച്ചില്ലേലും വളരും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഈ വായന വാരത്തിൽ ഓർക്കുകയാണ്. കുട്ടികളിലെ വായന അസ്തമിക്കാതിരിക്കാനായി ഓൺലൈനായി ഗൂഗിൾ ഫോം വഴി വായനവാര  ക്വിസ് മത്സരം നടത്തി. 40 കുട്ടികൾ ഓളം പങ്കെടുത്തു. ഓൺ ദി സ്പോട്ടിൽ തന്നെ വിജയിയെ തെരഞ്ഞെടുത്തു. 15 ചോദ്യങ്ങളാണ് നൽകിയിരുന്നത്. ഒന്നാം സ്ഥാനം മൂന്നാം ക്ലാസിലെ ഇൻഷയ്ക്ക് ലഭിച്ചു. രണ്ടാം സ്ഥാനം നാലാം ക്ലാസിലെ ആകാശിനെ നൽകി. മൂന്നാംസ്ഥാനം രണ്ട് കുട്ടികൾ പങ്കിട്ടു. ഫാത്തിമ സ്വാലിഹ മുഹമ്മദ് ഷഹബാസ് എന്നിവർക്കാണ് മൂന്നാംസ്ഥാനം  ലഭിച്ചത്.
[[പ്രമാണം:18431 2021-22 academic year 19.jpg|നടുവിൽ|ലഘുചിത്രം|വായനാ വാര ക്വിസ് മത്സര വിജയികൾ]]
 
==== ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രാധാന്യവും നേരിടുന്ന ഭീഷണികളും ====
         ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന് മുന്നോടിയായി നൽകുന്ന അധ്യാപക പരിശീലന ക്ലാസ് നടന്നു.24/6/21 രാത്രി എട്ടുമണിക്ക് ശ്രീ ടി സുരേഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു. ഭൂമിയിലെ സസ്യങ്ങളുടെയും ജന്തുക്കളുടെയും ആകെത്തുകയാണ് ജൈവവൈവിധ്യം. ഇവയൊക്കെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഭൂമിയുടെ നിലനിൽപ്പിനു മനുഷ്യരുടെ നിലനിൽപ്പിനും ഇവയുടെ ആവശ്യകത വലുതാണ്. എല്ലാ [https://www.renovablesverdes.com/ml/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%9C%E0%B4%BE%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82/ ജീവജാലങ്ങൾക്കും] ഭൂമിയിൽ ജീവിക്കണം. ഭൂമിയിൽ ഇരുപതിനായിരം ഷഡ്പദങ്ങൾ ഉണ്ട്. അവയുടെ പരാഗണം നടന്നാൽ മാത്രമേ കിഴങ്ങുവർഗ്ഗങ്ങൾ ഉണ്ടാവുകയുള്ളൂ. ജൈവവൈവിധ്യത്തിന് സാംസ്കാരിക മൂല്യം, സൗന്ദര്യാത്മക മൂല്യം, ഉൽപാദന മൂല്യം അദ്ദേഹം പരിചയപ്പെടുത്തി.
[[പ്രമാണം:18431 2021-22 academic year 20.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയുടെ പോസ്റ്റ്]]
 
 
            ജൈവവൈവിധ്യത്തിന് നേരിടേണ്ടിവരുന്ന ഭീഷണികൾ എന്തൊക്കെയാണ് എന്ന് അദ്ദേഹം വിലയിരുത്തി. [https://ml.m.wikipedia.org/wiki/%E0%B4%86%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5 ആവാസവ്യവസ്ഥകളുടെ] നാശം  ഇതിലുൾപ്പെടും. വ്യത്യസ്ത ശലഭങ്ങളും അവയുടെ ചിത്രവും  അദ്ദേഹം പരിചയപ്പെടുത്തി. ഈ ചടങ്ങിന് അനുഷ  ടീച്ചർ സ്വാഗതവും മൊയ്തീൻകുട്ടി മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
 
==== വർക്ക് ഷീറ്റ് നിർമ്മാണം ====
            കോവിഡ് കാലത്തെ കുട്ടികളുടെ ക്ലാസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി അധ്യാപകർക്കായി സ്കൂളിൽ വർക്ക് ഷീറ്റ് നിർമാണ പരിശീലനം നടത്തി. എല്ലാ അധ്യാപകരും ഇതിൽ പങ്കാളികളായി. പ്രധാനാധ്യാപകൻ സിദിൻ ടി സി യുടെ നേതൃത്വത്തിൽ അധ്യാപകർക്ക് പരിശീലനം ലഭിച്ചു. ഫോർവേഡ് വർക്ക് ഷീറ്റ്  ഒഴിവാക്കി അധ്യാപകർ സ്വയം നിർമ്മിക്കുന്ന വർക്ക്ഷീറ്റുകൾ മാത്രമാണ് ഇനിമുതൽ ക്ലാസ് ഗ്രൂപ്പുകളിൽ അയക്കാൻ പാടുള്ളൂ എന്ന്  പ്രധാനധ്യാപകൻ അഭിപ്രായപ്പെട്ടു.
[[പ്രമാണം:18431 2021-22 academic year 23.jpg|നടുവിൽ|ലഘുചിത്രം|പരിശീലനത്തിൽ തയ്യാറാക്കിയ വർക്ക് ഷീറ്റ്]]
 
 
==== പുരയിട ജൈവ വൈവിധ്യ ക്ലാസ്(ഇ .രാജൻ സർ) ====
              നമ്മുടെ ഈ ലോകം കാടും മലയും സസ്യങ്ങളും ജീവജാലങ്ങളും നിറഞ്ഞതാണ്. ഓരോ ജീവികളും ഓരോ സ്ഥലത്താണ് ജീവിക്കുന്നത്. തിമിംഗലം കടലിലും [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B0%E0%B5%81%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF മരുഭൂമിയിൽ] ഒട്ടകവും എന്നപോലെ. കണ്ടൽ ചെടികൾ ഇന്ന് വെട്ടി നശിപ്പിക്കപ്പെടുകയാണ്. എത്ര പക്ഷികളും ചെറു ജീവികളും ആണ് ഇവിടെ ജീവിക്കുന്നത്. അവയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെടുന്ന കൂടാതെ കടൽക്ഷോഭം ഉണ്ടാകുന്നു.
 
          വ്യത്യസ്ത ആവാസവ്യവസ്ഥകൾ ആണ് കാട് വയൽ കുന്നുകൾ [https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D കണ്ടൽകാടുകൾ] എന്നിവയൊക്കെ . ഇവയൊക്കെ നാം സംരക്ഷിക്കേണ്ടതുണ്ട്. തൊട്ടാൽ വാടിയിൽ കണ്ണുകൊണ്ടു കാണാത്ത ചെറുജീവികൾ പറക്കുന്നുണ്ട്. പ്രകൃതിയിലെ വൈവിധ്യം എന്താല്ലേ..... കറിവേപ്പ് തിന്നാൻ പുഴുവും ഓന്ത് പാമ്പ് കീരി സിംഹം എന്ന രീതിയിൽ ആഹാരശൃംഖല ഒരുങ്ങുന്നു. നമ്മുടെ വീട്ടിൽ തന്നെ പാറ്റയും കൂറയും കൊതുകും ഉറുമ്പും ഒക്കെ വസിക്കുന്നുണ്ട്.
[[പ്രമാണം:18431 2021-22 academic year 21.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയുടെ പോസ്റ്റർ]]
 
 
3 .7 .21 ന് ശനിയാഴ്ച രക്ഷിതാക്കൾക്കും കുട്ടികൾക്കും പുരയിട ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന് സഹായ പ്രദമായ ക്ലാസ് നൽകി .സംസ്ഥാന ജൈവവൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൻ ഇ .രാജൻ സാറാണ് ക്ലാസ് നൽകിയത് .സിദിൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മലപ്പുറം ഉപജില്ലാ BPCമുഹമ്മദാലി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു .തന്റെ പുരയിടവുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച ഒരു പഠന പ്രവർത്തനം ആണിതെന്ന് BPC അഭിപ്രായപ്പെട്ടു .മനുഷ്യന്റേ തല്ല ഭൂമിയെന്നത് മനസ്സിലാക്കാനും മരത്തിന്റെ താഴെ ജീവിക്കുന്ന ഓരോ ജീവിക്കും ഉത്തരവാദിത്യങ്ങൾ ഉണ്ട് .കടലിലും കരയിലും കോടികണക്കിന് ജീവജാലങ്ങൾ കൊണ്ട് വൈവിധ്യമാണ് നമ്മുടെ ഭൂമിയെന്ന് BPC പറഞ്ഞു .
[[പ്രമാണം:18431 2021-22 academic year 62.jpg|നടുവിൽ|ലഘുചിത്രം|ബി.പി.സി മുഹമ്മദ് അലി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു]]
 
 
 
      പുരയിട വൈവിധ്യ രജിസ്റ്ററിൽ വീടിനു ചുറ്റുമുള്ള സസ്യങ്ങളെയും ജന്തുക്കളെയും തരംതിരിച്ച് എഴുതാം. സസ്യങ്ങളെ തന്നെ വ്യത്യസ്ത രീതിയിൽ വർഗീകരിക്കാം. ഔഷധികൾ കുറ്റിച്ചെടികൾ മരങ്ങൾ വള്ളിച്ചെടികൾ അലങ്കാരസസ്യങ്ങൾ പൂവുള്ള ചെടി പൂവില്ലാത്ത ചെടി എന്നിങ്ങനെ. അതിൽ ശാസ്ത്രനാമം ഉൾപ്പെടുത്തിയാൽ ബഹുകേമം ആവും. ഇത്തരത്തിൽ ജന്തുക്കളേയും തരം തിരിക്കാം. വെള്ളത്തിൽ ജീവിക്കുന്നവ കരയിൽ ജീവിക്കുന്നവ ചിറകുള്ള ചിറകില്ലാത്ത സസ്യഭോജികൾ [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%82%E0%B4%B8%E0%B4%AD%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D മിശ്രഭോജികൾ] മാംസഭോജികൾ ഇഴയുന്നവ തുടങ്ങിയ രീതിയിൽ എഴുതാം.
 
        170 രക്ഷിതാക്കൾ ഓളം പരിപാടിയിൽ പങ്കെടുത്തു. വ്യത്യസ്തമായ 10 ചോദ്യങ്ങൾ രക്ഷിതാക്കൾ ആരാഞ്ഞു. ചോദ്യങ്ങളൊക്കെ അദ്ദേഹം സംശയ ദൂരീകരണം  നടത്തി.
 
==== ബഷീർ ദിനം ====
      വിശ്വസാഹിത്യകാരനും ബേപ്പൂർ എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന മലയാള സാഹിത്യ ലോകത്ത് സമാനതകളില്ലാതെ ജീവിത യാഥാർഥ്യങ്ങളെ ചെറുകഥകളും നോവലുകളുമാക്കി ഇതിഹ സം രചിച്ച ബഷീറിന്റെ ചരമ ദിനമായ ജൂലൈ 5 വിവിധ പരിപാടികളുമായി സ്കൂളിൽ നടന്നു.
 
'''ബഷീർ ദിന ഉദ്ഘാടനം'''
 
            [https://m.youtube.com/watch?v=e1pFWK9MONU&list=PLiXXx4sTe_u9L58A_vcjTFQOQiq9ZtANQ&index=29&t=615s പ്രശസ്ത നാടക നടനായ മുഹമ്മദ് പേരാമ്പ്ര യാണ്] ബഷീർ ദിനം ഉദ്ഘാടനം ചെയ്തത്. ബഷീർ ജീവചരിത്രത്തിലെ രത്നചുരുക്കം ഞങ്ങൾക്കുവേണ്ടി അവതരിപ്പിച്ചു. മികച്ച അവതരണം ആയിരുന്നു. ഉദ്ഘാടന ചടങ്ങ് റിഥം വിഷൻ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.
[[പ്രമാണം:18431 2021-22 academic year 22.jpg|നടുവിൽ|ലഘുചിത്രം|ബഷീർ ദിനം പോസ്റ്റർ]]
 
 
       വിവിധ പരിപാടികളുമായി online ൽ നടന്നു .ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പരിപാഠികളൊരുക്കി .ബഷീറിന്റെ കഥാപാത്രാവതരണം ,ബഷീർ പുസ്തക പരിചയം ,ബഷീർ ദിന പോസ്റ്റർ നിർമ്മാണം ,ബഷീർ വേഷമിടൽ ,പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്ക്കാരം തുടങ്ങി വ്യത്യസ്ത പരിപാടികൾ ക്ലാസ് തലത്തിൽ നടന്നു .മികച്ച പരിപാടികൾ ക്ലാസ് തലത്തിൽ നടന്നു മികച്ച പരിപാടികളെ സ്കൂൾ ഗ്രൂപ്പിൽ Post ചെയ്തു.
 
    ബഷീർ ദിനത്തോടനുബന്ധിച്ച് അനുഷ ടീച്ചറുടെ നേതൃത്വത്തിൽ നാലാം ക്ലാസ്സിൽ നിന്നും അസംബ്ലി നടത്തി. മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാളും സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്ന ബേപ്പൂർ സുൽത്താന്റെ ചരമദിനം അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് അസംബ്ലി ആരംഭിച്ചു. ഫാത്തിമ റിദ ഈശ്വരപ്രാർഥന ചൊല്ലി. പ്രതിജ്ഞ മുഹമ്മദ് ഷാമിൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ അരങ്ങൊരുങ്ങി. ബഷീർ ജീവിത വഴിത്താരയിലൂടെ documentation  അവതരിപ്പിച്ചത് ആകാശ് ആണ്. വളരെ മികച്ച പ്രകടനം. ബഷീറിനെയും പാത്തുമ്മയെ പുനഃസൃഷ്ടിച്ച. ബഷീറിന്റെ പുസ്തകപരിചയം നടത്തിയത് അഹമ്മദ് സാദിഖ് ആണ്. പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്കാരം നടത്തിയത് നിഹ  ഷെറിൻ ഫാത്തിമ മിന്നാ എന്നിവരാണ്. പാത്തുമ്മയുടെ ആട് കവിതാലാപനം നടത്തിയത്   നീയാ നസ്റിൻ. ബഷീർ അനുസ്മരണം ചോദ്യോത്തര പയറ്റ് നടത്തി.
 
ബഷീർ ദിന ക്വിസ് മത്സരം ഷീജ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.
[[പ്രമാണം:18431 2021-22 academic year 24.jpg|നടുവിൽ|ലഘുചിത്രം|ബഷീർ ദിന പോസ്റ്റർ]]
 
==== ഹലോ ഇംഗ്ലീഷ് ക്ലാസ് ====
              മികവാർന്ന രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നതിന് വേണ്ടി ഹലോ ഇംഗ്ലീഷ് എന്ന പേരിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി. ഹലോ ഇംഗ്ലീഷ് ബന്ധപ്പെട്ട ക്ലാസ് തലത്തിൽ മറ്റൊരു ഗ്രൂപ്പ് ഉണ്ടാക്കി. അതിൽ വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകുന്നുണ്ട്. ഇംഗ്ലീഷ് സൗണ്ട് കൾ പരിചയപ്പെടുത്തുന്ന വീഡിയോ കുട്ടികൾക്ക് നൽകിയ ശേഷം അവർ സൗൺസ് പരിചയപ്പെടുത്തുന്ന വീഡിയോ ടീച്ചർക്ക് അയക്കുന്നുണ്ട്. സൗൺസ് റിലേറ്റഡ് വേർഡ്സ് എഴുതി അവതരിപ്പിക്കുന്നു. കൂടാതെ ഇംഗ്ലീഷ് വായന കാർഡുകൾ സ്റ്റോറീസ് പോയംസ് എന്നിവ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ ശനിയും ഞായറും ആണ് ഇംഗ്ലീഷ് ക്ലാസ് നൽകുന്നത്.
 
==== പെരുന്നാൾ മൊഞ്ച് ====
27 .7 .21 ന് വലിയ പെരുന്നാളിനോടനുബദ്ധിച്ച് ചില പരിപാടികൾ സംഘടിപ്പിച്ചു .പെരുന്നാൾ വളരെ ഭംഗിയായി ആഘോഷിച്ചു .വ്യത്യസ്ത മത്സരയിനങ്ങൾ നടന്നു .മൈലാഞ്ചി മത്സരം ,പെരുന്നാൾ മൊഞ്ചത്തി / മൊഞ്ചൻ മത്സരം തുടങ്ങിയവ നടന്നു കൂടാതെ പെരുന്നാൾ ഗാനങ്ങൾ ആലപിച്ചു വീഡിയോ അയച്ചു .
 
'''പെരുന്നാൾ മൊഞ്ച്'''
 
'''മത്സരഫലം'''
 
        [https://ml.m.wikipedia.org/wiki/%E0%B4%88%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%AB%E0%B4%BF%E0%B4%A4%E0%B5%8D%E0%B5%BC ഈദ്] പ്രമാണിച്ച് നടത്തിയ മൈലാഞ്ചിയിടൽ മത്സരത്തിന്റെയും പെരുന്നാൾ മൊഞ്ചൻ മൊഞ്ചത്തി വിജയികളെ പ്രഖ്യാപിച്ചു. പെരുന്നാൾ മൊഞ്ചൻ ഫസ്റ്റ് പ്രൈസ് മാസിൻ മൊഞ്ചത്തി ഷംനാ എന്നിവരായിരുന്നു.  മൈലാഞ്ചിയിടൽ ആൺകുട്ടികൾ ഫസ്റ്റ് മുഹമ്മദ് ബാസിത്ത്, പെൺകുട്ടികൾ കെൻസ ഫാത്തിമ  എന്നിവരാണ്. വിജയികൾക്ക് അഭിനന്ദനങ്ങൾ.
 
==== ചാന്ദ്രദിനം ====
        ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്കായി ജൂലൈ 21  ചാന്ദ്രദിനമായി ആഘോഷിക്കുന്നു.ഇത് മനുഷ്യന്റെ  ഒരു ചെറിയ കാൽവെയ്പ്പ് മാനവരാശിക്ക് വലിയ കുതിച്ച് ചാട്ടവും' എന്ന ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി വിശേഷിക്കപ്പെടുന്നു.
 
       ജൂലൈ 21 ചാന്ദ്രദിനം ആഘോഷിച്ചു. അമ്പിളിമാമൻ റെ  പാട്ടുകൾ പാടി കുട്ടികൾ വീഡിയോ അയച്ചുതന്നു. അമ്പിളി കവിതകൾ ശേഖരിച്ചു. വ്യത്യസ്ത പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിൽ നടന്നു. [https://m.youtube.com/watch?v=L4Dmv5RoZj0&list=PLiXXx4sTe_u9L58A_vcjTFQOQiq9ZtANQ&index=5 ശ്രീധരൻ സാറിന്റെ വീഡിയോ] ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു. സ്കൂൾ ഗ്രൂപ്പിൽ പ്രധാനാധ്യാപകൻ ചാന്ദ്രദിനത്തെ കുറിച്ച് ഒരു പ്രഭാഷണം അവതരിപ്പിച്ചു.
 
[[പ്രമാണം:18431 2021-22 academic year 25.jpg|നടുവിൽ|ലഘുചിത്രം|ചാന്ദ്രദിന പരിപാടിയുടെ പോസ്റ്റർ]]
 
 
ചാന്ദ്രദിന ക്വിസ് മത്സരം
 
ചാന്ദ്രദിന ക്വിസ് മത്സരം 26/7/21 തിങ്കളാഴ്ച വൈകിട്ട് 7.30ന് ഗൂഗിൾ മീറ്റ്  വഴിനടത്തി അനുഷ  ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിന് 15 മിനിറ്റ് സമയം നൽകി 80 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് മൂന്ന് പേരാണ് മുഹമ്മദ് മുബഷിർ 4 മുഹമ്മദ് സാദിഖ് കെ പി 4  എ രണ്ടാംസ്ഥാനം പങ്കിടുന്നത് രണ്ടുപേരാണ് ആകാശ്  പി മുഹമ്മദ് സഫുവാൻ മൂന്നാം സ്ഥാനം നേടിയ ഫാത്തിമ. വിജയികൾക്ക്  അഭിനന്ദനങ്ങൾ.
 
==== എല്ലാ വിദ്യാർത്ഥികളും ഗൂഗിൾ മീറ്റിലേക്ക് ====
മുഴുവൻ വിദ്യാർത്ഥികളെയും ഗൂഗിൾ മീറ്റിലേക്ക് കൊണ്ടുവരുന്നതിനായി 26 -7-21 മുതൽ 2- 8- 2021 വരെ ഓൺലൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ ഓരോ ക്ലാസിലും വളരെ ഫലപ്രദമായിരുന്നു. 35 കുട്ടികളുള്ള ക്ലാസ്സിൽ 31 കുട്ടികൾ വീതം ക്ലാസ് കഴിഞ്ഞതിനുശേഷം ഒഫീഷ്യൽ ഗ്രൂപ്പിൽ ഓരോ ക്ലാസുകാരനും പങ്കെടുത്ത കുട്ടികളുടെ എണ്ണവും പങ്കെടുക്കാത്ത അവരുടെ പേരും ഫോൺ നമ്പറും അയച്ചു. പങ്കെടുക്കാത്ത വരെ വിളിച്ച് അന്വേഷിക്കാറുണ്ട് എന്ന് ചില അധ്യാപകർ അഭിപ്രായപ്പെട്ടു.
 
==== ജൂലൈ 27 APJ അബ്ദുൽ കലാം ചരമദിനം ====
എ .പി .ജെ അബ്ദുൽ കലാം ചരമദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി .മികച്ച ഒരു പ്രസംഗം 4 A ക്ലാസിൽ നിന്നും ലഭിച്ചു .തുടർന്ന് ഉച്ചക്ക് 2 മണിക്ക് ഹൻഫിദ ടീച്ചർ റിഥം വിഷൻ യൂ ട്യൂബ് ചാനലിൽ [https://youtu.be/RpxzoC4SVFg അനുസ്മര സന്ദേശം] നടത്തി .വളരെ നല്ല അനുസ്മരണ സന്ദേശമായിരുന്നു .
[[പ്രമാണം:18431 2021-22 academic year 27.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയുടെ പോസ്റ്റർ]]
 
==== ഹിരോഷിമ നാഗസാക്കിദിനം ====
        1945 ഓഗസ്റ്റ് 6 ഹിരോഷിമയിൽ ബോംബ് പതിച്ച കറുത്ത ദിനം. അന്ന് ജപ്പാനിൽ വിതയ്ക്കപ്പെട്ട നാശത്തിന്റെ വിത്തുകൾ ഇന്നും അവിടെ പൊട്ടി മുളച്ച് കൊണ്ടിരിക്കുന്നു. അന്നൊരു തിങ്കളാഴ്ചയായിരുന്നു. വടക്കൻ പസഫിക് ദ്വീപിൽ നിന്നും 12 സൈനികരുമായി എനോളഗെ എന്നൊരു B29 വിമാനം പറന്നുയർന്നു.1500 മയിലുകൾക്കപ്പുറമുള്ള ജപ്പാനായിരുന്നു അതിന്റെ ലക്ഷ്യം ലിറ്റിൽ ബോയ് എന്ന് പേരിട്ട അണു ബോംബ് കൊണ്ട് ലക്ഷ്യത്തിലേക്ക് പറന്നു. ഒരു നിമിഷം കൊണ്ട് സംഭവിച്ചത് സ്വപ്നങ്ങളെല്ലാം തകർന്നടിയുന്ന ഹൃദയഭേതകമായ നിലവിളി മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങൾ ,തുടർന്ന് മരിച്ച ആയിരക്കണക്കിന് ആളുകൾ രണ്ടാം ലോക മഹായുദ്ധം ലോകത്തിന് സമ്മാനിച്ചത്.
[[പ്രമാണം:18431 2021-22 academic year 60.jpg|നടുവിൽ|ലഘുചിത്രം|ഹിരോഷിമ ദിനത്തിൽ ജലീൽ പരപ്പനങ്ങാടി കുട്ടികളുമായി സംസാരിക്കുന്നു]]
         
 
 
  '''ഹിരോഷിമ ദിനം'''
 
 
ആഗസ്റ്റ് 6 വെള്ളിയാഴ്ച ഹിരോഷിമ ദിനാചരണം നടത്തി. ജലീൽ പരപ്പനങ്ങാടി ആണ് ഹിരോഷിമദിനം ഉദ്ഘാടനം നടത്തിയത്. 10 30 ന് ഉദ്ഘാടന ചടങ്ങ് നടന്ന 85 കുട്ടികൾ ഓളം ചടങ്ങിൽ പങ്കെടുത്തു. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രത്യേകതയും [https://youtu.be/DbIZIluMKpU ഇനിയൊരു യുദ്ധം വേണ്ട വേണ്ട എന്ന] സന്ദേശവും അദ്ദേഹം കുരുന്നുകൾക്ക് നൽകി. കെ സി ബാലൻ കാർഗിൽ യുദ്ധ പോരാളി സന്ദേശവും നൽകി എ സി ബാലൻ കാർഗിൽ യുദ്ധ പോരാളി സന്ദേശവും നൽകി. മികച്ച അവതരണം ആണ് ഇരു അതിഥികളും കാഴ്ചവെച്ചത്. ഏലിയാമ്മ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫസീല പി നന്ദി രേഖപ്പെടുത്തി.
[[പ്രമാണം:18431 2021-22 academic year 28.jpg|നടുവിൽ|ലഘുചിത്രം|പോസ്റ്റർ]]
 
==== പുനരുപയോഗ ദിനം ====
           പാഴ്‌വസ്തുക്കൾ കൊണ്ട് വ്യത്യസ്ത തരം ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സാധിക്കും. പലരും ഇതിന്റെ ഉപയോഗം മനസ്സിലാക്കുന്നില്ല. പഴയ വസ്തുക്കൾ കൊണ്ട് പുത്തൻ ബാഗുകളും, പേഴ്സ് കളും ഉടുപ്പുകളും കരകൗശലവസ്തുക്കളും ഉണ്ടാക്കാം.
 
            ഓഗസ്റ്റ് 9 പുനരുപയോഗ ദിനത്തിൽ വേസ്റ്റ് മെറ്റീരിയൽ കൊണ്ട് ഉപയോഗപ്രദമായ വസ്തുക്കൾ നിർമിക്കാം എന്ന് തെളിയിച്ച കുഞ്ഞുങ്ങൾ പരിശീലനം നൽകാനായി 2 രക്ഷിതാക്കൾ എത്തി . യൂട്യൂബിലേക്ക് വീഡിയോ അപ്‌ലോഡ് ചെയ്തു.
 
==== ഒളിമ്പിക്സ് ഉദ്ഘാടനം ====
ജൂലൈ 23-ന് [https://ml.m.wikipedia.org/wiki/%E0%B4%92%E0%B4%B3%E0%B4%BF%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D ഒളിമ്പിക്സ്] ഉദ്ഘാടനം ചടങ്ങ് നടക്കുന്നത് പ്രമാണിച്ച് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ പതാക ഉയർത്തിയും ദീപശിഖ എഴുതിയ ഫോട്ടോകളും ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു. മനോഹര ചിത്രങ്ങൾക്ക് ഒളിംപിക്സിനെ വരവേറ്റു.
 
==== [https://m.youtube.com/watch?v=_aVHcSTt6JM ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം] ====
[[പ്രമാണം:18431 സ്വാതന്ത്ര്യ ദിനം 21.jpg|നടുവിൽ|ലഘുചിത്രം|സരോജിനി നായിഡുവിൻ്റെ വേഷത്തിൽ]]
 
 
            ഭാരതീയരായ നമുക്ക് ഇന്നത്തെ ദിവസത്തിന്റെ മഹത്വം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ഉണ്ട്. ഈ അവസരത്തിൽ നമുക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെ ഒരു നിമിഷം ഓർക്കാം. അടിച്ചമർത്തലിനെ തിരെ  പോരാടി സ്വാതന്ത്രം നേടിയെടുത്തതിന്റെ ഓർമ്മ പുതുക്കലാണ് ഓരോ ഓഗസ്റ്റ് 15 ഉം'.
 
ആഗസ്റ്റ് 15 സ്വാതന്ത്ര ദിനാഘോഷം വളരെ വിപുലമായി നടന്നു. സ്കൂളിൽ അധ്യാപകർ ചേർന്ന് [https://ml.m.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%A4%E0%B4%BE%E0%B4%95 പതാക] ഉയർത്തി. മധുര വിതരണം നടത്തി. വിദ്യാർഥികളുടെ വീടുകളിൽ പതാക ഉയർത്തി. വീടിന്റെ അടുത്തുള്ള വാർഡ് കൗൺസിലർ,  മുതിർന്ന വ്യക്തികൾ, അധ്യാപകർ തുടങ്ങിയവരാണ് പതാക ഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു. വീടുകൾ അലങ്കരിച്ച മധുര വിതരണം നടത്തി. മനോഹരമായ ചിത്രങ്ങളും വീഡിയോകളും സ്കൂൾ ഗ്രൂപ്പുകളിലും ക്ലാസ് ഗ്രൂപ്പുകളിലും അയച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ദേശഭക്തിഗാനങ്ങൾ കുട്ടികൾ ആലപിച്ചു. കുട്ടികൾ സ്വന്തമായി പതാക നിർമ്മിച്ചു.  വീഡിയോ അവതരിച്ചു.. വളരെ ഭംഗി ആക്കി കൊണ്ട് ഓരോ ക്ലാസിൽ നിന്നും വ്യത്യസ്തമായ രണ്ട് [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%97%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%AD%E0%B4%BE%E0%B4%B7 സ്വാതന്ത്ര്യസമരസേനാനികളുടെ] വേഷം ധരിച്ചു. ഭഗത് സിംഗ്, സരോജിനി നായിഡു, ഗാന്ധിജി, ബാലഗംഗാധര തിലകൻ,  തുടങ്ങിയ ഒത്തിരി സ്വാതന്ത്ര്യസമരസേനാനികളുടെ വേഷംധരിച്ച് സ്വാതന്ത്രദിനം കെങ്കേമം ആക്കി. ഓരോ വിദ്യാർത്ഥികളും ഓരോ കുട്ടികളും ഒന്നിനോടൊന്ന് മികച്ചതാണ് അവതരിപ്പിച്ചത്. സ്വാതന്ത്രദിനത്തിൽ മൂന്നാം ക്ലാസിലെ കുട്ടികൾ അതിവിപുലമായ രീതിയിൽ ഓൺലൈൻ അസംബ്ലി നടത്തി.
[[പ്രമാണം:18431 സ്വാതന്ത്ര്യ ദിനം.jpg|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യദിനത്തിൽ കുട്ടികളുടെ വീട്ടിൽ പതാക ഉയർത്തിയപ്പോൾ]]
 
==== ആഗസ്റ്റ് 20 കൊതുകു ദിനം ====
          [https://m.youtube.com/watch?v=Wh5mDTem9v0 കൊതുകിനെ ഓർമ്മിക്കാനും] ഒരു ദിവസം ഉണ്ട്. കൊതുകുകളുടെ സംരക്ഷണത്തിനായി അല്ല മറിച്ച് കൊതുകുകൾ ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ച് ബോധവാന്മാരാക്കാൻ ആണ് ഈ ദിനം ആചരിക്കുന്നത്.
 
കൊതുക് ദിനത്തോടനുബന്ധിച്ച് ഫസീല പി ടീച്ചറുടെ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ [https://m.youtube.com/watch?v=DNaf3GRk9vc&list=PLiXXx4sTe_u9L58A_vcjTFQOQiq9ZtANQ&index=32&t=133s പോസ്റ്റ് ചെയ്തു. കൊതുകുകൾ പരത്തുന്ന രോഗങ്ങളെക്കുറിച്ച്] ബോധവാന്മാരാക്കുന്ന അതിനായി ആണ് ഈ ദിനം ആഘോഷിക്കുന്നത്.
 
==== ഓണാഘോഷം ====
                 മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ചിങ്ങമാസത്തിലെ  കൊയ്ത്തുൽസവം ആണ് ഓണം. [https://m.youtube.com/watch?v=vTir4RxBcSo ഓണാഘോഷത്തിന്] സമയത്തെ കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.
 
ഓണത്തിനോടനുബന്ധിച്ച് വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്തത്. പത്തൊമ്പതാം തീയതി സ്കൂളിൽ വലിയ പൂക്കളമൊരുക്കി അധ്യാപകർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. വിദ്യാർഥികളുടെ വീടുകളിൽ പൂക്കള മത്സരം നടത്തി. ഓൺലൈൻ ലിങ്ക് നൽകി തിരഞ്ഞെടുത്ത അഞ്ച് കുട്ടികളുടെ വീടുകളിലാണ് മത്സരം നടന്നത്. <gallery mode="packed">
പ്രമാണം:18431 2021-22 academic year 55.jpg|വീട്ടിലെ പൂക്കളം
പ്രമാണം:18431 2021-22 academic year 53.jpg|വീട്ടിലെ പൂക്കളം
പ്രമാണം:18431 2021-22 academic year 33.jpg|പോസ്റ്റർ
</gallery>പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായത് 3b ക്ലാസിലെ മുഹമ്മദ് സഫ്വാൻ ആണ്. രണ്ടാം സ്ഥാനം ലഭിച്ചത് 4b ക്ലാസിലെ സൻഹ മൂന്നാം സ്ഥാനം മൂന്നാം ക്ലാസിലെ അമേഗായും കരസ്ഥമാക്കി. അദ്ധ്യാപകർ വീടുകൾ സന്ദർശിച്ച് ആണ് വിജയികളെ പ്രഖ്യാപിച്ചത്. ഇരുപതാം തീയതി വിദ്യാർത്ഥികളുടെ വീടുകളിൽ വ്യത്യസ്ത ഓണമത്സരങ്ങൾ കളികൾ അരങ്ങേറി. കസേരകളി, ബോട്ടിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ, റൈസിംഗ്, മച്ചിങ്ങ പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങിയ കളികൾ നടന്നു. വീഡിയോ സ്കൂൾ ഗ്രൂപ്പുകളിൽ അയച്ചു. വിജയികൾക്ക് രക്ഷിതാക്കൾ സമ്മാനദാനം നടത്തി.
 
ഇരുപത്തിയൊന്നാം തീയതി മലയാള ചലച്ചിത്ര ഗാനങ്ങളിൽ നിന്ന് ഓണപ്പാട്ട് കണ്ടെത്തി നാലുവരി കുട്ടികൾ ആലപിച്ചു. വ്യത്യസ്തമായ പരിപാടികൾ ഓണാഘോഷത്തിന് മിഴിവേകി. വളരെ ഉല്ലാസത്തോടെ ഓരോ പരിപാടികളിലും വിദ്യാർഥികൾ പങ്കാളികളായി.
 
==== സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് ====
[[പ്രമാണം:18431 2021-22 academic year 35.jpg|നടുവിൽ|ലഘുചിത്രം|തെരെഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും]]
 
 
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ  ജനാധിപത്യ വ്യവസ്ഥിതികൾ  മനസ്സിലാക്കുന്നതിനുവേണ്ടി ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 26ന് ഒരു തെരഞ്ഞെടുപ്പിനെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തി.ക്ലാസ് ലീഡർ ,സ്കൂൾ ലീഡർ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനായി സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.നാലു വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.ഇരുപത്തിയൊന്നാം തീയതി ഇലക്ഷൻ അറിയിപ്പ് നൽകിക്കൊണ്ട് പ്രചരണം നടന്നു.നാലാം ക്ലാസിൽ നിന്നും അഹമ്മദ് സാദിഖ് നിഹാ ഷെറിൻ ,മുഹമ്മദ് ഷാമിൽ , ഹംദ ഫാത്തിമ തുടങ്ങിയവരും സ്ഥാനാർഥികളായി.ഇരുപത്തിനാലാം തീയതി വരെ ഇലക്ഷൻ പ്രചരണം കേമമായി നടത്തി.തുടർന്ന് മൗനം പ്രചരണവും നടന്നു.ഇരുപത്തിയാറാം തീയതി പാർലമെൻറ് ഇലക്ഷൻ നടത്തി 56 ശതമാനമാണ് ഇലക്ഷൻ പോലും ഉണ്ടായിരുന്നത്..
 
         ഗൂഗിൾ ഫോം വഴിയാണ് ആണ് ഇലക്ഷൻ നടത്തിയത്.സ്കൂളിലെ സ്ഥാനത്തേക്ക് 90 വോട്ടുകളുടെഭൂരിപക്ഷത്തിന് ഇന്ന് അഹമ്മദ് സാദിഖ് തിരഞ്ഞെടുക്കപ്പെട്ടു.
 
==== [https://www.prd.kerala.gov.in/ml/node/55799 പോഷൺ അഭിയാൻ] ====
പോഷകാഹാരവും കുട്ടികളും
 
28 9 21 പോഷകാഹാരവും കുട്ടികളും എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂളിലെ പൂർവ്വ അധ്യാപിക ആലീസ് ടീച്ചർ (ലിസി) ഗൂഗിൾ മീറ്റിൽ ക്ലാസ്സെടുത്തു. ക്ലാസ്സിൽ 100 രക്ഷിതാക്കളിൽ കൂടുതൽ പങ്കെടുത്തു. രോഗപ്രതിരോധ ശേഷം കൂട്ടുന്നതിനും വിറ്റാമിനുകളെ കുറിച്ചും നല്ല ഒരു ക്ലാസ്സ് പകർന്നുനൽകി. കാൽസ്യം, അയഡിൻ തുടങ്ങിയ ശരീരത്തിൽ ആവശ്യമാണ്. രാവിലെ എണീക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. തുടങ്ങി vigar മികച്ച ആരോഗ്യശീലങ്ങളും ടീച്ചർ കുരുന്നുകൾക്ക് ഒപ്പം ടീച്ചറുടെ പൂർവിക വിദ്യാർഥികൾക്കും പകർന്നു നൽകി. മികച്ച അവതരണവും മികച്ച അറിവും പകർന്നു നൽകാൻ ടീച്ചർക്ക് സാധിച്ചു.
[[പ്രമാണം:18431 2021-22 academic year 36.jpg|നടുവിൽ|ലഘുചിത്രം|പോഷൺ അഭയാൻ പോസ്റ്റർ]]
 
 
       കേന്ദ്രസർക്കാർ പദ്ധതിയായ പോഷൻ അഭിയാൻ സെപ്റ്റംബർ 2021 പോസ്റ്റൽ മാസമായി ആചരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി നാലിലെ ക്ലാസിലെ വിദ്യാർത്ഥികളുടെ അസംബ്ലി നടന്നു. അനുഷ ടീച്ചർ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. പോഷകാഹാരങ്ങളുടെ പ്രാധാന്യം, പഴങ്ങൾ പച്ചക്കറികൾ, ഇലക്കറികൾ, വിറ്റാമിൻ കുറവ് മൂലം ഉണ്ടാകുന്ന അസുഖങ്ങൾ, പോഷകാഹാര ഗാനം തുടങ്ങി വ്യത്യസ്തമായ വീഡിയോകൾ തയ്യാറാക്കി അവതരിപ്പിച്ചു .മികച്ച നിലവാരത്തിലാണ് കുട്ടികൾ അവതരിപ്പിച്ചത്.
 
==== ലോക വിനോദ സഞ്ചാര ദിനം ====
            സെപ്തംബർ 27 ലോക വിനോദ സഞ്ചാര ദിനം ആയി ആചരിക്കുന്നു. ലോകജനതയെ വിനോദസഞ്ചാര ത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്.
 
           യാത്ര ചെയ്യാൻ ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. ഇങ്ങനെയുള്ളവർ ക്കായി ഒരു ദിനം വിനോദസഞ്ചാരദിനം. കുട്ടികൾ തങ്ങളുടെ അടുത്തുള്ള ടൂറിസ്റ്റ് പ്രദേശങ്ങൾ അവർ യാത്ര ചെയ്തതിനെ വീഡിയോ തയ്യാറാക്കി അവർ തന്നെ അതിനു വിശദീകരണവും നൽകി. വളരെ നല്ല രീതിയിൽ പ്രാദേശിക വിനോദസഞ്ചാര ഇടങ്ങൾ കുട്ടികൾ പ്രയോജനപ്പെടുത്തി. പാടവും, ചോലയും, കുളവും, പുഴയും വർണിച്ച് കുരുന്നുകൾ വീഡിയോ ചെയ്തു.
 
==== ഓസോൺ ദിനം ====
         സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 1998 ലാണ് ഈ ദിവസം ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും കുറയ്ക്കുകയായിരുന്നു ഉടമ്പടിയുടെ ഉദ്ദേശം. ആഗോളതാപനം മൂലം ഊഷ്മാവ് ക്രമാതീതമായി വർദ്ധിക്കുകയും അന്തരീക്ഷ ബാഷ്പം ഏറുകയും ചെയ്യുമ്പോൾ അത് അന്തരീക്ഷ മേൽപാളിയെ  ഓസോണിനെ അപകടത്തിലാക്കും.
 
             ഭൂമിയുടെ കുടയായ ഓസോൺ പാളിയെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം നാം ഓരോരുത്തരുടേതുമാണ്.
 
         ഓസോൺ ദിനത്തിൽ ഷീജ ടീച്ചറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ [https://m.youtube.com/watch?v=1-u7SZbuRl0&t=22s ഡോക്യൂമെന്ററി റിദം വിഷൻ ചാനലിൽ പോസ്റ്റു ചെയ്തു]
[[പ്രമാണം:18431 2021-22 academic year 39.jpg|നടുവിൽ|ലഘുചിത്രം|ഓസോൺ ദിനം പോസ്റ്റർ]]
 
==== അദ്ധ്യാപക ദിനം ====
           ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും ആയ ഡോക്ടർ എസ് രാധാകൃഷ്ണന്റെ   ജന്മദിനം രാജ്യമെമ്പാടും അധ്യാപകദിനമായി സെപ്റ്റംബർ അഞ്ചിന് ആചരിക്കുന്നു. നമ്മുടെ സ്കൂളിലും അധ്യാപക ദിനമായി ആചരിച്ചു.
 
            സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ വ്യത്യസ്ത പരിപാടികൾ നടത്തി .ഡോക്ടർ രാധാകൃഷ്ണനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി യൂട്യൂബ് ചാനലായ റിഥം വിഷനിൽ പോസ്റ്റ് ചെയ്തു.
 
കുട്ടി അധ്യാപകർ
 
     ഓരോ ക്ലാസിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ  google meet ൽ ക്ലാസെടുത്തു.
 
         രണ്ടാം ക്ലാസിലെ കുട്ടികളുടെ അസംബ്ലി നടത്തി.ഏലിയാമ്മ ടീച്ചറും സുമയ്യ ടീച്ചറും അസംബ്ലിയിൽ അധ്യാപക ദിന സന്ദേശം നൽകി.
[[പ്രമാണം:18431 അധ്യാപക ദിനം.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ സീനിയർ അധ്യാപികയായ ഏലിയാമ്മ ടീച്ചറെ വീട്ടിലെത്തി ആദരിക്കുന്നു]]
 
 
     സ്കൂളിലെ മുതിർന്ന അധ്യാപികയെ ആദരിക്കൽ ചടങ്ങ് നടത്തി അധ്യാപികയായ ശ്രീമതി ഏലിയാമ്മ ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു. ഷെരീഫ് മാസ്റ്ററാണ് ഏലിയാമ്മ ടീച്ചറെ പൊന്നാട അണിയിച്ചത്.അഷ്റഫ് മാസ്റ്ററുടെയും അനുഷ ടീച്ചറുടെയും ഷീജ ടീച്ചറുടെയും നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു.
 
       എബ്രഹാം ലിങ്കൻ തന്റെ  മകൻറെ ടീച്ചർക്ക് അയച്ച കത്തിന്റെ വിവരണം ഷീജ ടീച്ചർ അവതരിപ്പിച്ചു.
 
==== ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനം ====
          ഒക്ടോബർ 15 എല്ലാവർഷവും ലോക വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നു .ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്ദുൽ കലാമിനെ ജന്മദിനമാണ് കുട്ടികളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അവരിൽ ഇന്ത്യയുടെ ഭാവികണ്ടിരുന്നു.കുട്ടികൾക്കും യുവാക്കൾക്കും എന്നും ഒന്നും വലിയ പ്രചോദനമായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ .
 
       ലോക വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നത്.
 
ലോക വിദ്യാർത്ഥി ദിനത്തിൽ പ്രഭാഷണം നടത്തിയത് മൊയ്തീൻകുട്ടി മാഷാണ്. അബ്ദുൽ കലാമിനെ ഓർമ്മപ്പെടുത്തിക്കൊണ്ട് നല്ലൊരു പ്രഭാഷണം നടത്തി.
 
==== ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം ====
    ദാരിദ്ര്യത്തിനും    പട്ടിണിക്കും.എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് ഈ ഭക്ഷ്യ ദിനം ആചരിക്കുന്നത്. നമ്മുടെ പ്രവർത്തികൾ ആണ് നമ്മുടെ ഭാവി . 2030ഓടെ വിശപ്പുരഹിത ലോകം സാധ്യമാണ് എന്നതാണ് ഈ വർഷത്തെ ഭക്ഷ്യ ദിന മുദ്രാവാക്യം.
 
      ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തിയത് മുംതാസ് ടീച്ചറാണ്. ആഹാരത്തിനുള്ള അവകാശം എന്നത് ഏതൊരാളുടെയും അവകാശമാണ്. ഭക്ഷണ ശീലങ്ങളെ കുറിച്ച് ടീച്ചർ പറഞ്ഞു. പിഞ്ചു കുട്ടികൾ മുതൽ വൃദ്ധന്മാരും ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് ഒരു നേരത്തിനു പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നത്. വർഗ്ഗവിവേചനം പോലെ ഭക്ഷണകാര്യത്തിൽ വലിയൊരു അന്തരം നിൽക്കുന്നുണ്ട്. ഒരു ഭാഗത്ത് ലൈഫ് സ്റ്റൈൽ രോഗങ്ങൾക്ക് ചികിത്സ തേടുമ്പോൾ മറുഭാഗത്ത് കുറേപ്പേർ ഒരുനേരത്തെ വിശപ്പടക്കാൻ കാത്തിരിക്കുന്നു.
 
==== ശുചീകരണം ====
[[പ്രമാണം:18431 2021-22 academic year 51.jpg|നടുവിൽ|ലഘുചിത്രം|പൊതുപ്രവർത്തകർ സ്കൂൾ ശുചീകരണ പ്രവർത്തനത്തിൽ]]
നവംബർ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ആയി പരിസരവും വൃത്തിയാക്കേണ്ട അനിവാര്യമാണ്.കോവിഡ് വ്യാപനം മൂലം
 
ഒന്നരവർഷമായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയായിരുന്നു.സ്കൂളിലെത്തുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
 
       അതിനായി 24 .10 .21  സ്കൂളിൽ ജനകീയ ശുചീകരണം നടന്നു. നാട്ടുകാരുടെയും ക്ലബ്ബ് പ്രവർത്തകരുടെയും കുടുംബശ്രീ പ്രവർത്തകരുടെ സജീവ പങ്കാളിത്തത്തോടുകൂടി സ്കൂൾ പരിസരം ശുചീകരിച്ചു.
[[പ്രമാണം:18431 2021-22 academic year 43.jpg|നടുവിൽ|ലഘുചിത്രം|പൊതുപ്രവർത്തകർ സ്കൂൾ ബെഞ്ച് ,ഡെസ്ക്ക് എന്നിവക്ക് പെയിൻ്റ് അടിക്കുന്നു]]
കേരളപ്പിറവി / സ്കൂൾ പ്രവേശനോത്സവം
 
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ദിനം. കേരളപ്പിറവി
 
കേരളത്തിൻറെ പിറവിയാണ് അടയാളപ്പെടുത്തുന്നത്. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ ഒത്തുചേർന്നാണ്  മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്.
 
====          നവംബർ 1 കേരള പിറവി ====
[[പ്രമാണം:18431 2021-22 academic year 68.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവത്തിൽ നിന്ന്]]
തിരികെ സ്കൂളിലേക്ക് എന്നത് യാഥാർത്ഥ്യമായി. നവംബർ 1  പുനരാരംഭിച്ചു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളീയ വസ്ത്രമണിഞ്ഞ് അക്ഷര കാടും അക്ഷരത്തെ തൊപ്പിയുമായി ചിത്രശലഭങ്ങൾ പറഞ്ഞു എത്തിയിരിക്കുന്നു. കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്കിറ്റ്, സാനിറ്റൈസർ പുരട്ടി, അകലം പാലിച്ച്, താപനില പരിശോധിച്ചാണ് കുട്ടികൾ ക്ലാസ്സിലെത്തിയത്.
 
 
സ്കൂൾ അങ്കണത്തിൽ വെച്ച് കേരളപിറവിയുടെ കേക്ക് മുറിക്കുകയും ചെയ്തു. വാർഡ് മെമ്പർ, വികസനകാര്യ കമ്മിറ്റി കബീർ പട്ടാമ്പി, പി ടി എം വില്ലൂർ, ക്ലബ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ക്ലബ് കാരുടെ വക സ്കൂളിലേക്ക് ഫോഗ് മിഷൻ നൽകി. ഒരു വർഷത്തേക്ക് ചന്ദ്രിക പത്രം സ്പോൺസർ ചെയ്ത സി കെ മുഹമ്മദ് ഇർഷാദ് ആണ്. മാസ്ക്, സാനിറ്റൈസർ, മിഠായി തുടങ്ങിയവയും സ്പോൺസർ ചെയ്തിരുന്നു. കുട്ടികൾക്ക് കേക്ക് മിഠായിയും വിതരണം ചെയ്തു.
 
അഞ്ചാം തീയതി വന്ന പുതിയ ബാച്ച് കാർക്ക് പ്രവേശനോത്സവ കേക്ക് മുറിച്ചു. മധുര വിതരണം നടത്തി. വിദ്യാലയം അലങ്കരിച്ചും പ്രവേശനോത്സവഗാനം പാടിയും കുട്ടികൾ ഉല്ലസിച്ചു. എല്ലാവിധ കോവിഡ്   പ്രോട്ടോക്കോൾ പാലിച്ച് ക്ലാസുകൾ നടക്കുന്നു.<gallery>
പ്രമാണം:18431 2021-22 academic year 69.jpg|പ്രവേശനോത്സവത്തിൽ നിന്ന്
പ്രമാണം:18431 20 -20 academic year 71.jpg|കുട്ടികൾക്കായി ഒരുക്കിയ കേക്ക്
പ്രമാണം:18431 2021-22 academic year 44.jpg|വിദ്യാർത്ഥികൾ കേക്ക് മുറിക്കുന്നു
</gallery>
 
==== പൂത്തുമ്പി 2k 21      ====
[[പ്രമാണം:18431 പൂത്തുമ്പി.jpg|നടുവിൽ|ലഘുചിത്രം|പൂത്തുമ്പി കലാമേള]]
 
 
ഓൺലൈൻ കലാമേള
 
വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വിളിച്ചോതിക്കൊണ്ട് പൂത്തുമ്പീ 2021. കോവിഡ്  മഹാമാരിയുടെ  മുന്നിൽ തങ്ങളുടെ സർഗവാസനകൾ അടിയറ വെക്കുകയില്ല എന്ന് പ്രഖ്യാപിക്കുകയാണ് വില്ലൂർ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ. അടച്ചിട്ട കാലത്ത് സ്കൂളിൽ എത്താൻ കഴിയാതെ വിഷമിക്കുന്ന കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂത്തുമ്പി 2k 2021 എന്ന പേരിൽ ഓൺലൈൻ കലാമേള നടത്തിയത് വിദ്യാർത്ഥികൾക്ക് വേറിട്ട  അനുഭവമായി മാറി. കോ വാക്സിൻ, കോവി സീൽഡ്, സ്ഫുഡ്നിക്ക്. എന്നീ മൂന്ന് ഗ്രൂപ്പുകളായി ആണ് കുട്ടികൾ മത്സരിക്കാൻ അവസരം നൽകിയത്. തുടർന്ന് സ്ക്രീനിംഗ് നടത്തി ഓരോ ഇനത്തിലും ഓരോ ഗ്രൂപ്പിൽ നിന്നും ഏറ്റവും മികച്ച രണ്ടുപേർ സ്കൂൾതലത്തിൽ മത്സരിച്ചു. ജഡ്ജസ് പ്രത്യേകം ഒരുക്കിയ സ്ക്രീനിൽ പരിപാടി വീക്ഷിക്കുന്നു. വിദ്യാർഥികൾക്കും അതേസമയം സ്ക്രീനിൽ കാണാനുള്ള സജ്ജീകരണങ്ങൾ നടത്തി. രണ്ടു ദിവസങ്ങളിലായി നടത്തിയ കലാമേളയിൽ രണ്ട് ബാച്ച് കാരും ഓരോ ദിവസങ്ങളായി പങ്കെടുത്തു കാണാൻ സാധിക്കാത്തവർക്കും രക്ഷിതാക്കൾക്കും കാണാനായി സ്കൂൾ വാട്സപ്പ് ഗ്രൂപ്പിൽ സൗകര്യമൊരുക്കി. പരിപാടിക്ക് ആശംസകൾ പറഞ്ഞത് പ്രശസ്ത റിയാലിറ്റി ഷോ അവതാരകൻ മിഥുൻ ആണ്. ഫസീല പി കോർഡിനേറ്റർ ആയ കലാമേളയിൽ ഏലിയാമ്മ ടീച്ചർ എഫ് ബി, സുമയ്യ ബി, ശരീഫ്, മൊയ്തീൻകുട്ടി എന്നിവർ വിധികർത്താക്കളായി. ഹാജറ ടീച്ചർ, അനുഷ ടീച്ചർ, സെൽവ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മത്സരത്തിൽ ഗ്രൂപ്പ് കോ വാക്സിൻ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം കോവി  ഷീൽഡ് മൂന്നാം സ്ഥാനം സ്‌ഫടിനിക്ട്  കരസ്ഥമാക്കി. വിജയികൾക്ക് അഭിനന്ദനങ്ങൾ.
 
==== നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം ====
      പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന ലോക പ്രശസ്തനായ പക്ഷി നിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 ഇന്ത്യയിൽ ദേശീയ പക്ഷി നിരീക്ഷണം ആയി ആചരിക്കുന്നു. വിദ്യാർത്ഥികൾ അവരുടെ ചുറ്റുപാടുമുള്ള പക്ഷികളെ നിരീക്ഷിച്ച് വീഡിയോ തയ്യാറാക്കി.
 
==== ശിശുദിനാഘോഷം ====
            ആധുനിക ഇന്ത്യയുടെ ശിൽപിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ദേശീയ ശിശുദിനമായി ആഘോഷിച്ചു വരുന്നു.
 
         കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനം വർണ്ണാഭമായ പരിപാടികളോടെ നടത്തുകയുണ്ടായി.
 
   എ എം എൽ പി സ്കൂൾ ശിശുദിന ആഘോഷം ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി വി മോഹനൻ മണ്ണഴി നിർവ്വഹിച്ചു.നവംബർ 14ശിശുദിന ഉദ്ഘാടനം നിർവ്വഹിച്ചു.അദ്ദേഹത്തിൻറെ വീഡിയോ യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്തു.
[[പ്രമാണം:18431 2021-22 academic year 47.jpg|നടുവിൽ|ലഘുചിത്രം]]
 
==== ഡിസംബർ 3 ഭോപ്പാൽ ദുരന്ത ദിനം ====
ലോകത്ത് സംഭവിച്ചിട്ടുള്ളഏറ്റവും വലിയ വ്യാവസായിക അ ദുരന്തങ്ങളിൽ ഒന്നാണ് ഇന്ത്യയിലെ മധ്യപ്രദേശിൽ ഉണ്ടായ ഭോപ്പാൽ ദുരന്തം .നിരപരാധികളായ ആയിരങ്ങളുടെ ജീവനെടുത്ത് ഇപ്പോഴും ജനങ്ങളെ തീരാ ദുഃഖത്തിലേക്ക് തള്ളിവിട്ടത് കൊണ്ടിരിക്കുന്നു ഭോപ്പാൽ ദുരന്തം .
 
      ഡിസംബർ 3 ഭോപ്പാൽദുരന്ത ദിനത്തോടനുബന്ധിച്ച് സെൽവ ടീച്ചറുടെ നേതൃത്വത്തിൽ വീഡിയോ പ്രദർശനം നടന്നു. ഭോപ്പാൽ ദുരന്തം ജനങ്ങളിൽ ഉണ്ടാക്കിയ കെടുതികളും  ദുരന്ത മരണങ്ങളും അതിന്റെ പാർശ്വഫലങ്ങളും കുട്ടികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
 
==== അറബിഭാഷാദിനം ====
   ഡിസംബർ 18 അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിച്ച് അറബി ക്ലബ്ബിൻറെ നേതൃത്വത്തിൽ  വ്യത്യസ്ത മത്സരങ്ങൾ ഞങ്ങൾ ക്ലാസ് തലത്തിൽ നടന്നു.വായനാമത്സരം കളറിംഗ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി.വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
 
==== റിഥം റേഡിയോ ====
    കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കുന്നതായി റിഥം റേഡിയോ ഒരുങ്ങിയിരിക്കുന്നു.എല്ലാദിവസവും ഓരോ ക്ലാസിൽ നിന്നും കുട്ടികൾ റേഡിയോയിൽ  പരിപാടികൾ അവതരിപ്പിക്കുന്നു. ആംഗറിംങ്ങിനായി ഒരു കുട്ടിയും  റേഡിയോ ജോക്കിയും ...കഥയും കവിതയും,മിമിക്രി , നാടൻ പ്പാട്ട് ,മാപ്പിളപ്പാട്ട് തുടങ്ങി വ്യത്യസ്ത പരിപാടികളുമായി മറ്റ് അവതാരകരും എത്തുന്നു.
 
==== ഭിന്നശേഷി ദിനം ====
1992  ഡിസംബർ 3  ഭിന്നശേഷി ദിനമായി ആചരിക്കാൻ തുടങ്ങിയത്.വികലാംഗരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും  അവരുടെ അന്തസ്സും അവകാശവും സുസ്ഥിതിയും  സംരക്ഷിക്കാൻ സഹായം രൂപീകരിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ശാരീരികമായ വൈകല്യങ്ങൾ സമൂഹത്തിൽ നിന്ന് ഒഴിച്ചു നിർത്താൻ കാരണമാവാതിരിക്കണം.ലോകത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അവർക്കും സാധിക്കും.
 
ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികളുട കലാവിരുന്നൊരുങ്ങി. മികച്ച പ്രകടനത്തിന് നാലാം ക്ലാസിലെ ഷിഫയ്ക്ക് BRC യിൽ നിന്നും സമ്മാനം ലഭിച്ചു
[[പ്രമാണം:18431 ഷിഫ.jpg|നടുവിൽ|ലഘുചിത്രം|ഷിഫക്ക് ബി.ആർ.സി ഉപഹാരം]]
 
 
==== ക്രിസ്തുമസ് ആഘോഷം ====
        ലോകത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്തുമസ്. യേശുവിന്റെ ജന്മദിനമായ ഡിസംബർ 25ന് ലോകമെങ്ങും [https://m.youtube.com/watch?v=BflCuVhrgxU ക്രിസ്തുമസ്സായി] ആഘോഷിക്കുന്നു. യേശു ജനിച്ച സമയം ആട്ടിടയന്മാർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മാലാഖമാർ ഇങ്ങനെ പാടി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം,ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം". ഇതുതന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശം.
 
       ഇരു ബാച്ചിലേയും കുട്ടികൾക്ക് സ്കൂൾ അങ്കണത്തിൽ ക്രിസ്തുമസ് പരിപാടികൾ നടത്തി. ക്രിസ്തുമസ് ദിനത്തിന്റെ ഭാഗമായി പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ ഒരുക്കി. ഡിസംബർ ആദ്യമേ നക്ഷത്രം തൂക്കി. കരോൾ സംഘം ഗാനാലാപനം നടത്തി .ക്രിസ്തുമസ് ഫാദർ സ്കൂൾ അങ്കണത്തിൽ എത്തി.ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായി നടന്നു. ചുവന്ന വസ്ത്രം ധരിച്ചു കൊണ്ടാണ് ഇരു ബാച്ചുകളിലെ കുട്ടികളും അധ്യാപകരും എത്തിയത്. ക്രിസ്തുമസ് അപ്പൂപ്പനെ അഭിവാദ്യം നൽകി വെച്ച് ആടിയും പാടിയും രസിച്ചു. ക്രിസ്തുമസ് അപ്പൂപ്പൻ കേക്ക് മുറിച്ചു. എല്ലാ കുഞ്ഞുങ്ങൾക്കും വിതരണം ചെയ്തു.
[[പ്രമാണം:18431 x mas.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]]
 
==== പൂമൊട്ടുകൾ ====
      കോവിഡ് കാലത്തെ ഓൺലൈൻ പഠനം  കുട്ടികളുടെ പഠന നിലവാരത്തെ ബാധിച്ചിരിക്കുന്നു.എഴുതാനും വായിക്കാനും വിരസതയും അക്ഷരങ്ങളുടെ പോരായ്മയും ഉണ്ട് .കുട്ടികളിൽ വീണ്ടും
 
അക്ഷരങ്ങൾ എത്തേണ്ടതുണ്ട് അറിവ് നേടേണ്ടതുണ്ട്.അതിനായി  പൂമൊട്ടുകൾ വന്നിരിക്കുകയാണ്.അധ്യാപകർ തന്നെ തയ്യാറാക്കിയ  പ്രത്യേക മൊഡ്യൂൾ വെച്ച് കുട്ടികൾക്ക്  അക്ഷര നൽകുന്നു .
 
   പൂമൊട്ടുകൾ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് കോട്ടയ്ക്കൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സിറ്റി ചെയർപേഴ്സൺ ശ്രീമതി റംല ടീച്ചറാണ്. അധ്യക്ഷസ്ഥാനം വഹിച്ചത് വാർഡ് കൗൺസിലർ ടി പി സെറീനയാണ്.ചടങ്ങിൽ
 
പ്രധാനാധ്യാപകൻ സിദിൻ ടി.സി സംസാരിച്ചു. ഏലിയാമ്മ ടീച്ചർ നന്ദി രേഖപ്പെടുത്തി.
[[പ്രമാണം:18431 പൂമൊട്ട്.jpg|നടുവിൽ|ലഘുചിത്രം|പൂമൊട്ട് മൊഡ്യൂൾ പ്രകാശനം]]
 
==== കലവറ നിറയ്ക്കൽ ====
         ഉച്ചഭക്ഷണത്തിൽ വൈവിധ്യമായ വിഭവങ്ങൾ ഒരുക്കാനായി കലവറനിറയ്ക്കൽ സംരംഭത്തിന് തുടക്കമിട്ടു. ഓരോ കുട്ടികളും | അവരുടെ ഗൃഹാങ്കണ ങ്ങളിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ, കിഴങ്ങുകൾ  തുടങ്ങിയവ ആഴ്ചയിലൊരു ദിവസം സ്കൂളിൽ കൊണ്ടു വരുന്നു
 
      കലവറനിറയ്ക്കൽ പദ്ധതിയുടെ ഉദ്ഘാടനം ശ്രീ അനീഷ് ബാബു പി ടി എ പ്രസിഡന്റ് നിർവഹിച്ചു. സ്കൂളിലേക്ക് ഭക്ഷണസാധനങ്ങൾ നൽകുന്ന കുട്ടികളിൽ നിന്നും പച്ചക്കറികൾ ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
[[പ്രമാണം:18431 കലവറ.jpg|നടുവിൽ|ലഘുചിത്രം|കലവറ നിറക്കൽ ഉദ്ഘാടനത്തിൽ നിന്ന്]]
 
==== റിഥം വിഷൻ അഞ്ചാം വാർഷികം ====
 
 
 
       റിഥം വിഷൻ യൂട്യൂബ് ചാനലിന് അഞ്ചാം പിറന്നാൾ . സ്കൂളിന്റെ കീഴിൽ 5 വർഷം മുമ്പ് ആരംഭിച്ച റിഥം യൂട്യൂബ് ചാനൽ വൈവിധ്യം കൊണ്ട് ശ്രദ്ധേയം. യൂട്യൂബ് ചാനലുകൾ വ്യാപകം അല്ലാത്ത കാലത്ത് തുടങ്ങിയ റിഥം യൂട്യൂബ് ചാനൽ കുട്ടികളുടെ വിവിധ പഠന കൗതുക വീഡിയോകൾ കൊണ്ട് സമ്പുഷ്ടമാണ്. ക്ലാസ് റൂം പാട്ടുകൾ, ക്ലാസ് റൂം കഥകൾ, ദിനാചരണങ്ങൾ കുട്ടികളുടെ വിവിധ പരിപാടികൾ തുടങ്ങിയവ റിഥം ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
 
        റിഥം വിഷൻ ചാനലിന്  അഞ്ചാം വാർഷികം ഗംഭീരമായി ആഘോഷിച്ചു. റിഥം വിഷൻ യൂട്യൂബ് ചാനലിന്റെ വിജയത്തിനു പിന്നണിയിൽ പ്രവർത്തിച്ച അധ്യാപക രക്ഷിതാക്കൾക്ക് പുരസ്കാരം നൽകി ആദരിച്ചു. ഓരോ വിലപ്പെട്ട സമയവും റിഥം ്് വിഷനുവേണ്ടി പ്രവർത്തിച്ചവർക്ക് വളരെയധികം നന്ദി രേഖപ്പെടുത്തി. റിഥം വിഷന് എല്ലാവിധ ആശംസകളും നൽകി അധ്യാപകരും രക്ഷിതാക്കളും സംസാരിച്ചു.
[[പ്രമാണം:18431 Rhythm.jpg|നടുവിൽ|ലഘുചിത്രം|റിഥം വിഷൻ അഞ്ചാം വാർഷികത്തിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്]]
 
==== സർഗോത്സവം ====
       വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച സർഗ്ഗോത്സവം 21 കഥ കവിത ചിത്രരചന വിഭാഗങ്ങളിലാണ് രചനാ മത്സരം നടന്നത്. കുട്ടികൾ ഇഷ്ടമുള്ള വിഷയത്തിൽ രചനകൾ നടത്തി. കവിതാരചനയിൽ സർഗ്ഗ പ്രതിഭ പുരസ്കാരം കരസ്ഥമാക്കിയ
 
അഹമ്മദ് സാദിഖ് കെ പി ക്ക് അഭിനന്ദനങ്ങൾ
[[പ്രമാണം:18431 വിദ്യാരംഗം.jpg|നടുവിൽ|ലഘുചിത്രം]]
 
==== റിപ്പബ്ലിക് ദിനം ====
[[പ്രമാണം:18431 ജനുവരി 26.jpg|നടുവിൽ|ലഘുചിത്രം|റിപ്പബ്ലിക്ക് ദിനത്തിൽ സ്കൂളിൽ പതാക ഉയർത്തിയപ്പോൾ]]
 
 
     1950 ജനുവരി 26  നമ്മുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നു.ഈ ദിനത്തിൻറെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1947 ൽ നമുക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമാധികാരരാഷ്ട്രമായത് 1950 ജനുവരി 26നാണ്.
 
        വ്യത്യസ്ത പരിപാടികൾ നടത്തിക്കൊണ്ട് റിപ്പബ്ലിക് ദിനാഘോഷം നടന്നു. സ്കൂളിൽ ഷെരീഫ് മാഷിൻറെ നേതൃത്വത്തിൽ പതാകയുയർത്തി.തുടർന്ന് ഓൺലൈനായി പരിപാടികൾ നടന്നു.മതേതരത്വ ഇന്ത്യ ഇന്ത്യ എന്ന വിഷയത്തെ ആസ്പദമാക്കി ആക്കി പ്രസംഗമത്സരവും  ദേശഭക്തി ഗാനാലാപന മത്സരവും നടന്നു.വളരെ മനോഹരമായി പ്രസംഗവും  ദേശഭക്തി ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.
[[പ്രമാണം:18431 റിപ്പബ്ലിക്ക്.jpg|നടുവിൽ|ലഘുചിത്രം|റിപ്പബ്ലിക്ക് ദിനത്തിൽ സ്കൂൾ വിദ്യാർത്ഥി]]
 
== അവലംബം ==
{{PSchoolFrame/Pages}}

14:58, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം