എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2018-19

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

ആമുഖം

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാവുകയാണ്.  ആടിയും പാടിയും ഉല്ലസിച്ചും ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന വിദ്യാർത്ഥികൾ കളി മുറ്റത്തേക്ക് എത്തുമ്പോൾ മതിയായ രീതിയിൽ സ്വാഗതം ചെയ്യാൻ ഓരോ സ്കൂളും തന്നാലാവും വിധം അധ്വാനിച്ചു കൊണ്ടിരിക്കുകയാണ്.

പ്രവേശനോത്സവം

നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി  മുഖ്യാതിഥികളുടെ  അഭാവത്തിൽ പ്രധാനാധ്യാപകൻ ശ്രീ അഷ്റഫ് മാസ്റ്റർ പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു. അക്ഷര കാർഡുകൾ, തോരണം, എന്നിവ കൊണ്ടലങ്കരിച്ച ഹാൾ നവാഗതരെ സ്വാഗതം ചെയ്തു .പാട്ടുപാടാനും കഥപറയാനും അവസരം നൽകിയും സമ്മാനങ്ങൾ നൽകിയും ആദ്യദിനം കുരുന്നുകൾക്ക് പുതുമയുള്ള അനുഭവങ്ങൾ നൽകാൻ പ്രവേശനോത്സവം കൊണ്ട് കഴിഞ്ഞു


വായനാദിനം

*ജൂൺ 19 വായനാദിനം* ഒരാഴ്ച കാലം നീണ്ടുനിന്ന വായനാദിന പരിപാടികൾ ഏലിയാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു തുടർന്ന് വിവിധ പരിപാടികൾ ആയ "പുസ്തക പൂ" കൈമാറൽ  "വായനാ മരം" ഒരുക്കൽ വായനാദിന ക്വിസ് വായനമത്സരം" തുടങ്ങിയ പരിപാടികളും നടന്നു.  വായനാവാര സമാപനത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം  പ്രശസ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു

പ്രവേശനോത്സവ പരിപാടികളിൽ നിന്ന്
വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനം ശ്രീ മുഹമ്മദ് പേരാമ്പ്ര നിർവ്വഹിക്കുന്നു
പരിപാടിയുടെ പോസ്റ്റർ

ഹായ് ഇംഗ്ലീഷ് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം

21/7/18 ഹായ് ഇംഗ്ലീഷ് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനവും ഏകദിന ശില്പശാലയും നടന്നു. പരിപാടി വാർഡ് കൗൺസിലർ സുബൈർ ടി പി ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു  ശില്പശാലക്ക് റിയാസ് മാസ്റ്റർ   ശാക്കിർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി  . ശിൽപ്പശാലയിൽ രൂപപ്പെട്ട ഉൽപ്പന്നങ്ങൾ ബിപിസി ടോമി മാത്യു  സാർ ക്ലസ്റ്റർ കോഡിനേറ്റർ അസീസ് മാസ്റ്റർ എന്നിവർ ചേർന്ന്      പ്രകാശനം ചെയ്തു.

ഹലോ ഇംഗ്ലീഷ് പരിപാടികളിൽ നിന്ന്

മഴ നടത്തം

20/7/18 പഠന പ്രവർത്തനത്തിൻറെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികളും അധ്യാപകരും ചേർന്ന "മഴ നടത്തം" സംഘടിപ്പിച്ചു ."കല്ലട വയൽ "   "ഉദരാണി കുളം" എന്നീ സ്ഥലങ്ങളിലേക്കാണ് പഠനയാത്ര നടത്തിയത്.

സ്കൂൾ വിദ്യാർത്ഥികൾ കല്ലട വയലിൽ
വയൽ നിരീക്ഷണ പഠനത്തിൽ കുട്ടികൾ



ക്രിയേറ്റിവിറ്റി ഗ്രൂപ്പ്

27-7-2018 സയൻസ് ദിനത്തോടനുബന്ധിച്ച് ക്രിയേറ്റിവിറ്റി എൻട്രൻസ് പരീക്ഷയും APJ അബ്ദുൾ കലാം അനുസ്മരണവും നടന്നു. പരിപാടി കോട്ടക്കൽ പി എച്ച്‌ സി യിലെ സെയ്ദ് ഫസൽ ഉദ്ഘാടനം ചെയ്തു.

ക്രിയേറ്റിവിറ്റി ഗ്രൂപ്പ് പത്രവാർത്ത


സ്കൂൾ ഇലക്ഷൻ

2-8-18 ന് സ്കുൾ ഇലക്ഷൻ നടത്തുകയുണ്ടായി.തികച്ചും ജനാധിപത്യ രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന ഇലക്ഷൻ കുട്ടികൾക്ക് നല്ല ഒരു അനുഭവമായി.

സ്കൂൾ ഇലക്ഷനിലെ വിവിധ രംഗങ്ങൾ



ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തിൽ നിന്ന്

അധ്യാപക ദിനം

5-9-18 ന് ദേശീയ അദ്ധ്യാപക ദിനം

പ്രധാന അധ്യാപകൻ അഷ്റഫ് മാസ്റ്ററെ പൊന്നാടയണിയിച്ചു. മറ്റു അധ്യാപകർക്ക് റോസാപ്പൂ നൽകിയും ആചരിച്ചു


അധ്യാപക ദിനത്തിൽ സ്കൂൾ പ്രധാനാധ്യാപകനെ ആദരിച്ചപ്പോൾ


പ്രവൃത്തി പരിചയ ശില്പശാല

22-9-18 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ പ്രവർത്തിപരിചയ ശിൽപ്പശാല സംഘടിപ്പിക്കുകയുണ്ടായി. ശില്പശാലയ്ക്ക് രണ്ടാം ക്ലാസിലെ രക്ഷിതാവായ സുൽഫത്ത് നേതൃത്വം നൽകി. വൈവിധ്യമാർന്ന കടലാസു പൂക്കൾ നിർമ്മാണം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു . സ്കൂൾ യൂട്യൂബ് ചാനൽ ആയ റിഥം വിഷൻ സിദിൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ഓരോ പ്രവർത്തനങ്ങളും വാർത്തയാക്കി ചാനലിൽ അപ്‌ലോഡ് ചെയ്തു



പ്രവൃത്തി പരിചയ ശിൽപശാല
പ്രവൃത്തി പരിചയ ശിൽപശാല


ക്രിയേറ്റിവിറ്റി ഗ്രൂപ്പ് ഉദ്ഘാടനം

ഒക്ടോബർ 6 സ്കൂൾ ക്രിയേറ്റിവിറ്റി ഗ്രൂപ്പ്  ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ നിർവഹിച്ചു.തുടർന്ന് ശ്രീ സുബ്രഹ്മണ്യൻ അരിയല്ലൂർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.

ക്രിയേറ്റിവിറ്റി ഗ്രൂപ്പ് ഉദ്ഘാടന പരിപാടി


സ്കൂൾ കായികേ മേള

ഒക്ടോബർ 11 സ്കൂൾ കായികമേള മേള നടക്കുകയുണ്ടായി. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ വയലിൻ,വീണ,തമ്പുരു എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളാക്കി  തിരിച്ചിട്ടാണ് പരിപാടി നടത്തിയത്.

കായിക മേളയിൽ നിന്ന്
കായിക മേള


കേരളപ്പിറവി ദിനം

നവംബർ 1

കേരളപ്പിറവി ദിനത്തിൻറെ ഭാഗമായി കോട്ടക്കൽ നഗരസഭയും സംയുക്തമായി പ്രസംഗ മത്സരം സംഘടിപ്പിക്കുകയുണ്ടായി. പരിപാടി ശ്രീ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു.സുബൈർ ടി.പി അധ്യക്ഷത വഹിച്ചു.തുടർന്ന് 7 സ്കൂളുകളിലെ കുട്ടികൾ മത്സരത്തിൽ  പങ്കെടുത്തു. തികച്ചും വ്യത്യസ്തമായ  ഒരു പരിപാടി ആയിരുന്നു ഇത്.

കേരളപ്പിറവി ദിനം - പ്രസംഗ മത്സരം

ശിശുദിനം

നവംബർ 14

ശിശു ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്തേക്ക് ശിശുദിന സന്ദേശ റാലി നടത്തി. "ഞാനും ചാച്ചാജി" എന്ന പേരിൽ ഒരു പറ്റം ചാച്ചാജിമാർ അണിനിരന്നു പരിപാടി നടത്തുകയുണ്ടായി. തുടർന്ന് കുട്ടികൾക്ക് പായസ വിതരണം നടത്തി.

ശിശിദിന പരിപാടിയിൽ നിന്ന്
ശിശുദിന പരിപാടിയിൽ നിന്ന്

സ്കൂൾ ദിനം

നവംബർ 24

സ്കൂൾ ദിനത്തിൻറെ ഭാഗമായി കെ ജി രക്ഷിതാക്കൾക്ക് അഡാർ കിച്ചൺ എന്ന പേരിൽ പാചകറാണി മത്സരവും, സൗന്ദര്യറാണി, ബലൂൺ പൊട്ടിക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടത്തുകയുണ്ടായി.

ബാനർ
ഒരു അഡാർ കിച്ചൺ സമ്മാന ദാനം




നാടൻ പാട്ട് ശിൽപശാല

ഡിസംബർ 19 വിദ്യാരംഗം കലാ സാഹിത്യവേദി നാടൻപാട്ട് ശില്പശാല ശ്രീ രവീന്ദ്രൻ മേപ്പയ്യൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.വിവിധ നാടൻ പാട്ടുകളും വായ്ത്താരികളുമായി നടന്ന ശില്പശാല ഓരോ കുട്ടികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതായിരുന്നു.
നാടൻപാട്ട് ശിൽപശാല



മുഖാമുഖം

പോസ്റ്റർ
മുഖാമുഖം പരിപാടിയിൽ നിന്ന്
ശ്രീ മണ്ണഴി മോഹൻ മാഷുമായി ഫാത്തിമ ഷഹമ നടത്തിയ അഭിമുഖം





ക്രിസ്തുമസ് ആഘോഷം

ഡിസംബർ 21 ക്രിസ്തുമസ് പരിപാടിയും കെ ജി ഫെസ്റ്റും നടത്തുകയുണ്ടായി.

പഠന യാത്ര

ജനുവരി 10 വയനാട്ടിലേക്ക് സ്കൂൾ പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. 46 കുട്ടികളും 10 അധ്യാപകരും അടങ്ങുന്ന ഒരു ടീം ആണ് പഠന യാത്രയ്ക്കായി പോയത്. തികച്ചും വിജയകരമായ ഒരു ട്രിപ്പ് ആയിരുന്നു ഇത്.

ബോധവത്കരണ ക്ലാസ്

ജനുവരി 14 രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്  സംഘടിപ്പിക്കുകയുണ്ടായി. "മാസി ഡെന്റൽ ക്ലിനിക്കിലെ" ഡോക്ടർ മുസവ്വിർ ദന്ത രോഗവുമായി ബന്ധപ്പെട്ട് ക്ലാസ്സ് നൽകി .പരിപാടി സ്കൂൾ പിടിഎ പ്രസിഡണ്ട് ഇർഷാദ് ഉദ്ഘാടനം ചെയ്തു. ഭൂരിഭാഗം രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

സഹവാസ ക്യാമ്പ്

17/1/19 മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്ക് സഹവാസ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി 3 section കളിലായി  നടന്ന ക്യാമ്പ് വിദ്യാരംഗം കൺവീനർ ശ്രീ സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ section ആടാം പാടാം നാടക കളരിയിൽ ശ്രീ കൃഷ്ണരാജ് സാറും രണ്ടാമത്തെ section നായ നിറക്കൂട്ടിൽ ശ്രീ മനോജ് മാസ്റ്റർ കുട്ടികൾക്ക് ചിത്രംവര പരിചയപ്പെടുത്തികൊടുത്തു.ഈ സെക്ഷന്റെ അവസിനത്തിൽ ക്ലാസിലെ എല്ലാ കുട്ടികളും ചിത്രങ്ങൾക്ക് അനുയോജ്യമായ കളർനൽകുകയും ചെയ്തു മൂന്നാമത്തെ സെക്ഷനായ കുട്ടിയും കോലും പ്രവീൺ കോട്ടക്കൽ കുട്ടികൾക്ക് വിവിധ നാടൻകളികൾ പരിചയപ്പെടുത്തുകയും ചെയ്തു .അവസാന സെക്ഷനായ മാനം നോക്കാം  ശ്രീ ബ്രിജേഷ് മലപ്പുറം ക്ലാസെടുത്തു.ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും പരിചയപ്പെടുത്തുകയും വാന നിരീക്ഷണം നടത്തുകയും ചെയ്തു.

ക്യാമ്പ് മലപ്പുറം BPO ശ്രീ ടോമിമാത്യു സാർ വാർഡ് കൗൺസിലർ PTA പ്രസിഡന്റ് രക്ഷിതാക്കൾ എന്നിവർ സന്ദർശിച്ചു

പഠനോത്സവം

28/1/19  പഠനോൽസവം ഒരുനാടിന്റെ ഉത്സവ പ്രതീതിയിൽ  ഉദരാണിപറബ് മൂന്നാം ക്ലാസിലെ മുനവ്വിറയുടെ വീട്ടിൽ നിന്നും ആരംഭിച്ചു 6 ദിവസങ്ങളിലായി നടന്ന പരിപാടി ശ്രീ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വലിയപറബ്. വില്ലൂർ. പാപ്പായി. സബാൻ.നിരപറബ്. എന്നിവിടങ്ങളിൽ പഠനോത്സവം നടന്നു .എല്ലാ സ്ഥലങ്ങളിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിറസാനിധ്യം പരിപാടിയെ വർണാഭമാക്കി.മലപ്പുറം AEO ഇക്ബാൽ സാർ വിവിധ  വാർഡ് കൗൺസിലർമാർ  PTA പ്രസിഡന്റ് തുടങ്ങിയവർ പരിപാടി സന്ദർശിച്ചു പൂർണ്ണമായും ഗ്രീന് പ്രോട്ടോകോൾ പാലിച്ച് നടത്തിയ അലങ്കാര ങ്ങളും. കുട്ടികളുടെ സമ്മാനങ്ങളും. ഭക്ഷണവും. രക്ഷിതാക്കളുടെ പങ്കാളിത്തം വിളിച്ചോതുന്നതിനുള്ള തെളിവുകളായിരുന്ന.





മാതൃഭാഷാദിനം

21/2/19. മാതൃഭാഷാ ദിനത്തിന്റെ ഭാഗമായി  മണ്ണഴി മോഹനൻ മാഷിന്റെ നേതൃത്വത്തിൽ അമ്മ മലയാളം ക്യാമ്പിൻ സമാപനവും ശിൽപശാലയും നടന്നു ഒരു കുട്ടി ഒരുകൈ എഴുത്തുമാസിക പദ്ധതിയുടെ ഭാഗമായി വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള മുഴുവൻ കുട്ടികളും കയ്യെഴുത്ത് മാസിക തയ്യാറാക്കുകയും  അതീന്റെ പ്രകാശനം നടക്കുകയും ചെയ്തു . ഈ പരിപാടിയിൽ എൽകെജി യുകെജി കുട്ടികളുടെ എജു ക്യാമ്പ് ടാലൻറ് എക്സാം  പരീക്ഷയിൽ  ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടന്നു .

മെഗാ ക്വിസ്

21/3/19 മെഗാക്വിസ് ഫൈനൽ മത്സരം നടത്തി കോട്ടൂർ സ്കൂൾ അധ്യാപകൻ ശ്രീ രമേഷൻ മാസ്റ്റർ ക്വിസ്സിന് നേതൃത്വം നൽകി ഫൈനൽ റൗണ്ടിൽ എത്തിയ 11 കുട്ടികൾ ക്വിസ്സിൽ മാറ്റുരച്ചു ആവേശ്വജ്വലമായി നടന്ന പരിപാടിയുടെ അവസാന റൗണ്ടിൽ 4 A ക്ലാസിലെ അനഘ kp ഒന്നാം സ്ഥാനത്തോടെ സൈക്കിൾ കരസ്ഥമാക്കി

യാത്രയയപ്പും വാർഷികാഘോഷവും

29/3/19. വെള്ളിഴാഴ്ച വിദ്യാലയത്തിന്റെ 95 മത് വാർഷികവും സ്കൂൾ പ്രധാനാധ്യാപകൻ അഷ്റഫ് മാസ്റ്ററുടെ യാത്രയയപ്പും നടന്നു

പരിപാടി കവി എൻ സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു കൗൺസിലർമാരായ സാജിദ് മങ്ങാട്ടിൽ. സുബൈർ ടിപി. അബ്ദുറഹീം.കൂടാതെ പരിപാടിയിൽ നാട്ടിലെ വിശിഷ്ട വൃക്തിത്വങ്ങളും പങ്കെടുത്തു

കുട്ടികളുടെ കലാപാടികളും കാലിക്കറ്റ്  വിഫോർയു. അവതരിപ്പിച്ച മെഗാഷോയോടും കൂടി പരിപാടി അവസാനിപ്പിച്ചു