എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2021-22

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==

ആമുഖം

സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന പുതുതലമുറയ്ക്ക് ഒരു കടിഞ്ഞാണുമായി കോവിഡ് മഹാമാരി എത്തിയിരിക്കുന്നു. കോവിഡ് അതിന്റെ പുതിയ വകഭേദങ്ങളിലൂടെവീണ്ടും വൻതോതിൽ ആപത്തുകൾക്ക് വഴിവെച്ചേക്കുമോയെന്ന ആശങ്കയിലാണ് ഇന്ന് ലോകം.

       കോവിഡ് മഹാമാരി ലോകത്തെ വരിഞ്ഞ് കെട്ടിയിട്ട് രണ്ട് വർഷത്തോളം ആവുകയാണ്. തുറന്നിട്ട ലോകം ഇപ്പോഴും അടഞ്ഞുകിടക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് വിദ്യാഭ്യാസ മേഖലയാണ്. കുട്ടികളുടെ പാദസ്പർശമേൽക്കുമ്പോൾ ജീവൻ തുടിക്കുന്ന കെട്ടിടങ്ങളാണ് സ്കൂളുകൾ . ആ കെട്ടിടങ്ങൾ പോലും കേവലം കെട്ടിടമായി പ്രതീക്ഷയിൽ കാത്തുനിൽക്കുകയാണ്.

      അടക്കപ്പെട്ട വിദ്യാലയങ്ങളിൽ നിന്നും ഗൃഹാങ്കണ ങ്ങളിലേക്ക് പഠനം മാറിയതിന് ഞെട്ടലിലാണിന്ന് ലോകം . കോവിഡിന്റെ വളർച്ച നമ്മുടെ എല്ലാവിധ സംവിധാനങ്ങളെയും താറുമാറാക്കിയിട്ടുണ്ട്.

     പറഞ്ഞു മാത്രം കേട്ടറിവുള്ള ഓൺലൈൻ പഠനത്തെ സ്വാംശീകരിച്ചിരിക്കുകയാണ് നാം. അടച്ചുപൂട്ടപ്പെട്ട വിദ്യാലയങ്ങൾ, ആളുകൾ കൂട്ടം കൂടാൻ പറ്റാത്തസ്ഥിതിവിശേഷങ്ങൾ അതിനെ മറികടക്കാനുള്ള സാങ്കേതികരീതിയാണ് ഓൺ ലൈൻ വിദ്യാഭ്യാസം.ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ച് മൊബൈൽ , കമ്പ്യൂട്ടർ തുടങ്ങിയവയുടെ സഹായത്തോടെ അധ്യാപകർ കുട്ടികളിലേക്ക് അറിവ് പകരുന്നു..

     കളിയും ചിരിയുമായി ഒത്തു ച്ചേരുന്ന വിദ്യാലയ ചിത്രങ്ങൾ ഇന്നൊരു നൊമ്പരമാണ് ..... തേങ്ങലാണ്... പഠന വിടവുകൾ നികത്തി ഓൺലൈനിൽ ഒത്തുചേരുമ്പോൾ ജൈവീകമായി വളരേണ്ട അധ്യാപനവും അധ്യയനവും അതിന്റെ സാമൂഹികാംശത്തെ പിഴുതെടുപ്പ് ഒരു മുറിക്കുള്ളിൽ ഒതുങ്ങുകയാണ്. എങ്കിലും  

വിദ്യയ്ക്ക് ഒട്ടും കോട്ടം തട്ടാതെ വ്യത്യസ്തമാർന്ന പരിപാടികൾ നടപ്പിലാക്കാൻ പൊതു വിദ്യാലയങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

     മനുഷ്യരാശി എല്ലാ ശേഷിയുമുപയോഗിച്ച് ഈ രോഗത്തെ തുരത്താനും പ്രതിരോധം തീർക്കാനും കിണഞ്ഞു ശ്രമിച്ച് കൊണ്ടിരിക്കുന്നു. കോവിഡിനു മുന്നിൽ പതറാതെ വിദ്യയെന്ന നെയ്തിരിയെ അണയാതെ കാക്കുക തന്നെ ചെയ്യും. ജീവൻ തുടിക്കുന്ന മണി മുഴക്കത്തിനായ് നമുക്ക് കാത്തിരിക്കാം..... മധുര സ്വപ്നങ്ങൾ നെഞ്ചിലേറ്റി ജാഗ്രതയോടെ കാത്തിരിക്കാം ...

പ്രവേശനോത്സവം

            പുതിയ അധ്യായന വർഷത്തെ വരവേൽക്കാൻ കുട്ടികൾ ഏവരും ഒരുങ്ങി .ജൂൺ 1 രാവിലെ 10 മണിക്ക് വെർച്വൽ പ്രവേശനോൽസവം നടത്തി .പ്രവേശനോൽസവത്തിന് സ്വാഗതം പറഞ്ഞത് സിദിൻ ടി .സി യും അധ്യക്ഷ കോട്ടക്കൽ നഗരസഭ ശ്രീമതി ബുഷ്റ ഷബീർ (ചെയർപേഴ്സൺ ). കോട്ടക്കൽ നിയോജക മണ്ഡലo MLA ശ്രീ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പ്രവേശനോൽസവം മുഖ്യ അതിഥി കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ (വിദ്യാഭ്യാസ പ്രവർത്തകൻ ) ആയിരുന്നു .പ്രവേശനോൽസവത്തിന് ഒത്തിരി പേർ ആശംസകൾ അർപ്പിച്ചു .വാർഡ് കൗൺസിലർ  സെറീന ടി .പി PTAപ്രസിഡന്റ് അനീഷ് ബാബു മലപ്പുറം BPC മുഹമ്മദാലി മാസ്റ്റർ ,വികസന സമിതി മെമ്പർ കബീർ പട്ടാമ്പി ( സ്കൂൾ) മാനേജർ മുഹമ്മദ് അഷ്റഫ് എം .കെ എന്നിവർ ആശംസകൾ അർപ്പിച്ചു .

പ്രവേശനോത്സത്തിൽ 180 രക്ഷിതാക്കളോളം പങ്കെടുത്തു .വളരെ വിപുലമായ പരിപാടിയാണ് നടന്നത് .വെർച്വൽ പ്രവേശനോൽസവത്തിന് നന്ദി രേഖപ്പെടുത്തിയത് ഷെരീഫ് മാസ്റ്റർ ആണ് .ഇവയ്ക്ക് ശേഷം കുട്ടികളുടെ ലൈവ് പ്രസന്റേഷൻ നടന്നു .ഡാൻസ് ,പാട്ട് തുടങ്ങി ഒട്ടനവധി വ്യത്യസ്തമാർന്ന പരിപാടികൾ നടന്നു .കുട്ടികളുടെ വീടുകൾ തോരണങ്ങൾ കൊണ്ടും വർണ്ണക്കടലാസുകൾ കൊണ്ടും ബലൂണുകൾ കൊണ്ടും അലങ്കരിച്ച്‌ വളരെ മനോഹരമാക്കിയിരുന്നു .

കുട്ടികളുടെ വീടുകളിൽ മധുര വിതരണവും കേക്ക് മുറിക്കലുമൊക്കെ നടത്തിയിരുന്നു .ഒന്നാം ക്ലാസ് മുതൽ 4-ാംക്ലാസ് വരെയുള്ള കുട്ടി കളുടെ അവതരണമാണ് നടന്നത് .നിശ്ചിത സമയം വെർച്വൽ ആയി നടത്തിയതിന് ശേഷം സ്കൂൾ ഗ്രൂപ്പിൽ LKG മുതൽ 4 ക്ലാസ്സ് വരെയുള്ള കൊച്ചു മിടുക്കൻമാരുടെയും മിടുക്കികളുടെയും കലാവിരുന്ന് ഒരുങ്ങിയത് പ്രവേശനോൽസവ ഓർമ്മക്കാ കുട്ടികൾ അവരുടെ വീടുകളിൽ " ഒരു തൈ "നടുകയും ചെയ്തു .

ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം ടി.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

ജൂൺ 4 ന് SRG മീറ്റിംഗ് ചേരുകയും ജൂൺ 5 പരിസ്ഥിതി ദിനം കേമമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു .കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ്‌ ട്രി എക്സ്റ്റൻഷ്യൻ ഓഫീസിലെ സെക്ഷൻ ഒഫീസർ ആയ ടി സുരേഷ് പേരാമ്പ്ര കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ നടത്തി .സ്കൂളിലെ എല്ലാം കുട്ടികളും മരം നടുന്ന ഫോട്ടോയോ വീഡിയോ പ്രദർശിപ്പിച്ചു .പ്രവേശനോൻസവത്തിന് മരം നട്ടവർ അതിന് വേലി കെട്ടുകയും പരിപാലിക്കുകയും അതിനൊരു പേരു നൽകുകയും വളർച്ച നിരീക്ഷിക്കുകയും ചെയ്തു .മഴക്കാല രോഗങ്ങൾ തടയുന്നതിന് വീടും പരിസരവും വൃത്തിയാക്കി ഡ്രൈ ഡെ ആയി ആചരിച്ചു. പരിസ്ഥിതി ദിനം പോസ്റ്റർ കുട്ടികൾ തയ്യാറാക്കി .

    കുട്ടികളോടൊപ്പം രക്ഷിതാക്കളും ഒരു തൈ നട്ട് വിദ്യാർത്ഥികൾക്ക് മാത്യകയായി. അതിന്റെ  ഫോട്ടോ പ്രദർശനം നടത്തി.പ്രകൃതി ഭംഗിയെ മികവാർന്ന രീതിയിൽ പകർത്തിയെടുത്ത് ഫോട്ടോ ഷൂട്ട് മത്സരം നടത്തി. ഫോട്ടോ ഷൂട്ട് മത്സരത്തിന്റെ ചിത്രങ്ങൾ നോക്കി വിജയികളെ തിരഞ്ഞെടുത്തത്.ഏഷ്യനെറ്റ്   ഡ്രീം ഹോം     എഡിറ്റർ അഭിജിത്ത് പേരാമ്പ്ര      ആണ്.വളരെ മികവാർന്ന ചിത്രീകരണത്തിനാണ് സമ്മാനം നൽകിയത്.

വിജയികൾ
ക്രമന പേര് ക്ലാസ് സ്ഥാനം
1 റയാ ഫത്തിൻ UKG 1
2 ആഫ്രിൻ 2 2
3 ആസ്മിയ ജഹാൻ 4 3

വായനാവാരം

വായനാദിനം _ ജൂൺ 19 (P .N പണിക്കർ ചരമദിനം )

      ജൂൺ 19 വായനാദിനം വിപുലമായി ആഘോഷിച്ചു .വായനദിന ഉദ്ഘാടനം പ്രശസ്ത കവി വീരാൻ കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. വായിച്ചു വളരാനായ് കുരുന്നുകൾക്ക് ആശംസയർപ്പിച്ചത് സോമൻ കടവൂർ ആണ് .വായനാദിന ഉദ്ഘാടനം സ്കൂൾ ഗ്രൂപ്പിൽ ഓൺലൈൻ നായി നടത്തി .മികവാർന്ന ആശംസകളാണ് ഇരുവരും നൽകിയത് .

കവി ശ്രീ വീരാൻ കുട്ടി വായനദിനം ഉദ്ഘാടനം ചെയ്യുന്നു

വായനാദിനത്തോടനുബന്ധിച്ച്‌ വെർച്വൽ പുസ്തക റാലി (google meet) വഴി നടത്തി .3, 4 കുട്ടികളുടെ പുസ്തക റാലി ഒരു ലിങ്കിലും ,1, 2 ക്ലാസിലെ കുട്ടികളുടെ പുസ്തക റാലി 12 മണിക്ക് മറ്റൊരു ലിങ്കിലും UKG ക്ലാസിലേത് 2 മണിയ്ക്കുമാണ് നടന്നത് .

വെർച്വൽ പുസ്തക റാലി ശ്രീ കോട്ടക്കൽ മുരളി ഉദ്ഘാടനം ചെയ്യുന്നു

3, 4 കുട്ടികളുടെ വെർച്വൽ പുസ്തക റാലി 11 മണിയ്‌ക്കാണ് ആരംഭിച്ചത് .70 കുട്ടികളും രക്ഷിതാക്കളുമാണ് പങ്കെടുത്തത് . HM സി ദിൻ മാസ്റ്റർ അധ്യക്ഷ വഹിച്ച ചടങ്ങിൽ ശ്രീ ഷരീഫ് മാസ്റ്റർ സ്വാഗതം  പറഞ്ഞു .പ്രാർത്ഥന ചൊല്ലിയത് 4 B ക്ലാസ്സിലെ ഫാത്തിമ ഷഹ്മയാണ് .തുടർന്നു കുരുന്നുകൾക്ക് വായനാദിന പ്രതിജ്ഞ എടുക്കാനുള്ള സമയമായിരുന്നു .കുട്ടികൾ മൗനമായി (മനസ്സിൽ) എണീറ്റ് നിന്ന് കൈ നീട്ടി 4 A ക്ലാസിലെ ഫാത്തിമ യു വായനാദിന പ്രതിജ്ഞയെടുത്ത് ഏറ്റു പറഞ്ഞു .കോട്ടക്കലിലെ സാംസ്കാരിക നായകൻ മുരളി സാറാണ് ഉദ്ഘാടന പ്രസംഗം നടത്തിയത് .വായന എന്ന മഹാ സാഗരത്തെ അദ്ദേഹം കുരുന്നുകൾക്ക് പരിചയപ്പെടുത്തി .വളരെ മികച്ചെരു ക്ലാസ്സാണ് കുട്ടികൾക്ക് ലഭിച്ചത് . തുടർന്ന് പുസ്തക റാലി ആരംഭിച്ചു.4 A ക്ലാസിൽ നിന്നും ആരംഭിച്ച് 4 B ,3 A ,3B എന്നീ ക്രമത്തിലാണ് പുസ്തക റാലി നടന്നത് .നോവലുകൾ ,ചെറുകഥകൾ ,കുട്ടിക്കഥകൾ ,കവിതകൾ ,എന്നിവയുടെയെല്ലാം പുസ്തക പരിചയം നടത്തി .പുസ്തകത്തിന്റെ പേര് ,എഴുതിയ ആൾ ,കഥയുടെ രന്ത ചുരുക്കം ,എന്നിവയാണ് കുട്ടികൾ അവതരിപ്പിച്ചത് .ആടുജീവിതം ,മതിലുകൾ ,ശബ്ദങ്ങൾ ,അറിവാണ് ധനം ,ടോ ടോ ചാൻ ,സാഹസങ്ങൾ തുടങ്ങി വ്യത്യസ്തമാർന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തിയത് കുട്ടികൾക്ക് വൈവിധ്യമാർന്ന സാഹിത്യ പുസ്തകങ്ങളെ മനസ്സിലാക്കാൻ സാധിച്ചു .

ആശംസകളുമായി സോമൻ കടലൂർ

1, 2 ക്ലാസ്സുകളിലെ പുസ്തക റാലി ഫസീല ടീച്ചർ ,സെൽവ ടീച്ചർ നേതൃത്വത്തിൽ നടന്നു . ഫസീല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു .70തോളം കുട്ടികൾ ചടങ്ങിൽ പങ്കാളികളായി .സിദിൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു .നാലാം ക്ലാസ്സിലെ ഫാത്തിമ യു കുരുന്നുകൾക്ക് വായനദിന പ്രതിജ്ഞ നൽകി .കുട്ടികൾ മനസ്സിൽ ഏറ്റുചൊല്ലി .സെൽവ ടീച്ചർ കുട്ടികൾക്ക് ആശംസ നൽകി .പുസ്തകത്തിന്റെ പേരും എഴുതിയ ആളെയുമാണ് കുരുന്നുകൾ പരിചയ പെടുത്തിയത് .കുട്ടികളുടെ പ്രസന്റേഷൻ ന്റെ ഉപ്പൂപ്പാക്ക് ഒരാന ണ്ടാർന്നു എന്റെ കഥ ,ബീഹാറി കഥകൾ, വികൃതി രാമൻ ,ബീർബൽ കഥകൾ ,അബുവിന്റെ ആകാശം തുടങ്ങി പുസ്തകവൈവിധ്യം കുട്ടികൾ തിരിച്ചറിഞ്ഞു.

UKG ക്ലാസിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് വെർച്വൽ പുസ്തക റാലി നടന്നു. സിദിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ആശംസകളർ പ്പിച്ചത് ശ്രീമതി ഏലിയാമ്മ ടീച്ചറാണ്. കുട്ടികളുടെ കഥ പറയൽ, കവിത ,അക്ഷരകാർഡ് പ്രദർശനം, വായന പുസ്തക പരിചയം തുടങ്ങി വ്യത്യസ്ത പരി പാടികൾ നടത്തി.' വായന ഒരു മനുഷ്യനെ പൂർണനാക്കുന്നു.' വായിച്ച് വളരുക ചിന്തിച്ചു വിവേകം നേടുക ' എന്ന P. N. പണിക്കരുടെ മൊഴി മുത്തുകൾ സ്മരിച്ച് കൊണ്ട് വായനാ വാര പ്രവർത്തനങ്ങളിലേക്ക് കടക്കാം......

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

കുട്ടികളുടെ സർഗാത്മകതയും കലാവാസനയും വളർത്തി യെടുക്കാനാണ് വിദ്യാരംഗം കലാസാഹിത്യവേദി ലക്ഷ്യം വെക്കുന്നത്.

പാട്ടും കലയും ചിത്രരചനയും കുട്ടികൾ വളരെയധികം ഇഷ്ടപ്പെടുന്നവയാണ്.

20.6 .21 ഞായറാഴ്ച ഏലിയാമ്മ ടീച്ചറുടെ (വിദ്യാരംഗം കൺവീനറുടെ) നേതൃത്വത്തിൽ വിദ്യാരംഗം ഉദ്ഘാടനം നടന്നു .വൈകിട്ട് 3 മണിക്ക് ഗൂഗൾ മീറ്റ് വഴിയാണ് നടന്നത് .ഹംദ ഫാത്തിമ (4B) യാണ് അധ്യക്ഷ വഹിച്ചത് .4 Bക്ലാസിലെ ഷിബിലയുടെ പ്രാർത്ഥനാ ഗാനത്തോടെ പരിപാടി ആരംഭിച്ചു .ഏലിയാമ്മ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു .വിദ്യാരംഗം ഉദ്ഘാടനം ചെയ്യാനെത്തിയത് ശ്രീ ശശിധരൻ മണിയൂർ സാറാണ് .

സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ശശിധരൻ മണിയൂർ നിർവ്വഹിക്കുന്നു

കോറോണ കാലത്ത് സ്കൂളിൽ വരാൻ സാധിച്ചില്ലെങ്കിലും ഓൺലൈൻ (google meet) വഴിയെങ്കിലും കാണാൻ സാധിക്കുന്നതിൽ നമുക്ക് സന്തോഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു .

കഥകളിലൂടെയും കവിതകളിലൂടെ കുരുന്നുകളെ സഞ്ചരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു .പ്രകൃതിയെയും കൊച്ചു കൂട്ടുകാരെയും ഇഷ്ടപ്പെടുന്ന കവിയത്രി .സുഗതകുമാരിയെ സ്മരിച്ച്‌ കൊണ്ട് സംസാരിച്ചു .വ്യത്യസ്ത കാഴ്ചകൾ മനസ്സു തുറന്നു കാണണം .അത് നമ്മുടെ സർഗാതമകത വളർത്തും ഉദ്ഘാടന ചടങ്ങിന് ശേഷം കുരുന്നുകളുടെ ആശംസയും(ഷൈക്ക 4 A) കലാപരിപാടിയും നടന്നു .കഥ പറയൽ 3A ക്ലാസിലെ ഇഷ ,കവിത 4 A ക്ലാസിലെ നിഹ ഷെറിൻ ,കഥ പറയൽ ജസ അസ്ലം എന്നിവരുടെ കലാപരിപാടികളാണ് നടന്നത് .സ്റ്റാഫ് സെക്രട്ടറി സുമയ്യാബി ടീച്ചർ ആശംസ പറഞ്ഞു .വളരെ തിരക്കിലും നമ്മളോടൊപ്പം എത്തിയ ശശിധരൻ മാഷിന് നന്ദി പറഞ്ഞത് പ്രധാനധ്യാപകൻ സിദിൻ ടി സി ആണ് .വിവിധ ആശയങ്ങളിലൂടെ കഥയിലൂടെ ചിന്തകൾ നമ്മളിലേക്ക് എത്തണം അവിടെ സർഗാതമകത വളരുമെന്ന് സർ അഭിപ്രായപ്പെട്ടു .

ചലച്ചിത്രോത്സവം

       തൂവൽസ്പർശം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി , കുട്ടികളുടെ സർഗവാസനയെ പരിപോഷിപ്പിക്കാനായി ചലച്ചിത്രോത്സവം എത്തിയിരിക്കുന്നു .എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 5:00 മണിക്ക് ചലച്ചിത്രോത്സ വം നടക്കുന്നു. ഇരുപത്തിനാലാം തീയതി 5മണിക്ക് ഷോർട്ട് ഫിലിം കുട്ടികൾക്ക് നൽകി. കുട്ടികളിൽ രചനാ വൈഭവം  വളർത്തുന്നതിന് ചലച്ചിത്രോത്സവം സഹായിക്കുന്നു. കുട്ടികളിലെ ചിന്താശേഷിയും കാഴ്ചപ്പാടും വർദ്ധിപ്പിക്കാൻ തൂവൽ പ്പർശത്തിലെ പരിപാടികൾക്ക് സാധിക്കുന്നുണ്ട്. ശനി ഞായർ  ദിവസങ്ങളിലാണ് ചലച്ചിത്രോത്സവം നടക്കുക.

ചലച്ചിത്രോത്സവ പോസ്റ്റർ

തൂവൽ കൊട്ടാരം

1. 8. 21 ഞായറാഴ്ച 3 മണി തൂവൽ കൊട്ടാരം പരിപാടിയുടെ ഉദ്ഘാടനം നടന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി കുട്ടികളുടെ സർഗ്ഗാത്മകത വർദ്ധിപ്പിക്കുന്നതിനായി എല്ലാ ഞായറാഴ്ചകളിലും ഈ പരിപാടി സംഘടിപ്പിക്കും. തൂവൽ കൊട്ടാരത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത് യുവ എഴുത്തുകാരൻ വിജീവ് പരവരിയാണ്.

തൂവൽ കൊട്ടാരം ശ്രീ വിജീഷ് പരവരി ഉദ്ഘാടനം ചെയ്യുന്നു

65 ഓളം കുട്ടികളാണ് ക്ലാസിൽ പങ്കെടുത്തത്. പരിപാടിക്ക് സ്വാഗതം പറഞ്ഞത് വിദ്യാരംഗം കോർഡിനേറ്റർ ഏലിയാമ്മ ടീച്ചറും നന്ദി പറഞ്ഞത് അനുഷ ടീച്ചറും ആണ്. അധ്യക്ഷത വഹിച്ചത് പ്രധാനാധ്യാപകൻ സിദിൻ മാസ്റ്ററും ആണ്. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനുശേഷം കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.

ഇന്നത്തെ വാർത്തകൾ

ഇന്നത്തെ വാർത്തകൾ പരിപാടി ആദർശ് ലാൽ ഉദ്ഘാടനം ചെയ്യുന്നു

വായനാവാരാചരണത്തോടനുബന്ധിച്ച് കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനും വായനയുടെ മാസ്മരിക ലോകം തിരിച്ചറിയുന്നതിനും 'ഇന്നത്തെ വാർത്തകൾ ' എന്ന പേരിൽ പത്രവായന നടത്തി. ഇന്നത്തെ വാർത്തകൾ ഉദ്ഘാടനം ശ്രീ.ഡി.ആർ.ആദർശ് സബ്ബ് എഡിറ്റർ ( സിറാജ് പത്രം) നിർവ്വഹിച്ചു.തുടർന്ന് 4-A ക്ലാസിലെ അഹമ്മദ് സാദിഖ് ഇന്നത്തെ വാർത്തകൾ വായിച്ചു.തുടർന്ന് ഓരോ ദിവസവും ഓരോ കുട്ടികൾ വാർത്ത വായിക്കും. മികച്ച 20 കുട്ടികളെ തിരഞ്ഞെടുത്ത് വാർത്ത പരിശീലനം  നൽകി. അവർക്ക് ശേഷം അടുത്ത 20 കുട്ടികൾ എന്ന രീതിയിൽ അത് തുടരും.

ജൂൺ 21 സംഗീതദിനം

     സംഗീതം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. സംഗീതാസ്വാദനത്തിന് അതിർവരമ്പുകളില്ല. കാതിനെ കുളിരണിയിക്കുന്ന ഇമ്പമാർന്ന ഗാനങ്ങൾ കേൾക്കാൻ ആരും കൊതിച്ചു പോകും.

       ജൂൺ 21ലോക സംഗീതദിനമായി ആഘോഷിച്ചു. ഷീജ ടീച്ചറുടെ നേത്യത്വത്തിൽ നടന്ന ദിനാഘോഷത്തിന് ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത പിന്നണി ഗായിക ശ്രീമതി ഷബ്ന അക്രം ആണ്.  സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും സംഗീതത്തെ കൂട്ടുപിടിക്കുന്നവരാണ് നാം ഓരോരുത്തരും.പ്രശസ്തമായ ഒരു സിനിമാ ഗാനം ആലപിച്ചു കൊണ്ട് ലോക സംഗീത ദിനം ഷബ്‌ന അക്രം ഉദ്ഘാടനം ചെയ്തു.

ലോകസംഗീത ദിനം പോസ്റ്റർ

'വീടൊരു ജൈവവൈവിധ്യ കലവറ '

ജൂൺ 22 ചൊവ്വാഴ്ച 'വീടൊരു ജൈവവൈവിധ്യ കലവറ ' എന്ന വിഷയത്തിൽ ഇ.രാജൻ സർ ക്ലാസെടുത്തു .രക്ഷിതാക്കൾക്ക് 'പുരയിട ജൈവവൈവിധ്യ രജിസ്റ്റർ' നൽകുന്നതിന് മുന്നോടിയായി അധ്യാപകർക്ക് നൽകിയ ക്ലാസാണിത്. വളരെ മുനോഹരമായി ജൈവ വൈവിധ്യമെന്തെന്ന ആശയം ഞങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.മൊയ്തീൻ കുട്ടി മാസ്റ്റർ ആദരണീയനായ E.രാജൻ സാറിനെ ഈ പരിപാടി ( google meet ) യിലേക്ക് സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ അവതരണം വളരെ രസകരമായിരുന്നു. വളരെ മികച്ച ഒരു പരിശീലന ക്ലാസാണ് ഞങ്ങൾക്ക് ലഭിച്ചത്. വ്യത്യസ്ത സസ്യങ്ങളെയും ജന്തുജീവജാലങ്ങളേയും പരിചയപ്പെടുത്തി. പുരയിട ജൈവവൈവിധ്യ രജിസ്റ്റർ എങ്ങനെ രക്ഷിതാക്കളിൽ എത്തിക്കുമെന്ന് പറഞ്ഞു തന്നു. സസ്യങ്ങളെ കുറിച്ചൊക്കെ  ഇനിയും അറിയാൻ അധ്യാപകർക്കുണ്ട് എന്ന വിശദീകരണം നന്ദി പറയുന്നതിനിടയിൽ ഏലിയാമ്മ ടീച്ചർ പറയുകയുണ്ടായി.

അധ്യാപകർക്കുള്ള പരിശീലനം ഇ രാജൻ മാസ്റ്റർ നടത്തുന്നു

ലോക ലഹരി വിരുദ്ധ ദിനം

ഇന്നത്തെ സമൂഹത്തിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ദിനമാണിത്. ലഹരിക്ക് അടിമപ്പെട്ട സമൂഹത്തിന് ലഹരി മോചനത്തിന് സമയമായി കഴിഞ്ഞു. കുരുന്നുകളിൽ ലഹരി വിരുദ്ധ ബോധം വളർത്തുന്നതിന് ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു.

എല്ലാ ക്ലാസുകളിലും ലഹരിവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി

.4 Bക്ലാസിലെ കുട്ടികൾ സ്കൂൾ ഗ്രൂപ്പിൽ അസംബ്ലി നടത്തി .തുടർന്ന് സിദിൻ മാസ്റ്റർ ലഹരി വിരുദ്ധ സന്ദേശം നൽകി .അസംബ്ലിയിൽ ഈശ്വര പ്രാർത്ഥന ചൊല്ലിയത് ഷിബിലv (4 .A) ആണ് .കുഞ്ഞുമക്കൾ ലഹരിക്ക് അടിമപ്പെട്ട് ജീവിക്കുന്ന ഈ കാലത്ത് ലഹരി വിരുദ്ധ സന്ദേശവും ലഹരിവിരുദ്ധ പ്രതിജ്ഞയും

ഓൺലൈനിൽ ലഹരി വിരുദ്ധ പ്രതിജ്ഞ

l അത്യന്താപേക്ഷിതമാണ് .വ്യത്യസ്ത പരിപാടി ആസൂത്രണം ചെയ്തു നടപ്പിലാക്കി .ലഹരി വിരുദ്ധ ഗാനാലാപനം നടന്നു .ഗാനം എല്ലാവരും പഠിച്ചു വെച്ച് ലഹരി ഉപയോഗിക്കുന്നവരെ ബോധ വൽക്കരിക്കാൻ ഉപയോഗിക്കാമെന്ന് ഏലിയാമ്മ ടീച്ചർ പറഞ്ഞു .

ഡിജിറ്റൽ എഡിറ്റിംഗ് പരിശീലനം

ഓൺലൈൻ പഠനം നടന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ എല്ലാ മാർഗങ്ങളും ഡിജിറ്റലായി കഴിഞ്ഞു. വീഡിയോ എഡിറ്റിംഗും വർക്ക് ഷീറ്റ് നിർമ്മാണവും വളരെ വരുതാണ. അതിനായി

എഡിറ്റിംഗ് പരിശീലനം അധ്യാപകർക്ക് നൽകുന്നതിനായി 5  അംഗ കമ്മിറ്റിയെ ഉണ്ടാക്കി. 23-6-21 ബുധനാഴ്‌ച സിദിൻ മാഷിന്റെ നേത്യത്വത്തിൽ എഡിറ്റിംഗ് പരിശീലനം 5 അംഗ കമ്മിറ്റിക്ക് നൽകി.മൊയ്തീൻ കുട്ടി മാസ്റ്റർ, അനുഷ, ഷീജ, ഹാജറ, അൻഫിദ, സെൽവ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.

സ്കൂൾ അധ്യാപകരുടെ ഓൺലൈൻ ക്ലാസ്

  ഓൺലൈൻ ക്ലാസുകൾ നടക്കുന്ന ഈ കൊറോണ കാലത്ത് ക്ലാസുകൾ ഡിജിറ്റലൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്.ഈ സാഹചര്യത്തിലാണ്. എഡിറ്റിംഗ് അത്യാവശ്യമാകുന്നത്. സിദിൻ മാഷിന്റെ ശരിയായ ഇടപെടൽ മൂലം മികവാർന്ന ഒരു എഡിറ്റിംഗ് പരിശീലനം ലഭിച്ചു. സിദിൻ മാഷിനു പ്രത്യേക അഭിനന്ദനങ്ങൾ. കുട്ടികൾക്ക് ഉപകാര പ്രദമാകുന്ന രണ്ട് ക്ലാസുകൾ ഷൂട്ട് ചെയ്തു. മെയ്തീൻ കുട്ടി മാസ്റ്ററും ഷീജ ടീച്ചറുമാണ് ക്ലാസെടുത്തത്. സൂപ്പർ രണ്ട് ക്ലാസുകളായിരുന്നു.ഇവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.

പഠനോപകരണ വിതരണം

    കൊറോണ വ്യാപനം നടന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങായി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ വിതരണം നടന്നു.

വിദ്യാർത്ഥികൾക്കുള്ള പഠനപകരണ വിതരണ ഉദ്ഘാടനം

   

LKG മുതൽ 4 ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കുംപഠനോപകരണം അധ്യാപകർ വിതരണം ചെയ്തു.നോട്ടുപുസ്തകങ്ങൾ, പേന, പെൻസിൽ, കട്ടർ, ഇറൈസർ തുടങ്ങിയ സാധനങ്ങളാണ് നൽകിയത്.കോവിഡ് കാലത്ത് രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങ്  നൽകാനായാണ് ഇത്തരം ഒരു സംരംഭത്തിന് കഴിയുന്നു.ഇതിനായി സഹകരിച്ച എല്ലാ  അധ്യാപകർക്കും അഭിനന്ദനങ്ങൾ.

കോവിഡ് കാലത്തെ ഓൺലൈൻ പഠന -സാധ്യതകൾ

പോസ്റ്റർ

             കോ വിഡ് കാലത്തെ ഓൺലൈൻ പഠന സാധ്യതകൾ അധ്യാപകരുടെ റോൾ എന്ന വിഷയത്തെ കുറിച്ച് ശ്രീ കലാധരൻ മാസ്റ്റർ ക്ലാസെടുത്തു. പൊതുവിദ്യാഭ്യാസ മേഖലയിൽ കൃത്യമായ അടയാളമിട്ട ലക്ഷ്യബോധത്തോടെ ഇടപെട്ട ഒരാളാണ് ഇദ്ദേഹം . എസ് എസ് എ യുടെ മുൻ സംസ്ഥാന പ്രോഗ്രാം ഓഫീസറും ഇപ്പോൾ സർവ്വശിക്ഷാ അഭിയാൻ സംസ്ഥാന consultant  ആയ പി ടി കലാധരൻ മാഷ് ഞങ്ങളുടെ എസ് ആർ ജി യോഗം ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിലൂടെ ഒരു വേറിട്ട അനുഭവം ലഭിച്ചു. വിറ്റേഴ്സ് ക്ലാസിന് പുറമെ അധ്യാപകർ ഗൂഗിൾ മീറ്റ് വഴി പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി ക്ലാസ് എടുക്കണം. കൂടാതെ ഓരോ കുട്ടിയുടെ പ്രവർത്തനങ്ങളും ഓരോ ഫോൾഡർ ആക്കി സൂക്ഷിക്കണം. രക്ഷിതാക്കൾക്ക് എപ്പോഴും ടീച്ചേഴ്സ് സപ്പോർട്ട് നൽകണം. ഭിന്നശേഷിക്കാരെ പരിഗണിച്ച് ക്ലാസ് എടുക്കണം. അച്ഛനും അമ്മയും ചേർന്നിരുന്ന് സി പി ടി എ കൾ നടത്തണം. കുട്ടികൾക്ക് വായനയിൽ ഉള്ള പ്രശ്നം തരണം ചെയ്യുന്നതിനായി വിദ്യാർത്ഥി സമ്പർക്ക ദിനം ഒരുക്കണം. വീട്ടിൽ പോയി കാണാനുള്ള അവസരം. ഒരു ദിവസം ഒരു വിഷയം എന്ന രീതിയിലാണ് ക്ലാസ് എടുക്കേണ്ടത്. ഒരു അക്കാദമിക് ജാഗ്രത ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വായനവാര ക്വിസ് മത്സരം

             വായിച്ചാലും വളരും വായിച്ചില്ലേലും വളരും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഈ വായന വാരത്തിൽ ഓർക്കുകയാണ്. കുട്ടികളിലെ വായന അസ്തമിക്കാതിരിക്കാനായി ഓൺലൈനായി ഗൂഗിൾ ഫോം വഴി വായനവാര  ക്വിസ് മത്സരം നടത്തി. 40 കുട്ടികൾ ഓളം പങ്കെടുത്തു. ഓൺ ദി സ്പോട്ടിൽ തന്നെ വിജയിയെ തെരഞ്ഞെടുത്തു. 15 ചോദ്യങ്ങളാണ് നൽകിയിരുന്നത്. ഒന്നാം സ്ഥാനം മൂന്നാം ക്ലാസിലെ ഇൻഷയ്ക്ക് ലഭിച്ചു. രണ്ടാം സ്ഥാനം നാലാം ക്ലാസിലെ ആകാശിനെ നൽകി. മൂന്നാംസ്ഥാനം രണ്ട് കുട്ടികൾ പങ്കിട്ടു. ഫാത്തിമ സ്വാലിഹ മുഹമ്മദ് ഷഹബാസ് എന്നിവർക്കാണ് മൂന്നാംസ്ഥാനം  ലഭിച്ചത്.

വായനാ വാര ക്വിസ് മത്സര വിജയികൾ

ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രാധാന്യവും നേരിടുന്ന ഭീഷണികളും

         ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന് മുന്നോടിയായി നൽകുന്ന അധ്യാപക പരിശീലന ക്ലാസ് നടന്നു.24/6/21 രാത്രി എട്ടുമണിക്ക് ശ്രീ ടി സുരേഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു. ഭൂമിയിലെ സസ്യങ്ങളുടെയും ജന്തുക്കളുടെയും ആകെത്തുകയാണ് ജൈവവൈവിധ്യം. ഇവയൊക്കെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഭൂമിയുടെ നിലനിൽപ്പിനു മനുഷ്യരുടെ നിലനിൽപ്പിനും ഇവയുടെ ആവശ്യകത വലുതാണ്. എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കണം. ഭൂമിയിൽ ഇരുപതിനായിരം ഷഡ്പദങ്ങൾ ഉണ്ട്. അവയുടെ പരാഗണം നടന്നാൽ മാത്രമേ കിഴങ്ങുവർഗ്ഗങ്ങൾ ഉണ്ടാവുകയുള്ളൂ. ജൈവവൈവിധ്യത്തിന് സാംസ്കാരിക മൂല്യം, സൗന്ദര്യാത്മക മൂല്യം, ഉൽപാദന മൂല്യം അദ്ദേഹം പരിചയപ്പെടുത്തി.

പരിപാടിയുടെ പോസ്റ്റ്

            ജൈവവൈവിധ്യത്തിന് നേരിടേണ്ടിവരുന്ന ഭീഷണികൾ എന്തൊക്കെയാണ് എന്ന് അദ്ദേഹം വിലയിരുത്തി. ആവാസവ്യവസ്ഥകളുടെ നാശം  ഇതിലുൾപ്പെടും. വ്യത്യസ്ത ശലഭങ്ങളും അവയുടെ ചിത്രവും  അദ്ദേഹം പരിചയപ്പെടുത്തി. ഈ ചടങ്ങിന് അനുഷ  ടീച്ചർ സ്വാഗതവും മൊയ്തീൻകുട്ടി മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

വർക്ക് ഷീറ്റ് നിർമ്മാണം

            കോവിഡ് കാലത്തെ കുട്ടികളുടെ ക്ലാസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി അധ്യാപകർക്കായി സ്കൂളിൽ വർക്ക് ഷീറ്റ് നിർമാണ പരിശീലനം നടത്തി. എല്ലാ അധ്യാപകരും ഇതിൽ പങ്കാളികളായി. പ്രധാനാധ്യാപകൻ സിദിൻ ടി സി യുടെ നേതൃത്വത്തിൽ അധ്യാപകർക്ക് പരിശീലനം ലഭിച്ചു. ഫോർവേഡ് വർക്ക് ഷീറ്റ്  ഒഴിവാക്കി അധ്യാപകർ സ്വയം നിർമ്മിക്കുന്ന വർക്ക്ഷീറ്റുകൾ മാത്രമാണ് ഇനിമുതൽ ക്ലാസ് ഗ്രൂപ്പുകളിൽ അയക്കാൻ പാടുള്ളൂ എന്ന്  പ്രധാനധ്യാപകൻ അഭിപ്രായപ്പെട്ടു.

പരിശീലനത്തിൽ തയ്യാറാക്കിയ വർക്ക് ഷീറ്റ്

പുരയിട ജൈവ വൈവിധ്യ ക്ലാസ്(ഇ .രാജൻ സർ)

              നമ്മുടെ ഈ ലോകം കാടും മലയും സസ്യങ്ങളും ജീവജാലങ്ങളും നിറഞ്ഞതാണ്. ഓരോ ജീവികളും ഓരോ സ്ഥലത്താണ് ജീവിക്കുന്നത്. തിമിംഗലം കടലിലും മരുഭൂമിയിൽ ഒട്ടകവും എന്നപോലെ. കണ്ടൽ ചെടികൾ ഇന്ന് വെട്ടി നശിപ്പിക്കപ്പെടുകയാണ്. എത്ര പക്ഷികളും ചെറു ജീവികളും ആണ് ഇവിടെ ജീവിക്കുന്നത്. അവയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെടുന്ന കൂടാതെ കടൽക്ഷോഭം ഉണ്ടാകുന്നു.

          വ്യത്യസ്ത ആവാസവ്യവസ്ഥകൾ ആണ് കാട് വയൽ കുന്നുകൾ കണ്ടൽകാടുകൾ എന്നിവയൊക്കെ . ഇവയൊക്കെ നാം സംരക്ഷിക്കേണ്ടതുണ്ട്. തൊട്ടാൽ വാടിയിൽ കണ്ണുകൊണ്ടു കാണാത്ത ചെറുജീവികൾ പറക്കുന്നുണ്ട്. പ്രകൃതിയിലെ വൈവിധ്യം എന്താല്ലേ..... കറിവേപ്പ് തിന്നാൻ പുഴുവും ഓന്ത് പാമ്പ് കീരി സിംഹം എന്ന രീതിയിൽ ആഹാരശൃംഖല ഒരുങ്ങുന്നു. നമ്മുടെ വീട്ടിൽ തന്നെ പാറ്റയും കൂറയും കൊതുകും ഉറുമ്പും ഒക്കെ വസിക്കുന്നുണ്ട്.

പരിപാടിയുടെ പോസ്റ്റർ

3 .7 .21 ന് ശനിയാഴ്ച രക്ഷിതാക്കൾക്കും കുട്ടികൾക്കും പുരയിട ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന് സഹായ പ്രദമായ ക്ലാസ് നൽകി .സംസ്ഥാന ജൈവവൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൻ ഇ .രാജൻ സാറാണ് ക്ലാസ് നൽകിയത് .സിദിൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മലപ്പുറം ഉപജില്ലാ BPCമുഹമ്മദാലി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു .തന്റെ പുരയിടവുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച ഒരു പഠന പ്രവർത്തനം ആണിതെന്ന് BPC അഭിപ്രായപ്പെട്ടു .മനുഷ്യന്റേ തല്ല ഭൂമിയെന്നത് മനസ്സിലാക്കാനും മരത്തിന്റെ താഴെ ജീവിക്കുന്ന ഓരോ ജീവിക്കും ഉത്തരവാദിത്യങ്ങൾ ഉണ്ട് .കടലിലും കരയിലും കോടികണക്കിന് ജീവജാലങ്ങൾ കൊണ്ട് വൈവിധ്യമാണ് നമ്മുടെ ഭൂമിയെന്ന് BPC പറഞ്ഞു .

ബി.പി.സി മുഹമ്മദ് അലി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

      പുരയിട വൈവിധ്യ രജിസ്റ്ററിൽ വീടിനു ചുറ്റുമുള്ള സസ്യങ്ങളെയും ജന്തുക്കളെയും തരംതിരിച്ച് എഴുതാം. സസ്യങ്ങളെ തന്നെ വ്യത്യസ്ത രീതിയിൽ വർഗീകരിക്കാം. ഔഷധികൾ കുറ്റിച്ചെടികൾ മരങ്ങൾ വള്ളിച്ചെടികൾ അലങ്കാരസസ്യങ്ങൾ പൂവുള്ള ചെടി പൂവില്ലാത്ത ചെടി എന്നിങ്ങനെ. അതിൽ ശാസ്ത്രനാമം ഉൾപ്പെടുത്തിയാൽ ബഹുകേമം ആവും. ഇത്തരത്തിൽ ജന്തുക്കളേയും തരം തിരിക്കാം. വെള്ളത്തിൽ ജീവിക്കുന്നവ കരയിൽ ജീവിക്കുന്നവ ചിറകുള്ള ചിറകില്ലാത്ത സസ്യഭോജികൾ മിശ്രഭോജികൾ മാംസഭോജികൾ ഇഴയുന്നവ തുടങ്ങിയ രീതിയിൽ എഴുതാം.

        170 രക്ഷിതാക്കൾ ഓളം പരിപാടിയിൽ പങ്കെടുത്തു. വ്യത്യസ്തമായ 10 ചോദ്യങ്ങൾ രക്ഷിതാക്കൾ ആരാഞ്ഞു. ചോദ്യങ്ങളൊക്കെ അദ്ദേഹം സംശയ ദൂരീകരണം  നടത്തി.

ബഷീർ ദിനം

      വിശ്വസാഹിത്യകാരനും ബേപ്പൂർ എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന മലയാള സാഹിത്യ ലോകത്ത് സമാനതകളില്ലാതെ ജീവിത യാഥാർഥ്യങ്ങളെ ചെറുകഥകളും നോവലുകളുമാക്കി ഇതിഹ സം രചിച്ച ബഷീറിന്റെ ചരമ ദിനമായ ജൂലൈ 5 വിവിധ പരിപാടികളുമായി സ്കൂളിൽ നടന്നു.

ബഷീർ ദിന ഉദ്ഘാടനം

            പ്രശസ്ത നാടക നടനായ മുഹമ്മദ് പേരാമ്പ്ര യാണ് ബഷീർ ദിനം ഉദ്ഘാടനം ചെയ്തത്. ബഷീർ ജീവചരിത്രത്തിലെ രത്നചുരുക്കം ഞങ്ങൾക്കുവേണ്ടി അവതരിപ്പിച്ചു. മികച്ച അവതരണം ആയിരുന്നു. ഉദ്ഘാടന ചടങ്ങ് റിഥം വിഷൻ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.

ബഷീർ ദിനം പോസ്റ്റർ

       വിവിധ പരിപാടികളുമായി online ൽ നടന്നു .ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പരിപാഠികളൊരുക്കി .ബഷീറിന്റെ കഥാപാത്രാവതരണം ,ബഷീർ പുസ്തക പരിചയം ,ബഷീർ ദിന പോസ്റ്റർ നിർമ്മാണം ,ബഷീർ വേഷമിടൽ ,പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്ക്കാരം തുടങ്ങി വ്യത്യസ്ത പരിപാടികൾ ക്ലാസ് തലത്തിൽ നടന്നു .മികച്ച പരിപാടികൾ ക്ലാസ് തലത്തിൽ നടന്നു മികച്ച പരിപാടികളെ സ്കൂൾ ഗ്രൂപ്പിൽ Post ചെയ്തു.

    ബഷീർ ദിനത്തോടനുബന്ധിച്ച് അനുഷ ടീച്ചറുടെ നേതൃത്വത്തിൽ നാലാം ക്ലാസ്സിൽ നിന്നും അസംബ്ലി നടത്തി. മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാളും സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്ന ബേപ്പൂർ സുൽത്താന്റെ ചരമദിനം അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് അസംബ്ലി ആരംഭിച്ചു. ഫാത്തിമ റിദ ഈശ്വരപ്രാർഥന ചൊല്ലി. പ്രതിജ്ഞ മുഹമ്മദ് ഷാമിൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ അരങ്ങൊരുങ്ങി. ബഷീർ ജീവിത വഴിത്താരയിലൂടെ documentation  അവതരിപ്പിച്ചത് ആകാശ് ആണ്. വളരെ മികച്ച പ്രകടനം. ബഷീറിനെയും പാത്തുമ്മയെ പുനഃസൃഷ്ടിച്ച. ബഷീറിന്റെ പുസ്തകപരിചയം നടത്തിയത് അഹമ്മദ് സാദിഖ് ആണ്. പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്കാരം നടത്തിയത് നിഹ  ഷെറിൻ ഫാത്തിമ മിന്നാ എന്നിവരാണ്. പാത്തുമ്മയുടെ ആട് കവിതാലാപനം നടത്തിയത്   നീയാ നസ്റിൻ. ബഷീർ അനുസ്മരണം ചോദ്യോത്തര പയറ്റ് നടത്തി.

ബഷീർ ദിന ക്വിസ് മത്സരം ഷീജ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.

ബഷീർ ദിന പോസ്റ്റർ

ഹലോ ഇംഗ്ലീഷ് ക്ലാസ്

              മികവാർന്ന രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നതിന് വേണ്ടി ഹലോ ഇംഗ്ലീഷ് എന്ന പേരിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി. ഹലോ ഇംഗ്ലീഷ് ബന്ധപ്പെട്ട ക്ലാസ് തലത്തിൽ മറ്റൊരു ഗ്രൂപ്പ് ഉണ്ടാക്കി. അതിൽ വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകുന്നുണ്ട്. ഇംഗ്ലീഷ് സൗണ്ട് കൾ പരിചയപ്പെടുത്തുന്ന വീഡിയോ കുട്ടികൾക്ക് നൽകിയ ശേഷം അവർ സൗൺസ് പരിചയപ്പെടുത്തുന്ന വീഡിയോ ടീച്ചർക്ക് അയക്കുന്നുണ്ട്. സൗൺസ് റിലേറ്റഡ് വേർഡ്സ് എഴുതി അവതരിപ്പിക്കുന്നു. കൂടാതെ ഇംഗ്ലീഷ് വായന കാർഡുകൾ സ്റ്റോറീസ് പോയംസ് എന്നിവ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ ശനിയും ഞായറും ആണ് ഇംഗ്ലീഷ് ക്ലാസ് നൽകുന്നത്.

പെരുന്നാൾ മൊഞ്ച്

27 .7 .21 ന് വലിയ പെരുന്നാളിനോടനുബദ്ധിച്ച് ചില പരിപാടികൾ സംഘടിപ്പിച്ചു .പെരുന്നാൾ വളരെ ഭംഗിയായി ആഘോഷിച്ചു .വ്യത്യസ്ത മത്സരയിനങ്ങൾ നടന്നു .മൈലാഞ്ചി മത്സരം ,പെരുന്നാൾ മൊഞ്ചത്തി / മൊഞ്ചൻ മത്സരം തുടങ്ങിയവ നടന്നു കൂടാതെ പെരുന്നാൾ ഗാനങ്ങൾ ആലപിച്ചു വീഡിയോ അയച്ചു .

പെരുന്നാൾ മൊഞ്ച്

മത്സരഫലം

        ഈദ് പ്രമാണിച്ച് നടത്തിയ മൈലാഞ്ചിയിടൽ മത്സരത്തിന്റെയും പെരുന്നാൾ മൊഞ്ചൻ മൊഞ്ചത്തി വിജയികളെ പ്രഖ്യാപിച്ചു. പെരുന്നാൾ മൊഞ്ചൻ ഫസ്റ്റ് പ്രൈസ് മാസിൻ മൊഞ്ചത്തി ഷംനാ എന്നിവരായിരുന്നു.  മൈലാഞ്ചിയിടൽ ആൺകുട്ടികൾ ഫസ്റ്റ് മുഹമ്മദ് ബാസിത്ത്, പെൺകുട്ടികൾ കെൻസ ഫാത്തിമ  എന്നിവരാണ്. വിജയികൾക്ക് അഭിനന്ദനങ്ങൾ.

ചാന്ദ്രദിനം

        ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്കായി ജൂലൈ 21  ചാന്ദ്രദിനമായി ആഘോഷിക്കുന്നു.ഇത് മനുഷ്യന്റെ  ഒരു ചെറിയ കാൽവെയ്പ്പ് മാനവരാശിക്ക് വലിയ കുതിച്ച് ചാട്ടവും' എന്ന ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി വിശേഷിക്കപ്പെടുന്നു.

       ജൂലൈ 21 ചാന്ദ്രദിനം ആഘോഷിച്ചു. അമ്പിളിമാമന്റെ  പാട്ടുകൾ പാടി കുട്ടികൾ വീഡിയോ അയച്ചുതന്നു. അമ്പിളി കവിതകൾ ശേഖരിച്ചു. വ്യത്യസ്ത പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിൽ നടന്നു. ശ്രീധരൻ സാറിന്റെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു. സ്കൂൾ ഗ്രൂപ്പിൽ പ്രധാനാധ്യാപകൻ ചാന്ദ്രദിനത്തെ കുറിച്ച് ഒരു പ്രഭാഷണം അവതരിപ്പിച്ചു.

ചാന്ദ്രദിന പരിപാടിയുടെ പോസ്റ്റർ

ചാന്ദ്രദിന ക്വിസ് മത്സരം

ചാന്ദ്രദിന ക്വിസ് മത്സരം 26/7/21 തിങ്കളാഴ്ച വൈകിട്ട് 7.30ന് ഗൂഗിൾ മീറ്റ്  വഴിനടത്തി അനുഷ  ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിന് 15 മിനിറ്റ് സമയം നൽകി 80 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് മൂന്ന് പേരാണ് മുഹമ്മദ് മുബഷിർ 4 മുഹമ്മദ് സാദിഖ് കെ പി 4  എ രണ്ടാംസ്ഥാനം പങ്കിടുന്നത് രണ്ടുപേരാണ് ആകാശ്  പി മുഹമ്മദ് സഫുവാൻ മൂന്നാം സ്ഥാനം നേടിയ ഫാത്തിമ. വിജയികൾക്ക്  അഭിനന്ദനങ്ങൾ.

എല്ലാ വിദ്യാർത്ഥികളും ഗൂഗിൾ മീറ്റിലേക്ക്

മുഴുവൻ വിദ്യാർത്ഥികളെയും ഗൂഗിൾ മീറ്റിലേക്ക് കൊണ്ടുവരുന്നതിനായി 26 -7-21 മുതൽ 2- 8- 2021 വരെ ഓൺലൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ ഓരോ ക്ലാസിലും വളരെ ഫലപ്രദമായിരുന്നു. 35 കുട്ടികളുള്ള ക്ലാസ്സിൽ 31 കുട്ടികൾ വീതം ക്ലാസ് കഴിഞ്ഞതിനുശേഷം ഒഫീഷ്യൽ ഗ്രൂപ്പിൽ ഓരോ ക്ലാസുകാരനും പങ്കെടുത്ത കുട്ടികളുടെ എണ്ണവും പങ്കെടുക്കാത്ത അവരുടെ പേരും ഫോൺ നമ്പറും അയച്ചു. പങ്കെടുക്കാത്ത വരെ വിളിച്ച് അന്വേഷിക്കാറുണ്ട് എന്ന് ചില അധ്യാപകർ അഭിപ്രായപ്പെട്ടു.

ജൂലൈ 27 APJ അബ്ദുൽ കലാം ചരമദിനം

എ .പി .ജെ അബ്ദുൽ കലാം ചരമദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി .മികച്ച ഒരു പ്രസംഗം 4 A ക്ലാസിൽ നിന്നും ലഭിച്ചു .തുടർന്ന് ഉച്ചക്ക് 2 മണിക്ക് ഹൻഫിദ ടീച്ചർ റിഥം വിഷൻ യൂ ട്യൂബ് ചാനലിൽ അനുസ്മര സന്ദേശം നടത്തി .വളരെ നല്ല അനുസ്മരണ സന്ദേശമായിരുന്നു .

പരിപാടിയുടെ പോസ്റ്റർ

ഹിരോഷിമ നാഗസാക്കിദിനം

        1945 ഓഗസ്റ്റ് 6 ഹിരോഷിമയിൽ ബോംബ് പതിച്ച കറുത്ത ദിനം. അന്ന് ജപ്പാനിൽ വിതയ്ക്കപ്പെട്ട നാശത്തിന്റെ വിത്തുകൾ ഇന്നും അവിടെ പൊട്ടി മുളച്ച് കൊണ്ടിരിക്കുന്നു. അന്നൊരു തിങ്കളാഴ്ചയായിരുന്നു. വടക്കൻ പസഫിക് ദ്വീപിൽ നിന്നും 12 സൈനികരുമായി എനോളഗെ എന്നൊരു B29 വിമാനം പറന്നുയർന്നു.1500 മയിലുകൾക്കപ്പുറമുള്ള ജപ്പാനായിരുന്നു അതിന്റെ ലക്ഷ്യം ലിറ്റിൽ ബോയ് എന്ന് പേരിട്ട അണു ബോംബ് കൊണ്ട് ലക്ഷ്യത്തിലേക്ക് പറന്നു. ഒരു നിമിഷം കൊണ്ട് സംഭവിച്ചത് സ്വപ്നങ്ങളെല്ലാം തകർന്നടിയുന്ന ഹൃദയഭേതകമായ നിലവിളി മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങൾ ,തുടർന്ന് മരിച്ച ആയിരക്കണക്കിന് ആളുകൾ രണ്ടാം ലോക മഹായുദ്ധം ലോകത്തിന് സമ്മാനിച്ചത്.

ഹിരോഷിമ ദിനത്തിൽ ജലീൽ പരപ്പനങ്ങാടി കുട്ടികളുമായി സംസാരിക്കുന്നു

         

  ഹിരോഷിമ ദിനം

ആഗസ്റ്റ് 6 വെള്ളിയാഴ്ച ഹിരോഷിമ ദിനാചരണം നടത്തി. ജലീൽ പരപ്പനങ്ങാടി ആണ് ഹിരോഷിമദിനം ഉദ്ഘാടനം നടത്തിയത്. 10 30 ന് ഉദ്ഘാടന ചടങ്ങ് നടന്നു 85 കുട്ടികൾ ഓളം ചടങ്ങിൽ പങ്കെടുത്തു. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രത്യേകതയും ഇനിയൊരു യുദ്ധം വേണ്ട വേണ്ട എന്ന സന്ദേശവും അദ്ദേഹം കുരുന്നുകൾക്ക് നൽകി. എ.സി ബാലൻ കാർഗിൽ യുദ്ധ പോരാളി സന്ദേശവും നൽകി. മികച്ച അവതരണം ആണ് ഇരു അതിഥികളും കാഴ്ചവെച്ചത്. ഏലിയാമ്മ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫസീല പി നന്ദി രേഖപ്പെടുത്തി.

പോസ്റ്റർ

പുനരുപയോഗ ദിനം

           പാഴ്‌വസ്തുക്കൾ കൊണ്ട് വ്യത്യസ്ത തരം ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സാധിക്കും. പലരും ഇതിന്റെ ഉപയോഗം മനസ്സിലാക്കുന്നില്ല. പഴയ വസ്തുക്കൾ കൊണ്ട് പുത്തൻ ബാഗുകളും, പേഴ്സ് കളും ഉടുപ്പുകളും കരകൗശലവസ്തുക്കളും ഉണ്ടാക്കാം.

            ഓഗസ്റ്റ് 9 പുനരുപയോഗ ദിനത്തിൽ വേസ്റ്റ് മെറ്റീരിയൽ കൊണ്ട് ഉപയോഗപ്രദമായ വസ്തുക്കൾ നിർമിക്കാം എന്ന് തെളിയിച്ച കുഞ്ഞുങ്ങൾ പരിശീലനം നൽകാനായി 2 രക്ഷിതാക്കൾ എത്തി . യൂട്യൂബിലേക്ക് വീഡിയോ അപ്‌ലോഡ് ചെയ്തു.

ഒളിമ്പിക്സ് ഉദ്ഘാടനം

ജൂലൈ 23-ന് ഒളിമ്പിക്സ് ഉദ്ഘാടനം ചടങ്ങ് നടക്കുന്നത് പ്രമാണിച്ച് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ പതാക ഉയർത്തിയും ദീപശിഖ എഴുതിയ ഫോട്ടോകളും ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു. മനോഹര ചിത്രങ്ങൾക്ക് ഒളിംപിക്സിനെ വരവേറ്റു.

ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം

സരോജിനി നായിഡുവിൻ്റെ വേഷത്തിൽ

            ഭാരതീയരായ നമുക്ക് ഇന്നത്തെ ദിവസത്തിന്റെ മഹത്വം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ഉണ്ട്. ഈ അവസരത്തിൽ നമുക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെ ഒരു നിമിഷം ഓർക്കാം. അടിച്ചമർത്തലിനെതിരെ  പോരാടി സ്വാതന്ത്രം നേടിയെടുത്തതിന്റെ ഓർമ്മ പുതുക്കലാണ് ഓരോ ഓഗസ്റ്റ് 15 ഉം'. ആഗസ്റ്റ് 15 സ്വാതന്ത്ര ദിനാഘോഷം വളരെ വിപുലമായി നടന്നു. സ്കൂളിൽ അധ്യാപകർ ചേർന്ന് പതാക ഉയർത്തി. മധുര വിതരണം നടത്തി. വിദ്യാർഥികളുടെ വീടുകളിൽ പതാക ഉയർത്തി. വീടിന്റെ അടുത്തുള്ള വാർഡ് കൗൺസിലർ,  മുതിർന്ന വ്യക്തികൾ, അധ്യാപകർ തുടങ്ങിയവരാണ് പതാക ഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു. വീടുകൾ അലങ്കരിച്ച മധുര വിതരണം നടത്തി. മനോഹരമായ ചിത്രങ്ങളും വീഡിയോകളും സ്കൂൾ ഗ്രൂപ്പുകളിലും ക്ലാസ് ഗ്രൂപ്പുകളിലും അയച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ദേശഭക്തിഗാനങ്ങൾ കുട്ടികൾ ആലപിച്ചു. കുട്ടികൾ സ്വന്തമായി പതാക നിർമ്മിച്ചു.  വീഡിയോ അവതരിച്ചു.. വളരെ ഭംഗി ആക്കി കൊണ്ട് ഓരോ ക്ലാസിൽ നിന്നും വ്യത്യസ്തമായ രണ്ട് സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിച്ചു. ഭഗത് സിംഗ്, സരോജിനി നായിഡു, ഗാന്ധിജി, ബാലഗംഗാധര തിലകൻ,  തുടങ്ങിയ ഒത്തിരി സ്വാതന്ത്ര്യസമരസേനാനികളുടെ വേഷംധരിച്ച് സ്വാതന്ത്രദിനം കെങ്കേമം ആക്കി. ഓരോ വിദ്യാർത്ഥികളും ഓരോ കുട്ടികളും ഒന്നിനോടൊന്ന് മികച്ചതാണ് അവതരിപ്പിച്ചത്. സ്വാതന്ത്രദിനത്തിൽ മൂന്നാം ക്ലാസിലെ കുട്ടികൾ അതിവിപുലമായ രീതിയിൽ ഓൺലൈൻ അസംബ്ലി നടത്തി.

സ്വാതന്ത്ര്യദിനത്തിൽ കുട്ടികളുടെ വീട്ടിൽ പതാക ഉയർത്തിയപ്പോൾ

ആഗസ്റ്റ് 20 കൊതുകു ദിനം

          കൊതുകിനെ ഓർമ്മിക്കാനും ഒരു ദിവസം ഉണ്ട്. കൊതുകുകളുടെ സംരക്ഷണത്തിനായി അല്ല മറിച്ച് കൊതുകുകൾ ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ച് ബോധവാന്മാരാക്കാൻ ആണ് ഈ ദിനം ആചരിക്കുന്നത്.

കൊതുക് ദിനത്തോടനുബന്ധിച്ച് ഫസീല പി ടീച്ചറുടെ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തു. കൊതുകുകൾ പരത്തുന്ന രോഗങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്ന അതിനായി ആണ് ഈ ദിനം ആഘോഷിക്കുന്നത്.

ഓണാഘോഷം

                 മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ചിങ്ങമാസത്തിലെ  കൊയ്ത്തുൽസവം ആണ് ഓണം. ഓണാഘോഷത്തിന് സമയത്തെ കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.

ഓണത്തിനോടനുബന്ധിച്ച് വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്തത്. പത്തൊമ്പതാം തീയതി സ്കൂളിൽ വലിയ പൂക്കളമൊരുക്കി അധ്യാപകർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. വിദ്യാർഥികളുടെ വീടുകളിൽ പൂക്കള മത്സരം നടത്തി. ഓൺലൈൻ ലിങ്ക് നൽകി തിരഞ്ഞെടുത്ത അഞ്ച് കുട്ടികളുടെ വീടുകളിലാണ് മത്സരം നടന്നത്.

പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായത് 3b ക്ലാസിലെ മുഹമ്മദ് സഫുവാൻ ആണ്. രണ്ടാം സ്ഥാനം ലഭിച്ചത് 4b ക്ലാസിലെ സൻഹ മൂന്നാം സ്ഥാനം മൂന്നാം ക്ലാസിലെ അമേഗ യും കരസ്ഥമാക്കി. അദ്ധ്യാപകർ വീടുകൾ സന്ദർശിച്ച് ആണ് വിജയികളെ പ്രഖ്യാപിച്ചത്. ഇരുപതാം തീയതി വിദ്യാർത്ഥികളുടെ വീടുകളിൽ വ്യത്യസ്ത ഓണമത്സരങ്ങൾ കളികൾ അരങ്ങേറി. കസേരകളി, ബോട്ടിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ, റൈസിംഗ്, മച്ചിങ്ങ പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങിയ കളികൾ നടന്നു. വീഡിയോ സ്കൂൾ ഗ്രൂപ്പുകളിൽ അയച്ചു. വിജയികൾക്ക് രക്ഷിതാക്കൾ സമ്മാനദാനം നടത്തി.

ഇരുപത്തിയൊന്നാം തീയതി മലയാള ചലച്ചിത്ര ഗാനങ്ങളിൽ നിന്ന് ഓണപ്പാട്ട് കണ്ടെത്തി നാലുവരി കുട്ടികൾ ആലപിച്ചു. വ്യത്യസ്തമായ പരിപാടികൾ ഓണാഘോഷത്തിന് മിഴിവേകി. വളരെ ഉല്ലാസത്തോടെ ഓരോ പരിപാടികളിലും വിദ്യാർഥികൾ പങ്കാളികളായി.

സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്

തെരെഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ  ജനാധിപത്യ വ്യവസ്ഥിതികൾ  മനസ്സിലാക്കുന്നതിനുവേണ്ടി ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 26ന് ഒരു തെരഞ്ഞെടുപ്പിനെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തി.ക്ലാസ് ലീഡർ ,സ്കൂൾ ലീഡർ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനായി സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.നാലു വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.ഇരുപത്തിയൊന്നാം തീയതി ഇലക്ഷൻ അറിയിപ്പ് നൽകിക്കൊണ്ട് പ്രചരണം നടന്നു.നാലാം ക്ലാസിൽ നിന്നും അഹമ്മദ് സാദിഖ്, നിഹാ ഷെറിൻ ,മുഹമ്മദ് ഷാമിൽ , ഹംദ ഫാത്തിമ തുടങ്ങിയവരും സ്ഥാനാർഥികളായി.ഇരുപത്തിനാലാം തീയതി വരെ ഇലക്ഷൻ പ്രചരണം കേമമായി നടത്തി.തുടർന്ന് മൗനം പ്രചരണവും നടന്നു.ഇരുപത്തിയാറാം തീയതി പാർലമെൻറ് ഇലക്ഷൻ നടത്തി 56 ശതമാനമാണ് ഇലക്ഷൻ പോലും ഉണ്ടായിരുന്നത്..

         ഗൂഗിൾ ഫോം വഴിയാണ് ആണ് ഇലക്ഷൻ നടത്തിയത്.സ്കൂളിലെ സ്ഥാനത്തേക്ക് 90 വോട്ടുകളുടെഭൂരിപക്ഷത്തിന് ഇന്ന് അഹമ്മദ് സാദിഖ് തിരഞ്ഞെടുക്കപ്പെട്ടു.

പോഷൺ അഭിയാൻ

പോഷകാഹാരവും കുട്ടികളും

28 9 21 പോഷകാഹാരവും കുട്ടികളും എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂളിലെ പൂർവ്വ അധ്യാപിക ആലീസ് ടീച്ചർ (ലിസി) ഗൂഗിൾ മീറ്റിൽ ക്ലാസ്സെടുത്തു. ക്ലാസ്സിൽ 100 രക്ഷിതാക്കളിൽ കൂടുതൽ പങ്കെടുത്തു. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും വിറ്റാമിനുകളെ കുറിച്ചും നല്ല ഒരു ക്ലാസ്സ് പകർന്നുനൽകി. കാൽസ്യം, അയഡിൻ തുടങ്ങിയ ശരീരത്തിൽ ആവശ്യമാണ്. രാവിലെ എണീക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. തുടങ്ങി vigar മികച്ച ആരോഗ്യശീലങ്ങളും ടീച്ചർ കുരുന്നുകൾക്ക് നൽകി ഒപ്പം ടീച്ചറുടെ പൂർവിക വിദ്യാർഥികൾക്കും പകർന്നു നൽകി. മികച്ച അവതരണവും മികച്ച അറിവും പകർന്നു നൽകാൻ ടീച്ചർക്ക് സാധിച്ചു.

പോഷൺ അഭയാൻ പോസ്റ്റർ

       കേന്ദ്രസർക്കാർ പദ്ധതിയായ പോഷൻ അഭിയാൻ സെപ്റ്റംബർ 2021 പോസ്റ്റൽ മാസമായി ആചരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി നാലാം ക്ലാസ് വിദ്യയാർത്ഥി കളുടെർദ

അസംബ്ലി നടന്നു. അനുഷ ടീച്ചർ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. പോഷകാഹാരങ്ങളുടെ പ്രാധാന്യം, പഴങ്ങൾ പച്ചക്കറികൾ, ഇലക്കറികൾ, വിറ്റാമിൻ കുറവ് മൂലം ഉണ്ടാകുന്ന അസുഖങ്ങൾ, പോഷകാഹാര ഗാനം തുടങ്ങി വ്യത്യസ്തമായ വീഡിയോകൾ തയ്യാറാക്കി അവതരിപ്പിച്ചു .മികച്ച നിലവാരത്തിലാണ് കുട്ടികൾ അവതരിപ്പിച്ചത്.

ലോക വിനോദ സഞ്ചാര ദിനം

            സെപ്തംബർ 27 ലോക വിനോദ സഞ്ചാര ദിനം ആയി ആചരിക്കുന്നു. ലോകജനതയെ വിനോദസഞ്ചാര ത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്.

           യാത്ര ചെയ്യാൻ ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. ഇങ്ങനെയുള്ളവർ ക്കായി ഒരു ദിനം വിനോദസഞ്ചാരദിനം. കുട്ടികൾ തങ്ങളുടെ അടുത്തുള്ള ടൂറിസ്റ്റ് പ്രദേശങ്ങൾ അവർ യാത്ര ചെയ്തതിനെ വീഡിയോ തയ്യാറാക്കി അവർ തന്നെ അതിനു വിശദീകരണവും നൽകി. വളരെ നല്ല രീതിയിൽ പ്രാദേശിക വിനോദസഞ്ചാര ഇടങ്ങൾ കുട്ടികൾ പ്രയോജനപ്പെടുത്തി. പാടവും, ചോലയും, കുളവും, പുഴയും വർണിച്ച് കുരുന്നുകൾ വീഡിയോ ചെയ്തു.

ഓസോൺ ദിനം

         സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 1998 ലാണ് ഈ ദിവസം ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും കുറയ്ക്കുകയായിരുന്നു ഉടമ്പടിയുടെ ഉദ്ദേശം. ആഗോളതാപനം മൂലം ഊഷ്മാവ് ക്രമാതീതമായി വർദ്ധിക്കുകയും അന്തരീക്ഷ ബാഷ്പം ഏറുകയും ചെയ്യുമ്പോൾ അത് അന്തരീക്ഷ മേൽപാളിയെ  ഓസോണിനെ അപകടത്തിലാക്കും.

             ഭൂമിയുടെ കുടയായ ഓസോൺ പാളിയെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം നാം ഓരോരുത്തരുടേതുമാണ്.

         ഓസോൺ ദിനത്തിൽ ഷീജ ടീച്ചറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡോക്യൂമെന്ററി റിദം വിഷൻ ചാനലിൽ പോസ്റ്റു ചെയ്തു

ഓസോൺ ദിനം പോസ്റ്റർ

അദ്ധ്യാപക ദിനം

           ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും ആയ ഡോക്ടർ എസ് രാധാകൃഷ്ണന്റെ   ജന്മദിനം രാജ്യമെമ്പാടും അധ്യാപകദിനമായി സെപ്റ്റംബർ അഞ്ചിന് ആചരിക്കുന്നു. നമ്മുടെ സ്കൂളിലും അധ്യാപക ദിനമായി ആചരിച്ചു.

            സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ വ്യത്യസ്ത പരിപാടികൾ നടത്തി .ഡോക്ടർ രാധാകൃഷ്ണനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി യൂട്യൂബ് ചാനലായ റിഥം വിഷനിൽ പോസ്റ്റ് ചെയ്തു.

കുട്ടി അധ്യാപകർ

     ഓരോ ക്ലാസിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ  google meet ൽ ക്ലാസെടുത്തു.

         രണ്ടാം ക്ലാസിലെ കുട്ടികളുടെ അസംബ്ലി നടത്തി.ഏലിയാമ്മ ടീച്ചറും സുമയ്യ ടീച്ചറും അസംബ്ലിയിൽ അധ്യാപക ദിന സന്ദേശം നൽകി.

സ്കൂൾ സീനിയർ അധ്യാപികയായ ഏലിയാമ്മ ടീച്ചറെ വീട്ടിലെത്തി ആദരിക്കുന്നു

     സ്കൂളിലെ മുതിർന്ന അധ്യാപികയെ ആദരിക്കൽ ചടങ്ങ് നടത്തി അധ്യാപികയായ ശ്രീമതി ഏലിയാമ്മ ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു. ഷെരീഫ് മാസ്റ്ററാണ് ഏലിയാമ്മ ടീച്ചറെ പൊന്നാട അണിയിച്ചത്.അഷ്റഫ് മാസ്റ്ററുടെയും അനുഷ ടീച്ചറുടെയും ഷീജ ടീച്ചറുടെയും നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു.

       എബ്രഹാം ലിങ്കൻ തന്റെ  മകൻറെ ടീച്ചർക്ക് അയച്ച കത്തിന്റെ വിവരണം ഷീജ ടീച്ചർ അവതരിപ്പിച്ചു.

ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനം

          ഒക്ടോബർ 15 എല്ലാവർഷവും ലോക വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നു .ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി .ജെ അബ്ദുൽ കലാമിന്റ ജന്മദിനമാണ് കുട്ടികളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അവരിൽ ഇന്ത്യയുടെ ഭാവികണ്ടിരുന്നു.കുട്ടികൾക്കും യുവാക്കൾക്കും എന്നും ഒന്നും വലിയ പ്രചോദനമായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ .

       ലോക വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നത്.

ലോക വിദ്യാർത്ഥി ദിനത്തിൽ പ്രഭാഷണം നടത്തിയത് മൊയ്തീൻകുട്ടി മാഷാണ്. അബ്ദുൽ കലാമിനെ ഓർമ്മപ്പെടുത്തിക്കൊണ്ട് നല്ലൊരു പ്രഭാഷണം നടത്തി.

ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം

    ദാരിദ്ര്യത്തിനും    പട്ടിണിക്കും.എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് ഈ ഭക്ഷ്യ ദിനം ആചരിക്കുന്നത്. നമ്മുടെ പ്രവർത്തികൾ ആണ് നമ്മുടെ ഭാവി . 2030ഓടെ വിശപ്പുരഹിത ലോകം സാധ്യമാണ് എന്നതാണ് ഈ വർഷത്തെ ഭക്ഷ്യ ദിന മുദ്രാവാക്യം.

      ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തിയത് മുംതാസ് ടീച്ചറാണ്. ആഹാരത്തിനുള്ള അവകാശം എന്നത് ഏതൊരാളുടെയും അവകാശമാണ്. ഭക്ഷണ ശീലങ്ങളെ കുറിച്ച് ടീച്ചർ പറഞ്ഞു. പിഞ്ചു കുട്ടികൾ മുതൽ വൃദ്ധന്മാരും ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് ഒരു നേരത്തിനു പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നത്. വർഗ്ഗവിവേചനം പോലെ ഭക്ഷണകാര്യത്തിൽ വലിയൊരു അന്തരം നിൽക്കുന്നുണ്ട്. ഒരു ഭാഗത്ത് ലൈഫ് സ്റ്റൈൽ രോഗങ്ങൾക്ക് ചികിത്സ തേടുമ്പോൾ മറുഭാഗത്ത് കുറേപ്പേർ ഒരുനേരത്തെ വിശപ്പടക്കാൻ കാത്തിരിക്കുന്നു.

ശുചീകരണം

പൊതുപ്രവർത്തകർ സ്കൂൾ ശുചീകരണ പ്രവർത്തനത്തിൽ

നവംബർ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ആയി പരിസരവും വൃത്തിയാക്കേണ്ട അനിവാര്യമാണ്.കോവിഡ് വ്യാപനം മൂലം

ഒന്നരവർഷമായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയായിരുന്നു.സ്കൂളിലെത്തുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

       അതിനായി 24 .10 .21  സ്കൂളിൽ ജനകീയ ശുചീകരണം നടന്നു. നാട്ടുകാരുടെയും ക്ലബ്ബ് പ്രവർത്തകരുടെയും കുടുംബശ്രീ പ്രവർത്തകരുടെ സജീവ പങ്കാളിത്തത്തോടുകൂടി സ്കൂൾ പരിസരം ശുചീകരിച്ചു.

പൊതുപ്രവർത്തകർ സ്കൂൾ ബെഞ്ച് ,ഡെസ്ക്ക് എന്നിവക്ക് പെയിൻ്റ് അടിക്കുന്നു

കേരളപ്പിറവി / സ്കൂൾ പ്രവേശനോത്സവം

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ദിനം. കേരളപ്പിറവി

കേരളത്തിൻറെ പിറവിയാണ് അടയാളപ്പെടുത്തുന്നത്. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ ഒത്തുചേർന്നാണ്  മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്.

         നവംബർ 1 കേരള പിറവി

പ്രവേശനോത്സവത്തിൽ നിന്ന്

തിരികെ സ്കൂളിലേക്ക് എന്നത് യാഥാർത്ഥ്യമായി. നവംബർ 1  പുനരാരംഭിച്ചു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളീയ വസ്ത്രമണിഞ്ഞ് അക്ഷര കാടും അക്ഷര തൊപ്പിയുമായി ചിത്രശലഭങ്ങൾ പറന്നു എത്തിയിരിക്കുന്നു. കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്ക്ധരിച്ച്, സാനിറ്റൈസർ പുരട്ടി, അകലം പാലിച്ച്, താപനില പരിശോധിച്ചാണ് കുട്ടികൾ ക്ലാസ്സിലെത്തിയത്.

സ്കൂൾ അങ്കണത്തിൽ വെച്ച് കേരളപിറവിയുടെ കേക്ക് മുറിക്കുകയും ചെയ്തു. വാർഡ് മെമ്പർ, വികസനകാര്യ കമ്മിറ്റി കബീർ പട്ടാമ്പി, പി ടി എം വില്ലൂർ, ക്ലബ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ക്ലബ് കാരുടെ വക സ്കൂളിലേക്ക് ഫോഗ് മിഷൻ നൽകി. ഒരു വർഷത്തേക്ക് ചന്ദ്രിക പത്രം സ്പോൺസർ ചെയ്ത സി കെ മുഹമ്മദ് ഇർഷാദ് ആണ്. മാസ്ക്, സാനിറ്റൈസർ, മിഠായി തുടങ്ങിയവയും സ്പോൺസർ ചെയ്തിരുന്നു. കുട്ടികൾക്ക് കേക്ക് മിഠായിയും വിതരണം ചെയ്തു.

അഞ്ചാം തീയതി വന്ന പുതിയ ബാച്ച് കാർക്ക് പ്രവേശനോത്സവ കേക്ക് മുറിച്ചു. മധുര വിതരണം നടത്തി. വിദ്യാലയം അലങ്കരിച്ചും പ്രവേശനോത്സവഗാനം പാടിയും കുട്ടികൾ ഉല്ലസിച്ചു. എല്ലാവിധ കോവിഡ്   പ്രോട്ടോക്കോൾ പാലിച്ച് ക്ലാസുകൾ നടക്കുന്നു.

പൂത്തുമ്പി 2k 21     

പൂത്തുമ്പി കലാമേള

ഓൺലൈൻ കലാമേള

വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വിളിച്ചോതിക്കൊണ്ട് പൂത്തുമ്പീ 2021. കോവിഡ്  മഹാമാരിയുടെ  മുന്നിൽ തങ്ങളുടെ സർഗവാസനകൾ അടിയറ വെക്കുകയില്ല എന്ന് പ്രഖ്യാപിക്കുകയാണ് വില്ലൂർ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ. അടച്ചിട്ട കാലത്ത് സ്കൂളിൽ എത്താൻ കഴിയാതെ വിഷമിക്കുന്ന കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂത്തുമ്പി 2k 2021 എന്ന പേരിൽ ഓൺലൈൻ കലാമേള നടത്തിയത് വിദ്യാർത്ഥികൾക്ക് വേറിട്ട  അനുഭവമായി മാറി. കോവാക്സിൻ, കോവി ഷീൽഡ്, സ്ഫുഡ്നിക്ക്. എന്നീ മൂന്ന് ഗ്രൂപ്പുകളായി ആണ് കുട്ടികൾ മത്സരിക്കാൻ അവസരം നൽകിയത്. തുടർന്ന് സ്ക്രീനിംഗ് നടത്തി ഓരോ ഇനത്തിലും ഓരോ ഗ്രൂപ്പിൽ നിന്നും ഏറ്റവും മികച്ച രണ്ടുപേർ സ്കൂൾതലത്തിൽ മത്സരിച്ചു. ജഡ്ജസ് പ്രത്യേകം ഒരുക്കിയ സ്ക്രീനിൽ പരിപാടി വീക്ഷിക്കുന്നു. വിദ്യാർഥികൾക്കും അതേസമയം സ്ക്രീനിൽ കാണാനുള്ള സജ്ജീകരണങ്ങൾ നടത്തി. രണ്ടു ദിവസങ്ങളിലായി നടത്തിയ കലാമേളയിൽ രണ്ട് ബാച്ച് കാരും ഓരോ ദിവസങ്ങളായി പങ്കെടുത്തു കാണാൻ സാധിക്കാത്തവർക്കും രക്ഷിതാക്കൾക്കും കാണാനായി സ്കൂൾ വാട്സപ്പ് ഗ്രൂപ്പിൽ സൗകര്യമൊരുക്കി. പരിപാടിക്ക് ആശംസകൾ പറഞ്ഞത് പ്രശസ്ത റിയാലിറ്റി ഷോ അവതാരകൻ മിഥുൻ ആണ്. ഫസീല പി കോർഡിനേറ്റർ ആയ കലാമേളയിൽ ഏലിയാമ്മ ടീച്ചർ എഫ് ബി, സുമയ്യ ബി, ശരീഫ്, മൊയ്തീൻകുട്ടി എന്നിവർ വിധികർത്താക്കളായി. ഹാജറ ടീച്ചർ, അനുഷ ടീച്ചർ, സെൽവ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മത്സരത്തിൽ ഗ്രൂപ്പ് കോ വാക്സിൻ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം കോവി  ഷീൽഡ് മൂന്നാം സ്ഥാനം സ്‌ഫടിനിക്ട്  കരസ്ഥമാക്കി. വിജയികൾക്ക് അഭിനന്ദനങ്ങൾ.

നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം

      പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന ലോക പ്രശസ്തനായ പക്ഷി നിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 ഇന്ത്യയിൽ ദേശീയ പക്ഷി നിരീക്ഷണം ആയി ആചരിക്കുന്നു. വിദ്യാർത്ഥികൾ അവരുടെ ചുറ്റുപാടുമുള്ള പക്ഷികളെ നിരീക്ഷിച്ച് വീഡിയോ തയ്യാറാക്കി.

ശിശുദിനാഘോഷം

            ആധുനിക ഇന്ത്യയുടെ ശിൽപിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ദേശീയ ശിശുദിനമായി ആഘോഷിച്ചു വരുന്നു.

         കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനം വർണ്ണാഭമായ പരിപാടികളോടെ നടത്തുകയുണ്ടായി.

   എ എം എൽ പി സ്കൂൾ ശിശുദിന ആഘോഷം ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി വി മോഹനൻ മണ്ണഴി നിർവ്വഹിച്ചു.നവംബർ 14ശിശുദിന ഉദ്ഘാടനം നിർവ്വഹിച്ചു.അദ്ദേഹത്തിൻറെ വീഡിയോ യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്തു.

ഡിസംബർ 3 ഭോപ്പാൽ ദുരന്ത ദിനം

ലോകത്ത് സംഭവിച്ചിട്ടുള്ളഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിൽ ഒന്നാണ് ഇന്ത്യയിലെ മധ്യപ്രദേശിൽ ഉണ്ടായ ഭോപ്പാൽ ദുരന്തം .നിരപരാധികളായ ആയിരങ്ങളുടെ ജീവനെടുത്ത് ഇപ്പോഴും ജനങ്ങളെ തീരാ ദുഃഖത്തിലേക്ക് തള്ളിവിട്ടത് കൊണ്ടിരിക്കുന്നു ഭോപ്പാൽ ദുരന്തം .

      ഡിസംബർ 3 ഭോപ്പാൽദുരന്ത ദിനത്തോടനുബന്ധിച്ച് സെൽവ ടീച്ചറുടെ നേതൃത്വത്തിൽ വീഡിയോ പ്രദർശനം നടന്നു. ഭോപ്പാൽ ദുരന്തം ജനങ്ങളിൽ ഉണ്ടാക്കിയ കെടുതികളും  ദുരന്ത മരണങ്ങളും അതിന്റെ പാർശ്വഫലങ്ങളും കുട്ടികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

അറബിഭാഷാദിനം

   ഡിസംബർ 18 അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബി ക്ലബ്ബിൻറെ നേതൃത്വത്തിൽ  വ്യത്യസ്ത മത്സരങ്ങൾ ഞങ്ങൾ ക്ലാസ് തലത്തിൽ നടന്നു.വായനാമത്സരം കളറിംഗ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി.വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

റിഥം റേഡിയോ

    കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കുന്നതായി റിഥം റേഡിയോ ഒരുങ്ങിയിരിക്കുന്നു.എല്ലാദിവസവും ഓരോ ക്ലാസിൽ നിന്നും കുട്ടികൾ റേഡിയോയിൽ  പരിപാടികൾ അവതരിപ്പിക്കുന്നു. ആംഗറിംങ്ങിനായി ഒരു കുട്ടിയും  റേഡിയോ ജോക്കിയും ...കഥയും കവിതയും,മിമിക്രി , നാടൻ പ്പാട്ട് ,മാപ്പിളപ്പാട്ട് തുടങ്ങി വ്യത്യസ്ത പരിപാടികളുമായി മറ്റ് അവതാരകരും എത്തുന്നു.

ഭിന്നശേഷി ദിനം

1992  ഡിസംബർ 3  ഭിന്നശേഷി ദിനമായി ആചരിക്കാൻ തുടങ്ങിയത്.വികലാംഗരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും  അവരുടെ അന്തസ്സും അവകാശവും സുസ്ഥിതിയും  സംരക്ഷിക്കാൻ സഹായം രൂപീകരിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ശാരീരികമായ വൈകല്യങ്ങൾ സമൂഹത്തിൽ നിന്ന് ഒഴിച്ചു നിർത്താൻ കാരണമാവാതിരിക്കണം.ലോകത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അവർക്കും സാധിക്കും.

ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികളുട കലാവിരുന്നൊരുങ്ങി. മികച്ച പ്രകടനത്തിന് നാലാം ക്ലാസിലെ ഷിഫയ്ക്ക് BRC യിൽ നിന്നും സമ്മാനം ലഭിച്ചു

ഷിഫക്ക് ബി.ആർ.സി ഉപഹാരം

ക്രിസ്തുമസ് ആഘോഷം

        ലോകത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്തുമസ്. യേശുവിന്റെ ജന്മദിനമായ ഡിസംബർ 25ന് ലോകമെങ്ങും ക്രിസ്തുമസ്സായി ആഘോഷിക്കുന്നു. യേശു ജനിച്ച സമയം ആട്ടിടയന്മാർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മാലാഖമാർ ഇങ്ങനെ പാടി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം,ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം". ഇതുതന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശം.

       ഇരു ബാച്ചിലേയും കുട്ടികൾക്ക് സ്കൂൾ അങ്കണത്തിൽ ക്രിസ്തുമസ് പരിപാടികൾ നടത്തി. ക്രിസ്തുമസ് ദിനത്തിന്റെ ഭാഗമായി പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ ഒരുക്കി. ഡിസംബർ ആദ്യമേ നക്ഷത്രം തൂക്കി. കരോൾ സംഘം ഗാനാലാപനം നടത്തി .ക്രിസ്തുമസ് ഫാദർ സ്കൂൾ അങ്കണത്തിൽ എത്തി.ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായി നടന്നു. ചുവന്ന വസ്ത്രം ധരിച്ചു കൊണ്ടാണ് ഇരു ബാച്ചുകളിലെ കുട്ടികളും അധ്യാപകരും എത്തിയത്. ക്രിസ്തുമസ് അപ്പൂപ്പൻ അഭിവാദ്യം നൽകി . ആടിയും പാടിയും രസിച്ചു. ക്രിസ്തുമസ് അപ്പൂപ്പൻ കേക്ക് മുറിച്ചു. എല്ലാ കുഞ്ഞുങ്ങൾക്കും നൽകി

ക്രിസ്തുമസ് ആഘോഷം

പൂമൊട്ടുകൾ

      കോവിഡ് കാലത്തെ ഓൺലൈൻ പഠനം  കുട്ടികളുടെ പഠന നിലവാരത്തെ ബാധിച്ചിരിക്കുന്നു.എഴുതാനും വായിക്കാനും വിരസതയും അക്ഷരങ്ങളുടെ പോരായ്മയും ഉണ്ട് .കുട്ടികളിൽ വീണ്ടും

അക്ഷരങ്ങൾ എത്തേണ്ടതുണ്ട് അറിവ് നേടേണ്ടതുണ്ട്.അതിനായി  പൂമൊട്ടുകൾ വന്നിരിക്കുകയാണ്.അധ്യാപകർ തന്നെ തയ്യാറാക്കിയ  പ്രത്യേക മൊഡ്യൂൾ വെച്ച് കുട്ടികൾക്ക്  അക്ഷരം നൽകുന്നു .

   പൂമൊട്ടുകൾ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് കോട്ടയ്ക്കൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റംല ടീച്ചറാണ്. അധ്യക്ഷസ്ഥാനം വഹിച്ചത് വാർഡ് കൗൺസിലർ ടി പി സെറീനയാണ്.ചടങ്ങിൽ

പ്രധാനാധ്യാപകൻ സിദിൻ ടി.സി സംസാരിച്ചു. ഏലിയാമ്മ ടീച്ചർ നന്ദി രേഖപ്പെടുത്തി.

പൂമൊട്ട് മൊഡ്യൂൾ പ്രകാശനം

കലവറ നിറയ്ക്കൽ

         ഉച്ചഭക്ഷണത്തിൽ വൈവിധ്യമായ വിഭവങ്ങൾ ഒരുക്കാനായി കലവറനിറയ്ക്കൽ സംരംഭത്തിന് തുടക്കമിട്ടു. ഓരോ കുട്ടികളും | അവരുടെ ഗൃഹാങ്കണ ങ്ങളിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ, കിഴങ്ങുകൾ  തുടങ്ങിയവ ആഴ്ചയിലൊരു ദിവസം സ്കൂളിൽ കൊണ്ടു വരുന്നു

      കലവറനിറയ്ക്കൽ പദ്ധതിയുടെ ഉദ്ഘാടനം ശ്രീ അനീഷ് ബാബു പി ടി എ പ്രസിഡന്റ് നിർവഹിച്ചു. സ്കൂളിലേക്ക് ഭക്ഷണസാധനങ്ങൾ നൽകുന്ന കുട്ടികളിൽ നിന്നും പച്ചക്കറികൾ ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

കലവറ നിറക്കൽ ഉദ്ഘാടനത്തിൽ നിന്ന്

റിഥം വിഷൻ അഞ്ചാം വാർഷികം

       റിഥം വിഷൻ യൂട്യൂബ് ചാനലിന് അഞ്ചാം പിറന്നാൾ . സ്കൂളിന്റെ കീഴിൽ 5 വർഷം മുമ്പ് ആരംഭിച്ച റിഥം യൂട്യൂബ് ചാനൽ വൈവിധ്യം കൊണ്ട് ശ്രദ്ധേയം. യൂട്യൂബ് ചാനലുകൾ വ്യാപകം അല്ലാത്ത കാലത്ത് തുടങ്ങിയ റിഥം യൂട്യൂബ് ചാനൽ കുട്ടികളുടെ വിവിധ പഠന കൗതുക വീഡിയോകൾ കൊണ്ട് സമ്പുഷ്ടമാണ്. ക്ലാസ് റൂം പാട്ടുകൾ, ക്ലാസ് റൂം കഥകൾ, ദിനാചരണങ്ങൾ കുട്ടികളുടെ വിവിധ പരിപാടികൾ തുടങ്ങിയവ റിഥം ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

        റിഥം വിഷൻ ചാനലിന്  അഞ്ചാം വാർഷികം ഗംഭീരമായി ആഘോഷിച്ചു. റിഥം വിഷൻ യൂട്യൂബ് ചാനലിന്റെ വിജയത്തിനു പിന്നണിയിൽ പ്രവർത്തിച്ച അധ്യാപക രക്ഷിതാക്കൾക്ക് പുരസ്കാരം നൽകി ആദരിച്ചു. ഓരോ വിലപ്പെട്ട സമയവും റിഥം വിഷനു വേണ്ടി പ്രവർത്തിച്ചവർക്ക് വളരെയധികം നന്ദി രേഖപ്പെടുത്തി. റിഥം വിഷന് എല്ലാവിധ ആശംസകളും നൽകി അധ്യാപകരും രക്ഷിതാക്കളും സംസാരിച്ചു.

റിഥം വിഷൻ അഞ്ചാം വാർഷികത്തിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്

സർഗോത്സവം

       വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച സർഗ്ഗോത്സവം 21 കഥ കവിത ചിത്രരചന വിഭാഗങ്ങളിലാണ് രചനാ മത്സരം നടന്നത്. കുട്ടികൾ ഇഷ്ടമുള്ള വിഷയത്തിൽ രചനകൾ നടത്തി. കവിതാരചനയിൽ സർഗ്ഗ പ്രതിഭ പുരസ്കാരം കരസ്ഥമാക്കിയ

അഹമ്മദ് സാദിഖ് കെ പി ക്ക് അഭിനന്ദനങ്ങൾ

റിപ്പബ്ലിക് ദിനം

റിപ്പബ്ലിക്ക് ദിനത്തിൽ സ്കൂളിൽ പതാക ഉയർത്തിയപ്പോൾ

     1950 ജനുവരി 26  നമ്മുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നു.ഈ ദിനത്തിൻറെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1947 ൽ നമുക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമാധികാരരാഷ്ട്രമായത് 1950 ജനുവരി 26നാണ്.         വ്യത്യസ്ത പരിപാടികൾ നടത്തിക്കൊണ്ട് റിപ്പബ്ലിക് ദിനാഘോഷം നടന്നു. സ്കൂളിൽ ഷെരീഫ് മാഷിൻറെ നേതൃത്വത്തിൽ പതാകയുയർത്തി.തുടർന്ന് ഓൺലൈനായി പരിപാടികൾ നടന്നു.മതേതരത്വ ഇന്ത്യ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരവും  ദേശഭക്തി ഗാനാലാപന മത്സരവും നടന്നു.വളരെ മനോഹരമായി പ്രസംഗവും  ദേശഭക്തി ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.

റിപ്പബ്ലിക്ക് ദിനത്തിൽ സ്കൂൾ വിദ്യാർത്ഥി

അയൽപക്ക ലൈബ്രറി

അയൽപക്ക ലൈബ്രറി ഉദ്ഘാടനം

വായന കുറഞ്ഞു കൊണ്ടിരിക്കുന്ന  ഈ കാലത്ത് വായനയുടെ പുതിയ വാതായനങ്ങൾ തുറന്നു കൊണ്ട് എ. എം. എൽ. പി .എസ് വില്ലൂരിൽ അയൽപക്ക ലൈബ്രറികൾ ഒരുങ്ങി. ഫെബ്രുവരി 7 ,8 തീയതികളിലായി സ്കൂളിന്റെ സമീപപ്രദേശങ്ങളായ എട്ട് കേന്ദ്രങ്ങളിലാണ് അൽബക്ക ലൈബ്രറികൾ ഒരുക്കിയത് . സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമീപത്തുള്ള മറ്റു കുട്ടികൾക്കും പുസ്തകങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് ഈ 8 കേന്ദ്രങ്ങളും ഒരുക്കിയത്.  കുട്ടികളിൽ വായനാശീലം വളർത്താ നായി ഗൃഹ ലൈബ്രറികൾ ഒരുക്കുന്നതാണ് പദ്ധതി.  പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നം കോട്ടക്കൽ ചെയർപേഴ്സൺ ബുഷ്റ സബീർ നിർവഹിച്ചു .സ്കൂൾ വിദ്യാർഥി    സ൯ഹ അമ്പലവടന്റെ വീട്ടിൽ നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ഇ. പി റഫീഖ് അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ കോട്ടക്കൽ നഗരസഭ പന്ത്രണ്ടാം വാർഡ് കൗൺസിലർ പി എം മുഹ്സിന ടീച്ചറും, പതിനൊന്നാം വാർഡ് കൗൺസിലർ ടി പി സെറീന റിയാസ് ബാബു മാസ്റ്റർ ,ശ്യാംലാൽ മാസ്റ്റർ,   മുഹമ്മദ് നബ്ഹാൻ മാസ്റ്റർ, അരുൺ ചന്ദ്രൻ മാസ്റ്റർ, വിഷ്ണു ലാൽ മാസ്റ്റർ തുടങ്ങിയവർ ഉദ്ഘാടനം നിർവഹിച്ചു പരിപാടി ക്ക് കുട്ടികളുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ സഹകരണവും സാന്നിധ്യവും ഉണ്ടായിരുന്നു . പാപ്പായി1,2 വലിയപറമ്പ്, ഉദരാണി 1,2 , സ്കൂൾപടി  വില്ലൂര്  നിര പറമ്പ്  തുടങ്ങിയവയാണ്  വിവിധ കേന്ദ്രങ്ങൾ.

*ഫ്യൂച്ചർ സ്റ്റാർ നഴ്സറി പ്രവേശനോത്സവം*

എ എം.എൽ.പി.സ്കൂൾ വില്ലൂരിലെ ഫ്യൂച്ചർ സ്റ്റാർ നഴ്സറിയിലെ കുഞ്ഞു പൂമ്പാറ്റകളെ ബലൂണുകളും, തോരണങ്ങളും, വർണ്ണക്കടലാസുകളും, മധുരപ്പൊതികളുമായി 4/1/22 തിങ്കളാഴ്ച്ച സ്കൂൾ അങ്കണത്തിൽ വരവേറ്റു.കോവിഡ് സാഹചര്യത്തിൽ നിർജ്ജീവമായ ക്ലാസ് മുറികൾക്ക് ഉണർവേകാൻ കുസൃതികളും കുട്ടി കുറുമ്പുകളുമായ് കുഞ്ഞു തുമ്പികളെത്തിയപ്പോൾ സ്കൂൾ തീർത്തും ഉത്സവാ ന്തരീക്ഷത്തിലേക്ക് മാറി. പാട്ടും കഥകളുമായി അവരെ ചേർത്ത് പിടിച്ച് കൊണ്ട് അദ്ധ്യാപകരും കൂടെ കൂടി. പ്രവേശനോത്സവ ചടങ്ങ് തീർത്തും ഉത്സവ ഭരിതമായിരുന്നു.മൊയ്തീൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ സിദിൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.ഹാജറ ടീച്ചർ സ്വാഗതവും ഷീജ ടീച്ചർ നന്ദിയും പറഞ്ഞു.

ലോകമാതൃഭാഷാദിനം

  എന്റെ ഭാഷ എന്റെ അഭിമാനം. മാതൃഭാഷാസ്നേഹം മാതാവിനോടുള്ള സ്നേഹമാണ് നമ്മെ പാലൂട്ടി വാത്സല്യത്തോടെ വളർത്തുന്ന അമ്മക്ക് തുല്യമാണ് മാതൃഭാഷ. മാതൃഭാഷയോട് വൈകാരികമായ ഒരു ബന്ധമാണ് നമുക്കുള്ളത്. ഫെബ്രുവരി 21 മാതൃഭാഷാ ദിനത്തിൻറെ ഭാഗമായി പുതുമയാർന്ന ഒരു പരിപാടിയാണ് നമ്മുടെ സ്കൂളിൽ നടത്തിയത്. മാതൃഭാഷാ ദിനത്തിൻറെ ഭാഗമായി  തിരൂർ തുഞ്ചൻ പറമ്പിൽ നിന്നും കുട്ടികളുടെ വീഡിയോ ഷൂട്ടിംഗ് നടന്നു. ഫെബ്രുവരി 21 മുതൽ  ഫെബ്രുവരി 28 വരെ വിവിധ സാഹിത്യകാരന്മാരെ കുട്ടികൾ  പരിചയപ്പെടുത്തുന്ന വീഡിയോ തയ്യാറാക്കിയത് ആയിരുന്നു പരിപാടി. എഴുത്തച്ഛൻ ,കുഞ്ചൻ നമ്പ്യാർ ,തുടങ്ങി വിവിധ സാഹിത്യകാരന്മാരെ കുട്ടികൾ അവരുടെ ഭാഷയിൽ പരിചയപ്പെടുത്തി . കുട്ടികളുടെ വീഡിയോ സ്കൂളിൻറെ ചാനലായ റിതം വിഷനിൽ അപ്‌ലോഡ് ചെയ്തു.

പ്ലേ റൂം

LKG UKGവിദ്യാർഥികൾക്കായി പഠനത്തോടൊപ്പം കുട്ടികളുടെ മാനസികോ ല്ലാസത്തിനായി   playroom  ഒരുക്കുകയുണ്ടായി.  Playroomന്റെ ഉദ്ഘാടനം ഇരുപത്തിയൊന്നാം തീയതി പിടിഎ പ്രസിഡണ്ട് അനീഷ് ബാബു നിർവഹിച്ചു. പ്ലേ റൂമിൽ ഊഞ്ഞാൽ, കളി വണ്ടികൾ, പന്തുകൾ കൾ വിവിധ അക്ഷര ബ്ലോക്കുകൾ തുടങ്ങിയവയും ഒരുക്കിയിരുന്നു.