"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 48: വരി 48:
</font color>
</font color>
<font size=3 color=green>  '''2.30''' ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണയ ജ്ഞം ലക്ഷ്യമിട്ടു കൊണ്ട് <font size=3 color=blue>'''എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്ക് ആക്കിയ ആദ്യ എയ്ഡഡ് വിദ്യാലയമാണ് എഴിപ്പുറം എച്ച്.എസ്.എസ്'''.</font color> നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകാൻ പ്രഥമ അദ്ധ്യാകനും മറ്റ് അദ്ധ്യാപകരും കൂട്ടായി ശ്രമിക്കുന്നു.പി.ടി.എ യുടെയും നാട്ടുകാരുടെയും പിന്തുണ എടുത്ത് പറയേണ്ടതാണ്. <font size=3 color=blue>'''ലീറ്റിൽ കൈറ്റ്സ്, എസ്.പി.സി, സ്കൗട്ട്&ഗൈഡ്, ജെ.ആർ.സി, എൻ.എസ്.എസ്''' </font color>  എന്നീ യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.രണ്ട് ഓഡിറ്റോറിയം, 10  ബസ്സുകൾ, <font size=3 color=blue>'''അതിവിശാലമായ ഉച്ചഭക്ഷണ ഹാൾ, പുതിയതും നവീകരിച്ചതുമായ ടോയ്‌ലറ്റുകൾ, ശുദ്ധജല വിതരണ സംവിധാനത്തിനായി വാട്ടർ പ്യൂരിഫൈർ , "ഹോട്ട് വാട്ടർ" ഡിസ്ട്രിബൂഷൻ റൂം''' എന്നിവ ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ സ്കൂളിനുണ്ട്.</font color>
<font size=3 color=green>  '''2.30''' ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണയ ജ്ഞം ലക്ഷ്യമിട്ടു കൊണ്ട് <font size=3 color=blue>'''എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്ക് ആക്കിയ ആദ്യ എയ്ഡഡ് വിദ്യാലയമാണ് എഴിപ്പുറം എച്ച്.എസ്.എസ്'''.</font color> നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകാൻ പ്രഥമ അദ്ധ്യാകനും മറ്റ് അദ്ധ്യാപകരും കൂട്ടായി ശ്രമിക്കുന്നു.പി.ടി.എ യുടെയും നാട്ടുകാരുടെയും പിന്തുണ എടുത്ത് പറയേണ്ടതാണ്. <font size=3 color=blue>'''ലീറ്റിൽ കൈറ്റ്സ്, എസ്.പി.സി, സ്കൗട്ട്&ഗൈഡ്, ജെ.ആർ.സി, എൻ.എസ്.എസ്''' </font color>  എന്നീ യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.രണ്ട് ഓഡിറ്റോറിയം, 10  ബസ്സുകൾ, <font size=3 color=blue>'''അതിവിശാലമായ ഉച്ചഭക്ഷണ ഹാൾ, പുതിയതും നവീകരിച്ചതുമായ ടോയ്‌ലറ്റുകൾ, ശുദ്ധജല വിതരണ സംവിധാനത്തിനായി വാട്ടർ പ്യൂരിഫൈർ , "ഹോട്ട് വാട്ടർ" ഡിസ്ട്രിബൂഷൻ റൂം''' എന്നിവ ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ സ്കൂളിനുണ്ട്.</font color>
<gallery>
Image:41011_ehss_smartclass2.jpg| <font size=4 color=blue>സ്മാർട്ട് ക്ലാസ് റൂം</font color>
</gallery>


===<font size=3 color=red>'''സ്കൂൾ കെട്ടിടങ്ങൾ''' ===  
===<font size=3 color=red>'''സ്കൂൾ കെട്ടിടങ്ങൾ''' ===  

14:31, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി
വിലാസം
എഴിപ്പുറം

എഴിപ്പുറം എച്ച്.എസ്സ്.എസ്സ്.
പാരിപ്പള്ളി പി.ഒ,
കൊല്ലം
,
691574
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ0474 2572777 (എച്ച്.എസ്.)
ഇമെയിൽ41011klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ
പ്രധാന അദ്ധ്യാപകൻയൂസഫ്. ഐ
അവസാനം തിരുത്തിയത്
13-08-201841011chathannoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കൽ ഗ്രാമം. കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതിൽ ഇന്നും ഒരു നഗരമെന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പർവ്വതത്തിന്റെ ഗർവ്വോടെ അംബരചുംബിയായി നിൽക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. “പാറയുടെ സമീപം” എന്നർത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കൽ എന്ന് പേര് ലഭിച്ചത്. വിശദമായി......

ഭൗതികസൗകര്യങ്ങൾ

2.30 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണയ ജ്ഞം ലക്ഷ്യമിട്ടു കൊണ്ട് എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്ക് ആക്കിയ ആദ്യ എയ്ഡഡ് വിദ്യാലയമാണ് എഴിപ്പുറം എച്ച്.എസ്.എസ്. നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകാൻ പ്രഥമ അദ്ധ്യാകനും മറ്റ് അദ്ധ്യാപകരും കൂട്ടായി ശ്രമിക്കുന്നു.പി.ടി.എ യുടെയും നാട്ടുകാരുടെയും പിന്തുണ എടുത്ത് പറയേണ്ടതാണ്. ലീറ്റിൽ കൈറ്റ്സ്, എസ്.പി.സി, സ്കൗട്ട്&ഗൈഡ്, ജെ.ആർ.സി, എൻ.എസ്.എസ് എന്നീ യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.രണ്ട് ഓഡിറ്റോറിയം, 10 ബസ്സുകൾ, അതിവിശാലമായ ഉച്ചഭക്ഷണ ഹാൾ, പുതിയതും നവീകരിച്ചതുമായ ടോയ്‌ലറ്റുകൾ, ശുദ്ധജല വിതരണ സംവിധാനത്തിനായി വാട്ടർ പ്യൂരിഫൈർ , "ഹോട്ട് വാട്ടർ" ഡിസ്ട്രിബൂഷൻ റൂം എന്നിവ ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ സ്കൂളിനുണ്ട്.

സ്കൂൾ കെട്ടിടങ്ങൾ

2018 - 19 അദ്ധ്യായന വർഷത്തെ കുട്ടികളുടെ എണ്ണം

വർഷം VIII ആൺ VIII പെൺ ആകെ
2018 - 19 110 118 228
വർഷം IX ആൺ IX പെൺ ആകെ
2018 - 19 129 111 240
വർഷം X ആൺ X പെൺ ആകെ
2018 - 19 133 130 263
വർഷം ആകെ ആൺ ആകെ പെൺ ആകെ
2018 - 19 372 359 731

നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

⭆ ലിറ്റിൽ കൈറ്റ്സ്

         എഴിപ്പുറം എച്ച്.എസ്.എസ്സിൽ 2018 ജൂൺ മാസം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. മാനേജർ ശ്രീ. അംബിക പദ്മാസനൻ യൂണിറ്റ് ഉദ്‌ഘാടനം നിർവഹിച്ചു. എച്ച്.എം ശ്രീ. യുസഫ് സാർ , പി.റ്റി.എ പ്രസിഡന്റ് സലിം,     ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ.സുമേഷ് സാർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീ.സൗമ്യ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു . ജൂൺ മാസം മുതൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. 21 അംഗങ്ങളാണ് യൂണിറ്റിൽ ഉള്ളത്. അംഗത്വ നമ്പർ : എൽ കെ /2018/41011 

⭆ സ്കൗട്ട് & ഗൈഡ്സ്

         ചാത്തന്നൂർ ലോക്കൽ അസോസിയേഷനിൽപെടുന്ന വിങ്ങാണ് എഴിപ്പുറം എച്ച്.എസ്.എസ്സിൽ പ്രവർത്തിച്ച് വരുന്നത്. 2015-ൽ അന്നത്തെ ചാത്തന്നൂർ പോലീസ് സി.ഐ ശ്രീ. അലക്സ് ബോബിയാണ് വിങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മുപ്പതോളം അംഗങ്ങളടങ്ങിയ സംഘടനയാണ് സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്കൗട്ട് ക്യാപ്റ്റൻ ശ്രീ. രാകേഷ് സാറിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീ. നിഷ ടീച്ചറിന്റെയും നേതൃത്വത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്.

⭆ എസ്.പി.സി

          എസ്. പി. സി 2014 ജൂൺ മാസത്തിൽ രൂപീകരിച്ചു.മികച്ച  രീതിയിൽ പ്രവർത്തിക്കുന്ന ഒരു എസ്.പി.സി യൂണിറ്റാണ് എഴിപ്പുറം എച്ച്.എസ്.എസ്സിനുള്ളത്.ഇപ്പോൾ യൂണിറ്റിന് നേതൃത്വം നൽകുന്നത് ശ്രീ.ഹാരി സാറും  ശ്രീ.ലക്ഷ്‍മി ടീച്ചറുമാണ്.

⭆ ജെ.ആർ.സി

         ചാത്തന്നൂർ സബ് ജില്ലയിൽ ഉൾപ്പെടുന്ന ജെ.ആർ.സി യൂണിറ്റാണ് എഴിപ്പുറം എച്ച്.എസ്.എസ്സിൽ പ്രവർത്തിച്ച് വരുന്നത്. 2013 -ൽ ചാത്തന്നൂർ എം.എൽ.എ ശ്രീ. ജയലാൽ അവറുകൾ ആണ്‌ ഉദ്ഘാടനം നിർവഹിച്ചത്. മുപ്പതോളം അംഗങ്ങളടങ്ങിയ സംഘടനയാണ് സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ശ്രീ. ഷൈജു സാറിന്റെ നേതൃത്വത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്. 

⭆ എൻ.എസ്.എസ്

         വിവിധ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് എൻ.എസ്.എസ്സാണ്. എല്ലാ വർഷങ്ങളിലും എൻ എസ്.എസ്. ക്യാമ്പുകൾ നടത്താറുണ്ട്. സ്ക്കൂളിൽ വ്യക്ഷ തൈകൾ നടുകയും സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും ചെയ്തു വരുന്നു. ഇപ്പോൾ യൂണിറ്റിന് നേതൃത്വം നൽകുന്നത് ശ്രീ.ബിനുസാർ ആണ്.

⭆വിദ്യാരംഗം കലാ സാഹിത്യ വേദി

         എല്ലാ വർഷങ്ങളിലും വിദ്യാരംഗം കലാമത്സരങ്ങളിൽ സ്ക്കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിച്ചു വരുന്നു. ശ്രീമതി.പ്രീജ ടീച്ചർ ആണ് സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് നേതൃത്വം കൊടുക്കുന്നത്.

⭆ ഫിലിം ക്ലബ്

      പഠനവുമായി ബന്ധപ്പെടുത്തി സിനിമാ പ്രദർശനങ്ങൾ നടത്തി വരുന്നു.ക്ലബ് അംഗങ്ങളെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പങ്കെടിപ്പിക്കുന്നു. പാരിപ്പള്ളി ഫിലിം സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നു.


⭆ കാർഷിക ക്ലബ്

         കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശസനീയമായ പ്രവർത്തനങ്ങളാണ് കൺവീനർ ആയ ബൈജു സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നുവരുന്നത്. "പാഠത്തിൽ നിന്ന് പടത്തിലേയ്ക്ക്" എന്ന പേരിൽ കുട്ടികളെക്കൊണ്ട് തരിശായി കിടന്ന ഗുരുനാഗപ്പൻ ഏല ഏറ്റെടുത്തു്  അവിടെ നെൽകൃഷി നടത്തി. വൻവിജയമായിരുന്നു ഈ പ്രോജക്ട്.

⭆സ്പോർട്സ് &ഗെയിംസ്

വിദ്യാലയത്തിലെ മറ്റു പ്രധാന പരിപാടികൾ

മാനേജ്മെന്റ്

           ഈ പഞ്ചായത്തിലെ പാരിപ്പള്ളി വില്ലേജിൽ എഴിപ്പുറം ദേശത്ത്  ശ്രീ E.E സൈനുദ്ദീൻ ഹാജി അവറുകൾ 1982-ൽ എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. എഴിപ്പുറം എന്ന ഗ്രാമപ്രദേശത്തിന് ഇതൊരു നാഴികകല്ലായിരുന്നു. ഇപ്പോൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാമത് നിൽക്കുന്ന സ്കൂൾ ആണിത്. 2000-ൽ ഹയർസെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീമതി. അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി.

പേര് വർഷം
ശ്രീ.E.E സൈനുദ്ദീൻ ഹാജി(സ്ഥാപകൻ) 1982-2011
ശ്രീമതി.അംബികാപത്മാസനൻ 2011-...

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് സേവനകാലം
ശ്രീമതി.ലൈല. വി.( Tr in charge) 1982-1983
ശ്രീ.എൻ. ഗേപിനാഥൻ നായർ 1983-1990
ശ്രീ.വിജയസേനൻ നായർ 1990-2013
ശ്രീമതി.രാജേശ്വരി ടീച്ചർ 2013-14'
ശ്രീമതി.ഇന്ദിര ടീച്ചർ 2014-16
ശ്രീമതി.ബീന ടീച്ചർ( Tr in charge) 2016-17
ശ്രീ.യുസഫ്. ഐ 2017.....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

➮ അഡ്വ: വിനോബ (ഗവ.പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ) 
➮ ഡോ: ജോസ് കുമാർ ജി.എസ് ചീഫ് കോൺസൾട്ടന്റ് (ജീവനി ആയുർവേദ കേന്ദ്ര)

ചിത്രങ്ങൾ

ദിനാചാരങ്ങൾ

പ്രവേശനോത്സവം 01‌.06.2018

        01.06.2018 -ൽ എച്ച്.എം ശ്രീ.യുസഫ് സാറിന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ മാനേജർ ശ്രീ. അംബിക പദ്മാസനം ഉദ്‌ഘാടനം നിർവഹിച്ചു. പുതിയ കൂട്ടുകാർക്കും രക്ഷകർത്തക്കൾക്കും മധുരം വിതരണം നടത്തി.

പരിസ്ഥിതി ദിനം(ഹരിതോത്സവം)05/06/2018

      എസ്.പി.സി, ജെ.ആർ.സി, സ്കൗട്ട് &ഗൈഡ് നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികൾ വൃക്ഷത്തൈകൾ നട്ടു.

ബാലവേല വിരുദ്ധദിനം 12.06.2018

        ബോധവൽക്കരണ ക്ലാസ് പ്രഭാഷണം.

ശുചീകരണ ദിനം 15.06.2018

       ജൂൺ 15 ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ എച്ച്.എം ശ്രീ. യുസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികൾ ഏറ്റുചൊല്ലി. ജെ.ആർ.സി യുടെ നേതൃത്വത്തിൽ സ്കൂൾ ശുജീകരണം നടത്തി.

വായനാദിനം 19‌‌.06.2018

      ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരം ആചരിച്ചു. വായനാദിനത്തിൽ  വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി.

ലഹരി വിരുദ്ധദിനം 26.06.2018

     ജൂൺ 27 ലഹരി വിരുദ്ധദിനമായി ആചരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ റാലിയും സെമിനാറും നടത്തി.

വൈക്കം മുഹമ്മദ് ബഷീർ ചരമദിനം

    വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മൽത്സരം നടത്തി.

ഹിരോഷിമ ദിനം 06/08/2018

    ഹിരോഷിമ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സെമിനാർ സംഘടിപ്പിച്ചു. എച്ച്.എം ശ്രീ.യുസഫ് സാർ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്കായി ക്വിസ് മൽത്സരം നടത്തി.

മറ്റു ദിനങ്ങൾ

ജൂൺ 1 സ്കൂൾ പ്രവേശനോൽത്സവം
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 19 വായനാദിനം
ജൂൺ 26 ലഹരിവിരുദ്ധ ദിനം
ജൂലൈ 1 വനമഹോത്സവം ,ഡോക്ട്ടേഴ്സ് ദിനം
ജൂലൈ 2 ലോക കായിക ദിനം, പത്രപ്രവർത്തന ദിനം
ജൂലൈ 4 മാഡം ക്യൂറി ചരമം
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമം
ജൂലൈ 6 ലോക ജന്തു ജന്യരോഗ ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനം
ജൂലൈ 12 അന്താരാഷ്ട്ര മുധജന ദിനം, മലാല ദിനം
ജൂലൈ 14 എൻ, എൻ കക്കാട് ജനനം, സ്വാമി വിവേകാനന്ദൻ ചരമം
ജൂലൈ 15 എം. ഐ വാസുദേവൻ നായർ ജനനം
ജൂലൈ 16 ലോക ഭൂപടദിനം
ആഗസ്ത് 6 ഹിരോഷിമ ദിനം
ആഗസ്ത് 9 ക്വിറ്റ് ഇന്ത്യ ദിനം
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം

കലോത്സവം

ഇപ്പോഴുള്ള അദ്ധ്യാപകർ

ഹെഡ് മാസ്റ്റർ

  • യുസഫ്.ഐ (എച്ച്.എം)

മലയാളം

  • മിനി.വി (എച്ച്.ഒ.ഡി)
  • രശ്മി.എസ്
  • നിഷ.ജെ
  • പ്രീജ.എസ്

ഇംഗ്ലീഷ്

  • വീണ.ആർ.എസ് (എച്ച്.ഒ.ഡി)
  • ബൈജു.എൽ
  • രമ്യ.ആർ
  • മാനസ.എസ്

ഹിന്ദി

  • ബീന.എസ് (എച്ച്.ഒ.ഡി)
  • ഇന്ദു.റ്റി.എസ്
  • രാകേഷ്.ആർ.എസ്

സോഷ്യൽ സയൻസ്

  • ജിഷ.എസ് (എച്ച്.ഒ.ഡി)
  • രശ്മി.എസ്
  • അജേഷ്.എസ്.ജി
  • നീതു.എം.എൽ

ഗണിതശാസ്ത്രം

  • സുമേഷ്.എസ് (എച്ച്.ഒ.ഡി)
  • ഷൈജു.ആർ.എസ്
  • ലക്ഷ്മി.വി.ആർ
  • വിജി.ആർ.
  • അശ്വതി.എ

ഫിസിക്കൽ സയൻസ്

  • സനിൽ കുമാർ.വി (എച്ച്.ഒ.ഡി)
  • സൗമ്യ.ആർ.എസ്
  • രാകേഷ് .ആർ

നാച്യുറൽ സയൻസ്

  • സൗമ്യ.പി (എച്ച്.ഒ.ഡി)
  • ദൃശ്യ.എസ്
  • രോഹിത്

അറബിക്

  • ഔലാദ്.എച്ച് (എച്ച്.ഒ.ഡി)

സംസ്‌കൃതം

  • കിഷോർ.റ്റി(എച്ച്.ഒ.ഡി)

ഫിസിക്കൽ എഡ്യൂക്കേഷൻ

  • ഹരികൃഷ്ണൻ.ആർ

അനദ്ധ്യാപകർ

ഗസ്നി (ക്ലർക്ക്)
   സുനിൽ (ഒ.എ)
   രഞ്ജിത്ത് (ഒ.എ)
     ആര്യ (എഫ്,റ്റി.എം)
     അരുൺ (എഫ്,റ്റി.എം)

വഴികാട്ടി

  • കൊല്ലാം - തിരുവനന്തപുരം എൻ.എച്ച്(66) റോഡിൽപാരിപ്പള്ളി ജംഗ്ഷനിൽ നിന്നും 0.5 കി.മീ കഴിഞ്ഞ് വർക്കല റോഡിൽ പ്രവേശിച്ച ശേഷം 120 മീ. എത്തുമ്പോൾ (കെ.വൈഎം.എ ജംഗ്ഷൻ) ആദ്യ വലത്തോട്ടുള്ള റോഡിൽ പ്രവേശിക്കുക. അവിടെ നിന്ന് 1.5കി.മീ സഞ്ചരിച്ച ശേഷം പള്ളിമുക്ക് സുഗതൻ സ്മാരക വെയ്റ്റിങ് ഷെഡ്‌ഡിന് വലത്തോട്ടുള്ള റോഡ് മാർഗം 50മീ. സഞ്ചരിചച്ച ശേഷം ഇടത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് സ്കൂളിന്റെ പ്രവേശന കവാടത്തിൽ എത്തി ചേരുന്നതതാണ്....


{{#multimaps:8.7929406,76.7422112|zoom=13}}