എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കൽ ഗ്രാമം. കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതിൽ ഇന്നും ഒരു നഗരമെന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പർവ്വതത്തിന്റെ ഗർവ്വോടെ അംബരചുംബിയായി നിൽക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. “പാറയുടെ സമീപം” എന്നർത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കൽ എന്ന് പേര് ലഭിച്ചത്. പഞ്ചായത്തിലെ പേരെടുത്തു കാട്ടിയിരുന്ന “കല്ലുവാതുക്കൽ പാറ” ഗതകാലസ്മരണകൾ അയവിറക്കിക്കൊണ്ട് ഇന്നൊരു ചെറിയ ജലാശയമായി കണ്ണീർ പൊഴിക്കുന്നു. കല്ലുവാതുക്കൽ പഞ്ചായത്ത് ഒരു കാർഷിക മേഖലയാണ്. നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയാണ് പഞ്ചായത്തിന്റെ ഏറിയ ഭാഗവും. വടക്ക് മരക്കുളം മുതൽ വെളിനല്ലൂർ വരെ ഉദ്ദേശം 10 കി.മീ. നീളത്തിൽ ഇത്തിക്കര ആറും, പടിഞ്ഞാറ് ചാത്തന്നൂർ, പൂതക്കുളം, ഇളകമൺ പഞ്ചായത്തുകളും, തെക്ക് നാവായിക്കുളം പഞ്ചായത്തും, കിഴക്ക് പള്ളിക്കൽ പഞ്ചായത്തും ഉൾപ്പെട്ട അതിർത്തിക്കുള്ളിൽ 36.57 ച.കി.മീ. വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു ഭൂപ്രദേശമാണ് ഇത്.കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതിൽ ഇന്നും ഒരു നഗരമെന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പർവ്വതത്തിന്റെ ഗർവ്വോടെ അംബരചുംബിയായി നിൽക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. “പാറയുടെ സമീപം” എന്നർത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കൽ എന്ന് പേര് ലഭിച്ചത്. പഞ്ചപാണ്ഡവൻമാർ കല്ലുവാതുക്കൽ പാറയുടെ മുകളിൽ താമസിച്ചിരുന്നതിന്റെ അടയാളങ്ങൾ ഈ തലമുറയിലുള്ളവർ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഉരുളി കമഴ്ത്തിയ പാടും വറ്റാത്ത ഒരു കുളവും പാറ പൊട്ടിച്ചു തുടങ്ങിയ കാലം വരെ ഇവിടെ ഉണ്ടായിരുന്നു. പാഞ്ചാലി അരി കഴുകി ഒഴിച്ച കാടി ചിറക്കര ദേശത്തുകൂടി ഒഴുകി പോളച്ചിറ കായലിൽ ചെന്ന് ചേർന്നു എന്നും അങ്ങനെ ആ കായലിന് കാടിയുടെ നിറം ഉണ്ടായെന്നുമാണ് ഐതിഹ്യം. പോളച്ചിറ കായലിന് കാടിച്ചിറ എന്നും പേരുണ്ട്. പാറയ്ക്ക് പടിഞ്ഞാറുഭാഗത്തുള്ള അതിമനോഹരമായിരുന്ന മുസാവരി ബംഗ്ളാവിൻ കുന്നിൽ ശ്രീമൂലം തിരുനാൾ മഹാരാജാവും അതുകഴിഞ്ഞ് ചിത്തിരതിരുനാളും യാത്രാമദ്ധ്യേ വിശ്രമിക്കുമായിരുന്നു. ഈ ബംഗ്ളാവിൻ കുന്ന് പിൽകാലത്തെ സി.പി യുടെ പട്ടാള ക്യാമ്പായി മാറി. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കൽ ഗ്രാമം. ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന ചിറക്കര ദേവീക്ഷേത്രവും, കൂത്തും കൂടിയാട്ടവും നിലനിന്നിരുന്ന ചെന്തുപ്പിൽ ക്ഷേത്രവും, തെക്കൻ തിരുവിതാംകൂറിലെ ഏറ്റവും പ്രസിദ്ധമായ രാമപുരം ക്ഷേത്രവും, രാജവാഴ്ച നിലനിന്നിരുന്ന വേളമാനൂർ അമ്പലവും, മീനമ്പലം ജംഗ്ഷനിൽ ഒറ്റപ്പാറയിൽ മേൽക്കൂര നിർമ്മിച്ച് അതിനുള്ളിൽ മൂന്ന് മത്സ്യങ്ങളുടെ രൂപം വൃത്താകൃതിയിൽ കൊത്തിവച്ച് നിർമ്മിച്ചിട്ടുള്ള വഴിയമ്പലവും എല്ലാം കല്ലുവാതുക്കൽ ഗ്രാമത്തിന്റെ പൌരാണിക സാംസ്കാരിക ജീവിതത്തിന്റെ ഒളിമങ്ങാത്ത മുദ്രകളാണ്. ശ്രീരാമപുരം ക്ഷേത്രത്തിൽ സ്വർണ്ണ കൊടിമരം പോലും ഉണ്ടായിരുന്നതായിട്ടാണ് ചരിത്രം. കരുമ്പാലൂർ ഗോപാലക്കുറുപ്പ്, വരിഞ്ഞം രാഘവൻ പിള്ള എന്നീ സമര നായകൻമാരെ സംഭാവന ചെയ്യാൻ കല്ലുവാതുക്കൽ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നേതാക്കൻമാരായിരുന്ന ടി.എം.വർഗ്ഗീസ്, സി.കേശവൻ, പി.കെ.കുഞ്ഞ്, കണ്ണംതോട്ടത്തിൽ ജനാർദ്ദനൻ നായർ, പ്രക്ഷോഭണ സമരങ്ങൾ നയിച്ച ഗോപാലക്കുറുപ്പ്, വരിഞ്ഞം രാഘവൻ പിള്ള, സി പി യുടെ മർദ്ദനഭരണത്തിനെതിരെ ഓടിനടന്ന് പ്രസംഗിച്ച ജി.ജനാർദ്ദനക്കുറുപ്പ് എന്നിവർ പഞ്ചായത്തിന്റെ സംഭാവനയാണ്. കെ.പി.എ.സി യുടെ സംഘാടകനും ആദ്യത്തെ പ്രസിഡന്റുമായിരുന്നു ജനാർദ്ദനക്കുറുപ്പ്. പാരിപ്പള്ളി പി.ഭാസ്ക്കരക്കുറുപ്പ്, കുട്ടപ്പക്കുറുപ്പ്, കേശവൻ കുട്ടി, ടൈലർ ചിറക്കര കെ.ബാലൻ പിള്ള, കുഞ്ഞുപിള്ള തുടങ്ങിയ നിരവധി സ്വാതന്ത്ര്യസമര സേനാനികളെ കല്ലുവാതുക്കൽ ഗ്രാമം സംഭാവന ചെയ്തിട്ടുണ്ട്. ഗ്രാമീണ സൌകുമാര്യത്താൽ ഉൽകൃഷ്ടമായ ഒരു സംസ്കാരമാണ് കല്ലുവാതുക്കൽ പഞ്ചായത്തിനുള്ളത്. വടക്കുഭാഗത്ത് കിഴക്ക് പടിഞ്ഞാറായി ഒഴുകുന്ന ഇത്തിക്കര ആറും, ഇവയ്ക്കെല്ലാം മകുടം ചാർത്തി തല ഉയർത്തി നിൽക്കുന്ന കുന്നും, മണ്ണയത്തു കുന്നും, ഒരിപ്പുറത്തുകുന്നും ദർപ്പക്കുന്നും ഇവിടത്തെ പ്രകൃതി വിശേഷമാണ്. ദേശീയപാത ഈ പഞ്ചായത്തിന്റെ മദ്ധ്യ ഭാഗത്ത് കൂടി ഒരു വെള്ളിയരഞ്ഞാണം പോലെ കടന്നു പോകുന്നു. ശ്രീനാരായണ ഗുരുദേവന്റെ ഉപദേശങ്ങളും പ്രവർത്തനങ്ങളും ഈ പ്രദേശത്ത് മാറ്റൊലി കൊണ്ടു. ഇത് അയിത്തത്തിനെതിരായ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്ര പഠനത്തിലും ചരിത്ര രചനയിലും കീർത്തി മുദ്ര പതിപ്പിച്ച ചരിത്ര നായകൻ ഇളംകുളം കുഞ്ഞൻ പിള്ള സാറിന്റെ ജന്മം കൊണ്ട് ഈ പഞ്ചായത്ത് ധന്യമാണ്. ഞാറ്റു പാട്ടിന്റേയും നാടൻ കലാരൂപങ്ങളുടേയും ഉത്സവ ആഘോഷങ്ങളുടെയും ചരിത്ര പാരമ്പര്യം ഈ പഞ്ചായത്തിനുണ്ട്. ഒരു ബഹുജന സംഘടനയെന്ന പേരിൽ ആദ്യമായി രൂപം കൊണ്ടത് വണ്ടിത്തൊഴിലാളി യൂണിയൻ ആയിരുന്നു. പത്രപ്രവർത്തകനും ചെറുകഥാകൃത്തുമായ ആനന്ദക്കുറുപ്പ്, സാഹിത്യകാരനായ നടയ്ക്കൽ ജനാർദ്ദന പിള്ള മുതലായവർ പഞ്ചായത്തിന് അഭിമാനമാണ്. ഇവിടുത്തെ ആരാധനാലയങ്ങൾ നൂറ്റാണ്ടുകളോളം പഴക്കമുള്ളതാണ്. ധാരാളം കാവുകളും, കളരികളും, ആൽത്തറകളും, ചാവരമ്പലങ്ങളും ഈ പഞ്ചായത്തിലുണ്ട്. ധാരാളം ഗുരുമന്ദിരങ്ങളും കാണാൻ കഴിയും. കഥകളിയും തുള്ളലും ഇവിടുത്തെ ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. 6 ക്രിസ്ത്യൻ പള്ളികളും, 6 മുസ്ളീം പള്ളികളും, 4 മദ്രസ്സകളും ഇവിടെയുണ്ട്. ഒരു കാലത്ത് ക്രിസ്ത്യാനികളുടെ ഇടയിൽ മാർഗ്ഗംകളി വളരെ പ്രസിദ്ധമായിരുന്നു. ഓണക്കളി, കാടിജാതി ഊട്ട്, കോലം കെട്ടി തുള്ളൽ, കാക്കാരിശ്ശി നാടകം, കൈകൊട്ടിക്കളി, മുടിയാട്ടം കളി, പേയൂട്ട് എന്നിവ വളരെ പ്രസിദ്ധമായിരുന്നു. കോലം കെട്ടി തുള്ളലിന്റെ ഉപജ്ഞാതാവ് ഏരൂർക്കാരൻ എന്നു വിളിക്കുന്ന ആദിച്ചൻ ആയിരുന്നു.

ഇപ്പോഴത്തെ ജനപ്രധിനിധികൾ

പേര് സ്‌ഥാനം
ശ്രീ.പ്രേമചന്ദ്രൻ എം.പി
ശ്രീ.ജയലാൽ എം.എൽ.എ
ശ്രീമതി.അംബിക കുമാരി പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതി.ജയശ്രീ സുഗതൻ വാർഡ് മെമ്പർ