സഹായം Reading Problems? Click here


എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ചരിത്രം/വിശദമായി......

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി

ചരിത്രം

കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കൽ ഗ്രാമം. കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതിൽ ഇന്നും ഒരു നഗരമെന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പർവ്വതത്തിന്റെ ഗർവ്വോടെ അംബരചുംബിയായി നിൽക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. “പാറയുടെ സമീപം” എന്നർത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കൽ എന്ന് പേര് ലഭിച്ചത്. പഞ്ചായത്തിലെ പേരെടുത്തു കാട്ടിയിരുന്ന “കല്ലുവാതുക്കൽ പാറ” ഗതകാലസ്മരണകൾ അയവിറക്കിക്കൊണ്ട് ഇന്നൊരു ചെറിയ ജലാശയമായി കണ്ണീർ പൊഴിക്കുന്നു. കല്ലുവാതുക്കൽ പഞ്ചായത്ത് ഒരു കാർഷിക മേഖലയാണ്. നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയാണ് പഞ്ചായത്തിന്റെ ഏറിയ ഭാഗവും. വടക്ക് മരക്കുളം മുതൽ വെളിനല്ലൂർ വരെ ഉദ്ദേശം 10 കി.മീ. നീളത്തിൽ ഇത്തിക്കര ആറും, പടിഞ്ഞാറ് ചാത്തന്നൂർ, പൂതക്കുളം, ഇളകമൺ പഞ്ചായത്തുകളും, തെക്ക് നാവായിക്കുളം പഞ്ചായത്തും, കിഴക്ക് പള്ളിക്കൽ പഞ്ചായത്തും ഉൾപ്പെട്ട അതിർത്തിക്കുള്ളിൽ 36.57 ച.കി.മീ. വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു ഭൂപ്രദേശമാണ് ഇത്.
                                     
                                       തിരുവനന്തപുരം കൊല്ലം ജില്ലകളെ തൊട്ടുരുമ്മികിടക്കുന്ന കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രമമാൺ എഴിപ്പുറം. ഈ ഗ്രാമത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന എഴിപ്പുരം ഹൈസ്കൂൾ ശ്രീ E.E സൈനുദീൻ 1982-ൽ സ്ഥാപിച്ചു. 2000-ൽ ടി സ്കുൾ എഴിപ്പുരം ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു. ഏകദേശം 50-ൽ പരം ജീവനക്കാരുടെ ഉപജീവനമാർഗ്ഗമായും 600-ൽ പരം വിദ്യാർത്ഥികളുടെ വിജ്ഞാന സ്രോതസ്സായും നിലകൊള്ളുകയാണ്. ഈ പ്രദേശത്താണ് എഴിപ്പുറം എന്ന ഗ്രാമവും സ്ഥിതി ചെയ്യുന്നത്.1982-ൽ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ഒരാശ്വാസമായാണ് സ്കൂൾ നിലവിൽ വന്നത്. എഴിപ്പുറത്തെ വിദ്യാഭ്യാസഎം മേഖലയിൽ ഒരു കുതിച്ചു ചാട്ടമാണ് എഴിപ്പുറം സ്കൂൾ ഉണ്ടാക്കിയത്.കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ പെട്ട ചാത്തന്നൂർ നിയോജകമൺഡലത്തിലെ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന്റെ ചാവർകോട്‌ വാർഡിൽ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു. പാരിപ്പള്ളി ജംഗ്ഷനിൽ നിന്നും ഉദ്ദേശം രണ്ടു കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയുന്ന ഈ സ്കൂളിൽ എട്ടാം ക്ലാസുമുതൽ +2 വരെയുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു. പ്രധാനമായും ദേവസ്വം ബോർഡ്‌ ups , ഇലകമൺ ups, AMUPS കുളത്തറ, RKM UPS മുത്താന, NVUPS എള്ളുവിള, ഗവ: UPS വേളമാന്നൂർ തുടങ്ങിയ വിദ്യാലങ്ങളിൽ നിന്നാൺ ഉന്നതവിദ്യാഭ്യാസത്തിനായി കുട്ടികൾ ഇവിടേയ്ക്ക്‌ എത്തുന്നത്‌. 1982-ൽ സ്കൂൾ തുടങ്ങിയ നാൾ മുതൽ മികച്ച അധ്യയനവും തികഞ്ഞ അച്ചടക്കവും ഇവിടെ നിലനിന്നു പോരുന്നു. 2000 മാണ്ടിൽ ഹയർസെക്കണ്ടരി വിഭാഗം കൂടി വന്ന ശേഷം സ്കൂളിൽ സർവ്വതോന്മുഖമായ പുരോഗതിക്ക്‌ പുതിയവാനങ്ങൾ കൈവന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ഏഴ്‌ കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട ഒരു ദുസ്ഥിതി നിലനിന്നപ്പോഴാൺ 1982-ൽ എഴിപ്പുറം ഹൈസ്കൂൾ ആരംഭിക്കുന്നത്‌. മാനോജ്മെന്റിന്റ്‌യും PTA യുടെയും പ്രവർത്തന ഫലമായി ഒരുവിധം മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ സ്കൂളിനുണ്ട്‌. ഗ്രാമ-ബ്ലോക്ക്‌ ജില്ലാ പഞ്ചായത്തുകളുടെ സാമ്പത്തിക സഹായം ഭൗതികസാഹചര്യവികസനത്തിനായി ലഭിച്ചിട്ടില്ല.

പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സമസ്തമേഖലകളിലും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്ത്‌ സ്കൂളിന്റെ പ്രവർതതനം ദുർഘടമായി വരുന്നുണ്ട്‌. അൺഎയിഡഡ്‌ സ്കൂളുകളുടെ ആരംഭവും പ്രവർത്തനങ്ങളും പൊതുവിദ്യാഭ്യാസത്തേയും വിദ്യാലയ വികസനത്തേയും സാരമായി ബാധിച്ചിട്ടുണ്ട്‌. അൺഎയിഡഡ്‌ മേഖലകളിലേകുള്ള ആകർഷണം മൂലം സ്കൂളിൽ നാൾക്കുനാൾ കുട്ടികളുടെ എണ്ണം കുറയുന്നു. കുടാതെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം അനുകുലമല്ലാത്തതിനാൽ പലകുട്ടികളും പഠനകാലത്തുതന്നെ വിവിധ തൊഴിലുകൾക്ക്‌ പോകാൻ നിർബന്ധിതരാക്കുന്നു. 3 ഏക്കർ ഭൂമിയിലാൺ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഹൈസ്കൂളിൻ മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്‌ മുറികളും ഹയർസെക്കണ്ടറിയ്ക്ക്‌ രണ്ട്‌ നിലകെട്ടിറ്റത്തിൽ 6 ക്ലാസ്‌ മുറികളും 4 ലാബുകളുമുണ്ട്‌. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്‌. 12 കമ്പൂട്ടറുകളും ബ്രോഡ്ബന്റ്‌ ഈന്റർനെന്റ്‌ സൗകര്യവും ലഭ്യമാണ്. 2018 ജൂണിൽ സ്കൂളിലെ എല്ലാ ക്ലാസ്മുറികളും (26)ഹൈടെക് ആക്കി മാറ്റി.