എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്
വിലാസം
എടവനക്കാട്

എടവനക്കാട് പി.ഒ,
എറണാകുളം
,
682502
,
എറണാകുളം ജില്ല
സ്ഥാപിതം31 - 05 - 1937
വിവരങ്ങൾ
ഫോൺ04842506235
ഇമെയിൽkpmhs@ymail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ് വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.കെ.ശ്രീകല
അവസാനം തിരുത്തിയത്
02-11-2019Kpmhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ ഏതാണ്ട് മധ്യഭാഗത്തായി എടവനക്കാട് ഗ്രാമപഞ്ചായത്തിൽ വൈപ്പിൻ മുനമ്പം റോഡിന് കിഴക്കുവശത്തായി എസ്.ഡി.പി.വൈ കെ.പി.​എം.ഹൈസ്ക്കൂൾ (SDPY KPMHS)സ്ഥിതിചെയ്യുന്നു. വാഹനമാർഗം സ്കൂളിലെത്താൻ എറണാകുളത്തു നിന്നും 15 കിലോമീറ്റർ വടക്കോട്ടും പറവൂർ നിന്നാണെങ്കിൽ 12 കിലോമീറ്റർ തെക്കോട്ടും സഞ്ചരിക്കണം.

ചരിത്രം

ജില്ലയിലെ തന്നെ ആദ്യകാലസ്ക്കൂളുകളിലൊന്നായ ഈ വിദ്യാലയത്തെപ്പറ്റി ഒരല്പം ചരിത്രം പങ്കുവെക്കാം. വാഹനസൗകര്യം പോലുമില്ലാതിരുന്ന അക്കാലത്ത് ഏറെ ദൂരം നടന്നു പോകേണ്ടുന്ന ഒരു ദുരവസ്ഥ നാട്ടിലുണ്ടായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറെങ്കിലും നടന്നെങ്കിൽ മാത്രമേ തൊട്ടടുത്തുള്ള സ്ക്കൂളുകളിൽ എത്തുകയുള്ളു എങ്കിൽ കൂടുതലൊന്നും ആ ദുരിതപർവ്വത്തേക്കുറിച്ച് കൂടുതൽ വിസ്തരിക്കേണ്ടതില്ലല്ലോ. ഇതിന് ഒരറുതി വരുത്താൻ 1937 മെയ് മാസം 31-ം തീയതി എടവനക്കാട് ചെള്ളാമഠത്തിൽ കുമാരപ്പണിക്കരാണ് എൽ.എസ് എടവനക്കാട് എന്ന പേരിൽ സ്ക്കൂൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രൈമറിവിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് 1950 ൽ എച്ച്.എസ്.എടവനക്കാട് എന്ന പേരിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ഏതാണ്ട് രണ്ട് ദശാബ്ദം മുമ്പ് വരെ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്.

1998 ൽ ഏറ്റവും നല്ല എയിഡഡ് സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സ്ക്കൂൾ കലോത്സവം, കായികമേള, പ്രവൃത്തിപരിചയമേള തുടങ്ങിയ പാഠ്യേതരമേഖലകളിൽ സ്ക്കൂളിനും വിദ്യാർത്ഥികൾക്കും സംസ്ഥാനതലം വരെ പങ്കെടുക്കാനും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചിട്ടുണ്ട്. തുടർച്ചയായ ഒൻപതു കൊല്ലം ഉപജില്ലാതല കലാപ്രതിഭപട്ടം കരസ്ഥമാക്കിയ എന്ന സംസ്ഥാന റെക്കോഡിനുടമയായ കെ.ആർ.കിഷോർ എന്ന വിദ്യാർത്ഥിയും സ്ക്കൂളിന്റെ ഒരഭിമാനതാരം തന്നെയാണ്. 2003 ൽ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാർഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.

വർത്തമാനകാല വിദ്യാഭ്യാസ ചരിത്രം

2011 മാർച്ചിൽ നടന്ന എസ്.എസ്,എൽ.സി പരീക്ഷയിൽ വിദ്യാലയത്തിന് 98.23% റിസൽട്ടാണ് ലഭിച്ചത്. സേ പരീക്ഷയോടെ റിസൽട്ട് 100 ശതമാനമായി. വിഷ്ണു ടി.ഡി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ സബ്​ജില്ലാ ശാസ്ത്രമേളയിൽ പ്രവൃത്തിപരിചയ മേളയിലും ഐടി മേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നതിനും ഗണിതശാസ്ത്രമേളയിൽ റണ്ണേഴ്സ് അപ്പ് ആകുന്നതിനും സാധിച്ചു. 2010 ലെ എസ്.എസ്.എൽ.സിയിലെ മികച്ച വിജയത്തിന് സംസ്ഥാന ഗവൺമെന്റിന്റെ പ്രത്യേകട്രോഫി കരസ്ഥമാക്കിയിരുന്നു. ചുരുക്കത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിലെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച വെക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സ്ക്കൂളിന്റെ അഭ്യുദയകാംക്ഷികൾ. ഗ്രേഡിങ് സമ്പ്രദായം ആരംഭിച്ച ശേഷം വൈപ്പിൻ വിദ്യാഭ്യാസ ഉപജില്ലയിലേക്ക് കടന്നു വരുന്ന ആദ്യ നൂറു മേനി വിജയമായിരുന്നു 2010 ലേതെന്നത് അവിസ്മരണീയമാണ്. ഇപ്പോൾ 5 മുതൽ 10 വരെ ക്ലാസുകളിലായി 815 വിദ്യാർത്ഥികളും 30 അധ്യാപകരുമുണ്ട്. ബുധനാഴ്ചകളിൽ പെൺകുട്ടികൾക്ക് വെള്ള ടോപ്പും പച്ച ഉടുപ്പുമാണ് യൂണിഫോം. ആൺ കുട്ടികൾക്ക് വെള്ള ഷർട്ടും ചുവപ്പ് പാന്റ്സുമാണ് വേഷം. ഇത്തരത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകനിറങ്ങളിൽ യൂണിഫോം എന്ന അപൂർവ്വമായ ഒരു പ്രത്യേകതയും സ്ക്കൂളിനുണ്ട്. മറ്റ് ദിവസങ്ങളിൽ നീലവരയൻ ഷർട്ടും/ടോപ്പും ആഷ് നിറത്തിലുള്ള പാന്റ്സും/ബോട്ടവും ആണ് കുട്ടികളുടെ വേഷം. എ.കെ ശ്രീകലയാണ് സ്ക്കൂൾ ഹൈഡ്മിസ്ട്രസ്. മികച്ച കമ്പ്യൂട്ടർ, സയൻസ് ലാബുകളും പുസ്തകസമ്പുഷ്ടമായ ലൈബ്രറിയും വിദ്യാർത്ഥികൾക്ക് ഒരനുഗ്രഹമാണ്. രക്ഷിതാക്കളുടെ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്ന് ഇംഗ്ലീഷ് മീഡിയം ഈ അധ്യയന വർഷം ആരംഭിച്ചു കഴിഞ്ഞു.ഇനി അറബി, ഉറുദു വിദ്യാഭ്യാസത്തിനും പദ്ധതിയുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുണ്ട്. അത്രയ്ക്ക് വിശാലമല്ലെങ്കിലും സമാന്യം മെച്ചപ്പെട്ട ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഏതാണ്ടെല്ലാ രാസവസ്തുക്കളും ഉപകരണങ്ങളും കൈമുതലായുള്ള സ്ക്കൂളിലെ സയൻസ് ലാബ് കുട്ടികൾ​ക്കൊരുക്കുന്ന പഠനസൗകര്യം നിസ്സാരമല്ല. എഴുപതിനു മേൽ വർഷങ്ങളായി സംഭരിച്ചു പോരുന്ന ഉത്തമ പുസ്തകങ്ങൾ സ്ക്കൂൾ ലൈബ്രറി റഫറൻസിനൊരുക്കുന്ന അവസരങ്ങളും കുട്ടികൾക്ക് ഏറെ ഉപകാരപ്രദമാണ്. പതിനഞ്ച് കമ്പ്യൂട്ടറുകളുള്ള മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ് സ്ക്കൂളിനുണ്ട്. ഐ.ടി@സ്ക്കൂളിന്റെ മേൽനോട്ടത്തിൽ ഐ.സി.ടി സ്ക്കീമിന്റെ ഭാഗമായതോടെ വിവരസാങ്കേതിക വിദ്യ കേരളമാകെ പടർന്നു പന്തലിച്ചതിന്റെ ഭാഗമായി ബ്രോഡ്ബാന്റ് അടക്കമുള്ള ഏതാണ്ടെല്ലാ സൗകര്യങ്ങളും സ്ക്കൂളിന് കരഗതമാക്കാനായി. 2010ൽ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും വളരെ പെട്ടന്ന് തന്നെ പൂർത്തീകരിക്കുകയും ചെയ്തു. ഇതു കൂടാതെ യുപി ക്ലാസുകളിലും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും പാല്, മുട്ട എന്നിവ വിതരണം ചെയ്തു വരുന്നു.

2011 അധ്യയന വർഷം എം.എൽ.എ എസ്.ശർമ്മ നടപ്പിലാക്കിയ വെളിച്ചം തീവ്രവിദ്യാഭ്യാസപരിപാടിയിൽ മികച്ച പ്രധാന അധ്യാപികയായി എ,കെ ശ്രീകലയും മികച്ച അധ്യാപകനായി കെ.ജി ഹരികുമാറും തിരഞ്ഞെടുക്കപ്പെട്ടു. ഇൻകൾകേറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ ഈ വിദ്യാലയത്തിൽ നിന്നും കെ.ആർ.ചാരുലത വിജയിച്ചു. മാത്​സ് ടാലന്റ് സെർച്ച് എക്സാമിനേഷനിൽ അഞ്ചാം സ്റ്റാന്റർഡിലെ അനന്തകൃഷ്ണൻ റാങ്ക് കരസ്ഥമാക്കി.

  • പ്രവൃത്തി പരിചയ ക്ലബ്ബ്
  • റോഡ് സേഫ്റ്റി ക്ലബ്

| പെൺകുട്ടികളുടെ എണ്ണം=399 | ആൺകുട്ടികളുടെ എണ്ണം=882 | വിദ്യാർത്ഥികളുടെ എണ്ണം= 1281

  • പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്റ്റുഡെന്റ് പൊലീസ് കാഡെറ്റ്
  • നാഷണല് കാഡെറ്റ് കോർപ്‌സ്‌
  • റെഡ് ക്രോസ് സൊസൈറ്റി
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

കുമാരപ്പണിക്കർ, ഭാര്യ ദ്രൗപദി അമ്മ, മകൾ ഗിരിജാദേവി എന്നിവരായിരുന്നു നാളിതുവരെയുള്ള സ്ക്കൂൾ മാനേജർമാർ. 2008 ൽ കെ.പി.എം.ഹൈസ്ക്കൂളിന്റെ ഭരണസാരഥ്യം പള്ളുരുത്തിയിലെ ശ്രീധർമ്മപരിപാലനയോഗത്തിന് കൈമാറി. ഇതോടെ സ്ക്കൂളിന്റെ പേര് SDPY KPMHS എന്നാക്കി മാറ്റി. മൂന്ന് വർഷക്കാലയളവിലേക്ക് സ്ക്കൂൾ മാനേജറെ സഭാംഗങ്ങൾ തിരഞ്ഞെടുക്കുന്നു. സി.പി.കിഷോർ നിലവിലെ സ്ക്കൂൾമാനേജർ. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തിപ്പോരുന്ന ശ്രീധർമ്മപരിപാലനയോഗത്തിന് കീഴിൽ സ്ക്കൂൾ അഭിവൃദ്ധി പ്രാപിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

31.5.1937-18.8.1951 കുമാരപ്പണിക്കർ
1951-1961 സി. കേശവമേനോൻ
1961-1971 കെ.എ കൃഷ്ണൻ
1971-1985 എം.പി ചന്ദ്രശേഖരൻ
1985-1988 പി.കെ പ്രകാശം
1988-1991 എം. എം. ജേക്കബ്
1991-1993 പി.എ ജോൺ
1993-2000 കെ.ജി. സതീദേവി
2000-2000 സി.കെ രാധാകൃഷ്ണൻ
2000-2001 എൻ.ശ്രീരാജരാജേശ്വരി
2001-2002 എൻ.പി. ജോയി
2002-2006 സി.കെ നിർമ്മല
2006-2011 കെ.എൻ.വിനോദം
2011 - എ.കെ.ശ്രീകല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്രകഥകൾ തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. അവരിൽ ചിലരെപ്പറ്റി..

  • ജസ്റ്റിസ് അബ്ദുൾഗഫൂർ - മുൻ ഹൈക്കോടതി ജഡ്ജി, കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാൻ
  • ജസ്റ്റിസ് കെ.ആർ.ജിനൻ - കേരളാഗവർണറുടെ നിയമോപദേഷ്ടാവ്
  • എൻ.എ.കരിം - സാഹിത്യകാരൻ
  • വിൻസന്റ് - സിനിമാ താരം
  • സിദ്ധിഖ്- സിനിമാ താരം
  • സത്താർ- സിനിമാ താരം
  • ചേതൻ ജെ.ലാൽ-സിനിമാ താരം

വഴികാട്ടി