ഗവൺമെന്റ് എച്ച്. എസ്. കാലടി

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 4 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43073 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്. എസ്. കാലടി
വിലാസം
കാലടി

കാലടി,കരമന പി.ഒ
തിരുവനന്തപുരം
,
695 002
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ0471 2344107
ഇമെയിൽtvmkaladyhs@yahoo.in
കോഡുകൾ
സ്കൂൾ കോഡ്43073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം പഠന വിഭാഗങ്ങൾ1=
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌ ,& ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമാൻ ‍‍ഷാജ‌‌‌ി എസ്
അവസാനം തിരുത്തിയത്
04-10-201843073


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ്, എച്ച്.എസ്. കാലടി ‍. ‍ 1910-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ കെ ഭഗവതി ആയിരുന്നു.

ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ

സോഷ്യൽസയൻസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിൽ ആഗസ്റ്റ് 6ന് ഹിരോഷിമാദിനംവുംആഗസ്റ്റ്9ന് ആചരിച്ചു.സ്പെഷ്യൽ അസംബ്ലി നടത്തി.പോസ്റ്റർരചന,കാർട്ടൂൺരചന,യുദ്ധവിരുദ്ധപ്ലക്കാർഡ് നിർമ്മാണം,സുഡോക്കോ നിർമ്മാണം,വീഡിയോ പ്രദർശനം തുടങ്ങിയവ നടത്തി.

ക്ലബുകൾ

  • സ്ക്കൂൾ സിനിമക്ളബ്ബ്
  • സ്ക്കൂൾ മാഗസിൻ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്ക്കൂൾ കുട്ടിക്കൂ‍‍ട്ടം

മാനേജ്മെന്റ്

എസ്.എം.സി, എം.പി.റ്റി .എ, സ്കൂൾ വികസന സമിതി

പ്രവേശനോത്സവം

   ഈ വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം ജൂൺ 1 വെള്ളിയാഴ്ച വളരെ ഭംഗിയായി നടന്നു. ബഹുമാനപ്പെട്ട പി ടി എ പ്രസിഡൻറ് അധ്യക്ഷനായിരുന്ന ചടങ്ങിൽ  കൗൺസിലർക്ക് പുറമേ കാലടിയിലെ വിവിധ റസിഡൻസ് അസോസിയോഷൻ ഭാരവാഹികളും രക്ഷകർത്താക്കളും പങ്കെടുത്തു. മധുരം നൽകിയും കിരീടം അണിയിച്ചും ബലൂൺ നൽകിയും പുതിയ കുട്ടികളെ വരവേറ്റു.എല്ലാ പുതിയകുട്ടികൾക്കും പുതിയ ബാഗ്,ബോക്സ്, കുട എന്നിവ നൽകി.

ലൈബ്രറി

വളരെയധികം പുസ്തകശേഖരമുള്ള ഒരു ലൈബ്രറിയാണ് ‌ഞങ്ങൾക്കുള്ളത്.ഏകദേശം അയ്യായിരത്തിലധികം പുസ്തകങ്ങൾ ഇവിടെയുണ്ട്. കൺവീനറായ ശ്രീമതി അനിത കെ എസിൻെറ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു.ക്ലാസ്സ്റൂംലൈബ്രറി എല്ലാ ക്ലാസ്സുകളിലും സജ്ജമാക്കി.വായനാശീലം മികവുറ്റതാക്കാൻവേണ്ടി കുട്ടികൾ ലൈബ്രറിയും ക്ലാസ്സ്റൂംലൈബ്രറിയും പ്രയോജനപ്പെടുത്തി വരുന്നു.വായനാക്കുറിപ്പുകൾ ക്ലാസ്സുകളിലും അസംബ്ലിയിലും അവതരിപ്പിച്ചുവരുന്നു.

പുകയില വിരുദ്ധദിനം

മേയ് 31ന് ഈ വർഷത്തെ പുകയില വിരുദ്ധദിനം ആചരിച്ചു. ഉച്ചയ്ക് 2 മണിക്ക് പോസ്റ്റർ രചനാ മത്സരം നടത്തി. തുടർന്ന് ഫോർട്ട് പോലീസ് സ്റ്റേഷൻ സി ഐ യുടെ നേതൃത്വത്തിൽ  പുകയില വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു.

ലോക ജനസംഖ്യാദിനം

  ജൂലൈ11 ലോക ജനസംഖ്യാദിനം ആഘോഷിച്ചു. എസ് എസ് ക്ലബിൻെറ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

ചാന്ദ്ര ദിനം

ഈ വർഷത്തെ ചാന്ദ്രദിനം വളരെ വിപുലമായിട്ടാണ് ആഘോഷിച്ചത്.റെ‍‍ഡ് മൂൺ ഡേ ആയിരുന്നതിനാൽ കുട്ടികളും അദ്ധ്യാപകരും വളരെ ജൂലൈ 21 നെ വരവേറ്റത്. രാവിലെ പ്രത്യക അസംബ്ലിയിൽ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്ര‍കാശനം നടന്നു. തുടർന്ന് സി ജി പ്രദശനവും , ക്വിസ് മത്സരവും  പതിപ്പുകളുടെ പ്രദർശനവും നടന്നു.


അധ്യാപക ദിനം

ഈ വർഷത്തെ അധ്യാപക ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. തലേ ദിസം തന്നെ വേണ്ട തയ്യാറെടുപ്പുകൾ മടത്തിിയിറുന്നു. പ്രധാനായി പത്താം ക്ലാസ്സിലെ വിഷ്ണുനിനെയും മറ്റു വിഷയങ്ങൾ പഠിപ്പിക്കാൻ വേണ്ട കുട്ടികളെ തിരഞ്ഞടുത്തിരുന്നു. രാവിലെ കുട്ടികൾ പ്രത്യക അസംബ്ലി നടത്തുകയും തുടർന്ന് അവരവർക്ക് നൽകിയ ക്ലാസുകളിൽ പഠിപ്പിക്കുകയും ചെയ്തു.

വായനാ ദിനം

    മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥനായി ഈ വർഷം വായനാ മാസമായി ആഘോഷിക്കുകയുണ്ടായി.മലയാളം അധ്യാപികയ ശ്രീമതി അനിതയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ഒരുമാസം വായനാ മാസമായി ആഘോഷിച്ചു. എല്ലാദിവസവും സ്കൂൾ അസംബ്ലിയിൽ കുട്ടികൾ പുസ്തക പരിചയപ്പെടുത്തി. നൈയ്യാറ്റിൻകര കമുകിൻകോട് അധ്യാപികയും സാഹിത്യകാരിയുമായ ശ്രീമതിഅൽഫോൺസ,വിദ്യയാർത്ഥിനിയായ അശ്വതിയും കുട്ടികളുമായി സംവദിച്ചു.അവസാന ദിവസം കുട്ടികളുടെ രചനകളും പതിപ്പുകളുടെ പ്രകാശനവും നടന്നു.

ഹൈടെക്ക് ക്ലാസ്

ഹൈടെക്ക് പദ്ധതിയുമായി ഞങ്ങളുടെ സ്കൂൾ ഹൈടെക്ക് നിലവീരത്തിലേക്ക് ഉയർത്തപ്പെടുകയാണ്. ശ്രീമാൻ ഒ രാജഗോപാൽ  M L A  യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 കോടി രൂപ അനുവദിക്കുകയുണ്ടായി. ഇതോടനുബന്ദിച്ച് പഴയകെട്ടിടങ്ങൾ പൊളിച്ചമാറ്റുകയും പുതിയകെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ 3 ക്ലാസുകൾ ഹൈടെക്കായി.ക്ലാസുകൾ  ഫലപ്രദമായി കൈകാര്യം ചെയ്യാനും സമഗ്രയുടെ ഉപയോഗത്തിനും ഇത്  വളരെയേറെ സഹായകമാണ്.

സ്വാതന്ത്ര്യദിനം

 ഈ വർഷത്തെ സ്വാതന്ത്ര്യദിനം ആഗസറ്റ് 15ന് വിപുലായി ആഘോഷിച്ചു. നല്ല മഴയുണ്ടായിരുന്നിട്ടും മിക്കവാറും എല്ലാകുട്ടികളും എത്തിച്ചേർന്നിട്ടുണ്ടായിറുന്നു.രാവിലെ 9.30ന് പ്രധാനാധ്യാപകൻ ശ്ര‍ീ എസ് ഷാജി പതാക ഉയർത്തി.തുടർന്ന് എച്ച്. എം, പി ടി എ പ്രസിഡൻറ് ശ്രീ എസ് ബാബു , കൗൺസിലർ ശ്രീമതി മ‍‍ഞ്ജു എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകയും ചൈയ്തു.ബഹുമാനപ്പെട്ട  എച്ച്. എം,കൗൺസിലർ എന്നിവർ കുട്ടികൾക്ക് മിഠായി വിതരണം ചൈയ്തു.എസ് എസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനവും നടന്നു.

ഗണിത ക്ലബ്ബ്

2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം ജൂണിൽ നടത്തി. അന്നേ ദിവസം തന്നെ പ്രധാനാധ്യാപകനായ ശ്രീമാൻ എസ് ഷാജി ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 25 പേർ ക്ലബ്ലിലെ അംഗങ്ങളായി. പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട് എല്ലാ ഗണിതരൂപങ്ങളും നിർമ്മിക്കുകയും ശാസ്ത്രമേളയോടനുബന്ധിച്ച് അവയുടെ പ്രദർശനം നടത്തുകയും ചെയ്യാറുണ്ട്.

സയൻസ് ക്ലബ്

വളരെ വിപുലമായ ഒരു സയൻസ് ലാബാണ് ഞങ്ങൾക്കുളളത് .പ്രൈമറിക്കും ഹൈസ്കൂളിനും പ്രത്യേകം ലാബുകളുണ്ട്. സയൻസ് ക്ലാസുകൾ ലാബിൽ വച്ചാണ് നടക്കിന്നത്.പരീക്ഷണനിരീക്ഷണങ്ങളിലൂടെയാണ് ഇവിടത്തെ കുട്ടികൾസയൻസ് പഠിക്കുന്നത്.എല്ലാവിധ ലാബുപകരണണങ്ങളും കെമിക്കലുകളും ഇവിടെയുണ്ട്. മിക്കവാറും എല്ലാ കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2018-2019വർഷത്തെ പ്രവർത്തനങ്ങൾലോകപരിസ്ഥിതിദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.

സോഷ്യൽ സയൻസ് ക്ലബ്ബ്

   സോഷ്യൽ സയൻസ് അധ്യാപികമാരായ ശ്രീമതി ഉദയകുമാരി  ശ്രീമതി അർച്ചന എന്നിവർ സോഷ്യൽ സയൻസ് ക്ലബ്ബിന് നേതൃത്വം നൽകുന്നു.വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് പതിപ്പ് തയ്യാറാക്കൽ,ക്വിസ് മത്സരങ്ങൾ,പ്രദർശനങ്ങൾ,ചാർട്ട് തയ്യാറാക്കൽ,ഉപന്യാസ രചന എന്നിങ്ങനെ പലവിധപ്രവ്ര‍ത്തനങ്ങൾ നടന്നുവരുന്നു.

വിദ്യാരംഗം

മലയാളം അധ്യാപികയായ ശ്രീമതി അനിത കെ എസിൻെറ നേത‍‌ൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടക്കുന്നു.എല്ലാ വെളളിയഴ്ചയും കുട്ടികളിടെ കലാ പ്രവ്ര‍ത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു.മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കുട്ടികളെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിിക്കുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച് പതിപ്പ്തയ്യാറാക്കി പ്രകാശനം നടത്തുന്നു.ലൈബററിയിൽ സൂക്ഷിക്കുന്ന പതിപ്പ് കുട്ടികൾക്ക് വായിക്കാനുളള അവസരം നൽകുന്നു.

പരിസ്ഥിതി ദിനാഘോഷം

  ഈവർഷത്തെ പരിസ്ഥിതി ദിനാഘോഷം  ജൂൺ 5 ന് വിപുലമായി ആഘോഷിച്ചു.സ്ക്കൂളിൽ പുതിയ മരം നട്ടു , കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു, തുടർന്ന് ബോധവത്കരണ ക്ലാസ് നടന്നു. പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന മമത്സരം എന്നിിവ നടന്നു

ലിറ്റിൽ കൈറ്റ്സ്-ഐറ്റി ക്ലബ്

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് സ്കൂൾ പദ്ധതി പ്ര‍കാരം ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചു .ശ്രീമതി ലേഖ കെ ആറും ശ്രീമതി അനിത കെ എസും ഐ റ്റി മിസട്രസുമാരായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴചയും ഓരോ മണിക്കൂർ വീതവും ശനിയാഴ്ചകളിൽ രണ്ട് മണിക്കൂർ ക്ലാസ് വീതവും ന‌ടന്നു വരുന്നു. ശനിയാഴ്ചകളിൽ വിധക്തരായ അധ്യാപകരെക്കൊണ്ടും ക്ലാസ് എടുക്കാറുണ്ട്.

സ്ക്കൂൾ സിനിമക്ലബ്ബ്

പഠനപ്രവർത്തനങ്ങൾക്കെന്നപോലെ പഠനേതരപ്രവർത്തനങ്ങൾക്കും സ്ക്കൂളിൽ ഏറെ പ്രാധാന്യം നൽകി വരുന്നു.2008-2009 വർഷം സ്ക്കൂളിൽ രണ്ടു സിനിമകളാണ് നിർമ്മിച്ചത്. രണ്ടു സിനിമകളുടെയും രചനയും സംവിധാനവും നിർവഹിച്ചത് കുട്ടികൾതന്നെ ആയിരുന്നു.ആദ്യ സിനിമയായ ദ ലോട്ടസ് ഒന്നാമത്തെ സംസ്ഥാനചലച്ചിത്റമേളയിൽ പ്രദർശിപ്പിച്ചു.ഈ മേളയിൽ പങ്കെടുത്ത കേരളത്തിലെ ഏക QEPR വിഭാഗം സ്ക്കൂളും, തിരുവനന്തപുരം ജില്ലയിലെ ഏക സർക്കാർ സ്ക്കൂളുമാണിത്. QEPR സ്ക്കൂളുകളെ മാത്റം ഉൾപ്പെടുത്തി നടപ്പാക്കിയ സിനിമാ നിർമ്മാണത്തിന്റെ ഭാഗമായാണ് രണ്ടാമത്തെ സിനിമയായ ദൈവത്തിന്റെ സമ്മാനം നിർമ്മിച്ചത്.ഈ സിനിമക്ക് QEPR മേളയിൽ ബെസ്റ്റ് ജൂറി അവാർഡും ബാലുകിരിയത്ത് എർപ്പെടുത്തിയ മികച്ച സംവിധായികക്കുള്ള അവാർഡും ലഭിച്ചു.രണ്ടാമത് വിദ്യാഭാസ ചലച്ചിത്രമേളയിലും ഈ സിനിമ പ്രദർശിപ്പിച്ചു. എറണാകുളം സൈൻ ആർട്ട് ആൻഡ് കൾച്ചറൽ സൊസൈറ്റി നടത്തിയ മേളയിൽനല്ല തിരക്കഥയ്ക്കും രണ്ടാമത്തെ മികച്ച നടനുള്ള അവാർഡും സ്ക്കൂളിനു ലഭിച്ചു.

/home/user/Desktop/wiki.odt== മുൻ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ.സുദർശനൻ നായർ, ശ്രീമതി പ്രബുല്ലാദേവി, ശ്രീമതി ശോഭനകുമാരി, ശ്രീമതി ഗിരിജാ ദേവി, ശ്രീമതി ഷീജാകുമാരി , , ശ്രീമതി റാണി എൻ ഡി , ,,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ കാലടി ജയൻ-സിനിമാ നിർമാതാവ്, സിനിമാസീരിയൽ നടൻ.
  • ശ്രീമതി ചിത്രാ രാമചന്ദ്രൻ-മൂൻ അദ്ധ്യാപിക.
  • പ്രൊഫസർ ഹരികുമാർ-റിട്ട.പ്രൊ.എം ജി കോളേജ്
  • കുമാരി മഹാ ‍ലക്ഷമി ബി എസി ഫിസിക്സ് മൂന്നാം റാങ്ക് , എം എസി. ഫിസിക്സ് രണ്ടാം റാങ്ക്

==വഴികാട്ടി==

{{#multimaps: 8.4668687,76.96185 | zoom=12 }}