ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം

11:16, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46038 (സംവാദം | സംഭാവനകൾ)
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം
വിലാസം
കാവാലം

കാവാലം. പി.ഒ,
ആലപ്പുഴ
,
688506
,
ആലപ്പുഴ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04772747415
ഇമെയിൽlfhskavalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. എം. ജെ. തോമസ്
അവസാനം തിരുത്തിയത്
10-08-201846038
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1കാവാലം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾഎൽ എഫ് എച്ച എസ്സ്"കാവാലം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലീഷ് മലയാളം മാധ്യമങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസ ജില്ല ജില്ലയിലെ പ്രശസ്ഥമായ വിദ്യാലയങ്ങളിലൊന്നാണ്. 1927ൽ കാവാലം പള്ളിയോടുചേർന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.യാത്രാ സൗകര്യം കുറവായിരുന്ന കാവാലം കുന്നുമ്മ പ്രദേശങ്ങളിലെ കുട്ടികൾക്ക് സാമാന്യ വിദ്യാഭാസത്തിനുള്ള അവസരം അങ്ങനെ സംജാതമായി. അധ്യപകവൃത്തി സേവനമായി കരുതിയിരുന്ന കാലഘട്ടത്തിൽ റവ:ഫാദർ ഗ്രിഗറി പ്രഥമഅധ്യാപകനായി സ്കൂൾ പ്രവർത്തനം ആരംഭിച്ചും ഇപ്രകാരം എൽപി,യൂപി വിഭാഗങ്ങളോടെ പ്രവർത്തിച്ചുവന്ന സ്കൂൾ പി.ടി.എയുടെ ശ്രമഫലമായി 1983ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986ലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 90% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ പ്രശസ്തി വർധിപ്പിച്ചു .2007,2008,2009 എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയമാണ് ഈ സ്കൂൾ കരസ്ഥമാക്കിയത്.2014-2015 ൽ ജൈവകൃഷി- സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം അടിസ്ഥാനമാക്കി നടത്തിയ പ്രോജക്ടിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡും നേടി 2015-2016 സംസ്ഥാന സ്കുൾ കലോത്സവത്തിൽ വ‍ഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രഡ് കരസ്ഥമാക്കി 2016-2017 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയം കരസ്ഥമാക്കി ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ ജൈത്രയാത്ര തുടരുന്നു

ഭൗതികസൗകര്യങ്ങൾ

28 ക്ലാസ്സ് മുറികളോടുകൂടിയ ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ വിശാലമായ കോംബൗഡിൽ കുട്ടികൾക്കുള്ള കളിസ്ഥലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വായനാശീലം വളർത്താനുപകരിക്കുന്ന വിശാലമായ ലൈബ്രറി, ശാസ്ത്രപഠനം സുഗമമാക്കുന്ന സയൻസ് ലാബ് , സ്മാർട്ട് ക്ലാസ്റൂ, സുസജ്ജമായ കംബ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിയ്ക്കുന്നു യൂപി,ഹൈസ്കൂൾ വിഭാഗങ്ങളിലുള്ള രണ്ട് കംബ്യൂട്ടർ ലാബുകളിലായി 15 കംബ്യൂട്ടറുകളു​ണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യാനുബന്ധ പ്രവര്ത്തനങ്ങൾ


1.സ്കൂൾലൈബ്രറി

കുട്ടികളില് വായനാശീലം വളര്ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള് കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം

2. സ്കൂള് പാരലമെന്റ്

പാഠാനുബന്ധപ്രവര്ത്തനങ്ങള് മെച്ചപ്പെട്ട രീതിയില് സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികള്ക്കിടയില് സാഹോദര്യവും സഹകരണബോധവും വളര്ത്തുന്നതിനും കുട്ടികള്ക്ക് ജനാധിപത്യ ക്രമത്തില് വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു

3. ലിറ്റററി & ആര്ട്ട്സ് ക്ലബ്ബ്

കുട്ടികളില് അന്ദർലിനീയമായിരിക്കുന്ന കലാ സാഹിത്യാ വാസനകളെ പരിപോഷിപ്പിക്കാൻ വെളളിയാഴ്ചത്തെ അവസാനത്തെ പീരീഡ് സാഹിത്യ സമാജത്തിന് നീക്കീവെച്ചിരിക്കുന്നു ക്ലാസ്സ് ടീച്ചറിൻറെ സാന്നിദ്ധത്തിൽ ക്ലാസ്സ് സെക്രട്ടറിമാർ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു

4. സയൻസ് & മാത്തമാറ്റിക്സ് ക്ലബ്ബ്

കുട്ടികളില് ശാസ്ത്ര കൗതുകം വളർത്തുന്നതിനും, നിരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സയൻസ് ക്ലബ്ബ് സഹായിക്കുന്നു, ക്വിസ്മൽസരങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയവ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു ഗണിതശാസ്ത്രത്തിൽ താൽപര്യം വളർത്തുവാൻ മാത്തമാറ്റിക്സ് ക്ലബ്ബ് സഹായിക്കുന്നു

5. സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ ദേശസ്നേഹം, മാനവികത, സാമൂഹ്യാവബോധം എന്നിവ വളർത്തുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നു

6. ഐ.റ്റി. കോർണർ.

വിദ്ധ്യാർത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്ഥിക്കുന്നു.ഐ. റ്റി. കോർണറിൻ്റെ പ്രവർത്തനഫലമായി സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിൽ വിദ്ധ്യിർത്ഥികൾ പങ്കെടുക്കു

7 കെ.സി.എസ്.എൽ

ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിൻറെ വ്യക്തിത്വത്തിൻറെ പക്വതയിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എൽ വിശ്വാസം, പഠനം, സേവനം, എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം

8 വിൻസെൻറ് ഡി പോൾ സൊസൈറ്റി

ജീവകാരണ്യ പ്രവർത്തനങ്ങൾക്കുളള പരിശീലന വേദിയായി വിൻസെൻറ് ഡി പോൾ സൊസൈറ്റി പ്രവർത്തിക്കുന്നു സഹായമനസ്ഥിതിയും സഹാനുഭൂതിയും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും നിർദ്ധനരെ സഹായിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനായി എല്ലാ ക്ളാസ്സുകളിലും ബുധനാഴ്ചകളിൽ രഹസ്യപ്പിരിവ് നടത്തുന്ന

9സ്കൗട്ട് ആൻഡ് ഗയിഡ്സ്.

10ജൂണിയർ റെഡ് ക്രോസ്സ്

മാനേജ്മെന്റ്

ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള വിദ്യലയമാണിത്. റവ. ഫാദർ. സിറിൽ ചേപ്പില ലോക്കൽ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ:ഫാദർ ഗ്രിഗറി കെ.എം ജോസഫ് വി.ജെ ചാക്കോ ജെ. തൊമ്മി എം.സി ചാക്കോ റ്റി.പി വർഗീസ് സി:അന്നമ്മ വർഗീസ് കെ. ജോസഫ് എൻ.റ്റീ ജോസഫ് വി.റ്റീ ജോസഫ് മറിയാമ്മ ചെറിയാൻ സി:ത്രസ്യാമ്മ കുര്യൻ തോമസ് ആന്റണി പി.വി ജോബ് പി.ഇസ്ഡ് ഡോസഫ് ജോസ് ജേക്കബ് പി.റ്റി ജോസഫ് ആനി സ്കറിയ പി.ഏ മേരി ഈ.ഏ സൂസി മോനിമ്മ ആന്റണി, എം ഒ ത്രേസ്യാമ്മ കെ സി ജയിംസ് ഫിലിപ്പ് അഗ്സ്റ്റിൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പയസ് ജോസഫ് തറയിൽ ഐ.ആർ.എസ്

രക്ഷാകർത്താക്കളോട്

  1. മക്കള്ക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തില് അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകര് രക്ഷാകര്ത്താക്കള് മാസത്തിലൊരിക്കല് സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്
  2. അദ്ധ്യാപകരെയോ, വിദ്യാര്ത്ഥികളെയോ കാണാന് സ്കൂളിലെത്തുന്ന രക്ഷാകര്ത്താക്കള് പ്രിസിപ്പലിന്റെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാല് അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്
  3. വിദ്യാര്ത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകര്ത്തൃ സമ്മേളനം അതിനാല് പ്രസ്തുത സമ്മേളനത്തില് എല്ലാ രക്ഷാകര്ത്താക്കളും നിര്ബന്ധമായി പങ്കെടുക്കേണ്ടതാണ്
  4. ഓരോ വിദ്യാര്ത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം സ്കൂള് കലണ്ടറില് കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങള്ക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ രക്ഷാകര്ത്താക്കൾ ചെയ്തുകൊടുക്കണം
  5. രക്ഷാകര്ത്താക്കൾ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പർ ,പ്രോഗ്രസ്സ് കാർഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂൾ ഫീസും കൃത്യസമയത്ത് അടയ്ക്കണം
  6. ക്ലാസ്സുകൾ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങൾക്കും ആഘോഷങ്ങള്ക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം
  7. കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകര്ത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം
  8. വിദ്യാലയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികള് ഉണ്ടെങ്കില് അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാര്ഹമാണ്

വഴികാട്ടി

  • പുളിംങ്കുന്നിൽ നിന്ന് വടക്കോട്ട് 2കീ.മി തട്ടാശ്ശേരി
  • ചങ്ങാനാശ്ശേരിയിൽ നിന്ന് തെക്കോട്ട് 18കീ.മി തട്ടാശ്ശേരി
  • തട്ടാശ്ശേരിയിൽ നിന്ന് ആറ്റ്തീരത്തുകൂടി ഏകദേശം 300 മീ.ദൂരത്ത് ലിറ്റിൽ ഫ്ലവർ പള്ളിയ്ക്കു സമീപം
{{#multimaps: 9.471799, 76.456890 | width=60%| zoom=12 }}