ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
| ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് | |
|---|---|
| വിലാസം | |
കൊല്ലം 691 601 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 1956 |
| വിവരങ്ങൾ | |
| ഫോൺ | 0474 2702389 |
| ഇമെയിൽ | 41059kollam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41059 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | എം.ഉഷ |
| പ്രധാന അദ്ധ്യാപകൻ | ശോഭനദേവി .സി |
| അവസാനം തിരുത്തിയത് | |
| 02-08-2018 | 41059anchalummood |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,അഞ്ചാലുംമൂട്-പതിനഞ്ചു ദശാബ്ദക്കാലമായി ഒരു ഗ്രാമത്തിന്റെ ചടുലമായ സിരാ സ്പന്ദനങ്ങളിലേക്ക് അറിവിന്റെ ഊർജ്ജസ്രോതസ്സായി ഒഴുകിയിറങ്ങുന്ന പരമപുണ്യ വിദ്യാലയം .അഷ്ടമുടികായലിന്റെ കുഞ്ഞോളങ്ങളുടെ ചുടുനിശ്വാസങ്ങളെ നെഞ്ചേറ്റി വരുന്ന പകൽക്കാറ്റിന് ,ഈ വിദ്യാലയത്തിലെ നാലായിരത്തോളം വരുന്ന കുരുന്നുകളുടെ പ്രജ്ഞാ ശേഷിയെ ചുംബിച്ചുണർത്താതെ അറബിക്കടലിൽ നിദ്ര പുൽകാൻ കഴിയില്ല. മുക്കുവന്റെയും,തൊണ്ടു തല്ലുന്നവന്റെയും ,കശുവണ്ടി തൊഴിലാളിയുടെയും,കയറു പിരിക്കുന്നവന്റെയും കൂലിപ്പണിക്കാരെന്റെയും മക്കൾ വിശപ്പിൽ നിന്നുള്ള ഊർജ്ജം സംഭരിച്ചു ബൗദ്ധിക വിപ്ലവങ്ങൾ സൃഷ്ടിച്ചു ഈ സർക്കാർ വിദ്യാലയത്തിന്റെ തലയെടുപ്പിനു മേൽ നെറ്റിപ്പട്ടം കെട്ടുന്നു.
"ശതപഞ്ച ദശാബ്ദ മനുസ്യൂതം
പകരുകയായി അറിവിൻ ഹിമകണമണികൾ.
കൈക്കുമ്പിളിലത് വാങ്ങി വളർന്നു
അനവധി നിരവധി തലമുറകൾ
അഞ്ചുവടങ്ങളിൽ നിന്നും പേരായി അഞ്ചാലുമ്മൂടുണ്ടായി.
അവിടഞ്ചേക്കറിലായി വിളങ്ങും പൊതുവിദ്യാലയ മുത്തശ്ശി .
ശാസ്ത്രം,ഗണിതം,ഭാഷയുമറിവിൻ
വിവിധ തലങ്ങൾ പകർന്നെന്നും .
കലയും കവിതകൾ സംഗീതം
സർവ തലങ്ങളിലറിവേകി
സുരഭില ഹരിതം ചാരുതയുണരും
പ്രൗഢ വിദ്യാദായിനീ"
1928 ൽ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു. 1962 ൽ ഹൈസ്കൂളായി ഉയർത്തി. നാട്ടുകാരുടെ സഹകരണം ഇത്രയും ലഭ്യമായ ഒരു സ്കൂൾ അടുത്തെങ്ങുമില്ല.
ഭൗതികസൗകര്യങ്ങൾ
5 ഏക്കറിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ 3000 ഓളം കുട്ടികൾ പഠിക്കുന്നു.ഹൈസ്കുളിനും ഹയർസെക്കന്ററിക്കും യൂ പീ വിഭാഗത്തിനും പ്രത്യേകം കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.
ഹൈടെക്ക് സ്കൂൾ

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസ് ഒരുങ്ങുന്നു. എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ ഹൈടെക്കാകുന്നത്. സ്കൂളിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകരമായി ഭൗതിക സൗകര്യങ്ങൾ ഉയർത്തുകയാണ് ലക്ഷ്യമെന്ന് എം.മുകേഷ് എം.എൽ.എ പറഞ്ഞു. സ്കൂൾ അങ്കണത്തിലുള്ള എൽ.പി വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയാകും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ആർക്കിടെക്‌ട് ശങ്കർ ചെയർമാനായ ഹാബിറ്റാറ്റ് ഗ്രൂപ്പാണ് സമഗ്ര വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. വിശദമായി
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8°55'52"N, 76°36'14"E |zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41059
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 1 ഉള്ള വിദ്യാലയങ്ങൾ