സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി | |
---|---|
വിലാസം | |
കോടഞ്ചേരീ കോടഞ്ചേരീ പി.ഒ, , കോടഞ്ചേരീ 673 580 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 05 - 07 - 1954 |
വിവരങ്ങൾ | |
ഫോൺ | 04952236373 |
ഇമെയിൽ | sjhskodanchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47106 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരീ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സാലി പി. സി |
പ്രധാന അദ്ധ്യാപകൻ | കുര്യൻ ടി.ടി |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സാമൂതിരിയുടെ വീരഗാഥ മുഴങ്ങുന്ന കോഴിക്കോട് നഗരത്തിൽ നിന്നും 40 കി. മീ അകലെ പശ്ചിമഘട്ടത്തിന്റെ അടിവാരത്ത് തുഷാരഗിരിയുടെ സുഖശീതളിമയിൽ കുളിരണിഞ്ഞ കോടഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ് ജോസഫ്സ്' ഹയർ സെക്കണ്ടറി സ്കൂൾ'. '1950ൽ മദ്രാസ് ഗവർമെന്റിൽനിന്നും അനുവാദം ലഭിച്ചതോടെ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രങ്ങളായ തുഷാരഗിരി, അരിപ്പാറ, പതങ്കയം എന്നിവ ഈ സ്കൂളിന്റെ സമീപത്താണ്.
ചരിത്രം
ഫാ. ദൊസിത്തേവൂസിന്റെ മാനേജ്മെന്റിൽ 1954 ജൂലൈയിൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. ഡി. ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു.. 1967ൽ തലശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പടുത്തി.1987 മുതൽ താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ പ്രവർത്തിക്കുന്നു. 2000ൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ശ്രീ. സി. എം. ജോസഫ് പ്രഥമ പ്രിൻസിപ്പലായി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ 5 സെന്റ് സ്ഥലവും 6 ഏക്കറിലധികം വിസ്തീർണമുള്ള ഗ്രൗണ്ടും ഈ സ്കൂളിന് സ്വന്തമാകുന്നു. എല്ലാ വിധ സൗകര്യങ്ങളോടുകൂടി 3 ബ്ളോക്കുകളിലായി മനോഹരമായ ഇരു നില കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസുകൾ, 4 സ്റ്റാഫ് റൂമുകൾ, 4 ലാബ്, 2 ലൈബ്രറി, ആവശ്യമായ കമ്പ്യൂട്ടറുകളോടുകൂടിയ ഐ. ടി ലാബ് , 28 ക്ളാസ് മുറികൾ എന്നിവ ഈ വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങളാണ്.
ഐ. ടി ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് :- ദേശീയ അവാർഡ് ജേതാവായ ശ്രീ. ജെ. അബ്രാഹം മാസ് റ്റർ 1967ൽ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാർഡിന് അർഹരായവർ ഈ സ്കൂളിലെ വിദ്യാർഥികളായിരുന്നു. എല്ലാ വർഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡുകൾ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികൾ ശ്രീ. ജോസ് പി എ , സിസ്റ്റർ വിനോജി മാത്യു എന്നിവർ ആണ്.
- എസ്. പി. സി :- 44 കേഡറ്റ്സ് മായി നല്ല നിലയിൽ പ്രവർത്തിക്കുന്നു.
- ജെ. ആർ. സി :- നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ സാരഥി ശ്രീമതി സിന്ധു ജോസഫ് ആണ്.
- 'വിദ്യാരംഗം കലാ സാഹിത്യ വേദി :- വിദ്യാർഥികളുടെ സാഹിത്യാഭിരുചി വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ :- പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാർഷിക ക്ലബ്ബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
മാനേജ്മെന്റ്
താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.മാർ റെമീജിയൂസ് ഇഞ്ചനാനി രക്ഷാധികാരിയായും റെവ. ഫാ. ജോസഫ് കളരിക്കൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി സിസിലി .യും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീമതി. ലൈസമ്മ ആന്റണി . യും ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1954-58 | ശ്രീ. ഡി. ദേവസ്യ. | ||||
1958-67 | റവ. ഫാ. ജേക്കബ് ആലുങ്കൽ | ||||
1967-77 | ശ്രീ. എൻ. എ ജോർജ്. | ||||
1977-78 | ശ്രീ. ടി. ഡി. തോമസ്. | ||||
1978-80 | റവ. ഫാ. ജോൺ മണ്ണനാൽ. | ||||
1980-81 | ശ്രീ. കെ. ജെ ജോസഫ്. | ||||
1981-83 | ശ്രീ. വി. എൽ. അബ്രാഹം. | ||||
1983-85 | ശ്രീ. പി. പി. ആന്റണി | ||||
1985-89 | ശ്രീ. പി. ജെ ഐസക്. | ||||
1989-90 | ശ്രീ. പി. ഡി. ജോസഫ് | ||||
1990-92 | ശ്രീമതി. മേരിക്കുട്ടി മാത്യു | ||||
1992-93 | ശ്രീ. പി. ഐ. മൈക്കിൾ | ||||
1993-94 | ശ്രീ. തോമസ് ജോസഫ് | ||||
1994-96 | ശ്രീ. കെ. ജെ. തോമസ് | ||||
1996-1996 | ശ്രീ. വി. ജെ ജോർജ് | ||||
1996-2002 | ശ്രീ. സി. എം. ജോസഫ് (പ്രിൻസിപ്പാൾ) | ||||
2002-2006 | ശ്രീ. സി. കെ. ദേവസ്യ (പ്രിൻസിപ്പാൾ) | ||||
2006-2007
ശ്രീമതി. സാലി. പി. സി. (പ്രിൻസിപ്പാൾ) |
ശ്രീമതി. സി. ടി. അന്നക്കുട്ടി (ഹെഡ്മിസ്ട്രസ്) | ||||
2007-മുതൽ
ശ്രീമതി. സാലി. പി. സി. (പ്രിൻസിപ്പാൾ) |
ശ്രീ. സണ്ണിച്ചൻ ജെയിംസ് 31-03 2010 വരെ(ഹെഡ്മാസ്ടർ) | 2010 March-മുതൽ | ശ്രീ. കുര്യൻ ടി.ടി (ഹെഡ്മാസ്ടർ)- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മാർ ജോസഫ് കുന്നത്ത് -ബിഷപ്പ് അദിലാബാദ് രൂപത.
- എൻ. വി. ജോർജ് - മുൻ ഇലക്ടിക്കൽ ചീഫ് എഞ്ചിനീയർ.
- കെ. ജെ. വർക്കി - മുൻ ചീഫ് എഞ്ചിനീയർ കെ.ഡബ്ളിയു. എ
- ജേക്കബ് മുളഞ്ഞിത്തറപ്പേൽ- മുൻ എം. ഡി. ടെക്സ്റ്റയിൽ കോർപ്പറേഷൻ.
- ഫാദർ മാത്യു നായ്ക്കംപറമ്പിൽ വി. സി- ലോക പ്രശസ്ത സുവിശേഷ പ്രഘോഷകൻ.
- പി. ഐ. വർഗീസ് - ഐ. പി. എസ്.
- സാലി ജോസഫ് - ഇന്ത്യൻ വോളിബോൾ മുൻ ക്യാപ്റ്റൻ, അർജുന അവാർഡ് ജേതാവ്.
- മാത്യു വർഗീസ് - സന്തോഷ് ട്രോഫി ടീം മുൻ ക്യാപ്റ്റൻ.
- എം. എ. മോളി - ക്രോസ് കൺട്രി ദേശീയ ജേതാവ്.
- ബിനോയ് ചെത്തിപ്പുഴ - ഫുട്ബോൾ കോച്ച് കേരള സ്പോർട്ട്സ് കൗൺസിൽ.
- നിഷാ മേരി ജോൺ - ഡിസ്കസ് ത്രോ ദേശീയ ജേതാവ് .
- ജോസ് സെബാസ്റ്റ്യൻ - ക്രോസ് കൺട്രി ദേശീയ ജേതാവ്.
- തോമസ് അമ്പാട്ട് - ഹാൻഡ് ബോൾ ദേശീയ താരം.
- റോബർട്ട് അറക്കൽ - ഹാൻഡ് ബോൾ ദേശീയ താരം.
- സന്തോഷ് ആന്റണി - സംസ്ഥാന ബാല താരം, സിനിമ (കടവ്)
- ഇമ്മാനുവൽ ടി. ഡി - ഇന്ത്യൻ യൂണിവേഴ് സിറ്റി ക്രോസ് കൺട്രി.
- ജ്യോതി ജേക്കബ് - എസ്. എസ്. എൽ. സി. റാങ്ക് ജേതാവ് 2003.
- സ്വർഗചിത്ര അപ്പച്ചൻ - സിനിമ നിർമിതാവ്.
- റോബിൻ തിരുമല - സിനിമ തിരക്കഥ, സംവിധാനം.
- കെ. എഫ്. ജോർജ് - മലയാള മനോരമ.
- പി. കെ. രവീന്ദ്രൻ - മാത്രുഭൂമി.
- എൻ. ഉണ്ണികൃഷ്ണൻ - പിന്നണിഗായകൻ, ഗാനരചയിതാവ്
വഴികാട്ടി
<googlemap version="0.9" lat="11.480025" lon="75.976295"> 11.430225, 76.008224 SJHS KODANCHERY </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 212ലെ താമരശ്ശേരിയിൽ നിന്നും 13 കി.മി. അകലത്തായി തുഷാരഗിരി റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് നഗരത്തിൽനിന്നും 40 കി.മി. കിഴക്കുമാറി.