സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

കുട്ടികളുടെ കൂട്ടുകാരൻ

പഠനത്തോടൊപ്പം വായനയുടെ അത്ഭുതലോകത്തിലേക്ക് കുട്ടികളെ കൈപ്പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ , മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണ് ഉളളത്.4000 ൽ പരം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ലഭ്യമാണ്. ആഴ്ച്ചയിൽ ഒരു പിരീഡ് ഗ്രന്ഥശാലയിൽ വന്ന് പുസ്തകങ്ങൾ വായിക്കുവാനും തെരഞ്ഞെടുത്ത് കൊണ്ടുപോകുവാനും സാധിക്കുന്നു.

ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി , വായനമൂല എന്നിവ പ്രവർത്തിക്കുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങളും , വിദ്യാരംഗം കലാസമിതിയുടെ സഹായത്താൽ പ്രശസ്തരായ സാഹിത്യകാരൻമാരെയും അവരുടെ പുസ്തകങ്ങളും പരിചയപ്പെടുത്തലും നടത്തുന്നു.വായനയിലൂടെ വിജ്ഞാനം നേടുന്നതിനാവശ്യമായ മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു.