കുട്ടികളുടെ അറിവും ഗണിതത്തെക്കുറിച്ചുളള അവബോധവും വികസിപ്പിക്കുക,പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ കുട്ടികൾക്ക് അവസരം നൽക്കുക , ആത്മ വിശ്വാസം വർദ്ധിപ്പിക്കുക , സർഗ്ഗാത്മകത വളർത്തുക എന്നീ ലക്ഷ്യത്തോടു കൂടിയാണ് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്.
2021 - 2022
കോവിഡ് കാലത്ത് കുട്ടികൾക്കായി മാത്തപീഡിയ എന്ന പേരിൽ ക്ലബ്ബ് ആരംഭിക്കുകയും,ആഴ്ചയിൽ ഓരോ പ്രശ്നോത്തരി നൽക്കുകയും ചെയ്തു.
ഗൂഗിൾ ഫോം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതു വഴി പ്രശ്നോത്തരിയുടെ ഉത്തരം നൽക്കുകയും ചെയ്തു.
പഠനമേഖലയിൽ വീഡിയോകൾ ഉണ്ടാക്കുകയും അത് കുട്ടികൾക്ക് ഗണിതം എളുപ്പമാക്കുവാൻ സഹായകമാകുകയും ചെയ്തു.
2022 - 2023
ഗണിത ക്ലബ്ബിന്റെ പ്രവർത്തനം ജൂണിൽ തന്നെ ആരംഭിച്ചു.
എല്ലാ ക്ലാസിലും ഗുണനപ്പട്ടിക പ്രദർശിപ്പിച്ചു.
ഓരോ ക്ലാസിനും ആവശ്യമായ പഠന സാമഗ്രികൾ ഉണ്ടാക്കി നൽകി.
അതിനായി വർക്ക്ഷോപ്പുകൾ നടത്തി.
സബ്ബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ ഗണിതശാസ്ത്രജ്ഞനായ രാമാനുജന്റെ ഡോക്യുമെന്ററി നടത്തി.
ഒരു മാസക്കാലം നീണ്ടു നില്കുുന്ന മത്സരങ്ങൾ അരങ്ങേറി.
ജനുവരി 22 ന് ഗണിത എക്സിബിഷൻ നടത്തി.
2023 - 24
🍁 ജൂൺ മാസത്തിൽ ഗണിത ക്ലബ് ഉദ്ഘാടനം ചെയ്തു
🍁 ജൂലൈ അവസാനത്തോടുകൂടി ഓരോ ഇനത്തിന്റെയും മത്സരങ്ങൾ നടത്തി.
🍁 സബ്ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
🍁 സബ് ജില്ലയിലെ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ച കുട്ടികൾ ജില്ലയിൽ മത്സരിച്ചു. ജില്ലയിൽ എഗ്രേഡ് കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനം ഉയർത്തി.
🍁 രാമാനുജൻ day ആഘോഷിച്ചു.
2024 - 25
🌿 ജൂൺ മാസത്തിൽ ഗണിത ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയും തുടർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
🌿 സബ്ജില്ലാ ഒരുക്കത്തിന്റെ ഭാഗമായി മേളകൾ നടത്തി.
🌿 സബ് ജില്ലയിൽ ഫസ്റ്റ് കരസ്ഥമാക്കി(ഒന്നാം സ്ഥാനം).
🌿 ജില്ലയിൽ മത്സരിച്ച് സമ്മാനങ്ങൾ നേടി.
ഗണിതവുമായി ബന്ധപ്പെട്ട എല്ലാദിനങ്ങളും ആഘോഷിച്ചു.
2025-26
🌸 ഗണിത ക്ലബ് രൂപീകരിച്ചു. ഈ വർഷത്തെ പ്രവർത്തനങ്ങൾ എന്തെല്ലാം വേണമെന്ന് ചർച്ച ചെയ്തു.