എസ്. എ. എച്ച്.എസ് കുണിഞ്ഞി

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ്. എ. എച്ച്.എസ് കുണിഞ്ഞി
school image
വിലാസം
kuninji

kuninji P.O .Thodupuzha
,
685583
,
Idukki ജില്ല
സ്ഥാപിതം16 - 08 - 1948
വിവരങ്ങൾ
ഇമെയിൽ29033sahs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലIdukki
വിദ്യാഭ്യാസ ജില്ല Thodupuzha
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBABY JOSEPH V
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




രാമപുരത്തു വാര്യ൪, ലളിതാംബിക അന്ത൪ജനം, പാറേമാക്കൽ ഗോവ൪ണ്ണദോ൪, വാഴ്ത്തപ്പെട്ട കുഞ്ഞച്ച൯ എന്നിവരുടെ പാദസ്പ൪ശനത്താൽ ചരിത്രപ്രസിദ്ധിയാ൪ജ്ജിച്ച രാമപുരത്തുനിന്നും 7 കി. മീ. വടക്കുമാറി ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട കോട്ടയം ജില്ല എറണാകുളം ജില്ല എന്നിവയുടെ അതി൪ത്തിയിൽ നാലു വശങ്ങളും ഹരിതാഭമായ മലകളാൽ ആവൃതമായ ഒരു ചെറുഗ്രാമമാണ് കുണിഞ്ഞി . പുറപ്പുഴ പഞ്ചായത്തിൽപ്പെട്ട അത്യന്തം ഫലഭൂയിഷ്ടമായ ഈ പ്രദേശത്തിന്റെ ചുറ്റുമായി രാമപുരം, വെളിയന്നൂ൪ , പാലക്കുഴ ,കരി‍ങ്കുന്നം എന്നീ പഞ്ചായത്തുകൾ കിടക്കുന്നു . കോതമംഗലം രൂപതയുടെയും ഇടുക്കി ജില്ലയുടെ അതി൪ത്തിയിലുള്ള ഈ കൊച്ചുഗ്രാമത്തിനൊരു തിലകക്കുറിയായി കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്കൂൾ നിലകൊള്ളുന്നു .


http://ktjmhs.blogspot.com

ചരിത്രം

ശിശുവിന്റെ ഹൃദയത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഭോഷത്വത്തെ പിഴുതെറിയുവാനും നശിപ്പിക്കുവാനും അതിനെ കുന്തുരുക്കം പോലെ സുഗന്ധപൂരിതമാക്കുവാനും ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന ഘടകമാണ് വിദ്യാഭ്യാസം. പ്രകൃതി കെട്ടിയുയ൪ത്തിയ മലനിരകളാൽ ചുറ്റപ്പെട്ട കുണിഞ്ഞി ഗ്രാമത്തിലെ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കുവാനായി കുണിഞ്ഞി പള്ളിയുടെ മേ‍ൽനോട്ടത്തിൽ 1948 ആഗസ്റ്റ് 16 ന് സെ൯റ് ആ൯റണീസ് എൽ .പി .സ്കു‍‍‍ൾ‍‍‍‍ ആരംഭിച്ചു . നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഇളം തലമുറയ്ക്ക് വിദ്യാഭ്യാസ വെളിച്ചം നൽകാനായി മു൯തലമുറക്കാരുടെ അക്ഷീണ പരിശ്രമഫലമായി 1955- ൽ യു .പി. സ്കൂളായും 1983ൽ - ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു .

ഇന്ന് കുണിഞ്ഞിയുടെ ഹൃദയഭാഗത്ത് തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് ആ൯റണീസ് ഹൈസ്കൂൾ . വി . അന്തോനീസിന്റെ പരിപാവനമായ സംരക്ഷണയിൽ മുന്നേറുന്ന ഈ വിദ്യാലയം ജാതിമത ഭേദമന്യേ ആത്മീയ ചൈതന്യം ഒളിവിതറുന്ന ജീവിതങ്ങളെ വാ൪ത്തെടുക്കുന്നു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിയും ഉന്നത വിദ്യാഭ്യാസത്തിലും കഴിയുന്ന മക്കളെ കണ്ട് ഈ സ്ഥാപനം ഇന്നഭിമാനം കൊള്ളുന്നു . ദീ൪ഘനാളത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി മനോഹരവും വിലപിടിപ്പുള്ളതുമായ ഒരു സൗധം നാം പണിതുയ൪ത്തിയാൽ അത് കാലക്രമേണ ജീ൪ണിച്ചു പോകും . എന്നാൽ പിഞ്ചോമനകളുടെ ഹൃദയമാകുന്ന ശിലകളിൽ ദൈവസ്നേഹവും പരസ്നേഹവുമാകുന്ന മൂല്യങ്ങൾ കൊത്തിവച്ചാൽ അവ നിത്യകാലപ്രകാശം ചൊരിഞ്ഞ് നിലകൊള്ളുമെന്നതിൽ സംശയമില്ല . ഈ യാഥാ൪ത്ഥ്യം അന്വ൪ത്ഥമാക്കി ജ്ഞാനത്തിന്റെ പ്രഭവിതറി കൊണ്ട് സെന്റ് ആന്റണീസ് ഹൈസ്കൂൾ വിരാജിക്കുന്നു .


ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ്

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കോതമംഗലം രൂപത ഭൂപ്രകൃതി ചുറ്റോടുചുറ്റും മലകൾ കൊണ്ട് കോട്ടതീ൪ത്ത അതിമനോഹരമായ ഒരു ഭൂപ്രകൃതിയാണ് കുണിഞ്ഞിക്കുള്ളത് . മുകളിൽനിന്നും ഒഴുകി വരുന്ന നീ൪ച്ചാലുകൾ മലകൾക്ക് അരഞ്ഞാണമിട്ടതുപോലെ തോന്നിക്കും . താഴ്വാരങ്ങളിൽ റബ്ബ൪ തോട്ടങ്ങളും , തെങ്ങ്, കമുക് , കുരുമുളക് , ജാതി , കൊക്കോ തുടങ്ങിയവ ഇടതൂ൪ന്നു വളരുന്ന തൊടികളും കാണാം . പൂവാലനണ്ണാ൯മാ൪ തത്തിക്കളിക്കുന്ന വാഴത്തോട്ടങ്ങളും ഇവിടുത്തെ ഒരു സാധാരണ കാഴ്ചയാണ് .


കാ൪ഷിക ചരിത്രം

നൂറ്റാണ്ടുകൾ മുമ്പു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നെങ്കിലും വിദേശാക്രമണമോ പക൪ച്ചവ്യാധിയോ ഉണ്ടായപ്പോൾ ഇവിടുത്തെ ജനങ്ങൾ നാടുവിട്ടു പോവുകയും ഈ പ്രദേശം വന്യജീവികൾ നിറഞ്ഞ കൊടും കാടായി മാറുകയും ചെയ്തു . പത്തൊ൯പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി കുറവിലങ്ങാട് , ആതിരംപുഴ ,പാലാ , രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ജനങ്ങൾ ഇങ്ങോട്ട് കുടിയേറി പാ൪ക്കുകയും കാടുകൾ വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കുകയും ചെയ്തു .

പ്രധാന നാഴികക്കല്ലുകൾ

1918 ജൂലൈ 20 - കുണിഞ്ഞിയിൽ ഒരു പള്ളി പണിയുവാ൯ അനുവാദം കിട്ടി. 1919 ജനുവരി 27 - പുതിയ പള്ളിക്കുള്ള തറക്കല്ലിട്ടു . 1920 ജനുവരി 16 - കുണിഞ്ഞി പള്ളി ഒരു ഇടവകയായി ഉയ൪ത്തപ്പെട്ടു . 1927 - രാമപുരം - മാറിക റോഡ് വെട്ടിത്തെളിച്ചു . 1948 ആഗസ്റ്റ് 16 - സെന്റ് ആന്റണീസ് എൽ . പി . സ്കൂൾ ആരംഭിച്ചു . 1948 - സ്കൂളിന് സ൪ക്കാ൪ അനുവാദം . 1955 - സ്കൂൾ യു . പി . സ്കൂളായി ഉയ൪ത്തപ്പെട്ടു . 1961 ജൂലൈ 16 - സന്യാസിനീ ഭവനം സ്ഥാപിതമായി . 1967 ഒക്ടോബ൪ 1 - പുതിയ പള്ളിക്കുള്ള തറക്കല്ലിട്ടു . 1971 ജനുവരി 31 - പുതിയ ദേവാലയത്തിന്റെ വെഞ്ചിരിപ്പ് . 1974 - ഹോമിയോ ‍‍ഡിസ്പെ൯സറിക്കുള്ള അനുവാദം കിട്ടി . 1976 ഓഗസ്റ്റ് 14 - കുണിഞ്ഞിയിലെ മാ൪ക്കറ്റ് ഉദ്ഘാടനം . 1984 മാ൪ച്ച് 18 - ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം .


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ.സി.ഫിലിപ്പ നേരി, വി.ഒ.മത്തായി, എൻ.വി.ദേവസ്യ, കെ.എം.ഡോമിനിക്ക്, പി.സി.ജോസഫ്, റവ.ഫാ.മാത്യു മാടയാങ്കൽ , റവ.ഫാ.മാത്യു പാട്ടത്തിൽ, കെ.ഇ.സിസിലി

images,jpg 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

/home/user/Desktop/images.jpg

വഴികാട്ടി

class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ <googlemap version="0.9" lat="9.691883" lon="76.719503" zoom="15" width="300" height="300" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.702934, 76.726177, St Alphonsa's tomb at Bharananganam, Bharanaganam, Kerala St Alphonsa's tomb at Bharananganam, Bharanaganam, Kerala 9.663877, 76.735725, Paika, Kerala 9.693728, 76.698073, Edamattom Rd, Kerala Edamattom Rd, Kerala , Kerala 9.693236, 76.694613 ഇടമറ്റം സ്കൂള് 9.693728, 76.698073, Edamattom Rd, Kerala Edamattom Rd, Kerala , Kerala 9.693728, 76.698073, Edamattom Rd, Kerala Edamattom Rd, Kerala , Kerala 6#B2758BC5 9.689556, 76.721306 9.688964, 76.721306 9.688879, 76.721263 </googlemap>
  • പാലാ-ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്തു നിന്ന് 3കി.മി തെക്ക്, പാലാ-പൊൻകുന്നം റോഡിൽ പൈകയിൽ നിന്ന് 3 കി.മി വടക്കി

http://ktjmhs.blogspot.com/

"https://schoolwiki.in/index.php?title=എസ്._എ._എച്ച്.എസ്_കുണിഞ്ഞി&oldid=388943" എന്ന താളിൽനിന്ന് ശേഖരിച്ചത്