ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
ലിറ്റിൽകൈറ്റ്സ് 2024-27
44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം45
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർഅഞ്ചിത എസ് എസ്
ഡെപ്യൂട്ടി ലീഡർഅക്ഷിൻ ഡി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വൃന്ദ വി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അ‍ഞ്ജുതാര
അവസാനം തിരുത്തിയത്
05-11-202544050

   ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഏഴാം ബാച്ചിൽ 45 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. വി. എസ്. വൃന്ദ, അ‍ഞ്ജുതാര എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

2024-27 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ

ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിന്റെ രൂപീകരണം

   സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 102കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 44 പേർ അംഗത്വം നേടുകയും ചെയ്തു.

2024-27 ബാച്ചിന്റെ ആദ്യ മീറ്റിംഗ്

   ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 8എ യിലെ അഞ്ചിത എസ് എസ് , 8 എ യിലെ അക്ഷിൻ.ഡി എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു.

2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം

   ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സിലാക്കാനും അതിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

  2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം 2024 ഓഗസ്റ്റ് മാസം അഞ്ചാം തീയതി തിങ്കളാഴ്ച 9 30ന് സ്കൂൾ ലാബിൽ വച്ച് ഹെഡ്മിസ്ട്രെസ് സുഖി ടീച്ചർ നിർവഹിച്ചു. ബാലരാമപുരം സബ് ജില്ല മാസ്റ്റർ ട്രെയിനർ രമാദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. കുട്ടികളിൽ വളരെയധികം ജിജ്ഞാസയും കൗതുകവും ഉണർത്താൻ ക്യാമ്പിന് കഴിഞ്ഞു.കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തു സമ്മാനം നൽകി കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനത്തിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം ഓപ്പൺ ട്യൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവ ക്യാമ്പിനെ വളരെ രസകരമാക്കി മാറ്റി. ആർഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോഹൈൻ കുട്ടികളിൽ കൗതുകവും സന്തോഷവും ജനിപ്പിച്ചു. ക്യാമ്പിനെ തുടർന്ന് പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. .

ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം

   കമ്പ്യൂട്ടർ സ്ക്രീനിലെ ദൃശ്യം പ്രൊജക്റ്ററിൽ ലഭിക്കാൻ എന്ത് ചെയ്യണം,എച്ച് ടി എം ഐ,വി ജി എ കേബിളുകൾ കമ്പ്യൂട്ടറിലും പ്രോജക്ടറിലും എങ്ങനെ കണക്ട് ചെയ്യണം, കമ്പ്യൂട്ടറിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, kite Ubuntu 18.04 ലെ വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ, ഡെസ്ക്‌ടോപ് എന്നിവ റിസെറ്റ് ചെയ്യാനും ജിംപ് സോഫ്റ്റ്‌വെയർ എങ്ങനെ റിസെറ്റ് ചെയ്യണം,കമ്പ്യൂട്ടറിലെ സൗണ്ട് സെട്ടിങ്സിന് ആവശ്യമായ രീതിയിൽ എങ്ങനെ ക്രമീകരണങ്ങൾ വരുത്താംക്ലാസ്സ്‌ മുറിയിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.

ഒ എസ് ഇൻസ്റ്റലേഷൻ

ഒ എസ് ഇൻസ്റ്റലേഷൻ

   നമ്മുടെ സ്കൂളിലെ എല്ലാ സിസ്റ്റങ്ങളിലും പുതിയ 22.04 ഒ എസ് ഇൻസ്റ്റാൾ ചെയ്യുന്ന പ്രവർത്തനങ്ങളിൽ2024-27 ബാച്ചിലെ കുട്ടികൾ വളരെ സജീവ പങ്കാളികളാ യി മാറി

സ്കൂൾ ക്യാമ്പ് (ഒന്നാം ഘട്ടം )

സ്കൂൾ ക്യാമ്പ് 2025

   2024-27 ലിറ്റിൽ kites ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 28/05/2025 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഐടി ലാബിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ടീച്ചർ നിർവഹിച്ചു. വിഴിഞ്ഞം സെൻമേരിസ് എച്ച്എസ്എസ് സ്കൂളിലെ വിമല ടീച്ചറാണ് റിസോഴ്സ് പേഴ്സണായി എത്തിയത്. വിവിധ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ പരിചയപ്പെട്ട് കൊണ്ട് ആരംഭിച്ച ക്യാമ്പിൽ കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മികച്ച റീലുകൾ നിർമ്മിക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്തു. ക്യാമ്പിന്റെ ഭാഗമായി പ്രമോ വീഡിയോകളെ കുറിച്ച് കുട്ടികൾ മനസ്സിലാക്കുകയും സ്കൂൾ സ്പോർട്സ് പ്രമോ വീഡിയോ തയ്യാറാക്കി കൊണ്ട് ക്യാമ്പ് അവസാനിക്കുകയും ചെയ്തു.

ഹെൽപ്പ് ഡെസ്ക്

ഹെൽപ്പ് ഡെസ്ക്

2025 മാർച്ച് മാസത്തിലെ എസ്എസ്എൽസി പരീക്ഷ എഴുതിയ കുട്ടികൾക്ക് റീവേലുവേഷൻ, അപ്ലൈ ചെയ്യാനും, പ്ലസ് വൺ പ്രവേശനത്തിന് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുവാനുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഹെൽപ്പ് 26/05/2025 ന് ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു

സഹപാഠികൾക്ക് ഒരു സഹായം

ജൂൺ 25ന് നടന്ന അഭിരുചി പരീക്ഷക്ക് പരിശീലനം നേടുന്നതിനായി എട്ടാം ക്ലാസിലെ കുട്ടികൾക്കായി നടന്ന പരിശീലന പരീക്ഷയിലും, അഭിരുചി പരീക്ഷ നടത്തിപ്പിലും ലിറ്റിൽ കൈറ്റ്സിലെ 2024-2027 ബാച്ചിലെ കുട്ടികൾ സജീവമായി പങ്കാളികളായി മാറി

അക്കാഡമിക് മാസ്റ്റർ പ്ലാനിന്റെ പൂർത്തീകരണം

അക്കാഡമിക് മാസ്റ്റർ സമർപ്പണം

ഓരോ സബ്ജക്ട് ടീച്ചേഴ്സും തയ്യാറാക്കി നൽകിയ അക്കാഡമിക് മാസ്റ്റർ പ്ലാൻ ടൈപ്പ് ചെയ്തതും ,ഫോർമാറ്റ് ചെയ്തതും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ആയിരുന്നു. കുട്ടികൾ അക്കാഡമിക് മാസ്റ്റർ പ്ലാൻ കമ്പ്ലീറ്റ് ചെയ്തു സ്കൂളിന് സമർപ്പിച്ചു.


റോബോട്ടിക് പരിശീലനം ലിറ്റിൽകൈറ്റ്സ് കളിലൂടെ

റോബോട്ടിക് പരിശീലനം

സ്കൂളിലെ മറ്റു കുട്ടികൾക്കായി റോബോട്ടിക് പരിശീലനം ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ റോബോട്ട് കിറ്റ് ഉപകരണങ്ങളെ കുറിച്ച് മനസ്സിലാക്കുകയും റോബോട്ടിക്ക് ഉപകരണങ്ങളുടെ സഹായത്തോടെ ഡാൻസിങ് എൽഇഡി ,ട്രാഫിക് ലൈറ്റ് ,സ്ട്രീറ്റ് ലൈറ്റ് എന്നിവ നിർമ്മിക്കുകയും ചെയ്തു.

സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ

സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചെയ്തുവരുന്നു. ക്യാമറയുടെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഫോട്ടോയും വീഡിയോയും എടുക്കുകയും പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ പൂർത്തിയാക്കുകയും ചെയ്തുവരുന്നു.

വൈ ഐ പി 8.0

വൈ ഐ പി 8.0

വൈ ഐ പി 8.0 നെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനുവേണ്ടി കെ ഡിസ്കിൽ നിന്നും അഭിജിത്ത് സാർ ക്ലാസ് എടുക്കാൻ സ്കൂളിലെത്തുകയും കുട്ടികൾക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നും എന്തെല്ലാം ആശയങ്ങൾ നൽകാം എന്നിവയെക്കുറിച്ച് വളരെ വ്യക്തമായി ക്ലാസ് എടുക്കുകയും ചെയ്തു. സ്കൂളിലെ സയൻസ് ഇന്നവേറ്റീവ് പ്രോഗ്രാമിനോട് അഭിരുചിയുള്ള കുട്ടികളും ,ലിറ്റിൽ കൈറ്റ്സ് കുട്ടികളുമാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. സ്കൂളിലെ സയൻസ് അധ്യാപകരും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരം ഈ പരിപാടിയിൽ പങ്കെടുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. വൈ ഐ പി രജിസ്ട്രേഷൻ നടപടികൾ സയൻസ് അധ്യാപകരായ അഞ്ചുതാര ടീച്ചർ, ബീന ടീച്ചർ ,ബേബി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളിലൂടെ പുരോഗമിച്ചു വരുന്നു

സമഗ്ര അവബോധ ക്ലാസ്സ്- രക്ഷകർത്താക്കൾക്ക്

സമഗ്ര അവബോധ ക്ലാസ്സ്- രക്ഷകർത്താക്കൾക്ക്

2/08/2025 ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സമഗ്ര പ്ലസ് പോർട്ടലിനെ കുറിച്ച് രക്ഷകർത്താക്കൾക്ക് അവബോധം നൽകുന്നതിന് വേണ്ടി ഒരു ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ പഠന പുരോഗതിക്ക് വേണ്ടി രക്ഷകർത്താക്കൾക്ക് തങ്ങളുടെ ഫോണിലൂടെ റിസോഴ്സുകളും ഭാഷാ പഠനത്തിന് ഉപകരിക്കുന്ന പൊഡ്കാസ്റ്റുകളും എങ്ങനെ ഓപ്പൺ ചെയ്യാം എന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രക്ഷകർത്താക്കൾക്ക് വളരെ വിശദമായി പറഞ്ഞുകൊടുത്തു.

ഇ- ഇലക്ഷൻ

സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഹൈസ്കൂൾ വിഭാഗത്തിൽ ഇ-ഇലക്ഷനായി നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇലക്ഷൻ ബൂത്തുകൾക്ക് നേതൃത്വം നൽകി. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, തേഡ് പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റൻറ് എന്നീ ചുമതലകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവഹിച്ചു. എസ് പി സി വിദ്യാർത്ഥികൾ അച്ചടക്ക പരിപാലനം നടത്തി. വോട്ടെടുപ്പിനെ തുടർന്ന് ഫലപ്രഖ്യാപനം ഓഡിറ്റോറിയത്തിലെ വലിയ സ്ക്രീനിൽ കാണിച്ചു നടത്തുകയുണ്ടായി. തുടർന്ന് പാർലമെൻറ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. എസ് എസ് ക്ലബ്ബാണ് സ്കൂൾ പാർലമെൻറ് ഇലക്ഷന് നേതൃത്വം വഹിച്ചത്.

കൈത്താങ്ങ്

ലിറ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പരിശീലനം നൽകി. .ഭിന്നശേഷിക്കാരായ കുട്ടികളെ ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകളിലേക്ക് കൈപിടിച്ച് ഉയർത്താൻ ഇത് പോലുള്ള പരിശീലനങ്ങളിളുടെ കഴിയും.

പ്രകാശത്തിന്റെ വഴികൾ

പ്രകാശത്തിന്റെ വഴികൾ

സ്കൂളിൽ വരാൻ കഴിയാത്ത ഭിന്നശേഷി കുട്ടികൾക്ക് ലിറ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ 29/08/2025 ന് അവരുടെ വീടുകളിൽ പോയി കമ്പ്യൂട്ടർ പരിശീലനം നൽകി. ജിമ്പ് സോഫ്റ്റ്‌വെയറിൽ കുട്ടികൾ ചിത്രം വരക്കുകയും നിറം കൊടുക്കുകയും അവരുടെ പേര് ടൈപ്പ് ചെയ്യുകയും ചെയ്തു. വളരെ സന്തോഷത്തോടെയാണ് അവർ നമ്മുടെ Little Kites കുട്ടികളെ വരവേറ്റത്.


ഡിജിറ്റൽ പൂക്കള മത്സരം

ഓണത്തിനോട് അനുബന്ധിച്ച് little kites ന്റെ നേതൃത്വത്തിൽ 29/08/2025 ന്ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.

ലിറ്റിൽ കൈറ്റ് സ്പെഷ്യൽ അസംബ്ലി

ലിറ്റിൽ കൈറ്റ് സ്പെഷ്യൽ അസംബ്ലി

സോഫ്റ്റ്‌വെയർ സ്വതന്ത്രദിനാഘോഷവുമായി ബന്ധപ്പെട്ട് 24/09/2025 ന് ലിറ്റിൽ കൈറ്റ്സിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ടീച്ചർ കുട്ടികൾക്ക് സന്ദേശം നൽകി. ലിറ്റിൽ കൈറ്റ്‌സിലെ കുട്ടികളുടെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ സ്വതന്ത്രദിന പ്രതിജ്ഞ, സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ,സ്വതന്ത്ര ദിനാഘോഷ സന്ദേശം എന്നിവ സ്കൂളിലെ മറ്റു കുട്ടികൾക്കായി സംഘടിപ്പിച്ചു.

റോബോട്ടിക് ഫെസ്റ്റ് 2025-26

24/09/2025 ന് വളരെ വിപുലമായ രീതിയിൽ Robotic Festസംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ 2024-2027 ബാച്ചിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് റോബോട്ടിക് ഫെസ്റ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ടീച്ചർ നിർവഹിച്ചു. അർഡിനോ കിറ്റ് ലെ ഉപകാരണങ്ങളുടെ സഹായത്തോടെ കുട്ടികൾ മഴയുടെ സാന്നിധ്യം സ്വയം തിരിച്ചറിയുന്ന Automatic Rain sensor, ആൾക്കഹോളിന്റെ സാന്നിധ്യം സ്വയം തിരിച്ചറിയുന്നAlcohol Detector, വേസ്റ്റ് മെറ്റീരിയൽസ് അടുത്ത് കൊണ്ട് ചെല്ലുമ്പോൾ തന്നെ സ്വയം തുറക്കപ്പെടുന്ന Smart Dustbin, Dancing LED, Automatic Street Light, Automatic traffic light, Robotic hen എന്നിവ Robotic fest നെ വളരെ ആകർഷകമാക്കി മാറ്റി. തുടർന്ന് സ്കൂളിലെ മറ്റു കുട്ടികൾക്കായി ഹാർഡ് വെയർ പ്രദർശനവും സംഘടിപ്പിച്ചു.

ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക കമ്പ്യൂട്ടർ പരിശീലനം

ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക കമ്പ്യൂട്ടർ പരിശീലനം

ഭിന്നശേഷി കുട്ടികൾക്കായി 24/09/2025 ന് പ്രത്യേക കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. 2024-27 ബാച്ചിലെ കുട്ടികളാണ് ഈ പരിശീലനത്തിന് നേതൃത്വം നൽകിയത്.പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ അനുസരിച്ചാണ് ക്ലാസ് നൽകിയത്. G Compris സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കീബോർഡും മൗസും കൈകാര്യം ചെയ്യാൻ ആവശ്യമായ പ്രവർത്തനങ്ങളും, യുക്തി ഉപയോഗിച്ച് നിറം കൊടുക്കുന്ന പ്രവർത്തനങ്ങളുമാണ് ക്ലാസിൽ നൽകിയത്.

സ്കൂൾ ക്യാമ്പ് ( രണ്ടാം ഘട്ടം )

ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക കമ്പ്യൂട്ടർ പരിശീലനം

23/10/2025 ന് 2024-27 ബാച്ചിന്റെ രണ്ടാം ഘട്ട സ്കൂൾ ക്യാമ്പ് ഐടി ലാബിൽ വച്ച് രാവിലെ 9 .30 ന് ഹെഡ്മിസ്ട്രസ് സുഖി ടീച്ചർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ആയ രമാദേവി ടീച്ചറാണ് റിസോഴ്സ് പേഴ്സണായി എത്തിയത്. അനിമേഷൻ പ്രോഗ്രാമിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്. Bingo ഗെയിമിന്റെ കൈറ്റ് വേർഷനായ ഗെയിം ഗ്യാബസ്സ് Angry bird ന്റെ കൈറ്റ്സ് വേർഷനായ ഹംഗറി ബേർഡ് എന്നീ ഗെയിമുകളിലൂടെ ആണ് ക്യാമ്പ് ആരംഭിച്ചത്. തുടർന്ന് കുട്ടികൾക്ക് സ്വന്തമായി ഗെയിം നിർമ്മിക്കാനുള്ള പരിശീലനവും ക്യാമ്പ് ലൂടെ ലഭ്യമായി. opentoonz, kdenlive എന്നീ സോഫ്റ്റ്‌വെയറിലൂടെയാണ് ആനിമേഷൻ വീഡിയോ നിർമിക്കാൻ കുട്ടികൾക്ക് പരിശീലനം നൽകിയത്. കലാരവം പ്രമോ വീഡിയോ തയ്യാറാക്കി കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്.

ചിത്രശാല 🖼️