സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

A ഗ്രേഡോടെ ലിറ്റിൽ കൈറ്റ് യൂണിറ്റ് - ജ‍ൂൺ 2025

 

പേരശ്ശന്നൂർ: ടെക്നോളജിയ‍ുടെ പാതയിൽ വിജയചിറക‍ുകൾ വിരിച്ച്  ജി.എച്ച്.എസ്.എസ് പേരശ്ശന്ന‍ൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റ് . മലപ്പ‍ുറം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ് യ‍ൂണിറ്റിന‍ുള്ള വിഭാഗത്തിൽ എ ഗ്രേഡ് നേടി പേരശ്ശന്നൂർ സ്കൂളിന്റെ അഭിമാനമായി ലിറ്റിൽ കൈറ്റ് ടീം. 2024-25 അധ്യയന വർഷത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങള‍ുടെ അടിസ്ഥാനത്തിലായിര‍ുന്ന‍ു  അംഗീകാരം. സ്കൂൾ വിക്കിയിലെ മികച്ച പ്രകടനം, സാമ‍ൂഹിക പ്രസക്തിയ‍ുള്ള പ്രവർത്തനങ്ങളായ രക്ഷിതാക്കൾക്ക‍ുളള  പരിശീലന ക്ലാസ‍ുകൾ, സ്‍ക‍ൂളിലെ ക‍ുട്ടികൾക്ക‍ുളള പരിശീലന ക്ലാസ‍ുകൾ, ശാസ്‍ത്രമേളയില‍ും, ലിറ്റിൽ കൈറ്റ് ക്യമ്പില‍ുമ‍ുളള മികച്ച പ്രകടനം  എന്നിവക്ക‍ുളള അംഗീകാരമാണ് ഈ വിജയം.




2024-25 ലെ SSLC പരീക്ഷ ഫലം പ്രഖ്യാപിച്ച‍ു. GHSS പേരശ്ശന്ന‍ൂരിന് ചരിത്ര വിജയം

അക്കാദമിക നിലവാരം ഉറപ്പാക്കാൻ ചോദ്യവ‍ും, മ‍ൂല്യനിർണയവ‍ും കട‍ുപ്പിച്ചിട്ട‍ും എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി ഏഴാം തവണയ‍ും 100% വിജയം കൊയ്‍ത‍ുകൊണ്ട് ജി.എച്ച്. എസ് എസ് പേരശ്ശന്നൂർ ജൈത്രയാത്ര തുടര‍ുന്ന‍ു.

110 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 ഫ‍ുൾ എ പ്ലസ‍ും, ഏഴ്  9 എ പ്ലസ‍ും  നേടിയത് വിജയത്തിന്റെ മാറ്റ‍ുക‍ൂട്ടി.

ഫ‍ുൾ എ പ്ലസ് 11 % എന്നത് ക‍ുറ്റിപ്പ‍ുറം ഉപജില്ലയിലെ ഏറ്റവ‍ും മികച്ച വിജയമാണ്.

 
Chalk & Tales 4-SSLC
പ്രമാണം:SSLC വിജയികൾ-2025.jpg
പ്രമാണം:SSLC വിജയികൾ-2025
 
പ്രമാണം:SSLC 2025 Result Analysis








..................................................................................................................................................................................................................................................................................

2025 ലെ LSS USS പരീക്ഷയിൽ GHSS പേരശ്ശന്ന‍ൂരിന് ഉജ്ജ്വല വിജയം

SSLC പരീക്ഷയിൽ ഏഴാം തവണയും100% വിജയം നേടിയ ജി.എച്ച്. എസ്എസ് പേരശ്ശന്നൂർ സ്‍ക‍ൂളിന് ഇരട്ടിമധ‍ുരമായി  2025 ലെ LSS-USS പരീക്ഷയിൽ ഉജ്ജ്വല വിജയം.

6 ക‍ുട്ടികൾക്ക്  യ‍ു.എസ്.എസ‍ും ,2 ക‍ുട്ടികൾക്ക് എൽ.എസ്.എസ‍ും ലഭിച്ച‍ു. ചിട്ടയായ പരിശീലനത്തില‍ുടെ നേടിയ ഈ വിജയം സ്‍ക‍ൂളിന്റെ ക്രമമായ പഠന പ‍ുരോഗതിക്ക് ഒര‍ു പൊൻ ത‍ൂവലാണ്.ഗ‍ൃഹ സന്ദർശനം നടത്തി പരീക്ഷകളിൽ വിജയം നേടിയ ക‍ുട്ടികളെ മധ‍ുരവ‍ും  മെഡല‍ും നൽകി ആദരിച്ച‍ു.

 









...........................................................................................................................................................................................................................................................................................

2024-25 ക‍ുറ്റിപ്പ‍ുറം പഞ്ചായത്ത് കായികമേള 11-1-2025

2024-25 ക‍ുറ്റിപ്പ‍ുറം പഞ്ചായത്ത് തല കായികമേളയിൽ ജി.എച്ച്.എസ്.എസ് പേരശ്ശന്ന‍ൂർ ഓവറോൾ വിജയികളായി.

 
2024-25 കായികമേള ഓവറോൾ വിജയികൾ

എൽ.പി മിനി, എൽ.പി കിഡീസ്,യ‍ു.പി. കിഡീസ് എന്നീ വിഭാഗങ്ങളിൽ ഓവറാൾ ഒന്നാം സ്ഥാനം നേടിയാണ് സ്‍ക‍ൂൾ ചരിത്ര വിജയം കരസ്ഥമാക്കിയത്.


 







.......................................................................................................................................................................................................................................................................................

2024-25 ശാസ്‍ത്രോത്സവം

2024-25 ക‍ുറ്റിപ്പ‍ുറം ഉപജില്ല ശാസ്‍ത്രോത്സവത്തിൽ ജി.എച്ച്.എസ്,എസ് പേരശ്ശന്ന‍ൂർ ഓവറോൾ മ‍ൂന്നാം സ്ഥാനം നേടി.

2023 SSLC പരീക്ഷ 100%വിജയം

അഞ്ചാം തവണയ‍ും പേരശ്ശന്നൂർ സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം. 134 കുട്ടികൾ പരീക്ഷ എഴ‍ുതിയതിൽ 12 ഫ‍ുൾ എ പ്ലസ‍ും മ‍ൂന്ന് ഒൻപത് എ പ്ലസ‍ും ലഭിച്ചത് വിജയത്തിന്റെ മാറ്റ‍ുകൂട്ടി

 
SSLC RESULT 2023
 
എസ്.എസ്.എൽ.സി പരീക്ഷയിൽ ഫ‍ുൾ എ പ്ലസ് ലഭിച്ച ക‍ുട്ടികൾ

....................................................................................................................................................................................................................................................................................

2024 SSLC പരീക്ഷ 100%വിജയം

ആറാം തവണയ‍ും പേരശ്ശന്നൂർ സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം. 131 കുട്ടികൾ പരീക്ഷ എഴ‍ുതിയതിൽ 7 ഫുൾ എ പ്ലസ‍ും 2 ഒൻപത് എ പ്ലസും ലഭിച്ചത് വിജയത്തിന്റെ മാറ്റ‍ുകൂട്ടി

 
 
ആറാം തവണയും 100% വിജയം നേടിയ നേടിയതിന് മലപ്പുറം ജില്ലാ പഞ്ചായത്തിൽ നിന്നുള്ള ആദരം

.......................................................................................................................................................................................................................................................................................

ചെസ് മത്സരത്തിൽ കിരീടം 27-8-2024

 
ചെസ് വിജയി

ക‍ുറ്റിപ്പ‍ുറം സബ് ജില്ലാ സബ് ജ‍ൂനിയർ ആൺക‍ുട്ടികള‍ുടെ സബ് ജ‍ൂനിയർ ചെസ് മത്സരത്തിൽ എട്ടാം ക്ലാസിലെ ദേവദർശ് ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി.

........................................................................................................................................................................................................................................................................................

പേരശ്ശന്ന‍ൂരിന്റെ പെൺപ‍ുലി 27-8-2024

 
ക‍ുറ്റിപ്പ‍ുറം സബ് ജില്ലാ ഫ‍ുട്‍ബാൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച‍ ഫഹ്‍മിദ ല‍ുല‍ു

ക‍ുറ്റിപ്പ‍ുറം സബ് ജില്ലാ ഫ‍ുട്ബോൾ ട‍ൂർണമെന്റ് നടന്ന‍ു. പെൺക‍ുട്ടികള‍ുടെ വിഭാഗത്തിൽ നിന്നും സബ് ജ‍ൂനിയർ വിഭാഗത്തിൽ എട്ടാം ക്ലാസിലെ ഫഹ്‍മിദ ല‍ുല‍ുവിന് സബ് ജില്ലാ ഫ‍ുട്‍ബാൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച‍ു


......................................................................................................................................................................................................................................................................................

ഐ.ടി.മേള - ക്വിസ് - 24-9-2024

കുറ്റിപ്പ‍ൂറം സബ് ജില്ലാ ഹൈസ്‍ക‍ൂൾ വിഭാഗം ഐടി ക്വിസ് മത്സരത്തിൽ എട്ടാം ക്ലാസിലെ ദേവദർശൻ മ‍ൂന്നാം സ്ഥാനം നേടി

 


......................................................................................................................................................................................................................................................................................

ക്വിസ് മത്സരം - കേളി 2024- 05/10/2024

 

AMUP സ്‍ക‍ൂൾ മേൽമ‍ുറി സൗത്ത് സംഘടിപ്പിച്ച ഇന്റർ സ്‍ക‍ൂൾ ക്വിസ് മത്സരത്തിൽ പത്താം ക്ലാസിലെ അനന്ത‍ു പി, മ‍ുഹമ്മദ് ഫായിസ് എന്നിവർ മ‍ൂന്നാം സ്ഥാനം നേടി


...................................................................................................................................................................................................................................................................................

സോഷ്യൽ സയൻസ് മേള 2024 - 07/10/2024

കുറ്റിപ്പ‍ുറം സബ്‍ജില്ലാ സോഷ്യൽ സയൻസ് മേളയിൽ വാർത്താ വായനാ മത്സരത്തിൽ പത്താം ക്ലാസിലെ ഫാത്തിമ ഹയക്ക് രണ്ടാം സ്ഥാനം ലഭിച്ച‍ു
 
വാർത്താ വായനാ മത്സരം
.............................................................................................................................................................................................................................................................

പേരശ്ശന്ന‍ൂരിന്റെ അഭിമാന താരകങ്ങൾ

 
ചെസ് വിജയി - ദേവദർശ്.ആർ
 
ഉപന്യാസ വിജയി-സൽമഷെറിൻ
 
ഇൻസ്‍പയർ അവാർഡ് വിജയി- അഭിനന്ദ്