ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 20 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര
വിലാസം
നന്തിക്കര

നന്തിക്കര
,
നന്തിക്കര പി.ഒ.
,
680301
,
തൃശ്ശൂർ ജില്ല
സ്ഥാപിതം02 - 02 - 1907
വിവരങ്ങൾ
ഫോൺ0480 2753280
ഇമെയിൽghssnandikkara@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23054 (സമേതം)
എച്ച് എസ് എസ് കോഡ്08028
വി എച്ച് എസ് എസ് കോഡ്908009
യുഡൈസ് കോഡ്32070701304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപറപ്പൂക്കര പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ594
പെൺകുട്ടികൾ465
ആകെ വിദ്യാർത്ഥികൾ1059
അദ്ധ്യാപകർ0
ഹയർസെക്കന്ററി
ആൺകുട്ടികൾ270
പെൺകുട്ടികൾ190
ആകെ വിദ്യാർത്ഥികൾ460
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ110
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ180
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹേമ കെ എച്ച്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരാജലക്ഷ്മി ആർ
പ്രധാന അദ്ധ്യാപികഷാലി സി എം
പി.ടി.എ. പ്രസിഡണ്ട്അശോകൻ എം കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി ശ്രീനിവാസൻ
അവസാനം തിരുത്തിയത്
20-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ റവന്യൂ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ നന്തിക്കര ഗ്രാമമാണ് ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. പറപ്പൂക്കര പഞ്ചായത്തിൽ ന്റെ 5, 10 വാർഡുകളിലായാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാകായിക രംഗങ്ങളിലും മികവ് പുലർത്തുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ ഒരു മികച്ച സർക്കാർ സ്ഥാപനങ്ങളിലൊന്നാണിത്. Bharath Scouts and guides, N.S.S,SPC,JRC തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. അധ്യാപക അധ്യേതാക്കളുടെ കൂട്ടായ്മ സ്ക്കൂൾതല പ്രവർത്തനങ്ങളെ ഉയരങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. ഈ സ്ക്ക ളിന്റെ പ്രാരംഭം മുതൽ ഇതപര്യന്തമുള്ള വളർച്ച ഗ്രാമത്തിന്റെ സുപ്രധാന നേട്ടങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്.

ചരിത്രം

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ 5, 11 വാർഡുകളിലായി ഈ വിദ്യാലയം നന്തിക്കരയിൽ NH-47 ന് ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്നു. കുറുമാലിപ്പുഴ ഈ വിദ്യാലയത്തിന്റെ കിഴക്കും വടക്കും ഭാഗങ്ങളിലൂടെ ഒഴുകുന്നു. പടിഞ്ഞാറു ഭാഗത്ത് തീവണ്ടിപ്പാതയും തെക്കുഭാഗത്ത് നെല്ലായി പാടവുമാണ് ഈ വിദ്യാലയത്തിന്റെ അതിർത്തി. 1909 ഫെബ്രുവരി 2 - )o തിയ്യതി മഠത്തിവീട്ടിൽ കുഞ്ഞുണ്ണി മേനോൻ വക സ്ഥലം 3 ½ രൂപ വാടക കൊടുത്ത് തുടങ്ങിയതാണ് ഈ സർക്കാർ വിദ്യാലയം. പൂയ്യത്ത് കുഞ്ഞുലക്ഷ്മി ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി. പിന്നീട് നന്തിക്കര കിഴക്കേമഠത്തിൽ പരമേശ്വരയ്യരുടെ കയ്യിൽ നിന്നും 119 സെന്റ് സ്ഥലം വിലയ്ക്കെടുത്ത് അന്നത്തെ കൊച്ചി സർക്കാർ ഇന്നു കാണുന്ന വിദ്യാലയമായി മാറ്റി സ്ഥാപിച്ചു. 1961 – 62 വിദ്യാഭ്യാസ വർഷത്തിൽ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി. ശ്രീ. കെ. മാധവമേനോൻ പ്രധാനാദ്ധ്യാപകനായി സ്ഥാനമേൽക്കുകയും 1973 ൽ ഇത് ഒരു മോഡൽ യു. പി. സ്ക്കൂളായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. മോഡൽ യു. പി. സ്ക്കൂളായി ഉയർത്തപ്പെട്ടതിനെ തുടർന്ന് ഇവിടെ വർക്ക് എക്സ്പീരിയൻസ് പ്രോഗ്രാം, ഉച്ചക്കഞ്ഞി വിതരണം എന്നിവ ആരംഭിച്ചു. മേൽ പറഞ്ഞ എല്ലാ നേട്ടങ്ങൾക്കും പിൻബലം നൽകിയ കർമ്മോത്സുകരായ പി. ടി. എ. യും ഇന്നാട്ടിലെ സജ്ജനങ്ങളും ചേർന്ന് പ്രവർത്തിച്ചതിന്റ ഫലമായി ചുറ്റുമതിൽ, കൊടിമരം, സ്റ്റജ്, കർട്ടൻ, മൈക്ക്, കുടിവെള്ള സൗകര്യങ്ങൾ എന്നിവയെല്ലാം പടിപടിയായി നേടിക്കൊടിത്തു. 1980 ൽ ആണ് ഈ സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. ആദ്യത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി ഗിരിജടീച്ചറാണ്. 1982 – 83 ൽ എസ്. എസ്. എൽ. സി. പരീക്ഷയ്ക്ക് ലഭിച്ച 28% വിജയത്തിൽ നിന്നും ഇന്ന് 98% വരെ എത്തിനിൽക്കുന്നുവെന്നത് അഭിമാനാർഹമായ നേട്ടമാണ്. 1988 – 89 ൽ M.L.T., B.M.E., C.A. എന്നീ കോഴ്സുകൾ ഉൾക്കൊള്ളുന്ന V.H.S.E. കോഴ്സ് ആരംഭിച്ചു. 2002 ൽ ശ്രീമതി ലീല തോമസ് പ്രധാനാദ്ധ്യാപിക ആയിരുന്ന കാലത്ത് ഇവിടെ +2 കോഴ്സ് ആരംഭിച്ചു. V.H.S.E. യിലും +2 വിലും പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിക്കൊണ്ടിരിക്കുന്നു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്. സ്ക്കൗട്ട്, ഗൈഡ്, എൻ. സി. സി., ബാന്റ് സെറ്റ്, കരിയർ ഗൈഡൻസ് എന്നിവരുടെ പ്രവർത്തനം എടുത്തുപറയേണ്ട ഒന്നാണ്.

ഭൗതികസൗകര്യങ്ങൾ

U.K.G. മുതൽ +2, V.H.S.E. വരെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 1 മുതൽ 10 വരെ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നുണ്ട്. V.H.S.E. വിഭാഗത്തിൽ M.L.T., B.M.E., C.A. എന്നീ കോഴ്സുകളും +2 വിഭാഗത്തിൽ Biology Science, Computer Science, Humanities എന്നീ കോഴ്സുകളും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ജൂനിയർ റെഡ് ക്രോസ്സ്
  • ബാന്റ് ട്രൂപ്പ്.
  • കരിയർ ഗൈഡൻസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് വിരമിച്ച വർഷം
1 കെ ഉഷാദേവി
2 കെ രാജൻ
3 പ്രഭാകരൻ
4 എ ദേവയാനികുട്ടി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തൃശ്ശൂർ നഗരത്തിൽ നിന്നും 20 കി. മീ. തെക്ക് NH-47 ന് ഇരുവശങ്ങളിലായി നെല്ലായിക്കും പുതുക്കാടിനുമിടയിൽ സ്ഥിതി ചെയ്യുന്ന സ്ക്കൂളിലേക്ക് എത്തിച്ചേരുന്നതിന് നെല്ലായി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദുരം മാത്രമേയുള്ളൂ.
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.