സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 19 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി
വിലാസം
തോപ്പുംപടി

തോപ്പുംപടി പി.ഒ.
,
682005
,
എറണാകുളം ജില്ല
സ്ഥാപിതം30 - 5 - 1919
വിവരങ്ങൾ
ഫോൺ0484 2233582
ഇമെയിൽstshspalluruthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്26054 (സമേതം)
എച്ച് എസ് എസ് കോഡ്7070
യുഡൈസ് കോഡ്32080801903
വിക്കിഡാറ്റQ99485965
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പളളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ877
പെൺകുട്ടികൾ210
ആകെ വിദ്യാർത്ഥികൾ1143
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ161
പെൺകുട്ടികൾ202
ആകെ വിദ്യാർത്ഥികൾ363
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്മിത അലോഷ്യസ്
പ്രധാന അദ്ധ്യാപികമേരി ആൻ പ്രീതി ബാസ്റ്റിൻ
പി.ടി.എ. പ്രസിഡണ്ട്മെർലിൻ ജോബ്
എം.പി.ടി.എ. പ്രസിഡണ്ട്സോഫിയ
അവസാനം തിരുത്തിയത്
19-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിൽ മട്ടാഞ്ചരി ഉപജില്ലയിൽ തോപ്പുംപടി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യലയമാണ് സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ. രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് എക്കാലവും പ്രഥമ പരിഗണന നൽകി പോകുന്നത് ഈ സ്കൂളിലാണ്. തോപ്പുംപടിയുടെ ഹൃദയഭാഗത്ത് വേമ്പനാട്ടുകായലിന് അരികിൽ പഴയ മട്ടാഞ്ചേരി പാലത്തിനും പുതിയ ബി.ഒ.ടി പാലത്തിനും ഇടയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയ അങ്കണത്തിൽ അറിവിന്റെ വെളിച്ചം പകർന്ന് ഭാവി വാഗ്ദാനമായി സെന്റ്. സെബാസ്റ്റ്യൻസ് സ്കൂൾ നിലകൊള്ളുന്നു.

ചരിത്രം

പശ്ചിമകൊച്ചിയിലെ പുരാതനവും പ്രശസ്തവുമായ പള്ളുരുത്തി സെന്റ് സെബാസ്റ്റിൻസ് എച്ച്.എസ്.എസ്., 1923 ലാണ് ആരംഭിച്ചത്. സെന്റ് സെബാസ്റ്റിൻസ് പള്ളിയുടെ അങ്കണത്തിൽ തന്നെയാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു വശം റോഡും മറുവശം കായലുമാണ്. 1928 ൽ ആദ്യത്തെ S.S.L.C ബാച്ച് പുറത്തുവന്നു. എൽ. പി. മുതൽ ഹയർ സെക്കന്ററി വരെ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.

തോപ്പുംപടി പ്രദേശത്ത് ഒരു വിദ്യാലയം ഇല്ലാതിരുന്ന കാലത്ത് വിദ്യാഭ്യാസത്തിന് ആശ്രയമായിരുന്ന ത് തോപ്പുംപടി അത്ഭുത മാതാവിന്റെ പള്ളിയോടു ചേർന്നുള്ള പോപ്പ് ലിയോ തേർട്ടീൻത്ത് എ.വി. സ്കൂൾ എന്ന ഒരു പ്രൈമറി സ്കൂൾ ആയിരുന്നു. ഈ സ്കൂൾ നിർത്തലാക്കപ്പെട്ടപ്പോൾ തൊട്ടടുത്തുള്ള കൊച്ചു പള്ളിയിലെ അന്നത്തെ വികാരി ഫാ. ഫ്രാൻസിസ് ഡിക്രൂസ് സ്കൂൾ നടത്തുന്നതിന് പള്ളി വരാന്തയിൽ സൗകര്യം ചെയ്തു കൊടുത്തു. 1919 ൽ പോപ്പ് ലിയോ തേർട്ടിൻത്ത് എ. വി. സ്കൂൾ, സെൻറ് സെബാസ്റ്റ്യൻസ് സ്കൂളായി. അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജെ.ജോസഫ് (ജുസ്സേ കുട്ടി മാസ്റ്റർ) ആയിരുന്നു. വർധിച്ചുവരുന്ന വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കാൻ മാനേജർ ഫാദർ ഫെർണാണ്ടസ് ഇടക്കാട്ട് ഒരു സ്കൂൾ കമ്മിറ്റി രൂപീകരിച്ച് സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു.

1998 ൽ ഹയർ സെക്കന്ററി ആരംഭിച്ചു. എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളും എച്ച്.എസ്.വിഭാഗത്തിൽ 22 ഡിവിഷനുകളും പ്രവർത്തിക്കുന്നു.ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. എച്ച്.എസ്. വിഭാഗത്തിൽ 1094 കുട്ടികളും എച്ച്.എസ്.എസ്. വിഭാഗത്തിൽ 363 കുട്ടികളും ഉണ്ട്. 2024 മാർച്ച് S.S.L.C പരീക്ഷയിൽ 100 % കുട്ടികളും വിജയിച്ചു. കലാകായികരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം കഴിഞ്ഞ വർഷങ്ങളിൽ ജില്ലാ കായിക മേളയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലാ ചാമ്പ്യൻമാരാണ്.

തുടർന്ന് വായിക്കുക



മാനേജ്‌മെന്റ്

കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി, കൊച്ചി രൂപത

1557 - ഫെബ്രുവരി 4-ാം തീയതി കൊച്ചി രൂപത രൂപീകൃതമായി. അതിനു ശേഷം രൂപതയിലെ വിവിധ ഇടവകകൾ കേന്ദ്രീകരിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിച്ചു. ആദ്യകാലങ്ങളിൽ ഇവ ഓരോ ഇടവകയുടെയും കീഴിൽ സ്വതന്ത്ര സ്ഥാപനങ്ങളായി നിലകൊണ്ടു. പിന്നീട് 1975-ൽ കൊച്ചിയുടെ 33-മത്തെ ബിഷപ്പായി റൈറ്റ്.റവ.ഡോ.ജോസഫ് കുരീത്തറ ചാർജ്ജെടുത്തതിനു ശേഷം ഈ വിദ്യാലയങ്ങൾ രൂപതയുടെ പൊതുവായ നേതൃത്വത്തിൽ ഒരു കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങുകയും 1981 ഏപ്രിൽ 1-ാം തീയതി കൊച്ചി രൂപത കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ജനറൽ മാനേജരായി കൊച്ചി രൂപത ബിഷപ്പ് ചാർജ്ജ് ഏറ്റെടുത്തു. പിന്നീട് പവർ ഓഫ് അറ്റോർണി പ്രകാരം വിവിധ വൈദീകർ ജനറൽ മാനേജരായി ചാർജു വഹിച്ചു. 2016 - ൽ ചാർജെടുത്ത റവ.ഫാ.ജോപ്പി കൂട്ടുങ്കൽ നിലവിൽ ജനറൽ മാനേജരായി തുടരുന്നു. കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ 4 ഹയർ സെക്കന്ററി സ്കൂളുകളും 8 ഹൈസ്കൂളുകളും 2 അപ്പർ പ്രൈമറി സ്കൂളുകളും 15 ലോവർ പ്രൈമറി സ്കൂളുകളും പ്രവർത്തിച്ചു വരുന്നു.


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലയളവ്
1 ശ്രീ. പാസ്ക്കൽ
2 ശ്രീ. സേവ്യർ
3 ശ്രീമതി. റേച്ചൽ ഫിഗരെദോ 1970 - 1987
4 ശ്രീ. എം. ജി. തോമസ്    1987- 1989
5 ശ്രീ. ജോർജ് ജോസഫ് 1989 - 1991
6 ശ്രീമതി. കെ. എക്സ്. ഏൽസബത്ത് 1991 - 1996
7 ശ്രീമതി. സാറാമ്മ ജോൺ 1996 - 1997
8 ശ്രീ. ഈപ്പൻ ചെറിയാൻ 1997 - 1998
9 ശ്രീ. പി. ജെ. ഓസ്റ്റീൻ 1998 - 2010
10 ശ്രീമതി. ഫിൽസി. എം. എ 2011 - 2016
11 ശ്രീ. ജോൺ ജൂഡ്. ഇ 2016 - 2019
12 ശ്രീമതി. ലിസ്സിന. ജെ 2019 - 2021
13 ശ്രീമതി. മിനി. എ 2022 -2022
14 ശ്രീമതി. മേരി ആൻ പ്രീതി ബാസ്റ്റിൻ 2022-


നേട്ടങ്ങൾ

കഴിഞ്ഞ 5 വർഷം തുടർച്ചയായി എസ്. എസ്. എൽ. സി പരീക്ഷയിൽ സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്, നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്നു. മട്ടാഞ്ചേരി സബ് ജില്ലയിലെ ആദ്യത്തെ SPC യൂണിറ്റ് ഈ സ്കൂളിലാണ് ആരംഭിച്ചത്. സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ, 'ലിറ്റിൽ കൈറ്റ്സ്' മട്ടാഞ്ചേരി സബ് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ ഒന്നാണ്. സ്പോർട്സ് ആൻഡ് അത്ലറ്റിക്സ്-ൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം അനേക വർഷങ്ങളായി സബ് ജില്ല കായികമേളകളിൽ മികച്ച നേട്ടം നിലനിർത്തി വരുന്നു. നമ്മുടെ വിദ്യാർത്ഥികൾ സ്റ്റേറ്റ് ലെവലിലും നാഷണൽ ലെവലിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.


ഭൗതിക സൗകര്യങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

  • ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ.
  • ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
  • വിപുലമായ പുസ്തക ശേഖരമുള്ള ഒരു  ലൈബ്രറി
  • സയൻസ് ലാബ്
  • കമ്പ്യൂട്ടർ ലാബുകൾ 
  • ഹൈടെക് ക്ലാസ് മുറികൾ

ഹൈടെക്[തിരുത്തുക | മൂലരൂപം തിരുത്തുക]

എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.വിപുലമായ പുസ്തക ശേഖരമുള്ള ഒരു  ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.കൂടാതെ സയൻസ് ലാബ്, രണ്ടു കമ്പ്യൂട്ടർ ലാബുകൾ,  എന്നിവയും പ്രവർത്തിക്കുന്നു.

പാഠ്യേതരപ്രവർത്തനങ്ങൾ

നേർക്കാഴ്ച

എസ് പി സി യൂണിറ്റ്, ലിറ്റിൽ കിറ്റ്സ് യൂണിറ്റ് എന്നിവ സ്കൂളിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്നു.

യാത്രാസൗകര്യം


വിദ്യാലയത്തിലേക്ക് എത്തിച്ചേരാമുള്ള മാർഗ്ഗങ്ങൾ


  • എറണാകുളത്തുനിന്നും വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി വടക്കോട്ട് സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.
  • ഫോർട്ട്കൊച്ചിയിൽ നിന്നും 5.8 കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം
  • അരൂരിൽ നിന്നും ഇടക്കൊച്ചി വഴി 9 കിലോമീറ്റർ തോപ്പുംപടിക്ക് സഞ്ചരിച്ചാലും പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.

Map

മേൽവിലാസം

St.Sebastian's HSS, Palluruthy, Thoppumpady, Kochi - 682005


Email:stshspalluruthy@gmail.com